Saturday, August 20, 2016

പണമുണ്ടാക്കിയിട്ടും പണം കയ്യില്‍ നില്‍ക്കുന്നില്ലെങ്കില്‍ പരിഹാരം

എത്ര കഷ്ടപ്പെട്ടിട്ടും പണമുണ്ടാക്കിയിട്ടും പണം കയ്യില്‍ നില്‍ക്കുന്നില്ലെങ്കില്‍ ഇതിന്‌ പരിഹാരമായി ചെയ്യാവുന്ന, ഇതുവഴി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നീക്കാവുന്ന വഴികളുണ്ട്‌. ഇതെക്കുറിച്ചറിയൂ,

ദിവസവും രാവിലെ പുതിയ പൂക്കള്‍ ദൈവത്തിനു സമര്‍പ്പിയ്‌ക്കാം. പഴയ പൂക്കള്‍ മാറ്റുക, ഇത്‌ നെഗറ്റീവ്‌ എനര്‍ജിയുണ്ടാക്കും.

വീട്‌ ദിവസവും വൃത്തിയാക്കുക, അനാവശ്യമായവ നീക്കുക. ഇവ അടിഞ്ഞു കൂടിക്കിടക്കുന്നത്‌ ലക്ഷ്‌മീദേവിയെ പടിയ്‌ക്കു പുറത്തു നിര്‍ത്തും.


പാലുള്‍പ്പെടെയുള്ള യാതൊരു പാലുല്‍പന്നങ്ങളും തുറന്നു വയ്‌ക്കരുത്‌. എപ്പോഴും അടച്ചു സൂക്ഷിയ്‌ക്കുക.


വീട്ടിലെ പൂജാമുറിയ്‌ക്കു സമീപം ചെരിപ്പുകളോ സോക്‌സോ സൂക്ഷിയ്‌ക്കരുത്‌. ചെരിപ്പു കഴിവതും പുറത്തു വയ്‌ക്കുക.
ഭക്ഷണമുണ്ടാക്കുമ്പോള്‍ ആദ്യം അല്‍പം പശുവിന്‌, അല്ലെങ്കില്‍ നായയ്‌ക്കു കൊടുക്കുക.

വീടിനുള്ളില്‍ സസ്യങ്ങള്‍ വളര്‍ത്തുന്നത്‌ ഐശ്വര്യദായകമാണ്‌. മുള്ളുള്ള സസ്യങ്ങള്‍ വീടിനുള്ളില്‍ വയ്‌ക്കുകയുമരുത്‌.

തുളസി വീട്ടില്‍ നല്ലതു തന്നെ. എന്നാല്‍ ഇതൊരിയ്‌ക്കലും തെക്കുഭാഗത്തു വയ്‌ക്കരുത്‌.

ഇതുപോലെ വീടിന്റെ കിഴക്കുഭാഗത്ത്‌ ആല്‍മരം പാടില്ല. ഇത്‌ ഐശ്വര്യത്തിന്‌ തടസം നില്‍ക്കും.





ധനം സമ്പാദിക്കണോ വസ്ത്രനിറങ്ങളിലൂടെ പരിഹാരം

ജീവിതത്തില്‍ സാമ്പത്തികഭദ്രത ആഗ്രഹിക്കാത്തവര്‍ ആരും ഉണ്ടാവില്ല. എന്നാല്‍ നല്ല ജോലിയും കഴിവും ഉണ്ടായിട്ടും സാമ്പത്തികമായി നല്ല രീതിയില്‍ അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നം മാനസികമായും ശാരീരികമായും നമ്മളെയെല്ലാം തളര്‍ത്തും. നിറങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ വളരെ വലിയ സ്ഥാനമാണ് ഉള്ളത്

കാരണം നവഗ്രഹങ്ങളിലെ ആദ്യ ഏഴ് ഗ്രഹങ്ങള്‍ നമ്മുടെ ജീവിത പുരോഗതിയേയും ഭാഗ്യത്തേയും സാമ്പത്തിക ലാഭത്തേയും പ്രതിനിധികരിയ്ക്കുന്നതാണ്. അതുകൊണ്ട് തന്നെ ആഴ്ചയിലെ ഓരോ ദിവസവും നമ്മള്‍ ധരിയ്‌ക്കേണ്ട ചില നിറങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ ധരിയ്ക്കുന്നതിലൂടെ നമ്മുടെ സാമ്പത്തിക കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് പറയാം.

ഞായര്‍ 
സൂര്യനാണ് ഞായറിന്റെ ദേവന്‍. അതുകൊണ്ട് തന്നെ സൂര്യന്റെ നിറമായ ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് സാമ്പത്തികമായി ഉറപ്പ് നേടിത്തരുന്നു.


തിങ്കള്‍ 
ചന്ദ്രന്റെ ദിവസമാണ് തിങ്കള്‍. ജാതകത്തില്‍ ചന്ദ്രന്റെ ബലം അനുസരിച്ചാണ് സാമ്പത്തികകാര്യങ്ങളില്‍ നാം മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ തിങ്കളാഴ്ച വെളുത്ത നിറത്തിലുള്ള വസ്ത്രം ധരിയ്ക്കുന്നത് നമ്മുടെ സാമ്പത്തിക പരാധിനതകളെ ഇല്ലാതാക്കും.


