Tuesday, December 18, 2012

വഴിപാടു ഗുണങ്ങള്‍

  • വിളക്ക് വഴിപാട്  കഴിച്ചാലുള്ള ഗുണം ?

    ദുഃഖനിവാരണം

  • പിന്‍വിളക്ക് വഴിപാട്  കഴിച്ചാലുള്ള ഗുണം ?

    മംഗല്ല്യ സിദ്ധി, ദാബത്യ ഐക്യം.

  • കെടാവിളക്ക് വഴിപാട്  കഴിച്ചാലുള്ള ഗുണം ?

    മഹാവ്യാധിയില്‍ നിന്ന് മോചനം.

  • നെയ്യ് വിളക്ക് വഴിപാട്  കഴിച്ചാലുള്ള ഗുണം ?

    നേത്രരോഗ ശമനം

  • ചുറ്റുവിളക്ക് വഴിപാട്  കഴിച്ചാലുള്ള ഗുണം ?

    മനശാന്തി, പാപമോചനം, യശസ്സ്

  • നാരങ്ങാ വിളക്ക് വഴിപാട്  കഴിച്ചാലുള്ള ഗുണം ?

    രാഹുദോഷ നിവാരണം, വിവാഹതടസ്സം നീങ്ങല്‍.

  • ആല്‍വിളക്ക് വഴിപാട്  കഴിച്ചാലുള്ള ഗുണം ?

     ഉദ്ദിഷ്ടകാര്യസിദ്ധി.

  • മാല വഴിപാട്  കഴിച്ചാലുള്ള ഫലം ?

    മാനസിക സുഖം

  • കൂവളമാല വഴിപാട്  കഴിച്ചാലുള്ള ഫലം ?

    മൂന്ന്‍ ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കുന്നു, ഉറച്ച മനസ്സിന്, ശിവസായൂജ്യം.

  • നിറമാല വഴിപാട്  കഴിച്ചാലുള്ള ഫലം ?

      അഭീഷ്ടസിദ്ധി

  • ഗണപതിഹോമം വഴിപാട്  കഴിച്ചാലുള്ള ഫലം ?

      വിഘ്നങ്ങള്‍ മാറി ലക്‌ഷ്യം കൈവരിക്കല്‍.

  • കറുക ഹോമം വഴിപാട്  കഴിച്ചാലുള്ള ഫലം ?

      ബാലാരിഷ്ടമുക്തി, രോഗശമനം.

  • മൃത്യുഞ്ജയഹോമം വഴിപാട്  കഴിച്ചാലുള്ള ഫലം ?

      കഠിനരോഗ നിവാരണം, സകലവിധ പാപമോചനം.

  • തിലഹോമം വഴിപാട്  നടത്തിയാലുള്ള ഫലം ?

      പ്രേതോപദ്രവങ്ങളില്‍ നിന്ന് ശാന്തി.

  • കാളികാഹോമം വഴിപാട്  നടത്തിയാലുള്ള ഫലം ?

      ശത്രുദോഷ ശമനം.

  • ലക്ഷ്മിഹോമം വഴിപാട്  നടത്തിയാലുള്ള ഫലം ?

      ധനാഭിവൃദ്ധി

  • ചയോദ്രുമാഹോമം വഴിപാട്  നടത്തിയാലുള്ള ഫലം ?

      രോഗശാന്തി

  • ഐകമത്യഹോമം വഴിപാട്  നടത്തിയാലുള്ള ഫലം ?

      കുടുംബഭദ്രത, മത്സരം ഒഴിവാക്കല്‍

  • സുദര്‍ശനഹോമം വഴിപാട്  നടത്തിയാലുള്ള ഫലം ?

      രോഗശാന്തി

  • അഘോരഹോമം വഴിപാട്  നടത്തിയാലുള്ള ഫലം ?

      ആഭിചാരബാധ, ശത്രുദോഷം, എന്നിവയുടെ നിവാരണം.

  • ആയില്ല്യ പൂജ വഴിപാട്  നടത്തിയാലുള്ള ഫലം ?

      ത്വക്ക് രോഗശമനം, സര്‍പ്പപ്രീതി, സര്‍പ്പദോഷം നീങ്ങല്‍.

  • ഉമാമഹേശ്വര പൂജ വഴിപാട്  നടത്തിയാലുള്ള ഫലം ?

      മംഗല്ല്യ തടസ്സ നിവാരണം.

  • ലക്ഷ്മീ നാരായണ പൂജ വഴിപാട്  നടത്തിയാലുള്ള ഫലം ?

      ദുരിതനിവാരണം, ശത്രുനിവാരണം

  • നൂറും പാലും വഴിപാട്  നടത്തിയാലുള്ള ഫലം ?

      സന്താനലാഭം, രോഗശാന്തി, ദീര്‍ഘായുസ്സ് .

