Thursday, October 1, 2015

മുറികള്‍ക്കുള്ള സ്‌ഥാനവും ചില കാര്യങ്ങളും

ആയുസ്സിന്റെ മൂന്നിലൊന്ന്‌ സമയം കഴിയുന്നത്‌ കിടപ്പുമുറിയിലാണ്‌. അപ്പോള്‍ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ടത്‌ ഇവിടമാണ്‌. ബീമിനടിയിലും ബര്‍ത്തിനടിയിലും കിടക്കുന്നതും; കട്ടിലിനടിയില്‍ എന്തെങ്കിലുമൊക്കെ സൂക്ഷിക്കുന്നതും സമ്മര്‍ദ്ദത്തെ ഉണ്ടാക്കും.
വാസ്‌തുശാസ്‌ത്രമനുസരിച്ച്‌ വീടുപണിതാലും തോന്നുന്ന മുറിയില്‍ കിടക്കാന്‍ വിധിച്ചിട്ടില്ല. ഗൃഹനാഥനും നാഥയും തെക്കുകിഴക്കേ മുറിയില്‍ കിടന്നാല്‍ കലഹവും അസ്വസ്‌ഥതയുമായിരിക്കും ഫലം.

വടക്കുകിഴക്ക്‌ മുറിയില്‍ കിടന്നാലോ? ചെറുപ്പക്കാരായ ദമ്പതികളുടെ ലൗകികചിന്ത വിട്ടൊഴിഞ്ഞുപോകും.
അതായത്‌ ലൈംഗിക താല്‌പര്യം ഇല്ലാതാകും.

സാധാരണഗതിയില്‍ കിടപ്പുമുറിക്കുള്ള സ്‌ഥാനം തെക്കും പടിഞ്ഞാറുമാണ്‌. മുഖ്യ കിടപ്പുമുറിയുടെ സ്‌ഥാനം (ഗൃഹനാഥന്‍) തെക്കുപടിഞ്ഞാറ്‌ തന്നെയാണ്‌. (രണ്ടാം പരിഗണന വടക്കുപടിഞ്ഞാറ്‌). എന്നാല്‍ ഒരുപാട്‌ വയസ്സായതിനുശേഷവും ഈ മുറിയില്‍ കിടക്കുന്നതില്‍ അര്‍ത്ഥമില്ല.
അടുത്ത അവകാശിയായ മകനും ഭാര്യയുമാണ്‌ ഈ മുറി ഉപയോഗിക്കേണ്ടത്‌. പ്രായം ചെന്ന ഗൃഹനാഥനും ഭാര്യയും വടക്കുകിഴക്കേ മുറിയാണ്‌ ഉപയോഗിക്കേണ്ടത്‌. അവിടെ ആത്മീയകാര്യങ്ങള്‍ക്ക്‌ കൂടുതല്‍ താല്‌പര്യമുണ്ടാകും. വടക്കുകിഴക്ക്‌ പൂജാമുറിയുടെ മുഖ്യസ്‌ഥാനവുമാണ്‌.
തെക്കുകിഴക്ക്‌ അടുക്കളയുടെ സ്‌ഥാനമാണ്‌. അവിടെ മുറിയുണ്ടെങ്കില്‍ അത്‌ ആണ്‍കുട്ടികള്‍ക്കാണ്‌ ഉത്തമം. എന്നാല്‍ പരുക്കന്‍ സ്വഭാവമുള്ള കുട്ടിയാണെങ്കില്‍ ആ മുറിയില്‍ കിടന്നാല്‍ കൂടുതല്‍ കുഴപ്പത്തിലേക്ക്‌ നയിക്കും. കാരണം അത്‌ അഗ്നികോണിലെ മുറിയാണ്‌.

