Wednesday, December 19, 2012

കിടപ്പ് മുറിയുടെസ്ഥാനം


ഗൃഹനാഥന്റെ (ഗൃഹനാഥയുടെ) കിടപ്പുമുറി അഥവാ മാസ്റ്റര്‍ ബെഡ്‌റൂം വീടിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തായിരിക്കണം.

 സാധാരണ കാറ്റിന്റെ ഗതി തെക്കുപടിഞ്ഞാറുനിന്നും കിഴക്കോട്ടോ, പടിഞ്ഞാറുനിന്നും കിഴക്കോട്ടോ ആയിരിക്കും. അതിനാല്‍ കിടപ്പുമുറി ഈ ഭാഗത്താണെങ്കില്‍ അവിടെ നല്ല കാറ്റ് ലഭിക്കും.

പ്രധാന മുറിയുടെ വാതില്‍ കിഴക്കോട്ടോ, വടക്കോട്ടോ വരുന്നതാണ് നല്ലത്.

അറ്റാച്ചഡ് ബാത്ത്‌റൂമാണെങ്കില്‍ മുറിയുടെ വടക്കുപടിഞ്ഞാറോ, തെക്കുകിഴക്കോ ആവാം.

പ്രധാനകിടപ്പുമുറി തെക്കുകിഴക്കു ഭാഗത്തുവരരുത്. ദമ്പതികള്‍ ഈ മുറിയില്‍ കിടന്നാല്‍ കലഹം ഒഴിയില്ലെന്നാണ് വിശ്വാസം. *

പൂജാമുറിക്കുള്ള സ്ഥാനം


''രാജതാംധാമിനിഭൂസുരസ്യ''- എന്ന പ്രമാണത്തില്‍ പൂജാമുറി ഈശാനമൂലയിലും (വടക്ക്- കിഴക്ക്), കിഴക്കുവശത്തും, അഗ്നികോണിലും, പടിഞ്ഞാറുഭാഗത്തും ഉണ്ടാക്കാം. വടക്കു-കിഴക്കേ മൂല മുതല്‍ തെക്കു-പടിഞ്ഞാറെ മൂലവരെയുളള ദിക്കുകളില്‍ പണിയുന്ന പൂജാമുറി പടിഞ്ഞാറു ദര്‍ശനമായും (ഏകയോനി) തെക്കു-പടിഞ്ഞാറെ മൂല മുതല്‍ വടക്കു-കിഴക്കേ മൂലവരെയും സ്ഥാനങ്ങളില്‍ പണിയുന്ന പൂജാമുറി കിഴക്കു ദര്‍ശനമായും (പഞ്ചയോനി) ഇരിക്കേണ്ടതാണ്.

ദേവന്റെ ദൃഷ്ടിപഥത്തില്‍ ഗൃഹത്തിന്റെ ഭൂരിഭാഗവും വരുന്നത് ഉത്തമമാകുന്നു. 

ശൗചാലയത്തിന് മുന്നിലോ, ചേര്‍ന്നോ, കോണിപ്പടിയുടെ അടിയിലോ പൂജാമുറി നിര്‍മ്മിക്കുവാന്‍ പാടില്ല.

ഗൃഹത്തിന്റെ മദ്ധ്യഭാഗമാകുന്ന ബ്രഹ്മസ്ഥാനത്ത്, ഗൃഹദര്‍ശനത്തിനനുസരിച്ച് പൂജാമുറി നിര്‍മ്മിക്കാവുന്നതാണ്. ഏകശാലകളില്‍; അഥവാ നാലുകെട്ടല്ലാത്ത ഒറ്റവീടുകളില്‍ വടക്കു-കിഴക്ക്, കിഴക്ക്, തെക്കു-കിഴക്കിന്റെ വടക്കു, പടിഞ്ഞാറ്, വടക്ക്-കിഴക്കിന്റെ വടക്ക് എന്നിവിടങ്ങളിലെല്ലാം പൂജാമുറി നിര്‍മ്മിക്കാം.

