Saturday, July 20, 2013

മങ്കൊമ്പ് ക്ഷേത്രം - ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കില്‍ പുളിംകുന്നു വില്ലേജില്‍ "കോട്ടബ്ഭാഗം" കരയിലാണ് മകൊമ്പ് ശ്രീ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .ക്ഷേത്ര വാസ്തുവിന് മാത്രമാണ് മുന്‍കാലത്ത് മകൊമ്പ് എന്ന പേര് ഉണ്ടായിരുന്നത് .പണ്ട് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഇവിടെ ഒരു അഞ്ചല്‍ ആപ്പീസ് സ്ഥാപിച്ചപ്പോഴാണ് "മകൊമ്പ് " എന്ന് ഈ നാട് അറിയപ്പെടാന്‍ തുടങ്ങിയത് .ആലപ്പുഴ ചങ്ങനാശേരി റോഡ്ല്‍ മകൊമ്പ് ബസ്‌ ഇറങ്ങി അല്പം വടക്കോട്ട്‌ നടന്നു കടത്തു കയറി മകൊമ്പ് ക്ഷേത്രത്തില്‍ എത്താം .മറ്റു വാഹനങ്ങളില്‍ വരുന്നവര്‍ക്ക് പള്ളിക്കൂട്ടുമ്മ വഴി പാലം കയറിയും ക്ഷേത്രത്തില്‍ എത്തി ചേരാം ..

പടിഞ്ഞാറു ദര്‍ശനം ആയിട്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറെ നടയിലെ രണ്ടു നിലയില്‍ നിര്‍മ്മിച്ചു ഓടുമേഞ്ഞ ഗോപുരത്തിലൂടെ അകത്തേക്ക് പ്രവേശിച്ചു തിരുമുറ്റം കടന്നു എത്തുന്നത്‌ ആനക്കൊട്ടിലിലെക്കാണ്‌ . ആനകൊട്ടിലിനും ക്ഷേത്രബലിക്കല്‍ പുരക്കും ഇടയ്ക്കു സ്ഥാപിതമായിരിക്കുന്ന സ്വര്‍ണകൊടിമരത്തിന്റെ പാര്‍ശ്വ ഭാഗങ്ങളിലൂടെ അകത്തു ശ്രീകോവിലിലേക്ക് നോക്കിയാല്‍ സാക്ഷാല്‍ ജഗദംബികയായ മംകൊമ്പില്‍ അമ്മയുടെ കമനീയ, കനക വിഗ്രഹം ദീപപ്രഭയില്‍ മുഴുകി നില്‍ക്കുന്നത് കാണാം . ""അമ്മേ! മഹാമായേ! മംകൊമ്പില്‍ അമ്മേ ! കാത്തു രക്ഷിക്കണേ എന്ന് പ്രാര്‍ത്ഥിച്ചു ധ്വജ വന്ദനം നടത്തി കൊടിമരത്തിനു വടക്കുവശത്ത് കൂടി ബലിക്കല്‍ പുരയിലേക്ക്‌ കടക്കാം .വലിയ ബലിക്കല്ല് ദര്‍ശിച്ചു നാലമ്പലത്തിന്റെ ഇടനാഴിയിലൂടെ അകത്തേക്ക് കടക്കുമ്പോള്‍ കാണുന്ന ആലുവിളക്ക് (ഭദ്ര വിളക്ക്) അഞ്ചു പൂജാ സമയങ്ങളില്‍ മാത്രമല്ല മറ്റു പല അവസരങ്ങളിലും നിറഞ്ഞു കത്തുന്നുണ്ടായിരിക്കും.മംകൊമ്പില്‍ അമ്മ ദീപദര്‍ശനത്തില്‍ അതീവ സന്തുഷ്ടയാകുന്ന ദേവി ആണ് .ഒരു തിരി എങ്കിലും ആ തിരുനടയില്‍ കൊളുത്തി വെച്ച് പ്രാര്‍ത്ഥിച്ചാല്‍ ഫലം കിട്ടുമെന്ന ഉറച്ച വിശ്വാസം ഭക്തരില്‍ ഉറച്ച വിശ്വാസമാണ് .ശ്രീ കോവിലില്‍ വിലക്ക് കൊളുത്തുക ,മണ്ഡപത്തിന് മുന്‍പിലെ ആളുവിളക്കില്‍ തിരി കൊളുത്തുക ,പകല്‍ നടക്കുന്ന ആറാട്ടിന് കോല്‍ വിളക്ക് എടുക്കുക ,താലപ്പോലി എടുക്കുക ,നാരങ്ങ വിളക്കു കൊളുത്തുക ഇവക്കൊക്കെ ഉള്ള ഭലസിധ്തിയുടെ സാക്ഷ്യ പത്രങ്ങള്‍ ആണ് ഈ വഴിപാടുകള്‍ നടത്തുവാനുള്ള ഭക്തജന തിരക്ക്. മണ്ടപത്തിനു മുന്നിലെ ദര്‍ശനം കഴിഞ്ഞാല്‍ ശ്രീ കോവിലിനു മുന്നിലെ സോപാനത്തിങ്കല്‍ പ്രാര്‍ത്ഥന നിരതമായ മനസ്സോടെ അമ്മയുടെ അഭൌമസുന്ദരമായ തിരുമേനി കണ്ടു വണങ്ങാം .ആ സ്വര്‍ണ വിഗ്രഹത്തിനു പിന്നിലായി യഥാര്‍ത്ഥ പ്രതിഷ്ഠ വിഗ്രഹം (മൂലവിഗ്രഹം) നിലകൊള്ളുന്നു. വരിക്ക പ്ലാവിന്‍റെ ഒറ്റ തടിയില്‍ നിര്‍മിച്ച ദാരുവിഗ്രഹം നിരന്തരം ആയി ചാന്താട്ടം നടത്തി വന്നതുമൂലം ഇന്ന് അവ്വ്യക്തം ആണ് .മഹിഷ മര്‍ദിനി ആയ ദേവിയുടെ ക്രോധാവേശിതമായ രൂപമായതുകൊണ്ട് സൌമ്യ സുന്ദരമായ തങ്ക അങ്കി തിരു മുമ്പില്‍ വെച്ചിരിക്കുന്നതാന്നെന്നും പറയപെടുന്നുണ്ട് .ഇനി പ്രദക്ഷിണം ആവാം .ബലിക്കല്ലുകള്‍ക്ക് വെളിയിലൂടെ വലം വെച്ച് നാലമ്പലത്തിന്റെ തെക്ക് കിഴക്കേ മൂലയിലുള്ള ശിവനടയില്‍ തൊഴണം .അവിടെ നിന്ന് തിടപ്പള്ളിക്കും മാതൃക്കല്ലുകള്‍ക്കും ഇടയ്ക്കു കൂടി പടിഞ്ഞാറു തെക്ക് ഭാഗത്തുള്ള മല നടയിലും തൊഴുതു തിരിച്ചു വരുമ്പോള്‍ വീണ്ടും തിരു നടയില്‍ എത്തുന്നു .ദേവിക്ക് നാല് പ്രദക്ഷിണം ആണ് വിധി.പ്രദക്ഷിണം പൂര്‍ത്തി ആക്കി തീര്‍ഥവും പ്രസാദവും വാങ്ങി വെളിയില്‍ ഇറങ്ങിയാല്‍ ,വടക്കേ നടയിലെ ഊട്ടു പുര കാണാം .കരിങ്കല്‍ പാളികള്‍ പാകിയ നടക്കല്ലിലൂടെ നടന്നു കിഴക്ക് ഭാഗത്തുള്ള എതിരെപ്പാല്‍ കണ്ടു വണങ്ങണം.ആളും മാവും ഒന്നായി ചേര്‍ന്ന് നില്‍ക്കുന്നതിന്റെ (ആത്മാവ്)ചുവട്ടിലാണ് ദേവിയുടെ മൂലസ്ഥാനം എന്ന് കരുതപെടുന്നു. മണ്ഡല വൃത കാലത്ത് നാലംബലതിനുള്ളില്‍ കളം എഴുത്തും പാട്ടും നടക്കുമ്പോള്‍ രാത്രി അത്താഴ പൂജക്ക്‌ ദേവിയെ എതിരേറ്റു കൊണ്ട് പോകുന്നത് ഇവിടെ നിന്നാണ് .ഇവിടെ ഉള്ള കണ്ണാടി ബിംബത്തിങ്ങല്‍ ഉടച്ച നാളികേരം അവില്‍ എന്നിവ നിവേദിച്ചു പൂജിച്ചാണ് ഏറതിരെല്‍പ്പ്‌ ചടങ്ങ്.എതിരെപ്പലിനു തെക്ക് ഭാഗത്താണ് കിഴക്കൊട്ടിരങ്ങനുള്ള വഴി. അതിനു തെക്കായി നാടകശാല, ഭജനപുര തുടങ്ങിയവയും കാണാം .ക്ഷേത്ര മതില്‍ കേട്ടിനകത്ത് തെക്ക് പടിഞ്ഞാറെ മൂലയിയില്‍ഗണപതി അതിന്റെ വടക്ക് വശത്ത് അയ്യപ്പന്‍ എന്നീ ഉപദേവത ക്ഷേത്രങ്ങളും അവക്കൊന്നായി നടപ്പന്തലും ഉണ്ട് .ഈ ഉപദേവത ക്ഷേത്രങ്ങള്‍ക്ക് പിന്നിലായി നാഗരാജാവ്, നാഗയക്ഷി, എന്നീ ധര്‍മ ദൈവങ്ങളുടെയും ക്ഷേത്രവുമായി ബന്ധപെട്ട രക്ഷസ്സ് ,വെളിച്ചപ്പാട് എന്നിവരുടെ വിഗ്രഹങ്ങളും തറകെട്ടി സംരക്ഷിച്ചിട്ടുണ്ട് .ഗോപുരത്തിന്റെ തെക്കുഭാഗത്തും,വടക്ക് ഭാഗത്തും ആയുള്ള രണ്ടു കളിതട്ടുകളിലോന്നില്‍ അല്‍പനേരം ഇരുന്നു വിശ്രമിച്ചു ഈ ക്ഷേത്രത്തെ കുറിച്ചുള്ള ഐതീഹ്യം ,ഇവിടുത്തെ വിശേഷങ്ങള്‍ ,വഴിപാടുകള്‍ ഇവയൊക്കെ നമുക്കൊന്നന്വേഷിച്ചറിയാം.. ക്ഷേത്രത്തിന്റെ പുരാവൃത്തം അറിയുന്നതിനുള്ള ആധികാരിക രേഖകളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല.തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ വിവരങ്ങള്‍ മാത്രമാണ് ക്ഷേത്രോല്പത്തിയെപറ്റി ആകെകൂടി അറിവുള്ളത്.വേനാട്ടരചനായിരുന്ന അനിഴം തിരുനാള്‍ ശ്രീ വീര മാര്‍ത്താണ്ഡ വര്‍മ, നാട്ടുരാജ്യങ്ങള്‍ ഒന്നൊന്നായി ആക്രമിച്ചു കീഴടക്കി .അവയെല്ലാം തന്റ്റെ കുലദൈവമായ ശ്രീ പദ്മനാഭന് തൃപ്പടി ദാനമായി സമര്‍പിച്ചു ശ്രീ പദ്മനാഭ ദാസനായി തിരുവിതാംകൂര്‍ രാജാവാകും മുന്‍പ് തന്നെ മൂന്നു നൂറ്റാണ്ടുകളോളം ഈ ക്ഷേത്രം സര്‍വൈശ്വര്യ പ്രതാപങ്ങലോടും കൂടി നില നിന്നിരുന്നു എന്ന്നാണ് വിശ്വാസം. തെക്കുംകൂര്‍ രാജാവിന്റെ ഭരണത്തിലായിരുന്നു ഈ ഭൂവിഭാഗം.എട്ടുവിരുതി കൈമള്‍മാര്‍ എന്നാ സ്ഥാനികലയിരുന്നു അദ്ദേഹത്തിന്റെ ഭരണചക്രം തിരിച്ചിരുന്നത്.അവരില്‍ പ്രമാണിയായിരുന്ന പൌവത്തില്‍ കൈമള്‍ തനിക്കു ഒരു ഭവനം നിര്‍മിക്കുന്നതിനു തിരുമനസ്സിനോട്‌ ചോദിച്ചപ്പോള്‍ രാജബന്ധുവായ മീനച്ചില്‍ തമ്പുരാന്റെ അധീനതയിലുള്ള വനപ്രദീശത്ത് നിന്ന് ആവശ്യമുള്ള തടികല്‍ ശേഖരിച്ചു വരുവാന്‍ നിര്‍ദേശിച്ചു. അതനുസരിച്ച് പാലയ്ക്കു അടുത്തുള്ള മംകൊമ്പ് മലയില്‍ നിന്നും തടികള്‍ വെട്ടി ഒരുക്കി ചങ്ങാടമാക്കി നദീമാര്‍ഗം പോരാനൊരുങ്ങുമ്പോള്‍ സുന്ദരികളായ മൂന്നു തരുണീമണികള്‍ തങ്ങളെകൂടി നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപെട്ടെന്നും ഭയചകിതനായ കൈമള്‍ വിസംമാതിചെന്നും ഏറെ നേരത്തെ വാഗ്വാദങ്ങള്‍ക്ക് ശേഷം രൂപഭേദത്തോടെയോ അരൂപികളയോ യാത്ര ആവാമെന്ന് സമ്മതിച്ചു കൊണ്ടുപോന്നു എന്നുമാണ് കഥ !
യാത്ര സമാപന ഘട്ടത്തില്‍ എത്തിയപ്പോള്‍ ,ഇപ്പോള്‍ ക്ഷേത്രം ഇരിക്കുന്ന സ്ഥലത്തുനിന്ന് തെക്ക് വശത്തുള്ള നദിയില്‍ അതുവരെ സ്വച്ചന്ദം ഒഴുകിയിരുന്ന ചങ്ങാടം നിശ്ചലം ആയി എന്നും ദൈവജ്ഞന്‍മാരുടെ നിയോഗാനുസരണം ചങ്ങാടത്തില്‍ ഒപ്പം പോന്ന ദേവിമാരെ സമീപ സ്ഥലങ്ങളായ മൂന്നിടങ്ങളില്‍ പ്രതിഷ്ടിച്ചു എന്നും അവയാണ് ,മംകൊമ്പ്,വടയാറ്റു‌, കോയിക്കല്‍ എന്നെ ക്ഷേത്രങ്ങളും എന്നാണു കഥ. ചങ്ങാടം നിസ്ച്ചലമായപ്പോള്‍ ഒരാള്‍ ഉറഞ്ഞു തുള്ളി എന്നും ഒരു മാവിന്‍ കൊമ്പ് എടുത്തു എറിഞ്ഞു എന്നും അത് ചെന്ന് വീണ സ്ഥലം ആലയം നിര്‍മ്മിച്ച് ദേവിയെ പ്രതിഷ്ടിച്ചു എന്നും മാംകൊമ്പ് വീണസ്ഥലം പിന്നീട് മംകൊമ്പ് എന്നറിയപ്പെടാന്‍ തുടങ്ങി എന്നും ആണ് വിശ്വാസം .അന്ന് ഉറഞ്ഞു തുള്ളി വന്ന ഭക്തന്റെ വീട്ടുകാര്‍ ഏറെ കാലം ക്ഷേത്രത്തിലെ വെളിച്ചപ്പടായിരുന്നു എന്നും പ്രചാരത്തിലുണ്ട്. മൂന്നു ദേവിമാരുടെ ആദ്യത്തെ പ്രതിഷ്ഠ പുളിമ്കുന്നു കോയിക്കല്‍ ക്ഷേത്രത്തില്‍ ആയിരിക്കണമെന്നാണ് കരുതുന്നത്.പാരമ്പര്യമായി എട്ടുവിരുത്തില്‍ കൈമള്‍മാര്‍ക്ക് വിവാഹ ബന്ധം ഉണ്ടായിരുന്ന കിഴുക്കുന്നത് കുടുംബക്കാര്‍ നിയന്ത്രിച്ചിരുന്ന വടയാറ്റ്‌ ദേവസ്വ൦ ഇപ്പോള്‍ അഖില ഭാരത അയ്യപ്പ സേവാ സംഘം ആണ് ഭരിക്കുന്നത്‌.

