Monday, December 10, 2012

ഓര്‍മ്മശക്തിക്കായി ബുധദേവപ്രീതി


ജാതകന്‍റെ ബുദ്ധിശക്തിയുമായി ബുധ ഗ്രഹത്തിന് ബന്ധമുണ്ട്. ജാതകത്തില്‍ ബുധന്‍ ദുര്‍ബ്ബലനാണെങ്കില്‍ ബുദ്ധിശക്തിക്ക് പ്രശ്നമുണ്ടാവുമെന്നാണ് സൂചന. 

ബുധന്‍റെ സാന്നിധ്യം ദുര്‍ബ്ബലമെങ്കില്‍ ഓര്‍മ്മശക്തി വളരെ കുറവായിരിക്കും. കണക്ക് കൂട്ടാനും ഓര്‍മ്മിക്കാനും പോലും ബുദ്ധിമുട്ട് അനുഭവപ്പെടാം. പോരാത്തതിന് ഉള്ളിലുള്ള ആശയങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ പോലും ഇക്കൂട്ടര്‍ പ്രയാസപ്പെടും.

ബുധന് വക്രദൃഷ്ടി ഉണ്ടങ്കില്‍ അവര്‍ കൌശലം പ്രകടിപ്പിക്കുന്നവരും വക്രബുദ്ധി ഉള്ളവരും ആയിരിക്കാനാണ് സാധ്യത. ജാതകത്തില്‍ ബുധന്‍ ദുര്‍ബ്ബലനാണെങ്കില്‍ അമിതമായ ഉത്കണ്ഠ പ്രകടിപ്പിക്കും. വരണ്ട ചര്‍മ്മം, ഞരമ്പുരോഗം ഇവയും ഉണ്ടാകാമെന്നാണ് ജ്യോതിഷികള്‍ അഭിപ്രായപ്പെടുന്നത്.

ബുധപ്രീതിക്കായി പച്ച വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. ബുധനാഴ്ചകളിലും ക്ഷേത്ര ദര്‍ശന സമയത്തും പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഉത്തമമാണ്. രുദ്രാക്ഷം, ജാതിക്ക, തേന്‍, പുഷ്കരം, കാട്ടുകച്ചോലം, പഞ്ചഗവ്യം, ചെമ്പകപ്പൂവ്, ഗോരോചനം, മുത്ത്, സ്വര്‍ണ്ണം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ ഔഷധ സ്നാനം ചെയ്യാനും ജ്യോതിഷികള്‍ ഉപദേശിക്കുന്നു.

ബുധ ദേവ പ്രീതിക്കായി മഞ്ഞ പൂക്കള്‍ സമര്‍പ്പിക്കണം. മഞ്ഞ പൂക്കള്‍ ചൂടുന്നതു നന്നാണ്. മരതകം ധരിക്കുന്നതിലൂടെ ബുധന്‍റെ നില ശക്തമാക്കാന്‍ സാധിക്കും. ഗ്രഹണ ശേഷിയും ഓര്‍മ്മ ശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നാഡീ ഞരമ്പുകളുടെ ബലഹീനത അകറ്റാനും ഒപ്പം മാനസിക പിരിമുറുക്കത്തില്‍ നിന്ന് രക്ഷ നേടാനും മരതകം സഹായിക്കും.

തുളസിക്കതിര്‍ ചൂടാമോ?


ഹൈന്ദവാചാര പ്രകാരം മുടിയില്‍ തുളസിക്കതിര്‍ ചൂടുന്നത് തെറ്റാണ്. വിഷ്ണു പാദത്തില്‍ എത്തിച്ചേരാനാണ് തുളസി എപ്പോഴും ആഗ്രഹിക്കുന്നത്. അതിനാല്‍ മഹാവിഷ്ണുവിന്‍റെ പാദത്തില്‍ അര്‍പ്പിക്കപ്പെടാനാണ് എപ്പോഴും ആഗ്രഹിക്കുക.

വിഷ്ണുചരണങ്ങളില്‍ അര്‍പ്പിതമായ ശേഷം മുടിയില്‍ ചൂടുന്നത് കുഴപ്പമില്ല എന്നാണ് ആചാര്യമതം. അതല്ല എങ്കില്‍, തുളസീശാപം ഉണ്ടാവുമെന്നും അതുവഴി ചൂടുന്ന ആളിന് ദോഷമുണ്ടാവുമെന്നുമാണ് വിശ്വാസം.

ഭാരതീയ ആചാരപ്രകാരം സ്ത്രീകള്‍ക്ക് തലയില്‍ ദശപുഷ്പം ചൂടാം. കയ്യോന്നി, നിലപ്പന, കറുക, മുയല്‍ച്ചെവി, പൂവാംകുറുന്തല, വിഷ്ണുക്രാന്തി, ചെറുള, തിരുതാളി, ഉഴിഞ്ഞ,മുക്കൂറ്റി എന്നിവയാണ് ദശപുഷ്പങ്ങള്‍.

