Tuesday, November 7, 2017

വീട്ടില്‍ ശംഖ് ഇങ്ങനെയല്ലെങ്കില്‍ ദോഷം

വീട്ടില്‍ ഐശ്വര്യത്തിനും ഭാഗ്യത്തിനും അലങ്കാരത്തിനുമായി പല വസ്തുക്കളും സൂക്ഷിയ്ക്കുന്ന ശീലം നമുക്കുണ്ട്. ആചാരങ്ങളുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ക്കു പുറത്തും പലതും നാം വീട്ടില്‍ സൂക്ഷിയ്ക്കാറുണ്ട്. ഇത്തരം വസ്തുക്കളില്‍ ഒന്നാണ് ശംഖ്. ശംഖ് വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം ശംഖ് വീട്ടില്‍ വെറുതേ സൂക്ഷിയ്ക്കാന്‍ പാടില്ല. ഇതു സൂക്ഷിയ്ക്കുവാനും ചില വാസ്തുശാസ്ത്രമുണ്ട്. ഇതനുസരിച്ചല്ലാതെ ശംഖു വച്ചാല്‍ ദോഷങ്ങളാകും ഫലം. പൊതുവെ വലംപിരി ശംഖ് വീട്ടില്‍ വയ്ക്കുന്നതാണ് നല്ലതെന്നു പറയും. ഇതു മിക്കവാറും പേര്‍ കേട്ടിട്ടുണ്ടെങ്കിലും ശംഖ് സൂക്ഷിയ്ക്കുന്നതു സംബന്ധിച്ച മറ്റു ചില വിശ്വാസങ്ങളെക്കുറിച്ച് അറിയാന്‍ വഴിയില്ല. ശംഖ് വീട്ടില്‍ വയ്ക്കുമ്പോള്‍ ഇത് ഏതു തരം വേണമെന്നതിനെക്കുറിച്ചും പല വിശ്വാസങ്ങളുമുണ്ട്. ഇത്തരം നിയമങ്ങള്‍ കൃത്യമായി പാലിയ്ക്കുന്ന് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.


 വിഷ്ണു ഭഗവാന്‍ പല രൂപങ്ങളില്‍ അവതരിച്ചു പാഞ്ചജന്യം എന്ന ശംഖൂതി ലോകത്തെ നെഗറ്റീവ് ഊര്‍ജം നശിപ്പിച്ചുവെന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ ശംഖൂതുന്നത് നെഗറ്റീവ് ഊര്‍ജം നശിപ്പിയ്ക്കുമെന്നു പറയപ്പെടുന്നു.


 ശംഖു വീട്ടില്‍ വയ്ക്കുമ്പോള്‍ ഒറ്റയ്ക്കരുത്. രണ്ടെണ്ണം വേണം, അത് രണ്ടുദിക്കിലായി വയ്ക്കുകയും വേണം.

വലംപിരി ശംഖാണ് കൂടുതല്‍ നല്ലത്. ഇത് ലഭിയ്ക്കാന്‍ ബുദ്ധിമുട്ടുമാണ്. ശംഖ് മലര്‍ത്തി വയ്ക്കുമ്പോള്‍ ശംഖിന്റെ വായ്ഭാഗം വലത്തോട്ടു തിരിയുന്നത് വലംപിരിയും ഇടത്തോട്ടു തിരിയുന്നത് ഇടംപിരി ശംഖുമാണ്.

ക്ഷേത്രങ്ങളില്‍ സാധാരണയായി ഇടംപിരി ശംഖാണ് ഉപയോഗിയ്ക്കുന്നത്. വലംപിരി സംഖ് കീര്‍ത്തിയും സമ്പത്തും നല്‍കുമെന്നു വിശ്വാസം. പൂജാമുറിയിലാണ് വലംപിരി ശംഖു സൂക്ഷിയ്‌ക്കേണ്ടത്. ഇത് ദിവസവും ദര്‍ശിയ്ക്കുകയും വിശേഷാവസരങ്ങളില്‍ പൂജിയ്ക്കുകയും വേണം.

ഊതാന്‍ ഉപയോഗിയ്ക്കുന്ന ശംഖ് പൂജാവിധികള്‍ക്കായും വെള്ളമെടുക്കുക്കാനും ഉപയോഗിയ്ക്കരുത്. ഇത് മഞ്ഞത്തുണിയില്‍ വയ്ക്കുകയും വേണം.

പൂജാവിധികള്‍ക്കുപയോഗിയ്ക്കുന്ന ശംഖ് ഗംഗാജലം കൊണ്ടു വൃത്തിയാക്കിയതാകണമെന്നതാണ് നിയമം. ഇത് വെള്ളത്തുണിയില്‍ പൊതിഞ്ഞു സൂക്ഷിയ്ക്കുകയും വേണം.

പൂജകള്‍ക്കായി ഉപയോഗിയ്ക്കുന്ന ശംഖ് ഊതാനുപയോഗിയ്ക്കുന്ന ശംഖിനേക്കാള്‍ ഉയരത്തില്‍ വയ്ക്കുകയും വേണം.

രണ്ടു ശംഖുകള്‍ ഒരേ കാര്യത്തിനായി അതായത് പൂജയ്ക്കായി രണ്ടു ശംഖുകള്‍, അല്ലെങ്കില്‍ ഊതാനായി രണ്ടു ശംഖുകള്‍ ക്ഷേത്രത്തിലോ പൂജാമുറിയിലോ വയ്ക്കരുത്.ശിവലിംഗത്തിനു മുകളിലായി ഒരു കാരണവശാലും ശംഖു വയ്ക്കരുത്.ശിവനും സൂര്യനും ശംഖിലെ ജലം കൊണ്ട് അഭിഷേകമരുത്.

വീട്ടില്‍ രാവിലെയും സന്ധ്യാസമയത്തും ശംഖൂതുക.ദിവസവും ശംഖൂതുന്നത് ഹൃദയപ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കുമെന്നാണ് വിശ്വാസം.

ഭാഗ്യമന്ത്ര ജപിക്കൂ ഭാഗ്യം ധനം കടന്നു വരാൻ

ദേവിയെ പൂജിക്കുമ്പോള്‍

ഭാഗ്യമന്ത്രമായ ഓം ശ്രീം അഖണ്ഡ സൗഭാഗ്യ ധാന സമൃദ്ധിം ദേഹി ദേഹി നമ: മന്ത്രം: പേരുപോലെ ഭാഗ്യസിദ്ധിക്കായുള്ള മന്ത്രമാണ് ഇനി പറയുന്നത്. ഹിന്ദുവിശ്വാസപ്രകാരം മഹാലക്ഷ്മിയാണ് ഭാഗ്യത്തിന്റെ ദേവത. അതിനാല്‍ ഭാഗ്യം നേടാന്‍ ദേവി മഹാലക്ഷ്മിയെ പ്രസാദിപ്പിക്കേണ്ടതുണ്ട്. ''ഓം ശ്രീം അഖണ്ഡ സൗഭാഗ്യ ധാന സമൃദ്ധിം ദേഹി ദേഹി നമ:'' എന്ന മന്ത്രമാണ് ദേവിയെ പൂജിക്കുമ്പോള്‍ ഉരുവിടേണ്ടത്.

മന്ത്രോച്ചാരണ രീതി: ബുധനാഴ്ചയാണ് മഹാലക്ഷ്മി മന്ത്രം ഉച്ചരിക്കാന്‍ ഏറ്റവും ഉചിതമായ ദിവസം. പൂജാമുറിക്ക് മുന്നിലിരുന്ന് മന്ത്രം ഉരുവിടാം. മന്ത്രം ഉരുവിടുമ്പോള്‍ പൂജാമുറിയില്‍ നെയ് വിളക്ക് കത്തിച്ചുവെക്കണം. മന്ത്രോച്ചാരണവേളയില്‍ ധൂപം പുകച്ച് ദേവിക്ക് പുഷ്പാര്‍ച്ചന നടത്തുന്നതും മികച്ച ഫലം നല്‍കും. ഓരോ തവണയും രാവിലെ അഞ്ച് പ്രാവിശ്യമെങ്കിലും മന്ത്രം ഉച്ചരിക്കാം. മന്ത്രോച്ചാരണ സമയത്ത് തുളസിമണി മാലയും കയ്യില്‍ കരുതാം. 11 ദിവസങ്ങളിലായി ഈ മന്ത്രം മുറതെറ്റാതെ ഉരുവിടുന്നവര്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യം കൈവരും എന്നാണ് വിശ്വാസം.