Wednesday, December 16, 2015

സന്താന രക്ഷയ്‌ക്കായി ഷഷ്‌ഠിസ്‌തുതി

വെളുത്തപക്ഷ ഷഷ്‌ഠിയാണ്‌ വ്രതം അനുഷ്‌ഠിക്കുന്നതിന്‌ ഉത്തമം. തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്‌ഠി സ്‌ക്കന്ദഷഷ്‌ഠിയെന്ന്‌ അറിയപ്പെടുന്നു. അന്നു മുതല്‍ തുടങ്ങി എല്ലാ മാസത്തിലെയും ഷഷ്‌ഠിനാളില്‍ വ്രതം അനുഷ്‌ഠിക്കുന്നത്‌ വളരെ ഉത്തമം.

കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഒരു കുഞ്ഞിക്കാലു കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരേപോലെ ജപിക്കാവുന്ന ഒരു സ്‌തുതിയാണിത്‌.
ഷഷ്‌ഠിവ്രതം അനുഷ്‌ഠിക്കുന്നത്‌ സുബ്രഹ്‌മണ്യപ്രീതിക്കുവേണ്ടിയാണെന്ന്‌ ഏവര്‍ക്കും അറിയാവുന്നതാണ്‌. കുഞ്ഞുങ്ങള്‍ക്ക്‌ നന്മ വരുന്നതിലേക്കായി മാതാപിതാക്കള്‍ അനുഷ്‌ഠിക്കുന്ന വ്രതമാണ്‌ ഷഷ്‌ഠിവ്രതം.
ആദ്യമായി ഷഷ്‌ഠിവ്രതം അനുഷ്‌ഠിച്ചത്‌ ശ്രീപാര്‍വ്വതീ ദേവിയാണെന്നും ദേവാസുര യുദ്ധത്തില്‍ സര്‍പ്പരൂപിയായി മറഞ്ഞ മകന്‍ സുബ്രഹ്‌മണ്യനെ തിരികെ സ്വരൂപത്തില്‍ കാണുന്നതിനായി ദേവി 108 ഷഷ്‌ഠിവ്രതം അനുഷ്‌ഠിച്ചെന്നും പറയപ്പെടുന്നു.
വെളുത്തപക്ഷ ഷഷ്‌ഠിയാണ്‌ വ്രതം അനുഷ്‌ഠിക്കുന്നതിന്‌ ഉത്തമം. തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്‌ഠി സ്‌ക്കന്ദഷഷ്‌ഠിയെന്ന്‌ അറിയപ്പെടുന്നു. അന്നു മുതല്‍ തുടങ്ങി എല്ലാ മാസത്തിലെയും ഷഷ്‌ഠിനാളില്‍ വ്രതം അനുഷ്‌ഠിക്കുന്നത്‌ വളരെ ഉത്തമം.


ഷഷ്‌ഠിദേവി

മൂലപ്രകൃതിയായ ദേവിയുടെ ഷഷ്‌ഠാംശം ആയതിനാല്‍ ഷഷ്‌ഠിദേവിയെന്ന്‌ വിളിക്കുന്നു. ബ്രഹ്‌മാവിന്റെ മാനസപുത്രിയാണ്‌. ദേവസേന എന്ന്‌ പേര്‌. സുബ്രഹ്‌മണ്യസ്വാമിയുടെ പത്നിയാണ്‌. സുബ്രഹ്‌മണ്യ ക്ഷേത്രങ്ങളില്‍ ഭഗവാന്റെ ഇടതുവശത്തായി സ്‌ഥാനം.
വലതുവശത്ത്‌ വള്ളീദേവിയും ഇടതുവശത്ത്‌ ദേവസേനയും (ഭഗവാന്‌ രണ്ടു പത്നിമാര്‍ ആണല്ലോ). ദേവി മാത്രമായി ക്ഷേത്രം ഉള്ളതായി അറിയില്ല. കുട്ടികളുടെ അധിഷ്‌ഠാന ദേവതയാണ്‌. കുട്ടികള്‍ക്ക്‌ ആയുസ്സും ആരോഗ്യവും സല്‍ബുദ്ധിയും നല്‍കുന്ന ദേവിയെ പ്രാര്‍ത്ഥിച്ചാല്‍ ഉറപ്പായും ഫലം ലഭിക്കും.


ഷഷ്‌ഠിസ്‌തുതി

ശ്രീ മഹാദേവീ ഭാഗവതത്തില്‍ 46-ാം അദ്ധ്യായം. ഷാഷ്‌ഠ്യുപഖ്യാനം എന്ന ഭാഗത്ത്‌ സുബ്രഹ്‌മണ്യപത്നിയായ ദേവസേനാ ദേവിയുടെ ചരിത്രവും സ്‌തോത്രവും ഷഷ്‌ഠി ദേവിയുടെ പൂജാവിധികളും അനു്രഗഹശക്‌തിയും വിവരിക്കുന്നുണ്ട്‌.
സ്വയംഭൂമനുവിന്റെ പുത്രനായ പ്രിയവ്രതന്‍ സ്‌തുതിക്കുന്നതാണ്‌ ഈ സ്‌തുതി.
നമോദേവി മഹാദേവി!
സിദ്ധേ ശാന്തേ നമിച്ചിടാം ശ്രദ്ധയ്‌ക്കായ്‌ ദേവസേനയ്‌ക്കായ്‌ ഷഷ്‌ഠിക്കായ്‌ ഞാന്‍ നമിച്ചിടാം
വരദയ്‌ക്കായ്‌ പുത്രദയയ്‌ക്കായ്‌ ധനദയയ്‌ക്കായ്‌ നമിച്ചിടാം.
സുഖമോക്ഷദയാം ഷഷ്‌ഠീദേവിക്കായ്‌ ഞാന്‍ നമിച്ചിടാം.
സൃഷ്‌ടേ ഷഷ്‌ഠാംശ രൂപേ! നല്‍സിദ്ധേ! നിന്നെ നമിച്ചിടാം
സിദ്ധയോഗിയിനിയാം മായേ! ഷഷ്‌ഠിദേവീ! നമിച്ചിടാം
സാരയ്‌ക്കായ്‌ ശാരദയ്‌ക്കായും പരയ്‌ക്കായും നമിച്ചിടാം
ബാലാധിഷ്‌ഠാ തൃദേവിക്കായ്‌ ഷഷ്‌ഠിദേവിക്കിതാ നമഃ കല്യാണിദായി കല്യാണി.
കര്‍മ്മത്തില്‍ ഫലദായിനി! പ്രത്യക്ഷേ ഭക്‌തരായോര്‍ക്കു ഷഷ്‌ഠീദേവി നമിച്ചിടാം
കര്‍മ്മങ്ങളില്‍ പൂജ്യമാകും സ്‌കന്ദകാന്തേ നമിച്ചിടാം
ദേവന്മാരെ രക്ഷ ചെയ്‌ത ഷഷ്‌ഠീദേവി നമിച്ചിടാം
ശുദ്ധ്വ സത്വസ്വരൂപയ്‌ക്കായ്‌ വന്ദിതയ്‌ക്കായ്‌ സദാനൃണാം ഹിംസാക്രോധങ്ങളില്ലാത്ത ഷഷ്‌ഠിക്കായ്‌ ഞാന്‍ നമിച്ചിടാം.
ധനം ഭാര്യാ (ഭര്‍ത്തൃ) പുത്രരേയുമെനിക്കേകണമീശ്വരീ!
മാനം ജയം ശത്രുനാശമതും നല്‍കണമംബികേ!
യശസ്സും ധര്‍മ്മവും; ഷഷ്‌ഠീദേവിക്കായ്‌ നമിച്ചിടാം!
വിദ്യയും പ്രജയും ഭൂവും നല്‍കണം നീ സുപൂജിതേ!
കല്യാണവും നല്‍കീടേണം ഷഷ്‌ഠീദേവീ! നമിച്ചിടാം