പൂജാമുറിക്ക് വടക്കോട്ടോ, തെക്കോട്ടോ ദര്‍ശനം കൊടുക്കുവാന്‍ പാടില്ല. (ചില ഉപാസകര്‍ക്കാകാം). പൂജാമുറിയുടെ മേല്‍ക്കൂര സ്തൂപികാകൃതിയാകുന്നത് നല്ലതാകുന്നു.

പൂജാമുറിയുടെ ചുവരുകള്‍ വെളളയോ, ഇളംനിറങ്ങളോ ആവാം. പൂജാമുറിയില്‍ പ്രതികൂല ഊര്‍ജ്ജം ഉണ്ടാക്കുന്ന പാഴ്‌വസ്തുക്കള്‍, ക്ഷേത്രത്തിലെ പ്രസാദത്തിന്റെ ഉണങ്ങിയ പുഷ്പങ്ങള്‍, മരിച്ചവരുടെ ഫോട്ടോകള്‍, അതി രൗദ്രന്മാരായ ദേവതകളുടെ ഫോട്ടോകള്‍, പ്രതിമകള്‍, യുദ്ധരംഗങ്ങള്‍ എന്നിവ വയ്ക്കുവാന്‍ പാടില്ല. പൂജാമുറിയില്‍ ഇഷ്ടദേവീ ദേവന്മാരുടെ വളരെ കുറച്ചു ഫോട്ടോകള്‍ മാത്രം വച്ചാല്‍ മതി. വളരെയധികം വൃത്തിയും ശുദ്ധിയും പൂജാമുറിയില്‍ പാലിക്കേണ്ടതുണ്ട്.

Tuesday, December 18, 2012

വഴിപാടു ഗുണങ്ങള്‍

  • വിളക്ക് വഴിപാട്  കഴിച്ചാലുള്ള ഗുണം ?

    ദുഃഖനിവാരണം

  • പിന്വിളക്ക് വഴിപാട്  കഴിച്ചാലുള്ള ഗുണം ?

    മംഗല്ല്യ സിദ്ധി, ദാബത്യ ഐക്യം.

  • കെടാവിളക്ക് വഴിപാട്  കഴിച്ചാലുള്ള ഗുണം ?

    മഹാവ്യാധിയില് നിന്ന് മോചനം.

  • നെയ്യ് വിളക്ക് വഴിപാട്  കഴിച്ചാലുള്ള ഗുണം ?

    നേത്രരോഗ ശമനം

  • ചുറ്റുവിളക്ക് വഴിപാട്  കഴിച്ചാലുള്ള ഗുണം ?

    മനശാന്തി, പാപമോചനം, യശസ്സ്

  • നാരങ്ങാ വിളക്ക് വഴിപാട്  കഴിച്ചാലുള്ള ഗുണം ?

    രാഹുദോഷ നിവാരണം, വിവാഹതടസ്സം നീങ്ങല്.

  • ആല്വിളക്ക് വഴിപാട്  കഴിച്ചാലുള്ള ഗുണം ?

     ഉദ്ദിഷ്ടകാര്യസിദ്ധി.

  • മാല വഴിപാട്  കഴിച്ചാലുള്ള ഫലം ?

    മാനസിക സുഖം

  • കൂവളമാല വഴിപാട്  കഴിച്ചാലുള്ള ഫലം ?

    മൂന്ന് ജന്മങ്ങളിലെ പാപങ്ങള് നശിക്കുന്നു, ഉറച്ച മനസ്സിന്, ശിവസായൂജ്യം.

  • നിറമാല വഴിപാട്  കഴിച്ചാലുള്ള ഫലം ?

      അഭീഷ്ടസിദ്ധി

  • ഗണപതിഹോമം വഴിപാട്  കഴിച്ചാലുള്ള ഫലം ?

      വിഘ്നങ്ങള് മാറി ലക്ഷ്യം കൈവരിക്കല്.

  • കറുക ഹോമം വഴിപാട്  കഴിച്ചാലുള്ള ഫലം ?

      ബാലാരിഷ്ടമുക്തി, രോഗശമനം.