ഓരോരാശിക്കാര്‍ക്കും അനുയോജ്യമായ ഭാഗ്യരത്നങ്ങള്‍


ഭാഗ്യ രത്നങ്ങള്‍ ധരിക്കുന്നത് കാലം അനുകൂലമാക്കുമെന്ന വിശ്വാസം ശക്തമാവുകയാണ്. രാശി കണക്കാക്കിയാണ് ഭാഗ്യ രത്നങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. ഓരോരാശിക്കാര്‍ക്കും അനുയോജ്യമായ ഭാഗ്യരത്നങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

മേടം : 

ധൈര്യശാലികളും ഏതുകാര്യത്തിനും നല്ലമനസ്സോടെ മുന്നിട്ടിറങ്ങുന്നവരുമാണ് പൊതുവേ മേടം രാശിക്കാര്‍. ഈ രാശിക്കാരുടെ അധിപന്‍ ചൊവ്വയും ഭാഗ്യ രത്നം പവിഴവുമാണ്. സൗമ്യശീലവും മനശ്ശാന്തിയുമാണ് ഭാഗ്യരത്നമായ പവിഴം പ്രദാനം ചെയ്യുന്നത്.

എടുത്തുചാട്ടത്തിനും മറ്റും സമാധാനം ലഭിക്കാന്‍ പവിഴം മുത്തിനൊപ്പം ധരിക്കുന്നത് നല്ലതാണ്. മഞ്ഞകലര്‍ന്ന ഇന്ദ്രനീലക്കല്ല് ധരിക്കുന്നത് ഉദ്ദ്യോഗം സംബന്ധിച്ച് നല്ലതുവരാന്‍ ഈ രാശിക്കാരെ സഹായിക്കും. ധനപരമായ ഉയര്‍ച്ചകിട്ടാനും ഇത് സഹായിക്കും. ധനപരമായ ഉയര്‍ച്ചയ്ക്ക് മാണിക്യം ധരിക്കുന്നതും വളരെ നന്ന്

ഇടവം : 

ശുക്രന്‍ അധിപനായുള്ള ഈ രാശിക്കാര്‍ പൊതുവേ സ്നേഹത്തിന്‍റെയും സമന്വയത്തിന്‍റെയും മനസ്സുകള്‍ക്കുടമകളായിരിക്കും. വൈരമാണ് ഇവര്‍ക്കുള്ള ഭാഗ്യരത്നം. ആത്മനിയന്ത്രണമുള്ളവരും ഉറച്ച തീരുമാനമെടുക്കുന്നവരുമായ ഇവര്‍ പൊതുവേ ശാന്തപ്രകൃതിയുള്ളവരായിരിക്കും. ആകര്‍ഷണീയമായ പ്രകൃതമുള്ളവരാണ്. 

വൈറ്റ്മെറ്റലില്‍ വൈരം പിടിപ്പിച്ച ആഭരണങ്ങള്‍ അണിയുന്നത് ഭാഗ്യമാണ്. കഴിവതും ശുദ്ധമായ വൈരക്കല്ലുകള്‍ ധരിക്കുന്നത് കൂടുതല്‍ ഉത്തമം. തൊഴിലില്‍ അഭിവൃദ്ധിക്ക് മഞ്ഞകലര്‍ന്ന ഇന്ദ്രനീലം ധരിക്കുന്നതാണ് ഉത്തമം. മാണിക്യം ധരിക്കുന്നത് സുഖ-സമ്പല്‍സമൃദ്ധിക്കും ധനാഗമനത്തിനും വളരെ ഉത്തമം



മിഥുനം : 

ഈ രാശിക്കാര്‍ പൊതുവേ ബുദ്ധിശാലികളാണെങ്കിലും അക്ഷമരായിരിക്കും. അധിപന്‍ ബുധനാണ്. ഇവരുടെ ഭാഗ്യരത്നം മരതകവും. ഒന്നിലും ഉറച്ചുനില്‍ക്കാതെ ഒരേ സമയം പല പ്രവൃത്തികളില്‍ വ്യാപരിക്കുന്നവരായിരിക്കും ഈ കൂറുകാര്‍. എന്നാലും പൊതുവേ ഇവര്‍ സാഹിത്യം, പത്രപ്രവര്‍ത്തന രംഗങ്ങളില്‍ ശോഭിക്കുന്നവരാണ്. 

ഉദ്യോഗരംഗങ്ങളില്‍ ശോഭിക്കാന്‍ കടുംപച്ചയോ ഇളംപച്ചയോ നിറമുള്ള മരതകക്കല്ലുകള്‍ പതിച്ച മോതിരങ്ങള്‍ അണിയുന്നത് വളരെ ഉത്തമം. കച്ചവടത്തിനും വിവാഹക്കാര്യങ്ങള്‍ക്കും മഞ്ഞകലര്‍ന്ന ഇന്ദ്രനീലവും സന്താനലワിക്ക് വൈരവും ഉത്തമമാണ്.