ഫലം :-

ഏവം പ്രിയവ്രതന്‍ വാഴ്‌ത്തി കീര്‍ത്തിമാനായ പുത്രനെ ലഭിച്ചാല്‍ ഷഷ്‌ഠിയാം ദേവി പ്രസാദിക്കും.
ഒരു വത്സരമീ ഷഷ്‌ഠിസ്‌തോത്രം ഭക്‌ത്യാ പഠിപ്പവര്‍ പ്രാപിക്കുമായുസ്സേറീടും ശ്രേഷ്‌ഠനായുള്ള പുത്രനെ ഒരുവര്‍ഷം പൂജ ചെയ്‌തീ സ്‌തോത്രത്തെ കേട്ടിടുന്നവള്‍ പ്രസവിക്കും പാപമെല്ലാം പോയ്‌ മഹാവന്ധ്യയെങ്കിലും വിദ്വാനായ്‌ വീരനായ്‌ കീര്‍ത്തിമാനായ്‌ സല്‍ഗുണവാനുമായ്‌ ദീര്‍ഘായുസ്സായ സുതനെ ദേവി തന്‍ കൃപ മൂലമായ്‌ മൃതവത്സാ കാകവന്ധ്യയായിട്ടുള്ളൊരു നാരിയും വത്സരം കേള്‍ക്കുകില്‍ പുത്രനുണ്ടാം ദേവീ കൃപാ ബലാല്‍ബാലന്‌ രോഗമുള്ളപ്പോള്‍ പിതാക്കള്‍ കേട്ടുവെങ്കിലും മാസം കൊണ്ടാ രോഗനാശം വരും ഷഷ്‌ഠീകൃപാ ബലാല്‍.
തുടര്‍ന്ന്‌ സുബ്രഹ്‌മണ്യസ്വാമിയെ സ്‌തുതിക്കുക.
ഷണ്‍മുഖം ച ഗണാധീശം
സാംബം ച പരമേശ്വനും
മമ സര്‍വ്വദുഃഖ വിനാശായ
സന്തതം ചിന്തയാമ്യഹം.
ഷഡാനനം കുങ്കുമരക്‌തവര്‍ണ്ണം
മഹാമതിം ദിവ്യ മയൂരവാഹനം
രുദ്രസ്യ സൂനം സുരസൈന്യനാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ.
ഈ സ്‌തുതി നിത്യവും പ്രഭാതത്തിലോ, സന്ധ്യയ്‌ക്കോ രണ്ടുനേരമോ കുളിച്ച്‌ ശുദ്ധമായി നിലവിളക്ക്‌ കൊളുത്തി പ്രാര്‍ത്ഥിക്കുക. വള്ളീദേവയാനീ സമേതനായ സുബ്രഹ്‌മണ്യനെ മനസ്സില്‍ ധ്യാനിച്ച്‌ പ്രാര്‍ത്ഥിച്ച്‌ മക്കള്‍ക്ക്‌ വേണ്ടി അപേക്ഷിക്കുക. തീര്‍ച്ചയായും ഫലം ലഭിക്കും. എല്ലാ നന്മകളും ഉണ്ടാകട്ടെ.

Thursday, October 1, 2015

മുറികള്‍ക്കുള്ള സ്‌ഥാനവും ചില കാര്യങ്ങളും

ആയുസ്സിന്റെ മൂന്നിലൊന്ന്‌ സമയം കഴിയുന്നത്‌ കിടപ്പുമുറിയിലാണ്‌. അപ്പോള്‍ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ടത്‌ ഇവിടമാണ്‌. ബീമിനടിയിലും ബര്‍ത്തിനടിയിലും കിടക്കുന്നതും; കട്ടിലിനടിയില്‍ എന്തെങ്കിലുമൊക്കെ സൂക്ഷിക്കുന്നതും സമ്മര്‍ദ്ദത്തെ ഉണ്ടാക്കും.
വാസ്‌തുശാസ്‌ത്രമനുസരിച്ച്‌ വീടുപണിതാലും തോന്നുന്ന മുറിയില്‍ കിടക്കാന്‍ വിധിച്ചിട്ടില്ല. ഗൃഹനാഥനും നാഥയും തെക്കുകിഴക്കേ മുറിയില്‍ കിടന്നാല്‍ കലഹവും അസ്വസ്‌ഥതയുമായിരിക്കും ഫലം.

വടക്കുകിഴക്ക്‌ മുറിയില്‍ കിടന്നാലോ? ചെറുപ്പക്കാരായ ദമ്പതികളുടെ ലൗകികചിന്ത വിട്ടൊഴിഞ്ഞുപോകും.
അതായത്‌ ലൈംഗിക താല്‌പര്യം ഇല്ലാതാകും.

സാധാരണഗതിയില്‍ കിടപ്പുമുറിക്കുള്ള സ്‌ഥാനം തെക്കും പടിഞ്ഞാറുമാണ്‌. മുഖ്യ കിടപ്പുമുറിയുടെ സ്‌ഥാനം (ഗൃഹനാഥന്‍) തെക്കുപടിഞ്ഞാറ്‌ തന്നെയാണ്‌. (രണ്ടാം പരിഗണന വടക്കുപടിഞ്ഞാറ്‌). എന്നാല്‍ ഒരുപാട്‌ വയസ്സായതിനുശേഷവും ഈ മുറിയില്‍ കിടക്കുന്നതില്‍ അര്‍ത്ഥമില്ല.
അടുത്ത അവകാശിയായ മകനും ഭാര്യയുമാണ്‌ ഈ മുറി ഉപയോഗിക്കേണ്ടത്‌. പ്രായം ചെന്ന ഗൃഹനാഥനും ഭാര്യയും വടക്കുകിഴക്കേ മുറിയാണ്‌ ഉപയോഗിക്കേണ്ടത്‌. അവിടെ ആത്മീയകാര്യങ്ങള്‍ക്ക്‌ കൂടുതല്‍ താല്‌പര്യമുണ്ടാകും. വടക്കുകിഴക്ക്‌ പൂജാമുറിയുടെ മുഖ്യസ്‌ഥാനവുമാണ്‌.
തെക്കുകിഴക്ക്‌ അടുക്കളയുടെ സ്‌ഥാനമാണ്‌. അവിടെ മുറിയുണ്ടെങ്കില്‍ അത്‌ ആണ്‍കുട്ടികള്‍ക്കാണ്‌ ഉത്തമം. എന്നാല്‍ പരുക്കന്‍ സ്വഭാവമുള്ള കുട്ടിയാണെങ്കില്‍ ആ മുറിയില്‍ കിടന്നാല്‍ കൂടുതല്‍ കുഴപ്പത്തിലേക്ക്‌ നയിക്കും. കാരണം അത്‌ അഗ്നികോണിലെ മുറിയാണ്‌.

തെക്കുപടിഞ്ഞാറേ മുറിയില്‍ കൗമാരക്കാരായ കുട്ടികള്‍ കിടക്കാനേ പാടില്ല. തെക്കുഭാഗം ആണ്‍കുട്ടികള്‍ക്കും വടക്കുഭാഗത്തുള്ള മുറി പെണ്‍കുട്ടികള്‍ക്കുമാണ്‌ പറഞ്ഞിരിക്കുന്നത്‌.
വടക്കുപടിഞ്ഞാറേ മുറിയില്‍ പെണ്‍കുട്ടികള്‍ കിടന്നാല്‍ യഥാസമയം വിവാഹം നടക്കുമെന്ന്‌ ശാസ്‌ത്രം പറയുന്നു. സാധാരണയായി വായുകോണിലെ ഈ ഭാഗത്ത്‌ പൂജാമുറിയൊഴിച്ച്‌ മറ്റെല്ലാ ആവശ്യത്തിനും ഉപയോഗിക്കാം.

കിടപ്പുമുറിയില്‍ കണ്ണാടി, ദൈവത്തിന്റെ ഫോട്ടോ, ജലസംബന്ധമായ ചിത്രങ്ങള്‍ എന്നിവ ഒഴിവാക്കണം. അതുപോലെ പുസ്‌തകക്കെട്ടുകള്‍, ചുരുണ്ട വയറുകള്‍, ആക്രിസാധനങ്ങള്‍ ഇവ പാടില്ല. ആയുസ്സിന്റെ മൂന്നിലൊന്ന്‌ സമയം കഴിയുന്നത്‌ കിടപ്പുമുറിയിലാണ്‌. അപ്പോള്‍ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ടത്‌ ഇവിടമാണ്‌.

ബീമിനടിയിലും ബര്‍ത്തിനടിയിലും കിടക്കുന്നതും; കട്ടിലിനടിയില്‍ എന്തെങ്കിലുമൊക്കെ 'സൂക്ഷിക്കുന്നതും' സമ്മര്‍ദ്ദത്തെ ഉണ്ടാക്കും. തെക്കോട്ടോ, കിഴക്കോട്ടോ, തലവച്ചുറങ്ങണം. വടക്കോട്ടും ടോയ്‌ലെറ്റിന്‌ നേരെയും തലവച്ചു കിടക്കരുത്‌. ചില മുറിയില്‍ കിടന്നാല്‍ ശരിക്കും ഉറക്കം കിട്ടാതിരിക്കും. ആവശ്യത്തിന്‌ ഉറങ്ങിയാലും രാവിലെ ക്ഷീണം തോന്നും.
അങ്ങനെയായാല്‍ അവിടെ നെഗറ്റീവ്‌ എനര്‍ജി ഉണ്ടെന്ന്‌ കരുതണം. മുറി വല്ലപ്പോഴും ഉപ്പുവെള്ളം കൊണ്ട്‌ തുടയ്‌ക്കുന്നതും ഉപ്പ്‌ തുറന്ന്‌ വയ്‌ക്കുന്നതും തറയ്‌ക്കടിയില്‍ വടക്കുപടിഞ്ഞാറ്‌ ഭാഗത്ത്‌ ആറ്‌ ഇഞ്ച്‌ ചെമ്പ്‌ റിംഗ്‌ ഇടുന്നതും, പറമ്പില്‍ നവധാന്യം മുളപ്പിക്കുന്നതും പരിഹാരമാണ്‌.

