Tuesday, July 23, 2013

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രം - ആലപ്പുഴ

കേരളത്തിലെ പുരാതന ക്ഷേത്രത്തിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയ്യുന്നസുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹുവായ സുബ്രഹ്മണ്യൻആണ്. കൂടാതെ ധാരാളം ഉപദേവതകളും ഉണ്ട്കിഴക്കോട്ട് ർശനമായി ശിവന്റെയും മഹാവിഷ്ണുവിന്റെയും ചൈതന്യത്തോടെ എട്ടടി പൊക്കമുള്ള ശിലാവിഗ്രഹത്തിലാണ് സുബ്രഹ്മണ്യ വാഴുന്നത്. നാലുവശവും ഗോപുരങ്ങളുണ്ട്. കിഴക്കുഭാഗത്ത് സ്വർണക്കൊടിമരവും ബലിക്കൽപ്പുരയും കാണാം. ഉപദേവതകളായി ദക്ഷിണാമൂർത്തി, ഗണപതി, തിരുവമ്പാടി കൃഷ്ണ, ശാസ്താവ്, നാഗദൈവങ്ങള്, കീഴ്തൃക്കോവി സുബ്രഹ്മണ്യ, ഭഗവതി എന്നിവ കുടികൊള്ളുന്നു. ആദ്യ സങ്കൽപം വിഷ്ണുവായിരുന്നു. വേലായുധ എന്നാണ് ഇപ്പോ സങ്കൽപമെങ്കിലും മൂർത്തിയെ വിഷ്ണുവായും ശിവനായും സങ്കൽപിച്ചുകൊണ്ടുള്ള ഉത്സവം ക്ഷേത്രത്തി നടത്താറുണ്ട്. ഇങ്ങനെയുള്ള ഏക ക്ഷേത്രമാണ് ഹരിപ്പാട്. ക്ഷേതത്തിന്റെ ശ്രീകോവി വൃത്താകൃതിയിലാണ് പണികഴിയിപ്പിച്ചിട്ടുള്ളത്. കൂടാതെ ചെമ്പുമേഞ്ഞ താണ് ശ്രീകോവി. ക്ഷേത്ര വളപ്പി കൂത്തമ്പലമുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ക്ഷേത്രത്തിന് രണ്ടു കുളങ്ങളുണ്ട്.

മയി വാഹനനായ സുബ്രഹ്മണ്യന്റെ പേരിലുള്ള ക്ഷേത്രത്തി സംരക്ഷിച്ചുവളർത്തപ്പെട്ടിരിക്കുന്ന മയിലുക ഇവിടെയെത്തുന്നവർക്കൊരു വിശേഷ കാഴ്ചയാണ്.പ്രധാനമായും അഞ്ചു പൂജയാണ് ഉള്ളത്. ക്ഷേത്ര ആചാര പ്രകാരം പൂജയ്ക്ക് പുലൂ ഗ്രാമസഭക്കാര വേണമെന്ന് നിർബന്ധമുണ്ട്.

ഇടിച്ചുപിഴിഞ്ഞപായസവും തുലാപായസവും പഞ്ചാമൃതവുമാണ് പ്രധാന വഴിപാടുക. കൂടാതെ അഭിഷേകങ്ങളും ധാരാളമുണ്ട്.

കാടാമ്പുഴ ഭഗവതിക്ഷേത്രം - മലപ്പുറം

കേരളത്തിലെ മലപ്പുറം ജില്ലയി മാറാക്കര പഞ്ചായത്തി ,കോട്ടക്കലിനടുത്ത് കാടാമ്പുഴയി സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ്കാടാമ്പുഴ ഭഗവതിക്ഷേത്രം. പ്രധാന മൂർത്തി ഭഗവതിയാണ്. പാർവ്വതിയുടെ കിരാതരൂപത്തിലുള്ളതാണ് സങ്കല്പം. ഇവിടത്തെമുട്ടറുക്കവഴിപാട് പ്രസിദ്ധമാണ്.കാടാമ്പുഴ ക്ഷേത്രത്തിന്റെ ഉത്ഭവകാലം വ്യക്തമായി അറിയാ രേഖകളില്ല. ഭഗവതി പ്രതിഷ്ഠയായതിനാ ഇത് പുരാതനകാലത്തെ ദ്രാവിഡക്ഷേത്രമായിരുന്നെന്നും മുട്ടറുക്ക തുടങ്ങിയ ആചാരങ്ങ ഉള്ളതിനാ ഇത് പിന്നീട് ജൈന-ബുദ്ധ ക്ഷേത്രമായി മാറിയതായും അതിനുശേഷം ശങ്കരാചാര്യരുടെ കാലത്ത് ഹൈന്ദവ ക്ഷേത്രമായി പരിവർത്തനം ചെയ്തതായും കണക്കാക്കാം.