കര്‍ക്കിടകം :

ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങള്‍ മാറിമാറി വരുന്നതുപോലെയുള്ള മനോഭാവമുള്ള ഇവരുടെ ഭാഗ്യരത്നം മുത്താണ്. ഒറ്റനോട്ടത്തിന് പരുക്കരെന്നു തോന്നുമെങ്കിലും വളരെ വിശാലമനസ്കരായിരിക്കും പൊതുവേ ഇക്കൂറുകാര്‍. 

ഇടയ്ക്കിടയ്ക്ക് ഉള്‍വലിയുക മുതലായ സ്വഭാവവൈചിത്യ്രങ്ങളെ നിയന്ത്രിക്കാന്‍ ഇവരുടെ ഭാഗ്യരത്നമായ മുത്ത് വളരെ നല്ലതാണ്. ഇത്തരക്കാരുടെ ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കാന്‍ പവിഴം ധരിക്കുന്നത് ഉത്തമമാണ്. തൊഴില്‍പരമായ ഉന്നമനത്തിനും ധനലワിക്കും വൈരം ധരിക്കുകയാണ് നന്ന്. പൊതുവേയുള്ള ശ്രേയസ്സുകിട്ടാന്‍ മഞ്ഞകലര്‍ന്ന ഇന്ദ്രനീലം ധരിച്ചാല്‍ മതിയാകും.



ചിങ്ങം :

മാണിക്യമാണിവരുടെ ഭാഗ്യ രത്നം. ശാന്തചിത്തരും കുലീനരുമായ ഇവരുടെ അധിപന്‍ സൂര്യനാണ്. വിവിധനിറമുള്ള മാണിക്യക്കല്ലുകള്‍ - തുടുത്തുചുവന്നതു മുതല്‍ ഇളം പിങ്കുനിറമുള്ളവ വരെ ലഭ്യമാണ്.

കുടുംബസൗഭാഗ്യത്തിനും ഭാഗ്യത്തിനുമായി ഈ രാശിക്കാര്‍ സ്വര്‍ണ്ണത്തിലോ വെള്ളിയിലോ പതിച്ച മാണിക്യമുള്ള ആഭരണങ്ങള്‍ അണിയുന്നത് വളരെ ഉത്തമമാണ്. പവിഴം പതിച്ച ആഭരണങ്ങള്‍ ധരിക്കുന്നത് ചൊവ്വാ ദോഷമുള്ളവര്‍ക്ക് വളരെ നല്ലതാണ്. കട്ടിമാണിക്യം അഥവാ ഗാര്‍നെറ്റ് ധരിക്കുന്നതും വളരെ നന്ന്

കന്നി :

സൗമ്യശീലവും ആരെയും ആകര്‍ഷിക്കുന്നസ്വഭാവവുമുള്ള ഈ രാശിക്കാരുടെ ഭാഗ്യരത്നം മരതകമാണ്. ഈ രാശിക്കാരുടെ അധിപന്‍ ബുധനാണ്. പെട്ടൈന്നെടുത്ത തീരുമാനങ്ങള്‍മൂലം പിന്നീട് പരിതപിക്കുന്നവരാണീ കൂട്ടര്‍. 

ഇവര്‍ക്ക് ഭാഗ്യദായകമായുള്ളത് പച്ചക്കലും മരതകവും പ്ളാറ്റിനത്തില്‍ പതിച്ച് ധരിക്കുന്നതാണ്. ധനയോഗത്തിന് മാണിക്യമാണ് ഉത്തമം. വൈരവും മരതകവും ഇടകലര്‍ത്തി ധരിക്കുന്നതും പൊതുവേ നല്ലതാണ്. പുഷ്യരാഗം ധരിക്കുന്നത് വിവാഹകാര്യങ്ങളിലും വിദ്യാഭ്യാസകാര്യങ്ങളിലും വളരെ നന്ന്



തുലാം :

സമാധാനകാംക്ഷികളായ ഇവര്‍ ജീവിതത്തിലുടനീളം സന്തുലിതാവസ്ഥ ഇഷ്ടപ്പെടുന്നു. വൈരമാണ് ഇവരുടെ ഭാഗ്യരത്നം. തമാശപ്രിയരും കാല്പനികസ്വഭാവവുമുള്ള ഇവരുടെ അധിപന്‍ ശുക്രനാണ്.

ആത്മവിശ്വാസം വളര്‍ത്തുന്നതിനും വ്യക്തിവികാസത്തിനും വൈരരത്നം ധരിക്കുന്നത് വളരെ ഉത്തമം. ചഞ്ചലമായ മാനസികാവസ്ഥകള്‍ ഇല്ലാതാകാനും വൈരരത്നം ധരിക്കുന്നത് വളരെ നന്ന്. ചെമ്പ് ആഭരണങ്ങള്‍ ധരിക്കുന്നത് ബുധന്‍റെ അനുഗ്രഹത്തിന് വളരെ നന്ന്.

വൃശ്ചികം :

ചൊവ്വാ അധിപനായുള്ളതാണ് വൃശ്ഛികരാശി. പവിഴമാണ് ഇവരുടെ ഭാഗ്യരത്നം. ചടുലമായ സ്വഭാവവിശേഷമുള്ളവരായിരിക്കും വൃശ്ഛികക്കൂറുകാര്‍. 

