Monday, June 29, 2015

സ്‌ത്രീ - പുരുഷ വശ്യ മന്ത്രങ്ങള്‍

അശ്വാരൂഢ വശീകരണമന്ത്രം വിധിയാംവണ്ണം എഴുതിച്ച്‌ യന്ത്രസംസ്‌കാരങ്ങള്‍ ചെയ്‌തു പൂജിച്ച്‌ നല്ല ദിവസം നോക്കി ദേഹത്തു ധരിച്ചാല്‍ സര്‍വ്വ വശ്യവും ധനസമൃദ്ധിയും ലോക പ്രശസ്‌തിയും ഉണ്ടാകുന്നതാണ്‌.


1. അശ്വാരുഢ വശീകരണയന്ത്രം

മദ്ധ്യേ ശക്‌തിം സസാധ്യം
ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം
ക്രോമൈം ഗ്ലീം സൌഃ ക്രമേണ
പ്രിവിലിഖിതു ബഹി-
ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു
ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ,
ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ
ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം
ശ്രീകരം വശ്യകാരി.


യന്ത്രം:

ഷഡ്‌ക്കോണ്‍, പന്ത്രണ്ടു ദളങ്ങള്‍, മൂന്നു വീഥിവൃത്തങ്ങള്‍, ഭൂപുരം എന്നിങ്ങനെ യന്ത്രം വരയ്‌ക്കുക.

മന്ത്രങ്ങള്‍ :

മദ്ധ്യത്തില്‍ 'ഹ്രീം' എന്ന ഭുവനേശ്വരിയും, സാധ്യനാമവും എഴുതുക. ഷഡ്‌ക്കോണുകളില്‍ ഈശാനാദി തുടങ്ങി ക്രമേണ ''ആം ഹ്രീം ക്രോം ഐം ക്ലീം സൗഃ'' എന്ന ഷഡ്വര്‍ണ്ണമന്ത്രം എഴുതണം. ദ്വാദശ ദളങ്ങളിലും ഈശാമനാദി തുടങ്ങി ക്രമത്താലെ ''ആംഹ്രീം ക്രോം ഏഹ്യേഹി പരമേശ്വരി സ്വാഹാ'' ഇങ്ങനെ പതിനൊന്നു ദളങ്ങളില്‍ ഓരോ അക്ഷരവും പന്ത്രണ്ടാമത്തേതില്‍ രണ്ടക്ഷരവും വീതം എഴുതണം.
ഒന്നാമത്തെ വീഥി വൃത്തത്തില്‍ ദ്രാം ദ്രാവിണിബാണായ നമഃ ദ്രീം സംക്ഷോഭണ ബാണായ നമഃ ക്ലീം ആകര്‍ണബാണായ നമഃ ബ്ലൂം വശീകരണ ബാണായ നമഃ സം സമ്മോഹന ബാണായ നമഃ എന്ന കാമബാണ മന്ത്രങ്ങളും രണ്ടാമത്തെ വീധി വൃത്തത്തില്‍ 'ഐം ക്ലീം നിത്യ ക്ലിന്നേ നിത്യമദദ്രവേ സ്വാഹാ' എന്നും മൂന്നാമത്തേതില്‍ 'അ ആ' എന്നു തുടങ്ങി 'ള ക്ഷ' എന്നു കൂടിയ അമ്പത്തിയൊന്ന്‌ മാതൃകാക്ഷരകളും എഴുതണം.
ഈ അശ്വാരൂഢ വശീകരണമന്ത്രം വിധിയാംവണ്ണം എഴുതിച്ച്‌ യന്ത്രസംസ്‌കാരങ്ങള്‍ ചെയ്‌തു പൂജിച്ച്‌ നല്ല ദിവസം നോക്കി ദേഹത്തു ധരിച്ചാല്‍ സര്‍വ്വ വശ്യവും ധനസമൃദ്ധിയും ലോക പ്രശസ്‌തിയും ഉണ്ടാകുന്നതാണ്‌.
പുരുഷനാണ്‌ യന്ത്രം ധരിക്കുന്നതെങ്കില്‍ മനസ്സിനിണങ്ങിയ സ്‌ത്രീയെയും സ്‌ത്രീയാണ്‌ ധരിക്കുന്നതെങ്കിള്‍ പ്രിയമുള്ള പുരുഷനെയും സ്വന്തമാക്കുവാന്‍ സാധിക്കുന്നതാണ്‌.