  • ഭഗവതിസേവ വഴിപാട്  നടത്തിയാലുള്ള ഫലം ?

      ദുരിതനിവാരണം, ആപത്തുകളില്‍ നിന്നും മോചനം.

  • ബ്രഹ്മരക്ഷസ്സ് പൂജ വഴിപാട്  നടത്തിയാലുള്ള ഫലം ?

      സ്ഥല ദോഷത്തിനും, നാല്‍ക്കാലികളുടെ രക്ഷക്കും.

  • നിത്യപൂജ വഴിപാട്  നടത്തിയാലുള്ള ഫലം ?

      സര്‍വ്വവിധ ഐശ്വര്യം.

  • ഉദയാസ്തമനപൂജ വഴിപാട്  നടത്തിയാലുള്ള ഫലം ?

      ദീര്‍ഘായുസ്സ്, ശത്രുദോഷനിവാരണം, സര്‍വ്വൈശ്വര്യം.

  • ഉഷപൂജ വഴിപാട്  നടത്തിയാലുള്ള ഗുണം ?

      വിദ്യാലാഭം, സന്താനലബ്ധി

  • ഉച്ചപൂജ  വഴിപാട്  നടത്തിയാലുള്ള ഗുണം ?

      രോഗശാന്തി, ഗ്രിഹ - ദ്രവ്യ ലാഭം,  മനസമാധാനം

  • ആത്താഴപൂജ  വഴിപാട്  നടത്തിയാലുള്ള ഗുണം ?

      ആയൂരാരോഗ്യ സൌഖ്യം

  • ഒറ്റപ്പം  വഴിപാട്  നടത്തിയാലുള്ള ഗുണം ?

       നല്ല ആരോഗ്യം

  • കദളിപ്പഴം നിവേദ്യം  നടത്തിയാലുള്ള ഫലം ?

       ജ്ഞാനലബ്ധി 

  • വെണ്ണ നിവേദ്യം നടത്തിയാലുള്ള ഫലം ?

      ബുദ്ധിക്കും, വിദ്യക്കും.

  • വെള്ള നിവേദ്യം  വഴിപാട്  നടത്തിയാലുള്ള ഗുണം ?

      ദാരിദ്ര്യം നീങ്ങും

  • അവില്‍ നിവേദ്യം  വഴിപാട്  നടത്തിയാലുള്ള ഗുണം ?

      ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം

  • ത്രിമധുരം  വഴിപാട്  നടത്തിയാലുള്ള ഗുണം ?

       താപത്രയങ്ങളില്‍നിന്നു മുക്തി.

  • പഞ്ചാമൃതം  വഴിപാട്  നടത്തിയാലുള്ള ഗുണം ?

      ദേവാനുഗ്രഹം

  • ചന്ദനം ചാര്‍ത്ത്   വഴിപാട്  നടത്തിയാലുള്ള ഗുണം ?

      ഉഷ്ണരോഗശമനം, ചര്‍മ്മ രോഗശാന്തി.

  • ദേവിക്ക് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?

       പ്രശസ്തി, ദീര്‍ഘായുസ്സ്

  • ഗണപതിക്ക്‌ മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?

      കാര്യതടസ്സം മാറികിട്ടും

  • ശിവന് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?

      രോഗശാന്തി, ദീര്‍ഘായുസ്സ്

  • കാവടിയാട്ടം വഴിപാട്  നടത്തിയാലുള്ള ഗുണം ?

      ഐശ്വര്യലബ്ധി

  • മുട്ടരുക്കല്‍ വഴിപാട്  നടത്തിയാലുള്ള ഗുണം ?

      തടസ്സങ്ങള്‍ നീങ്ങുന്നു.

  • താലിചാര്‍ത്തല്‍ വഴിപാട്  നടത്തിയാലുള്ള ഗുണം ?

      മംഗല്ല്യഭാഗ്യത്തിനു

  • നീരാജനം വഴിപാട്  നടത്തിയാലുള്ള ഗുണം ?

      മനസ്വസ്ഥത, ശനിദോഷ നിവാരണം, രോഗവിമുക്തി.

  • വെടിവഴിപാട്  നടത്തിയാലുള്ള ഗുണം ?

      നഷ്ടപ്പെട്ട ദ്രവ്യം കണ്ടെത്തുന്നതിനും, കാര്യസാധ്യത്തിനും

  • പായസം വഴിപാട്  നടത്തിയാലുള്ള ഗുണം ?
      ധനധാന്യ വര്‍ദ്ധന

  • തന്നീരാമ്രിതം വഴിപാട്  നടത്തിയാലുള്ള ഗുണം ?

      രോഗശാന്തി, അഭീഷ്ടശാന്തി.

No comments:

Post a Comment