തേജവതി മന്ത്രജപവും പിരമിഡ്‌ക്രിയയും ഒക്കെ നെഗറ്റീവ്‌ കളയാന്‍ സഹായകമാണ്‌. അതുപോലെ കരിക്കിലും ആലത്തിലും നെഗറ്റീവിനെ ആവാഹിച്ചു കളയാം. കരിക്കിന്റെ പ്രയോഗം പരിചയ സമ്പന്നര്‍ക്കേ പറ്റൂ.
ഒരു മാങ്ങയോളം വലുപ്പത്തില്‍ ആലം വാങ്ങി (അങ്ങാടി കടയില്‍ കിട്ടും) ചെറുതായി ചൂടാക്കി ചരടില്‍ കെട്ടിയോ, നെറ്റില്‍ ഇട്ടോ ഓരോ മുറിയുടെയും നടുക്ക്‌ നിന്ന്‌ ഇടത്തേക്ക്‌ കുറച്ചുപ്രാവശ്യം ചുഴറ്റുക. ശേഷം പെട്ടെന്ന്‌ പൊക്കുക.

ആലം കറക്കുന്ന സമയത്ത്‌ നമ്മള്‍ വിചാരിക്കണം ''ഈ മുറിയിലെ എല്ലാ നെഗറ്റീവും ഇതിലേക്ക്‌ ആവഹിക്കട്ടെ''യെന്ന്‌. പിന്നീട്‌ ആലം കത്തിച്ചു കളയുകയോ, മലിനജലത്തില്‍ ഇടുകയോ ആവാം.
വീടിന്റെ ചുറ്റളവുപോലെ പ്രധാനമാണ്‌ മറ്റുള്ള മുറിയുടെ ഉള്‍ച്ചുറ്റും. എന്നാല്‍, മുറിയുടെ ചുറ്റിന്റെ കാര്യത്തില്‍ മിക്കവരും അലസതയോ, അഞ്‌ജതയോ ആണ്‌ കാണിക്കുന്നത്‌. സാധാരണയായി നീളവും 10 അടി വീതിയും (കൃത്യമായി 294 സെന്റീമീറ്റര്‍ സമചതുരം) അളവ്‌ കഴിഞ്ഞാല്‍ 12 ക്ക്‌ 10 എന്ന അളവേ ഇല്ല.

വാസ്‌തുശാസ്‌ത്രത്തില്‍ ഇത്‌ മരണച്ചുറ്റാണ്‌. എത്ര ശ്രേഷ്‌ഠമായ ചുറ്റുകണക്ക്‌ ഒപ്പിച്ചാലും മുറിയുടെ ഉള്ളളവ്‌ മരണച്ചുറ്റ്‌ വന്നാല്‍ ആ കണക്കിന്റെ ശ്രേഷ്‌ഠത ഇല്ലാതായിപ്പോകുമെന്നാണ്‌ ആചാര്യമതം.
ഏകദേശക്കണക്ക്‌ പറഞ്ഞാല്‍ മുറിയുടെ നാലുവശവും കൂട്ടിയാല്‍ 40 അടി വരുന്നത്‌ നല്ലത്‌. (കൃത്യം 1176 സെന്റീമീറ്റര്‍) പിന്നെ അടുത്ത അളവ്‌ 48 അടിയാണ്‌. (കൃത്യം 1464 സെന്റീമീറ്റര്‍) ഇതിന്‌ ഇടയ്‌ക്ക് വരുന്ന അളവെല്ലാം മരണച്ചുറ്റുതന്നെയാണ്‌.
അതായത്‌ 40 അടിക്കും 48 അടിക്കും ഇടയ്‌ക്കുള്ള ഉള്‍ച്ചുറ്റ്‌. ഇതിന്‌ പരിഹാരമായി കൃത്യമായ അളവില്‍ കട്ടകെട്ടിത്തിരിച്ചോ അലമാര, ഷെല്‍ഫ്‌ എന്നിവ വച്ചോ ചെയ്യാം.

പുര പണിയാന്‍ തീരുമാനിക്കുമ്പോള്‍ വീടിന്‌ കുറ്റിയടിക്കുന്നവരോടും പ്ലാന്‍ വരയ്‌ക്കുന്നവരോടും മുറിയുടെ ഉള്ളും കണക്കൊപ്പിച്ച്‌ (വാസ്‌തു) തരണം എന്നു വീട്ടുകാര്‍ തന്നെ പറയണം. ശരിയായി വാസ്‌തു പഠിച്ചവരെല്ലാം കണക്കൊപ്പിച്ചേ ചെയ്യൂ. എന്നാല്‍ അല്‌പഞ്‌ജരായ ചിലരേ മരണച്ചുറ്റിന്‌ കൂട്ടുനില്‍ക്കൂ.

പണ്ടൊക്കെ ഭൂമി വാസയോഗ്യമാണോയെന്നറിയാന്‍ നാലഞ്ചു പരീക്ഷണങ്ങള്‍ നടത്തിയതിന്‌ ശേഷമേ വീടിന്‌ കുറ്റിയടിക്കുമായിരുന്നുള്ളൂ. ഇന്നിപ്പോള്‍ അതല്ലല്ലോ അവസ്‌ഥ. പറമ്പില്‍ സര്‍പ്പദോഷം, ബാധാദോഷം എന്നൊക്കെ ഇന്നിപ്പോള്‍ പറഞ്ഞാ ല്‍...?

courtesy:- online

Wednesday, September 16, 2015

ദാനം മഹാപുണ്യം , പ്രധാനമായും നാലുവിധത്തിലുണ്ട്‌

ദാനം പ്രധാനമായും നാലുവിധത്തിലുണ്ട്‌. നിത്യദാനം, നൈമിത്തിക ദാനം, കാമ്യദാനം, വിമലാദാനം എന്നിവയാണ്‌.

ഫലാപേക്ഷ കൂടാതെ ദയയോടുകൂടി ചെയ്യുന്ന ദാനമാണ്‌ നിത്യദാനം. നിത്യദാനം ഒഴിച്ച്‌ മറ്റുമൂന്നും ഫലേച്‌ഛയോടെ ചെയ്യുന്നതാണ്‌.

പാപപരിഹാരാര്‍ത്ഥം ചെയ്യുന്നത്‌ നൈമിത്തികദാനം, ഫലേച്‌ഛയോടെ ചെയ്യുന്നത്‌ കാമ്യദാനം. ഈശ്വര പ്രീതിക്കുവേണ്ടി ചെയ്യുന്നത്‌ വിമലാദാനവുമാണ്‌.

ഏതു കര്‍മ്മത്തിന്റേയും അവസാനം ദാനവും ദക്ഷിണയും നല്‍കുകയെന്നത്‌ പൗരാണിക സങ്കല്‌പമനുസരിച്ച്‌ അനിവാര്യമാണ്‌. പൂജയുടേയോ കര്‍മ്മത്തിന്റേയോ ഫലം പൂര്‍ണ്ണമാകണമെങ്കില്‍ ദക്ഷിണ നല്‍കണം. 'ദക്ഷിണ' എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്‌; സല്‍ക്കര്‍മ്മങ്ങള്‍ സമ്പൂര്‍ണ്ണമാകുന്ന അവസ്‌ഥയെയാണ്‌.

അത്‌ നാമൊരു ചടങ്ങിലൂടെ പ്രകടിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ദക്ഷിണയ്‌ക്ക് സാധാരണ ഉപയോഗിക്കുന്നത്‌ വെറ്റിലയാണ്‌. വെറ്റില ത്രിമൂര്‍ത്തീസ്വരൂപവും ലക്ഷ്‌മീ പ്രതീകവുമാണ്‌. ധനം ദക്ഷിണാസ്വരൂപമാണ്‌. അതായത്‌ മഹാലക്ഷ്‌മിയുടെ പ്രതീകമാണ്‌.

ദാനം മഹാപുണ്യമാണ്‌. ഇത്‌ ശാസ്‌ത്രവചനമാണ്‌. ദാനം മഹാധര്‍മ്മങ്ങളില്‍ ഒന്നാണ്‌. ജലം ദാനമായി നല്‍കുന്നവന്‌ സംതൃപ്‌തിയും വസ്‌ത്രം നല്‍കുന്നവന്‌ ചന്ദ്രലോകവും കുതിര നല്‍കുന്നവന്‌ അശ്വിനി ദേവലോകവും കാളദാനം ചെയ്യുന്നവന്‌ സൂര്യലോകവും പ്രാപിക്കാന്‍ കഴിയുന്നു.

ആഹാരം ദാനം ചെയ്യുന്നവന്‍ അനശ്വരമായ സുഖവും, ഭൂമി ദാനം ചെയ്യുന്നവന്‍ ഭൂരണവും, സ്വര്‍ണ്ണം നല്‍കുന്നവന്‍ ദീര്‍ഘായുസ്സും നേടുമെന്ന്‌ മനുസ്‌മൃതിയില്‍ പറയുന്നു.

വെളളി നല്‍കിയാല്‍ സൗന്ദര്യവും വിളക്ക്‌ നല്‍കിയാല്‍ രോഗശൂന്യമായ ചക്ഷുസ്സും നിലം നല്‍കിയാല്‍ അഭീഷ്‌ട സന്താനവും ഗൃഹം നല്‍കിയാല്‍ ശ്രേഷ്‌ഠ ഗൃഹങ്ങളും ലഭിക്കുന്നു.