2. മദനകാമേശ്വരീ

വശ്യമന്ത്രം

''ഹ്രീ ങ്കാരേ നാമകാമൌ
പ്രണവമപി ലിഖേത്‌
കോണഷള്‍ക്കേതദംഗം
തത്‌ സന്ധാ, വഷ്‌ട പത്രേ-
സ്വരയുഗനമ ഇ-
ത്യാദികാഷ്‌ടാഷ്‌ട വര്‍ണ്ണാന്‍
ഹല്‌ഭിഃ പാഞ്ചേഷു മന്ത്രൈര്‍-
വൃതമവനിപുരേ മന്മഥം ലോകവശ്യം
നാരീവശ്യാര്‍ത്ഥ പുഷ്‌ടിം വഹതി മദനകാ-
മേശ്വരീ യന്ത്രമേ തത്‌.''

യന്ത്രം :

ഷഡ്‌ക്കോണുകള്‍, അഷ്‌ടദളങ്ങള്‍, രണ്ട്‌ വീഥിവൃത്തങ്ങള്‍ ഭൂപുരം ഇപ്രകാരമാണ്‌ മദനകാമേശ്വരീ വശ്യമന്ത്രം വരയ്‌ക്കേണ്ടത്‌.

മന്ത്രങ്ങള്‍ :

'ഹ്രീം' എന്നും സാദ്ധ്യന്റെ പേരും 'ക്ലീം' എന്നും യന്ത്രമദ്ധ്യത്തിലും ഷഡ്‌ക്കോണുകളില്‍ പ്രണവമന്ത്രാക്ഷരവും കോണുകളുടെ സന്ധികളില്‍
1. ഹ്രാം ഹൃദയായ നമഃ
2. ഹ്രീം ശിരസേ സ്വാഹാ
3. ഹ്രൂം ശിഖായൈ വഷള്‍
4. ഹ്രൈം കവചായ ഹും
5. ഹ്രൌം നേത്രത്രയായ വൌഷള്‍
6. ഹ്രഃ അസ്‌ത്രായ ഫള്‍ എന്ന ഹ്രാമാദിഷഡംഗങ്ങളും അഷ്‌ടദളങ്ങളില്‍ 'ഓം ഹ്രീം ഈം, ഈം നമോ ഭഗവതി മദനകാമേശ്വരി, വിശ്വമോഹിനി വിശ്വേശ്വര മോഹിനി, സര്‍വ്വലോക വശങ്കരി, സര്‍വ്വ ജനസ്യ മദനക്ഷോഭം വര്‍ദ്ധയ, വര്‍ദ്ധയ, ശീഘ്രം മാം പ്രത്യാകര്‍ഷയാകര്‍ഷായ സ്വാഹാ' എന്ന മദനകാമേശ്വരീ വശ്യമന്ത്രത്തിലെ 'ഹ്രീം' ഒഴിച്ചു ബാക്കി 'ഈം ഈം നമഃ' എന്നു തുടങ്ങി എട്ടെട്ടക്ഷരം വീതവും ഒന്നാമത്തെ വീഥിയില്‍ ക, ഖ എന്നു തുടങ്ങി 'ള, ക്ഷ' എന്നു കൂടിയ മുപ്പത്തിയഞ്ച്‌ ഹല്ലുകളും, രണ്ടാമത്തേതില്‍
1. ദ്രാം ദ്രാവിണീ ബാണായ നമഃ
2. ദ്രീം സംക്ഷോഭണ ബാണായ നമഃ
3. ക്ലീം ആകര്‍ഷണ ബാണായ നമഃ
4. ബ്‌ളൂം വശീകരണ ബാണായ നമഃ
5. ''സം സമ്മോഹന ബാണായ നമഃ'' എന്ന കാമബാണമന്ത്രവും ഭൂപുരത്തില്‍ 'ക്ലിം' എന്ന കാമബീജവും എഴുതുക.
മദനകാമേശ്വരീ വശ്യമന്ത്രം വിധിപ്രകാരം എഴുതി ശുദ്ധീകരിച്ച്‌ പൂജാകര്‍മ്മാദികള്‍ ചെയ്‌ത് നല്ല ദിവസം നോക്കി ദേഹത്ത്‌ ധരിക്കുക. എന്നാല്‍ പുരുഷന്മാര്‍ക്ക്‌ സ്‌ത്രീകളും സ്‌ത്രീകള്‍ക്ക്‌ പുരുഷന്മാരും സ്വാധീനരാകുന്നതാണ്‌. അതോടൊപ്പം ലോകവശ്യമുണ്ടാകുകയും ധനാഭിവൃദ്ധിയും പ്രശസ്‌തിയും വര്‍ദ്ധിക്കുന്നതുമാണ്‌.