പവിഴം ധരിക്കുന്നതുകൊണ്ട് ശുഭാപ്തിവിശ്വാസം, ചുറുചുറുക്ക് എന്നിവ വര്‍ദ്ധിപ്പിക്കാന്‍ ഉതകും. ഉദ്യോഗരംഗത്ത് അഭിവൃദ്ധിക്ക് മഞ്ഞകലര്‍ന്ന ഇന്ദ്രനീലം വളരെനന്ന്. പവിഴവും മഞ്ഞകലര്‍ന്ന ഇന്ദ്രനീലവും മുത്തുമായി ഇടകലര്‍ത്തി ധരിക്കുന്നത് അധികഫലം തരുന്നതായിരിക്കും. രാഹുദോഷമകറ്റാനും ഇതു നന്ന്.



ധനു :

വ്യാഴം അധിപനായുള്ള ധനുരാശിക്കാരുടെ ഭാഗ്യരത്നം മഞ്ഞകലര്‍ന്ന ഇന്ദ്രനീലമാണ്. കാര്യങ്ങള്‍ വളരെയേറെ ആലോചിച്ച് ആസൂത്രണം ചെയ്ത് ശ്രദ്ധയോടെ കര്‍മ്മം ചെയ്യുന്നവരും ഉത്സാഹശീലരുമാണീക്കൂട്ടര്‍.

ഭാഗ്യരത്നമായ മഞ്ഞകലര്‍ന്ന ഇന്ദ്രനീലം ധരിക്കുന്നതുമൂലം രാശിയുടെ അധിപനായ വ്യാഴത്തിന്‍റെ ഗുണങ്ങള്‍ ലഭിക്കാന്‍ കഴിയും. എല്ലാവിധ ഐശ്വര്യങ്ങളും ഇതുമൂലം സിദ്ധിക്കുന്നു. ഇക്കൂട്ടര്‍ക്ക് മാണിക്കവും ചിലസമയങ്ങളില്‍ സഹായം ലഭിക്കാന്‍ ഉപകരിക്കും.


മകരം :

വിവേകശാലിക്കാരും ശാലീനരുമായ ഈ രാശിക്കാരുടെ അധിപന്‍ ശനിയാണ്. ഇന്ദ്രനീലം ഭാഗ്യരത്നവും. പൊതുവേ സംയമനം പാലിക്കുന്നവരും സഹനശക്തിയുള്ളവരുമാണ് ഇക്കൂട്ടര്‍. 

ഈ രാശിക്കാര്‍ക്ക് ശനി ഉച്ചത്തിലാണെങ്കില്‍ ഇന്ദ്രനീലം ധരിക്കുക മൂലം പലവിധത്തിലുമുള്ള അപൂര്‍വനേട്ടങ്ങള്‍ ലഭിക്കും. വൈരം ധരിക്കുന്നതുമൂലം ഉദ്യോഗസംബന്ധമായ ഉയര്‍ച്ച ഫലം. അത്ഭുതകരമായ പലതരത്തിലുമുള്ള ഫലങ്ങള്‍ ലഭിക്കുവാന്‍ വൈരവും ഇന്ദ്രനീലവും ചേര്‍ന്ന് ധരിക്കുക വളരെ നല്ലതാണ്. അതുപോലെതന്നെ വെള്ളക്കല്ലുകളും ഭാഗ്യദായകമാണീ രാശിക്കാര്‍ക്ക്



കുംഭം :

ശനി അധിപനായുള്ള കുംഭം രാശിക്കാര്‍ പൊതുവേ സ്വാതന്ത്രേച്ഛുക്കളും ഉത്പതിഷ്ണുക്കളുമായിരിക്കും. വൈരവും ഇന്ദ്രനീലവുമാണ് കുംഭരാശിക്കാര്‍ക്ക് ഭാഗ്യരത്നങ്ങള്‍. ഒറ്റനോട്ടത്തില്‍ പൊതുവേ ഇത്തരക്കാര്‍ അഹംഭാവികളാണെന്ന് തോന്നുമെങ്കിലും ശുദ്ധഗതിക്കാരായിരിക്കും. അനുതാപപൂര്‍ണ്ണമായ പെരുമാറ്റവും നയചാതുരതയും കാരണം സാധാരണകാണിക്കുന്ന തലതിരിഞ്ഞസ്വഭാവം വലിയ ദോഷം ചെയ്യാറില്ല. 

ഇന്ദ്രനീലത്തില്‍ തന്നെ 'വാട്ടര്‍ബ്ളൂ' നിറമുള്ളവ ധരിക്കുന്നതാണ് ഈ രാശിക്കാര്‍ക്ക് വളരെ ഉത്തമമായുള്ളത്. 


മീനം :

പുഷ്യരാഗമാണ് മീനം രാശിക്കാരുടെ ഭാഗ്യരത്നം. ഒന്നിലും പൊതുവേ ആസക്തിയില്ലാത്തവരും അലസജീവികളുമാണ് മീനരാശിക്കാര്‍. പൊതുവേ പാനീയങ്ങളോട് താത്പര്യമുള്ള ഇക്കൂട്ടര്‍ പെട്ടെന്നു വികാരഭരിതാവുകയില്ല. 