അഭയം നല്‍കിയാല്‍ ഐശ്വര്യവും ധാന്യം നല്‍കിയാല്‍ ശാശ്വതസുഖവും ബ്രഹ്‌മജ്‌ഞാനം നല്‍കിയാല്‍ ബ്രഹ്‌മസായൂജ്യവും ലഭിക്കും. ബ്രഹ്‌മജ്‌ഞാനം ദാനം നല്‍കുന്നതാണ്‌ ഏറ്റവും ഉത്തമം എന്ന്‌ മനു സൂചിപ്പിക്കുന്നു.

ദാനകര്‍ത്താവ്‌ ഏത്‌ അഭിലാഷത്തോടെ ദാനം ചെയ്യുന്നുവോ അതേ ദാനഫലം അവനു ലഭിക്കുന്നു. ദാനം ചെയ്യുന്നതും ദാനം ഏറ്റുവാങ്ങുന്നതും പൂജാപൂര്‍വ്വമായിരിക്കണമെന്നും ദാനം ചെയ്‌തിട്ട്‌ അത്‌ ഘോഷിക്കരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌.

കാരണം ഘോഷംകൊണ്ട്‌ ദാനഫലം നശിക്കുന്നു. ദാനം പ്രധാനമായും നാലുവിധത്തിലുണ്ട്‌. നിത്യദാനം, നൈമിത്തിക ദാനം, കാമ്യദാനം, വിമലാദാനം എന്നിവയാണ്‌. ഫലാപേക്ഷ കൂടാതെ ദയയോടുകൂടി ചെയ്യുന്ന ദാനമാണ്‌ നിത്യദാനം.

നിത്യദാനം ഒഴിച്ച്‌ മറ്റു മൂന്നും ഫലേച്‌ഛയോടെ ചെയ്യുന്നതാണ്‌. പാപപരിഹാരാര്‍ത്ഥം ചെയ്യുന്നത്‌ നൈമിത്തികദാനം, ഫലേച്‌ഛയോടെ ചെയ്യുന്നത്‌ കാമ്യദാനം. ഈശ്വര പ്രീതിക്കുവേണ്ടി ചെയ്യുന്നത്‌ വിമലാദാനവുമാണ്‌.

ദാനത്തിനുള്ള നക്ഷത്രയോഗങ്ങള്‍

ഓരോ നക്ഷത്രത്തിലും ദാനം ചെയ്‌താല്‍ ലഭിക്കുന്ന സിദ്ധികള്‍ വ്യത്യസ്‌തങ്ങളാണ്‌. ഇതിനെ നക്ഷത്രയോഗമെന്ന്‌ വിളിക്കുന്നു.

അശ്വതി നാളില്‍ അശ്വങ്ങളും തേരുകളും ദാനം ചെയ്‌താല്‍ ഉത്‌കൃഷ്‌ടവംശത്തില്‍ പുനര്‍ജ്‌ജനിക്കും.
ഭരണി നാളില്‍ ബ്രാഹ്‌മണര്‍ക്ക്‌ നിലവും പശുക്കളും ദാനം ചെയ്‌താല്‍ ഗോ സമ്പത്ത്‌ ലഭിക്കുകയും മരണാനന്തര ഖ്യാതി ഉണ്ടാവുകയും ചെയ്യും. കാര്‍ത്തിക നാളില്‍ ബ്രാഹ്‌മണര്‍ക്ക്‌ മതിവരുവോളം പായസം നല്‍കിയാല്‍ മരണാനന്തരം മുഖ്യലോകങ്ങള്‍ നേടും.

രോഹിണി നാളില്‍ നെയ്യ്‌ കലര്‍ത്തിയ പാല്‍ച്ചോറ്‌ ബ്രാഹ്‌മണര്‍ക്ക്‌ ദാനം ചെയ്‌താല്‍ പിതൃക്കള്‍ സംതൃപ്‌തരായിത്തീരും. മകയിരം നാളില്‍ കറവപ്പശുവിനെ ദാനം ചെയ്യുന്നവന്‌ സ്വര്‍ഗ്ഗലോകത്തില്‍ പ്രവേശിക്കാനാവും.

തിരുവാതിര ദിനത്തില്‍ ഉപവാസം ചെയ്‌ത് എള്ളിന്‍രസം ദാനമായി നല്‍കിയാല്‍ മനുഷ്യന്‌ അപ്രാപ്യമായ പര്‍വ്വതങ്ങളും കിടങ്ങുകളും തരണം ചെയ്യാം. പുണര്‍തം നാളില്‍ അപ്പം ദാനം ചെയ്യുന്നവന്‍ ഉന്നതവും വിഖ്യാതവുമായ ജലത്തില്‍ പുനര്‍ജ്‌ജനിക്കും. പൂയം ദിനത്തില്‍ സ്വര്‍ണ്ണം ദാനം ചെയ്യുന്നവന്‍ പ്രകാശഗ്രഹങ്ങളുടെ ലോകം പ്രാപിക്കും.

ആയില്യം നാളില്‍ വെള്ളികൊണ്ട്‌ നിര്‍മ്മിച്ച കാളയെ ദാനം ചെയ്‌താല്‍ നിര്‍ഭയത്വം അനുഭവപ്പെടും. മകത്തില്‍ എള്ള്‌ ദാനം ചെയ്യാന്‍ തെരഞ്ഞെടുക്കുന്നവന്‍ ഗോക്കളെക്കൊണ്ടും സല്‍പുത്രരെക്കൊണ്ടും ഐശ്വര്യമുള്ളവനായിത്തീരും.

പൂരത്തില്‍ ഉപവാസമനുഷ്‌ഠിച്ച്‌ ബ്രാഹ്‌മണന്‌ നെയ്യ്‌ച്ചോറ്‌ നല്‍കിയാല്‍ സൗഭാഗ്യത്താല്‍ അനുഗൃഹീതരാവും. ഉത്രം നാളില്‍ നെയ്യും പാലും കലര്‍ത്തിയ നവരച്ചോറ്‌ നല്‍കുന്നവന്‍ സ്വര്‍ലോകത്തും പൂജിതനാവും.

അത്തം നക്ഷത്രത്തില്‍ നാലശ്വങ്ങളേയും ഒരാനയേയും ദാനം ചെയ്യുന്നവന്‍ പുണ്യലോകത്ത്‌ എത്തുന്നു. ചിത്തിരനാളില്‍ കാളയും സുഗന്ധവസ്‌തുക്കളും ദാനം ചെയ്യുക. എങ്കില്‍ അപ്‌സരസ്സുകളാല്‍ പരിസേവിതമായ നന്ദനോദ്യാനത്തില്‍ സ്‌ഥാനം കിട്ടും.

ചോതിനാളില്‍ എന്തെങ്കിലും ധനം കൊടുക്കുന്നവന്‍ ലോകത്തില്‍ കീര്‍ത്തിമാനായി മാറും. വിശാഖം നാളില്‍ കാള, കറവപ്പശു, പത്തായം, വണ്ടി, നെല്ല്‌, വജ്രം തുടങ്ങിയവ ദാനം ചെയ്യുന്നവന്‍ സ്വര്‍ലോക പ്രാപ്‌തനാകും.

അനിഴം നാളില്‍ വസ്‌ത്രം, ആഹാരം, പുതപ്പ്‌ എന്നിവ ദാനം ചെയ്യുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും നൂറു യുഗങ്ങള്‍ പൂജ്യനായി മാറുകയും ചെയ്യും. തൃക്കേട്ട ദിവസം ബ്രാഹ്‌മണര്‍ക്ക്‌ ചേന, ചീര ഇവ നല്‍കിയാല്‍ ഇഷ്‌ടഗതി ലഭിക്കും. മൂലം നാള്‍ ഫലമൂലാദികള്‍ ബ്രാഹ്‌മണര്‍ക്കു നല്‍കാന്‍ തെരഞ്ഞെടുത്താല്‍ പിതൃക്കള്‍ പ്രീതരാകും.

പൂരാടം നാളില്‍ ഉപവാസമനുഷ്‌ഠിച്ച്‌ തൈര്‍ക്കുടങ്ങള്‍ ബ്രാഹ്‌മണര്‍ക്ക്‌ ദാനം ചെയ്‌താല്‍ അനന്തര ജന്മത്തില്‍ അവന്‍ നിരവധി പശുക്കളോടുകൂടിയ വംശത്തില്‍ വന്നുപിറക്കും. ഉത്രാടം നാളില്‍ ബുദ്ധിമാന്മാര്‍ക്ക്‌ പാലും നെയ്യും കൊടുത്താല്‍ സ്വര്‍ഗത്തില്‍ സംപൂജ്യനായിത്തീരും.

തിരുവോണത്തില്‍ വസ്‌ത്രവും കമ്പിളിയും ദാനം നല്‍കിയാല്‍ വെള്ളവാഹനത്തില്‍ കയറി സ്വര്‍ഗ്ഗം പ്രാപിക്കാനാവും. അവിട്ടം നാളില്‍ കന്നുകാലികളും വാഹനവും വസ്‌ത്രവും ദാനം ചെയ്‌താല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം. ചതയം നാളില്‍ അകിലും ചന്ദനവും കൊടുക്കുന്നവന്‍ ദേവലോകത്ത്‌ ചെന്നുചേരും.

