Showing posts with label Prayer (ഈശ്വരധ്യാനം). Show all posts
Showing posts with label Prayer (ഈശ്വരധ്യാനം). Show all posts

Wednesday, August 31, 2016

വിദ്യാരാജഗോപാല യന്ത്രം: കുട്ടികളുടെ പഠന മികവിന്

വിഷ്ണു - ഗോപാല ശിവപൂജയില്‍ പ്രാവീണ്യമുള്ള കര്‍മ്മിയാകണം യന്ത്രം തയാറാക്കേണ്ടത്. അപസ്മാര രോഗത്തിന് പ്രതിവിധിയായി ഈ യന്ത്രം നിര്‍ദ്ദേശിക്കുമ്പോള്‍ രോഗി മരുന്നു കഴിക്കുന്നത് നിര്‍ത്തരുത്

മക്കള്‍ പഠിച്ചു മിടുക്കരായി നല്ല ജോലി സമ്പാദിക്കണമെന്നാണ് എല്ലാ മാതാപിതാക്കളുടേയും ആഗ്രഹം. എന്നാല്‍ പല കുട്ടികളും രക്ഷാകര്‍ത്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് പഠനനിലവാരം കാഴ്ചവയ്ക്കുന്നില്ല. ഉന്മേഷക്കുറവും, പുസ്തകമെടുത്താലുടന്‍ ഉറക്കം വരുന്നതുമെല്ലാം വിദ്യാര്‍ത്ഥികളുടെ പഠനത്തെ സാരമായി ബാധിക്കും.മാത്രമല്ല വിദ്യാര്‍ത്ഥിയുടെ ബുദ്ധികൂര്‍മ്മതയില്‍ അസൂയ തോന്നി മറ്റൊരാള്‍ പറയുന്ന 'നെഗറ്റീവ് എനര്‍ജി' വാക്കുകള്‍ (ശാപം, കണ്ണുവയ്ക്കല്‍) പലപ്പോഴും കുട്ടികളിലെ പഠന നിവാരണത്തിന് കാരണമാകാറുണ്ട്. വൈഷ്ണവ യന്ത്രങ്ങളില്‍ പ്രമുഖസ്ഥാനത്തുള്ള യന്ത്രമാണ് വിദ്യാരാജ ഗോപാലയന്ത്രം.

വിദ്യാരാജഗോപാലം എന്ന പേരുകൊണ്ടുതന്നെ വിദ്യയിലൂടെ രാജസമാനമായ നിലയിലേക്കുയര്‍ത്താന്‍ പ്രാപ്തിയുള്ള യന്ത്രം എന്ന് ഗ്രഹിക്കാം.

യന്ത്രങ്ങളില്‍ രാജപദവി അലങ്കരിക്കുന്ന യന്ത്രം കൂടിയാണിത്. യന്ത്രവിധികള്‍ യഥാക്രമം പാലിച്ചു തയാറാക്കുന്ന വിദ്യാരാജഗോപാല യന്ത്രംകൊണ്ട് ഉന്മേഷവും ഉത്സാഹവും കെട്ടടങ്ങി സദാ മൂകനെപ്പോലെ കാണപ്പെടുന്നവനെക്കൂടി ചുരുങ്ങിയ കാലംകൊണ്ട് ഊര്‍ജ്ജസ്വലനാക്കി മാറ്റുവാന്‍ സാധിക്കും.

പഠന വൈകല്യങ്ങള്‍ക്കും തൊഴിലന്വേഷകര്‍ക്ക് ബുദ്ധിനിലവാരം മെച്ചപ്പെടുത്തി ഏതു പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം സാധ്യമാക്കാനും ഈ യന്ത്രം മുഖേന സാധിക്കുന്നതാണ്. ഭാഗ്യവും സമ്പത്തും വര്‍ദ്ധിച്ച് രാജസമാനമായ ജീവിതപഥത്തിലേക്ക് കടക്കുവാന്‍ ഈ യന്ത്രം വളയെധികം സഹായകമാകുന്നു.

യന്ത്രപരിപാലനം ഈ വിശിഷ്ട യന്ത്രം അരയില്‍ ധരിക്കാന്‍ പാടില്ലാത്തതും നേരിട്ട് ഭൂസ്പര്‍ശം ഏല്‍ക്കാന്‍ പാടില്ലാത്തതുമാകുന്നു. ശൈവ ശാക്‌തേയ യന്ത്രങ്ങള്‍ക്കൊപ്പവും ഇതണിയാന്‍ പാടില്ല.

യന്ത്രം ധരിച്ച് ചൊല്ലേണ്ടുന്ന മന്ത്രങ്ങള്‍ പഠന വിഷമതകള്‍ മാറാന്‍: വിദ്യാരാജ ഗോപാലയന്ത്രം ധരിച്ച് പുലര്‍ച്ചേ സൂര്യോദയത്തിന് മുമ്പും അസ്തമയത്തിന് ശേഷവും 'ഓം വിദ്യാരാജഗോപാലമൂര്‍ത്തയേ സിദ്ധി ബുദ്ധി പ്രദായ' എന്ന മന്ത്രം 108 ഉരു ജപിക്കുകയും ശേഷം ജലം കുടിക്കുകയും ചെയ്യുക. പഠന വിഷമതകള്‍ അകലും.

മത്സരപരീക്ഷകളില്‍ ശോഭിക്കാന്‍: പുലര്‍ച്ചെ സൂര്യോദയ സമയത്ത് കദളിപ്പഴത്തില്‍ നെയ്യ് തൊട്ട് വലതുകൈയിലെ മോതിരവിരല്‍കൊണ്ട് പഴം സ്പര്‍ശിച്ച് 'ഓം രാജഗോപാലമൂര്‍ത്തയേ സിദ്ധിബുദ്ധിപ്രദായ' എന്ന മന്ത്രം 18 ഉരു ജപിച്ച് കദളിപ്പഴം ഭക്ഷിക്കുക. ഇത് നിത്യവും തുടര്‍ന്നാല്‍ മത്സര പരീക്ഷകളില്‍ ഉന്നതവിജയം നേടാം

അലസത അകലാന്‍ 'ഓം വിദ്യാവര്‍ദ്ധനൈ്യനമഃ' 'ഓം വിദ്യാ വിശാരദായ നമഃ' 'ഓം രാജപ്രഭായനമഃ' 'ഓം വേദരൂപായനമഃ' 'ഓം ഉത്ഘര്‍ഷേ നമഃ' വിദ്യാരാജഗോപാലയന്ത്രം ധരിച്ച് മേല്‍പ്പറഞ്ഞ മന്ത്രങ്ങള്‍ നിത്യം 18 ഉരു വീതം ജപിക്കുക. പഠനത്തിനുമേലുള്ള അലസത മാറിക്കിട്ടും.


Friday, August 26, 2016

തൊഴില്‍ തടസ്സം മാറാന്‍ ഹനുമത് മന്ത്രം.

വളരെക്കാലമായി ഉദ്യോഗത്തിന് വേണ്ടി ശ്രമിച്ചിട്ടും ലഭിക്കാത്ത വര്‍ക്കും, ജോലിയുള്ളവര്‍ക്ക് തൊഴില്‍സംബന്ധമായ ക്ലേശാ നുഭവങ്ങള്‍ മാറുവാനും, മത്സര പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ ക്കും മറ്റും തയ്യാറെടുക്കുന്നവര്‍ക്ക്  വിജയം ഉറപ്പി ക്കുവാനും ഉതകുന്ന അത്ഭുത ഫലസിദ്ധിയുള്ള ഒരു ഹനുമത് മന്ത്രമാണിത്. തൊഴില്‍ ഉന്നമനത്തിനോ സ്ഥാനക്കയറ്റത്തിനോ ഒക്കെയുണ്ടാകുന്ന തടസ്സങ്ങള്‍ ഒഴിയാനും ഈ മന്ത്രജപം സഹായിക്കും.   

ഭക്തിപൂര്‍വ്വം  വിധിയാം വണ്ണം ജപിക്കുന്ന വര്‍ക്ക്  നിശ്ചയമായും ഫലസിദ്ധിയുണ്ടാകുന്നതാണ്.


മന്ത്രം

ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ.

ॐ श्री वज्रदेहाय रामभक्ताय वायुपुत्राय नमोस्तुते ।
Om Shree Vajradehaya Ramabhakthaya Vayuputhraya 
Namosthuthe
ഈമന്ത്രം ദിവസേന രാവിലെ 11 തവണ വീതം ജപിക്കുക.
ആദ്യമായി ജപിച്ചു തുടങ്ങേണ്ടത്  ഒരു വ്യാഴാഴ്ച ദിവസം 
ആകണം. ഹനുമത് ക്ഷേത്രത്തില്‍ വച്ചോ ഹനുമാന്‍ 
സ്വാമിയുടെ ചിത്രത്തിനു മുന്‍പിലോ വച്ച്  ജപിക്കുന്നത് കൂടുതല്‍ 
ഗുണം ചെയ്യും.

Wednesday, August 24, 2016

കുട്ടികളുടെ സ്വഭാവ മഹിമയ്ക്ക്-- അഷ്ടമിരോഹിണി ദിനത്തിൽ ചെയ്യാവുന്നത്

സന്താനഗോപാല മൂര്‍ത്തിയായ ഭഗവാന്റെ ജന്മദിവസമായ അഷ്ടമിരോഹിണി ദിവസത്തില്‍ രക്ഷിതാക്കളും കുട്ടികളും ശ്രീകൃഷ്ണ ജയന്തി വൃതം നോറ്റ്  ഈ സ്തോത്രം ജപിക്കുന്നത്‌ കുട്ടികളുടെ സ്വഭാവ മഹിമ വര്‍ദ്ധിക്കുവാനും ഓര്‍മ ശക്തി വര്‍ദ്ധിക്കുവാനും വളരെ നല്ലതാണ്.