  • മൃത്യുഞ്ജയഹോമം വഴിപാട്  കഴിച്ചാലുള്ള ഫലം ?

      കഠിനരോഗ നിവാരണം, സകലവിധ പാപമോചനം.

  • തിലഹോമം വഴിപാട്  നടത്തിയാലുള്ള ഫലം ?

      പ്രേതോപദ്രവങ്ങളില് നിന്ന് ശാന്തി.

  • കാളികാഹോമം വഴിപാട്  നടത്തിയാലുള്ള ഫലം ?

      ശത്രുദോഷ ശമനം.

  • ലക്ഷ്മിഹോമം വഴിപാട്  നടത്തിയാലുള്ള ഫലം ?

      ധനാഭിവൃദ്ധി

  • ചയോദ്രുമാഹോമം വഴിപാട്  നടത്തിയാലുള്ള ഫലം ?

      രോഗശാന്തി

  • ഐകമത്യഹോമം വഴിപാട്  നടത്തിയാലുള്ള ഫലം ?

      കുടുംബഭദ്രത, മത്സരം ഒഴിവാക്കല്

  • സുദര്ശനഹോമം വഴിപാട്  നടത്തിയാലുള്ള ഫലം ?

      രോഗശാന്തി

  • അഘോരഹോമം വഴിപാട്  നടത്തിയാലുള്ള ഫലം ?

      ആഭിചാരബാധ, ശത്രുദോഷം, എന്നിവയുടെ നിവാരണം.

  • ആയില്ല്യ പൂജ വഴിപാട്  നടത്തിയാലുള്ള ഫലം ?

      ത്വക്ക് രോഗശമനം, സര്പ്പപ്രീതി, സര്പ്പദോഷം നീങ്ങല്.

  • ഉമാമഹേശ്വര പൂജ വഴിപാട്  നടത്തിയാലുള്ള ഫലം ?

      മംഗല്ല്യ തടസ്സ നിവാരണം.

  • ലക്ഷ്മീ നാരായണ പൂജ വഴിപാട്  നടത്തിയാലുള്ള ഫലം ?

      ദുരിതനിവാരണം, ശത്രുനിവാരണം

  • നൂറും പാലും വഴിപാട്  നടത്തിയാലുള്ള ഫലം ?

      സന്താനലാഭം, രോഗശാന്തി, ദീര്ഘായുസ്സ് .

  • ഭഗവതിസേവ വഴിപാട്  നടത്തിയാലുള്ള ഫലം ?

      ദുരിതനിവാരണം, ആപത്തുകളില് നിന്നും മോചനം.

  • ബ്രഹ്മരക്ഷസ്സ് പൂജ വഴിപാട്  നടത്തിയാലുള്ള ഫലം ?

      സ്ഥല ദോഷത്തിനും, നാല്ക്കാലികളുടെ രക്ഷക്കും.

  • നിത്യപൂജ വഴിപാട്  നടത്തിയാലുള്ള ഫലം ?

      സര്വ്വവിധ ഐശ്വര്യം.

  • ഉദയാസ്തമനപൂജ വഴിപാട്  നടത്തിയാലുള്ള ഫലം ?

      ദീര്ഘായുസ്സ്, ശത്രുദോഷനിവാരണം, സര്വ്വൈശ്വര്യം.

  • ഉഷപൂജ വഴിപാട്  നടത്തിയാലുള്ള ഗുണം ?

      വിദ്യാലാഭം, സന്താനലബ്ധി

  • ഉച്ചപൂജ  വഴിപാട്  നടത്തിയാലുള്ള ഗുണം ?

      രോഗശാന്തി, ഗ്രിഹ - ദ്രവ്യ ലാഭംമനസമാധാനം

  • ആത്താഴപൂജ  വഴിപാട്  നടത്തിയാലുള്ള ഗുണം ?

      ആയൂരാരോഗ്യ സൌഖ്യം

  • ഒറ്റപ്പം  വഴിപാട്  നടത്തിയാലുള്ള ഗുണം ?