പൂരൂരുട്ടാതിയില്‍ നാണയങ്ങള്‍ നല്‍കുന്നവന്‍ പരലോകം പ്രാപിക്കും. ഉത്രട്ടാതി നാളില്‍ ആട്ടിന്‍മാംസം നല്‍കുന്നവനോട്‌ പിതൃക്കള്‍ക്ക്‌ പ്രീതി ജനിക്കും. രേവതിനാളില്‍ പാത്രം നിറച്ച്‌ പാല്‍ നല്‍കുന്ന പശുവിനെ ദാനം ചെയ്‌താല്‍ ആഗ്രഹമനുസരിച്ച്‌ ഏതു ലോകത്തും ചെന്നുചേരാനുള്ള സിദ്ധി ലഭിക്കും.


Courtesy : on;ine news portal

Monday, July 27, 2015

നിലവിളക്കിന്‍റെ മഹത്വം

1. നിലവിളക്കിന്റെ അടിഭാഗം ഏത് ദേവനെ കുറിക്കുന്നു?
     ബ്രഹ്മാവിനെ

2. നിലവിളക്കിന്റെ തണ്ട് ഏത് ദേവനെ കുറിക്കുന്നു?
    വിഷ്ണു


3. നിലവിളക്കിന്റെ മുകല്‍ ഭാഗം ഏത് ദേവനെ കുറിക്കുന്നു?
    ശിവനെ

4. നിലവിളക്കിന്റെ നാളം ഏത് ദേവതയെ കുറിക്കുന്നു?
    ലക്ഷ്മി

5. നിലവിളക്കിന്റെ പ്രകാശം ഏത് ദേവതയെ കുറിക്കുന്നു?
    സരസ്വതി

6. നിലവിളക്കിന്റെ നാളത്തിലെ ചൂട് ഏത് ദേവതയെ കുറിക്കുന്നു?
    പാര്‍വ്വതി

7. നിലവിളക്കിലെ ഇന്ധനം ഏത് ദേവനെ കുറിക്കുന്നു?
    വിഷ്ണു

8. നിലവിളക്കിലെ തിരി ഏത് ദേവനെ കുറിക്കുന്നു?
    ശിവന്‍


9. കിഴക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
    ദുഃഖങ്ങള്‍ ഇല്ലാതാകുന്നു

10. പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
   കടബാധ്യത തീരും

11. വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
     സമ്പത്ത് വര്‍ദ്ധന

12. തെക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിക്കാന്‍ പാടുണ്ടോ?
      ഇല്ല

13. നിലവിളക്കില്‍ ഇടുന്ന തിരിയില്‍ ഏറ്റവും ശ്രേഷ്ഠം എന്ത്?
     പഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരി

14. ചുവപ്പ് തിരിയില്‍ നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
      വിവാഹ തടസ്സം നീങ്ങള്‍

15. മഞ്ഞ തിരിയില്‍ നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
      മാനസ്സിക ദുഃഖനിവാരണം

16. ഒറ്റതിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
      മഹാവ്യാധി

17. രണ്ടു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
      ധനലാഭം

18. മൂന്നു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
      അജ്ഞത

19. നാല് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
      ദാരിദ്രം

20. അഞ്ച് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
      ദുരിതങ്ങളൊഴിഞ്ഞ സൌഖ്യം (ഐശ്വര്യം

Monday, June 29, 2015

യന്ത്രങ്ങള്‍

ശ്രീ സുബ്രഹ്‌മണ്യ മാന്ത്രിക യന്ത്രം; ശത്രുവിനാശനത്തിനും സകലദുരിതങ്ങളിലും നിന്നുള്ള മോചനത്തിനും സങ്കടങ്ങളില്‍നിന്നും രക്ഷ നേടാനും കീര്‍ത്തിക്കും പദവിക്കും ധനപ്രാപ്‌തിക്കും സമൃദ്ധിയുണ്ടാകാനും വംശവര്‍ദ്ധനയ്‌ക്കും (സല്‍സന്താനഭാഗ്യം) ജ്‌ഞാനം വര്‍ദ്ധിക്കാനും എല്ലാം തന്നെ ഉത്തമം ആണ്‌.
ശകടയന്ത്രം. (ശത്രു നാടും ദേശവും നമ്മളെയും വിട്ട്‌ ദൂരേയ്‌ക്ക് പോകുന്നതിന്‌ സഹായിക്കുന്നു) ഈ യന്ത്രം വിധിയാം വണ്ണം സ്വര്‍ണ്ണത്തകിടിലോ, വെള്ളിത്തകിടിലോ എഴുതി കറുത്ത പുഷ്‌പങ്ങള്‍ കൊണ്ട്‌ ആരാധിച്ച്‌ ശത്രുവിന്റെ സാമീപം സ്‌ഥാപിക്കാന്‍ സാധിച്ചാല്‍ ശത്രു വിട്ടകലുന്നതാണ്‌.
പണ്ട്‌ യുദ്ധകാലത്ത്‌ മുഴക്കുന്ന പെരുമ്പറ, പടഹം, മദ്ദളം തുടങ്ങിയ വാദ്യോപകരണങ്ങളുടെ ഉള്ളില്‍ ഈ യന്ത്രം സ്‌ഥാപിക്കുമായിരുന്നു. അങ്ങനെയുള്ള വാദ്യോപകരണങ്ങളില്‍ നിന്ന്‌ പുറപ്പെടുന്ന ശബ്‌ദം ശ്രവിക്കുന്ന മാത്രയില്‍ തന്നെ ശത്രുക്കള്‍ ഭയപ്പെട്ട്‌ അകന്നുപോകുമായിരുന്നു. ഭവനത്തില്‍ ഈ യന്ത്രം സ്‌ഥാപിച്ചാല്‍ ശത്രുക്കള്‍ക്ക്‌ അങ്ങോട്ട്‌ പ്രവേശിക്കുവാനോ, ഉപദ്രവിക്കാനോ സാധിക്കില്ല.


മദന ഗോപാല മാന്ത്രിക ഏലസ്സ്‌

ഈ യന്ത്രം വിധിയാം വണ്ണം തയ്യാര്‍ ചെയ്‌ത് ധരിക്കുന്നവര്‍ക്ക്‌ അവരവര്‍ ഇഷ്‌ടപ്പെടുന്നവരെ ലഭിക്കുമെന്ന്‌ മാത്രമല്ല ഈ യന്ത്രം അതീവ വശ്യപ്രദമായതിനാല്‍ സകലമാന ആള്‍ക്കാരും സ്‌നേഹാദരത്തോടെ പെരുമാറുന്നവരും ആയിരിക്കും.
ആയതിനാല്‍ ഈ യന്ത്രം സ്വര്‍ണ്ണത്തിലോ, വെള്ളിയിലോ തയ്യാര്‍ ചെയ്‌ത് ധരിക്കുകയാണെങ്കില്‍ മനസ്സിനിഷ്‌ടപ്പെട്ട കന്യകയെ അഥവാ പുരുഷനെ അതായത്‌ പുരുഷന്‍ ധരിച്ചാല്‍ കന്യകെയും, കന്യക ധരിച്ചാല്‍ പുരുഷനെയും വശ്യപ്പെടുത്താന്‍ സാധിക്കുന്നതായിരിക്കും. സര്‍വ്വൈശ്വര്യപ്രദമായ ഈ യന്ത്രധാരണത്താല്‍ സകലവിധ നന്മകളും ലഭിക്കുന്നതായിരിക്കും.


ശ്രീ സുബ്രഹ്‌മണ്യ മാന്ത്രിക യന്ത്രം
(ശത്രുക്കളില്‍നിന്നും രക്ഷനേടുന്നതിന്‌)

ശ്രീ സുബ്രഹ്‌മണ്യദേവന്‍ ദേവ സേനാധിപതിയും അറിവിന്റെ മൂര്‍ത്തീഭാവവും, ഒപ്പം സര്‍വ്വശക്‌തനും കൂടിയാണ്‌. ഈ യന്ത്രം (ശ്രീ സുബ്രഹ്‌മണ്യ മാന്ത്രിക യന്ത്രം) സനല്‍കുമാര മഹര്‍ഷിയില്‍ നിന്ന്‌ ലഭ്യമായതും സര്‍വ്വദേവന്മാരും സ്‌തുതിച്ചിട്ടുള്ളതും ആകുന്നു.
മഹത്തായ ഈ യന്ത്രം ശത്രുവിനാശനത്തിനും സകലദുരിതങ്ങളിലും നിന്നുള്ള മോചനത്തിനും സങ്കടങ്ങളില്‍ നിന്നും രക്ഷ നേടാനും കീര്‍ത്തിക്കും പദവിക്കും ധനപ്രാപ്‌തിക്കും സമൃദ്ധിയുണ്ടാകാനും വംശവര്‍ദ്ധനയ്‌ക്കും (സല്‍സന്താനഭാഗ്യം) ജ്‌ഞാനം വര്‍ദ്ധിക്കാനും എല്ലാം തന്നെ ഉത്തമം ആണ്‌. സ്വര്‍ണ്ണത്തിലോ, വെള്ളിയിലോ ഈ യന്ത്രം തയ്യാര്‍ ചെയ്യാവുന്നതാണ്‌. ശ്രീ സുബ്രഹ്‌മണ്യ ദേവന്റെ പ്രധാന ദിവസങ്ങളില്‍ ഈ യന്ത്രം തയ്യാര്‍ ചെയ്യാവുന്നതാണ്‌.
അങ്ങനെ തയ്യാര്‍ ചെയ്യുന്ന യന്ത്രങ്ങള്‍ക്ക്‌ അതിവിശേഷമായ ശക്‌തിയുണ്ടായിരിക്കുന്നതും അത്‌ ധരിക്കുന്നവര്‍ക്ക്‌ കൂടിയ ഗുണഫലങ്ങള്‍ സിദ്ധിക്കുന്നതും ആണ്‌. അങ്ങനെയുള്ളവരുടെ ഭവനങ്ങളില്‍ അനിഷ്‌ടസംഭവങ്ങളൊന്നും തന്നെ സംഭവിക്കില്ല. മഹാവ്യാധികളോ, അപമൃത്യുവോ ഉണ്ടാകില്ല. ശത്രുക്കളില്‍നിന്ന്‌ സംരക്ഷണം ലഭിക്കുന്നതിന്‌ അതിവിശേഷമാണ്‌ ദേവസേനാധിപതിയുടെ ഈ സംരക്ഷണയന്ത്രം.