ഓം ക്ളീം കൃഷ്ണായ ഗോപതയെ
ഹൃഷികേശായ വിശ്വായ 
വിശ്വമോഹനായ നാദായ
ബ്രഹ്മജ്ഞാന സിദ്ധിം 
കുരു കുരു ശ്രീം വിശ്വമോഹന 
ഗോപാലമൂര്‍ത്തയെ നമ:

Wednesday, December 16, 2015

സന്താന രക്ഷയ്‌ക്കായി ഷഷ്‌ഠിസ്‌തുതി

വെളുത്തപക്ഷ ഷഷ്‌ഠിയാണ്‌ വ്രതം അനുഷ്‌ഠിക്കുന്നതിന്‌ ഉത്തമം. തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്‌ഠി സ്‌ക്കന്ദഷഷ്‌ഠിയെന്ന്‌ അറിയപ്പെടുന്നു. അന്നു മുതല്‍ തുടങ്ങി എല്ലാ മാസത്തിലെയും ഷഷ്‌ഠിനാളില്‍ വ്രതം അനുഷ്‌ഠിക്കുന്നത്‌ വളരെ ഉത്തമം.

കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഒരു കുഞ്ഞിക്കാലു കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരേപോലെ ജപിക്കാവുന്ന ഒരു സ്‌തുതിയാണിത്‌.
ഷഷ്‌ഠിവ്രതം അനുഷ്‌ഠിക്കുന്നത്‌ സുബ്രഹ്‌മണ്യപ്രീതിക്കുവേണ്ടിയാണെന്ന്‌ ഏവര്‍ക്കും അറിയാവുന്നതാണ്‌. കുഞ്ഞുങ്ങള്‍ക്ക്‌ നന്മ വരുന്നതിലേക്കായി മാതാപിതാക്കള്‍ അനുഷ്‌ഠിക്കുന്ന വ്രതമാണ്‌ ഷഷ്‌ഠിവ്രതം.
ആദ്യമായി ഷഷ്‌ഠിവ്രതം അനുഷ്‌ഠിച്ചത്‌ ശ്രീപാര്‍വ്വതീ ദേവിയാണെന്നും ദേവാസുര യുദ്ധത്തില്‍ സര്‍പ്പരൂപിയായി മറഞ്ഞ മകന്‍ സുബ്രഹ്‌മണ്യനെ തിരികെ സ്വരൂപത്തില്‍ കാണുന്നതിനായി ദേവി 108 ഷഷ്‌ഠിവ്രതം അനുഷ്‌ഠിച്ചെന്നും പറയപ്പെടുന്നു.
വെളുത്തപക്ഷ ഷഷ്‌ഠിയാണ്‌ വ്രതം അനുഷ്‌ഠിക്കുന്നതിന്‌ ഉത്തമം. തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്‌ഠി സ്‌ക്കന്ദഷഷ്‌ഠിയെന്ന്‌ അറിയപ്പെടുന്നു. അന്നു മുതല്‍ തുടങ്ങി എല്ലാ മാസത്തിലെയും ഷഷ്‌ഠിനാളില്‍ വ്രതം അനുഷ്‌ഠിക്കുന്നത്‌ വളരെ ഉത്തമം.


ഷഷ്‌ഠിദേവി

മൂലപ്രകൃതിയായ ദേവിയുടെ ഷഷ്‌ഠാംശം ആയതിനാല്‍ ഷഷ്‌ഠിദേവിയെന്ന്‌ വിളിക്കുന്നു. ബ്രഹ്‌മാവിന്റെ മാനസപുത്രിയാണ്‌. ദേവസേന എന്ന്‌ പേര്‌. സുബ്രഹ്‌മണ്യസ്വാമിയുടെ പത്നിയാണ്‌. സുബ്രഹ്‌മണ്യ ക്ഷേത്രങ്ങളില്‍ ഭഗവാന്റെ ഇടതുവശത്തായി സ്‌ഥാനം.
വലതുവശത്ത്‌ വള്ളീദേവിയും ഇടതുവശത്ത്‌ ദേവസേനയും (ഭഗവാന്‌ രണ്ടു പത്നിമാര്‍ ആണല്ലോ). ദേവി മാത്രമായി ക്ഷേത്രം ഉള്ളതായി അറിയില്ല. കുട്ടികളുടെ അധിഷ്‌ഠാന ദേവതയാണ്‌. കുട്ടികള്‍ക്ക്‌ ആയുസ്സും ആരോഗ്യവും സല്‍ബുദ്ധിയും നല്‍കുന്ന ദേവിയെ പ്രാര്‍ത്ഥിച്ചാല്‍ ഉറപ്പായും ഫലം ലഭിക്കും.