       നല്ല ആരോഗ്യം

  • കദളിപ്പഴം നിവേദ്യം  നടത്തിയാലുള്ള ഫലം ?

       ജ്ഞാനലബ്ധി 

  • വെണ്ണ നിവേദ്യം നടത്തിയാലുള്ള ഫലം ?

      ബുദ്ധിക്കും, വിദ്യക്കും.

  • വെള്ള നിവേദ്യം  വഴിപാട്  നടത്തിയാലുള്ള ഗുണം ?

      ദാരിദ്ര്യം നീങ്ങും

  • അവില് നിവേദ്യം  വഴിപാട്  നടത്തിയാലുള്ള ഗുണം ?

      ദാരിദ്ര്യ നിര്മ്മാര്ജ്ജനം

  • ത്രിമധുരം  വഴിപാട്  നടത്തിയാലുള്ള ഗുണം ?

       താപത്രയങ്ങളില്നിന്നു മുക്തി.

  • പഞ്ചാമൃതം  വഴിപാട്  നടത്തിയാലുള്ള ഗുണം ?

      ദേവാനുഗ്രഹം

  • ചന്ദനം ചാര്ത്ത്   വഴിപാട്  നടത്തിയാലുള്ള ഗുണം ?

      ഉഷ്ണരോഗശമനം, ചര്മ്മ രോഗശാന്തി.

  • ദേവിക്ക് മുഴുക്കാപ്പ് ചാര്ത്തിയാല് ലഭിക്കുന്ന ഗുണം ?

       പ്രശസ്തി, ദീര്ഘായുസ്സ്

  • ഗണപതിക്ക് മുഴുക്കാപ്പ് ചാര്ത്തിയാല് ലഭിക്കുന്ന ഗുണം ?

      കാര്യതടസ്സം മാറികിട്ടും

  • ശിവന് മുഴുക്കാപ്പ് ചാര്ത്തിയാല് ലഭിക്കുന്ന ഗുണം ?

      രോഗശാന്തി, ദീര്ഘായുസ്സ്

  • കാവടിയാട്ടം വഴിപാട്  നടത്തിയാലുള്ള ഗുണം ?

      ഐശ്വര്യലബ്ധി

  • മുട്ടരുക്കല് വഴിപാട്  നടത്തിയാലുള്ള ഗുണം ?

      തടസ്സങ്ങള് നീങ്ങുന്നു.

  • താലിചാര്ത്തല് വഴിപാട്  നടത്തിയാലുള്ള ഗുണം ?

      മംഗല്ല്യഭാഗ്യത്തിനു

  • നീരാജനം വഴിപാട്  നടത്തിയാലുള്ള ഗുണം ?

      മനസ്വസ്ഥത, ശനിദോഷ നിവാരണം, രോഗവിമുക്തി.

  • വെടിവഴിപാട്  നടത്തിയാലുള്ള ഗുണം ?

      നഷ്ടപ്പെട്ട ദ്രവ്യം കണ്ടെത്തുന്നതിനും, കാര്യസാധ്യത്തിനും

  • പായസം വഴിപാട്  നടത്തിയാലുള്ള ഗുണം ?
      ധനധാന്യ വര്ദ്ധന

  • തന്നീരാമ്രിതം വഴിപാട്  നടത്തിയാലുള്ള ഗുണം ?

      രോഗശാന്തി, അഭീഷ്ടശാന്തി.

അഭിഷേക ഗുണങ്ങള്‍


  • പാലഭിഷേകത്തിന്റെ ഫലം ?

    കോപതാപാദികള് മാറി ശാന്തതയുണ്ടാകും, ദീര്ഘജീവിതം.

  • നെയ്യഭിഷേകത്തിന്റെ ഫലം ?

    സുരക്ഷിത ജീവിതം, മുക്തി, ഗ്രിഹസന്താനഭാഗ്യം.

  • പനിനീരഭിഷേകത്തിന്റെ ഫലം ?

    പേരുംപ്രശസ്തിയും, സരസ്വതീകടാക്ഷം.

  • എണ്ണ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?