പാശുപതാസ്ത്രം സമ്പാദിക്കാ ർജ്ജുനൻ പരമശിവനെ ധ്യാനിച്ചു. എന്നാ ർജ്ജുനന്റെ അഹങ്കാരം അടങ്ങിയ ശേഷമേ ദിവ്യായുധം നല്കിയിട്ട് ഫലമുള്ളു എന്ന് ശിവ തീരുമാനിക്കുകയും അതിനുവേണ്ടി ശിവനും പാർവ്വതിയും കാട്ടാളവേഷത്തി ർജ്ജുനൻ തപസ്സു ചെയ്യുന്ന സ്ഥലത്ത് എത്തുകയും ചെയ്തു. ദുര്യോധന മുകാസുരനെ, ർജ്ജുനൻറെ തപസ്സ് മുടക്കുവാ വേണ്ടി , പന്നിയുടെ വേഷത്തി പറഞ്ഞയച്ചു. ഇതു കണ്ടുനിന്ന ശിവ പന്നിയെ അമ്പെയ്തു. ഉപദ്രവിക്കാ വന്ന പന്നിയെ ർജ്ജുനനും അമ്പെയ്തു വീഴ്ത്തി. പന്നിയെ കൊന്ന അവകാശവാദവുമായി ശിവനും ർജ്ജുനനും തമ്മി യുദ്ധമായി.കാട്ടാളവേഷത്തി വന്നിരിക്കുന്നതു ശിവനും പാർവ്വതിയുമാണെന്ന് മനസ്സിലാക്കിയ ർജ്ജുനൻ സാഷ്ഠാംഗം പ്രണമിച്ച് മാപ്പപേക്ഷിച്ചു. ശിവനും പാർവ്വതിയും സന്തുഷ്ടരായി പാശുപതാസ്ത്രം സമ്മാനിച്ചു കാട്ടാളസ്ത്രീയുടെ ഭാവമാണ് കാടാമ്പുഴ ഭഗവതിക്ക്. ർജ്ജുനബാണങ്ങൾ പൂക്കളായി ർഷിച്ചതിൻറെ സ്മരണയ്ക്കായി പ്രതിഷ്ഠക്കു ശേഷം ശങ്കരാചാര്യസ്വാമിക പൂമൂട ചടങ്ങ് ആരംഭിച്ചു എന്നാണ് ഐതിഹ്യം.കിരാതപാർവ്വതിദേവിയുടെ ഉഗ്രഭാവം കുറയ്ക്കുവാ വേണ്ടി പ്രതിഷ്ഠാവേളയി സുദർശനമന്ത്രവും നരസിംഹമന്ത്രവും ജപിച്ചു പ്രീതിപ്പെടുത്തുകയും ദേവിയുടെ അമിതതേജസ്സിനെ നിയന്ത്രിച്ച് ശ്രീകോവിലിൻറെ മദ്ധ്യത്തി കാണുന്ന ദ്വാരത്തിലേക്ക് സന്നിവേശിപ്പിച്ച് ശാന്തസ്വരൂപിണി ആക്കിതീർക്കുകയും ചെയ്തു എന്നാ വിശ്വാസം. ദേവി ഒരിക്കലും ഉഗ്രസ്വരൂപിണി ആകാതിരിക്കാ സുദർശനത്തേയു നരസിംഹത്തേയും ദേവിക്ക് അഭിമുഖമായി പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.

കാടാമ്പുഴയിലെ പ്രധാന വഴിപാട്മുട്ടറുക്കആണ്. തടസ്സങ്ങ മാറിക്കിട്ടും എന്നത് വെറും വാക്കല്ല, അനുഭവമാണ്. ഒരു ദിവസം ഏറ്റവും കുറവ് 6000 നാളികേരങ്ങ മുട്ടറുക്കലിനു ഉണ്ടാകും. 16,000 നാളികേരം മുട്ടറുക്കാ ഉണ്ടായ ദിവസങ്ങളുണ്ട്. പുറത്തുനിന്നും നാളികേരം വാങ്ങി ക്ഷേത്രക്കുളത്തി മുക്കിയാണ് ഭക്ത ക്ഷേത്രത്തിനുള്ളി കടക്കേണ്ടത്. നാളും, പേരും, മുട്ടറുക്ക എന്തിനോ അതും പറഞ്ഞ് ശാന്തിക്കാര ശ്രീകോവിലി നാളികേരം ഉടയ്ക്കുന്നു. ഉടയ്ക്കുന്നതനുസരിച്ച് ശരിയായോ, ദോഷം തീർന്നോ എന്നു മനസ്സിലാക്കുന്നു. നാളികേരത്തിൻറെ രണ്ട് മുറികളും വഴിപാടുകാരനു തന്നെ ൽകുന്നു. ഭൂമിമുട്ട്, ഗൃഹമുട്ട്, വിദ്യാമുട്ട്, മംഗലമുട്ട്, സന്താനമുട്ട്, ശത്രുമുട്ട്, വാഹനമുട്ട് എന്ന് പല മുട്ടറുക്ക വഴിപാട് നടത്തുന്നുണ്ട്.പൂമൂടലാണ് മറ്റൊരു പ്രധാന വഴിപാട്. ദേവിക്ക് ആദ്യ പൂമൂട നിർവഹിച്ചത് ശങ്കരാചാര്യസ്വാമിക എന്നാണ് ഐതിഹ്യം. കാട്ടുച്ചെത്തി പൂക്ക കൊണ്ടാ ആദ്യ പൂമൂട. അതുകൊണ്ട് ക്ഷേത്രത്തി ചെത്തിപ്പൂവിന് പ്രാധാന്യമേറെയുണ്ട്.


കോഴിക്കോട് നിന്ന് 60 കിലോമീറ്ററും തൃശ്ശൂരിൽനിന്ന് 75 കിലോമീറ്ററുമാണ് കാടാമ്പുഴ ക്ഷേത്രത്തിലേക്കുള്ള ദൂരം. ഇരുവശത്തുനിന്നും വരുമ്പോ ദേശീയപാത 17- വെട്ടിച്ചിറയിൽനിന്ന് തിരിഞ്ഞ് 2 കിലോമീറ്റ സഞ്ചരിച്ചാ ക്ഷേത്രത്തി എത്തിച്ചേരാം.