തമിഴകത്തെ തെങ്കാശിയില്‍ നിന്നാണ് മംകൊമ്പില്‍ അമ്മ കേരളത്തിലേക്ക് എഴുന്നള്ളിയത്.ഏതാണ്ട് ആയിരം കൊല്ലം മുന്‍പാണ് ഇത് സംഭവിച്ചത് . തെങ്കാശി യിലെ ശിവവേല്ലാലോര്‍ അന്ന് മധുര ഭരിച്ചിരുന്ന രാജാവുമായി പിണങ്ങി. രാജകോപം ഭയന്ന് അവര്‍ കേരളത്തിലേക്ക് പലായനം ചെയ്തു ഈരാട്ടുപെട്ടയിലും.തൊടുപുഴയിലും ആയി വാസം ഉറപ്പിച്ചു . വരുമ്പോള്‍ തങ്ങളുടെ ഭരദേവത ആയ മംകൊമ്പില്‍ അമ്മയുടെ വിഗ്രഹം കൂടെ കൊണ്ടുപോന്നു .ഈരാറ്റുപേട്ടയിലെ മുന്നിലവ് ഗ്രാമത്തില്‍ ആ വിഗ്രഹം പ്രതിഷ്ടിച്ചു ആരാധിക്കുവാന്‍ തുടങ്ങി .അവിടെ നിന്നും പിന്നീട് പലസ്ഥലങ്ങളില്‍ കുടിയിരുത്തുക ഉണ്ടായി .കോട്ടയം ഭാഗത്ത് തന്നെ ഇടനാട്‌, തലനാട്, അറക്കുളം, പുരപ്പഴ,പനചിപാറ,കൂരോപ്പട , എന്നിവിടങ്ങളിലായി 6 മംകൊമ്പ് കാവുകള്‍ ഉണ്ട് .കുട്ടനാട്ടിലെ കൊട്ടഭാഗം മംകൊമ്പും ചേര്‍ത്ത് ആകെ പത്തു മംകൊമ്പ് ക്ഷേത്രങ്ങള്‍ ഇപ്പോള്‍ അറിവില്‍ ഉണ്ട്.
കൊട്ടബ്ഭാഗം മംകൊമ്പ് ഈ മംകൊമ്പ് ക്ഷേത്രത്തിനു ഏതാണ്ട് അഞ്ഞൂറ് വര്‍ഷത്തെ പഴക്കം ഉണ്ടെന്നാണ്‌ പഴയ ചരിത്രം അരിയുന്നവര്‍ പറയുന്നത്.. അക്കാലത്തു പ്രതാപൈശ്വര്യങ്ങളോട് കൂടി വാണിരുന്ന എട്ടു വിരുതില്‍ കൈമള്‍ കുടുംബക്കാര്‍ ഒരു നാള്‍ തടി ശേഖരിക്കുവാന്‍ മുന്നിലവ് ഭാഗത്തേക്ക് പോയി .തടിയുമായി തിരിച്ചുവരുമ്പോള്‍ മംകൊമ്പില്‍ അമ്മ അവരുടെ കൂടെ പോന്നു .മറ്റു കരക്കാരുടെ എല്ലാം സഹകരണത്തോടെ മംകൊമ്പില്‍ അമ്മയെ ഇന്ന് കാണുന്ന സ്ഥലത്ത് കുടി ഇരുത്തി ഭജിച്ചു തുടങ്ങി . ഇതേ ഐ തീത്യം തന്നെ നമ്മുടെ മംകൊംബ്ന്‍റെ ഉത്ഭവത്തെ കുറിച്ച് മുന്നിലവിളുല്ലാവരും പറയുന്നുണ്ട് . പില്‍കാലത്ത് ക്ഷേത്രം പുതുക്കി പനിതതയും കേള്‍ക്കുന്നു .ആഴ്വഞ്ചേരി തമ്ബ്രക്കള്‍ക്കും ഈ ക്ഷേത്രവുമായി ബന്ധം ഉള്ളതായി പറയപെടുന്നു . ക്ഷേത്രം പടിഞ്ഞാറു ദര്‍ശനം ആയിട്ടാണ്. വരിക്ക പ്ലാവിന്‍ തടിയില്‍ മനോഹരമായി തീര്‍ത്ത ദാരുബിംബം ആണ് മൂലപ്രതിഷ്ഠ .ചാന്താട്ടം കൊണ്ട് ഇതിനു അവ്യക്തം ആയിരിക്കുന്നു.എട്ടു കൈകള്‍ ഉണ്ടെന്നും അവയില്‍ രണ്ടെണ്ണത്തില്‍ വാലും ശൂലവും ആണെന്നും അറിയാന്‍ കഴിഞ്ഞു. ഒരു ശൂലതിന്റെ അഗ്രഭാഗം ബിംബത്തിന്റെ അഗ്രഭാഗത്തായി ഇപ്പോളും കാണാം .ദാരു ബിംബത്തിന്റെ മുന്നിലായി ഒരു തങ്ക അംഗി കാണാം . ചതുര്‍ ബാഹു ആണ്. എല്ലാ ബിംബങ്ങളും നില്‍ക്കുന്ന രൂപത്തിലാണ് . പ്രസിദ്ധമായ ശ്രീ ചക്രവും ശ്രീകോവിലില്‍ ഉണ്ടത്രേ .നാലമ്പലത്തിന്റെ തെക്ക് പടിഞ്ഞാറെ മൂലയില്‍ മലനട എന്ന് വിളിക്കുന്ന ഒരു സ്ഥാനം ഉണ്ട്.കളമെഴുത്ത്.പാട്ട്.മുതലായവ നടത്തുമ്പോള്‍ ആദ്യം ഇവിടെ വര പൊടി നിവേദിക്കുന്ന പതിവുണ്ടത്രേ. മംകൊമ്പില്‍ അമ്മയുടെ കൂടെ വന്ന ദേവന്‍ ആണെന്നാണ് സങ്കല്പം.