പെട്ടെന്നു തീരുമാനങ്ങളെടുക്കാനുള്ള കഴിവുണ്ടാകുവാനും ശരിയായ വിശകലനശേഷിക്കും ഭാഗ്യരത്നമായ പുഷ്യരാഗം ധരിക്കുന്നത് വളരെ ഉത്തമമാണ്. മുത്തും പവിഴവും ധരിക്കുന്നതും പുഷ്യരാഗം ധരിക്കുന്നതുപോലെ ഉത്തമമാണ്.

സന്താന പ്രതിബന്ധ കാരണം

സന്താന ദുരിതങ്ങള്‍ വിശദമായ ജാതക പരിശോധനയിലൂടെ മനസ്സിലാക്കാവുന്നതാണ്. സന്താനം ഉണ്ടാവാതിരിക്കുക, സന്താനങ്ങള്‍ക്ക് കഷ്ടത വന്ന് ഭവിക്കുക, സന്താനങ്ങളുടെ അകാല മരണം ഇവയെല്ലാം സന്താന പ്രതിബന്ധമായി കണക്കാക്കുന്നു.

ഭാര്യാഭര്‍ത്താക്കന്‍‌മാരുടെ ജാതകത്തിലെ പൊരുത്തം, പൊരുത്തക്കേട്, കുടുംബപരവും ശാരീരികവുമായ പ്രത്യേകതകള്‍ എന്നിവയെല്ലാം സന്താന പ്രതിബന്ധ കാരണം കണ്ടെത്താന്‍ കണക്കിലെടുക്കേണ്ടതുണ്ട്.

പ്രശ്നത്തില്‍ കുജന്‍ ഓജ രാശിയില്‍ വന്നാല്‍ സുബ്രമഹ്ണ്യ പൂജ നടത്തണം. ബുധനാണ് പ്രതിബന്ധം സൃഷ്ടിക്കുന്നതെങ്കില്‍ വിഷ്ണുപൂജ, സന്താനഗോപാല പൂജ, സന്താന സുഭാഗ്യ സൂക്ത ജപം എന്നിവയും ശുക്രന്‍ ഓജ രാശിയില്‍ നില്‍ക്കുകയാണെങ്കില്‍ യക്ഷിപൂജയും നടത്തണം. യുഗ്മ രാശിയിലാണെങ്കില്‍ ധര്‍മ്മദൈവ പൂജയും ഘൃത സേവയൌം നടത്തണം.

വ്യാഴം ഓജരാശിയിലാണെങ്കില്‍ മന്ത്രശക്തി വരുത്തിയ കല്യാണ ഘൃതം സേവിക്കുക. യുഗ്മ രാശിയിലാണെകില്‍ ശങ്കരനാരായണ ജപവും നടത്തണം.

സൂര്യന്‍, ശനി എന്നിവര്‍ ഓജരാശിയില്‍ വന്നാല്‍ സന്താന പ്രതിബന്ധ കാരണം പിതൃശാപമാണെന്ന് കണക്കാക്കാം. ഇതിനായി പിതൃപൂജ നടത്തി പിതൃക്കളെ സന്തോഷിപ്പിക്കണം. ചന്ദ്രനാണ് പ്രതിബന്ധകാരകനെങ്കില്‍ പിതൃപ്രീതിക്ക് പുണ്യ ക്ഷേത്രങ്ങളില്‍ വച്ച് ശ്രാദ്ധം കഴിക്കണം. രാഹുവാണ് പ്രതിബന്ധമെങ്കില്‍ സര്‍പ്പ പ്രീതിക്ക് വേണ്ടത് ചെയ്യണം.

ചൊവ്വാ ദോഷ പരിഹാര നിര്‍ദ്ദേശങ്ങള്‍


ജാതകത്തിലെ പ്രത്യേകത അനുസരിച്ച് ഗ്രഹശാന്തി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് ചൊവ്വാ ദോഷത്തിന് പരിഹാരമാവും. ചൊവ്വാദോഷമുള്ളവര്‍ മംഗല്യ സിദ്ധിക്ക് വൃതാനുഷ്ഠാനവും ക്ഷേത്ര ദര്‍ശനവും നടത്തേണ്ടതുണ്ട്.

സ്ത്രോത്രോച്ചാരണം, യന്ത്രങ്ങള്‍ ധരിക്കുക, മന്ത്രജപം, രത്ന ധാരണം തുടങ്ങി നിരവധി ഗ്രഹദോഷ പരിഹാരങ്ങള്‍ ജ്ഞാനികളുടെ ഉപദേശമനുസരിച്ച് ചെയ്യാവുന്നതാണ്. ചൊവ്വയും രാശികളുമായി ബന്ധപ്പെടുത്തിയുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

പട്ടികയില്‍ കാണുന്നത് പരിഹാരം മാത്രമാണ്. ജാതക വിശേഷമനുസരിച്ചായിരിക്കണം എത്ര ദിവസം ദര്‍ശനം നടത്തേണ്ടത് എന്നും പാലിക്കപ്പെടേണ്ട കാര്യങ്ങളെ കുറിച്ചും ധാരണയില്‍ എത്തേണ്ടത്.