ഷഷ്‌ഠിസ്‌തുതി

ശ്രീ മഹാദേവീ ഭാഗവതത്തില്‍ 46-ാം അദ്ധ്യായം. ഷാഷ്‌ഠ്യുപഖ്യാനം എന്ന ഭാഗത്ത്‌ സുബ്രഹ്‌മണ്യപത്നിയായ ദേവസേനാ ദേവിയുടെ ചരിത്രവും സ്‌തോത്രവും ഷഷ്‌ഠി ദേവിയുടെ പൂജാവിധികളും അനു്രഗഹശക്‌തിയും വിവരിക്കുന്നുണ്ട്‌.
സ്വയംഭൂമനുവിന്റെ പുത്രനായ പ്രിയവ്രതന്‍ സ്‌തുതിക്കുന്നതാണ്‌ ഈ സ്‌തുതി.
നമോദേവി മഹാദേവി!
സിദ്ധേ ശാന്തേ നമിച്ചിടാം ശ്രദ്ധയ്‌ക്കായ്‌ ദേവസേനയ്‌ക്കായ്‌ ഷഷ്‌ഠിക്കായ്‌ ഞാന്‍ നമിച്ചിടാം
വരദയ്‌ക്കായ്‌ പുത്രദയയ്‌ക്കായ്‌ ധനദയയ്‌ക്കായ്‌ നമിച്ചിടാം.
സുഖമോക്ഷദയാം ഷഷ്‌ഠീദേവിക്കായ്‌ ഞാന്‍ നമിച്ചിടാം.
സൃഷ്‌ടേ ഷഷ്‌ഠാംശ രൂപേ! നല്‍സിദ്ധേ! നിന്നെ നമിച്ചിടാം
സിദ്ധയോഗിയിനിയാം മായേ! ഷഷ്‌ഠിദേവീ! നമിച്ചിടാം
സാരയ്‌ക്കായ്‌ ശാരദയ്‌ക്കായും പരയ്‌ക്കായും നമിച്ചിടാം
ബാലാധിഷ്‌ഠാ തൃദേവിക്കായ്‌ ഷഷ്‌ഠിദേവിക്കിതാ നമഃ കല്യാണിദായി കല്യാണി.
കര്‍മ്മത്തില്‍ ഫലദായിനി! പ്രത്യക്ഷേ ഭക്‌തരായോര്‍ക്കു ഷഷ്‌ഠീദേവി നമിച്ചിടാം
കര്‍മ്മങ്ങളില്‍ പൂജ്യമാകും സ്‌കന്ദകാന്തേ നമിച്ചിടാം
ദേവന്മാരെ രക്ഷ ചെയ്‌ത ഷഷ്‌ഠീദേവി നമിച്ചിടാം
ശുദ്ധ്വ സത്വസ്വരൂപയ്‌ക്കായ്‌ വന്ദിതയ്‌ക്കായ്‌ സദാനൃണാം ഹിംസാക്രോധങ്ങളില്ലാത്ത ഷഷ്‌ഠിക്കായ്‌ ഞാന്‍ നമിച്ചിടാം.
ധനം ഭാര്യാ (ഭര്‍ത്തൃ) പുത്രരേയുമെനിക്കേകണമീശ്വരീ!
മാനം ജയം ശത്രുനാശമതും നല്‍കണമംബികേ!
യശസ്സും ധര്‍മ്മവും; ഷഷ്‌ഠീദേവിക്കായ്‌ നമിച്ചിടാം!
വിദ്യയും പ്രജയും ഭൂവും നല്‍കണം നീ സുപൂജിതേ!
കല്യാണവും നല്‍കീടേണം ഷഷ്‌ഠീദേവീ! നമിച്ചിടാം