വശ്യതിലകവും വശീകരണ കണ്‍മഷിയും

നിത്യേന കുളികഴിഞ്ഞ്‌ ഈ വില്ല പനിനീരില്‍ അരച്ച്‌ മന്ത്രം ഏഴുരു ജപിച്ച്‌ നെറ്റിയില്‍ തിലകമിടുക. ഇഷ്‌ട കാമുകന്റെ മുന്നില്‍പ്പെടുകയും അയാളെ കടക്കണ്ണാല്‍ വീക്ഷിച്ച്‌ മൃദുവായി പുഞ്ചിരിക്കുകയും ചെയ്യുക. കാലതാമസ്യമെന്യേ അയാള്‍ വശംവദനായി വിവാഹത്തിന്‌ തയ്യാറാകും
അകില്‍, ചന്ദനം, കച്ചൂരം, കുങ്കുമം, കര്‍പ്പൂരം, കൊട്ടം, ഗോരോചനം ഇവ സമമെടുത്ത്‌ പനിനീര്‍ തൊട്ടരച്ച്‌ ചെറിയ വില്ലകളാക്കി ഉണക്കി സൂക്ഷിക്കുക. ഇവ അരച്ചുരുട്ടിയെടുക്കുമ്പോള്‍ കാമദേവ നാമമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കേണ്ടതാണ്‌.
ഉണങ്ങിയ വില്ലകള്‍ കത്തുന്ന വിളക്കിനുമുന്നില്‍വച്ച്‌ മൂന്നുദിവസം ആയിരത്തിയൊന്നുരുവീതം കാമദേവമന്ത്രങ്ങള്‍ ജപിച്ചു പൂജിക്കുക. പിന്നീട്‌ നിത്യേന കുളികഴിഞ്ഞ്‌ ഈ വില്ല പനിനീരില്‍ അരച്ച്‌ മന്ത്രം ഏഴുരു ജപിച്ച്‌ നെറ്റിയില്‍ തിലകമിടുക.
ഇഷ്‌ട കാമുകന്റെ മുന്നില്‍പ്പെടുകയും അയാളെ കടക്കണ്ണാല്‍ വീക്ഷിച്ച്‌ മൃദുവായി പുഞ്ചിരിക്കുകയും ചെയ്യുക. കാലതാമസ്യമെന്യേ അയാള്‍ വശംവദനായി വിവാഹത്തിന്‌ തയ്യാറാകും. ഇപ്രകാരം പുരുഷനാണ്‌ ചെയ്യുന്നതെങ്കില്‍ ഇഷ്‌ടപ്പെടുന്നവള്‍ വശംവദയായി ഭാര്യയാകുവാന്‍ സമ്മതിക്കുന്നതാണ്‌.
മേല്‍പ്പറഞ്ഞ പ്രകാരം മൂന്നു ദിവസം കണ്‍മഷി വിളക്കിനു മുന്നില്‍വച്ച്‌ കാമദേവമന്ത്രങ്ങള്‍ ജപിച്ചു പൂജിച്ചശേഷം മറ്റാരും എടുക്കാതെ രഹസ്യമായി സൂക്ഷിക്കുക. ഈ പ്രയോഗം പുരുഷനും സ്‌ത്രീക്കും ഒരുപോലെ ചെയ്യാവുന്നതാണ്‌. ദിവസേന ആ കണ്‍മഷികൊണ്ട്‌ കണ്ണെഴുതിയാല്‍ വശ്യമുണ്ടാകുന്നതാണ്‌.

