Showing posts with label Numerology (സംഖ്യാജ്യോതിഷം). Show all posts
Showing posts with label Numerology (സംഖ്യാജ്യോതിഷം). Show all posts

Thursday, December 6, 2012

നാമസംഖ്യ കണ്ടുപിടിക്കാന്‍ എളുപ്പം



ഒരു വ്യക്തിയുടെ വിധിസംഖ്യയും ജനനസംഖ്യയും നാമസംഖ്യയും കണ്ടുപിടിച്ചാല്‍ പിന്നെ സംഖ്യാജ്യോതിഷ പ്രകാരം ആ വ്യക്തിയുടെ ഫലസൂചനകള്‍ നിശ്ചയിക്കാന്‍ എളുപ്പമാണ്. നാമ സംഖ്യ കണ്ടുപിടിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല.

ഒരു വ്യക്തിയുടെ ഇനീഷ്യല്‍ സഹിതമുള്ള പേരിന്റെ പരല്‍ സംഖ്യ കണ്ടുപിടിച്ച് തമ്മില്‍ കൂട്ടി ഒറ്റ സംഖ്യ ആക്കിയാല്‍ നാമസംഖ്യ ലഭിക്കും. ഓരോ അക്ഷരങ്ങള്‍ക്കും നിശ്ചയിച്ചിട്ടുള്ള പ്രത്യേക സംഖ്യയാണ് പരല്‍സംഖ്യ എന്ന പേരില്‍ അറിയപ്പെടുന്നത്.

അക്ഷരങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള പ്രത്യേക സംഖ്യകള്‍ താഴെ നല്‍കിയിരിക്കുന്നു;


A, I, Q, Y, Jഒന്ന് (1)
B, K, Rരണ്ട് (2)
C, G, L, Sമൂന്ന് (3)
D, M, Tനാല് (4)
E, H, N, Xഅഞ്ച് (5)
U, V, Wആറ് (6)
O, Zഏഴ് (7)
F, Pഎട്ട് (8)



ഇതനുസരിച്ച്, BABU. B എന്ന ആളുടെ നാമസംഖ്യ കണ്ടുപിടിക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

B = 2, A = 1, B = 2, U = 6, B = 2

2 + 1 + 2 + 6 + 2 = 13

1 + 3 = 4; അതായത് BABU. B എന്ന ആളുടെ നാമസംഖ്യ നാല് ആണ്.

Wednesday, December 5, 2012

ജനനസംഖ്യയും വിധിസംഖ്യയും


സംഖ്യാജ്യോതിഷത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന രണ്ട് കാര്യങ്ങളാണ് ജനനസംഖ്യയും വിധിസംഖ്യയും. ജനനസംഖ്യ, വിധിസംഖ്യ, നാമ സംഖ്യ എന്നിവ കണ്ടുപിടിച്ചു കഴിഞ്ഞാല്‍ ഒരാളുടെ ഭാവി പ്രവചിക്കാന്‍ സംഖ്യാജ്യോതിഷ പ്രകാരം പ്രയാസമുണ്ടാവില്ല.

സംഖ്യാജ്യോതിഷത്തില്‍ ഒരാളുടെ ജന്‍‌മനക്ഷത്രത്തിനു പകരം ജനനസംഖ്യയ്ക്ക് ആണ് പ്രാധാന്യം നല്‍കുന്നത്. ജനനസംഖ്യ കണ്ടുപിടിക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. ഒരാള്‍ ജനിച്ചത് മൂന്നാം തീയതിയാണെങ്കില്‍ മൂന്ന് തന്നെയാവും ജനനസംഖ്യ. എന്നാല്‍, രണ്ട് അക്കങ്ങളുള്ള സംഖ്യയാണ് ജനനത്തീയതി എങ്കില്‍ രണ്ട് സംഖ്യകളും തമ്മില്‍ കൂട്ടി ഒറ്റ സംഖ്യ എടുക്കണം. ഉദാഹരണത്തിന്, ഒരാള്‍ ജനിച്ചത് 14 ന് ആണെന്ന് കരുതുക. 1 + 4 = 5 ആയിരിക്കും ഇയാളുടെ ജനനസംഖ്യ.

വിധിസംഖ്യ കണ്ടെത്തുന്നതിന് ജനനത്തീയതിയാണ് ആധാരമാക്കുന്നത്. അതായത്, ജനിച്ച തീയതി, മാസം, ആണ്ട് എന്നിവ തമ്മില്‍ കൂട്ടിക്കിട്ടുന്ന ഒറ്റ സംഖ്യയാണ് വിധിസംഖ്യ. ഉദാഹരണത്തിന്, ഒരാളുടെ ജനനത്തിയതി 05 - 04 - 1972 ആണെന്നിരിക്കട്ടെ. ഇയാളുടെ വിധി സംഖ്യ കണക്കുകൂട്ടന്നത് താഴെ പറയുന്ന രീതിയിലാണ്;

0 5 ‌+ 04 + 1 + 9 + 7 + 2 = 28 

2 + 8 = 10 

1 + 0 = 1

അതായത്, ജനിച്ച തീയതി, മാസം, ആണ്ട് എന്നിവ തമ്മില്‍ കൂട്ടിക്കിട്ടിയ ഫലം 28 ഇരട്ട സംഖ്യ ആയിരുന്നു. 28 എന്ന അക്കത്തിലെ സംഖ്യകള്‍ വീണ്ടും തമ്മില്‍ കൂട്ടിയപ്പോള്‍ 10 എന്ന ഇരട്ട സംഖ്യയാണ് ലഭിച്ചത്. 10 എന്ന അക്കത്തിലെ ഇരട്ട സംഖ്യകള്‍ വീണ്ടും തമ്മില്‍ കൂട്ടിയപ്പോള്‍ ഒന്ന് എന്ന ഒറ്റസംഖ്യ ലഭിച്ചു. ഇത്തരത്തില്‍ ലഭിച്ച ഒറ്റസംഖ്യയാണ് വിധി സംഖ്യ.