ചൊവ്വ 
ചുവപ്പ് നിറമാണ് കുജന്റെ നിറം. മനുഷഅയന്റെ ബലവും സാമ്പത്തികവും ശാരീരികവുമാ. ശക്തിയും സൂചിപ്പിക്കുന്നതും കുജനാണ്. കുജനെ പ്രീതിപ്പെടുത്താന്‍ ചൊവ്വാഴ്ച ചുവപ്പ് നിറമുള്ള വസ്ത്രം ധരിയ്ക്കാം

ബുധന്‍ 
സാമ്പത്തിക ലാഭം നേടാന്‍ ബുദ്ധിശക്തിയും അത്യാവശ്യമാണ്. ബുധനാണ് ബുദ്ധിശക്തിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. പച്ചനിറമുള്ള വസ്ത്രം ബുധനാഴ്ച ധരിയ്ക്കാവുന്നതാണ്.
വ്യാഴം 
മഞ്ഞ നിറമുള്ള വസ്ത്രം വ്യാഴാഴ്ച ധരിച്ചു നോക്കൂ. സാമ്പത്തികമായി ഉയര്‍ച്ച ഉണ്ടാവുന്നത് കാണാം. ഗുരുവാണ് വ്യാഴത്തിന്റെ അധിപന്‍.

വെള്ളി 
വെള്ളിയാഴ്ച ശുക്രനെ പ്രീതിപ്പെടുത്താം. ഇതിലൂടെ സാമ്പത്തിക ലാഭം ലഭിക്കാന്‍ ചുവപ്പ്, വെള്ള, പിങ്ക് നിറമുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കാം

ശനി ശാസ്താവാണ് ശനിയുടെ അധിപന്‍. ശനിയാഴ്ച ദിവസങ്ങളില്‍ കറുപ്പോ നീലയോ നിറമുള്ള വസ്ത്രം ധരിയ്ക്കുന്നതാണ് ഉത്തമം. ഇതും സാമ്പത്തിക ലാഭം വര്‍ദ്ധിപ്പിക്കും.


വീട്ടിലെ സാമ്പത്തികപ്രശ്‌നം പരിഹരിക്കാം

പണത്തിനു ബുദ്ധിമുട്ടുണ്ടാകരുതെന്നു കരുതുന്നവരാണ്‌ ഏറെയും. എന്നാല്‍ എത്ര സമ്പാദിച്ചാലും ചിലപ്പോള്‍ വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറാത്തതു കാണാം. ഈ കാശെല്ലാം എവിടെപ്പോകുന്നു എന്ന ചിന്ത വരുത്തുന്നത്ര സാമ്പത്തിക ബുദ്ധിമുട്ടുകള്‍.

ഹനുമാന്റെ പഞ്ചലോഹവിഗ്രഹം വീടിന്റെ തെക്കുപടിഞ്ഞാറ്‌ ദിശയില്‍ സ്ഥാപിയ്‌ക്കുക. ദിവസവും പ്രാര്‍ത്ഥിയ്‌ക്കുക.

വീടിന്റെ പ്രധാന വാതിലിനു സമീപം ലക്ഷ്‌മി, കുബേര്‍, സ്വാസ്‌തിക്‌ ഇവയിലേതെങ്കിലും വയ്‌ക്കുക.

വാസ്‌തുവിന്റെ ഒരു വിഗ്രഹം വീട്ടില്‍ വയ്‌ക്കുന്നത്‌ വാസ്‌തു ദോഷങ്ങള്‍ ഒഴിവാക്കും.

വെള്ളം നിറച്ച മണ്‍പാത്രം വീടിന്റെ വടക്കുമൂലയില്‍ സ്ഥാപിയ്‌ക്കുക. ഇതിലെ വെള്ളം കുറയരുത്‌. വെള്ളം മാറ്റിയാല്‍ അത്ര തന്നെ നിറയ്‌ക്കുക. ഇത്‌ തുറന്നു വയ്‌ക്കുകയുമരുത്‌.

ലോഹത്തിന്റെ മീനോ ആമയോ വീട്ടിലുള്ളത്‌ വാസ്‌തുദോഷമൊഴിവാക്കാനും പണമുണ്ടാകാനും നല്ലതാണ്‌.

വെള്ളിയുടേയോ പിച്ചളയുടെയോ ചെമ്പിന്റെയോ പിരമിഡ്‌ രൂപം കുടുംബാംഗങ്ങള്‍ എല്ലാവരും കൂടുതല്‍ സമയം ഒരുമിച്ചു ചെലഴിയ്‌ക്കുന്നിടത്തു വയ്‌ക്കുക. വീട്ടുകാരുടെ വരുമാനം കൂടും.

ചൂല്‍, ചെരിപ്പ്‌, തുടയ്‌ക്കുന്നവ എന്നിവ കോണിപ്പടിയ്‌ക്കു താഴെ വയ്‌ക്കരുത്‌.

ഗ്യാസ്‌ സ്റ്റൗ വടക്കു ദിശയില്‍ സ്ഥാപിയ്‌ക്കണം. ഇത്‌ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കരിച്ചു കളയും