ഫലം :-

ഏവം പ്രിയവ്രതന്‍ വാഴ്‌ത്തി കീര്‍ത്തിമാനായ പുത്രനെ ലഭിച്ചാല്‍ ഷഷ്‌ഠിയാം ദേവി പ്രസാദിക്കും.
ഒരു വത്സരമീ ഷഷ്‌ഠിസ്‌തോത്രം ഭക്‌ത്യാ പഠിപ്പവര്‍ പ്രാപിക്കുമായുസ്സേറീടും ശ്രേഷ്‌ഠനായുള്ള പുത്രനെ ഒരുവര്‍ഷം പൂജ ചെയ്‌തീ സ്‌തോത്രത്തെ കേട്ടിടുന്നവള്‍ പ്രസവിക്കും പാപമെല്ലാം പോയ്‌ മഹാവന്ധ്യയെങ്കിലും വിദ്വാനായ്‌ വീരനായ്‌ കീര്‍ത്തിമാനായ്‌ സല്‍ഗുണവാനുമായ്‌ ദീര്‍ഘായുസ്സായ സുതനെ ദേവി തന്‍ കൃപ മൂലമായ്‌ മൃതവത്സാ കാകവന്ധ്യയായിട്ടുള്ളൊരു നാരിയും വത്സരം കേള്‍ക്കുകില്‍ പുത്രനുണ്ടാം ദേവീ കൃപാ ബലാല്‍ബാലന്‌ രോഗമുള്ളപ്പോള്‍ പിതാക്കള്‍ കേട്ടുവെങ്കിലും മാസം കൊണ്ടാ രോഗനാശം വരും ഷഷ്‌ഠീകൃപാ ബലാല്‍.
തുടര്‍ന്ന്‌ സുബ്രഹ്‌മണ്യസ്വാമിയെ സ്‌തുതിക്കുക.
ഷണ്‍മുഖം ച ഗണാധീശം
സാംബം ച പരമേശ്വനും
മമ സര്‍വ്വദുഃഖ വിനാശായ
സന്തതം ചിന്തയാമ്യഹം.
ഷഡാനനം കുങ്കുമരക്‌തവര്‍ണ്ണം
മഹാമതിം ദിവ്യ മയൂരവാഹനം
രുദ്രസ്യ സൂനം സുരസൈന്യനാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ.
ഈ സ്‌തുതി നിത്യവും പ്രഭാതത്തിലോ, സന്ധ്യയ്‌ക്കോ രണ്ടുനേരമോ കുളിച്ച്‌ ശുദ്ധമായി നിലവിളക്ക്‌ കൊളുത്തി പ്രാര്‍ത്ഥിക്കുക. വള്ളീദേവയാനീ സമേതനായ സുബ്രഹ്‌മണ്യനെ മനസ്സില്‍ ധ്യാനിച്ച്‌ പ്രാര്‍ത്ഥിച്ച്‌ മക്കള്‍ക്ക്‌ വേണ്ടി അപേക്ഷിക്കുക. തീര്‍ച്ചയായും ഫലം ലഭിക്കും. എല്ലാ നന്മകളും ഉണ്ടാകട്ടെ.