ക്ഷിപ്രഗണപതി വശീകരണയന്ത്രം

മന്ത്രം:

''ബീജം സാധ്യവൃതംച ബീജമപിത-
ന്മദ്ധ്യേ രസാശ്രേം ഗകാം
സ്‌തത്സന്ധൗ, ക്രമവല്ലിഖേദ്വസുദളേ
മന്ത്രം സ്വരാന്‍ കേസരേ
ഗായത്ര്യാഭിവൃതം ചഹല്‌ഭി രവനേ-
ര്‍ഗ്ഗഹാശ്രബീജം ലിഖേ-
ദ്യന്ത്രം ക്ഷിപ്രഗണാധിപസ്യ വശദം
സമ്പത്‌ക്കരം മോഹനം''


യന്ത്രം:

ഷഡ്‌ക്കോണുകള്‍ അഷ്‌ടദളങ്ങള്‍ രണ്ട്‌ വീഥി വൃത്തങ്ങള്‍ ഭൂപുരം ഇപ്രകാരം യന്ത്രം വരച്ചുണ്ടാക്കുക.
''ഷഡ്‌ക്കോണമദ്ധ്യത്തില്‍ 'ഗം' എന്ന ഗണപതി മന്ത്രബീജവും അതിന്‌ ചുറ്റിലുമായി സാദ്ധ്യനാമവും ഷഡ്‌ക്കോണുകളില്‍ ഗണപതി ബീജം മാത്രവും ഷഡ്‌ക്കോണുകളുടെ സന്ധികളില്‍ (1) ഗാം ഹൃദയായ നമഃ, (2) ഗൗംശിര സേ സ്വാഹാ, (3) ഗും ശിഖാ യൈ വഷള്‍, (4) ഗൈം കവചായ ഹും, (5) ഗൌം നേത്രത്രായ വൌഷള്‍, (6) ഗഃ അസ്‌ത്രായഫള്‍'' എന്ന ഷഡംഗങ്ങളും അഷ്‌ടദളങ്ങളില്‍ ''ഓം ഐം ശ്രീം ഹ്രീം ഗ്ലൌം ഗണപതയേ മമ സര്‍വ്വകാര്യ സിദ്ധിം കുരുകുരു സ്വാഹാ''
എന്ന ക്ഷിപ്രഗണപതി മന്ത്രം മുമ്മൂന്ന്‌ അക്ഷരം വീതവും ദളകേസരങ്ങളില്‍ ഈരണ്ട്‌ അച്ചുകളും (അ, ആ എന്നു തുടങ്ങി അം, അഃ എന്നു കൂടിയ പതിനാറ്‌ അക്ഷരങ്ങള്‍) ആദ്യത്തെ വീഥിവൃത്തത്തില്‍ ''ഏകദംഷ്‌ട്രായ വിദ്‌മഹേ വക്രതുണ്ഡാ ധീ മഹി തന്നോ വിഘ്‌ന പ്രചേദയാത്‌'' എന്ന ഗണപതി ഗായത്രിയും രണ്ടാമത്തേതില്‍ ഹല്ലുകളും (ക, ഖ എന്നു തുടങ്ങി 'ള, ക്ഷ' എന്നു കൂടിയ മുപ്പത്തിയഞ്ച്‌ അക്ഷരങ്ങള്‍) ഭൂപുരകോണുകളില്‍ 'ഗം' എന്ന ഗണപതി ബീജവും എഴുതുക.
ഈ ക്ഷിപ്രഗണപതി വശീകരണയന്ത്രധാരണത്താല്‍ ആഗ്രഹങ്ങളെന്തോ അവയെല്ലാം താമസംവിനാ സാധ്യമാവുന്നതാണ്‌.
പ്രേമനൈരാശ്യത്താല്‍ മനോദുഃഖമനുഭവിക്കുന്ന കാമുകീകാമുകന്മാര്‍ ധരിക്കുന്നതായാല്‍ അവരുടെ മനോദുഃഖങ്ങളെല്ലാമകന്ന്‌ ഉദ്ദിഷ്‌ട ഫലപ്രാപ്‌തി പെട്ടെന്ന്‌ ലഭ്യമാകുന്നതാണ്‌. അതോടൊപ്പം ശരീരസൗന്ദര്യം വര്‍ദ്ധിക്കുകയും ലോകവശ്യം തന്നെ കരഗതമാകുന്നതുമാണ്‌.
(മന്ത്രങ്ങളും യന്ത്രവും അറിയാവുന്ന വിദഗ്‌ധരെക്കൊണ്ട്‌ എഴുതിക്കുകയോ അല്ലാത്തപക്ഷം സ്വയം പഠിച്ച്‌ ഗുരുവിന്റെ ഉപദേശത്തോടെ വിധിയാംവണ്ണം യന്ത്രം തയ്യാറാക്കി ധരിക്കുകയോ ചെയ്യുക).


