Saturday, December 15, 2012

കുട്ടികളുടെ ബുദ്ധി ശക്തിക്ക്‌


കുട്ടികളുടെ ബുദ്ധി ശക്തിക്ക് മന്ത്രം 16 തവണ ചൊല്ലുക. അര്ത്ഥ മറിഞ്ഞു അര്പ്പണ ബോധത്തോടെ രാവിലെ 6 മണിക്ക് മുന്പ് കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് മന്ത്രം ചൊല്ലുക.

ഓം മേധം മേ വരുണോ ദദാതു
മേധാമാഗ്നി: പ്രജാപതി:
മേധാമിന്ദ്രശ്ച വായുശ്ച
മേധാം ധാതാ ദദാതു മേ സ്വാഹാ

വരുണ ദേവന് എനിക്ക് ബുദ്ധി നല്കട്ടെ, അഗ്നിയും പ്രജാപതിയും എനിക്ക് ബുദ്ധി നല്കട്ടെ,ഇന്ദ്രനും വായു ദേവനും എനിക്ക് ബുദ്ധി നല്കട്ടെ. വിശ്വത്തെ മുഴുവന് കാക്കുന്ന ഏകേശ്വരന് എനിക്ക് ബുദ്ധി നല്കട്ടെ.അതിനായി ഞാന് ഇതാ ആഹുതി അര്പ്പിക്കുന്നു.

ക്ഷേത്ര പ്രദക്ഷിണം എങ്ങനെ


ക്ഷേത്രത്തെ പ്രദക്ഷിണം വയ്ക്കേണ്ടതെന്നു തത്വശാസ്ത്രത്തില് പറയുന്നതു ഇപ്രകാരമാണ്.


ഏകം വിനായകേ കുര്യാല്

ദ്വേസൂര്യേതൃണിശങ്കരേ

ചത്വാരിദേവ്യാവിഷ്ണേനച
സപ്താശ്വത്ഥേപ്രദക്ഷിണം

  • ഗണപതിക്ക് ഒന്ന്.
  • സൂര്യന് രണ്ട്
  • ശിവന് മൂന്നു.
  • ശാസ്താവ് മൂന്നു.
  • സുബ്രഹ്മണ്യന് മൂന്നു.
  • വെട്ടയ്ക്കൊരുമകന്‍ മൂന്നു.
  • നാഗങ്ങള് ‍ മൂന്നു.
  • ഹനുമാന്‍ മൂന്നു
  • വിഷ്ണുവിനും ദേവിമാര്ക്കും നാല്.
  • അരയാലിനു ഏഴു