Friday, June 27, 2014

ധന്വന്തരിമന്ത്രജപം/സര്‍വ്വരോഗ ശമനമന്ത്രം- രോഗശാന്തിക്ക്‌

ധന്വന്തരിമന്ത്രജപം രോഗശാന്തിക്ക്‌ അത്യുത്തമമാണ്‌. അതുപോലെ സര്‍വ്വരോഗശമനമന്ത്രം നിത്യവും രാവിലെയും വൈകുന്നേരവും 21 പ്രാവശ്യത്തില്‍ കുറയാതെ ഭക്‌തിപൂര്‍വം ജപിച്ചാല്‍ സര്‍വ്വരോഗങ്ങളും ശമിക്കും; തീര്‍ച്ച.
ജ്യോതിശാസ്‌ത്രത്തെയും ഈശ്വരനെയും ഒന്നുപോലെ വിശ്വസിക്കുന്നവര്‍ക്ക്‌ മാറാരോഗങ്ങള്‍ വരെ മാറാം. അപകടങ്ങളില്‍നിന്ന്‌ രക്ഷനേടാം. തൊഴില്‍, ധനം, വീട്‌, വാഹനങ്ങള്‍ ആദിയായവ ക്രമേണ പടിപടിയായി നേടാം. ചെയ്യേണ്ടത്‌ ഇത്രമാത്രം. ജാതകം പരിശോധിച്ച്‌ ഏതേതു ഭാവങ്ങളാണ്‌ ശുഭമെന്നും അശുഭമെന്നും മനസ്സിലാക്കി ഗ്രഹശാന്തി വരുത്തണം. ചില രാശികളില്‍ പാപന്മാര്‍ നില്‍ക്കുമ്പോള്‍ കലശലായ രോഗങ്ങള്‍ വരാം.
അപകടങ്ങളില്‍പ്പെടാം. അപഖ്യാതിയുണ്ടാകാം. ഇങ്ങനെ ഏതെങ്കിലും തരത്തില്‍ നമ്മളെ വിഷമിപ്പിക്കും. ഓരോ രാശിയിലും നില്‍ക്കുന്ന ഗ്രഹങ്ങള്‍, രാശ്യാധിപന്മാര്‍, രാശിയിലേക്ക്‌ ദൃഷ്‌ടി ചെയ്യുന്ന ഗ്രഹങ്ങള്‍ എന്നിങ്ങനെ വിപുലമായി ചിന്തിച്ച്‌ പാപഗ്രഹശാന്തി വരുത്തി പ്രാര്‍ത്ഥിച്ചാല്‍ കഷ്‌ടതകളില്‍ന്നും രോഗങ്ങളില്‍നിന്നും ഏറെക്കുറേ മുക്‌തരാവാം.
രോഗങ്ങള്‍ ഭൗതികപരമായും ആത്മപരമായും ഉണ്ട്‌. ഭൗതികപരമായ രോഗങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ ചികിത്സിച്ച്‌ ഭേദമാക്കാം. എന്നാല്‍ ആത്മപരമായ രോഗങ്ങള്‍ (അതായത്‌ രോഗങ്ങള്‍ ഒന്നും ഇല്ലെങ്കിലും ക്ഷീണം, ഭക്ഷണം വേണ്ട, എണീറ്റു നടക്കാന്‍ വയ്യ, വലിയ ടെന്‍ഷന്‍, സ്‌ഥലകാലബോധമില്ലായ്‌മ...) ഈശ്വര പ്രാര്‍ത്ഥനകൊണ്ടും മന്ത്രജപംകൊണ്ടും മാറ്റാം.
ധന്വന്തരിമന്ത്രജപം രോഗശാന്തിക്ക്‌ അത്യുത്തമമാണ്‌. അതുപോലെ സര്‍വ്വരോഗശമനമന്ത്രം നിത്യവും രാവിലെയും വൈകുന്നേരവും 21 പ്രാവശ്യത്തില്‍ കുറയാതെ ഭക്‌തിപൂര്‍വം ജപിച്ചാല്‍ സര്‍വ്വരോഗങ്ങളും ശമിക്കും; തീര്‍ച്ച. (കടപ്പാട്‌ പ്രാര്‍ത്ഥനമജ്‌ഞരിയോട്‌). അതുപോലെ ശിവമന്ത്രം, വിഷ്‌ണുമന്ത്രം, നവഗ്രഹമന്ത്രങ്ങള്‍ എന്നിവയും ഭക്‌തിയോടെ ജപിച്ചാല്‍ ഫലം നിശ്‌ചയം.
മേടം രാശിലഗ്നമായ്‌ വന്നാല്‍ ഞായറാഴ്‌ചവ്രതം എടുക്കുക. ആദിത്യപ്പൊങ്കാല ഇടുക. സൂര്യഗായത്രിജപം, വിഷ്‌ണുവാധാരന, ശനിപൂജ, നീരാജനം, ശിവാരാധന എന്നിവയും ഇടവം രാശിലഗ്നമായി വന്നാല്‍ ചന്ദ്രപ്പൊങ്കാല, ദേവി നാമജപം, ലളിതസഹസ്രനാമജപം, ശിവന്‌ കൂവളമാല സമര്‍പ്പണവും ഉത്തമം. മിഥുനം രാശിലഗ്നമായ്‌ വന്നാല്‍ ഗണപതിഹോമം, വിഷ്‌ണുപൂജ, വിഷ്‌ണു സഹസ്രനാമജപം, രാമായണപാരായണം, കര്‍ക്കടകം രാശിലഗ്നമായ്‌ വന്നാല്‍ ചന്ദ്രമന്ത്രജപം, ചന്ദ്രപ്പൊങ്കാല, പൗര്‍ണ്ണമിവ്രതം, ശിവന്‌ രുദ്രധാര എന്നിവ ചെയ്യാം. ദേവീസ്‌തുതികളും ചൊല്ലാവുന്നതാണ്‌.
ചിങ്ങം രാശി ലഗ്നമായ്‌ വന്നാല്‍ ആദിത്യമന്ത്രജപം ഞായറാഴ്‌ചവ്രതം ശിവക്ഷേത്ര പ്രദോഷം തൊഴല്‍, ധാര ആദിയായവയും കന്നിരാശി ലഗ്നമായ്‌ വന്നാല്‍ വിഷ്‌ണുപൂജ, ഭാഗവതപാരായണം, വിഷ്‌ണു സഹസ്രനാമജപം, ധന്വന്തരിമന്ത്രജപവും പൂജയും, തുലാം രാശി ലഗ്നമായ്‌ വന്നാല്‍ ദേവീമഹാത്മ്യ പാരായണം, ദേവീഭാഗവതപാരായണം എന്നിവയും നടത്തണം.
വൃശ്‌ചികം രാശി ലഗ്നമായ്‌ വന്നാല്‍ സുബ്രഹ്‌മണ്യവ്രതം എടുക്കല്‍, ഭദ്രകാളി ക്ഷേത്ര ഭജനവും ധനുരാശി ലഗ്നമായ്‌ വന്നാല്‍ ശ്രീകൃഷ്‌ണന്‌ വെണ്ണ, ത്രിമധുരം ഇവ സമര്‍പ്പണം വിഷ്‌ണു സഹസ്രനാമജപം, വ്യാഴമന്ത്രജപം, വിഷ്‌ണുപൂജ, പായസം എന്നിവയും നടത്തണം. മകരം, കുംഭം എന്നീ രാശികള്‍ ലഗ്നമായ്‌ വന്നാല്‍ ശനീശ്വരപൂജ, നീരാജനം, ശനിയാഴ്‌ചവ്രതം, ശിവന്‌ ക്ഷീരധാര, നാഗാരാധന.
മീനം രാശിലഗ്നമായി വന്നാല്‍ വിഷ്‌ണു അഷ്‌ടാക്ഷരീജപം, ഭാഗവത, രാമായണപാരായണം, വിഷ്‌ണുസഹസ്രനാമജപം, ത്രിമധുര സമര്‍പ്പണം മുതലായവയെല്ലാം കഷ്‌ടതകള്‍ മാറാനും രോഗമുക്‌തിവരാനും, അത്യാപത്തില്‍നിന്ന്‌ രക്ഷനേടാനും സിദ്ധമാര്‍ഗ്ഗങ്ങളാണ്‌. മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ ഈശ്വരന്‍ കേള്‍ക്കും. ഫലം നിശ്‌ചയം.
നവഗ്രഹശാന്തിവരുത്താന്‍-നവഗ്രഹസ്‌തോത്രജപം, ഗ്രഹമന്ത്രജപം അഷ്‌ടാക്ഷരീജപം, ക്ഷേത്രദര്‍ശനം എന്നിവയെല്ലാം ഉപകാരപ്പെടും. ധന്വന്തരിമന്ത്രജപംകൊണ്ട്‌ മഞ്ഞപ്പിത്തം കലശലായ ഒരു കുട്ടിക്ക്‌ ശാന്തിവന്ന അനുഭവം ഉണ്ടായിട്ടുണ്ട്‌. ക്ഷേത്രാരാധന നടത്തുന്നവരെ സഹായിക്കുന്നതും ഉത്തമമാണ്‌. നിത്യനാമജപം ആളറിഞ്ഞ്‌ ദാനം, സമൂഹസ്‌നേഹം എന്നിവയെല്ലാം രോഗമുക്‌തിക്കുള്ള ഔഷധങ്ങളാണ്‌.