സര്‍വകാര്യസിദ്ധിക്ക്‌ താന്ത്രിക്‌ യോഗ

തന്ത്രയോഗം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഭാരതത്തിന്റെ പ്രാചീനവിദ്യയായ തന്ത്രശാസ്‌ത്രവും മഹര്‍ഷി പതഞ്‌ജലി ആവിഷ്‌കരിച്ച യോഗസൂത്രങ്ങളും തമ്മിലുള്ള സമന്വയമാകുന്നു. താന്ത്രികവിദ്യയുടെ പ്രാധാന്യം സഹസ്രാബ്‌ദങ്ങളായി മനസിലാക്കിയവരാണ്‌ ഭാരതീയ ഋഷിമാര്‍ ആര്‍ഷസംസ്‌കൃതിയുടെ അടിസ്‌ഥാനംതന്നെ താന്ത്രികസംസ്‌കാരമാകുന്നു. ''തന്‍മയത്വേന തരയതേ ഇതി തന്ത്രശബ്‌ദ സൂചിത:'' എന്നാണ്‌ പ്രമാണം. യാതൊന്ന്‌ തന്‍മയീഭാവം കൊണ്ട്‌ രക്ഷനല്‍കുന്നുവോ അതിനെ ആരാധിക്കലാണ്‌ ''തന്ത്ര''. പ്രപഞ്ചശക്‌തിയുടെ സമഗ്രമായ ആരാധനയാണ്‌ താന്ത്രികവിദ്യയില്‍ പ്രകടമാകുന്നത്‌. അതിപ്രാപീന വൈദികകാലഘട്ടത്തിനു ശേഷമാണ്‌ നാം തന്ത്രശാസ്‌ത്രത്തെ ആവിഷ്‌കരിക്കുന്നത്‌.
വേദങ്ങള്‍ എന്ന വാക്കിന്റെ അര്‍ഥം വദിക്കപ്പെട്ടത്‌ എന്ന്‌ ആകുന്നു. വദിക്കുക എന്നാല്‍ പറയുക എന്നര്‍ഥം. തലമുറ തലമുറകളായി വായ്‌മൊഴിയിലൂടെ നിലനിന്നു പോന്നിരുന്ന അറിവുകളുടെ സമാഹാരങ്ങളാണ്‌ വേദങ്ങള്‍. പ്രകൃതിയെക്കുറിച്ച്‌, സസ്യങ്ങളെക്കുറിച്ച്‌, കാറ്റിനെയും മഴയെയുംകുറിച്ച്‌, കൃഷിയെക്കുറിച്ച്‌, മനുഷ്യജീവിതത്തിന്റെ സമഗ്രഭാവങ്ങള്‍ എല്ലാത്തിനെയും കുറിച്ച്‌ ക്രോഡീകരിക്കപ്പെട്ട അമൂല്യവിവരങ്ങളാണ്‌ ചതുര്‍വേദങ്ങളായി രൂപഭാവം പ്രാപിച്ചത്‌. അനേകായിരം വര്‍ഷങ്ങള്‍ ഈ ജ്‌ഞാനത്തെ ചുറ്റിപ്പറ്റിയാണ്‌ മനഷ്യസമൂഹം ജീവിതം മുന്നോട്ടു നയിച്ചിരുന്നത്‌. എല്ലാവര്‍ഷവും പന്ത്രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഒരു കാലയളവില്‍ ഒരു ദേശത്തെ ജനസമൂഹം ഒന്നിച്ചുകൂടി പ്രകൃത്യാരാധന നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ ആരാധനയുടെ പരിഷ്‌കൃതരൂപമാണ്‌ പില്‍ക്കാലത്ത്‌ യാഗങ്ങളായി പരിണമിച്ചത്‌. ഇങ്ങനെ വര്‍ഷത്തിലൊരു കാലഘട്ടത്തില്‍ നടത്തുന്ന യാഗം ഒഴിവാക്കിയാല്‍ മറ്റു കാലം മുഴുവന്‍ നിത്യജീവിതത്തില്‍ മുഴുകി കഴിഞ്ഞിരുന്നതാണ്‌ അന്നത്തെ സമൂഹത്തിന്റെ പ്രത്യേകത.
യജ്‌ഞശാലകള്‍ കെട്ടി വര്‍ഷത്തില്‍ ഒരു പ്രാവശ്യം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന യാഗങ്ങള്‍ നടത്തുന്ന രീതിയില്‍ നിന്നും നിത്യാരാധനയുടെ മാര്‍ഗത്തിലേക്ക്‌ മനുഷ്യര്‍ മാറുന്ന കാലഘട്ടമാണ്‌ ഒരു പുതിയ സംസ്‌കാരത്തിന്‌ തുടക്കം കുറിച്ചത്‌. വിഗ്രഹങ്ങളില്‍ ശക്‌തിസന്നിവേശം നടത്തി പ്രപഞ്ചശക്‌തികളുടെ തന്‍മയീഭാവമായി ആ വിഗ്രങ്ങളെ ആരാധിക്കുന്ന രീതിയാണ്‌ പിന്നീട്‌ നിലവില്‍ വന്നത്‌. വിഗ്രഹം എന്നതിനര്‍ഥം വിശേഷേണ ഗ്രഹിക്കുന്നത്‌ എന്നാണ്‌.
പ്രാപഞ്ചിക മഹാശക്‌തിയെ ഒരു മൂര്‍ത്തീഭാവത്തില്‍ വിശേഷാല്‍ അറിയുകയാണ്‌ ഈ ക്രിയയിലൂടെ നാം ചെയ്യുന്നത്‌. യാഗാഗ്നിയില്‍ സമിത്തും, നെയ്യും ഹവിസ്സും അര്‍പ്പിച്ച്‌ പ്രകൃതിശക്‌തിയെ ആരാധിച്ചിരുന്ന സ്‌ഥാനത്ത്‌ സവിശേഷമായ മുദ്രകളും സുഗന്ധദ്രവ്യങ്ങളും വിശിഷ്‌ടഭോജ്യവസ്‌തുക്കളും മൂര്‍ത്തി സങ്കല്‌പത്തിനായ്‌ അര്‍പ്പിച്ചുകൊണ്ട്‌ പൂജാവിധികള്‍ നിലനില്‍ വന്നു. അങ്ങനെ ഒരു മഹാസംസ്‌കാരം നിലവില്‍ വന്നു. ഇന്നും നാനാഭാവങ്ങളിലൂടെ അത്‌ അനുസ്യുതം തുടരുന്നു. അതാണ്‌ താന്ത്രികവിദ്യ എന്ന മഹത്തായ അനുഷ്‌ഠാനമാര്‍ഗം. മഹാത്മാവായ പതഞ്‌ജലിമഹര്‍ഷി ആവിഷ്‌കരിച്ച മഹത്തായ പാഠ്യപദ്ധതിയാണ്‌ യോഗസൂത്രങ്ങള്‍. ബാഹ്യവ്യായമമുറകളും ആന്തരിക മഹാധ്യാനങ്ങളും സമ്മിശ്രമായ യോഗാനുഷ്‌ഠാനപദ്ധതി ഇന്ന്‌ ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നതായി കാണാം.
ഇന്ന്‌ നിത്യജീവിതത്തിലെ ഏതു പ്രശ്‌നവും താന്ത്രികവിദ്യയും യോഗാനുഷ്‌ഠാനവുംകൊണ്ട്‌ ഫലപ്രദമായി തരണംചെയ്യാനാകും. ഏത്‌ ജീവിതാഗ്രഹവും തന്ത്രയോഗായിലൂടെ നേടിയെടുക്കുന്നതിനും സാധിക്കും. താന്ത്രികസാധനകളുടെ കൃത്യതയും സൂക്ഷ്‌മതയും അതീന്ദ്രിയശക്‌തിയും, അതോടൊപ്പം യോഗവിദ്യയുടെ അത്ഭുതഫലസിദ്ധിയും ഒത്തുചേരുമ്പോള്‍ ഏത്‌ ലക്ഷ്യവും സാധിപ്പിക്കുന്നതിന്‌ ശക്‌തിമത്തായ താന്ത്രിക്‌യോഗ എന്ന മഹാപ്രസ്‌ഥാനമായി അതു രൂപാന്തരം പ്രാപിച്ചിരിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ ഏത്‌ ആഗ്രഹവും സാധിക്കുന്നതിന്‌ അവലംബിക്കാവുന്ന ഒറ്റ മാര്‍ഗമേയുള്ളൂ- താന്ത്രിക്‌യോഗ. നിങ്ങള്‍ നേരിടുന്ന ഏതു പ്രശ്‌നത്തെയും തരണം ചെയ്യാന്‍ കഴിയുന്ന ഒരു വഴിയേയുള്ളൂ- താന്ത്രിക്‌യോഗ.
ചരിത്രത്തിലെ മഹാവ്യക്‌തികള്‍, സാമ്രാജ്യങ്ങളുടെ നായകരായിരുന്ന ചക്രവര്‍ത്തികള്‍, മഹാപ്രതിഭകള്‍, കലാരംഗത്തെ വിസ്‌മയപ്രതിഭകള്‍, അവതാരപുരുഷന്മാര്‍ എല്ലാവരും താന്ത്രിക്‌യോഗയുടെ പ്രയോക്‌താക്കളായിരുന്നു. ഉപമിച്ചാല്‍ ഇതിനു തുല്യമായി മറ്റൊരു മാര്‍ഗവും കണ്ടെത്താനായില്ല. ഇതിനു സമാനമായ മറ്റൊരു അതീന്ദ്രിയ മാസ്‌മരികവിദ്യയില്ല. ഇതുപോലൊരു അത്ഭുതപ്രസ്‌ഥാനം ചരിത്രവഴികളില്‍ ഉരുത്തിരിഞ്ഞിട്ടേയില്ല. ഇപ്രകാരം അതുല്യരാജകീയ ആരാധനാമാര്‍ഗമായ താന്ത്രിക്‌യോഗ ഏതൊരാള്‍ക്കും പഠിക്കാവുന്നതേയുള്ളൂ. സാമാന്യബോധവും യുക്‌തിയും അറിവും ആരോഗ്യസ്‌ഥിതിയുമുള്ള ഏതൊരു വ്യക്‌തിത്വവും തന്ത്രയോഗാ പഠനത്തിലൂടെ ഫലങ്ങള്‍ ഇങ്ങനെ ക്രോഡീകരിക്കാം: ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ എല്ലാം മാറുന്നു. സര്‍വകാര്യങ്ങളിലും അടിസ്‌ഥാനപരമായ ജ്‌ഞാനമുണ്ടാകും. മനോഗതങ്ങള്‍ സാധിക്കുന്നതാണ്‌.
ഇച്‌ഛാശക്‌തികൊണ്ട്‌ കാര്യങ്ങള്‍ സാധിക്കാനാവും. അത്ഭുതകരമായ അതീന്ദ്രിയശക്‌തികള്‍ ഉണരുന്നു. ദൂരശ്രവണസിദ്ധി, പരചിത്തജ്‌ഞാനം തുടങ്ങിയ അപൂര്‍വമായ അനുഭൂതികള്‍ ഇതെല്ലാം തന്ത്രയോഗാപഠനത്തിലൂടെ വന്നു ചേരുന്നതായിട്ട്‌ പൂര്‍വികാചാര്യന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ അത്ഭുതകരമായ കാര്യസിദ്ധി മാര്‍ഗങ്ങള്‍ നമ്മുടെ മുന്‍പിലുണ്ടായിരിക്കെ നാം എന്തിനാണ്‌ പലതരം പരീക്ഷണങ്ങള്‍ നടത്തുന്നത്‌? കേവല കാര്യസാദ്ധ്യത്തിനു മാത്രമാണെങ്കില്‍പോലും ഇത്രയും ഫലപ്രദമായ മറ്റൊന്നുമില്ലെന്ന്‌ മഹര്‍ഷിമാര്‍ തറപ്പിച്ചുപറയുന്നു. ആകയാല്‍ താന്ത്രിക്‌യോഗായുടെ പഠനപ്രചാരണങ്ങള്‍ ഒരു ലക്ഷ്യമായിത്തന്നെ നാം ഏറ്റെടുത്തു നടത്തേണ്ടിയിരിക്കുന്നു. ഈ ആധുനിക കാലഘട്ടത്തില്‍ തിരക്കേറിയ മനുഷ്യജീവിതത്തില്‍ ലക്ഷ്യപ്രാപ്‌തിക്കും മനശാന്തിക്കും ശാശ്വതമായ സ്വച്‌ഛതയ്‌ക്കും ആനന്ദത്തിനും ആശ്രയിക്കാവുന്ന ഏറ്റവും വിശിഷ്‌ടമാര്‍ഗം തന്നെയാണ്‌ തന്ത്രയോഗ. ഭൗതികജീവിതത്തില്‍ രാജകീയ ഐശ്വര്യങ്ങള്‍ നേടിത്തരുന്നതോടൊപ്പം ആത്മീയ ആനന്ദത്തിന്റെ അളവറ്റ ഉടവിടമായും താന്ത്രിക്‌യോഗ നിലകൊള്ളുന്നു. അങ്ങനെ വിശിഷ്‌ടമായ ഈ മാര്‍ഗത്തിലേക്ക്‌ കടന്നുവരുന്നതിനും സര്‍വതോന്മുഖമായ അഭിവൃദ്ധി നേടുന്നതിനും ഏവര്‍ക്കും കഴിയുമാറാകട്ടെ.

