Thursday, December 6, 2012

വിദ്യാര്‍ത്ഥികളുടെ പഠനത്തെ പിന്തുണയ്ക്കാന്‍ വാസ്തു


വാസ്തു നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ വര്‍ദ്ധിക്കുമെന്നും അതുവഴി പഠനത്തിലും പരീക്ഷയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും കഴിയുമെന്നുമാണ് വാസ്തു വിദഗ്ധര്‍ ഉപദേശിക്കുന്നത്. ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് ഇനി പറയുന്നത്;

പടിഞ്ഞാറോട്ടും വടക്കോട്ടും തലവച്ച് ഉറങ്ങാന്‍ കുട്ടികളെ അനുവദിക്കരുത്. ആണ്‍കുട്ടികള്‍ വീടിന്റെയോ മുറിയുടെയോ വടക്ക് കിഴക്ക് ഭാഗത്ത് ഉറങ്ങരുത്. പെണ്‍കുട്ടികളാണെങ്കില്‍ വീടിന്റെയും മുറിയുടെയും വടക്ക് കിഴക്ക് ഭാഗത്ത് ഉറങ്ങാതിരിക്കാനും ശ്രദ്ധിക്കണം.

കിടപ്പുമുറിയിലും പഠന മുറിയിലും നിലക്കണ്ണാടി വയ്ക്കരുത്. കിഴക്ക്, വടക്ക് ദിക്കുകള്‍ക്ക് അഭിമുഖമായി ഇരുന്നു വേണം പഠിക്കേണ്ടത്. മുറിയുടെയോ വീടിന്റെയോ വടക്ക് കിഴക്ക് ഭാഗത്തായിരിക്കണം പഠന മേശ ക്രമീകരിക്കേണ്ടത്. മേശമേല്‍ പുസ്തകങ്ങളും നോട്ടുകളും മറ്റും കൂനകൂട്ടി ഇടാതെ അടുക്കി വയ്ക്കണം.

പഠനമുറി വീടിന്‍റെ പടിഞ്ഞാറ് ഭാഗത്ത് ആയിരിക്കുന്നതാണ് ഉത്തമം.പഠനമുറി പടിഞ്ഞാറ് ഭാഗത്തായിരുന്നാല്‍ ബുധന്‍, വ്യാഴം, ചന്ദ്രന്‍, ശുക്രന്‍ എന്നിവയുടെ ആനുകൂല്യം ഉണ്ടാവും. ബുധന്‍ ബുദ്ധിവികാസത്തെയും വ്യാഴം ഉത്സാഹത്തെയും ചന്ദ്രന്‍ പുതിയ ആശയങ്ങളെയും ശുക്രന്‍ അറിവിനെയും വര്‍ദ്ധിപ്പിക്കും എന്നാണ് വിദഗ്ധ മതം.

പച്ച, മഞ്ഞ എന്നീ നിറങ്ങളുടെ ഷേഡുകളാണ് പഠന മുറിക്ക് ഉത്തമം. കര്‍ട്ടനും കാര്‍പ്പറ്റിനും ഇതിന്റെ വകഭേദങ്ങളാവും യോജിക്കുക.

വാസ്തു ശാസ്ത്രം അനുസരിച്ച് പഠനമുറി വീടിന്‍റെ പടിഞ്ഞാറ് ഭാഗത്ത് ആയിരിക്കുന്നതാണ് ഉത്തമം. ഒരിക്കലും വടക്ക്-പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക്-പടിഞ്ഞാറ് ഭാഗത്തായിരിക്കരുത്. 

പഠനമുറി പടിഞ്ഞാറ് ഭാഗത്തായിരുന്നാല്‍ ബുധന്‍, വ്യാഴം, ചന്ദ്രന്‍, ശുക്രന്‍ എന്നിവയുടെ ആനുകൂല്യം ഉണ്ടാവും. ബുധന്‍ ബുദ്ധിവികാസത്തെയും വ്യാഴം ഉത്സാഹത്തെയും ചന്ദ്രന്‍ പുതിയ ആശയങ്ങളെയും ശുക്രന്‍ അറിവിനെയും വര്‍ദ്ധിപ്പിക്കും എന്നാണ് വിദഗ്ധ മതം.

പഠനമുറിയുടെ മധ്യ ഭാഗം ശൂന്യമായിക്കിടക്കട്ടെ. അവിടെ മേശകളോ കസേരകളോ ഒന്നും ഇടേണ്ട കാര്യമില്ല.

പഠനമുറിയുടെ വാതില്‍ വടക്ക്-കിഴക്ക് ഭാഗത്ത് ആയിരിക്കണം. പടിഞ്ഞാറ് ഭാഗത്തുള്ള ജനാലകള്‍ ചെറുതായിരിക്കണം. മുറിക്ക് നീല, പച്ച, ക്രീം, വെള്ള തുടങ്ങിയ ഇളം നിറങ്ങള്‍ അനുശാസിക്കുന്നു. 

വടക്ക്-കിഴക്ക് ദിക്കിന് അഭിമുഖമായി വേണം പഠന മേശ ക്രമീകരിക്കാന്‍. പുസ്തകങ്ങള്‍ മുറിയുടെ കിഴക്ക് ദിക്കില്‍ വേണം വയ്ക്കേണ്ടത്. പുസ്തകങ്ങള്‍ തെക്ക്-പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് ദിക്കുകളില്‍ സൂക്ഷിക്കരുത്.