ധന്വന്തരിമന്ത്രം

ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരമൂര്‍ത്തേ അമൃതകലശഹസ്‌തായ
സര്‍വ്വാമയ വിനാശായ
ത്രൈലോക്യ നാഥായ മഹാവിഷ്‌ണുവേ സ്വാഹഃ

സര്‍വ്വരോഗ ശമനമന്ത്രം

ശ്രീ ശുകഋഷിഗായത്രീഛന്ദഃ
ദക്ഷിണാമൂര്‍ത്തിരുദ്രോ ദേവതാഃ
ഓം ഹ്രീം ദക്ഷിണാമൂര്‍ത്തയേ
ത്രിനേത്രായ ത്രികാല ജ്‌ഞാനായ
സര്‍വ്വ ശത്രുഘ്‌നായ
സര്‍വ്വാപസ്‌മാര വിദാരണായ
ദാരയ ദാരയ മാരയമാരയ
ഭസ്‌മീകുരു ഭസ്‌മീകുരു
ഏഹ്യേഹി ഹും ഫട്‌ സ്വാഹ
നിത്യവും രണ്ടു നേരം 21 പ്രാവശ്യം വീതം ജപിച്ചാല്‍ രോഗശമനം ഉണ്ടാകും.

- See more at: http://www.mangalam.com/astrology/news/200038#sthash.VIF3HIby.dpuf

Saturday, December 7, 2013

ഗായത്രീമന്ത്രം

ഗായത്രീമന്ത്രം " ഓം ഭുഃ ഭുവഃ സ്വഃ തത് സവിതുര്വരേണ്യം ഭര്ഗ്ഗോ ദേവസ്യ ധീ മഹീ ധിയോ യോനഃ പ്രചോദയാത് " ഗായത്രീമാഹാത്മ്യം ഉത്കൃഷ്ടമായ ഒരു വൈദിക മന്ത്രമാണ് ഗായത്രീമന്ത്രം. മന്ത്രത്തിന് ഇരുപത്തിനാല് അക്ഷരങ്ങളുണ്ട്. ലോകത്തിലുള്ള സ്ഥാവരവും ജംഗമവുമായ ജീവികളുടെ സംഖ്യ പത്തൊന്പതാണെന്ന് പറയപ്പെടുന്നു. അവയോട് പഞ്ചഭൂതങ്ങളും കൂടി കൂട്ടുമ്പോള്ഇരുപത്തിനാല് എന്ന് കിട്ടുന്നു. അതുകൊണ്ടാണ് ഗായത്രീമന്ത്രത്തിന് ഇരുപത്തിനാല് അക്ഷരങ്ങള്ഉണ്ടായിരിക്കുന്നത്. ത്രിപുര ദഹനകാലത്ത് ഭഗവാന്ശ്രീപരമേശ്വരന്റെ രഥത്തിന്റെ മുകള്ഭാഗത്ത് ചരടായി കെട്ടിയിരുന്നത് ഗായത്രീ മന്ത്രമായിരുന്നുവെന്ന് മഹാഭാരതം കര്ണ്ണപര്വ്വം മുപ്പത്തിനാലാം അദ്ധ്യായത്തില്വര്ണ്ണിക്കപ്പെട്ടുകാണുന്നു. മഹാമന്ത്രം ദിവസത്തില്ഒരു പ്രാവശ്യം മാത്രം ജപിച്ചാല്പോലും അന്നത്തെ പകല്സമയം ചെയ്ത പാപങ്ങളെല്ലാം ശമിക്കുന്നതാണ്. പത്തു തവണ ജപിച്ചാല്ഒരു ദിവസം ചെയ്തുപോയ മഹാപാപങ്ങളെല്ലാം ശമിക്കുന്നതാണ്. നൂറു പ്രാവശ്യത്തെ ഗായത്രീ മന്ത്രജപംകൊണ്ട് ഒരു മാസം ചെയ്ത പാപങ്ങളും ആയിരം പ്രാവശ്യം ജപിച്ചാല്ഒരു വര്ഷത്തെ പാപകര്മ്മങ്ങളും ശമിക്കും. ഒരു ലക്ഷം പ്രാവശ്യം ജപിച്ചാല് ജന്മത്തില്ചെയ്ത പാപങ്ങളും പത്തുലക്ഷം പ്രാവശ്യം ജപിച്ചാല്മുജ്ജന്മത്തില്ചെയ്ത പാപങ്ങളും ഇല്ലാതാകും. പത്തുകോടി പ്രാവശ്യം ജപിച്ചാല്ജ്ഞാനോദയമുണ്ടായി മോക്ഷം ലഭിക്കുന്നതാണ്. ഗായത്രീമന്ത്രം ജപിക്കുന്ന രീതി വലതുകൈ മലര്ത്തി പാമ്പിന്റെ പത്തിപോലെ വിരലുകളുടെ അഗ്രം മടക്കി, ഉയര്ത്തിപിടിച്ചുള്ള മുദ്രയോടുകൂടി, മുഖം കുനിച്ച്, ദേഹം ഇളകാതെ ഇരുന്നു ഗായത്രീമന്ത്രം ജപിക്കേണ്ടതാണ്. മോതിരവിരലിന്റെ മദ്ധ്യരേഖയില്നിന്നു തുടങ്ങി കീഴോട്ട് ഇറങ്ങി ദക്ഷാവര്ത്ത മുറയില്ചെറുവിരലിന്റെ മദ്ധ്യരേഖയില്കൂടി മേലോട്ട് കയറി മോതിരവിരല്‍, നടുവിരല്‍, ചുണ്ടാണിവിരല്ഇവയുടെ മുകള്രേഖയില്കൂടി ചൂണ്ടു വിരലിന്റെ അവസാനം വരെയുള്ള വരകളെ പെരുവിരലിന്റെ അഗ്രം കൊണ്ട് തൊട്ട് എണ്ണുമ്പോള്‍ " പത്ത് " എന്ന എണ്ണം കിട്ടും. ഇപ്രകാരമാണ് ജപത്തിന്റെ സംഖ്യ കണക്കാക്കേണ്ടത്. ഇതിനെ " കരമാല " സമ്പ്രദായം എന്ന് പറയുന്നു. എന്നാല്ജപസംഖ്യ കണക്കാക്കുന്നതിന് കരമാല സമ്പ്രദായം മാത്രം ഉപയോഗിക്കണമെന്നില്ല. താമരക്കുരുമാലയോ സ്ഫടികമണി മാലയോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. താമരക്കുരു മാലയാണ് മന്ത്രജപത്തിനുവേണ്ടി ഉപയോഗിക്കുന്നതെങ്കില്അതിലെ മണികള്വെളുത്ത താമരവിത്തുകൊണ്ട് നിര്മ്മിച്ചവയായിരിക്കണം. (ദേവീഭാഗവതം നവമസ്കന്ധം.) ഗായത്രീ സ്ഥാനം. ഉത്തര ഭാരതത്തിലെ ഒരു പുണ്യസ്ഥലമാണ് ഗായത്രീസ്ഥാനം. പുണ്യഭൂമിയില്ഒരു രാത്രി മന്ത്രജപങ്ങളോടെ കഴിച്ചുകൂട്ടുകയാണെങ്കില്ആയിരം പശുക്കളെ ദാനം ചെയ്ത പുണ്യഫലം സിദ്ധിക്കുമത്രേ. (മഹാഭാരതം വനപര്വ്വം; എണ്പത്തിയഞ്ചാം അദ്ധ്യായം, ഇരുപത്തി യൊന്പതാമത്തെ പദ്യം.) മന്ത്രസാരാര്ത്ഥം മന്ത്രത്തിലെ "ഭുഃ"എന്ന ശബ്ദം കൊണ്ട് നാം വസിക്കുന്ന ഭൂമിയെ ചൂചിപ്പിക്കുന്നു. ഭൂവര്ലോകം പരലോക സുഖത്തെയും സ്വര്ഗ്ഗധ്വനി മോക്ഷത്തെയും കുറിച്ചിടുന്നു. ഇങ്ങനെ ഇഹ - പരലോക സൗഖ്യത്തെയും മോക്ഷത്തെയും പ്രദാനം ചെയ്യുന്ന ആദിത്യജ്യോതിസ്സ് പരംപൊരുള്തന്നെയാകുന്നുവെന്നും പരമാത്മാവിനെ ധാനിച്ചു വന്ദിക്കുന്നതില്കൂടി മേല്പ്പറഞ്ഞ മൂന്നു സൗഖ്യങ്ങളും കരഗതമാകുമെന്നുള്ളതുമാണ് പ്രാര്ത്ഥനയുടെ ആന്തരികമായ അര്ത്ഥം.