രാശി

പരിഹാരം
ഇടവം
വെള്ളിയാഴ്ചത്തെ ദേവീ ദര്‍ശനം

മിഥുനം
ബുധനാഴ്ച സുബ്രമഹ്ണ്യ ദര്‍ശനം

കര്‍ക്കിടകം
തിങ്കളാഴ്ച ദേവീദര്‍ശനം

ചിങ്ങം
ഞായറാഴ്ച സുബ്രമഹ്ണ്യ ദര്‍ശനം

കന്നി
ബുധനാഴ്ച ദേവീദര്‍ശനം

തുലാം
വെള്ളിയാഴ്ച സുബ്രമഹ്ണ്യ ദര്‍ശനം

വൃശ്ചികം
ചൊവ്വാഴ്ച ദേവീദര്‍ശനം

ധനു
വ്യാഴാഴ്ച സുബ്രമഹ്ണ്യ ദര്‍ശനം

മകരം
ശനിയാഴ്ച ദേവീ ദര്‍ശനം

കുംഭം
ശനിയാഴ്ച സുബ്രമഹ്ണ്യ ദര്‍ശനം

മീനം
വ്യാഴാഴ്ചകളില്‍ ദേവീദര്‍ശനം

രുദ്രാക്ഷം ധരിക്കുമ്പോള്‍


ശിവചൈതന്യവുമായി ബന്ധപ്പെടുത്തിയാണ് രുദ്രാക്ഷത്തിന് ഹിന്ദുക്കള്‍ ആത്മീയപരമായും ജ്യോതിഷപരമായും ഉയര്‍ന്ന സ്ഥാനം നല്‍കിയിരിക്കുന്നത്. രുദ്രാക്ഷം ധരിക്കുന്നത് മൂലം ഗ്രഹ ദോഷങ്ങള്‍ അകലുകയും സമ്പത്ത്, സമാധാനം, ആരോഗ്യം എന്നിവ ഉച്ചസ്ഥായിയില്‍ എത്തുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

രുദ്രാക്ഷം തെരഞ്ഞെടുക്കുന്നത് പോലെതന്നെ ധരിക്കുന്നതിനും ചില നിയമങ്ങള്‍ ഉണ്ട്. രുദ്രാക്ഷം ധരിക്കുന്ന സമയത്ത് ശുദ്ധവൃത്തികള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.

പ്രാര്‍ത്ഥനയും മന്ത്രോച്ചാരാണവും നടത്തി ഐശ്വര്യദായക ദിവസങ്ങളില്‍ വേണം രുദ്രാക്ഷ ധാരണം നടത്തേണ്ടത്. ധരിക്കുന്ന ആള്‍ ദിവസവും രുദ്രാക്ഷമന്ത്രം ഉരുക്കഴിക്കേണ്ടതുമുണ്ട്.

ഋതുമതികളായിരിക്കുന്ന സമയത്ത് രുദ്രാക്ഷം ധരിക്കാന്‍ പാടില്ല. ഉറങ്ങാന്‍ പോവുമ്പോള്‍ രുദ്രാക്ഷം ധരിക്കാന്‍ പാടില്ല. രുദ്രാക്ഷം വിശുദ്ധമായ സ്ഥലത്ത് വേണം സൂക്ഷിക്കേണ്ടത്‍. ദിവസവും രാവിലെ സ്നാനം കഴിഞ്ഞ ശേഷം മന്ത്രം ഉരുക്കഴിച്ച് ധരിക്കണം. വൈകിട്ട് ഊരി വയ്ക്കുമ്പോഴും മന്ത്രോച്ചാരണം നടത്തണം.

ലൈംഗിക ബന്ധം നടത്തുമ്പോള്‍ രുദ്രാക്ഷം അണിയരുത്. ശവദാഹത്തില്‍ പങ്കെടുക്കുമ്പോഴും പ്രസവം നടന്ന വീട്ടില്‍ വാലായ്മ കഴിയുന്നതിന് മുമ്പ് സന്ദര്‍ശനം നടത്തുമ്പോഴും രുദ്രാക്ഷം അണിയരുത് എന്നാണ് വിദഗ്ധമതം.

രത്നധാരണം എങ്ങനെ?


പ്രധാന ദോഷ പരിഹാരങ്ങളില്‍ ഒന്നാണ് രത്നധാരണം. ഏറ്റവും കൂടുതല്‍ ശ്രദ്ധയോടെ നടത്തേണ്ട പരിഹാര മാര്‍ഗ്ഗവുമാണിത്.