    ദൈവീകഭക്തി വര്ദ്ധന

  • ചന്ദനാഭിഷേകത്തിന്റെ ഫലം ?

    പുനര്ജ്ജന്മം ഇല്ലാതാകും, ധനവര്ദ്ധനവ് , സ്ഥാനകയറ്റം.

  • പഞ്ചാമൃത അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?

    ദീര്ഘായുസ്സ് , മന്ത്രസിദ്ധി, ശരീരപുഷ്ടി.

  • ഇളനീര് അഭിഷേകത്തിന്റെ ഫലം ?

    നല്ല സന്തതികള് ഉണ്ടാകും, രാജകീയപദവി.

  • ഭാസ്മാഭിഷേകത്തിന്റെ ഫലം ?

    ത്രിവിധലോകങ്ങളിലും നന്മ, ജ്ഞാനം വര്ദ്ധിക്കും.

  • പഞ്ചഗവ്യ അഭിഷേകത്തിന്റെ ഫലം ?

    പാപങ്ങളില്നിന്നും വിമുക്തി, ആത്മീയ പരിശുദ്ധി.

  • തീര്ത്ഥ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?

      മനശുദ്ധി, ദുര്വിചാരങ്ങള് മാറും.

  • തേന് അഭിഷേകത്തിന്റെ ഫലം ?

      മധുരമായ ശബ്ദമുണ്ടാകും.

  • വാകചാര്ത്ത്  അഭിഷേകത്തിന്റെ ഫലം ?

      മാലിന്യയങ്ങള് നീങ്ങി പരിശുദ്ധി ലഭിക്കുന്നു.

  • നെല്ലിക്കാപൊടി അഭിഷേകത്തിന്റെ ഫലം ?

      അസുഖ നിവാരന്നം.

  • മഞ്ഞപ്പൊടി അഭിഷേകത്തിന്റെ ഫലം ?

      ഗ്രിഹത്തില് സുഭിക്ഷത, വശീകരണം, തിന്മകള് അകലും.

  • കാരിബ്, ശര്ക്കര അഭിഷേകത്തിന്റെ ഫലം ?

      ഭാവിയെ കുറിച്ച് അറിയുവാന് കഴിയും, ശത്രുവിജയം.

  • പച്ചകല്പ്പുരാഭിഷേകത്തിന്റെ ഫലം ?

      ഭയനാശപരിഹാരത്തിന് .

  • ചെറുനാരങ്ങാഭിഷേകത്തിന്റെ ഫലം ?

      യമഭയം അകലുന്നു.

  • പഴച്ചാര് അഭിഷേകത്തിന്റെ ഫലം ?

      ജനങ്ങള് സ്നേഹിക്കും, കാര്ഷികാഭിവൃദ്ധി.

  • തൈരാഭിഷേകത്തിന്റെ ഫലം ?

      മാതൃഗുണം, സന്താനലബ്ധി.

  • വലംപിരി ശംഖാഭിഷേകത്തിന്റെ ഫലം ?

      ഐശ്വര്യസിദ്ധി

  • സ്വര്ണ്ണാഭിഷേകത്തിന്റെ ഫലം ?

      ധനലാഭം

  • സഹസ്രധാരാഭിഷേകത്തിന്റെ ഫലം ?

      ആയുര്ലാഭം

  • കലശാഭിഷേകത്തിന്റെ ഫലം ?

      ഉദ്ധിഷ്ടകാര്യസിദ്ധി

  • നവാഭിഷേകത്തിന്റെ ഫലം ?

      രോഗശാന്തി, സമ്പല് സമൃതി

  • മാബഴാഭിഷേകത്തിന്റെ ഫലം ?

      സര്വ്വവിജയം

  • ഗോരോചനാഭിഷേകത്തിന്റെ ഫലം ?

      ദീര്ഘായുസ്സ്

  • കസ്തുരി അഭിഷേകത്തിന്റെ ഫലം ?

      വിജയം

  • അന്നാഭിഷേകത്തിന്റെ ഫലം ?

      ആരോഗ്യം, ആയുര്വര്ദ്ധന.

