Saturday, December 15, 2012

കുട്ടികളുടെ ബുദ്ധി ശക്തിക്ക്‌


കുട്ടികളുടെ ബുദ്ധി ശക്തിക്ക് മന്ത്രം 16 തവണ ചൊല്ലുക. അര്ത്ഥ മറിഞ്ഞു അര്പ്പണ ബോധത്തോടെ രാവിലെ 6 മണിക്ക് മുന്പ് കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് മന്ത്രം ചൊല്ലുക.

ഓം മേധം മേ വരുണോ ദദാതു
മേധാമാഗ്നി: പ്രജാപതി:
മേധാമിന്ദ്രശ്ച വായുശ്ച
മേധാം ധാതാ ദദാതു മേ സ്വാഹാ

വരുണ ദേവന് എനിക്ക് ബുദ്ധി നല്കട്ടെ, അഗ്നിയും പ്രജാപതിയും എനിക്ക് ബുദ്ധി നല്കട്ടെ,ഇന്ദ്രനും വായു ദേവനും എനിക്ക് ബുദ്ധി നല്കട്ടെ. വിശ്വത്തെ മുഴുവന് കാക്കുന്ന ഏകേശ്വരന് എനിക്ക് ബുദ്ധി നല്കട്ടെ.അതിനായി ഞാന് ഇതാ ആഹുതി അര്പ്പിക്കുന്നു.

ക്ഷേത്ര പ്രദക്ഷിണം എങ്ങനെ


ക്ഷേത്രത്തെ പ്രദക്ഷിണം വയ്ക്കേണ്ടതെന്നു തത്വശാസ്ത്രത്തില് പറയുന്നതു ഇപ്രകാരമാണ്.


ഏകം വിനായകേ കുര്യാല്

ദ്വേസൂര്യേതൃണിശങ്കരേ

ചത്വാരിദേവ്യാവിഷ്ണേനച
സപ്താശ്വത്ഥേപ്രദക്ഷിണം

  • ഗണപതിക്ക് ഒന്ന്.
  • സൂര്യന് രണ്ട്
  • ശിവന് മൂന്നു.
  • ശാസ്താവ് മൂന്നു.
  • സുബ്രഹ്മണ്യന് മൂന്നു.
  • വെട്ടയ്ക്കൊരുമകന്‍ മൂന്നു.
  • നാഗങ്ങള് ‍ മൂന്നു.
  • ഹനുമാന്‍ മൂന്നു
  • വിഷ്ണുവിനും ദേവിമാര്ക്കും നാല്.
  • അരയാലിനു ഏഴു

ജോലി ലഭിക്കാനുള്ള മന്ത്രം


നല്ല ജോലിലഭിക്കാനുള്ള മന്ത്രം ഋഗ്വേദത്തില് ഉള്ളതാണ്. രാവിലെയും വൈകുന്നേരവും മന്ത്രം അര്ത്ഥമറിഞ്ഞു കുറഞ്ഞത് 21 തവണയെങ്കിലും കുറഞ്ഞ ശബ്ദത്തില് ജപിക്കണം. ജപിക്കുന്ന സമയത്ത് വെള്ളവസ്ത്ര മുടുത്താല് വളരെ നന്ന്.

ഓം ത്വം നോ ആഗ്നേ സനയേ ധനാനാം
യശസം കാരും കൃണൂഹി സ്തവാന:
ഋധ്യാമ കര്മാപസാ നവേന
ദേവൈര്ദ്യാവാപൃഥിവീ പ്രാവതം :

ഈശ്വരാ ഞങ്ങളെ സകല ഐശ്വര്യങ്ങളും ലഭിക്കുന്ന ജോലിക്കുടമകളാക്കിയാലും. ജോലിയിലൂടെ എനിക്ക് കീര്ത്തിയും യശസ്സും ഐശ്വര്യവും ഉണ്ടാകട്ടെ. പുതുയ ഉദ്യോഗംകൊണ്ടു ഞാന് സമൃദ്ധനാകട്ടെ. എന്റെ പുതിയ ജോലിയെ ഈശ്വരന് രക്ഷിക്കട്ടെ