നന്തുണി എന്ന വാദ്യം വായിക്കുന്ന പതിവുണ്ടായിരുന്നു ഇവിടെ ,"കള്ളും പാള ചാരുക " എന്നാ ഒരു പ്രത്യേക ചടങ്ങുണ്ടായിരുന്നു ഇവിടെ മേടമാസത്തിലെ പത്താം ഉദയത്തിനായിരുന്നു ഈ ചടങ്ങ്. കൊച്ചീതറ പണിക്കന്‍ എന്ന ഈഴവ കുടുംബത്തിനായിരുന്നു ഇതിന്റെ അവകാശം. ഈ ചടങ്ങിനായി മതിലിനു വെളിയില്‍ പ്രത്യേക ശ്രീകോവില്‍ തന്നെ ഉണ്ടായിരുന്നു. ഇത് പൊളിച്ചു മാറ്റിയിട്ടു അധിക കാലം ആയ്ട്ടില്ല . പത്താം ഉദയതിന്റ്റെ അന്ന് ശീവേലി ബിംബം ഈ ചെറിയ ശ്രീകോവിലില്‍ എഴുന്നള്ളിച്ചു വെക്കും . പണിക്കന്‍ വന്നു പാളയില്‍ നിറയെ കള്ള് നിവേദിക്കും . അത് കഴിഞ്ഞാല്‍ ശീവേലിബിംബം തിരികെ കൊണ്ട് വെയ്ക്കും.ഇതായിരുന്നു ചടങ്ങിന്റെ സ്വരൂപം . മീന മാസം മുതല്‍ മേടമാസത്തിലെ പത്താമുദയം വരെയുള്ള കാലയളവിലാണ് . ഭാവ നിര്‍ഭരവും ഭക്തി സാന്ദ്രവും ലളിത സുന്ദരവും മണ്ണിന്‍റെ മണവും ഉള്ള ഈ നാട്ടാചാരങ്ങള്‍അരങ്ങേറിയിരുന്നത്‌ .മേടമാസത്തിലെ വിഷു ദിനത്തില്‍ കണികണ്ടു കൊടി കയറി എട്ടാം ദിവസം ആറാട്ടോടെ ആണ് .ഇവിടെ വൈദിക തന്ത്രം അനുസരിച്ചാണ് ഉത്സവം ആഘോഷിക്കുന്നത്‌.
മുന്‍പ് പറഞ്ഞ 10 മംകൊമ്പുകളില്‍ മൂലസ്ഥാനം ആയ മുന്നിലവിലും , കാഞ്ഞാറിലും സ്തൂപാകൃതി യില്‍ ഉള്ള ചെറിയ ശില ആണ് പ്രധാന പ്രതിഷ്ഠ. പൂഞ്ഞാറിലെ പനച്ചി പാറയില്‍ പണ്ട് മുതലേ ആരാധിച്ചു വന്നിരുന്ന ശിലാവിഗ്രഹം ഇപ്പോഴും ഉണ്ട് . കോട്ടബ്ഭാഗത്ത്‌ ദാരുബിംബം ആണല്ലോ? മറ്റു മംകൊമ്പുകളില്‍ കണ്ണാടി ബിംബവും വാളും ചിലമ്പും ആണ് ഉള്ളതെന്ന് അറിയാന്‍ കഴിഞ്ഞു. മുന്നിലവ് മംകൊമ്പ് ജീര്‍ണിച്ചു ദീര്‍ഘകാലം കാടുപിടിച്ച് അനാഥമായി കിടന്നിരുന്നു .നാല്പത്തി രണ്ടു വര്‍ഷം മുന്‍പാണ് അവിടെ ജീര്‍നോധാരണം നടന്നത്. പനച്ചി പാറയിലും ഇരുപത്തി ഒന്ന് കൊല്ലം മുന്‍പ് പുനഃ പ്രതിഷ്ഠ നടത്തി,അതിനാല്‍ മംകൊമ്പില്‍ അമ്മയുടെ മൂല സ്വരൂപം അറിയാന്‍ നമ്മെ സഹായിക്കുന്നത് പഴയ ശിലാവിഗ്രഹവും ദാരു ബിംബവും അന്ന് .ദാരു ബിംബം അവ്യക്തം ആയി കഴിഞ്ഞതിനാല്‍ പനചിപാരയില്‍ ഉള്ള ശിലാ വിഗ്രഹത്തെ തന്നെ ആശ്രയിക്കേണ്ടി ഇരിക്കുന്നു . ഈ ശിലാ വിഗ്രഹം തമിഴ്‌ നാട്ടില്‍ നിന്നും മുന്നിലവ് മംകൊമ്പില്‍ കൊണ്ട് വന്നു കുടി ഇരുത്തിയ വിഗ്രഹത്തിന്റെ തനി പകര്‍പ്പ് തന്നെ ആകണം. പൂഞ്ഞാര്‍ രാജാവിന്റെ സേനാ നായക സ്ഥാനം ഉണ്ടായിരുന്ന പാഴൂര്‍ പണിക്കര്‍ കുടുംബത്തിലെ ഒരു അമ്മ ആന്നു പനച്ചി പാറയില്‍ മംകൊമ്പില്‍ അമ്മയെ പ്രതിഷ്ടിക്കാന്‍ നിമിത്തം ആയതു .ഈ മഹതി മുന്നിലവിലെ മംകൊമ്പില്‍ അമ്മയുടെ തീവ്ര ഭക്ത ആയിരുന്നു . അവിടെ പോയി ഭജിച്ചിരുന്ന ഇവരുടെ പ്രാര്‍ത്ഥനഫലം ആയി മംകൊമ്പില്‍ അമ്മ അവരുടെ കൂടെ പനച്ചി പറയിലേക്ക് വന്നു . പൂഞ്ഞാര്‍ രാജാവിന്റെ സഹായത്തോടെ ക്ഷേത്രം പണിതു .മുന്നിലവ് മംകൊംബിന്റെ ഉടമസ്ഥര്‍ ആയിരുന്ന മടുക്കൈ കുടുംബക്കാര്‍ കോയ്മ സ്ഥാനം ഉള്ളവര്‍ ആയിരുന്നു. പൂഞ്ഞാര്‍ രാജകുടുംബത്തിലേക്ക് അവരുടെ രണ്ടു സ്ത്രീകളെ വിവാഹം കഴിച്ചുകൊണ്ട് വന്നിരുന്നു . പില്‍കാലത്ത് മടുക്കൈ കുടുംബം നാശോന്മുഖം ആവുകയും അവരുടെ വകകള്‍ എല്ലാം പൂഞ്ഞാര്‍ രാജാവിനു അധീനം ആകുകയും ചെയ്തു.ഈ ശിലാ വിഗ്രഹം മുന്നിലവ് മംകൊമ്പില്‍ നിന്നും എടുത്തു കൊണ്ട് വന്നതാണെന്നും പൂഞ്ഞാറില്‍ ഉള്ളവര്‍ പറയുന്നുണ്ട്. ഈ വിഗ്രഹം എട്ടു കൈകളോടെ നില്‍ക്കുന്ന രൂപത്തില്‍ ആണ്. ശിരസ്സില്‍ ഏഴു നാഗപതികളോട് കൂടിയ മകുടം ഉണ്ട് .വലതും ഇടതു ചെവി കളില്‍ ആനയും സിംഹവും ഉണ്ട് .മുത്ത്‌ മാലയും ഒരു വലിയ എരുക്കിന്‍ പൂ മാലയും അണിഞ്ഞിരുന്നു .അരയില്‍ മുട്ടോളം എത്തുന്ന ഒരു പ്രത്യേക ഉടയാട ധരിച്ചിട്ടുണ്ട് ,തമിഴില്‍ ഇതിനു ചെല്ലടം എന്നാണു പേര് .കാലുകളില്‍ ചിലമ്പ് ഉണ്ട്. ത്രികണ്ണ് മിഴിച്ചിരിക്കുന്നു . എട്ടു കൈകളില്‍ ആയി വലിയ ഒരു വളഞ്ഞ വാള് , ശൂലം , പാമ്പ് , കപാലം, ചതുരപരിച, വട്ടപരിച , അഭയം, വരദം എന്നിവ കാണാം . മുഖം അതീവ ഭീഷണം ആണ് . ക്രോധത്താല്‍ ചുണ്ടുകള്‍ വിടര്‍ന്നു പല്ലുകള്‍ തെളിച്ചിരിക്കുന്നു.രണ്ടു ഘോര ദംഷ്ടകളും ഉണ്ട്. തമിഴ്‌ ശില്പ ശൈലിയില്‍ ആണ് പണിതിരിക്കുന്നത്. കോട്ടബ്ഭാഗത്തെ ദാരുബിംബം അവ്യക്തമാണ് എങ്കിലും മുന്നിലുള്ള അങ്കിയില്‍ മേല്‍ വിവരിച്ചതുമായി ശ്രദ്ധേയമായ പല സാദ്രിശ്യങ്ങളും കാണാം .പതിനഞ്ചു നാഗപത്തികള്‍ വിളങ്ങുന്ന കിരീടത്തിന്‍റെ മേല്‍ഭാഗത്ത് ശിലാ വിഗ്രഹത്തിന്റെ മകുടത്തില്‍ അതെ സ്ഥാനത്ത് ഉള്ള ഒരു പ്രത്യേക രൂപം വ്യക്തമായി കാണുന്നുണ്ട് .കാതുകളില്‍ അതെ ക്രമത്തില്‍ ആനയും സിംഹവും ഉണ്ട് .കഴുത്തില്‍ മുത്ത്‌ മാലയും വലിയ എരുക്കിന്‍ പൂമാലയും ഉണ്ട് .എരുക്കിന്‍ മാല കൊരുത്തു ചാര്‍ത്തുന്ന പതിവ് ഇപ്പോഴും ഇവിടെ നിലവില്‍ ഉണ്ടല്ലോ .കേരളത്തിലെ ദേവി ക്ഷേത്രങ്ങളില്‍ ഈ എരുക്കിന്‍ പൂ മാല ചാര്‍ത്തുക പതിവില്ലാത്തതാണ് .അങ്കിയും നില്‍ക്കുന്ന രൂപത്തില്‍ ഉള്ളതാണ് . പ്രതാപ ശാലികലായ കൈമള്‍ കുടുംബക്കാര്‍ അന്നത്തെ കാലത്തെ മുന്നിലവ് മംകൊമ്പിലെ സങ്കല്പവും ആചാരങ്ങളും വിഗ്രഹസ്വരൂപവും നന്നായി അറിഞ്ഞിട്ടുതന്നെ ഇവിടെയും നടപ്പാക്കി കാണും. ദാരുബിംബം മേല്‍പറഞ്ഞ ശിലവിഗ്രത്തിന്റെ രൂപത്തില്‍ നിര്‍മിച്ചിരിക്കണം .പില്‍ക്കാലത്ത്‌ അണിഞ്ഞ അങ്കിയില്‍ ദാരുബിംബതിലെ ചില പ്രധാന പ്രത്യേകതകള്‍ അതേപടി പകര്‍ത്തി കാണും .തന്മൂലം ആണ് ഇന്ന് ആ അങ്കിയില്‍ ശിലവിഗ്രഹവുമായി സാദ്രിശ്യങ്ങള്‍ കാണപ്പെടുന്നത്‌ എന്ന് ന്യായമായും കരുതാം .കോട്ടബ്ഭാഗം മംകൊമ്പിലെ ദാരുബിംബത്തെ സൂഷ്മ നിരീക്ഷണം നടത്തി നോക്കെണ്ടതാണ് .
പനച്ചിപാറ മംകൊമ്പും കാവില്‍ ഇപ്പോള്‍ ദുര്‍ഗയും ഭദ്രകാളിയും ആരാധിക്കപെടുന്നു .മറ്റു മംകൊംബുകളിലും ഭദ്രകാളിയെ പൂജിക്കുന്നു . കുട്ടനാട്ടിലെ മംകൊമ്പില്‍ 19 വര്‍ഷം മുന്‍പ് നടത്തിയ ദേവപ്രശ്നത്തിന്റെ പ്ര ചാരത്തില്‍ മംകൊമ്പില്‍ അമ്മ ഭുവനേശ്വരി സ്വഭാവം ഉള്ള ഭദ്രകാളി ആണെന്ന് പറഞ്ഞിരിക്കുന്നു .ഇവിടെ ഈയിടെ നടത്തിയ ദേവ പ്രശ്നത്തില്‍ പരാശക്തി യുടെ രൌദ്രമായ കാളി ഭാവം ആണെന്നും കണ്ടിരിക്കുന്നു .അതായത് ഇവയെ എല്ലാം ഉള്‍കൊള്ളുന്ന ഒരു വിശിഷ്ട സങ്കല്പം ആകാം അമ്മയുടെത് എന്ന് കരുതേണ്ടി ഇരിക്കുന്നു .ചെട്ടികുളങ്ങര അമ്മയ്ക്കും ഇതുപോലെ സങ്കല്പ വിചിത്രം പറയുന്നുണ്ടല്ലോ! ഇത്തരം സന്ദര്‍ഭങ്ങളില്‍ ചരിത്രം, തന്ത്ര ശാസ്ത്രം ,ആചാരം, വിശ്വാസം , ദേവ പ്രശ്നം ,യുക്തി, എന്നിവയെ സംയുക്തം ആയി കണക്കില്‍ എടുത്തു ചിന്തിക്കുമ്പോള്‍ ആണല്ലോ സത്യം തെളിഞ്ഞു കിട്ടുന്നത്. ചരിത്രം അനുസരിച്ച് മംകൊമ്പില്‍ അമ്മ തമിഴകത്തെ ശൈവ വെള്ളലരുടെ ദേവി സങ്കല്പങ്ങളില്‍ ഒന്നാകണം .ഇവരുടെ മൂര്‍ത്തി സങ്കല്പങ്ങളില്‍ ചിലത് ശൈവാഗമം, ശാക്ത തന്ത്രം, എന്നിവയില്‍ പറഞ്ഞിട്ടുള്ളവ ആണ്. മഹിഷ മാര്‍ദിനിയായ ശ്രീ പാര്‍വതിയുടെ സങ്കല്‍പം അത്തരത്തില്‍ ഒന്നാണ് .മഹാകാളി, ഭദ്രകാളി തുടങ്ങിയ പേരുകളില്‍ അവര്‍ ഈ സങ്കല്പത്തെ ആരാധിക്കുന്നു . ദക്ഷിണ കാശിയില്‍ നിന്നും നമ്മുടെ ഭാഗ്യതിരെകതാല്‍ മലയാള ദേശത്ത് ആവിര്‍ഭവിച്ച "മംകൊമ്പില്‍ അമ്മ" എന്ന സാക്ഷാല്‍ ജഗദംബികയെ വണങ്ങി, നിരക്ഷീര വിവേകം നല്‍കുവാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് അമ്മയുടെ ചരിത്രം, സ്വരൂപം, സങ്കല്‍പം എന്നിവയിലൂടെ നാം നടത്തിയ തീര്‍ത്ഥയാത്ര അമ്മയുടെ ത്രിച്ചേവടികളില്‍ നമുക്ക് സമര്‍പ്പിക്കാം

സ്ത്രീകള്‍ക്ക്‌ ദീര്‍ഘമാംഗല്യത്തിന്

ലളിതേ സുഭഗേ ദേവി
സുഖസൌഭാഗ്യദായിനി
അനന്തം ദേഹി സൌഭാഗ്യം
മഹ്യം തുഭ്യം നമോനമ:

തുളസീ വന്ദനം സ്തോത്രം

തുളസീ വന്ദനം
നമസ്തുളസി കല്യാണി
നമോ വിഷ്ണുപ്രിയേ ശുഭേ
നമോ മോക്ഷപ്രദേ ദേവീ
നമ:സമ്പദ്പ്രദായിനി

സരസ്വതി സ്തുതി

വിദ്യാര്‍ഥികള്‍ ജപിക്കേണ്ട ഒരു സ്തോത്രമാണ്‌ ഇത്‌.
വിദ്യാദേവിയായ സരസ്വതി ദേവിയെ സ്തുതിച്ചു കൊണ്ട്‌ വേണം അധ്യയനം ആരംഭിക്കുവാന്‍.

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീം
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതുമേസദാ. “
വരങ്ങളേകുന്ന സരസ്വതീദേവി നിന്നെ നമസ്ക്കരിക്കുന്നു
.പഠിക്കാന്‍ തുടങ്ങുന്ന എനിക്ക് 
നീ വിജയം നല്‍കി സഹായിക്കേണമേ
മന്ത്രം:
ബുദ്ധിം ദേഹി യശോ ദേഹി
കവിത്വം ദേഹി ദേഹി മേ
മൂഢത്വം സംഹര ദേവി
ത്രാഹിമാം ശരണാഗതം. “

ദേവി എനിക്ക്  ബുദ്ധി  നല്‍കൂ.പ്രശസ്തി നല്കൂ.പാണ്ഡിത്യമരുളൂ .അജ്ഞതയകറ്റൂ.ഞാന്‍  നിന്നെ  ശരണാഗതി  പ്രാപിക്കുന്നു.
വിദ്യ ഉണ്ടാകുവാന്‍ വേണ്ടി സരസ്വതി ദേവിയെ സ്തുതിച്ചു കൊണ്ടുള്ള ഒരു മന്ത്രമാണീത്
ഓം സകലസരസ്വതി ആനന്ദമോഹിനി
ആത്മവിദ്യായൈ  സ്വാഹാ.

ഗൃഹങ്ങളില്‍ നിലവിളക്ക് തെളിയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങള്‍

മൂന്നു തിരീയീട്ടു വിളക്ക് കത്തിക്കുമ്പോള്‍ കിഴക്കും പടിഞ്ഞാറും വടക്കും വേണം തിരികള്‍ വരുവാന്‍. അഞ്ച് തിരി ഉള്ളപ്പോള്‍ നാലു ദിക്കിലേക്കും ഓരോ തിരിയും അഞ്ചാമത്തെ തിരി വടക്ക് കിഴക്ക് ദിശയീലേക്കും വേണം വരുവാന്‍.
ശ്രദ്ധിക്കേണ്ട ഒരു കാര്യം വിളക്ക് വെറും നിലത്ത് അല്ലെങ്കില്‍ വളരെ ഉയര്‍ന്ന സ്ഥലത്തോ വെക്കാന്‍ പാടില്ല . ഇലയീലോ,പൂവ്‌ ഉഴിഞ്ഞിട്ട്‌ അതിന്റെ പുറത്ത് വെക്കാം.
എള്ളെണ്ണ ഉപയോഗിച്ച്‌ വിളക്ക്‌ കത്തിക്കുകത്തിക്കുന്നതാണു ഉത്തമം.
കരിംതിരി കത്തരുത്.

ക്ഷേത്ര ദര്‍ശന ആചാരങ്ങള്‍

-അതീവ ഭക്തിയോട് കൂടി മാത്രം ക്ഷേത്രങ്ങളില്‍

പ്രവേശിക്കുക

- ക്ഷേത്ര പൂജാരികളെ സ്പര്‍ശിക്കാതിരിക്കുക.
-കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്‌.
-ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന എണ്ണ, നെയ്യ്‌, പൂക്കള്‍ തുടങ്ങിയ ദ്രവ്യങ്ങള്‍

ശുദ്ധമായിരിക്കണം.

-വെറും കൈയോടെ ക്ഷേത്രദര്‍ശനം നടത്തരുത്‌.
-ഉപദേവത ക്ഷേത്രങ്ങളില്‍ ദര്‍ശനവും നമസ്കാരവും ചെയ്തതിനു ശേഷം വേണം പ്രധാന ദേവനെ ദര്‍ശിക്കാന്‍.
-വിഷയാസക്തി,അസൂയ,പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക.
-ലഹരിവസ്തുക്കള്‍ ഉപയോഗിച്ച്‌ കൊണ്ട്‌ ക്ഷേത്രപ്രവേശനം പാടില്ല.
-സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി ഏഴു ദിവസം  വരേയും ഗര്‍ഭിണികള്‍ ഏഴാം മാസം മുതല്‍ പ്രസവിച്ചു 148 ദിവസം കഴിയുന്നത്‌വരേയും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്‌. കുട്ടികളെ ചോറൂണ്‌ കഴിഞ്ഞതിനു ശേഷം മാത്രമേ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി കൊണ്ട്‌ പോകാവൂ.
-വിവാഹം കഴിഞ്ഞ ഉടനെ തന്നെ വധൂവരന്‌മാര്‍ ചുറ്റമ്പലത്തില്‍ കയറാന്‍ പാടില്ല.
- നിവേദ്യ സമയത്ത്‌ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ല.
- ബലിക്കല്ലില്‍ കാലു കൊണ്ടോ കൈ കൊണ്ടോ സ്പര്‍ശിക്കാന്‍

പാടില്ല.