പുഷ്പാഞ്ജലി ഗുണങ്ങള്‍


  •  പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ?

    ആയുരാരോഗ്യവര്ദ്ധന.

  • രക്തപുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ?

    ശത്രുദോഷശമനം, അഭീഷ്ടസിദ്ധി.

  • ദേഹപുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ?

    ശാരീരികക്ലേശ നിവാരണം.

  • സ്വയംവര പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ?

    മംഗല്ല്യസിദ്ധി.

  • ശത്രുദോഷപുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ?

    ശത്രുദോഷങ്ങള് അനുഭവിക്കില്ല.

  • സഹസ്രനാമ പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ?

    ഐശ്വര്യം

  • ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ?

    ഭാഗ്യലബ്ധി, സമ്പല്സമൃദ്ധി.

  • ഐക്യമത്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ?

    കലഹനിവൃത്തി, മത്സരം ഒഴിവാക്കല്.

  • പുരുഷസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ?

    മോക്ഷം, ഇഷ്ടസന്താനലാഭം.

  • ആയുര്സൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ?

      ദീര്ഘായുസ്സ്

  • ശ്രീസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ?

      ശ്രീത്വം വര്ദ്ധിക്കുന്നതിനു, സമ്പല്സമൃദ്ധി.

  • ശ്രീരുദ്രസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ?

      ദുരിതനാശം, സര്വ്വാഭീഷ്ടസിദ്ധി.

  • പഥിക്രതുസൂക്ത  പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ?

      നല്ലബുദ്ധി തോന്നുന്നതിനും, നേര്വഴിക്കു നടത്തുന്നതിനും.

  • സരസ്വത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ?

       വിദ്യാലാഭം, മൂകതാനിവാരണം.

  • ദുരിതഹാരമാന്ത്ര പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ?

      മുന്ജന്മ പാപപരിഹാരം.

  • ത്രയ്യംബക പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ?

      അഭീഷ്ടസിദ്ധി, യശസസ്.

  • സ്വസ്തിസൂക്ത പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ?

      മംഗളലബ്ധി.

  • പാശുപത പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ?

      നാല്കാളികളുടെ രോഗശമനത്തിനു.

  • ആരോഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ?

      ശരീരികബലം വര്ദ്ധിക്കുന്നു.

  • ബില്വപത്ര പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ?

      ശിവസായൂജ്യം

Monday, December 17, 2012

നാമജപത്തിനുള്ള ചിട്ടകള്



1, പ്രഭാതത്തില് ബ്രഹ്മമുഹൂര്ത്തത്തിലും വൈകുന്നേരം സന്ധ്യാസമയവും വളരെ നല്ലതാണ്. സമയങ്ങളില് സത്വശുദ്ധി വര്ദ്ധിക്കുന്നു. കൃത്യമായ സമയനിഷ്ഠ പാലിക്കാന് ശ്രദ്ധിക്കണം.

2, നിത്യേന ഒരേ സ്ഥലത്തിരുന്നു ജപിക്കണം. സമയവും സ്ഥലവും മാറ്റരുത്.

3, സമകായശിരോഗ്രീവനായി ഇരിക്കണം. യോഗാസനത്തില് ഏതെങ്കിലും ഒന്നിനെയെങ്കിലും തിരഞ്ഞെടുക്കണംഅത് മനസ്സിനെ നിശ്ചലമാകാന് സഹായിക്കും.

4, കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന് ശ്രദ്ധിക്കണം.

5, മാന്തോല്, കുശ, പരവതാനി എന്നിങ്ങനെ ഏതെങ്കിലും ഇരിപ്പിടം തിരഞ്ഞെടുക്കുക, ഇത് ശരീരത്തിലെ വൈദ്യുതിയെ രക്ഷിക്കും.

6, ഇഷ്ടദേവതയുടെ സ്തുതികളും കീര്ത്തനങ്ങളും സാത്വികഭാവത്തെ ഉണ്ടാക്കാന് സഹായകമാണ്.

7, മന്ത്രോച്ചാരണം തെറ്റ്കൂടാതെ വ്യക്തതയോടെ ചെയ്യണം.

