Wednesday, August 24, 2016

കുട്ടികളുടെ സ്വഭാവ മഹിമയ്ക്ക്-- അഷ്ടമിരോഹിണി ദിനത്തിൽ ചെയ്യാവുന്നത്

സന്താനഗോപാല മൂര്‍ത്തിയായ ഭഗവാന്റെ ജന്മദിവസമായ അഷ്ടമിരോഹിണി ദിവസത്തില്‍ രക്ഷിതാക്കളും കുട്ടികളും ശ്രീകൃഷ്ണ ജയന്തി വൃതം നോറ്റ്  ഈ സ്തോത്രം ജപിക്കുന്നത്‌ കുട്ടികളുടെ സ്വഭാവ മഹിമ വര്‍ദ്ധിക്കുവാനും ഓര്‍മ ശക്തി വര്‍ദ്ധിക്കുവാനും വളരെ നല്ലതാണ്.


ഓം ക്ളീം കൃഷ്ണായ ഗോപതയെ
ഹൃഷികേശായ വിശ്വായ 
വിശ്വമോഹനായ നാദായ
ബ്രഹ്മജ്ഞാന സിദ്ധിം 
കുരു കുരു ശ്രീം വിശ്വമോഹന 
ഗോപാലമൂര്‍ത്തയെ നമ:

ആരൊക്കെ വ്യാഴപ്രീതി വരുത്തണം?


നവഗ്രഹങ്ങളില്‍ ഏറ്റവുമധികം പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ഗ്രഹമാണ് വ്യാഴം. വ്യാഴം അനുകൂലമായാല്‍ എല്ലാം അനുകൂല മായി എന്നതാണ് വിശ്വാസം. ഒരു ജാതക ത്തില്‍ ദൈവാധീനമുണ്ടോ എന്ന് ചിന്തിക്കുന്നതുപോലും വ്യാഴത്തിന്റെ സ്ഥിതിയെ ആസ്പദമാക്കിയാണ്.

ആയതിനാല്‍ വ്യാഴപ്രീതി വരുത്തുവാന്‍ എല്ലാവരും ശ്രമിക്കേണ്ടതാണ് എന്ന് ജ്യോതിഷ ഗ്രന്ഥങ്ങളില്‍ ഉപദേശിക്കുന്നു.
ഗ്രഹനിലയില്‍ വ്യാഴം ഇഷ്ട സ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് വ്യാഴം പൊതുവേ അനുകൂല ഫലങ്ങളെ നല്‍കുന്നതാണ്. എന്നാല്‍ ചാരവശാല്‍ വ്യാഴം അനിഷ്ട ഭാവങ്ങളില്‍ സഞ്ചരിക്കുന്ന സമയം അത്തരം കൂറുകാര്‍ക്ക് താല്‍ക്കാലികമായ അനിഷ്ട ഫലങ്ങളെ നല്‍കുന്നതാണ്. ജാതക വശാലും ചാര വശാലും വ്യാഴം അനിഷ്ട സ്ഥാനത്തുള്ളവര്‍ക്ക് അത്യന്തം ഗ്രഹപ്പിഴാ കാലവും ആയിരിക്കും.
ചാരവശാല്‍ 3,6,8,12 ല്‍ വ്യാഴം  സഞ്ചരിക്കുന്നവര്‍ വ്യാഴ പ്രീതി ചെയ്യണ്ടതാവശ്യമാണ്.  


മിഥുനക്കൂറ്:  ( മകയിരം1/2,തിരുവാതിര ,പുണര്‍തം 3/4)
വ്യാഴം മൂന്നിലേക്ക്  മാറുന്നു. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും തടസ്സങ്ങള്‍ വരാം. ചാരവശാല്‍ വ്യാഴം മൂന്നില്‍ വരുന്നത് ഒട്ടും നന്നല്ല. കുടുംബത്തില്‍ അസ്വസ്ഥതകളും ധന തടസ്സങ്ങളും ഉണ്ടാകും. രോഗദുരിതാദികള്‍ക്കും  സാധ്യതയുണ്ട്. യാത്രാദുരിതം,മനക്ലേശം ,പ്രവര്‍ത്തന മാന്ദ്യം എന്നിവയും പ്രതീക്ഷിക്കാം. ദോഷപരിഹാരാര്‍ഥം വ്യാഴാഴ്ചകളില്‍  വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തി  ഭാഗ്യസൂക്താര്‍ച്ച്ചനയും നെയ്  വിളക്കും നടത്തുക. നാരായണ കവചം പതിവായി ചൊല്ലുന്നതും ദോഷ കാഠിന്യം കുറയ്ക്കാന്‍  ഉപകാരപ്പെടും.