-തീര്‍ത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു സേവിച്ചശേഷം തലയിലും മുഖത്തും തളിക്കാം. കൈ, ചുണ്ടില്‍ തൊടാതെ നാക്ക്നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴിക്കണം. കൈപ്പടത്തില്‍ കീഴ്ഭാഗത്തില്‍ കൂടിവേണം നാക്കില്‍ വീഴ്ത്താന്‍. തീര്‍ത്ഥം സേവിച്ചു കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടണം. പുഷ്പം തലയിലോ ചെവികള്‍ക്കിടയിലോ വയ്ക്കാം. എണ്ണ, വാകച്ചാര്‍ത്ത് എന്നിവ തലയില്‍ പുരട്ടണം, ചാന്തു നെറ്റിയില്‍തൊടാം.
 -അനാവശ്യസ്ഥലങ്ങളില്‍‌ കര്‍പ്പൂരം കത്തിക്കുക,പ്രസാദം അണിഞ്ഞശേഷം ബാക്കി

ഷേത്രത്തില്‍ ഉപേക്ഷിക്കുക,ദേവനും ദേവവാഹനത്തിനും ഇടയിലൂടെ നടക്കുക,വിഗ്രഹങ്ങളില്‍  തൊട്ടു നമസ്കരിക്കുക തുടങ്ങിയവയും അരുതാത്തതാണു

- ക്ഷേത്രത്തിനുള്ളില്‍ പരിപൂര്‍ണ നിശബ്ദത പാലിക്കണം.
- കുശലപ്രശ്നങ്ങള്‍ ഒഴിവാക്കുക.-
- ക്ഷേത്രാചാരങ്ങളെ കര്‍ശനമായും പാലിക്കുക.
- നാലമ്പലത്തിന്‌ ഉള്ളില്‍ മൊബൈല്ഫോണ്‍ , മുതലായ ഉപകരണകള്‍ പ്രവ്‌ര്‍ത്തിപ്പിക്കരുത്‌

പ്രദക്ഷിണ കാലവിധികള്‍


കാലത്ത് ചെയ്യുന്ന പ്രദക്ഷിണം രോഗനാശകവും 

മദ്ധ്യാഹ്നകാലത്ത് ചെയ്യുന്ന പ്രദക്ഷിണം സര്‍വാഭീഷ്ട ദായകവും

 സായാഹ്ന കാലത്ത് ചെയ്യുന്ന പ്രദക്ഷിണം എല്ലാ പാപങളേയും ഹനിക്കുന്നതും 

അര്‍ദ്ധരാത്രീ ചെയ്യുന്നത്മുക്തിപ്രദവൂമത്രേ

ശംഖപൂരണം

ഒരു ഉപകരണമാണ്‌ ശംഖ്‌. പ്രകാശ പൂര്‍ണമായ ആകാശമെന്നാണ്‌ ശംഖ്‌ എന്ന വാക്കിന്റെ അര്‍ത്ഥം. ഒരു കളങ്കവുമില്ലാത്ത നിര്‍മ്മലമായ അവസ്ഥ സര്‍വ്വവ്യാപിയായ പരമാത്മാവിനെ സൂചിപ്പിക്കുന്നു. പഞ്ചഭൂതാത്മകമായ പ്രപഞ്ചം ശബ്ദത്തില്‍ നിന്നാണ്‌ ഉരുത്തിരിഞ്ഞുവന്നത്‌. വിശ്വപ്രപഞ്ചത്തിന്റെ ആദികാരണമായ പ്രണവശബ്ദം ശംഖിലൂടെയാണ്‌ പ്രവഹിക്കുന്നത്‌. ഇതിന്റെ അര്‍ത്ഥം ശബ്ദരൂപമായ പ്രപഞ്ചത്തെ ശംഖ്‌ പ്രതിനിധാനം ചെയ്യുന്നു എന്നാണ്‌. ശംഖില്‍ ജലം നിറയ്ക്കുന്ന ക്രിയയെയാണ്‌ ശംഖപൂരണം എന്നുപറയുന്നത്‌. ശംഖില്‍ നിറയ്ക്കുന്ന ജലം പഞ്ചഭൂതങ്ങളിലൊന്നായ ജലമാണെന്ന്‌ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്‌. വാസ്തവത്തില്‍ പൂജോപകരണങ്ങളും, പൂജാദ്രവ്യങ്ങളും ശുദ്ധമാക്കുവാന്‍ പരിശുദ്ധമായ ജലം മന്ത്രസഹായത്തോടെ സൃഷ്ടിക്കുകയാണ്‌ പൂജാരി ശംഖപൂരണമെന്ന ക്രിയകൊണ്ട്‌ ചെയ്യുന്നത്‌. കല്‍പാന്ത പ്രളയത്തില്‍ സകല ചരാചരങ്ങളും വിലയം പ്രാപിച്ച്‌ കാരണജലമായി മറ്റൊരു കല്‍പം വരെ നിലനില്‍ക്കുന്നു. കാരണജലമാകട്ടെ മറ്റ്‌ പദാര്‍ത്ഥങ്ങളൊന്നും കൂടി കലരാനില്ലാത്തതുകൊണ്ട്‌ പരിശുദ്ധമായി തന്നെ നിലനില്‍ക്കുന്നു. മാലിന്യം സംഭവിക്കുന്നത്‌ ഏതെങ്കിലുമൊരു പദാര്‍ത്ഥത്തോടുകൂടി മറ്റൊരു പദാര്‍ത്ഥം കൂടി ചേരുമ്പോഴാണല്ലോ. സര്‍വവ്യാപിത്വമുള്ള ജലമാണ കാരണജലം. കാരണജലത്തില്‍ നിന്നാണ്‌ പിന്നീട്‌ സൃഷ്ടിജാലങ്ങളൊക്കെ ഉണ്ടാവുന്നത്‌. പരിശുദ്ധമായ കാരണജലത്തെയാണ്‌ ആവാഹനമന്ത്രത്തിലൂടെ പൂജാരി ശംഖജലത്തിലേക്ക്‌ ആവാഹിക്കുന്നത്‌. അമൃതതുല്യമായ കാരണജലത്തെ പൂജാരിയുടെ വലതുഭാഗത്തുവച്ച കിണ്ടിയിലേക്ക്‌ പകരുന്നു. കിണ്ടിയുടെ വാല്‍ മേല്‍പ്പോട്ടേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്നത്‌ ഗംഗയുടെ ഊര്‍ദ്ധ്വ പ്രവാഹത്തെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്‌. ഗംഗാജലം ശിവന്റെ ഉത്തമാംഗത്തില്‍ നിന്നാണല്ലോ പ്രവഹിക്കുന്നത്‌. കിണ്ടിയിലെ ജലം വാലിലൂടെ കൈയിലേക്ക്‌ പകരുന്ന പൂജാരി വാസ്തവത്തില്‍ ചെയ്യുന്നത്‌ ഗംഗാജലത്തെ കൈയിലേക്ക്‌ ശേഖരിക്കുക എന്നതാണ്‌. ഈ ജലമാണ്‌ പാജോപകരണങ്ങളേയും, പൂജാദ്രവ്യങ്ങളേയും ശുദ്ധമാക്കാന്‍ ഉപയോഗിക്കുന്നത്‌. ഇടതുവശത്ത്‌ വച്ചിരിക്കുന്ന കിണ്ടിയിലെ ജലം പഞ്ചഭൂതങ്ങളിലൊന്നായ ജലത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. ഇത്‌ കൈകള്‍ ശുദ്ധമാക്കാന്‍ മാത്രം ഉപയോഗിക്കുന്ന ജലമാണ്‌. പ്രത്യേകമുണ്ടാക്കിയ ശംഖ്കാലിലാണ്‌ ശംഖ്‌ വയ്ക്കുന്നത്‌. ശംഖ്കാല്‍ സാധകനെ പ്രതിനിധാനം ചെയ്യുന്നു. ശംഖപൂരണം ഏറ്റവും പരിശുദ്ധമായ കാരണജലത്തെ (ആദിജലത്തെ) പൂജ ചെയ്യുന്നതിനായി ആവാഹിക്കുന്ന ക്രിയയാണ്‌. ഈ സങ്കല്‍പത്തോടെ വേണം ക്രിയചെയ്യാന്‍. ‘കുഴിക്കാട്ടുപച്ച’യില്‍ ശംഖപൂരണത്തെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ ശംഖിലെ ജലം എന്താണെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. തീര്‍ത്ഥവാഹനമന്ത്രമായ ‘ഗംഗേചയമുനേ ചൈവഗോദാവരി സരസ്വതി നിര്‍മ്മദേ സിന്ധു കാവേലി ജലേസ്മിന്‍ സന്നിധിം കുരു’ എന്ന മന്ത്രം ജപിച്ച്‌ സൂര്യമണ്ഡലത്തില്‍ നിന്ന്‌ തീര്‍ത്ഥത്തെ ആഹ്വാഹിച്ച്‌ പത്മത്തെ പൂജിച്ച്‌ മൂര്‍ത്തിയെ സങ്കല്‍പിച്ച്‌ പ്രണവോചാര മൂലമന്ത്രങ്ങളെക്കൊണ്ട്‌ ദേവന ആവാഹിച്ച്‌ ആവാഹന മുദ്രകളെ കാണിച്ച്‌ മൂലന്ത്രം കൊണ്ട്‌ വ്യാപകാംഗന്യാസം ചെയ്ത്‌ മൂലമന്ത്രം കൊണ്ട്‌ പൂജിക്കണം. അതിനുശേഷം ശംഖിനെ ഇടതുകൈയില്‍വച്ച്‌ വലതുകൈകൊണ്ടടിച്ച്‌ മൂലമന്ത്രം എട്ട്‌ തവണ ജപിച്ച്‌ പ്രണവമന്ത്രം കൊണ്ട്‌ മൂന്നുതവണ അപ്യായിച്ച്‌ പരജലമായി (കാരണജലം) ധ്യാനിച്ച്‌ പൂജാഗൃഹത്തയും പൂജാസാധനകളേയും ആത്മാവിനേയും (പൂജാരിയേയും) മൂന്ന്‌ പ്രവശ്യം തളിയ്ക്കണം.

നാലമ്പല ദര്‍ശനം

കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശനം മഹാപുണ്യമാണ്‌. അതിലും വിശേഷമാണ്‌ നാലമ്പലദര്‍ശനം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയുംവിധം സമീപപ്രദേശങ്ങളിലായി നിര്‍മിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ്‌ നാലമ്പലങ്ങള്‍ എന്നുപറയുന്നത്‌.

തൃശ്ശൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ നാലമ്പലങ്ങളുണ്ട്‌.

എങ്കിലും മധ്യകേരളത്തിലെ നാലമ്പലങ്ങള്‍ക്കാണ്‌ കൂടുതല്‍ പ്രസിദ്ധി കൈവന്നിട്ടുള്ളത്‌. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, പായമ്മല്‍ ശത്രുഘ്നക്ഷേത്രം എന്നിവ തൃശ്ശൂര്‍ ജില്ലയിലാണ്‌. തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലും.

 ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ്‌ ഈ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്‌. ദ്വാരക കടലില്‍ മുങ്ങിയതോടെ ഈ വിഗ്രഹങ്ങളും കാണാതായെന്നും വളരെക്കാലത്തിനുശേഷം കേരളക്കരയിലെ മറ്റുള്ളവര്‍ക്ക്‌ അവ ലഭിച്ചുവെന്നുമാണ്‌ ഐതിഹ്യം. മുക്കുവര്‍ ആ നാല്‌ വിഗ്രഹങ്ങളെ അയിരൂര്‍ മന്ത്രിയായിരുന്ന വാകയില്‍ കൈമള്‍ക്ക്‌ സമ്മാനിക്കുകയും അദ്ദേഹമാകട്ടെ അവയെ യഥാവിധി പ്രതിഷ്ഠിച്ച്‌ ആരാധിക്കുകയും ചെയ്തു. 

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ തൃപ്രയാര്‍ പുഴയുടെ തീരത്താണ്‌ ഈ ക്ഷേത്രം. ശംഖം, ചക്രം, ഗദ, അക്ഷമാല എന്നിവ ധരിച്ചിരിക്കുന്ന ചതുര്‍ബാഹുവായ ശ്രീരാമനാണ്‌ ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശാസ്താവ്‌, ഗണപതി, ദക്ഷിണാമൂര്‍ത്തി, ഹനുമാന്‍ എന്നിവരാണ്‌ ഉപദേവതമാര്‍. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വക്ഷേത്രമാണ്‌. ആറാട്ട്‌ പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത്‌ തൃപ്രയാറപ്പനാണ്‌. ബാധാ ഉപദ്രവങ്ങളില്‍നിന്ന്‌ മുക്തി സിദ്ധിക്കുന്നതിന്‌ തൃപ്രയാറപ്പനെ ഉപാസിക്കുന്നത്‌ ഉത്തമാണെന്നാണ്‌ വിശ്വാസികള്‍ പറയുന്നത്‌.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുടയിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത്‌ തപസ്സനുഷ്ഠിക്കുന്ന ഭരതനാണ്‌ ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട്‌ വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തില്‍ എന്നപോലെയുള്ള പ്രദക്ഷിണരീതിയാണ്‌ ഈ ക്ഷേത്രത്തില്‍ ചെയ്യുന്നത്‌. ഉപദേവതാ പ്രതിഷ്ഠ ഇല്ലായെന്നൊരു സവിശേഷതയും ഈ ക്ഷേത്രത്തിനുണ്ട്‌. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയില്‍നിന്നും കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച്‌ നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നുമാണ്‌ ഐതിഹ്യം. ഇതിനുശേഷമാണ്‌ കൂടല്‍മാണിക്യം എന്ന പേരുണ്ടായത്‌. ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക്‌ കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്‌. ആണ്‍കുട്ടിയുണ്ടാകുന്നതിന്‌ കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന്‌ വെള്ള നിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക്‌ വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന്‌ നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക്‌ മീനൂട്ടും ഈ ക്ഷേത്രത്തിലെ സവിശേഷ വഴിപാടുകളാണ്‌. ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടി നിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നാണ്‌ വിശ്വാസം.

തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം ആലുവ-മാള റൂട്ടില്‍ എറണാകുളം ജില്ലയില്‍ മൂഴിക്കുളത്താണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. നൂറ്റിയെട്ട്‌ തിരുപ്പതികളില്‍ ഒന്നായി വൈഷ്ണവാചാര്യന്മാരായ ആഴ്‌വാര്‍മാര്‍ ഈ ക്ഷേത്രത്തെ പാടി പുകഴ്ത്തിയിട്ടുണ്ട്‌. ശിവന്‍, ഗണപതി, ശ്രീരാമന്‍, സീത, ശാസ്താവ്‌, ഭഗവതി, ഗോശാലകൃഷ്ണന്‍ എന്നിവരാണ്‌ ഉപദേവതമാര്‍. അനന്താവതാരമായ ലക്ഷ്മണമൂര്‍ത്തിയാണ്‌ ഇവിടെ വസിക്കുന്നതെന്നാണ്‌ ഐതിഹ്യം. അതുകൊണ്ട്‌ ഈ ഗ്രാമത്തില്‍ സര്‍പ്പത്തിന്റെ ഉപദ്രവം ഉണ്ടാകില്ല എന്നും വിശ്വാസമുണ്ട്‌. 

പായമ്മല്‍ ശത്രുഘ്നക്ഷേത്രം കൊടുങ്ങല്ലൂര്‍-ഇരിങ്ങാലക്കുട റൂട്ടില്‍ വെള്ളാങ്ങല്ലൂര്‍ കവലയില്‍നിന്നും ആറ്‌ കി.മീ അകലെ പൂമംഗലം പഞ്ചായത്തിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. മഹാവിഷ്ണുവിന്റെ ആയുധമായ സുദര്‍ശന ചക്രത്തിന്റെ അവതാരമാണ്‌ ശത്രുഘ്നന്‍ എന്ന്‌ വിശ്വസിക്കപ്പെടുന്നു. ശത്രുദോഷ ശാന്തിയ്ക്കും ശ്രേയസ്സിനും സുദര്‍ശന പുഷ്പാഞ്ജലിയും സുദര്‍ശന ചക്ര സമര്‍പ്പണവുമാണ്‌ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍നിന്നും മുക്തി സിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത്‌ ഉത്തമമാണെന്ന്‌ കരുതപ്പെടുന്നു. ഈ നാലുക്ഷേത്രങ്ങളിലും ഒരേ ദിവസം തന്നെ ദര്‍ശനം നടത്തുന്നത്‌ പാപപരിഹാരമാണെന്ന്‌ കരുതുന്നു. 

തൃപ്രയാറപ്പന്റെ നിര്‍മാല്യം തൊഴുത്‌ മറ്റ്‌ മൂന്ന്‌ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി അത്താഴപ്പൂജയ്ക്ക്‌ തൃപ്രയാറില്‍ത്തന്നെ മടങ്ങിവരുന്നത്‌ വളരെ പുണ്യപ്രദമാണെന്ന്‌ കരുതുന്നു.

 ഇതുകൂടാതെ കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍ രാമപുരം ശ്രീരാമക്ഷേത്രം, അമനകര ഭരത ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, മേതിരി ശത്രുഘ്ന ക്ഷേത്രം എന്നിവയാണ്‌. രാമപുരം ശ്രീരാമക്ഷേത്രം, വറ്റല്ലൂര്‍ ചൊവാണയില്‍ ഭരതക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണക്ഷേത്രം, നാറാണത്ത്‌ തെക്കേടത്ത്‌ മനയില്‍ ശത്രുഘ്ന ക്ഷേത്രം ഇവയാണ്‌ മലപ്പുറം ജില്ലയിലെ നാലമ്പലങ്ങള്‍. 

ദുരിതശാന്തിക്ക് മഹാമൃത്യുഞ്ജയഹോമവും ഛായാദാനവും

രാഗാരിഷ്ടങ്ങള്‍ തീരാന്‍ ഏറ്റവും നല്ലതായ പരിഹാരം മൃത്യുഞ്ജയ ഹോമമാണ്. മഹാമൃത്യുഞ്ജയ ഹോമമായാല്‍ വളരെ വിശേഷമായി. രോഗി ഈ ഹോമത്തില്‍ നിന്ന് നിര്‍ഗമിക്കുന്ന ധൂമം ശ്വസിക്കുന്നത് നല്ലതാണ്. ജന്മാന്തരകൃതം പാപം വ്യാധിരൂപേണ ജായതേ തശ്ചാന്തരിരൌഷധൈര്‍ ധ്യാന- ജപഹോമാര്‍ച്ച നാദി ഭി വ്യാധിക്ക് കാരണം പാപമാണ് ജന്മാന്തരകൃതമായിരിക്കുന്ന പാപങ്ങള്‍ വ്യാധിരൂപത്തില്‍ ജനിക്കുന്നു. അതിന് പരിഹാരമായി ഔഷധം, ധ്യാനം, ജപം, ഹോമം, അര്‍ച്ചന മുതലായ കാര്യങ്ങള്‍ ചെയ്യേണ്ടതാകുന്നുവെന്ന് സാരം. ജന്മാന്തരകൃതമായ കാര്യങ്ങളറിയണമെങ്കില്‍ ജാതകം, പ്രശ്നം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. ജാതകത്തിലെ അഞ്ചും ഒമ്പതും ഭാവങ്ങള്‍ പ്രാഗ്ജന്മദുരിതത്തെ സൂചിപ്പിക്കുന്നു. തീര്‍ത്ഥാടനം, സമുദ്രസ്നാനം, ദാനം, ഛായാദാനം, ഗോമൂല്യദാനം, പ്രത്യക്ഷപശുദ്ദാനം, അന്നദാനം, പയോവ്രതം, സൂര്യനമസ്കാരം, സര്‍പ്പ പൂജ, പ്രാതഃസ്നാനം, അരയാല്‍ പ്രദക്ഷിണം, മുക്കിടി നിവേദ്യം, കഷായ നിവേദ്യം, പഞ്ചഗവ്യം സേവിക്കല്‍, ആടിച്ച എണ്ണ സേവിക്കല്‍, കളഭം ചാര്‍ത്തല്‍, കറുക ഹോമം, ഗണപതിഹോമം തുടങ്ങി ഒട്ടനേകം പരിഹാരങ്ങളുണ്ട്. മന്ത്രജപം, രത്നധാരണം, രുദ്രാക്ഷധാരണം, സര്‍പ്പപൂജ, ശിവസങ്കല്‍പ്പ ധാര, ജലധാര, ശംഖാഭിഷേകം, ബ്രാഹ്മണഭോജനം, നമസ്കാരം, ദമ്പതീ സമാരാധന, വസ്ത്രദാനം, അമൃത കുംഭസമര്‍പ്പണം, അക്ഷയ തൃതീയയില്‍ സ്വര്‍ണ്ണധാനം, ചെരിപ്പ്, കുട, വിശറിദാനം, സംഭാരപ്പകര്‍ച്ച, തണ്ണീര്‍പന്തലിടല്‍, കര്‍ക്കടക മാസത്തിലെ ഔഷധ സേവ, മീനൂട്ട്, തിലഹോമം, ഒരിക്കല്‍ വ്രതം, തുലാഭാരം തുടങ്ങി അനേകം പരിഹാരങ്ങള്‍ പ്രചാരത്തിലുണ്ട്. മൃത്യുഞ്ജയ ഹോമത്തില്‍ ഓരോ സാധനങ്ങളും ( പേരാല്‍മുട്ട് 144, കറുക മൂന്നുകൂട്ടിക്കെട്ടിയത് 144, അമൃത് 144, ഞഴുചമത 144, തേന്‍, പായസം, തുടങ്ങി) ഓരോ ദിവസവും ഹോമിക്കേണ്ടതാണ്. അങ്ങനെ ഏഴ് ദിവസങ്ങളിലായി ഹോമിക്കുന്നു. രാഗാരിഷ്ടങ്ങള്‍ തീരാന്‍ ഛായാദാനവും വളരെ വിശേഷമാണ്. മൂന്നുമുഴം സമചതുരമായ കറുത്ത തുണിയില്‍ രണ്ടിടങ്ങഴി എള്ള് പരത്തി അതിന്‍‌മീതേ ഇരുമ്പുകൊണ്ടുണ്ടാക്കിയ ഒരു പരന്ന പാത്രം നിറയെ ശുദ്ധമായ നല്ലെണ്ണ നിറച്ച് അതില്‍ ദ്രവ്യവും സ്വര്‍ണ്ണ നാണ്യങ്ങളും ഇട്ട് പ്രത്യേക പ്രായശ്ചിത്ത മന്ത്രങ്ങളോട് കൂടി രോഗിയുടെ പ്രതിബിംബം ഈ പരന്ന പാത്രത്തിലെ നല്ലെണ്ണയില്‍ കാണിപ്പിച്ച് തന്റെ ദുരിതങ്ങളെല്ലാം തീര്‍ന്നെന്ന് കാണിച്ച് ആ ദുരിതത്തെ എള്ള് നിറച്ച തുണിയോടും പാത്രത്തോടും കൂടെ വിശിഷ്ട ബ്രാഹ്മണന് ദാനം ചെയ്യുകയാണ് ഛായാദാനം. അതായത് ദുരിതത്തെ വേറൊരാള്‍ക്ക് കൊടുക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ബ്രഹ്മണന്‍ ഗായത്രി ജപിച്ച് പരിഹാരങ്ങള്‍ ചെയ്ത് ഏറ്റെടുത്ത ദുരിതത്തെ മാറ്റുന്നു. ചിലത് ഏറ്റെടുത്ത വ്യക്തിക്ക് തന്നെ ബാധിക്കും. മേല്‍‌പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് ഛായാദാനം വഴിക്കാണത്രേ ഗുരുനാഥനായ തൃക്കണ്ടിയൂര്‍ അച്യുതപിഷാരടിയുടെ വാതരോഗം ഏറ്റുവാങ്ങിയത്. ആ വാതരോഗം പരിഹാരം കൊണ്ട് പൂര്‍ത്തിയാകാത്തതുകൊണ്ട് തുഞ്ചത്താചാര്യനോട് ചോദിക്കുകയും അദ്ദേഹം മീന്‍‌തൊട്ട് കൂട്ടാന്‍ ഉപദേശിച്ച കഥ പ്രസിദ്ധമാണല്ലോ. മീന്‍ തൊട്ടുകൂട്ടുക എന്നാല്‍ ഭഗവാന്റെ മത്സ്യാവതാരം മുതല്‍ കൂട്ടുക. അതായത് മത്സ്യകൂര്‍മ്മവരാഹം തുടങ്ങിയ ദശാവതാര വര്‍ണ്ണന നടത്തുന്ന ഒരു മഹദ്‌ഗ്രന്ഥം സൃഷ്ടിക്കാനാണ് ഉപദേശിച്ചത്. അങ്ങനെയാണത്രെ നാരായണീയത്തിന്റെ ഉത്ഭവം

അമാവാസിയിലെ ജനനം; ദോഷവും പരിഹാരവും

അമാവാസി ദിനം ശിശുജനനം ഉണ്ടാകുന്നത് കുടുംബത്തിന് ദോഷത്തെ പ്രദാനം ചെയ്യുന്നു. സൂര്യനും ചന്ദ്രനും ഒരേ രാശിയില്‍ വരുന്ന ദിവസമാണ് അമാവാസി. ഈ ദിവസം രാത്രിയീല്‍ ജനിക്കുന്നത് കൂടുതല്‍ ദോഷപ്രദമെന്ന് വിശ്വസിക്കുപ്പെടുന്നു. കുടുംബത്തില്‍ ദാരിദ്ര്യം, മറ്റ് രോഗ ദുരിതങ്ങള്‍ തുടങ്ങിയവ അമാവാസി തിഥിയിലെ ജനനം മൂലം അനുഭവവേദ്യമാകാവുന്നതാണ്. ഇതിന് പരിഹാരമായി സൂര്യനെയും ചന്ദ്രനെയും പ്രീതിപ്പെടുത്തേണ്ടതാണ്. ആട്ടപ്പിറന്നാള്‍ തോറും ആദിത്യ പൂജയും ചന്ദ്രപൂജയും നടത്തുന്നത് ഉത്തമം. ആദിത്യനെയും ചന്ദ്രനെയും കലശത്തില്‍ ആവാഹിച്ച് ആ തീര്‍ത്ഥജലം കൊണ്ട് ശിശുവിനെയും മാതാപിതാക്കളെ അഭിഷേകം ചെയ്യുന്ന പതിവും ചിലയിടങ്ങളിലുണ്ട്. ശിശുവിന് പന്ത്രണ്ട് വയസ് ആകുന്നതുവരെ ഈ ശാന്തികര്‍മ്മം ചെയ്യുന്നത് നന്നായിരിക്കും. തുടര്‍ന്ന് സൂര്യദശ, ചന്ദ്രദശ എന്നിവ വരുമ്പോള്‍ പൊതുവായും സൂര്യദശയിലെ ചന്ദ്രാപഹാരം, ചന്ദ്രദശയിലെ സൂര്യാപഹാരം എന്നിവ വരുമ്പോള്‍ പ്രത്യേകിച്ചും മുന്‍ പറഞ്ഞ ദോഷപരിഹാര കര്‍മ്മങ്ങളും മറ്റ് ആദിത്യ, ചന്ദ്ര പ്രീതികരങ്ങളായ കര്‍മ്മങ്ങളും നടത്തേണ്ടതാണ്. ജാതകത്തിലെ ചന്ദ്രന്റെ സ്ഥിതി പരിശോധിച്ച ശേഷം മുത്ത് ധരിക്കുന്നത് അമാവാസി ജാതരുടെ മനോബലം വര്‍ദ്ധിപ്പിക്കുന്നതിന് ഉപകരിക്കും. അമാവാസി തിഥിയുടെ അധിദേവതയായ കാളിയെ ഇവര്‍ പതിവായി ഭജിക്കുന്നതും ഉത്തമമാണ്. 

ഹോമവ്യത്യാസങ്ങള്‍

പഴങ്ങള്‍കൊണ്ടുള്ള ഹോമം സുഖപ്രാപ്തിക്കും പ്ലാശിന്‍ചമതകൊണ്ടുള്ള ഹോമം അഭീഷ്ടസിദ്ധിക്കും കരവീരപുഷ്പങ്ങള്‍ കൊണ്ടുള്ള ഹോമം സ്ത്രീവശ്യാദികള്‍ക്കും കറുകനാമ്പുകള്‍കൊണ്ടുള്ള ഹോമം ബുദ്ധി വികാസത്തിനും പാണ്ഡിത്യപ്രാപ്തിക്കും വരകുകൊണ്ടുള്ള ഹോമം ശത്രുവിനാശനത്തിനും താന്നിച്ചമതകൊണ്ടുള്ള ഹോമം വിരോധികള്‍ക്ക് ബുദ്ധിഭ്രമമുണ്ടാകുന്നതിനും പരുത്തിക്കുരുകൊണ്ടുള്ള ഹോമം സ്തംഭനാദികള്‍ക്കും ഉഴുന്നുകൊണ്ടുള്ള ഹോമം ശത്രുക്കള്‍ക്ക് വാക്സ്തംഭനം ഉണ്ടാക്കുന്നതിനും പ്രയോജപ്പെടുന്നതാണ്.