സ്‌ത്രീ - പുരുഷ വശ്യ മന്ത്രങ്ങള്‍

അശ്വാരൂഢ വശീകരണമന്ത്രം വിധിയാംവണ്ണം എഴുതിച്ച്‌ യന്ത്രസംസ്‌കാരങ്ങള്‍ ചെയ്‌തു പൂജിച്ച്‌ നല്ല ദിവസം നോക്കി ദേഹത്തു ധരിച്ചാല്‍ സര്‍വ്വ വശ്യവും ധനസമൃദ്ധിയും ലോക പ്രശസ്‌തിയും ഉണ്ടാകുന്നതാണ്‌.


1. അശ്വാരുഢ വശീകരണയന്ത്രം

മദ്ധ്യേ ശക്‌തിം സസാധ്യം
ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം
ക്രോമൈം ഗ്ലീം സൌഃ ക്രമേണ
പ്രിവിലിഖിതു ബഹി-
ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു
ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ,
ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ
ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം
ശ്രീകരം വശ്യകാരി.


യന്ത്രം:

ഷഡ്‌ക്കോണ്‍, പന്ത്രണ്ടു ദളങ്ങള്‍, മൂന്നു വീഥിവൃത്തങ്ങള്‍, ഭൂപുരം എന്നിങ്ങനെ യന്ത്രം വരയ്‌ക്കുക.

മന്ത്രങ്ങള്‍ :

മദ്ധ്യത്തില്‍ 'ഹ്രീം' എന്ന ഭുവനേശ്വരിയും, സാധ്യനാമവും എഴുതുക. ഷഡ്‌ക്കോണുകളില്‍ ഈശാനാദി തുടങ്ങി ക്രമേണ ''ആം ഹ്രീം ക്രോം ഐം ക്ലീം സൗഃ'' എന്ന ഷഡ്വര്‍ണ്ണമന്ത്രം എഴുതണം. ദ്വാദശ ദളങ്ങളിലും ഈശാമനാദി തുടങ്ങി ക്രമത്താലെ ''ആംഹ്രീം ക്രോം ഏഹ്യേഹി പരമേശ്വരി സ്വാഹാ'' ഇങ്ങനെ പതിനൊന്നു ദളങ്ങളില്‍ ഓരോ അക്ഷരവും പന്ത്രണ്ടാമത്തേതില്‍ രണ്ടക്ഷരവും വീതം എഴുതണം.
ഒന്നാമത്തെ വീഥി വൃത്തത്തില്‍ ദ്രാം ദ്രാവിണിബാണായ നമഃ ദ്രീം സംക്ഷോഭണ ബാണായ നമഃ ക്ലീം ആകര്‍ണബാണായ നമഃ ബ്ലൂം വശീകരണ ബാണായ നമഃ സം സമ്മോഹന ബാണായ നമഃ എന്ന കാമബാണ മന്ത്രങ്ങളും രണ്ടാമത്തെ വീധി വൃത്തത്തില്‍ 'ഐം ക്ലീം നിത്യ ക്ലിന്നേ നിത്യമദദ്രവേ സ്വാഹാ' എന്നും മൂന്നാമത്തേതില്‍ 'അ ആ' എന്നു തുടങ്ങി 'ള ക്ഷ' എന്നു കൂടിയ അമ്പത്തിയൊന്ന്‌ മാതൃകാക്ഷരകളും എഴുതണം.
ഈ അശ്വാരൂഢ വശീകരണമന്ത്രം വിധിയാംവണ്ണം എഴുതിച്ച്‌ യന്ത്രസംസ്‌കാരങ്ങള്‍ ചെയ്‌തു പൂജിച്ച്‌ നല്ല ദിവസം നോക്കി ദേഹത്തു ധരിച്ചാല്‍ സര്‍വ്വ വശ്യവും ധനസമൃദ്ധിയും ലോക പ്രശസ്‌തിയും ഉണ്ടാകുന്നതാണ്‌.
പുരുഷനാണ്‌ യന്ത്രം ധരിക്കുന്നതെങ്കില്‍ മനസ്സിനിണങ്ങിയ സ്‌ത്രീയെയും സ്‌ത്രീയാണ്‌ ധരിക്കുന്നതെങ്കിള്‍ പ്രിയമുള്ള പുരുഷനെയും സ്വന്തമാക്കുവാന്‍ സാധിക്കുന്നതാണ്‌.


