Friday, July 19, 2013

ഉദ്ദിഷ്‌ടകാര്യസിദ്ധി- മന്ത്രങ്ങളും മൂര്‍ത്തികളും Part-III

പ്രത്യംഗിരിമന്ത്രം 

ഛന്ദസ്‌: ഓം ശ്രീ പ്രത്യംഗിരി മഹാമന്ത്രസ്യ
ബ്രഹ്‌മാഋഷി: അനുഷ്‌ടുപ്പ്‌ ഛന്ദഃ പ്രത്യംഗിരി ദേവതയോഃ 
ഓം കാളാംഭോദകളേബരാം കരസഹസ്ര- 
ഒദ്യേല്‍സഹസ്രായുധാം 
കാളീം മണ്ഡനകുണ്ഡലീശലസിതാം ഭീമാട്ടഹാസ 
പ്രിയാം 
കാമാരി പ്രിയനന്ദിനീം കലിത ദംഷ്‌ട്രാം ശുജ്വല ഹന്തീമഹം 
ഘോരാരാതിവിഹിണ്ഡിനം ഭഗവതീം ധ്യായേ 
കരാളാനനാം'' 

ചെറുകടലാടിച്ചമത, എള്ള്‌, നെയ്യ്‌ എന്നിവയാണ്‌ ഹോമദ്രവ്യങ്ങള്‍. 160 ദിനം 16000 ഉരുവീതം മന്ത്രജപം. ശത്രുക്കള്‍ ഏതുവിധേനയുള്ള ക്ഷുദ്ര, ദോഷ പ്രവര്‍ത്തനങ്ങള്‍ ചെയ്‌താലും സാധകനെ ബാധിക്കില്ല. ശത്രുവിനുതന്നെ തിരിഞ്ഞടിക്കും. ശത്രുജയം ഫലം. 

ബാലാ പരമേശ്വരീ മന്ത്രം

 ഛന്ദസ്‌: അസ്യശ്രീ ബാലാപരമേശ്വരി മഹാമന്ത്രസ്യ 
ഈശഋഷി: അനുഷ്‌ടുച്‌ഛന്ദഃ ശ്രീബാലാ പരമേശ്വരി ദേവത. 
ഓം വരദാഭയ പുസ്‌തകാക്ഷമാലാം 
വിലസല്‍പാണീ സരോജരാജമാതാം 
ശരദിന്ദു സഹസ്രകോടികല്‌പാം 
പരമാനന്ദമയീം പ്രണമാഹബാലാം 
ക്ലീം ത്രിപുരാദേവി ഹദ്‌മഹേകാമേശ്വരീ 
ധീമഹി തന്വോഃ ക്ലിന്നേപ്രചോദയാത്‌ 

തേന്‍ദ്രവ്യം, രോഗശമനം, സമ്പല്‍സമൃദ്ധി, വശ്യം എന്നീ കര്‍മ്മങ്ങള്‍ ചെയ്യാം. 12,000 ഉരു ജപിക്കണം. 

വജ്രപ്രസ്‌ഥാരിണീ മന്ത്രം 

ഛന്ദസ്‌: അസ്യശ്രീ വജ്രപ്രസ്‌ഥാരിണീ മഹാമന്ത്രസ്യ 
ശക്‌തിഋഷിഃ അനുഷ്‌ടുപ്പ്‌ഛന്ദഃ വജ്രപ്രസ്‌ഥാരിണീ ദേവതാ 
ഹ്രീംബീജം ശ്രീം ശക്‌തിഃ ക്ലീം കീലകം മമ സര്‍വ്വപാപ 
ക്ഷയാര്‍ഥെ ഇഷ്‌ടകാര്യര്‍ഥ സിധ്യര്‍ഥെ ജപവിനിയോഗഃ 
രക്‌താംഭോദൗമണിമയപോതസ്‌ഫുരദര 
വിന്ദേനിത്യനിഷണ്ണാം 
ഇഷ്‌ടുശരാസന പുഷ്‌പശരാഭയവരസൃണിഡാഡി- 
മപാശകപാലം 
ദധതിമരുണം മാല്യദുകുലം ഹിമഗിരിതല 
യാമനിശമുപാസേ. 
ഓം ഹ്രീം ക്ലീം ഐം നൈ്യം നിത്യഭദ്രവേ നൈ്യം 
ക്രോം സ്വാഹ.

 മന്ത്രജപം 16,000 ഉരുവീതം, രാത്രികള്‍ ജപിക്കണം. ഇഷ്‌ടാര്‍ഥസിദ്ധി ഫലം. 

യക്ഷി മന്ത്രം

ഛന്ദസ്‌: അസ്യ ശ്രീ മോഹിനി യക്ഷി മഹാമന്ത്രസ്യ മാര്‍ക്കണ്‌ഡേയ 
ഋഷി: കാമഗായത്രീ ഛന്ദഃ മോഹനീയ യക്ഷിദേവതൈ. 

മന്ത്രം: ഹേമാഭാമതി മോഹനാമതുല ഭൂഷാലം- 
കൃതാം പുഷ്‌പിതൊദ്യാനേ 
പീനപയോധരാര്‍ജിതതനും മന്ദാരദൃക്‌നഗ്നികാം 
കാമാവേശവിചാരിതാം കരയുഗേ നസ്‌പര്‍ശിതോരു കചാം 
ധ്യായേമോഹനരൂപയക്ഷിമനിശം ത്രൈലോക്യ വശ്യപ്രദാം 
സ്‌മരേദ്‌ ചമ്പകകാന്താരേ രത്നസിംഹാസനസ്‌ഥിതാം 
സുവര്‍ണ പ്രഭാം രത്നഭൂഷാഭിരാമാം ജപാപുഷ്‌പ 
സച്‌ഛായ വാസേയുഗാഢ്യാം ചതുര്‍ദ്ദിക്ഷുദാസീ 
ഗണൈസേവിതാം ഘ്രീം ഭജേസര്‍വ്വസൗഖ്യപ്രദാം 
യക്ഷിണീംതാം. 

ഒരുലക്ഷം ഉരു മന്ത്രജപം. ഹോമം ഉച്ചമലരി പൂക്കളാല്‍ പതിനായിരം തവണ. പേരാല്‍വൃക്ഷസമീപം ഹോമം ചെയ്യുക. ഉദ്ദിഷ്‌ടകാര്യസാധ്യം. ആജ്‌ഞാനുവര്‍ത്തിയായി കൂടെ കൂടും.

No comments:

Post a Comment