സാമ്യമില്ലാത്ത, പരസ്പരം എതിരായ രത്നങ്ങള്‍ ധരിക്കുന്നത് ജാതകന് ഗുണത്തേക്കാള്‍ ഏറെ ദോഷം വരുത്തിയേക്കാമെന്ന് ജ്യോതിഷികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ജാതകന്‍റെ നക്ഷത്രാധിപനായ ഗ്രഹത്തെ ശക്തിപ്പെടുത്തുന്നതാണ് സാധാരണ ചെയ്യാറ്. ഇതിനായി രാശിയും നക്ഷത്രവും മാത്രം നോക്കുന്നത് മാത്രം മതിയാവില്ല.


കിഴക്ക് ഭാഗത്ത് വജ്രം, വടക്ക് കിഴക്ക് മരതകം, തെക്ക് കിഴക്ക് മുത്ത്, നടുവില്‍ മാണിക്യം, വടക്ക് പുഷ്യരാഗം, തെക്ക് പവിഴം, പടിഞ്ഞാറ് ഇന്ദ്രനീലം, വടക്കുപടിഞ്ഞാറ് വൈഡൂര്യം, തെക്കുപടിഞ്ഞാറ് ഗോമേദകം എന്നിവയാണ് ഘടിപ്പിക്കേണ്ടത്      
ജാതകന്‍റെ ഗ്രഹനില, ദശാകാലം തുടങ്ങിയവ വിശദമായി പരിശോധിച്ച് രത്നം ധരിക്കുന്നതാണ് ഉത്തമം. ജാതകം പരിശോധിക്കുന്നതിലൂടെ ഏതൊക്കെ ഗ്രഹങ്ങളാണ് ദുര്‍ബ്ബല സ്ഥിതിയില്‍ ഉള്ളതെന്നും അവയെ ശക്തിപ്പെടുത്തേണ്ടതുണ്ടോ എന്നും ജ്യോതിഷിക്ക് മനസ്സിലാക്കാന്‍ സാധിക്കും.

ഒരുപക്ഷേ, പാപ ഗ്രഹങ്ങളായിരിക്കും ജാതകത്തില്‍ ദുര്‍ബ്ബല സ്ഥാനത്ത് നില്‍ക്കുക. ശുഭഗ്രഹങ്ങള്‍ ചിലപ്പോള്‍ പാപ സ്ഥാനത്ത് നില്‍ക്കാം. ഈ അവസരത്തില്‍ പാപനെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതേപൊലെ പാപനും ശുഭ സ്ഥാനത്ത് വന്നുകൂടായ്കയില്ല. അതിനാല്‍, വിദഗ്ധര്‍ ജാതകം പരിശോധിച്ച് തന്നെ രത്ന നിര്‍ണ്ണയം നടത്തുന്നതായിരിക്കും ഉത്തമം.

ചില അവസരങ്ങളില്‍ ജാതകന് ഉചിതമായ രത്നം കണ്ടെത്താന്‍ കലശലായ ബുദ്ധിമുട്ട് നേരിട്ടേക്കാം. ഇതിന് നവരത്ന മോതിരമാവും പരിഹാരമായി നിര്‍ദ്ദേശിക്കുക. നവരത്ന ധാരണം ഒരു ദോഷഫലവും ഉണ്ടാക്കില്ല. മോതിരത്തിന്‍റെ കിഴക്ക് ഭാഗത്ത് വജ്രം, വടക്ക് കിഴക്ക് മരതകം, തെക്ക് കിഴക്ക് മുത്ത്, നടുവില്‍ മാണിക്യം, വടക്ക് പുഷ്യരാഗം, തെക്ക് പവിഴം, പടിഞ്ഞാറ് ഇന്ദ്രനീലം, വടക്കുപടിഞ്ഞാറ് വൈഡൂര്യം, തെക്കുപടിഞ്ഞാറ് ഗോമേദകം എന്നിവയാണ് ഘടിപ്പിക്കേണ്ടത്.

വീട്‌ നിര്‍മ്മിക്കേണ്ടത്‌ ഭൂമിയുടെ എവിടെ


വസ്തുവില്‍/ പുരയിടത്തില്‍ എവിടെ വീട്‌/ പുര പണിയണം?


വാസ്തുശാസൃതം അതിന്‌ ഉത്തരം നല്‍കുന്നുണ്ട്‌. ചെറിയ പറമ്പാണെങ്കില്‍ - രണ്ടോ മൂന്നോ സെന്റ്‌ -അതിലങ്ങോട്ട്‌ വീട്‌ വെക്കുകയേ നിവൃത്തിയുള്ളൂ. വാസ്തു പരിഗണനകള്‍ കണിശമായി പലിക്കാനാവില്ലല്ലോ.

വലിയപറമ്പുകളില്‍ കണക്കാക്കേണ്ടതായ ബ്രഹ്മസൂത്രം, യമസൂത്രം, കര്‍ണ്ണസൂത്രം എന്നിവ അല്‍പക്ഷേത്രവിധി പ്രകാരം ചെറിയപറമ്പുകളില്‍ കണക്കാക്കേണ്ടതില്ല.

