Thursday, December 6, 2012

വിദ്യാര്‍ത്ഥികളുടെ പഠനത്തെ പിന്തുണയ്ക്കാന്‍ വാസ്തു


വാസ്തു നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ വര്‍ദ്ധിക്കുമെന്നും അതുവഴി പഠനത്തിലും പരീക്ഷയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും കഴിയുമെന്നുമാണ് വാസ്തു വിദഗ്ധര്‍ ഉപദേശിക്കുന്നത്. ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് ഇനി പറയുന്നത്;

പടിഞ്ഞാറോട്ടും വടക്കോട്ടും തലവച്ച് ഉറങ്ങാന്‍ കുട്ടികളെ അനുവദിക്കരുത്. ആണ്‍കുട്ടികള്‍ വീടിന്റെയോ മുറിയുടെയോ വടക്ക് കിഴക്ക് ഭാഗത്ത് ഉറങ്ങരുത്. പെണ്‍കുട്ടികളാണെങ്കില്‍ വീടിന്റെയും മുറിയുടെയും വടക്ക് കിഴക്ക് ഭാഗത്ത് ഉറങ്ങാതിരിക്കാനും ശ്രദ്ധിക്കണം.

കിടപ്പുമുറിയിലും പഠന മുറിയിലും നിലക്കണ്ണാടി വയ്ക്കരുത്. കിഴക്ക്, വടക്ക് ദിക്കുകള്‍ക്ക് അഭിമുഖമായി ഇരുന്നു വേണം പഠിക്കേണ്ടത്. മുറിയുടെയോ വീടിന്റെയോ വടക്ക് കിഴക്ക് ഭാഗത്തായിരിക്കണം പഠന മേശ ക്രമീകരിക്കേണ്ടത്. മേശമേല്‍ പുസ്തകങ്ങളും നോട്ടുകളും മറ്റും കൂനകൂട്ടി ഇടാതെ അടുക്കി വയ്ക്കണം.

പഠനമുറി വീടിന്‍റെ പടിഞ്ഞാറ് ഭാഗത്ത് ആയിരിക്കുന്നതാണ് ഉത്തമം.പഠനമുറി പടിഞ്ഞാറ് ഭാഗത്തായിരുന്നാല്‍ ബുധന്‍, വ്യാഴം, ചന്ദ്രന്‍, ശുക്രന്‍ എന്നിവയുടെ ആനുകൂല്യം ഉണ്ടാവും. ബുധന്‍ ബുദ്ധിവികാസത്തെയും വ്യാഴം ഉത്സാഹത്തെയും ചന്ദ്രന്‍ പുതിയ ആശയങ്ങളെയും ശുക്രന്‍ അറിവിനെയും വര്‍ദ്ധിപ്പിക്കും എന്നാണ് വിദഗ്ധ മതം.

പച്ച, മഞ്ഞ എന്നീ നിറങ്ങളുടെ ഷേഡുകളാണ് പഠന മുറിക്ക് ഉത്തമം. കര്‍ട്ടനും കാര്‍പ്പറ്റിനും ഇതിന്റെ വകഭേദങ്ങളാവും യോജിക്കുക.

വാസ്തു ശാസ്ത്രം അനുസരിച്ച് പഠനമുറി വീടിന്‍റെ പടിഞ്ഞാറ് ഭാഗത്ത് ആയിരിക്കുന്നതാണ് ഉത്തമം. ഒരിക്കലും വടക്ക്-പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക്-പടിഞ്ഞാറ് ഭാഗത്തായിരിക്കരുത്. 

പഠനമുറി പടിഞ്ഞാറ് ഭാഗത്തായിരുന്നാല്‍ ബുധന്‍, വ്യാഴം, ചന്ദ്രന്‍, ശുക്രന്‍ എന്നിവയുടെ ആനുകൂല്യം ഉണ്ടാവും. ബുധന്‍ ബുദ്ധിവികാസത്തെയും വ്യാഴം ഉത്സാഹത്തെയും ചന്ദ്രന്‍ പുതിയ ആശയങ്ങളെയും ശുക്രന്‍ അറിവിനെയും വര്‍ദ്ധിപ്പിക്കും എന്നാണ് വിദഗ്ധ മതം.

പഠനമുറിയുടെ മധ്യ ഭാഗം ശൂന്യമായിക്കിടക്കട്ടെ. അവിടെ മേശകളോ കസേരകളോ ഒന്നും ഇടേണ്ട കാര്യമില്ല.

പഠനമുറിയുടെ വാതില്‍ വടക്ക്-കിഴക്ക് ഭാഗത്ത് ആയിരിക്കണം. പടിഞ്ഞാറ് ഭാഗത്തുള്ള ജനാലകള്‍ ചെറുതായിരിക്കണം. മുറിക്ക് നീല, പച്ച, ക്രീം, വെള്ള തുടങ്ങിയ ഇളം നിറങ്ങള്‍ അനുശാസിക്കുന്നു. 

വടക്ക്-കിഴക്ക് ദിക്കിന് അഭിമുഖമായി വേണം പഠന മേശ ക്രമീകരിക്കാന്‍. പുസ്തകങ്ങള്‍ മുറിയുടെ കിഴക്ക് ദിക്കില്‍ വേണം വയ്ക്കേണ്ടത്. പുസ്തകങ്ങള്‍ തെക്ക്-പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് ദിക്കുകളില്‍ സൂക്ഷിക്കരുത്.

വീട് നിര്‍മ്മിക്കാന്‍ ഭൂമി വാസ്തു ശാസ്ത്രം അനുസരിച്ച്


വളരുന്ന പിരിമുറുക്കങ്ങള്‍ക്ക് അയവ് ലഭിക്കാനും ശാന്ത സുന്ദരമായ ജീവിതം നയിക്കാനും വാസ്തു ശാസ്ത്രം പിന്തുണ നല്‍കുന്നു. പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മ്മാണം നടത്തുക മാത്രമല്ല നിര്‍മ്മാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും വേണമെന്ന് വാസ്തു ശാസ്ത്രം അനുശാസിക്കുന്നു.

ഏതു സ്ഥലത്ത് വേണം നിര്‍മ്മാണം നടത്തേണ്ടത്. ഇതെ കുറിച്ച് വ്യക്തമായ ധാരണ ഇല്ല എങ്കില്‍ സ്വന്തം ഗൃഹത്തില്‍ താമസിക്കുന്നതിലൂടെ അശാന്തിയുടെ കരങ്ങളിലെ കളിപ്പാവയാവാന്‍ അധിക സമയം വേണ്ടിവരില്ല എന്ന് വാസ്തു വിദഗ്ധര്‍ ഉപദേശ രൂ‍പേണ അഭിപ്രായപ്പെടുന്നു.

കിഴക്ക് ദിക്കിലേക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് ദിക്കിലേക്ക് ചരിഞ്ഞ ഭൂമിയാണ് ഗൃഹ നിര്‍മ്മിതിക്ക് ഉത്തമം.

പുരാതന ഗ്രന്ഥമായ സമരാംഗണ സൂത്രധാര ഇതിനുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. വരുണന്‍റെ ദിക്കായ പടിഞ്ഞാറ്, യമന്‍ കാക്കുന്ന തെക്ക്, അഗ്നി കോണായ തെക്ക്-കിഴക്ക്, മാരുതിയുടെ ദിക്കായ വടക്ക്-പടിഞ്ഞാറ് എന്നിവിടങ്ങളിലേക്ക് ചരിവുള്ള ഭൂമിയില്‍ വീട് വയ്ക്കുന്നത് നന്നല്ല. ബ്രഹ്മസ്ഥാനത്തേക്ക് (നടുഭാഗം) ചരിഞ്ഞ ഭൂമിയില്‍ ഒരിക്കലും ഗൃഹനിര്‍മ്മിതി നടത്തരുതെന്നും അനുശാസിക്കുന്നു.

മധ്യഭാഗം കുഴിഞ്ഞ ഭൂമിയില്‍ നിര്‍മ്മിതി നടത്തിയാല്‍ ദാരിദ്ര്യവും തകര്‍ച്ചയുമാവും ഫലം. എന്നാല്‍, എല്ലാ അതിരുകളിലും അല്‍പ്പം ചരിവുണ്ടായിരുന്നാല്‍ സന്തോഷവും സമൃദ്ധിയും ഫലമാണ്. കിഴക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് ഭാഗത്തേക്ക് ചരിവിണ്ടെങ്കില്‍ സമ്പത്തും ആരോഗ്യവും സംരക്ഷിക്കപ്പെടും.

നിര്യതി കോണ് ഉയര്‍ന്നിരിക്കുന്ന ഭൂമിയാണ് വീട് വയ്ക്കാന്‍ ഏറ്റവും ഉത്തമം എന്ന് കരുതുന്നു. ഈ ഭൂമിയില്‍ വീട് വച്ചാല്‍ ആയിരം വര്‍ഷം വരെ ഗുണാനുഭവം ഉണ്ടായിക്കൊണ്ടിരിക്കും. അതുകഴിഞ്ഞാല്‍ പിന്നെ തെക്ക് ഭാഗം ഉയര്‍ന്ന ഭൂമിയാണ് ഉത്തമം. ഇവിടെ താമസിക്കുന്നവര്‍ക്ക് നൂറ് കൊല്ലം വരെ അഭിവൃദ്ധിയുണ്ടാവും.

ഭൂമിയുടെ ഉയര്‍ച്ച താഴ്ചകള്‍ താമസക്കാരില്‍ ഉടനടി ദോഷം വരുത്തിയില്ല എങ്കിലും ഭാവിയില്‍ അതുണ്ടായേക്കാമെന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. വടക്ക്-പടിഞ്ഞാറ് ഭാഗം ഉയര്‍ന്ന ഭൂമിയിലാണ് വീട് വയ്ക്കുന്നത് എങ്കില്‍ പന്ത്രണ്ട് വര്‍ഷം ശുഭാനുഭവം ലഭിക്കും. വടക്ക് ഭാഗം ഉയര്‍ന്ന ഭൂമിയിലാണെങ്കില്‍ എട്ട് വര്‍ഷവും മധ്യഭാഗം ഉയര്‍ന്ന ഭൂമിയിലാണെങ്കില്‍ പത്ത് വര്‍ഷവും ഗുണഫലങ്ങളായിരിക്കും.

ഭൂമിയുടെ തെക്ക്-കിഴക്കോ വടക്ക്-കിഴക്കോ ഭാഗമാണ് ഉയര്‍ന്നിരിക്കുന്നതെങ്കില്‍ ഗുണാനുഭവം ആറ് വര്‍ഷത്തേക്ക് ഉണ്ടാവും. ഗുണാനുഭവങ്ങളുടെ സമയം കഴിയുമ്പോള്‍ മാത്രമേ ദോഷ ഫലങ്ങളുടെ വ്യാപ്തി താമസക്കാര്‍ക്ക് അനുഭവപ്പെടുകയുള്ളൂ. അതിനാല്‍ ശരിയായ ഭൂമിയില്‍ തന്നെ വീട് വയ്ക്കണം അല്ലെങ്കില്‍ പരിഹാര പ്രക്രിയകള്‍ നടത്തി ഭൂമി നിര്‍മ്മാണ യോഗ്യമാക്കണമെന്നും വാസ്തുശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.

     


ബഹുനില വീട് വാസ്തു ശാസ്ത്രം അനുസരിച്ച്


വീട് സ്നേഹത്തിന്‍റെയും പരസ്പര ധാരണയുടെയും ഒരു കൊട്ടാരമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? രമ്യഹര്‍മ്മ്യം പണിതുയര്‍ത്തിയിട്ടും അതിലെ താമസത്തിലൂടെ ശാന്തിയും സന്തോഷവും പ്രാപ്യമായില്ല എങ്കില്‍ അത് തീര്‍ത്തും ദു:ഖകരമായ ഒരു അവസ്ഥയായിരിക്കും. വാസ്തു ശാസ്ത്രം പറയുന്ന രീതിയിലുള്ള നിര്‍മ്മിതികള്‍ താമസക്കാര്‍ക്ക് ആഹ്ലാദവും ഉന്നതിയും നല്‍കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ബഹുനില വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കെട്ടിടത്തിന്‍റെ വടക്കും കിഴക്കും വശങ്ങളില്‍ വേണം കൂടുതല്‍ വാതിലുകളും ജനാലകളും വരേണ്ടത്. എന്നാല്‍, മുകള്‍ നിലയില്‍ താഴത്തേതിനെ അപേക്ഷിച്ച് കുറവ് ആയിരിക്കുകയും വേണം.

കിടപ്പുമുറി, പഠനമുറി എന്നിവ മുകള് നിലയില് സജ്ജമാക്കുന്നത് ഉത്തമമാണ്.  

താഴത്തെ നിലയിലെ വാതിലുകളുടെയും ജനാലകളുടെയും എണ്ണത്തിന് സമമായിരിക്കരുത് മുകള്‍ നിലയിലെ വാതിലുകളുടെയും ജനാലകളുടെയും എണ്ണം.

മുകള്‍ നില നിര്‍മ്മിക്കുന്നതിനായി മൊത്തം വിസ്തീര്‍ണ്ണത്തിന്‍റെ ഒരു ഭാഗം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കില്‍ തെക്ക് പടിഞ്ഞാറ് ദിക്കാണ് ഉത്തമം. മുകള്‍ നിലയിലെ ഭിത്തികളുടെ ഉയരം താഴത്തെ നിലയുടേതിനെക്കാള്‍ കുറവായിരിക്കണം.

ബാല്‍ക്കണി ഒരിക്കലും തെക്ക് പടിഞ്ഞാറ് ദിശയിലാവരുത്. വടക്ക്, വടക്ക് കിഴക്ക് , കിഴക്ക് ദിശകള്‍ ബാല്‍ക്കണി നിര്‍മ്മിക്കാന്‍ ഉത്തമമാണ്. മുകള്‍ നിലയില്‍ ഭാരമുള്ള സാധനങ്ങള്‍ ശേഖരിക്കാനുള്ള മുറികള്‍ സജ്ജമാക്കരുത്. കിടപ്പുമുറി, പഠനമുറി എന്നിവ മുകള്‍ നിലയില്‍ സജ്ജമാക്കുന്നത് ഉത്തമമാണ്.

       

അറിഞ്ഞിരിക്കേണ്ട ചില വാസ്തു വിധികള്‍- ---=33 ഇതാ


ആരോഗ്യകരമായ ഊര്‍ജ്ജ പ്രവാഹത്തിന്‍റെ വഴിയില്‍ തടസങ്ങളേതുമില്ലാത്ത തരം നിര്‍മ്മാണ രീതിയാണല്ലോ വാസ്തു ശാസ്ത്രം നിഷ്കര്‍ഷിക്കുന്നത്. വാസ്തു നിര്‍മ്മാ‍ണം നടത്തുമ്പോള്‍ നാം ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

കുളിമുറിയും പ്രധാന വാതിലും അടുത്ത് വരുന്നത് സമ്പല്‍ സൌഭാഗ്യങ്ങളെ കഴുകി കളയുന്നതിന് തുല്യമാണെന്നാണ് കരുതുന്നത്.

പൂമുഖവാതില്‍ എവിടെ വേണമെന്നത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. പ്രധാന വാതില്‍ വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായിരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അങ്ങിനെയെങ്കില്‍ വീടിനുള്ളിലേക്ക് നല്ല ഊര്‍ജ്ജത്തെ ക്ഷണിച്ചു വരുത്താമത്രേ. 


ഇടനാഴികളിലും മുറികളിലും ആവശ്യമുള്ളത്ര പ്രകാശം ലഭ്യമാവുന്ന രീതിയില്‍ വേണം നിര്‍മ്മാണം നടത്തേണ്ടത്.

പ്രധാന വാതിലിനോട് ചേര്‍ന്നാവരുത് കുളിമുറിയുടെ വാതില്‍. കുളിമുറിയും പ്രധാന വാതിലും അടുത്ത് വരുന്നത് സമ്പല്‍ സൌഭാഗ്യങ്ങളെ കഴുകി കളയുന്നതിന് തുല്യമാണെന്നാണ് കരുതുന്നത്.

കിടക്ക സജ്ജീകരിക്കുന്നതിലും അല്‍പ്പം ശ്രദ്ധ നല്‍കാം. കിടക്ക ഒരിക്കലും ബീമിന് കീഴില്‍ ക്രമീകരിക്കരുത്. അതേപോലെ മേല്‍ക്കൂരയുടെ ചരിവിന് താ‍ഴെയുമാവരുത്. കിടക്കയുടെ നേരെ നിലക്കണ്ണാടി വയ്ക്കുന്നത് ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായേക്കാം.

ഊണുമുറിയില്‍ ഇരിപ്പിടങ്ങളുടെ എണ്ണം എപ്പോഴും ഇരട്ട സംഖ്യ ആയിരിക്കണം. ഇത് ഏകാന്തത ഇല്ലാതാക്കി മനസ്സിന് ഉന്‍‌മേഷം പകരും.



വാട്ടര്ടാങ്ക്വടക്ക് പടിഞ്ഞാറ് പാടില്ല   




     


നാമസംഖ്യ കണ്ടുപിടിക്കാന്‍ എളുപ്പം



ഒരു വ്യക്തിയുടെ വിധിസംഖ്യയും ജനനസംഖ്യയും നാമസംഖ്യയും കണ്ടുപിടിച്ചാല്‍ പിന്നെ സംഖ്യാജ്യോതിഷ പ്രകാരം ആ വ്യക്തിയുടെ ഫലസൂചനകള്‍ നിശ്ചയിക്കാന്‍ എളുപ്പമാണ്. നാമ സംഖ്യ കണ്ടുപിടിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല.

ഒരു വ്യക്തിയുടെ ഇനീഷ്യല്‍ സഹിതമുള്ള പേരിന്റെ പരല്‍ സംഖ്യ കണ്ടുപിടിച്ച് തമ്മില്‍ കൂട്ടി ഒറ്റ സംഖ്യ ആക്കിയാല്‍ നാമസംഖ്യ ലഭിക്കും. ഓരോ അക്ഷരങ്ങള്‍ക്കും നിശ്ചയിച്ചിട്ടുള്ള പ്രത്യേക സംഖ്യയാണ് പരല്‍സംഖ്യ എന്ന പേരില്‍ അറിയപ്പെടുന്നത്.

അക്ഷരങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള പ്രത്യേക സംഖ്യകള്‍ താഴെ നല്‍കിയിരിക്കുന്നു;


A, I, Q, Y, Jഒന്ന് (1)
B, K, Rരണ്ട് (2)
C, G, L, Sമൂന്ന് (3)
D, M, Tനാല് (4)
E, H, N, Xഅഞ്ച് (5)
U, V, Wആറ് (6)
O, Zഏഴ് (7)
F, Pഎട്ട് (8)



ഇതനുസരിച്ച്, BABU. B എന്ന ആളുടെ നാമസംഖ്യ കണ്ടുപിടിക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

B = 2, A = 1, B = 2, U = 6, B = 2

2 + 1 + 2 + 6 + 2 = 13

1 + 3 = 4; അതായത് BABU. B എന്ന ആളുടെ നാമസംഖ്യ നാല് ആണ്.

ശനിദോഷം മാറ്റാന്‍ ധ്യാനവും പൂജയും


mc¢i¡X® F¿¡ J¤r¸¹w´¤« J¡jX« F¼® O¢É¢´j¤Y®. F¿¡±Lp¹q¤« oa®ek¹q¤« ©a¡nek¹q¤« ¨Oफ. O¢k ±Lp¹w Y¼Y¤©d¡¨k Adp¡j« Y£j¤©Ø¡w Y¢j¢¨µT¤´¤«. F¼¡v mc¢ A¹¨ci¿. ¨J¡T¤·Y® ¨J¡T¤·Y¤Y¨¼. ±Lp©a¡n¹q¢v G×l¤« ±di¡o©hs¢iY¡X® mc¢©a¡n«. Hj¡q¤¨T h¤¸Y¤ltn¨· Q£l¢Y·¢c¤¾¢v  Cj¤d·¢jÙjltnl¤« mc¢i¤¨T d¢T¢i¢k¡X®.

ശനി അനിഷ്ടരാശിയില്ചാരവശാല്വരുന്നകാലമാണ് ശനിദശാകാലം. ശനി ചാരവശാല്പന്ത്രണ്ട്, ജന്മം, അഷ്ടമം എന്നീ രാശികളില്നില്ക്കുന്ന കാലവും കണ്ടകശ്ശനി കാലവും ഏഴരശ്ശനി കാലവും ശനിപ്പിഴയാണ്.

ശനിദോഷം കൊണ്ട് ദുരിതം അനുഭവിക്കുന്നവര്മഹാഗണപതിയേയും അയ്യപ്പനേയും ഹനുമാനേയും ധ്യാനിക്കുന്നതും പൂജിക്കുന്നതും ഗുണകരമാണ്. ശിവനും ശിവന്റെ പുത്രന്മാരായ ഗണപതിക്കും അയ്യപ്പനും ശനിയുടേയും രാഹുവിന്റേയും ദോഷങ്ങള്എളുപ്പം മാറ്റാന്കഴിയും.

സാധാരണ ഗതിയില്ശനിദോഷത്തിന് ശാസ്താവിനെ ഭജിക്കുകയും പൂജിക്കുകയുമാണ് പതിവ്. എന്നാല്ഹനുമാനും മഹാഗണപതിക്കും ശനിയുടെ നീരാളിപ്പിടിത്തത്തില്നിന്നും ആളുകളെ രക്ഷപ്പെടുത്താനും സാധിക്കും. രണ്ട് ദേവന്മാരും മുമ്പ് ശനിയുടെ ഉരുക്കു മുഷ്ടിയില്നിന്നും രക്ഷ നേടിയവരാണ്.

മഹാഗണപതി തന്റെ നയതന്ത്രങ്ങള്കൊണ്ടാണ് ശനിയെ കീഴ്പ്പെടുത്തിയത്. എന്നാല്ഹനുമാനാവട്ടെ തന്റെ വീരശൗര്യങ്ങള്കൊണ്ടാണ് ശനിയെ ജയിച്ചത്.

തന്നെയും തന്നെ ഉപാസിക്കുന്നവരേയും രാമനാമം ജപിക്കുന്നവരേയും ഒരിക്കലും തൊടുക പോലുമില്ലെന്ന് ആഞ്ജനേയന്ശനിയെ കൊണ്ട് സത്യം ചെയ്തിട്ടേ വിട്ടുള്ളു

ÖÈß ÌÜÎßÜïÞÄßøáKÞW ¥ÜØøá¢, µÝßÕá æµGÕÈá¢, dÉÕãJßµ{ßW ¥ÉâVHÄÏáUÕÈá¢, èÕøÞ·cÎáUÕÈá¢, ©ùA¢ µáùÏáKÕÈá¢, ÎÈAøáJᢠÄça¿ÕáÎßÜïÞJÕÈá¢, ÇÈÈ×í¿¢, Õà¿á Õß¿W, ÌtáA{áÎÞÏß ¥µW‚, ¥Ècæø ¦dÖÏß‚á ¼àÕßAáµ. Ä¿TÕá¢, çÐÖÕá¢, dÉÞÏ¢ µâ¿ßÏÕøßW ÈßKá ÎÈ£dÉÏÞØÕá¢, ¥øß×í¿ÞÈáÍÕB{á¢, ·áÃÎßÜïÞJ ¦ÙÞøBç{Þ¿í dÉÄßÉJßÏá¢, ¯µÞLÄ, ÎìÈ¢, ÖÞøàøßµ ÆìVÌÜc¢, ÕÞÄçøÞ·BZ, ÕßµÜÞ¢·Äb¢ ®KßÕ Ø¢ÍÕßAÞ¢. §AâGV ÖÈß ÖÞLß ÕøáJâ.

µÞæøUí, ¥¾í¼ÈAÜïí, µáùáçLÞGß, ¼ÞÄßA §Õ §Gá Äß{Mß‚ æÕUJßWµá{ßAáµ.

ÈàÜ ÕØídÄ¢ ÇøßAáµ, µùáJÄáÎÞµÞ¢. ÈàÜ Ö¢~áÉá×íÉ¢, ÈàÜJÞÎø, ÈàÜæ‚OøJßæµÞIí É⼠溇áµêÇøßAáµ. §Jø¢ 溿ߵZ ÈGá Õ{VJáµ, §dwÈàܵÜïáæµÞIí çÎÞÄßø¢ ÇøßAÞ¢. ÖÈßÏÞÝíº dÕÄ¢ ®¿áAÞ¢. ÖÈàÖbøçÈÏᢠ¥‡MçÈÏᢠͼßAÞ¢. ÖÈßÏdL¢êÖÞØíÄÞÏdL¢ ÇøßAÞ¢. ©ÝáKí, ®æUH, ®Uí, ®øáÎ, §øáOí, µùáJ ÇÞÈcBZ, µùáJ ÕØídÄ¢ ÆÞÈ¢ 溇ޢ. ÖÈàÖbøê ¥‡M µàVJÈBZêØíÄáÄßµZ ͼßAÞ¢. §Jø¢ çÆÕÞÜÏB{ßW ÆVÖÈ¢ È¿JÞ¢.

മതിലുകള്‍ വാസ്തു ശാസ്ത്രം അനുസരിച്ച്


മണിമന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നതിനൊപ്പം അതിനെ ചുറ്റി ബലവും ഭംഗിയുമുള്ള മതിലുകള്‍ കെട്ടിപ്പൊക്കുന്നതും സാധാരണമായിക്കഴിഞ്ഞു. വീടുകളുടെ നിര്‍മ്മിതിയിലെന്ന പോലെ ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനും വാസ്തു നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.


ചുറ്റുമതിലിന്‍റെ നിര്‍മ്മാണം തുടങ്ങുന്നത് തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളാണ് ഉത്തമം. നിര്‍മ്മാണം തുടങ്ങുന്നതിന് പതിപദ, പഞ്ചമി, ദശമി, ഷഷ്ഠി, പൂര്‍ണിമ എന്നീ ദിവസങ്ങളിലേതെങ്കിലും തെരഞ്ഞെടുക്കണം.

തെക്ക് പടിഞ്ഞാറ് മൂല (കന്നിമൂല) മറ്റ് ഭാഗങ്ങളെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്ന രീതിയില്‍ വേണം മതില്‍ നിര്‍മ്മിക്കാന്‍. മതിലിന്‍റെ കിഴക്കും വടക്കും ഭാഗങ്ങള്‍ കന്നി മൂലയെക്കാള്‍ 21 ഇഞ്ച് താഴ്ന്നിരിക്കണം. ഇത്തരത്തിലുള്ള നിര്‍മ്മാണം സാധ്യമായില്ല എങ്കില്‍ 21 ഇഞ്ച് എന്നുള്ളത് മൂന്ന് ഇഞ്ചായി കുറയ്ക്കാവുന്നതാണ് എന്നും വാസ്തു വിദഗ്ധര്‍ പറയുന്നു.

ചുറ്റുമതില്‍ പണിയുമ്പോള്‍ ഗേറ്റിനും ഉചിതമായ സ്ഥാനം കാണേണ്ടതുണ്ട്. ഒരിക്കലും തെക്ക് ഭാഗത്ത് ഗേറ്റ് വയ്ക്കരുത്. രണ്ട് ഗേറ്റുകള്‍ ഉള്ളതാണ് ഉത്തമം.

ചുറ്റുമതിലിന്റെ വടക്ക് കിഴക്ക് ഭാഗത്ത് വളവ് പാടില്ല. ഇത്തരത്തിലുള്ള വളവ് വീട്ടില്‍ ധനനാശത്തിന് ഇടയുണ്ടാക്കും. കുട്ടികളുടെയും ഗൃഹനാഥന്റെയും അഭിവൃദ്ധിയെ അത് തടസ്സപ്പെടുത്തും.


പ്രധാന കെട്ടിടത്തിലും ഉയരത്തില്‍ മതില്‍ നിര്‍മ്മിക്കരുത്. വീടിന്റെ പ്രധാന വാതിലിന് വെളിയില്‍ നിന്ന് ദര്‍ശനം ലഭിക്കത്തക്ക രീതിയിലായിരിക്കണം മതില്‍ നിര്‍മ്മിക്കേണ്ടത്.

വീടിന്റെ കിഴക്ക് ഭാഗത്ത് മതിലില്‍ വിള്ളല്‍ വീണാല്‍ ദാരിദ്ര്യവും തെക്ക് വശത്ത് വിള്ളല്‍ വീണാല്‍ ജീവഹാനിയുമാണ് ഫലമെന്ന് വിദഗ്ധര്‍ പറയുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന മതില്‍ പുറത്തേക്ക് തകര്‍ന്ന് വീണാല്‍ വീട്ടില്‍ മോഷണം നടന്നേക്കാം.


അറിഞ്ഞിരിക്കേണ്ട ചില വാസ്തു വിധികള്‍- ---=33 ഗൃഹനിര്‍മ്മിതിയില്‍


ചില വാസ്തുശാസ്ത്ര നിയമങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഗൃഹ നിര്‍മ്മിതി നടക്കുന്ന അവസരത്തിലും താമസം തുടങ്ങുന്ന അവസരത്തിലും പാലിക്കപ്പെടേണ്ട ഈ നിയമങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഉത്തമമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.


ചുറ്റുമതില്‍ നിര്‍മ്മിച്ച ശേഷം മാത്രം ഗൃഹപ്രവേശം നടത്തുന്നതാണ് ഉത്തമമെന്ന് വാസ്തു വിദ്ഗ്ധര്‍ ഉപദേശിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ചുറ്റുമുള്ള മറ്റ് വാസ്തു ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കും.

ക്ഷേത്രങ്ങള്‍ അടുത്തുണ്ടെങ്കില്‍ ആ വീട്ടില്‍ താമസിക്കാന്‍ പറ്റുമോ എന്ന ചോദ്യം സാധാരണമാണ്. ക്ഷേത്രങ്ങളില്‍ നിന്ന് 150 അടി ദൂരത്തില്‍ വീട് നിര്‍മ്മിക്കാവുന്നതാണ്. ക്ഷേത്രത്തിന്റെ നിഴല്‍ ഒരിക്കലും വീടിനു മേല്‍ വീഴരുത് എന്നാണ് ആചാര്യന്‍‌മാര്‍ നല്‍കുന്ന ഉപദേശം.

കൂവളം, കാഞ്ഞിരം, പുളി തുടങ്ങിയ വൃക്ഷങ്ങള്‍ മതിലിനു പുറത്തു വേണം വളര്‍ത്തേണ്ടത്. 

വീടിന്റെ പ്രധാന വാതില്‍ മറ്റു വാതിലുകളെക്കാള്‍ വലുപ്പവും ഭംഗിയും ഉള്ളതായിരിക്കണം. വീടിനു മുന്നിലൂടെ റോഡ് ഉണ്ടെങ്കില്‍ തറനിരപ്പ് എപ്പോഴും റോഡിനെക്കാള്‍ ഉയരത്തിലായിരിക്കണം.

വീടിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്തായിരിക്കണം അതിഥി മുറി. കുടുംബത്തിലെ പ്രായം ചെന്നവര്‍ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള മുറിയില്‍ വേണം കഴിയേണ്ടത്. ഈ മുറിയില്‍ തെക്കോട്ട് തലവച്ച് കിടക്കുന്നത് പെട്ടെന്നുള്ള രോഗശമനത്തിന് സഹായകമാവുമെന്നാണ് ആചാര്യന്‍‌മാര്‍ പറയുന്നത്.

കിണര്‍ വാസ്തു ശാസ്ത്രം അനുസരിച്ച്


വളരെ കുറച്ച് സ്ഥലം വാങ്ങി വീടുവയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ അധികവും. ഇങ്ങനെയുള്ള സാഹചര്യത്തില്‍, വീടിന്‍റെ നിര്‍മ്മിതിയുടെ സൂക്ഷ്മ വശങ്ങള്‍ മാത്രമല്ല ജല സ്രോതസ്സിനെ കുറിച്ചും നമുക്ക് ബോധ്യമുണ്ടായിരിക്കണം എന്ന് വാസ്തു വിദഗ്ധര്‍ ഓര്‍മ്മപ്പെടുത്തുന്നു.


വളരെ കുറഞ്ഞ സ്ഥലമേ ഉള്ളൂ, അതിനാല്‍ പ്രധാന ജല സ്രോതസ്സായ കിണറിന് വാസ്തു നോക്കേണ്ട എന്ന് കരുതുന്നത് ഭാവിയില്‍ പ്രശ്നമായേക്കാം. ശരിയായ സ്ഥാനത്ത് കിണര്‍ കുഴിക്കുന്നത് ജലദൌര്‍ലഭ്യത്തില്‍ നിന്നു രക്ഷ നല്‍കുന്നു.

വടക്ക് കിഴക്ക് ഭാഗത്താണ് ജല സ്രോതസ്സ് വരേണ്ടത്. വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ കിണര്‍ വരുന്നതും അഭികാമ്യമാണ്. ഒരിക്കലും വടക്ക് പടിഞ്ഞാറോ തെക്ക് പടിഞ്ഞാറോ കിണര്‍ വരരുത്. സര്‍ക്കാരില്‍ നിന്നുള്ള പൈപ്പ് ആയാലും അനുകൂല സ്ഥാനങ്ങളിലൂടെ വേണം പുരയിടത്തിലേക്ക് പ്രവേശിക്കേണ്ടത്.

കിണര്‍ ശരിയായ സ്ഥാനത്ത് ആണോ എന്ന് ഒരു ലഘു പരീക്ഷണത്തിലൂ‍ടെ മനസ്സിലാക്കാന്‍ സാധിക്കും. തെക്ക് പടിഞ്ഞാറ് മൂലയില്‍ നിന്ന് കിഴക്ക് പടിഞ്ഞാറ് മൂലയിലേക്ക് ഒരു രേഖ വരയ്ക്കുക. കിണര്‍ ഒരിക്കലും രേഖയിലാവരുത്, രേഖയുടെ ഏതെങ്കിലും വശത്തായിരിക്കണം.