തെക്കുപടിഞ്ഞാറേ മുറിയില്‍ കൗമാരക്കാരായ കുട്ടികള്‍ കിടക്കാനേ പാടില്ല. തെക്കുഭാഗം ആണ്‍കുട്ടികള്‍ക്കും വടക്കുഭാഗത്തുള്ള മുറി പെണ്‍കുട്ടികള്‍ക്കുമാണ്‌ പറഞ്ഞിരിക്കുന്നത്‌.
വടക്കുപടിഞ്ഞാറേ മുറിയില്‍ പെണ്‍കുട്ടികള്‍ കിടന്നാല്‍ യഥാസമയം വിവാഹം നടക്കുമെന്ന്‌ ശാസ്‌ത്രം പറയുന്നു. സാധാരണയായി വായുകോണിലെ ഈ ഭാഗത്ത്‌ പൂജാമുറിയൊഴിച്ച്‌ മറ്റെല്ലാ ആവശ്യത്തിനും ഉപയോഗിക്കാം.

കിടപ്പുമുറിയില്‍ കണ്ണാടി, ദൈവത്തിന്റെ ഫോട്ടോ, ജലസംബന്ധമായ ചിത്രങ്ങള്‍ എന്നിവ ഒഴിവാക്കണം. അതുപോലെ പുസ്‌തകക്കെട്ടുകള്‍, ചുരുണ്ട വയറുകള്‍, ആക്രിസാധനങ്ങള്‍ ഇവ പാടില്ല. ആയുസ്സിന്റെ മൂന്നിലൊന്ന്‌ സമയം കഴിയുന്നത്‌ കിടപ്പുമുറിയിലാണ്‌. അപ്പോള്‍ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ടത്‌ ഇവിടമാണ്‌.

ബീമിനടിയിലും ബര്‍ത്തിനടിയിലും കിടക്കുന്നതും; കട്ടിലിനടിയില്‍ എന്തെങ്കിലുമൊക്കെ 'സൂക്ഷിക്കുന്നതും' സമ്മര്‍ദ്ദത്തെ ഉണ്ടാക്കും. തെക്കോട്ടോ, കിഴക്കോട്ടോ, തലവച്ചുറങ്ങണം. വടക്കോട്ടും ടോയ്‌ലെറ്റിന്‌ നേരെയും തലവച്ചു കിടക്കരുത്‌. ചില മുറിയില്‍ കിടന്നാല്‍ ശരിക്കും ഉറക്കം കിട്ടാതിരിക്കും. ആവശ്യത്തിന്‌ ഉറങ്ങിയാലും രാവിലെ ക്ഷീണം തോന്നും.
അങ്ങനെയായാല്‍ അവിടെ നെഗറ്റീവ്‌ എനര്‍ജി ഉണ്ടെന്ന്‌ കരുതണം. മുറി വല്ലപ്പോഴും ഉപ്പുവെള്ളം കൊണ്ട്‌ തുടയ്‌ക്കുന്നതും ഉപ്പ്‌ തുറന്ന്‌ വയ്‌ക്കുന്നതും തറയ്‌ക്കടിയില്‍ വടക്കുപടിഞ്ഞാറ്‌ ഭാഗത്ത്‌ ആറ്‌ ഇഞ്ച്‌ ചെമ്പ്‌ റിംഗ്‌ ഇടുന്നതും, പറമ്പില്‍ നവധാന്യം മുളപ്പിക്കുന്നതും പരിഹാരമാണ്‌.

തേജവതി മന്ത്രജപവും പിരമിഡ്‌ക്രിയയും ഒക്കെ നെഗറ്റീവ്‌ കളയാന്‍ സഹായകമാണ്‌. അതുപോലെ കരിക്കിലും ആലത്തിലും നെഗറ്റീവിനെ ആവാഹിച്ചു കളയാം. കരിക്കിന്റെ പ്രയോഗം പരിചയ സമ്പന്നര്‍ക്കേ പറ്റൂ.
ഒരു മാങ്ങയോളം വലുപ്പത്തില്‍ ആലം വാങ്ങി (അങ്ങാടി കടയില്‍ കിട്ടും) ചെറുതായി ചൂടാക്കി ചരടില്‍ കെട്ടിയോ, നെറ്റില്‍ ഇട്ടോ ഓരോ മുറിയുടെയും നടുക്ക്‌ നിന്ന്‌ ഇടത്തേക്ക്‌ കുറച്ചുപ്രാവശ്യം ചുഴറ്റുക. ശേഷം പെട്ടെന്ന്‌ പൊക്കുക.