രക്‌തഗണപതി ആകര്‍ഷണയന്ത്രം

മന്ത്രം:

''മദ്ധ്യേ വിഘ്‌നം ദശദളപുടേ
രക്‌ത വിഘ്‌നേശിതുസ്‌ത
ന്മന്ത്രസ്യാര്‍ണ്ണാന്‍ ജലനിധി
മിതാനാലിഖേത്സംവിഭജ്യ
തത്‌ബാഹ്യേ സ്യാത്‌ലിപി
പരിവൃതം ഭൂപുരസ്‌ഥം തദേത-
ദ്യന്തം നൃണാം സകരസുഖദം
വശ്യമാകൃഷ്‌ടി തം ച''


യന്ത്രം:

ഒരു വൃത്തം, ദശദളങ്ങള്‍ വീഥിവൃത്തം, ഭൂപുരം ഇപ്രകാരം യന്ത്രം വരയ്‌ക്കുക.
മന്ത്രങ്ങള്‍: ''വൃത്തമദ്ധ്യത്തില്‍ 'ഗം' എന്ന ഗണപതി മന്ത്രബീജവും ദശദളങ്ങളില്‍ ചുവടെ എഴുതുന്ന രക്‌തഗണപതി മന്ത്രം നന്നാല്‌ അക്ഷരങ്ങള്‍ വീതവും വീഥി വൃത്തത്തില്‍ മാതൃകാക്ഷരങ്ങളും ('അ ആ' എന്നാരംഭിച്ച്‌ 'ള, ക്ഷ' എന്നു കൂടിയ അമ്പത്തിയൊന്ന്‌ അക്ഷരങ്ങള്‍) എഴുതുക.
രക്‌തഗണപതി മന്ത്രം:
''ഓം ഹസ്‌തി മുഖായ ലംബോദരായ
രക്‌തമഹാത്മനേ ആം ക്രോം
ഹ്രീം ക്ലീം ഹ്രീം ഹും ഹും ഘെ
ഘെ രക്‌തകളേബരായ ദയാപരായ സ്വാഹാ''
(ഈ രക്‌തഗണപതിയന്ത്രം ധരിക്കുന്നവര്‍ക്ക്‌ സകലവിധ വശ്യങ്ങളും വശീകരണങ്ങളും ഉണ്ടാവുന്നതാണ്‌.)