തെക്ക് പടിഞ്ഞാറ് മൂലയില്‍ കിണര്‍ വന്നാല്‍ താമസക്കാര്‍ക്ക് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് വന്നേക്കാം. ഇത്തരമൊരു അവസ്ഥയില്‍ കിണറിനെ വീടിന്‍റെ വാസ്തുവില്‍ നിന്ന് പുറം തള്ളിയാല്‍ മതി. അതായത്, അതിരു തിരിച്ച് കിണര്‍ അടുത്ത പറമ്പിലാക്കി മാറ്റുക. നടുമുറ്റത്ത് കിണറോ നീന്തല്‍ക്കുളമോ നിര്‍മ്മിക്കുന്നത് വാസ്തു ശാസ്ത്രപരമായി അനുവദനീയമല്ല.

ധനസ്ഥിതി മെച്ചമാക്കും വാസ്തു ശാസ്ത്രം


വീട്, ഓഫീസ് തുടങ്ങിയവ വാസ്തു ശാസ്ത്രത്തില്‍ അധിഷ്ഠിതമായാണ് നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍ അത് ധനസ്ഥിതി മെച്ചമാക്കാന്‍ സഹായിക്കും. വാസ്തു ശാസ്ത്രം പരിഗണിക്കാതെയാണ് നിര്‍മ്മിതി നടത്തിയിരിക്കുന്നതെങ്കില്‍ മറ്റ് പല വിപരീത ഫലങ്ങള്‍ക്കൊപ്പം ദാരിദ്ര്യ ദു:ഖവും അനുഭവിക്കേണ്ടി വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

വടക്കു ഭാഗമാണ് ധനത്തിന്‍റെ അധിപനായ കുബേരന്‍റെ ദിക്ക്. ഏതെങ്കിലും വീടിന്‍റെയോ ഓഫീസിന്‍റെയോ വടക്ക് ഭാഗം അടച്ച് മൂടിയ നിലയിലാണെങ്കില്‍ അവിടെ സാമ്പത്തിക പ്രശ്നങ്ങള്‍ നിത്യസംഭവമായേക്കാം. ഈ അവസരത്തില്‍, വാസ്തു വിദഗ്ധരുടെ നിര്‍ദ്ദേശാനുസരണം ഇവിടെ വാതിലുകളോ ജനാലകളോ നിര്‍മ്മിക്കുന്നത് പ്രശ്നത്തിന് പരിഹാരമാവും.

തെക്ക് വശത്ത് കുഴികളോ കുഴല്‍ കിണറോ ഉണ്ടങ്കിലും അത് സമ്പത്തിനെ പ്രതികൂലമായി ബാധിക്കും. തെക്ക് ഭാഗത്ത് ഭൌമാന്തര്‍ ഭാഗത്ത് ടാങ്കുകള്‍ നിര്‍മ്മിക്കുന്നതും ആശാസ്യമല്ല.

വീട്ടിലോ ഓഫീസിലോ വടക്ക് ദര്‍ശനമായി കണ്ണാടികള്‍ വയ്ക്കുന്നതും സമ്പത്തിനെ വികര്‍ഷിക്കും. അതായത്, വടക്ക് ഭാഗത്തു നിന്നുള്ള ആരോഗ്യകരമായ ഊര്‍ജ്ജത്തെ കണ്ണാടി വെളിയിലേക്ക് തന്നെ പ്രതിഫലിപ്പിക്കും. അതിനാല്‍, വീടുകളിലായാലും ഓഫീസുകളിലായാലും കണ്ണാടികള്‍ സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് വാസ്തു വിദഗ്ധര്‍ പറയുന്നു.

വിലപിടിപ്പുള്ളതും അമൂല്യങ്ങളുമായതുമായ ആഭരണങ്ങളും പണവും സൂക്ഷിക്കുന്ന അലമാരിയോ സേഫോ വടക്കോട്ട് അഭിമുഖമായി വേണം വയ്ക്കാന്‍. വാതിലിന് അഭിമുഖമായി നിന്ന് നോക്കുന്ന സ്ഥിതിയില്‍‍, മുറികളുടെ പിന്നില്‍ ഇടത്തെ മൂലയെ സമ്പത്തിന്‍റെ സ്ഥലമായാണ് കണക്കാക്കുന്നത്. ഇവിടം വൃത്തിയുള്ളതായി സൂക്ഷിക്കുന്നത് സമ്പത്തിനെ ആകര്‍ഷിക്കുമെന്ന് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

സ്റ്റെയര്‍കേസ് എവിടെയാവണം


വീട് പണിയുമ്പോള്‍ ബാല്‍ക്കണി സ്റ്റെയര്‍കേസ് എന്നിവയുടെ സ്ഥാനത്തിനും പ്രാധാ‍ന്യം നല്‍കേണ്ടതുണ്ട്. ബാല്‍ക്കണി, വരാന്ത, ടെറസ് എന്നിവയ്ക്ക് കിഴക്ക്, വടക്ക് കിഴക്ക്, വടക്ക് ദിക്കുകളാണ് ഉത്തമം.


ബാല്‍ക്കണി തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് വശത്താണെങ്കില്‍ അത് പൂര്‍ണമായും അടയ്ക്കുകയാണ് പ്രതിവിധി. ഇതിനായി ഗ്ലാസോ സ്ക്രീനോ ഉപയോഗിക്കാവുന്നതാണ്.

ബാല്‍ക്കണിക്ക് മുകളിലായി വരുന്ന മേല്‍ക്കൂര വീടിന്‍റെ പ്രധാന മേല്‍ക്കൂരയില്‍ നിന്ന് താഴെ ആയിരിക്കണം. വരാന്തയുടെ മേല്‍ക്കൂര വടക്ക് കിഴക്ക് ഭാഗത്തേക്ക് ചരിഞ്ഞിരിക്കുന്നതും ഉത്തമമാണ്. വരാന്തയുടെ മൂലകള്‍ വൃത്താകൃതിയില്‍ ആവുന്നതും ബാല്‍ക്കണിയില്‍ ആര്‍ച്ചുകള്‍ വരുന്നതും വാസ്തു വിദഗ്ധര്‍ നിരുത്സാഹപ്പെടുത്തുന്നു.

സ്റ്റെയര്‍കേസിന് തെക്ക്, തെക്ക് പടിഞ്ഞാറ് ദിക്കുകളാണ് ഉത്തമം. ഇവ വടക്ക് കിഴക്ക് ഭാഗത്താവാതിരിക്കാന്‍ ശ്രദ്ധിക്കണം. പടികള്‍ കിഴക്ക് നിന്ന് പടിഞ്ഞാറേക്കോ വടക്ക് നിന്ന് തെക്കോട്ടേക്കോ ആയിരിക്കണം. 

സ്റ്റെയര്‍കേസില്‍ ലാന്‍‌ഡിംഗുകളോ പിരിവുകളോ ഉണ്ടെങ്കില്‍ അത് ഘടികാരത്തിന്‍റെ ചലന ദിശയ്ക്ക് അനുസൃതമായിരിക്കണം. പടികള്‍ ഒറ്റ സംഖ്യയില്‍ അവസാനിക്കണം. ഇങ്ങനെയാണെങ്കില്‍ വലത് കാല്‍ വച്ച് കയറുന്ന ഒരാള്‍ക്ക് മുകളിലെത്തുമ്പോഴും വലതുകാല്‍ വച്ച് തന്നെ പ്രവേശിക്കാന്‍ സാധിക്കും.

അറിഞ്ഞിരിക്കേണ്ട ചില വാസ്തു വിധികള്‍-


ഭാരതീയ നിര്‍മ്മാണ ശാസ്ത്രമായ വാസ്തു ആരോഗ്യകരമായ ജീവിതത്തിനെ പിന്തുണയ്ക്കുന്നു. വാസസ്ഥലം പ്രകൃതിയുമായി യോജിക്കുന്ന രീതിയില്‍ വേണമെന്നാണ് ഈ പുരാതന ശാസ്ത്രം നിഷ്കര്‍ഷിക്കുന്നത്. പ്രയോജനപ്രദങ്ങളായ ചില വാസ്തു നിര്‍ദ്ദേശങ്ങള്‍ ഇതാ,

* വീടിന്‍റെ പ്രധാന വാതിലിന് വാസ്തു ശാസ്ത്രം പ്രാധാന്യം കല്‍പ്പിക്കുന്നു. പ്രധാന വാതിലില്‍ എപ്പോഴും നല്ല പ്രകാശം ലഭിക്കണം.

* കിടപ്പുമുറിയില്‍ ജലസാന്നിധ്യവും ചെടികളും പാടില്ല.

* വീടിന്‍റെ മൂലകള്‍ ഇരുളടഞ്ഞ് കിടക്കരുത്. മൂലകളില്‍ പ്രകാശമെത്തണം.