8, നിരന്തരമായ ജാഗ്രത അവസാനംവരെ ഉണ്ടായിരിക്കണം. പലപ്പോഴും ഉണര്വ്വും ഉത്സാഹവും ആദ്യം ഉണ്ടാവുമെങ്കിലും പിന്നീട് മനസ്സ് ചലിക്കാന് തുടങ്ങും. ഇവയെ ജയിക്കുകതന്നെ വേണം.

9, ജപമാല ഉണര്വ്വുണ്ടാക്കുന്നു, ഔത്സുക്യത്തെ വര്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ജപതൃഷ്ണയെ വളര്ത്തുന്നു. ഇത്ര മാല ജപിക്കും എന്ന് തീര്ച്ച് പ്പെടുത്തണം.

10, ജപിക്കുമ്പോള് ആദ്യം ഉച്ചത്തിലും പിന്നീട് പതുക്കെയും അവസാനം മനസ്സിലും ജപിച്ചാല് മന്ത്രോച്ചാരണത്തില്‍ വൈവിധ്യം വരികയും അത് ശ്രദ്ധനിലനിര്ത്താനും, മുഷിച്ചില് അകറ്റാനും വിശ്രമത്തിനും സഹായിക്കുന്നു.

11, ജപത്തോടുകൂടി തന്നെ ഇഷ്ടദേവതാ സ്വരൂപത്തെ ധ്യാനിക്കുകയും വേണം.

12, ജപം കഴിഞ്ഞാല് ഒരു പത്തു മിനിറ്റ് ഇരുന്നു ഒരു സ്തുതിയോ കീര്ത്തനമോ പാടുക. ദേവന്റെ സ്വരൂപത്തെ ധ്യാനിച്ചു കൊണ്ടു സാഷ്ടാംഗനമസ്ക്കാരം ചെയ്തു മെല്ലെ എഴുന്നേല്ക്കുക.

സാധനകള് ദൃഡനിശ്ചയത്തോടും നിരന്തര പരിശ്രമത്തോടും ചിട്ടയിലും ചെയ്താല് ഫലം ലഭിക്കുക തന്നെ ചെയ്യും.

ധനം നേടാന്


ധനം നേടാന് നിങ്ങളുടെ പ്രയത്നത്തോടൊപ്പം ഋഗ്വേദ മന്ത്രത്തെ സിദ്ധി വരുത്തേണ്ടതാണ്. രാവിലെ ഏഴുന്നേറ്റു കുളിച്ചു ശുദ്ധമായ വസ്ത്രം ധരിച്ച് രണ്ടുതിരിയിട്ട്, ഒന്നു കിഴക്കോട്ടും ഒന്നു പടിഞ്ഞാറോട്ടും, വിളക്ക്കത്തിച്ച് ശ്രദ്ധയോടു കൂടി മന്ത്രം 108 തവണ അര്ത്ഥമറിഞ്ഞു ജപിക്കേണ്ടതാണ്

ഓം നു നോ രാസ്വ സഹസ്രവത്
തോകവത് പുഷ്ടിമദ് വസു
ദ്യുമഗ്നേ സുവീര്യം
വര്ഷിഷ്ഠമനുപക്ഷിതം

അല്ലയോ അഗ്നിസ്വരൂപനായ ഈശ്വരാ, ആയിരക്കണക്കിന് ഐശ്വര്യങ്ങളെയും സുന്ദരന്മാരും സുന്ദരികളുമായ മക്കളെ എനിക്ക് നല്കിയാലും. സമസ്ത ധന സമൃദ്ധികളും നല്കിയാലും. എന്നെ തേജസ്വിയാക്കിയാലും. ശക്തിയുള്ളവനും ക്ഷയിക്കാത്ത ബുദ്ധിയുള്ളവനുമാക്കി എന്നെ മാറ്റിയാലും. ഒരിക്കലും മുട്ടു വരാത്ത ഐശ്വര്യങ്ങള് എന്നില് ചൊരിഞ്ഞാലും.