മീനക്കൂറ് : ( പൂരൂരുട്ടാതി 1/4, ഉതൃട്ടാതി,രേവതി)
വ്യാഴം ആറിലേക്ക് മാറുന്നതിനാല്‍  സര്‍വകാര്യങ്ങളിലും പ്രതിബന്ധങ്ങള്‍  നേരിടും. നിലവിലുള്ള രോഗങ്ങള്‍  വര്‍ധിക്കും. ചികിത്സയ്ക്കായി  പണം ചിലവാക്കേണ്ടി വരും. തൊഴിലില്‍ അനുകൂലമല്ലാ ത്ത  അനുഭവങ്ങള്‍ ഉണ്ടാകും. മന സ്വസ്ഥത കുറയും. ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തിയാകാന്‍  വിഷമിക്കും.പ്രതീക്ഷിക്കാത്ത  ദിക്കുകളില്‍ നിന്ന് പോലും എതിര്‍പ്പുകള്‍ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല. വ്യാഴാഴ്ചകളില്‍  വിഷ്ണു ക്ഷേത്രത്തില്‍  പാല്‍പായസം നിവേദിച്ച്  അഷ്ടോത്തര  അര്‍ച്ചന നടത്തുക. ഭാഗവതത്തിലെ  പ്രഹ്ലാദ സ്തുതി  പതിവായി പാരായണം ചെയ്യുക. നരസിംഹ  യന്ത്രം ധരിക്കുന്നത് ഗുണം ചെയ്യും .

മകരക്കൂറ് : ( ഉത്രാടം 3/4, തിരുവോണം,അവിട്ടം 1/2)
ചാരവശാല്‍ അഷ്ടമത്തില്‍  വ്യാഴം വരുന്നത് നന്നല്ല. പുതിയ സംരംഭങ്ങള്‍  തുടങ്ങാന്‍ മുതിരരുത്.തൊഴില്‍ രംഗത്തും പരാജയങ്ങള്‍ക്ക് സാധ്യതയുണ്ട്. ധന വരവ്  കുറയും. കടബാധ്യതകള്‍ വര്‍ദ്ധിക്കുവാനും സാധ്യതയുണ്ട്.കുടുംബത്തില്‍  അനിഷ്ടാനുഭവങ്ങളും  അസ്വസ്ഥതകളും ഉണ്ടായെന്നു വരാം. സാമ്പത്തക ക്രയ വിക്രയത്തില്‍  ഏര്‍പ്പെടുന്നവര്‍  ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ധന നഷ്ടം വരാം.വിലപ്പെട്ട വസ്തുക്കള്‍ കൈമോശം വരാനും സാധ്യതയുണ്ട്. വ്യാഴാഴ്ച വൃതം അനുഷ്ടിക്കുക. നാരായണ കവചം  പതിവായി ജപിക്കുക. രാജഗോപല യന്ത്രം ധരിക്കുന്നതും ഗുണം ചെയ്യും.

കന്നിക്കൂറ് : ( ഉത്രം 3/4, അത്തം,ചിത്തിര 1/2)
വ്യാഴം പന്ദ്രണ്ടിലേക്ക് മാറുന്നു. ഇത്  ഒട്ടും അനുകൂലമായ സ്ഥിതിയല്ല. പല കാര്യങ്ങളിലും പരാജയം നേരിടേണ്ടിവരും. ധന ക്ലേശങ്ങള്‍ ഉണ്ടാകും. ഉറ്റവരുമായി പോലും കലഹങ്ങള്‍ ഉണ്ടാകും. ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. കര്‍മരംഗത്ത്  പ്രതിസന്ധികളെ നേരിടേണ്ടി വരും. ഗൃഹനിര്‍മ്മാണ ത്തില്‍  കാലതാമസം നേരിടും. എല്ലാ കാര്യത്തിലും തുടക്കത്തില്‍ വലിയ തടസ്സങ്ങള്‍ ഉണ്ടാകും. വിഷ്ണു സഹസ്രനാമം പതിവായി ജപിക്കുക. തടസ്സങ്ങള്‍ ഒരു വലിയ പരിധി വരെ കുറയും.


ഈ നാളുകാര്‍  പൊതുവില്‍  വ്യാഴാഴ്‌ചകളില്‍   വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തി  നെയ്യ് വിളക്ക്,  തുളസിമാല, അഷ്ടോത്തര അര്‍ച്ചന മുതലായവ നടത്തുക. നവഗ്രഹ ക്ഷേത്രത്തില്‍ വ്യാഴാഴ്ചകളില്‍  മഞ്ഞ പുഷ്പങ്ങള്‍ കൊണ്ട്  അര്‍ച്ചന നടത്തുക ,    വിഷ്ണു സഹസ്രനാമം,നാരായണ കവചം എന്നിവ ജപിക്കുക. 



