Saturday, December 15, 2012

കുട്ടികളുടെ ബുദ്ധി ശക്തിക്ക്‌


കുട്ടികളുടെ ബുദ്ധി ശക്തിക്ക്‌ ഈ മന്ത്രം 16 തവണ ചൊല്ലുക. അര്‍ത്ഥ മറിഞ്ഞു അര്‍പ്പണ ബോധത്തോടെ രാവിലെ 6 മണിക്ക് മുന്‍പ്‌ കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് ഈ മന്ത്രം ചൊല്ലുക.

ഓം മേധം മേ വരുണോ ദദാതു
മേധാമാഗ്നി: പ്രജാപതി:
മേധാമിന്ദ്രശ്ച വായുശ്ച
മേധാം ധാതാ ദദാതു മേ സ്വാഹാ

വരുണ ദേവന്‍ എനിക്ക് ബുദ്ധി നല്‍കട്ടെ, അഗ്നിയും പ്രജാപതിയും എനിക്ക് ബുദ്ധി നല്‍കട്ടെ,ഇന്ദ്രനും വായു ദേവനും എനിക്ക് ബുദ്ധി നല്‍കട്ടെ. ഈ വിശ്വത്തെ മുഴുവന്‍ കാക്കുന്ന ഏകേശ്വരന്‍ എനിക്ക് ബുദ്ധി നല്‍കട്ടെ.അതിനായി ഞാന്‍ ഇതാ ആഹുതി അര്‍പ്പിക്കുന്നു.

ക്ഷേത്ര പ്രദക്ഷിണം എങ്ങനെ


ക്ഷേത്രത്തെ പ്രദക്ഷിണം വയ്ക്കേണ്ടതെന്നു തത്വശാസ്ത്രത്തില്‍ പറയുന്നതു ഇപ്രകാരമാണ്.


ഏകം വിനായകേ കുര്യാല്‍

ദ്വേസൂര്യേതൃണിശങ്കരേ

ചത്വാരിദേവ്യാവിഷ്ണേനച
സപ്താശ്വത്ഥേപ്രദക്ഷിണം

  • ഗണപതിക്ക്‌ ഒന്ന്.
  • സൂര്യന് രണ്ട്. 
  • ശിവന് മൂന്നു.
  • ശാസ്താവ് മൂന്നു.
  • സുബ്രഹ്മണ്യന് മൂന്നു.
  • വെട്ടയ്ക്കൊരുമകന്‍ മൂന്നു.
  • നാഗങ്ങള് ‍ മൂന്നു.
  • ഹനുമാന്‍ മൂന്നു
  • വിഷ്ണുവിനും ദേവിമാര്‍ക്കും നാല്.
  • അരയാലിനു ഏഴു. 

ജോലി ലഭിക്കാനുള്ള മന്ത്രം


നല്ല ജോലിലഭിക്കാനുള്ള ഈ മന്ത്രം ഋഗ്വേദത്തില്‍ ഉള്ളതാണ്. രാവിലെയും വൈകുന്നേരവും ഈ മന്ത്രം അര്‍ത്ഥമറിഞ്ഞു കുറഞ്ഞത് 21 തവണയെങ്കിലും കുറഞ്ഞ ശബ്ദത്തില്‍ ജപിക്കണം. ജപിക്കുന്ന സമയത്ത്‌ വെള്ളവസ്ത്ര മുടുത്താല്‍ വളരെ നന്ന്.

ഓം ത്വം നോ ആഗ്നേ സനയേ ധനാനാം
യശസം കാരും കൃണൂഹി സ്തവാന:
ഋധ്യാമ കര്‍മാപസാ നവേന
ദേവൈര്‍ദ്യാവാപൃഥിവീ പ്രാവതം ന:

ഈശ്വരാ ഞങ്ങളെ സകല ഐശ്വര്യങ്ങളും ലഭിക്കുന്ന ജോലിക്കുടമകളാക്കിയാലും. ആ ജോലിയിലൂടെ എനിക്ക് കീര്‍ത്തിയും യശസ്സും ഐശ്വര്യവും ഉണ്ടാകട്ടെ. പുതുയ ഉദ്യോഗംകൊണ്ടു ഞാന്‍ സമൃദ്ധനാകട്ടെ. എന്‍റെ ഈ പുതിയ ജോലിയെ ഈശ്വരന്‍ രക്ഷിക്കട്ടെ