കലിയുഗത്തിലെ സിദ്ധിമന്ത്രങ്ങള്‍

നരസിംഹമന്ത്രങ്ങള്‍, ഹയഗ്രീവമന്ത്രങ്ങള്‍, ഭൈരവമന്ത്രങ്ങള്‍, ഗണപതി മന്ത്രങ്ങള്‍, മാതംഗീമന്ത്രങ്ങള്‍, ത്രിപുരസുന്ദരീമന്ത്രങ്ങള്‍, കുബേരമന്ത്രങ്ങള്‍, യക്ഷിണീമന്ത്രങ്ങള്‍, കാളീമന്ത്രങ്ങള്‍, മൂന്നക്ഷരങ്ങളുള്ളവ, ഏകാക്ഷരമന്ത്രം എന്നിവ ഏകാഗ്രതയോടെ പതിവായി ദിവസവും ജപിക്കുന്നവര്‍ക്ക് കാലദോഷങ്ങളുണ്ടാവുകയില്ല; ക്ഷിപ്രത്തില്‍ ഫലപ്രാപ്തികളുണ്ടാവുന്നതുമാണ്.

സിദ്ധിപ്രദങ്ങളായ മന്ത്രങ്ങള്‍

മൂന്നക്ഷരങ്ങളുള്ളവ, ഒരക്ഷരം മാത്രമുള്ളവ, നരസിംഹമന്ത്രങ്ങള്‍, കാര്‍ത്തവീര്യാര്‍ജ്ജുനമന്ത്രം, ഗണപതിമന്ത്രങ്ങള്‍, ചേടകാ യക്ഷിണി മന്ത്രങ്ങള്‍, മാതംഗീമന്ത്രങ്ങള്‍, ത്രിപുരസുന്ദരീ മന്ത്രം, ശ്യാമാമന്ത്രങ്ങള്‍, കാളീമന്ത്രങ്ങള്‍, സരസ്വതീമന്ത്രങ്ങള്‍ എന്നിവ ഇന്നത്തെയുഗത്തില്‍ ആര്‍ക്കും ജപിക്കാവുന്ന മന്ത്രങ്ങളാണ്.

മന്ത്രങ്ങളുടെ ദോഷപരിഹാരം

ഏതുവര്‍ഗ്ഗത്തില്‍പ്പെട്ട മന്ത്രങ്ങളാണെങ്കിലും പരമ്പരാഗതമായി സാധകം ചെയ്തുകൊണ്ടിരുന്ന മന്ത്രങ്ങളാണെങ്കില്‍ അവ ദുഷ്ടമന്ത്രങ്ങളാണെന്ന് ഇടയ്ക്കെപ്പോഴെങ്കിലും ബോദ്ധ്യപ്പെടുകയാണെങ്കില്‍ ആ മന്ത്രങ്ങള്‍ ഉപേക്ഷിക്കേണ്ട ആവശ്യമില്ല. മന്ത്രങ്ങളുടെ ആദിയിലും അന്ത്യത്തിലും പ്രണവം (ഓം) ചേര്‍ത്ത് ആ മന്ത്രങ്ങള്‍ തുടര്‍ന്ന് ജപിച്ചാല്‍ ദോഷങ്ങളെല്ലാം തീര്‍ന്ന് സദ്‌ഫലസിദ്ധികളുണ്ടാകുന്നതാണ്.

തര്‍പ്പണവിധികള്‍

 ശാന്തികര്‍മ്മത്തിനും വശ്യകര്‍മ്മത്തിനും മഞ്ഞള്‍കലക്കിയ വെള്ളം കൊണ്ട് തര്‍പ്പണം ചെയ്യണം. ഈ വെള്ളത്തില്‍ കുരുമുളകിട്ട് ചൂടാക്കി വേണം സ്തംഭനത്തിനും മാരണത്തിനും തര്‍പ്പണം ചെയ്യേണ്ടത്. വിദ്വേഷണത്തിനും ഉച്ചാടനത്തിനും ആടിന്റെ ചോരകലക്കിയ വെള്ളം കൊണ്ട് വേണം തര്‍പ്പണം ചെയ്യേണ്ടത്. ശാന്തിക്കും വശീകരണത്തിനും സ്വര്‍ണ്ണപ്പാത്രം, സ്തംഭനത്തിന് മണ്‍പാത്രം, വിദ്വേഷണത്തിന് കരിങ്ങാലിപ്പാത്രം, ഉച്ചാടനത്തിന് ഇരുമ്പുകൊണ്ട് നിര്‍മ്മിച്ച പാത്രം എന്നിവ ഉപയോഗിക്കണം.

അഥര്‍വ്വം

വേദങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനമാണ് അഥര്‍വ്വത്തിനുള്ളത്. ശത്രുക്കളെ നശിപ്പിക്കുന്നതിനുള്ള ആഭിചാരമന്ത്രങ്ങളാണ് ഇതിലെ പ്രതിപാദ്യ വിഷയം.
  വസിഷ്ഠ മഹര്‍ഷിയുടെ പുത്രനായിരുന്ന അഥര്‍വ്വണനാണ് (അഥര്‍വ്വാവ് ) ഇതിന്റെ കര്‍ത്താവെന്ന് കരുതപ്പെടുന്നു.
 നക്ഷത്രകല്പം, വേദകല്പം, സംഹിതാകല്പം, ആംഗിരസകല്പം, ശാന്തികല്പം എന്നിവ അഥര്‍വ്വവേദത്തിന്റെ അഞ്ചു സംഹിതകളാണ്.
 ഇവയില്‍ ആംഗിരസകല്പത്തിലാണ് ആഭിചാരകര്‍മ്മങ്ങളെക്കുറിച്ച് പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. ഇരുപത്തിയൊന്ന് മന്ത്രവിധികള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സാധാരണ ചെയ്യുന്ന ഹോമങ്ങള്‍

ഫലങ്ങള്‍ ഉപയോഗിച്ചുള്ള ഹോമങ്ങള്‍ ദേവപ്രീതിക്കും പ്ലാശിന്‍ചമതകൊണ്ടുള്ള ഹോമം അഭീഷ്ടകാര്യം സാധിക്കുന്നതിനും ഉത്തമമാണ്. കരവീരപുഷ്പം ഉപയോഗിച്ചുള്ള ഹോമം സ്ത്രീകളെ വശീകരിക്കുന്നതിനും ചിറ്റമൃത് ഉപയോഗിച്ചുള്ള ഹോമ രോഗശമനത്തിനും കറുകഹോമം ബുദ്ധിശക്തി വര്‍ദ്ധിക്കുന്നതിനും ശര്‍ക്കര ഉപയോഗിച്ചുള്ള ഹോമം ജനങ്ങള്‍ വശീകരിക്കപ്പെടുന്നതിനും നാല്പാമരം ഉപയോഗിച്ച് തെളിച്ച ഹോമകുണ്ഡത്തില്‍ നെല്ല്, യവം മുതലായവ ഹോമിക്കുന്നത് ഐശ്വര്യസിദ്ധിക്കും ഉത്തമമാണ്. മുരിക്കിന്‍പൂവ് ബ്രാഹ്മണരെ വശത്താക്കാനും പടലോവള്ളി ക്ഷത്രിയരെ വശത്താക്കാനും കൊന്നച്ചമത വൈശ്യരെ വശത്താക്കാനും പുന്നച്ചമത ശൂദ്രരെ വശത്താക്കാനും ഉപയോഗിക്കുന്നു. വരക്, ഉഴുന്ന്, പരുത്തിക്കുരു തുടങ്ങിയവ ശത്രുക്കളെ നേരിടുന്നതിനും നശിപ്പിക്കുന്നതിനുമായി ഹോമത്തിന് ഉപയോഗിച്ചുവരുന്ന വസ്തുക്കളാണ്. ഇതില്‍ വരക് ഉപയോഗിച്ച് ഹോമിച്ചാല്‍ ശത്രുവിന് വ്യാധി (രോഗം) പിടിപെടും. താന്നിച്ചമത ശത്രുവിനെ മാനസ്സികരോഗിയാക്കിമാറ്റും. പരുത്തിക്കുരു, ശത്രുവിന്റെ പ്രവര്‍ത്തനങ്ങളെ അപ്പാടെ സ്തംഭിപ്പിക്കുവാന്‍ ഉദ്ദേശിച്ചുള്ളവയാണ്. ഉഴുന്ന് ശത്രുവിന്റെ സംസാരശേഷിതന്നെ നശിപ്പിച്ചുകളയുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

മന്ത്രവ്യത്യാസങ്ങള്‍

പത്തക്ഷരങ്ങള്‍വരെയുള്ള മന്ത്രങ്ങള്‍ ബീജമന്ത്രങ്ങളും, പതിനൊന്നു മുതല്‍ ഇരുപതുവരെ അക്ഷരങ്ങളുള്ള മന്ത്രങ്ങള്‍ സാധാരണ മന്ത്രങ്ങളും ഇരുപതക്ഷരങ്ങളില്‍ അധികമായിട്ടുള്ളവ മാലാമന്ത്രങ്ങളുമാകുന്നു.
  ബാല്യത്തില്‍ ബീജമന്ത്രങ്ങളും യൗവനകാലത്ത് മറ്റുള്ള മന്ത്രങ്ങളും വാര്‍ദ്ധക്യകാലത്ത് മാലാമന്ത്രങ്ങളും ഉപാസിക്കുന്ന പക്ഷം വളരെ വേഗത്തില്‍ ഫലസിദ്ധികളുണ്ടാകുന്നതാണ്.

ആഭിചാരം എന്നാലെന്ത്?

ശത്രുദോഷം വരുത്തുന്ന മാന്ത്രികക്രിയയാണ് ആഭിചാരം. ഏതെങ്കിലും തന്റെ ശത്രുവിനെ കൊല്ലാനോ അപകടത്തില്‍പ്പെടുത്താനോ, ദോഷങ്ങള്‍ വരുത്താനോ ചില മന്ത്രവാദികള്‍ ചെയ്യുന്ന ദുഷ്കര്‍മ്മം. ഏതെങ്കിലും ഒരു ലോഹത്തകിടില്‍ സാദ്ധ്യായനാമമെഴുതി ചില അടയാളങ്ങളും കളങ്ങളും ശത്രുവിന്റെ ചിത്രവും വരച്ച് ഇത്ര ദിവസം എന്ന കണക്കില്‍ പൂജ ചെയ്ത് എടുക്കുന്നു. തകിട് ചുരുട്ടി ഒരു കുഴലിലോ മറ്റേതെങ്കിലും പ്രത്യേകതരം സാധനങ്ങളിലോ അടക്കം ചെയ്ത് ശത്രുവരുന്ന വഴിയില്‍ സ്ഥാപിച്ച് അയാളറിയാതെ മറികടത്തുകയോ ചവിട്ടുകയോ ചെയ്യിക്കുന്നു. അങ്ങനെ കൃത്യമായി മന്ത്രം ഉരുചെയ്ത് സ്ഥാപിച്ചാല്‍ ഇത്ര ദിവസത്തിനകം ശത്രുവില്‍ ഫലം കാണുമെന്ന് വിശ്വസിക്കുന്നു.
  തകിട് കൂടാതെ പൂച്ച, തവള, ഓന്ത്, പല്ലി, കോഴി, എന്നിവയെ കൊന്ന് തലയറുത്തും ചൊറിച്ചിലുള്ള ചേനയിലും ആഭിചാരം ചെയ്യുന്നതായി പറയുന്നു.

ആഭിചാരഹോമത്തിന്

  എണ്ണ, തിപ്പലി , രാജിരക്തം (ആര്‍ത്തവരക്തം) വിഷമുള്ളുള്ള ചമതകള്‍, നീലഉമ്മം, കടലാടി, എരിക്ക്, ആട്ടിന്‍രോമം, ഒട്ടകകാഷ്ഠം എന്നിവയ്ക്ക് പുറമേ യജ്ഞാചാര്യന്‍ നിര്‍ദ്ദേശിക്കുന്ന വസ്തുക്കളും ആഭിചാര ഹോമത്തിന് കരുതേണ്ടതാണ്.

മാരണം

   കൊല്ലുക, ഇല്ലാതാക്കുക എന്നെല്ലാമാണ് മരണത്തിനര്‍ത്ഥം. ഉപദ്രവകാരികളായ ശത്രുക്കളെ അഥവാ ബാധകളെ അവ വീണ്ടും ഉപദ്രവം ഉണ്ടാക്കുന്നതില്‍ നിന്നും തടയുക എന്നതാണ് മരണത്തിന്റെ ഉദ്ദേശം. മങ്ങിയനിറമുള്ള പുഷപങ്ങള്‍ കൊണ്ട് കാളീപൂജ ചെയ്താണ് മാരണം നടത്തേണ്ടത്. വീടിന്റെ അഗ്നികോണി ല്‍ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞിരുന്നുവേണം മാരണം ചെയ്യുവാന്‍. കറുത്തപക്ഷത്തിലെ പഞ്ചമി, അഷ്ടമി, കറുത്തവാവ്, ഞായര്‍, ശനി, ചൊവ്വ എന്നീ ദിവസങ്ങള്‍ മാരണത്തിന് ഉത്തമമാണ്. ഭദ്രകാസനമാണ് മരണത്തിന് വിധിച്ചിരിക്കുന്നത്. പോത്തിന്‍തോലിലിരുന്നാണ് മന്ത്രവിധികള്‍ നിര്‍വ്വഹിക്കേണ്ടത്. ആദ്യം മന്ത്രം ജപിക്കുകയും പിന്നീട് പേര് ചൊല്ലുകയും ചെയ്യുന്ന രീതിയാണ് മാരണത്തിന് അവലംബിക്കേണ്ടത്. കടുക്കെണ്ണയില്‍ കരിങ്ങാലിച്ചമത മുക്കി ഹോമിക്കുകയാണ് ചെയ്യുന്നത്. കഴുതപ്പല്ലുകൊണ്ട് ഉണ്ടാക്കിയ ജപമാല ഉപയോഗിക്കണം.