വീട് നിര്‍മ്മിക്കാന്‍ ഭൂമി വാസ്തു ശാസ്ത്രം അനുസരിച്ച്


വളരുന്ന പിരിമുറുക്കങ്ങള്‍ക്ക് അയവ് ലഭിക്കാനും ശാന്ത സുന്ദരമായ ജീവിതം നയിക്കാനും വാസ്തു ശാസ്ത്രം പിന്തുണ നല്‍കുന്നു. പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മ്മാണം നടത്തുക മാത്രമല്ല നിര്‍മ്മാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും വേണമെന്ന് വാസ്തു ശാസ്ത്രം അനുശാസിക്കുന്നു.

ഏതു സ്ഥലത്ത് വേണം നിര്‍മ്മാണം നടത്തേണ്ടത്. ഇതെ കുറിച്ച് വ്യക്തമായ ധാരണ ഇല്ല എങ്കില്‍ സ്വന്തം ഗൃഹത്തില്‍ താമസിക്കുന്നതിലൂടെ അശാന്തിയുടെ കരങ്ങളിലെ കളിപ്പാവയാവാന്‍ അധിക സമയം വേണ്ടിവരില്ല എന്ന് വാസ്തു വിദഗ്ധര്‍ ഉപദേശ രൂ‍പേണ അഭിപ്രായപ്പെടുന്നു.

കിഴക്ക് ദിക്കിലേക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് ദിക്കിലേക്ക് ചരിഞ്ഞ ഭൂമിയാണ് ഗൃഹ നിര്‍മ്മിതിക്ക് ഉത്തമം.

പുരാതന ഗ്രന്ഥമായ സമരാംഗണ സൂത്രധാര ഇതിനുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. വരുണന്‍റെ ദിക്കായ പടിഞ്ഞാറ്, യമന്‍ കാക്കുന്ന തെക്ക്, അഗ്നി കോണായ തെക്ക്-കിഴക്ക്, മാരുതിയുടെ ദിക്കായ വടക്ക്-പടിഞ്ഞാറ് എന്നിവിടങ്ങളിലേക്ക് ചരിവുള്ള ഭൂമിയില്‍ വീട് വയ്ക്കുന്നത് നന്നല്ല. ബ്രഹ്മസ്ഥാനത്തേക്ക് (നടുഭാഗം) ചരിഞ്ഞ ഭൂമിയില്‍ ഒരിക്കലും ഗൃഹനിര്‍മ്മിതി നടത്തരുതെന്നും അനുശാസിക്കുന്നു.

മധ്യഭാഗം കുഴിഞ്ഞ ഭൂമിയില്‍ നിര്‍മ്മിതി നടത്തിയാല്‍ ദാരിദ്ര്യവും തകര്‍ച്ചയുമാവും ഫലം. എന്നാല്‍, എല്ലാ അതിരുകളിലും അല്‍പ്പം ചരിവുണ്ടായിരുന്നാല്‍ സന്തോഷവും സമൃദ്ധിയും ഫലമാണ്. കിഴക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് ഭാഗത്തേക്ക് ചരിവിണ്ടെങ്കില്‍ സമ്പത്തും ആരോഗ്യവും സംരക്ഷിക്കപ്പെടും.

നിര്യതി കോണ് ഉയര്‍ന്നിരിക്കുന്ന ഭൂമിയാണ് വീട് വയ്ക്കാന്‍ ഏറ്റവും ഉത്തമം എന്ന് കരുതുന്നു. ഈ ഭൂമിയില്‍ വീട് വച്ചാല്‍ ആയിരം വര്‍ഷം വരെ ഗുണാനുഭവം ഉണ്ടായിക്കൊണ്ടിരിക്കും. അതുകഴിഞ്ഞാല്‍ പിന്നെ തെക്ക് ഭാഗം ഉയര്‍ന്ന ഭൂമിയാണ് ഉത്തമം. ഇവിടെ താമസിക്കുന്നവര്‍ക്ക് നൂറ് കൊല്ലം വരെ അഭിവൃദ്ധിയുണ്ടാവും.

ഭൂമിയുടെ ഉയര്‍ച്ച താഴ്ചകള്‍ താമസക്കാരില്‍ ഉടനടി ദോഷം വരുത്തിയില്ല എങ്കിലും ഭാവിയില്‍ അതുണ്ടായേക്കാമെന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. വടക്ക്-പടിഞ്ഞാറ് ഭാഗം ഉയര്‍ന്ന ഭൂമിയിലാണ് വീട് വയ്ക്കുന്നത് എങ്കില്‍ പന്ത്രണ്ട് വര്‍ഷം ശുഭാനുഭവം ലഭിക്കും. വടക്ക് ഭാഗം ഉയര്‍ന്ന ഭൂമിയിലാണെങ്കില്‍ എട്ട് വര്‍ഷവും മധ്യഭാഗം ഉയര്‍ന്ന ഭൂമിയിലാണെങ്കില്‍ പത്ത് വര്‍ഷവും ഗുണഫലങ്ങളായിരിക്കും.

ഭൂമിയുടെ തെക്ക്-കിഴക്കോ വടക്ക്-കിഴക്കോ ഭാഗമാണ് ഉയര്‍ന്നിരിക്കുന്നതെങ്കില്‍ ഗുണാനുഭവം ആറ് വര്‍ഷത്തേക്ക് ഉണ്ടാവും. ഗുണാനുഭവങ്ങളുടെ സമയം കഴിയുമ്പോള്‍ മാത്രമേ ദോഷ ഫലങ്ങളുടെ വ്യാപ്തി താമസക്കാര്‍ക്ക് അനുഭവപ്പെടുകയുള്ളൂ. അതിനാല്‍ ശരിയായ ഭൂമിയില്‍ തന്നെ വീട് വയ്ക്കണം അല്ലെങ്കില്‍ പരിഹാര പ്രക്രിയകള്‍ നടത്തി ഭൂമി നിര്‍മ്മാണ യോഗ്യമാക്കണമെന്നും വാസ്തുശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.