ആലം കറക്കുന്ന സമയത്ത്‌ നമ്മള്‍ വിചാരിക്കണം ''ഈ മുറിയിലെ എല്ലാ നെഗറ്റീവും ഇതിലേക്ക്‌ ആവഹിക്കട്ടെ''യെന്ന്‌. പിന്നീട്‌ ആലം കത്തിച്ചു കളയുകയോ, മലിനജലത്തില്‍ ഇടുകയോ ആവാം.
വീടിന്റെ ചുറ്റളവുപോലെ പ്രധാനമാണ്‌ മറ്റുള്ള മുറിയുടെ ഉള്‍ച്ചുറ്റും. എന്നാല്‍, മുറിയുടെ ചുറ്റിന്റെ കാര്യത്തില്‍ മിക്കവരും അലസതയോ, അഞ്‌ജതയോ ആണ്‌ കാണിക്കുന്നത്‌. സാധാരണയായി നീളവും 10 അടി വീതിയും (കൃത്യമായി 294 സെന്റീമീറ്റര്‍ സമചതുരം) അളവ്‌ കഴിഞ്ഞാല്‍ 12 ക്ക്‌ 10 എന്ന അളവേ ഇല്ല.

വാസ്‌തുശാസ്‌ത്രത്തില്‍ ഇത്‌ മരണച്ചുറ്റാണ്‌. എത്ര ശ്രേഷ്‌ഠമായ ചുറ്റുകണക്ക്‌ ഒപ്പിച്ചാലും മുറിയുടെ ഉള്ളളവ്‌ മരണച്ചുറ്റ്‌ വന്നാല്‍ ആ കണക്കിന്റെ ശ്രേഷ്‌ഠത ഇല്ലാതായിപ്പോകുമെന്നാണ്‌ ആചാര്യമതം.
ഏകദേശക്കണക്ക്‌ പറഞ്ഞാല്‍ മുറിയുടെ നാലുവശവും കൂട്ടിയാല്‍ 40 അടി വരുന്നത്‌ നല്ലത്‌. (കൃത്യം 1176 സെന്റീമീറ്റര്‍) പിന്നെ അടുത്ത അളവ്‌ 48 അടിയാണ്‌. (കൃത്യം 1464 സെന്റീമീറ്റര്‍) ഇതിന്‌ ഇടയ്‌ക്ക് വരുന്ന അളവെല്ലാം മരണച്ചുറ്റുതന്നെയാണ്‌.
അതായത്‌ 40 അടിക്കും 48 അടിക്കും ഇടയ്‌ക്കുള്ള ഉള്‍ച്ചുറ്റ്‌. ഇതിന്‌ പരിഹാരമായി കൃത്യമായ അളവില്‍ കട്ടകെട്ടിത്തിരിച്ചോ അലമാര, ഷെല്‍ഫ്‌ എന്നിവ വച്ചോ ചെയ്യാം.

പുര പണിയാന്‍ തീരുമാനിക്കുമ്പോള്‍ വീടിന്‌ കുറ്റിയടിക്കുന്നവരോടും പ്ലാന്‍ വരയ്‌ക്കുന്നവരോടും മുറിയുടെ ഉള്ളും കണക്കൊപ്പിച്ച്‌ (വാസ്‌തു) തരണം എന്നു വീട്ടുകാര്‍ തന്നെ പറയണം. ശരിയായി വാസ്‌തു പഠിച്ചവരെല്ലാം കണക്കൊപ്പിച്ചേ ചെയ്യൂ. എന്നാല്‍ അല്‌പഞ്‌ജരായ ചിലരേ മരണച്ചുറ്റിന്‌ കൂട്ടുനില്‍ക്കൂ.

പണ്ടൊക്കെ ഭൂമി വാസയോഗ്യമാണോയെന്നറിയാന്‍ നാലഞ്ചു പരീക്ഷണങ്ങള്‍ നടത്തിയതിന്‌ ശേഷമേ വീടിന്‌ കുറ്റിയടിക്കുമായിരുന്നുള്ളൂ. ഇന്നിപ്പോള്‍ അതല്ലല്ലോ അവസ്‌ഥ. പറമ്പില്‍ സര്‍പ്പദോഷം, ബാധാദോഷം എന്നൊക്കെ ഇന്നിപ്പോള്‍ പറഞ്ഞാ ല്‍...?

courtesy:- online