Friday, August 26, 2016

തൊഴില്‍ തടസ്സം മാറാന്‍ ഹനുമത് മന്ത്രം.

വളരെക്കാലമായി ഉദ്യോഗത്തിന് വേണ്ടി ശ്രമിച്ചിട്ടും ലഭിക്കാത്ത വര്‍ക്കും, ജോലിയുള്ളവര്‍ക്ക് തൊഴില്‍സംബന്ധമായ ക്ലേശാ നുഭവങ്ങള്‍ മാറുവാനും, മത്സര പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ ക്കും മറ്റും തയ്യാറെടുക്കുന്നവര്‍ക്ക്  വിജയം ഉറപ്പി ക്കുവാനും ഉതകുന്ന അത്ഭുത ഫലസിദ്ധിയുള്ള ഒരു ഹനുമത് മന്ത്രമാണിത്. തൊഴില്‍ ഉന്നമനത്തിനോ സ്ഥാനക്കയറ്റത്തിനോ ഒക്കെയുണ്ടാകുന്ന തടസ്സങ്ങള്‍ ഒഴിയാനും ഈ മന്ത്രജപം സഹായിക്കും.   

ഭക്തിപൂര്‍വ്വം  വിധിയാം വണ്ണം ജപിക്കുന്ന വര്‍ക്ക്  നിശ്ചയമായും ഫലസിദ്ധിയുണ്ടാകുന്നതാണ്.


മന്ത്രം

ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ.

ॐ श्री वज्रदेहाय रामभक्ताय वायुपुत्राय नमोस्तुते ।
Om Shree Vajradehaya Ramabhakthaya Vayuputhraya 
Namosthuthe
ഈമന്ത്രം ദിവസേന രാവിലെ 11 തവണ വീതം ജപിക്കുക.
ആദ്യമായി ജപിച്ചു തുടങ്ങേണ്ടത്  ഒരു വ്യാഴാഴ്ച ദിവസം 
ആകണം. ഹനുമത് ക്ഷേത്രത്തില്‍ വച്ചോ ഹനുമാന്‍ 
സ്വാമിയുടെ ചിത്രത്തിനു മുന്‍പിലോ വച്ച്  ജപിക്കുന്നത് കൂടുതല്‍ 
ഗുണം ചെയ്യും.

Wednesday, August 24, 2016

കുട്ടികളുടെ സ്വഭാവ മഹിമയ്ക്ക്-- അഷ്ടമിരോഹിണി ദിനത്തിൽ ചെയ്യാവുന്നത്

സന്താനഗോപാല മൂര്‍ത്തിയായ ഭഗവാന്റെ ജന്മദിവസമായ അഷ്ടമിരോഹിണി ദിവസത്തില്‍ രക്ഷിതാക്കളും കുട്ടികളും ശ്രീകൃഷ്ണ ജയന്തി വൃതം നോറ്റ്  ഈ സ്തോത്രം ജപിക്കുന്നത്‌ കുട്ടികളുടെ സ്വഭാവ മഹിമ വര്‍ദ്ധിക്കുവാനും ഓര്‍മ ശക്തി വര്‍ദ്ധിക്കുവാനും വളരെ നല്ലതാണ്.


ഓം ക്ളീം കൃഷ്ണായ ഗോപതയെ
ഹൃഷികേശായ വിശ്വായ 
വിശ്വമോഹനായ നാദായ
ബ്രഹ്മജ്ഞാന സിദ്ധിം 
കുരു കുരു ശ്രീം വിശ്വമോഹന 
ഗോപാലമൂര്‍ത്തയെ നമ: