Saturday, September 7, 2013

അത്ഭുതശക്തിയുള്ള ഗണപതി മന്ത്രങ്ങള്

വിനായക ചതുര്ത്ഥി മുതല്ജപിച്ചുതുടങ്ങാവുന്ന അത്ഭുതശക്തിയുള്ള 4 ഗണപതിമന്ത്രങ്ങള്എഴുതുന്നു. മന്ത്രങ്ങള്ജപിക്കുമ്പോള്വ്യക്തതയോടെയും സാവകാശത്തിലും മാത്രം ജപിച്ച് ശീലിക്കണം. ആവശ്യമുള്ളവര്ക്ക്മാനസപൂജയും ചെയ്യാവുന്നതാകുന്നു .

1.
മഹാഗണപതി മന്ത്രം:
മന്ത്രജപം കൊണ്ട് ഏറ്റവും ഗുണപ്രദമായി ഭവിക്കുന്നത്, സത്സ്വഭാവം ലഭിക്കും എന്നതാണ്. സ്വഭാവ വികലതയുള്ള ജാതകന്റെ പേരും നക്ഷത്രവും കൊണ്ട്, 'സത്സ്വഭാവ ചിന്താര്ത്ഥ്യം' മഹാഗണപതി മന്ത്രസഹിതം പുഷ്പം അര്ച്ചിച്ചു നടത്തുന്ന ഗണപതിഹോമം അതീവ ഫലപ്രദമാണ്. മഹാഗണപതി മന്ത്രം സ്ഥിരമായി ജപിക്കുന്നവര്ക്ക് അത്ഭുതകരമായ ഒരു വശ്യശക്തി ലഭിക്കും. ആര്ക്കും ബഹുമാനിക്കണം എന്ന ചിന്തയുണ്ടാകും. സര്വ്വ സിദ്ധികളും ലഭിക്കുന്ന അത്യുത്തമം ആയതും ഗണപതിമന്ത്രങ്ങളില്വെച്ചേറ്റവും ഫലപ്രദവുമായ മന്ത്രവുമാണിത്.

മന്ത്രം:

  "ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൌം ഗം ഗണപതയേ വര വരദ
സര്വ്വജനം മേ വശമാനയ സ്വാഹാ
"

2.
ലക്ഷ്മീവിനായകം:
ഇത് ദാരിദ്യശാന്തി നല്കും. ധനാഭിവൃദ്ധിയ്ക്കും ജാതകത്തില്ഓജരാശിയില്നില്ക്കുന്ന ശുക്രനെ പ്രീതിപ്പെടുത്താനും, രണ്ടാം ഭാവത്തില്കേതു നില്ക്കുന്ന ജാതകര്ക്കും ഗണപതിമന്ത്രം അത്യുത്തമം ആകുന്നു.

മന്ത്രം:
"
ഓം ശ്രീം ഗം സൗമ്യായ ഗണപതയേ
വരവരദ സര്വ്വജനം മേ വശമാനയ സ്വാഹാ
"

108
ആണ് ജപസംഖ്യ.

3.
ക്ഷിപ്രഗണപതി മന്ത്രം:
തടസ്സശമനം, ക്ഷിപ്രകാര്യസിദ്ധി എന്നിവയ്ക്ക് മന്ത്രജപം അത്യുത്തമം ആകുന്നു.

മന്ത്രം:
"
ഗം ക്ഷിപ്ര പ്രസാദനായ നമ:"

108
ആണ് ജപസംഖ്യ.

4.
വശ്യഗണപതി മന്ത്രം:
ദാമ്പത്യകലഹശമനം, പ്രേമസാഫല്യം എന്നിവയ്ക്ക് ഇത് അതീവ ഫലപ്രദം ആകുന്നു.

മന്ത്രം:
"
ഹ്രീം ഗം ഹ്രീം വശമാനയ സ്വാഹാ"

108
ആണ് ജപസംഖ്യ.

Thursday, August 22, 2013

വീടും നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌

ഒരു സ്‌ഥലത്തിന്റേതായാലും വീടിന്റേതായാലും കേന്ദ്രസ്‌ഥാനം ശക്‌തവും ദൈവീകവുമായ ശക്‌തികേന്ദ്രമാണ്‌. അഷ്‌ടദിക്കുകള്‍ ആ കേന്ദ്രത്തെ ആശ്രയിച്ചിരിക്കുന്നു.

അഷ്‌ടദിക്കുകള്‍ പരസ്‌പരം സംയോജിക്കുന്നതും വിയോജിക്കുന്നതും ഈ സ്‌ഥാനത്താണ്‌. തന്മൂലം അഷ്‌ടദിക്കുകളില്‍ ധാരാളം ഊര്‍ജ്‌ജം ലഭിക്കുന്നത്‌ ഈ കേന്ദ്രസ്‌ഥാനത്തുനിന്നാണ്‌. ഏതൊരു പദാര്‍ത്ഥത്തിനും ഒരു ഗുരുത്വാകര്‍ഷണ കേന്ദ്രമുണ്ടെന്ന്‌ ഊര്‍ജ്‌ജതന്ത്രത്തില്‍ പറയുന്നുണ്ട്‌. വീടുകളുടെ നിര്‍മ്മാണത്തില്‍ ബ്രഹ്‌മസ്‌ഥാനത്തിന്‌ വാസ്‌തുശാസ്‌ത്രം വളരെ പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു.

പുരാതനകാലങ്ങളില്‍ ഗ്രാമങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌ വാസ്‌തുശാസ്‌ത്രപ്രകാരമാണ്‌. ഈ ഗ്രാമങ്ങളുടെ മദ്ധ്യത്തില്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതും അതിനു ചുറ്റും ഗൃഹങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതും കാണാം. ഇങ്ങനെയുള്ള വാസ്‌തുഗ്രാമങ്ങളില്‍ ഐശ്വര്യവും പുരോഗതിയും ഉണ്ടായിരുന്നതായി തെളിവുകളുണ്ട്‌. എന്നാല്‍ ഗൃഹങ്ങളുടെ നിര്‍മ്മാണം വരുമ്പോള്‍ ഈ സ്‌ഥാനത്തെ ബ്രഹ്‌മസ്‌ഥാനം എന്നു വിളിക്കുന്നു. ഈ സ്‌ഥലം യഥായോഗ്യം ഉപയോഗിച്ചാല്‍ മാത്രമേ, സമ്പത്തും സന്തോഷവും സമാധാനവും ആ ഗൃഹത്തില്‍ താമസിക്കുന്നവര്‍ക്ക്‌ ലഭിക്കുകയുള്ളൂ.

ബ്രഹ്‌മസ്‌ഥാനത്തിന്‌ കോട്ടമോ, തടസ്സമോ ഉണ്ടാകാത്തവിധത്തില്‍ നിര്‍മ്മാണഘട്ടത്തില്‍ തന്നെ ഗൃഹത്തിന്റെ പ്ലാന്‍ തയ്യാറാക്കിയാല്‍ വളരെയേറെ ദുരന്തങ്ങള്‍ ഒഴിവാക്കാവുന്നതാണ്‌. ബ്രഹ്‌മസ്‌ഥാനത്ത്‌ തൂണുകള്‍, മതിലുകള്‍, ഭാരമേറിയ മറ്റു നിര്‍മ്മിതികള്‍ എന്നിവ ഒഴിവാക്കി തുറസ്സായി ഒഴിച്ചിടുവാന്‍ ശ്രദ്ധിക്കണം. ഇവിടെ ഗൃഹത്തിന്റെ പ്രധാന ഹാള്‍, പൂജാമുറി, നടുമുറ്റം എന്നീ കാര്യങ്ങള്‍ക്ക്‌ ഉപയോഗിക്കാവുന്നതാണ്‌. ഗൃഹങ്ങള്‍, വ്യവസായശാലകള്‍ തുടങ്ങിയ എല്ലാ നിര്‍മ്മാണങ്ങള്‍ക്കും ഈ ഭാഗം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.

വ്യവസായ ശാലകളില്‍ ഈ ഭാഗത്ത്‌ ഭാരമുള്ള മറ്റു നിര്‍മ്മിതികള്‍ പാടില്ല. ഭാരമുള്ള മറ്റു വസ്‌തുക്കള്‍ (മിഷനറികള്‍, അസംസ്‌കൃത വസ്‌തുക്കള്‍) സൂക്ഷിക്കരുത്‌. ഇങ്ങനെ നിര്‍മ്മിക്കുന്ന പക്ഷം വ്യവസായം തകര്‍ന്നുപോകും. നഷ്‌ടങ്ങള്‍ക്ക്‌ ഇടവരും.