* സ്വീകരണ മുറിയുടെ തെക്കെ ഭിത്തിയില്‍ ഉദയ സൂര്യന്‍റെ ചിത്രം തൂക്കുന്നത് അഭികാമ്യമാണ്.

* സ്വീകരണ മുറിയുടെ തെക്ക് കിഴക്ക് മൂലയില്‍ വേണം അക്വേറിയം സ്ഥാപിക്കേണ്ടത്.

* പൂജാ മുറി വീടിന്‍റെ വടക്ക് കിഴക്ക് ഭാഗത്ത് വരുന്നതാണ് ഉത്തമം. പൂജാമുറിക്കടുത്ത് കുളിമുറിയും കക്കൂസും പാടില്ല.

* അടുക്കളയില്‍ കണ്ണാടി തൂക്കുന്നത് നന്നല്ല.

* തൊഴില്‍ ഉന്നതിക്കായി ഓഫീസിലും ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കാവുന്നതാണ്. ഇരിപ്പിടത്തിനു പിന്നിലായി പര്‍വതത്തിന്‍റെ ചിത്രം തൂക്കുന്നതും. പ്രധാന വാതിലിനെ അഭിമുഖീകരിക്കത്തക്ക വിധം ഇരിപ്പിടം ക്രമീകരിക്കുന്നതും നന്നായിരിക്കും.

പഠനമുറി വാസ്തു ശാസ്ത്രം അനുസരിച്ച്


വാസ്തു ശാസ്ത്രം ശരിയായ രീതിയില്‍ പ്രയോഗിക്കുന്നത് വഴി പഠന നിലവാരം ഉയര്‍ത്താനും സാധിക്കും. അതായത്, പഠനമുറിയുടെ നിര്‍മ്മാണത്തിലും ക്രമീകരണത്തിലും വാസ്തു നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാല്‍ അതിനൊത്ത പ്രയോജനം ലഭിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.


വാസ്തു ശാസ്ത്രം അനുസരിച്ച് പഠനമുറി വീടിന്‍റെ പടിഞ്ഞാറ് ഭാഗത്ത് ആയിരിക്കുന്നതാണ് ഉത്തമം. ഒരിക്കലും വടക്ക്-പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക്-പടിഞ്ഞാറ് ഭാഗത്തായിരിക്കരുത്. 

പഠനമുറി പടിഞ്ഞാറ് ഭാഗത്തായിരുന്നാല്‍ ബുധന്‍, വ്യാഴം, ചന്ദ്രന്‍, ശുക്രന്‍ എന്നിവയുടെ ആനുകൂല്യം ഉണ്ടാവും. ബുധന്‍ ബുദ്ധിവികാസത്തെയും വ്യാഴം ഉത്സാഹത്തെയും ചന്ദ്രന്‍ പുതിയ ആശയങ്ങളെയും ശുക്രന്‍ അറിവിനെയും വര്‍ദ്ധിപ്പിക്കും എന്നാണ് വിദഗ്ധ മതം.

പഠനമുറിയുടെ മധ്യ ഭാഗം ശൂന്യമായിക്കിടക്കട്ടെ. അവിടെ മേശകളോ കസേരകളോ ഒന്നും ഇടേണ്ട കാര്യമില്ല.

പഠനമുറിയുടെ വാതില്‍ വടക്ക്-കിഴക്ക് ഭാഗത്ത് ആയിരിക്കണം. പടിഞ്ഞാറ് ഭാഗത്തുള്ള ജനാലകള്‍ ചെറുതായിരിക്കണം. മുറിക്ക് നീല, പച്ച, ക്രീം, വെള്ള തുടങ്ങിയ ഇളം നിറങ്ങള്‍ അനുശാസിക്കുന്നു. 

വടക്ക്-കിഴക്ക് ദിക്കിന് അഭിമുഖമായി വേണം പഠന മേശ ക്രമീകരിക്കാന്‍. പുസ്തകങ്ങള്‍ മുറിയുടെ കിഴക്ക് ദിക്കില്‍ വേണം വയ്ക്കേണ്ടത്. പുസ്തകങ്ങള്‍ തെക്ക്-പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് ദിക്കുകളില്‍ സൂക്ഷിക്കരുത്.

ഗര്‍ഭിണികള്‍ അറിയേണ്ട വാസ്തു


ഗര്‍ഭാവസ്ഥയും വാസ്തു ജീവനവുമായി ബന്ധമുണ്ടോ? ഉണ്ട് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഗര്‍ഭിണികള്‍ വാസ്തു ശാസ്ത്രപരമായ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നത് അരിഷ്ടതകള്‍ ഒഴിവാക്കുമെന്നാണ് ഇവരുടെ അഭിപ്രായം.


കുട്ടികള്‍ ഉടന്‍ വേണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികള്‍ വടക്ക് പടിഞ്ഞാറ് ദിക്കിലുള്ള (വായുകോണില്‍‍) മുറിയില്‍ കഴിയുന്നതാണ് ഉത്തമം. ഗര്‍ഭം ധരിച്ചു കഴിഞ്ഞാല്‍ പിന്നെ വീടിന്‍റെ തെക്ക് കിഴക്ക് ദിക്കിലുള്ള മുറിയില്‍ കഴിയാന്‍ വാസ്തു വിദഗ്ധര്‍ ഉപദേശിക്കാറില്ല.

തെക്ക് കിഴക്ക് മൂല അഗ്നി കോണായതിനാലാണ് ഗര്‍ഭിണികള്‍ ഈ ഭാഗത്തുള്ള മുറിയില്‍ കഴിയുന്നത് വാസ്തു ശാസ്ത്രം പ്രോത്സാഹിപ്പിക്കാത്തത്. ഗര്‍ഭിണികളുടെ ശരീരോഷ്മാവ് സാധാരണക്കാരില്‍ നിന്നും അധികമായിരിക്കും; കുട്ടിയുടെ ശരീരതാപം പുറന്തള്ളുന്നതും അമ്മയിലൂടെയാണല്ലോ. ഈ അവസരത്തില്‍ അഗ്നികോണില്‍ കഴിയാതിരിക്കുകയാണ് ഉത്തമമെന്ന് വാസ്തു വിദഗ്ധര്‍ ഉപദേശിക്കുന്നു.

ഗര്‍ഭിണിയായ ശേഷം ആദ്യ നാല് മാസങ്ങളിലാണല്ലോ കുട്ടിയുടെ അവയവങ്ങള്‍ രൂപപ്പെടുക. ഈ അവസരത്തില്‍ ഗര്‍ഭിണി വീടിന്‍റെ വടക്ക് കിഴക്ക് (ഈശാനകോണ്‍) ഭാഗത്തുള്ള മുറി ഉപയോഗിക്കുന്നതാണ് ഉത്തമം. സൂര്യ രശ്മിയിലെ ആദ്യ മൂന്ന് നിറങ്ങളായ വയലറ്റ്, ഇന്‍ഡിഗോ, നീല എന്നീ നിറങ്ങള്‍ രോഗമുക്തിയും മനോശാന്തിയും നല്‍കുമെന്നാണ് കരുതുന്നത്.

ഗര്‍ഭിണികള്‍ കഴിയുന്ന മുറിയില്‍ രാത്രിയില്‍ നീല നിറത്തിലുള്ള ഒരു സീറോ ബള്‍ബ് വേണം പ്രകാശിപ്പിക്കാന്‍. ഇന്‍ഡിഗോയ്ക്ക് വേദനയെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്നാണ് കണക്കാക്കുന്നത്. വയലറ്റ് നിറത്തിന് എല്ലുകളുടെ വളര്‍ച്ചയെയും ശരീരത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ നിലയെയും അനുകൂലമാക്കാനുള്ള കഴിവ് ഉള്ളതായും വിദഗ്ധര്‍ പറയുന്നു. അതിനാല്‍ ഗര്‍ഭകാലത്ത് ഈ നിറങ്ങളുടെ സാന്നിധ്യവും നല്ലതായിരിക്കും. 

ഭൂഭ്രമണം മൂലം കിഴക്കും പടിഞ്ഞാറും താപമയമായിരിക്കും. അതിനാല്‍ ഗര്‍ഭിണികള്‍ ഈ ദിക്കിലേക്ക് തലവച്ച് കിടക്കുന്നത് ആശാസ്യമായിരിക്കില്ല. ഭൂമിയുടെ കാന്തിക ധ്രുവങ്ങള്‍ക്ക് അനുസൃതമായി തെക്കോട്ട് തലവയ്ക്കുന്നതായിരിക്കും ഉത്തമം.

പൂജാമുറി നിര്‍മ്മിക്കേണ്ടത് ഈശാന്യകോണില്‍


വീടു പണിയുടെ തിരക്കില്‍ പൂജാമുറിയുടെ നിര്‍മ്മാണത്തെ കുറിച്ച് പലരും ശ്രദ്ധിക്കാറില്ല. അവസാന ഘട്ടമാവുമ്പോഴേക്കും പടിക്കെട്ടിനു താഴെ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ഉള്ള സ്ഥലത്ത് പൂജാമുറി നിര്‍മ്മിച്ചുകളയാം എന്ന് കരുതുന്നവരുമുണ്ട്.


ഇത്തരത്തില്‍ പൂജാമുറികള്‍ എവിടെയെങ്കിലും നിര്‍മ്മിക്കുന്നത് വാസ്തുശാസ്ത്രപരമായി നന്നല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. വീടുകളില്‍ പൂജാമുറി നിര്‍മ്മിക്കേണ്ടത് ഈശാന്യകോണില്‍ തന്നെ വേണമെന്നാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്നത്. വടക്ക് കിഴക്ക് മൂലയെയാണ് ഈശാന്യകോണെന്നു വിളിക്കുന്നത്‍.

വടക്ക് കിഴക്ക് ദിക്കിനെ പ്രതിനിധാനം ചെയ്യുന്നത് പരമേശ്വരനാണെന്ന പ്രത്യേകത കൂടിയുണ്ട്. ഹൌസിംഗ് കോളനികളിലെയും മറ്റും ആരാധനാസ്ഥലം മധ്യത്തിലാവുന്നതാണ് നല്ലത്. ഈ ഭാഗത്തെ ബ്രഹ്മ സ്ഥാനമെന്ന പേരില്‍ അറിയപ്പെടുന്നു. എന്നിരിക്കിലും, വീടുകളില്‍ വടക്ക് കിഴക്ക് മൂല തന്നെയാണ് പൂജകള്‍ക്ക് നല്ലത്.

പൂജാമുറിയില്‍ വിഗ്രഹങ്ങളും ചിത്രങ്ങളും വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗത്തുള്ള ഉയര്‍ന്ന തിട്ടയില്‍ വയ്ക്കാം. പ്രാര്‍ത്ഥനാ സമയത്ത് വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിക്കിന് അഭിമുഖമായി വേണം ഇരിക്കാന്‍. കര്‍പ്പൂരം കത്തിക്കുന്നതും ഹോമകുണ്ഡവും തെക്ക് കിഴക്ക് മൂലയിലാവാം.

പൂജാമുറി പടിക്കെട്ടുകള്‍ക്ക് അടിയില്‍ ആവരുത്. കുളിമുറി, കക്കൂസ് എന്നിവ ഒരിക്കലും പൂജമുറിക്ക് മുകളിലോ അടിയിലോ അടുത്തോ ആവരുത്. 


പൂജാമുറിയുടെ വാതില്‍ രണ്ട് പാളികളിലുള്ളതായിരിക്കണം. വാതില്‍പ്പടി ഉണ്ടായിരിക്കണം. വാതിലുകളും ജനലുകളും വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിക്കിലേക്കു വേണം തുറക്കേണ്ടത്. പൂജാമുരിയുടെ മേല്‍ക്കൂര പിരമിഡ് രൂപത്തിലാവാം.

സ്റ്റോര്‍ മുറി വാസ്തു അനുസരിച്ച്


വീട് നിര്‍മ്മിക്കുമ്പോള്‍ സ്റ്റോര്‍ മുറി സൌകര്യത്തിന് അനുസരിച്ച് ഏത് ദിക്കിലെങ്കിലും നിര്‍മ്മിച്ചാല്‍ മതി എന്ന ധാരണ നമ്മില്‍ പലരും വച്ചുപുലര്‍ത്തുന്നുണ്ടാവും. ഈ ധാരണ യാഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്തുന്നില്ല എന്നാണ് വാസ്തുവിദഗ്ധര്‍ പറയുന്നത്.

സ്റ്റോര്‍മുറിക്ക് ധാന്യാലയം എന്ന വിശേഷണവും ചേരും. ധാന്യങ്ങളും ഭക്‍ഷ്യ വസ്തുക്കളും സൂക്ഷിക്കുന്ന സ്റ്റോര്‍ മുറിക്ക് വാസ്തുവില്‍ വളരെ പ്രധാന്യം കല്‍പ്പിക്കുന്നു. വടക്ക് പടിഞ്ഞാറ് ദിക്കാണ് സ്റ്റോര്‍ മുറിക്ക് ഏറ്റവും അനുയോജ്യം.

വടക്ക് പടിഞ്ഞാറ് ദിക്കാണ് സ്റ്റോര് മുറിക്ക് ഏറ്റവും അനുയോജ്യം  

സ്റ്റോര്‍ മുറിയുടെ വാതില്‍ വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ ആയിരിക്കണം. തെക്ക് പടിഞ്ഞാറ് ദിശയില്‍ വാതില്‍ പാടില്ല. വടക്ക്, കിഴക്ക്, പടിഞ്ഞാറ് ദിശകളില്‍ ജനാലകള്‍ വയ്ക്കാം. മഞ്ഞ, വെള്ള, നീല നിറങ്ങള്‍ സ്റ്റോര്‍ മുറിക്ക് അനുയോജ്യമാണ്. കിഴക്ക് ഭിത്തിയില്‍ ലക്ഷ്മീനാരായണ ചിത്രം വയ്ക്കുന്നതും ഉത്തമം. 

വടക്ക് പടിഞ്ഞാറ് ദിക്കില്‍ ധാന്യങ്ങള്‍ സംഭരിച്ചാല്‍ ഒരിക്കലും ക്ഷാമം വരികയില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സ്റ്റോര്‍ മുറിയുടെ തെക്ക്, തെക്ക് പടിഞ്ഞാറ്, പടിഞ്ഞാറ് ദിശകളിലും ധാന്യം ശേഖരിച്ചു വയ്ക്കാവുന്നതാണ്.

വാര്‍ഷികാവശ്യത്തിനുള്ള ഭക്‍ഷ്യ പദാര്‍ത്ഥങ്ങള്‍ തെക്ക് പടിഞ്ഞാറ് ദിക്കിലും ദൈനംദിനാവശ്യത്തിനുള്ളവ വടക്ക് പടിഞ്ഞാറ് ദിക്കിലും വേണം സൂക്ഷിക്കേണ്ടത്. സ്റ്റോര്‍ മുറിയുടെ കിഴക്ക് ഭാഗം ശൂന്യമായി സൂക്ഷിക്കുകയും വേണമെന്ന് വാസ്തു വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

ജലം സൂക്‍ഷിക്കേണ്ടത് വടക്ക് കിഴക്ക് ഭാഗത്തായിരിക്കണം. ജലം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍ ഒരിക്കലും ഒഴിഞ്ഞിരിക്കാന്‍ അനുവദിക്കരുത്. പാചകത്തിനുപയോഗിക്കുന്ന ഇന്ധനങ്ങള്‍ തെക്ക് കിഴക്ക് ഭാഗത്ത് സൂക്ഷിക്കാം.

      

കാര്‍പോര്‍ച്ചിന് വാസ്തു


നിര്‍മ്മിതിയുടെ ശാസ്ത്രമാണ് വാസ്തു. വാസ്തു ശാസ്ത്ര പ്രകാരമുള്ള നിര്‍മ്മിതിയില്‍ കാര്‍പോര്‍ച്ചിന് പ്രത്യേക സ്ഥാനം നല്‍കേണ്ടതുണ്ടോ എന്ന് പലരും ചോദിച്ച് കേള്‍ക്കാറുണ്ട്. 


ശരിയാണ്, കാര്‍പോര്‍ച്ചിന് വാസ്തു നോക്കേണ്ട കാര്യമില്ല എന്ന് നാം ചിന്തിച്ചേക്കാം. എന്നാല്‍, ശരിയായ വാസ്തുവില്‍ പോര്‍ച്ച് പണികഴിപ്പിക്കുന്നതിലൂടെ ഗുണഫലങ്ങള്‍ ഉണ്ടാവുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

വാഹനത്തില്‍ നിന്നുള്ള ഗുണഫലം, അപകടങ്ങളില്‍ നിന്നുള്ള മുക്തി, ഐശ്വര്യം എന്നിവ വാസ്തുശാസ്ത്രപരമായി നിര്‍മ്മിക്കുന്ന കാര്‍പോര്‍ച്ച് നല്‍കുമെന്നാണ് വാസ്തു വിദഗ്ധരുടെ അഭിപ്രായം.

വീടിന്‍റെ കിഴക്ക് അല്ലെങ്കില്‍ വടക്ക് ഭാഗത്ത് കാര്‍പോര്‍ച്ച് നിര്‍മ്മിക്കുന്നതാണ് ഉത്തമം. തെക്ക് ഭാഗത്ത് വേണമെങ്കില്‍ നിര്‍മ്മിക്കാം എങ്കിലും തെക്ക് പടിഞ്ഞാറ് ഭാഗത്ത് അരുത്. വടക്ക് പടിഞ്ഞാറ് ഭാഗവും പോര്‍ച്ചിന് ഉത്തമമാണ്.