ഉച്ചാടനം

  വീടും നാടും ഉപേക്ഷിച്ച് പോകാന്‍ ഒരുവനെ പ്രേരിപ്പിക്കുന്ന അവസ്ഥയാണ് ഉച്ചാടനം. സ്ഥാനഭ്രംശം എന്നും ഇതിന് അര്‍ത്ഥം കല്പിക്കാറുണ്ട്. സ്വന്തം ഭവനവും വസ്തുവകകളുമെല്ലാം അന്യാധീനപ്പെട്ട്, നശിച്ച് അഷ്ടിക്ക് വകയില്ലാതെ മറ്റൊരു ദേശത്തേയ്ക്ക് പാലായനം ചെയ്യേണ്ടിവരുന്ന അവസ്ഥയാണിത്. പണ്ട് പല വ്യാധികളും (രോഗങ്ങളും) ഉച്ചാടനത്തിലൂടെ ഭേദമാക്കാറുണ്ട്.
  പച്ചനിറത്തിലുള്ള പൂക്കള്‍കൊണ്ട് ദുര്‍ഗ്ഗാഭഗവതിയെ പൂജിക്കുകയാണ് ഉച്ചാടനത്തില്‍ ചെയ്യാറ്. വീടിന്റെ വായുകോണില്‍ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞിരുന്നുവേണം ഉച്ചാടനകര്‍മ്മം നിര്‍വ്വഹിക്കേണ്ടത്. കറുത്തപക്ഷത്തില്‍ പതിനാലോ അഷ്ടമിയോ ശനിയോ വന്നാല്‍ ഉച്ചാടനത്തിന് ഉത്തമ സമയമാണ്. ആട്ടിന്‍ തോലില്‍ വജ്രാസനത്തിലിരുന്നാണ് ഉച്ചാടനം ചെയ്യേണ്ടത്.
  ആദ്യം മന്ത്രം മുഴുവന്‍ ചൊല്ലി പിന്നീട് പേര് മുഴുവന്‍ ചൊല്ലുന്ന ‘യോഗം’ എന്ന രീതിയിലാണ് ഉച്ചാടനമന്ത്രങ്ങള്‍ ജപിക്കേണ്ടത്. കടുക്കെണ്ണയില്‍ മാവിന്‍ചമത മുക്കിയാണ് ഉച്ചാടനത്തിന് ഹോമിക്കേണ്ടത്. കുതിരപ്പല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച മാലയാണ് ഉച്ചാടനത്തിന് ജപിക്കാന്‍ ഉപയോഗിക്കേണ്ടത്.

വിദ്വേഷണം

   ശത്രുപക്ഷത്ത് നില്‍ക്കുന്ന രണ്ടുപേര്‍ തമ്മില്‍ പരസ്പരവൈരം ജനിപ്പിച്ച് അവരെ തകര്‍ക്കുക എന്ന ലക്ഷ്യമാണ്‌ വിദ്വേഷണ കര്‍മ്മത്തിനും മന്ത്രങ്ങള്‍ക്കും ഉള്ളത്ത്. പല നിറങ്ങളിലുള്ള പൂക്കള്‍കൊണ്ട് ജ്യേഷ്ഠാഭഗവതിയെ പൂജിക്കുകയാണ് വിദ്വേഷണത്തിന് ചെയ്യുന്നത്. വീടിന്റെ ‘നിര്യതി’ കോണില്‍ ആ ദിക്കിലേയ്ക്കു തിരിഞ്ഞിരുന്നുവേണം പൂജ ചെയ്യേണ്ടത്. വെളുത്തപക്ഷത്തിലെ ഏകാദശി, ദശമി, നവമി, അഷ്ടമി എന്നീ തിഥികളിലും വെള്ളിയാഴ്ച, ശനിയാഴ്ച എന്നീ ദിവസങ്ങളിലുമാണ് വിദ്വേഷണം ചെയ്യേണ്ടത്. കുറുക്കന്റെ തോലില്‍ ‘കുക്കുടാസന’ ത്തിലിരുന്ന് വേണം മന്ത്രം ജപിക്കേണ്ടത്. “രോധനം” എന്ന രീതിയില്‍ വേണം മന്ത്രം ജപിക്കേണ്ടത്. നാമത്തിന്റെ ആദ്യഭാഗത്തും മദ്ധ്യത്തിലും ഒടുവിലും മന്ത്രം ജപിക്കുന്ന രീതിയാണിത്. ഹോമത്തിന് കള്ളിച്ചമതയും അഗസ്തി എണ്ണയും വേണം. കടല്‍നാക്കു കൊണ്ടുള്ള ജപമാല വേണം ഉപയോഗിക്കേണ്ടത്.

സ്തംഭനം

  എല്ലാ പ്രവൃത്തികളില്‍ നിന്നും തടയുക എന്നതാണ് സ്തംഭനം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. ശാരീരികമായി യാതൊന്നും ചെയ്യാന്‍ ശേഷിയില്ലാതെ സകലശക്തികളും സ്തംഭിച്ച് പോകുന്ന അവസ്ഥ സ്തംഭനകര്‍മ്മത്തിന്റെ ഫലമായി ഉണ്ടാകുമെന്ന് പറയുന്നു. മനുഷ്യന് ഉപദ്രവകാരികളായ ദുഷ്ടജന്തുക്കളെയും സര്‍പ്പങ്ങളെയും നിയന്ത്രിക്കാന്‍ സ്തംഭനത്തിന് ശേഷിയുണ്ട്.
  മഞ്ഞപ്പൂക്കള്‍ കൊണ്ട് ഭഗവതിയെ പൂജിക്കുകയാണ് സ്തംഭനത്തില്‍ വേണ്ടത്. വീടിന്റെ കിഴക്കുഭാഗത്ത് കിഴക്കോട്ട് തിരിഞ്ഞിരുന്നുവേണം സ്തംഭനകര്‍മ്മം ചെയ്യേണ്ടത്. കറുത്തപക്ഷത്തിലെ പഞ്ചമി, അഷ്ടമി, കറുത്തവാവ് എന്നിവയും ചൊവ്വ, ശനി, ഞായര്‍ എന്നീ ദിവസങ്ങളും സ്തംഭനകര്‍മ്മത്തിന് ഉത്തമമാണ്. വികടാസനമാണ് സ്തംഭനത്തിന് പറഞ്ഞിട്ടുള്ളത്. ആനത്തോലിട്ടിരുന്നുവേണം സ്തംഭന കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്. “സമ്പുടം” എന്ന രീതി അവലംബിച്ചാണ് സ്തംഭന മന്ത്രങ്ങള്‍ ജപിക്കേണ്ടത്. ആദ്യം മന്ത്രം മുഴുവന്‍ ജപിക്കുക. പിന്നെ നാമം മുഴുവന്‍ ചൊല്ലുക. പിന്നെ വിപരീതദിശയില്‍ ചെയ്യുക. ഇതാണ് സമ്പുട രീതി. കൊന്നയുടെ ചമത ആടിന്റെ നെയ്യില്‍ നനച്ചുവേണം ഹോമിക്കേണ്ടത്.
  വേപ്പിന്‍ കുരുകൊണ്ട് നിര്‍മ്മിച്ച മാലയാണ് സ്തംഭനക്രിയയില്‍ ജപത്തിനായി ഉപയോഗിക്കേണ്ടത്. പേരാല്‍മരം കടഞ്ഞുണ്ടാക്കിയ അഗ്നി ഉപയോഗിച്ചുവേണം സ്തംഭനത്തില്‍ ഹോമം ചെയ്യേണ്ടത്.

യന്ത്രശുദ്ധി വരുത്തുന്നതിന് (ഏലസ്സ്)

വിധിയാംവണ്ണം ഒരു യന്ത്രം നിര്‍മ്മിച്ച്‌ കഴിഞ്ഞാല്‍ അത് ദേഹത്ത് ധരിക്കുകയോ ഭൂമിയില്‍ സ്ഥാപിക്കുകയോ ചെയ്യണമെങ്കില്‍ യന്ത്രശുദ്ധിവരുത്തി അതിന് ചൈതന്യം ഉണ്ടാകേണ്ടതുണ്ട്.
ഒന്നാമതായി ഒരു ദിവസം ജലാധിവാസം ചെയ്യുക. അടുത്ത ദിവസം പുറ്റുമണ്ണ് തേച്ചു കഴുകുക. പിന്നെ നാല്പാമരപ്പൊടി തേച്ച് കഴുകുക. പിന്നീട് പുണ്യാഹം ജപിച്ചു തളിക്കുക. അടുത്തതായി നാല്പാമരമിട്ടു തിളപ്പിച്ച വെള്ളം, പഞ്ചഗവ്യം എന്നിവയില്‍ ആറാടിക്കേണ്ടതാണ്. പിന്നീട് അതാതിന് നിശ്ചയിച്ചിട്ടുള്ള മൂര്‍ത്തിയെ ആവാഹിച്ച് പൂജിച്ച് പ്രാണപ്രതിഷ്ഠാമന്ത്രം തൊട്ടു ജപിക്കുക. ജപത്തിന്റെ പത്തിലൊരു ഭാഗം ഹോമിച്ച് പ്രസാദം സ്പര്‍ശിക്കുകയും വേണം. ഇത്രയുമെല്ലാം പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ യന്ത്രം ദേഹത്ത് ധരിക്കുന്നതിനോ ഭൂമിയില്‍ സ്ഥാപിക്കുന്നതിനോ യോഗ്യമാകുന്നത്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്ത് യന്ത്രം (ഏലസ്സ്) ധരിച്ചാല്‍ മാത്രമേ ഉദ്ദിഷ്ഠകാര്യങ്ങള്‍ സഫലമാകുകയുള്ളൂ.

യന്ത്ര ധാരണോദ്ദേശ്യം

  ദേഹത്ത് യന്ത്രം ധരിക്കുന്നത് ബാധോപദ്രവങ്ങള്‍ തീരുന്നതിനുവേണ്ടിയോ ഐശ്വര്യത്തിനുവേണ്ടിയോ കാര്യസാദ്ധ്യത്തിനുവേണ്ടിയോ ആയിരിക്കുമല്ലോ? ബാധോപദ്രവം നീക്കുന്നതിനാണെങ്കില്‍ ശരീരത്തില്‍ കൂടിയിരിക്കുന്ന മൂര്‍ത്തിയെ ആവാഹിച്ച് യഥാശക്തി ചില ബലിപൂജാദികള്‍ ചെയ്ത് അവയെ ഒഴിപ്പിച്ച്‌ സാദ്ധ്യനെ ഭാസ്മസ്നാനം മുതലായവ ചെയ്യിച്ച് മൂര്‍ത്തിയെ ഇളക്കി സത്യം ചെയ്യിപ്പിച്ചു പറഞ്ഞുവിടേണ്ടതാണ്‌. ചില സന്ദര്‍ഭങ്ങളില്‍ യന്ത്രധാരണം കൊണ്ടുതന്നെ ബാധോപദ്രവം തീരുന്നതായിരിക്കും. അതെല്ലാം അവരവരുടെ യുക്തിപോലെ ചിന്തിച്ച് ഏതാണ് അഭികാമ്യം എന്നുവച്ചാല്‍ അതുപോലെ ചെയ്യുക.

ഹിന്ദു ഗൃഹത്തില്‍ ശുഭ ഫലങ്ങള്‍ക്ക് ചെയ്യേണ്ടത്.

കാലുകള്‍ ശുചിയാക്കതെ രാത്രി കിടക്കരുത്‌.
നേരമ്പോക്കിനാണങ്കിലും ചൂതുകളി ഒഴിവാക്കുക.
അന്യരെ ആശ്രയിച്ചു നടത്തേണ്ട കാര്യങ്ങള്‍ കഴിയുന്നതും ഉപേക്ഷിക്കണം.പരാധീനമായ എല്ലാകാര്യങ്ങളും ദുഃഖത്തിലേയ്ക്ക്‌ നയിക്കും.
നാസ്തികത,വേദനിന്ദ,ദേവനിന്ദ,ദേഷ്യം,ഡംഭ്‌,ദുരഭിമാനം,ക്രൂരത, ക്രോധം എന്നിവ ഉപേക്ഷിക്കണം.
പുത്രനെയും ശിഷ്യനെയും അല്ലാതെ മറ്റാരെയും അടിക്കരുത്‌. ഇവര്‍ രണ്ടുപേരെയും തെറ്റുചെയ്താല്‍ ശിക്ഷിക്കാവുന്നതാണു.
അസത്യം പറഞ്ഞോ ചെയ്തൊ ധനം സമ്പാദിക്കുന്നവനും,ശാസ്ത്രവിരുദ്ധമായ കാര്യങ്ങള്‍, അധര്‍മ്മം, ഹിംസ ഇവ ചെയ്യുന്നവനും ഈ ലോകത്ത്‌ സൗഖ്യം ലഭിക്കുകയില്ല.
അധര്‍മ്മം ചെയ്താല്‍ ഉടന്‍ ദോഷഫലങ്ങളുണ്ടാവണമെന്നില്ല. എന്നാല്‍ ക്രമേണ അത്‌ സര്‍വ്വനാശം വരുത്തുന്നു, പുത്രപൗത്രാദികളിലേക്കും ഈ ദോഷത്തിന്റെ അനുഭവങ്ങള്‍ വ്യാപിക്കുന്നു.
പരദ്രോഹം തുടങ്ങിയ അധര്‍മ്മം അനുഷ്ഠിക്കുന്നവര്‍ക്ക്‌ താല്‍ക്കാലികമായ ധനധാന്യ സമൃദ്ധികളുണ്ടായാലും ക്രമേണ ദേഹം,ധനം, തുടങ്ങി സര്‍വ്വവും നശിക്കുന്നു.
സത്യം,ധര്‍മ്മം,സദാചാരം, ശുചിത്വം,എന്നിവ സന്തോഷപൂര്‍വ്വം പുലര്‍ത്തുക. അവിഹിത ധനാര്‍ജ്ജനവും കാമപൂര്‍ത്തിയും പാടില്ല.
പ്രയോജനമില്ലാതെ കൈകള്‍കൊണ്ട്‌ എന്തെങ്കിലും ചെയ്യുക,താളം പിടിക്കുക,വെറുതെ കാലുചലിപ്പിക്കുക,പരസ്ത്രീയെ ആസക്തിയോടെ നോക്കുക,അര്‍ത്ഥ രഹിതവും അനവശ്യവുമായി പുലമ്പുക,അന്യരെ നിന്ദിക്കുക ഇവ പാടില്ല.
ഭഗവല്‍ പാദത്തില്‍ അര്‍പ്പിക്കാതെ പുഷപമോ ,തുളസിയിലയോ മുടിയില്‍ ചൂടരുത്‌.
ധനമുള്ളപ്പോള്‍ കീറിയതും മുഷിഞ്ഞതുമായ വസ്ത്രം ധരീക്കരുത്‌.
ഭാര്യയോടൊപ്പം ഒരു പാത്രത്തില്‍ ഭക്ഷിക്കരുത്‌.
സന്ധ്യാസമയത്ത്‌ ഭക്ഷണം കഴിക്കരുത്‌.
വെള്ളം കുടിക്കുന്ന പശുവിനെയും പാലു കുടിക്കുന്ന കിടാവിനെയും തടയരുത്‌.
അമിതമായി ഭക്ഷിക്കരുത്‌.
മടിയില്‍ വെച്ച്‌ ഭക്ഷണം കഴിക്കരുത്‌.
വളരെ രാവിലെയും വളരെ വൈകിട്ടും ഭക്ഷണം കഴിക്കരുത്‌.
ഒന്നിനെയും‌ ഹിംസിക്കാത്തവനു ആഗ്രഹിക്കുന്ന ഏതുകാര്യവും വേഗത്തില്‍ കൈവരുന്നു.ചെയ്യുന്ന പ്രവര്‍ത്തി വിജയിക്കുന്നു.ഈശ്വരാനുഗ്രഹം ഉണ്ടാകുന്നു.
നൂറു വര്‍ഷത്തേക്ക്‌ വര്‍ഷം തോറും അശ്വമേധം നടത്തുന്നവനു തുല്യം പുണ്യം ഒരിക്കലും മാംസം ഭക്ഷിക്കാത്തവനുണ്ട്‌.
ഉച്ച വെയില്‍, ശവദാഹത്തിന്റെ പുക എന്നിവ ഏല്‍ക്കരുത്‌.