ചെറിയ സ്ഥലമാണെങ്കില്‍ വീടിന്റെ നടുഭാഗം, തെക്ക്‌-പടിഞ്ഞാറു ഭാഗത്തോട്‌ ചേര്‍ന്നോ, വടക്ക്‌-കിഴക്ക്‌ ഭാഗത്തോട്‌ ചേന്നോ ആവണം. . പറമ്പിന്റെ മധ്യത്തില്‍ മദ്ധ്യത്തില്‍ ഗൃഹമദ്ധ്യം വരാന്‍ പാടില്ല എന്നാണ്‌ ആചാര്യ മതം.

സമാന്യം വലിയ പറമ്പാണെങ്കില്‍കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ

വീട്‌ ഉണ്ടാക്കേണ്ട ഭൂമിയെ വടക്കു തെക്കായും , കിഴക്കുപടിഞ്ഞാറായും വശങ്ങളില്‍ നിന്ന്‌ നേര്‍ രേഖവരച്ച്‌ നാലു ഭാഗമായി വിഭജിക്കുക. ഇവയില്‍ വടക്ക്‌-കിഴക്ക്‌ ഭാഗത്തിലോ, തെക്ക്‌-പടിഞ്ഞാറ്‌ ഭാഗത്തിലോ ആണ്‌ വീട്‌ പണിയേണ്ടത്‌ എന്ന്‌ വാസ്തു ശാസ്ത്രം അ൹ശാസിക്കുന്നു.

അതില്‍ തന്നെ തിരഞ്ഞെടുത്ത ഭൂമിയുടെ മദ്ധ്യത്തോടുചേര്‍ന്നുവേണം വീട്‌ വെക്കാന്‍. എന്നാല്‍ കൃത്യമായി നടുക്ക്‌ ആവാ൹ം പാടില്ല. അതിര്‍ത്തിയോടുചേര്‍ത്തു വീട്‌ വെക്കരുത്‌. ഗൃഹമദ്ധ്യസൂത്രം തടസ്സപ്പെടുന്ന രീതിയില്‍ ഭിത്തി, തൂണ്‌, ടോയ്‌ലറ്റ്‌ തുടങ്ങിയവ വരുന്നത്‌ ശുഭകരമല്ല

കൂടുതല്‍ ഭൂമിയുള്ള സ്ഥലങ്ങളില്‍ വീടുവെക്കുമ്പോള്‍ ആ സ്ഥലത്ത്‌ ഉള്‍ക്കൊള്ളിക്കാവുന്ന സമചതുരമായി വാസ്തുവിനെ കണക്കാക്കണം. കിഴക്ക്‌ വശത്തെ മദ്ധ്യത്തില്‍ നിന്നും പടിഞ്ഞാറ്‌ വശത്തെ മദ്ധ്യം വരെബ്രഹ്മസൂത്രവും തെക്കുവടക്കുദിശയില്‍ വാസ്തുമദ്ധ്യത്തില്‍ യമസൂത്രവും കണക്കാക്കുന്നു.അപ്പോള്‍ ഭൂമി വീണ്ടും നാലു ചെറിയ സമചതുരാമാവുന്നു 

അതില്‍ ഒന്നില്‍, വടക്കു-കിഴക്കേ ഖണ്ഡത്തിലോ, തെക്ക്‌-പടിഞ്ഞാറെ ഖണ്ഡത്തിലോ ബ്രഹ്മ, യമസൂത്രങ്ങളില്‍ തട്ടാത്ത വിധത്തില്‍ ഗൃഹസ്ഥാനം നിശ്ചയിക്കേണ്ടതാണ്‌. ഈ രീതിയില്‍ വീടുള്‍ ഉണ്ടാകുമ്പോള്‍, തെക്കുപടിഞ്ഞാറേ മൂലയില്‍ നിന്ന്‌ വടക്കുകിഴക്കേ മൂല വരെയുള്ള കര്‍ണസൂത്രവും തട്ടാതെ നോക്കണം.

ഈ വിധത്തില്‍ രേഖ നാല്‌ ആക്കി തിരിച്ച്‌ അതില്‍ വടക്കു-കിഴക്കേ ഖണ്ഡത്തിലോ, തെക്ക്‌-പടിഞ്ഞാറെ ഖണ്ഡത്തിലോ ബ്രഹ്മ, യമസൂത്രങ്ങളില്‍ തട്ടാത്ത വിധത്തില്‍ ഗൃഹസ്ഥാനം നിശ്ചയിക്കേണ്ടതാണ്‌. 

എന്നാല്‍ ചെറിയ പറമ്പുകളില്‍ 'അല്‍പക്ഷേത്രവിധി' പ്രകാരം ആകെ ഭൂമിയില്‍ ഒതുങ്ങുന്ന ഒരു ദീര്‍ഘചതുരമോ, സമചതുരമോ കണക്കാക്കി വീടുണ്ടാക്കാം, വാസ്തുമദ്ധ്യത്തില്‍ നിന്ന്‌ ഗൃഹമദ്ധ്യം വടക്കുകിഴക്കോട്ടോ, തെക്കുപടിഞ്ഞാട്ടോ നീക്കി നിര്‍ത്തുന്നതാണ്‌ നല്ലത്‌.പിശാചവീഥിയും ഒഴിവാക്കണം.