സിന്ധൂനാമധിപം ഗ്രഹോത്തരഗതം ദീര്‍ഘം ചതുഷ്കോണകം 
പ്രാപ്താ മണ്ഡനമംഗിരാന്വയഭുവം ദണ്ഡം ദധാനം കരൈ:
സൌവര്‍ണ്ണ ധ്വജവസ്ത്ര ഭൂഷണ രഥച്ഛത്ര ശ്രിയാ ശോഭിതം
മേരോര്‍ ദിവ്യഗിരേ : പ്രദക്ഷിണകരം സേവാമഹേ തം ഗുരും .
ഓം ഗുരവേ നമ:

എന്ന മന്ത്രം 32 തവണ ജപിക്കുക.

ചാരവശാല്‍  വ്യാഴം   അനിഷ്ട സ്ഥാനത്ത്  വരുന്നത് കൊണ്ട് ഉണ്ടാകുന്നതായ  ദുരിതങ്ങള്‍  ഒരു വലിയ അളവില്‍  ഒഴിഞ്ഞ് പോകുന്നതാണ്.

ഏകാദശിവ്രതം

ഏകാദശിവ്രതാനുഷ്ഠാനം പൊതുവിൽ എല്ല്ലാദേവന്മാർക്കും പ്രത്യേകിച്ച് വിഷ്ണുവിനും പ്രീതികരമാണ്.ഇഹലോകസുഖവും പരലോകസുഖവും ഫലം. സൂര്യോദയത്തിന്ന് ദശമിസംബന്ധ മുള്ള ഏകാദശിയാണ്  ഭൂരിപക്ഷ ഏകാദശി. ദ്വാദശീ സംബന്ധ മായ ഏകാദശി "ആനന്ദപക്ഷം" എന്നറിയപ്പെടുന്നു. ഇവയെ പിതൃപക്ഷമെന്നും ദേവപക്ഷമെന്നും പറയാറുണ്ട്. പൈതൃക കർമ്മങ്ങൾക്ക് ദശമിസംബന്ധമുള്ള ഏകാദശിയാണ് വിശേഷം. ദ്വാദശീ സംബന്ധമുള്ളത് ദേവപ്രീതികരമായി പറയപ്പെടുന്നു.


  • നിയമങ്ങൾ
ശാല്യന്നം (അരിഭക്ഷണം) ഭക്ഷിക്കരുത്. ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനൾ (ശുദ്ധോപവാസം) പൂർണ്ണ ഉപവാസം അനുഷ്ടിക്കണം. ഇങ്ങിനെ മൂന്ന് രാത്രി ഊണുപേക്ഷിക്കണം. പകലുറങ്ങരുത്. ശുദ്ധോപവാസദിവസം തുളസീതീർത്ഥം സേവിക്കാം. ഏകാദശീവ്രതം പാരണക്ക് ശേഷം മാത്രമേ പൂർത്തിയാകൂ. ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പി ക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. ഏകാദശീ വ്രതം എടുത്തയാൾ പകൽ ഉറങ്ങാൻ പാടില്ല.
  • ഹരിവാസരം
ഏകാദശിയുടെ അന്ത്യഖണ്ഡവും (തിഥിയുടെ അവസാന നാലിലൊന്ന്)15നാഴികയും(ഒരു നാഴിക =24/60=2/5മണിക്കൂർ =40മിനിറ്റ്) ദ്വാദശിയുടെ ആദ്യ15 നാഴികയും ഉൾപ്പെട്ട 30 നാഴികക്ക് ഹരിവാസരം എന്നറിയപ്പെടുന്നു.  ഏകാദശിവ്രത ത്തില്‍ ഈ സമയം പൂര്‍ണ്ണമായും ഉപവാസമനുഷ്ടിക്കുന്നത്  പുണ്യമാണ്.

എല്ലാ ഏകാദശീ വ്രതങ്ങളും പ്രാധാന്യമുള്ളവ തന്നെ ആണെങ്കിലും വൈകുണ്ഠൈ കാദശി, ശയനൈകാദശി , ഉത്ഥാനൈകാദശി എന്നിവയും കേരളത്തിൽഗുരുവായൂർ ഏകാദശി , തിരുവില്വാമല, നെല്ലുവായ്, തൃപ്രയാർ, കടവല്ലൂർ എന്നീക്ഷേത്രങ്ങളീലെ ഏകാദശിയും അധികം പ്രധാനമാണ്. എല്ലാ വ്രതങ്ങളും അനുഷ്ഠിക്കുന്നതു കൊണ്ട് ശ്രേയസ്സുണ്ടാകും എന്നാൽ ഏകാദശിവ്രതം അനുഷ്ഠിക്കാതിരുന്നാൽ ദോഷമുണ്ട്.