വടക്ക്, കിഴക്ക് ഭാഗങ്ങളാണ് കാര്‍പോര്‍ച്ചിന് ഉത്തമം. പോര്‍ച്ചിന്‍റെ മേല്‍ക്കൂര പ്രധാന മേല്‍ക്കൂരയെക്കാള്‍ താഴ്ന്നും ഒപ്പം കിഴക്ക്, വടക്ക് ദിശകളിലേക്ക് ചരിഞ്ഞതും ആയിരിക്കണം. തെക്ക് ഭാഗത്ത് പോര്‍ച്ച് നിര്‍മ്മിക്കുമ്പോള്‍ അവിടെ നിന്ന് വീടിനുള്ളിലേക്ക് പ്രവേശിക്കാന്‍ വാതില്‍ നിര്‍മ്മിക്കരുത്. പോര്‍ച്ച് വീടില്‍ നിന്ന് വേറിട്ടായാലും നന്ന്.

പോര്‍ച്ച് നിര്‍മ്മിക്കുന്നത് ഏതു ഭാഗത്തായാലും കമാനങ്ങളും കറുപ്പു നിറവും ഒഴിവാക്കണം.

തെരുവ്, ഗുണവും ദോഷവും


വീടുവയ്ക്കാനുള്ള സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ അടുത്ത് ഒരു തെരുവ് ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. തെരുവിനെ അഭിമുഖീകരിക്കുന്ന സ്ഥലത്ത് വീട് വയ്ക്കുന്നത് താമസസ്ഥലത്തേക്കുള്ള ഊര്‍ജ്ജ പ്രവാഹത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കിയേക്കാമെന്ന് വാസ്തു വിദഗ്ധര്‍ പറയുന്നു.

ഒരു സ്ഥലം 12 ദിശകളില്‍ തെരുവിനെ അഭിമുഖീകരിക്കാം. ഇതില്‍ നാല് ദിശകളില്‍ പ്രത്യേക ഗുണ-ദോഷ ഫലങ്ങള്‍ ഇല്ല. നാല് ദിശകളില്‍ ഗുണവും നാല് ദിശകളില്‍ ദോഷവും ഉണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

വടക്ക് കിഴക്ക് ദിശയ്ക്ക് വടക്കാണ് തെരുവിനെ അഭിമുഖീകരിക്കുന്നത് എങ്കില്‍ അവിടെ നിര്‍മ്മിതിക്ക് നല്ലതാണ്. വ്യാപാര പുരോഗതി, സ്ത്രികള്‍ക്ക് ഉന്നതി, സമൃദ്ധി എന്നിവ ഫലം. അല്ലെങ്കില്‍ വടക്ക് കിഴക്ക് ദിശയ്ക്ക് കിഴക്കാണ് അഭിമുഖീകരിക്കുന്നത് എങ്കില്‍ പുരുഷന്‍‌മാര്‍ക്ക് ഉത്തമം. ജീവിതോന്നതി പ്രതീക്ഷിക്കാം.

തെക്ക് കിഴക്ക് ദിശയ്ക്ക് തെക്കും വടക്ക് പടിഞ്ഞാറ് ദിശയ്ക്ക് പടിഞ്ഞാറും തെരുവിനെ അഭിമുഖീകരിക്കുന്ന സ്ഥലങ്ങള്‍ നല്ല ഫലം നല്‍കും.

എന്നാല്‍, തെക്ക് കിഴക്ക് ദിശയ്ക്ക് തെക്ക്, വടക്ക് പടിഞ്ഞാറ് ദിശയ്ക്ക് വടക്ക് എന്നീ ഭാഗങ്ങളിലാണ് തെരുവിനെ അഭിമുഖീകരിക്കുന്നത് എങ്കില്‍ ദോഷഫലങ്ങളാണ് ഉണ്ടാവുക. ഈ സ്ഥലങ്ങളില്‍ നിര്‍മ്മിതി നടത്തിയാല്‍ അധിക ചെലവും അസ്ഥിരതയുമായിരിക്കും ഫലം.

തെക്ക് പടിഞ്ഞാറ് ദിശയ്ക്ക് തെക്ക്, തെക്ക് പടിഞ്ഞാറ് ദിശയ്ക്ക് പടിഞ്ഞാറ് എന്നീ വശങ്ങളില്‍ തെരുവിനെ അഭിമുഖീകരിക്കുന്ന ഭൂമിയില്‍ നിര്‍മ്മിതി നടത്താതിരിക്കുകയാണ് ഉത്തമം.

വാസ്തുശാസ്ത്രപരമായ ഗൃഹനിര്‍മ്മിതി


വാസ്തുശാസ്ത്രമനുസരിച്ചുള്ള നിര്‍മ്മിതി നടത്തുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍ ഉണ്ട്. ഇവ ശരിയായി പരിപാലിക്കപ്പെട്ടാല്‍ വാസ്തുശാസ്ത്രപരമായ സന്തുലനത്തില്‍ സ്ഥിരത കൈവരിക്കാനാവും.

ഗൃഹനിര്‍മ്മിതി നടത്തുമ്പോള്‍ തറയുടെ എല്ലാ ഭാഗവും കോണ്‍ക്രീറ്റ് ചെയ്തോ ടൈല്‍‌സ് ഒട്ടിച്ചോ അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയിലോ മറയ്ക്കരുത്. കുറച്ച് സ്ഥലം മണ്ണ് മാത്രമായി അവശേഷിപ്പിക്കണം. ഇങ്ങനെ ചെയ്തില്ല എങ്കില്‍ വാസ്തുവില്‍ അസന്തുലിതാവസ്ഥ ഉണ്ടാവുമെന്ന് വിദഗ്ധര്‍ പറയുന്നു.

മുറികള്ക്കായാലും സ്ഥലത്തിനായാലും നാലില് അധികം മൂലകള് ഉണ്ടാവുന്നത് വാസ്തു ദോഷം ക്ഷണിച്ച് വരുത്തും.

പ്രധാന വാതിലിനു മുന്നിലും പിന്നിലും തടസ്സങ്ങള്‍ ഒന്നും ഉണ്ടാവരുത്. വാതില്‍ തുറക്കുമ്പോള്‍ ഞരക്കം കേള്‍ക്കുന്നു എങ്കില്‍ അത് പരിഹരിക്കണം.

അടുക്കളയില്‍ സിങ്കും സ്റ്റൌവും നേര്‍ക്ക്‌നേര്‍ വരരുത്. സിങ്ക് വടക്ക് ഭാഗത്തും സ്റ്റൌ കിഴക്ക് ഭാഗത്തും വരുന്നതാണ് ഉത്തമം. സ്റ്റെയറിന് താഴെ അഴുക്ക് സാധനങ്ങളോ ഉപയോഗ ശൂന്യമായ വസ്തുക്കളോ സൂക്ഷിക്കുന്നത് വാസ്തുവില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും.

മുറികള്‍ക്കായാലും സ്ഥലത്തിനായാലും നാലില്‍ അധികം മൂലകള്‍ ഉണ്ടാവുന്നത് വാസ്തു ദോഷം ക്ഷണിച്ച് വരുത്തും. നാല് മൂലകള്‍ ഉള്ള മുറിയിലും സ്ഥലത്തും (പ്ലോട്ട്) ഊര്‍ജ്ജ നിലകളില്‍ വ്യതിയാനമുണ്ടാവില്ല. ഭംഗിക്ക് വേണ്ടി മുറികള്‍ക്ക് നാലിലധികം മൂലകള്‍ സൃഷ്ടിക്കുന്നത് വാസ്തു വിദഗ്ധര്‍ നിരുത്സാഹപ്പെടുത്തുന്നു.

ഘടികാരങ്ങള്‍, കലണ്ടറുകള്‍ എന്നിവ വീടിന് തെക്ക്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളില്‍ വയ്ക്കരുത്. ഇത് താമസക്കാരുടെ കൃത്യനിഷ്ഠയെ സാരമായി ബാധിക്കും. കലണ്ടറുകളും ഘടികാരങ്ങളും വാതിലുകള്‍ക്ക് മുകളില്‍ വരാത്തവണ്ണം വേണം ക്രമീകരിക്കേണ്ടത്.

വാട്ടര്‍ ടാങ്കുകള്‍ ഒരിക്കലും കിടപ്പ് മുറിയുടെ മുകളിലാവരുത്. ഇവ കഴിവതും കുളിമുറിക്ക് മുകളിലാവുന്നതാണ് ഉത്തമം.