രണ്ടു കൈകളുംകൊണ്ട്‌ തലചൊറിയരുത്‌. തലമുടി വലിച്ചുപറിക്കുക,തലയിലടിക്കുക എന്നിവയും പാടില്ല.
ആഹാര ശേഷം ഉടനെയും അര്‍ദ്ധരാത്രിയിലും കുളിക്കരുത്‌.

അനുഭവിച്ചു കഴിഞ്ഞതൊ അനുഭവിച്ചുകൊണ്ടിരിക്കുന്നതോ ആയ ദുരിതങ്ങള്‍,ഐശ്വര്യക്ഷയം എന്നിവയില്‍ മനം മടുത്ത്‌ ഞാന്‍ ഭാഗ്യഹീനനാണന്നു പറയരുത്‌.
അംഗഹീനര്‍,അംഗവൈകല്യമുള്ളവര്‍,വിദ്യഭ്യാസമില്ലാത്തവര്‍,വ്രദ്ധന്മാര്‍,വൈരൂപ്യമുള്ളവര്‍,ദരിദ്രര്‍,താഴ്‌ന്നജാതിക്കാര്‍ തുടങ്ങിയവരെ ആക്ഷേപിക്കരുത്‌.
സന്ധ്യക്ക്‌ മുടി ചീകരുത്‌.
അനുമതി കൂടാതെ അന്യന്റെ വാഹനം,കിടക്ക,ഇരിപ്പിടം,കിണര്‍,വീട്‌,തുടങ്ങിയവ ഉപയോഗിച്ചാല്‍ ഉടമസ്ഥന്റെ പാപത്തിന്റെ ഒരംശം ഉപയോഗിച്ചവനുമുണ്ടാകും.
കോപിച്ചവരെ ശാന്തരാക്കുകയും ഭയപ്പെട്ടവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നവനും,എല്ലാവരുടെയും ബന്ധുവായുള്ളവനും ആരോടും മത്സരിക്കത്തവനും സുഖം ലഭിക്കുന്നു.
സത്യം മറ്റൊരാളിന്റെ ദുഃഖത്തിനു കാരണമെങ്കില്‍ ആ സത്യം പറയാതിരിക്കുക.
സന്ധ്യാ സമയത്ത്‌ സ്ത്രീസംഗം പാടില്ല.
ഭക്ഷണം,ദാനം,മൈഥുനം,ഉപവാസം,വിസര്‍ജ്ജനം എന്നിവ രഹസ്യമായി ചെയ്യേണ്ടതാണു.
ആയുസ്സ്‌,ധനം,സ്ത്രീസംസര്‍ഗ്ഗം,മന്ത്രം,ഔഷധദാനം,മറ്റൊരുത്തനാല്‍ നേരിട്ട അപമാനം,മാനം,ഗൃഹത്തിലെ ഛിദ്രം എന്നീ എട്ടുകാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതാണു.
സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും സുഖവും ,ദുര്‍ജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും ദുഃഖവും നല്‍കുന്നു.
മറ്റൊരാളെ നിന്ദിച്ചോ, കുറ്റപ്പെടുത്തിയോ ആരോടും സംസാരിക്കരുത്‌.

ശബ്ദമുണ്ടാക്കി ഭക്ഷണം കഴിക്കുകയോ, ജലപാനം ചെയ്യുകയോ ചെയ്യരുത്‌.
യാചിച്ചാല്‍ യഥാശക്തി മനസ്സോടെ എന്തങ്കിലും ദാനം ചെയ്യണം. ചിലപ്പോള്‍ എല്ലാ നരകങ്ങളില്‍ നിന്നും രക്ഷിക്കന്‍ യോഗ്യതയുള്ള ആളാവും യാചകനായി വരുന്നത്‌.
ഇത്‌ മറ്റൊരള്‍ക്ക്‌ എന്ന് പറഞ്ഞ്‌ വെച്ചിട്ടുള്ള ഭക്ഷണം കഴിക്കരുത്‌.
ഭര്യ രക്ഷിക്കപ്പെട്ടാല്‍ സന്താനം രക്ഷിക്കപ്പെടും ,സന്താനം രക്ഷിക്കപ്പെട്ടാല്‍ ആത്മാവ്‌ രക്ഷിക്കപ്പെടുന്നു. ഭാര്യാ സംരക്ഷണം സകലധര്‍മ്മങ്ങളിലും വെച്ചു ഉത്തമമാകുന്നു.
മദ്യപാനം,ദുര്‍ജ്ജനങ്ങളുമായി സമ്പര്‍ക്കം,ഭര്‍ത്രവിരഹം,പരദൂഷണം,ചുറ്റിത്തിരിയല്‍,പകലുറക്കം,അന്യഗ്രഹങ്ങളില്‍ താമസം എന്നിവ സ്ത്രീകളെ ദുഷിപ്പിക്കുന്നു.
അന്യദേശത്ത്‌ പോകുന്ന ഭര്‍തതാവ്‌ ഭാര്യയുടെ ഉപ്ജീവനാദികള്‍ക്കുള്ള ഏര്‍പ്പട്‌ ചെയ്തിട്ടെ പോകാവൂ.
ബ്രഹ്മഹത്യ,നിഷിദ്ധ മദ്യം സേവിക്കല്‍,മോഷണം,ഗുരുപത്നീ ഗമനം,ഈ നാലു കാര്യങ്ങള്‍ ചെയ്യുന്നവരുമായുള്ള സഹവാസം എന്നിവയാണു അഞ്ച്‌ മഹാപാതകങ്ങള്‍.
ഉറങ്ങുക, ഉറക്കമൊഴിക്കുക,കുളിക്കുക,ഇരിക്കുക,കിടക്കുക,വ്യായാമം ചെയ്യുക എന്നിവ അധികമാകരുത്‌.
ഭക്ഷണസമയത്ത്‌ സംസാരം പാടില്ല. അന്നത്തെ നിന്ദിക്കരുത്‌. മനസ്സിനിഷ്ടപ്പെടാത്ത ഭക്ഷണം കഴിക്കരുത്‌.
നാലും കൂടിയ വഴിം തറകെട്ടിയ വൃക്ഷം‌,പൂന്തോട്ടം,ദുഷ്ടസ്ത്രീകളുടെ ഗൃഹം‌ എന്നിവടങ്ങളില്‍ രാത്രി പോകാന്‍ പാടില്ല.
ദേവ പൂജ ദര്‍ശന വേളയില്‍ മുടിയഴിച്ചിടാന്‍ പാടില്ല.
കലഹം,വൈരം എന്നിവ കഴിവതും ഒഴിവാക്കണം. ദേവപൂജ, പിതൃപൂജ,അതിഥി പൂജ എന്നിവ വിധിപ്രകാരം നടത്തുന്നവര്‍ക്ക്‌ ശുഭ ഫലങ്ങള്‍ കൈവരും.

ഹിന്ദു ഗൃഹത്തില്‍ എന്തൊക്കെ വേണം

ഒരു ഹിന്ദു ഗൃഹത്തില്‍ താഴെ പറയുന്നവ ഒഴിച്ചുകൂടാന്‍ പാടില്ലത്തവയാണ്.

1. ശുദ്ധമായ ഓടില്‍ നിര്‍മിച്ച ഒരു നിലവിളക്ക്. വിളക്ക് തീരെ ചെറുതും വളരെ വലുതുമാകരുത്. ശ്രീകോവിലിനു മുകളിലുള്ള താഴിക്കകുടത്തോട് സാദൃശ്യമുള്ള കൂബ് വിളക്കിനുണ്ടായിരിക്കണം. നിലവിളക്കില്‍ യാതൊരുവിധ അലങ്കാരവസ്തുക്കളും പിടിപ്പിക്കരുത്. ലവിളക്ക് ഐശ്വര്യത്തിന്ടെ പ്രതീകമായാണ് വീടുകളില്‍ കത്തിച്ചു വയ്ക്കുന്നത്. പൂജകര്‍മങ്ങളില്‍ വിളക്ക് കൊളുത്തിവയ്ക്കാന്‍ പ്രത്യേക സ്ഥാനങ്ങളും സങ്കല്പങ്ങളുമുണ്ട്. ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ ഉമ്മറത്താണ് സ്ഥാനം.

2. നിത്യവും കത്തിക്കുന്ന ഈ വിളക്ക് വയ്ക്കാന്‍ തടികൊണ്ടുള്ള ഒരു പീഠം. നിലവിളക്ക് കത്തിച്ച് തറയില്‍ വയ്ക്കരുത്.

3. വീടിന്ടെ കിഴക്കുവശത്ത്‌  ഒരു തുളസിത്തറ. വീടിന്ടെ ഉമ്മറ വാതിലിനു നേരെയാണ് തുളസിത്തറ വരേണ്ടത്. ഗൃഹത്തിന്ടെ വലിപ്പവും മുറ്റത്തിന്ടെ വലിപ്പവും നോക്കി അതിനു യോജിച്ച കണക്കനുസരിച്ചുള്ള വലിപ്പം തുളസിത്തറയ്ക്ക് വേണം. തുളസിത്തറ അശുദ്ധമാകാതെ സൂക്ഷിക്കണം. തുളസിക്ക് രണ്ടു നേരവും ജലമൊഴിക്കണം. തുളസിയില്‍ തട്ടിവരുന്ന കാറ്റില്‍ ധാരാളം പ്രാണോര്‍ജം ഉണ്ട്. അത് ഗൃഹത്തിനുള്ളിലേക്ക് വരത്തക്കവിധമാണ് തുളസിത്തറ പണിയേണ്ടത്. ഉമ്മറ വാതിലിനുനേര്‍ക്ക് ആ ഉയരത്തില്‍ വേണം തറ. തുളസി ഉണങ്ങാന്‍ ഇടവരരുത് . തുളസിപ്പുവ് പറിച്ച് നേരെ ചൂടരുത്. മഹാവിഷ്ണുവിന് സമര്‍പ്പിച്ച പൂവേ അണിയാവു. തുളസിത്തറ പണിയും മുന്‍പ് അതിന്ടെ സ്ഥാനവും വലിപ്പവും നിശ്ചയിക്കാന്‍ വാസ്തു വിദ്യാ വിദഗ്ദ്ധന്ടെ നിര്‍ദേശം സ്വീകരിക്കുന്നത് നല്ലതാണ്.

4. രാമായണം, മഹാഭാരതം, ഭാഗവതം, ദേവീമാഹാത്മ്യം എന്നീ ഗ്രന്‍ഥങ്ങള്‍ നിശ്ചയമായും ഉണ്ടായിരിക്കണം. ഗ്രന്ഥം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് ദേവീമാഹാത്മ്യമണേന്നു ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്.

5. വീടിന്ടെ ഉമ്മറത്ത് ഇഷ്ടദേവതയുടെ ഒരു ചിത്രം അലങ്കരിച്ചുവയ്ക്കണം.

6. ക്ഷേത്രദര്‍ശനത്തിനു  സാധിക്കാതെവരുന്ന ദിവസങ്ങളില്‍ സ്നാനശേഷം അണിയാനുള്ള ഭസ്മം, ചന്ദനം, കുങ്കുമം ഇവ ശുദ്ധമായ സ്ഥലത്തു സൂക്ഷിക്കുക.

7. ചന്ദനം അരച്ചെടുക്കാന്‍ ഒരു ചാണ.

8. ഒരു ആവണപ്പലക.

9. തടിയില്‍ നിര്‍മ്മിച്ച പിച്ചളകൊണ്ട് കെട്ടിയ ഒരു പറ.

10. വിളക്കില്‍ കത്തിക്കുന്നതിന് അലക്കി ശുദ്ധമാക്കിയ തുണി.

11.ഇഷ്ടദേവതകളെ മനസ്സില്‍ ധ്യാനിച്ച്‌ ഏകാഗ്രമായി നിന്ന് പ്രാര്‍ഥിക്കുവാന്‍ ഗൃഹത്തില്‍ ഒരു പ്രത്യേക സ്ഥലം.

12.കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് ഈശ്വരഭജനം നടത്തുന്നത്തിന് ഇരിപ്പിടമായി ഉപയോഗിക്കാന്‍ ഒരു പുല്‍പ്പായ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇരിപ്പിടം.
കുറഞ്ഞത്‌ ഇത്രയുമെങ്കിലും ഒരു ഹിന്ദുഗൃഹത്തില്‍ ഉണ്ടായിരിക്കണം.