2. മദനകാമേശ്വരീ

വശ്യമന്ത്രം

''ഹ്രീ ങ്കാരേ നാമകാമൌ
പ്രണവമപി ലിഖേത്‌
കോണഷള്‍ക്കേതദംഗം
തത്‌ സന്ധാ, വഷ്‌ട പത്രേ-
സ്വരയുഗനമ ഇ-
ത്യാദികാഷ്‌ടാഷ്‌ട വര്‍ണ്ണാന്‍
ഹല്‌ഭിഃ പാഞ്ചേഷു മന്ത്രൈര്‍-
വൃതമവനിപുരേ മന്മഥം ലോകവശ്യം
നാരീവശ്യാര്‍ത്ഥ പുഷ്‌ടിം വഹതി മദനകാ-
മേശ്വരീ യന്ത്രമേ തത്‌.''

യന്ത്രം :

ഷഡ്‌ക്കോണുകള്‍, അഷ്‌ടദളങ്ങള്‍, രണ്ട്‌ വീഥിവൃത്തങ്ങള്‍ ഭൂപുരം ഇപ്രകാരമാണ്‌ മദനകാമേശ്വരീ വശ്യമന്ത്രം വരയ്‌ക്കേണ്ടത്‌.

മന്ത്രങ്ങള്‍ :

'ഹ്രീം' എന്നും സാദ്ധ്യന്റെ പേരും 'ക്ലീം' എന്നും യന്ത്രമദ്ധ്യത്തിലും ഷഡ്‌ക്കോണുകളില്‍ പ്രണവമന്ത്രാക്ഷരവും കോണുകളുടെ സന്ധികളില്‍
1. ഹ്രാം ഹൃദയായ നമഃ
2. ഹ്രീം ശിരസേ സ്വാഹാ
3. ഹ്രൂം ശിഖായൈ വഷള്‍
4. ഹ്രൈം കവചായ ഹും
5. ഹ്രൌം നേത്രത്രയായ വൌഷള്‍
6. ഹ്രഃ അസ്‌ത്രായ ഫള്‍ എന്ന ഹ്രാമാദിഷഡംഗങ്ങളും അഷ്‌ടദളങ്ങളില്‍ 'ഓം ഹ്രീം ഈം, ഈം നമോ ഭഗവതി മദനകാമേശ്വരി, വിശ്വമോഹിനി വിശ്വേശ്വര മോഹിനി, സര്‍വ്വലോക വശങ്കരി, സര്‍വ്വ ജനസ്യ മദനക്ഷോഭം വര്‍ദ്ധയ, വര്‍ദ്ധയ, ശീഘ്രം മാം പ്രത്യാകര്‍ഷയാകര്‍ഷായ സ്വാഹാ' എന്ന മദനകാമേശ്വരീ വശ്യമന്ത്രത്തിലെ 'ഹ്രീം' ഒഴിച്ചു ബാക്കി 'ഈം ഈം നമഃ' എന്നു തുടങ്ങി എട്ടെട്ടക്ഷരം വീതവും ഒന്നാമത്തെ വീഥിയില്‍ ക, ഖ എന്നു തുടങ്ങി 'ള, ക്ഷ' എന്നു കൂടിയ മുപ്പത്തിയഞ്ച്‌ ഹല്ലുകളും, രണ്ടാമത്തേതില്‍
1. ദ്രാം ദ്രാവിണീ ബാണായ നമഃ
2. ദ്രീം സംക്ഷോഭണ ബാണായ നമഃ
3. ക്ലീം ആകര്‍ഷണ ബാണായ നമഃ
4. ബ്‌ളൂം വശീകരണ ബാണായ നമഃ
5. ''സം സമ്മോഹന ബാണായ നമഃ'' എന്ന കാമബാണമന്ത്രവും ഭൂപുരത്തില്‍ 'ക്ലിം' എന്ന കാമബീജവും എഴുതുക.
മദനകാമേശ്വരീ വശ്യമന്ത്രം വിധിപ്രകാരം എഴുതി ശുദ്ധീകരിച്ച്‌ പൂജാകര്‍മ്മാദികള്‍ ചെയ്‌ത് നല്ല ദിവസം നോക്കി ദേഹത്ത്‌ ധരിക്കുക. എന്നാല്‍ പുരുഷന്മാര്‍ക്ക്‌ സ്‌ത്രീകളും സ്‌ത്രീകള്‍ക്ക്‌ പുരുഷന്മാരും സ്വാധീനരാകുന്നതാണ്‌. അതോടൊപ്പം ലോകവശ്യമുണ്ടാകുകയും ധനാഭിവൃദ്ധിയും പ്രശസ്‌തിയും വര്‍ദ്ധിക്കുന്നതുമാണ്‌.

വശ്യതിലകവും വശീകരണ കണ്‍മഷിയും

നിത്യേന കുളികഴിഞ്ഞ്‌ ഈ വില്ല പനിനീരില്‍ അരച്ച്‌ മന്ത്രം ഏഴുരു ജപിച്ച്‌ നെറ്റിയില്‍ തിലകമിടുക. ഇഷ്‌ട കാമുകന്റെ മുന്നില്‍പ്പെടുകയും അയാളെ കടക്കണ്ണാല്‍ വീക്ഷിച്ച്‌ മൃദുവായി പുഞ്ചിരിക്കുകയും ചെയ്യുക. കാലതാമസ്യമെന്യേ അയാള്‍ വശംവദനായി വിവാഹത്തിന്‌ തയ്യാറാകും
അകില്‍, ചന്ദനം, കച്ചൂരം, കുങ്കുമം, കര്‍പ്പൂരം, കൊട്ടം, ഗോരോചനം ഇവ സമമെടുത്ത്‌ പനിനീര്‍ തൊട്ടരച്ച്‌ ചെറിയ വില്ലകളാക്കി ഉണക്കി സൂക്ഷിക്കുക. ഇവ അരച്ചുരുട്ടിയെടുക്കുമ്പോള്‍ കാമദേവ നാമമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കേണ്ടതാണ്‌.
ഉണങ്ങിയ വില്ലകള്‍ കത്തുന്ന വിളക്കിനുമുന്നില്‍വച്ച്‌ മൂന്നുദിവസം ആയിരത്തിയൊന്നുരുവീതം കാമദേവമന്ത്രങ്ങള്‍ ജപിച്ചു പൂജിക്കുക. പിന്നീട്‌ നിത്യേന കുളികഴിഞ്ഞ്‌ ഈ വില്ല പനിനീരില്‍ അരച്ച്‌ മന്ത്രം ഏഴുരു ജപിച്ച്‌ നെറ്റിയില്‍ തിലകമിടുക.
ഇഷ്‌ട കാമുകന്റെ മുന്നില്‍പ്പെടുകയും അയാളെ കടക്കണ്ണാല്‍ വീക്ഷിച്ച്‌ മൃദുവായി പുഞ്ചിരിക്കുകയും ചെയ്യുക. കാലതാമസ്യമെന്യേ അയാള്‍ വശംവദനായി വിവാഹത്തിന്‌ തയ്യാറാകും. ഇപ്രകാരം പുരുഷനാണ്‌ ചെയ്യുന്നതെങ്കില്‍ ഇഷ്‌ടപ്പെടുന്നവള്‍ വശംവദയായി ഭാര്യയാകുവാന്‍ സമ്മതിക്കുന്നതാണ്‌.
മേല്‍പ്പറഞ്ഞ പ്രകാരം മൂന്നു ദിവസം കണ്‍മഷി വിളക്കിനു മുന്നില്‍വച്ച്‌ കാമദേവമന്ത്രങ്ങള്‍ ജപിച്ചു പൂജിച്ചശേഷം മറ്റാരും എടുക്കാതെ രഹസ്യമായി സൂക്ഷിക്കുക. ഈ പ്രയോഗം പുരുഷനും സ്‌ത്രീക്കും ഒരുപോലെ ചെയ്യാവുന്നതാണ്‌. ദിവസേന ആ കണ്‍മഷികൊണ്ട്‌ കണ്ണെഴുതിയാല്‍ വശ്യമുണ്ടാകുന്നതാണ്‌.

ക്ഷിപ്രഗണപതി വശീകരണയന്ത്രം

മന്ത്രം:

''ബീജം സാധ്യവൃതംച ബീജമപിത-
ന്മദ്ധ്യേ രസാശ്രേം ഗകാം
സ്‌തത്സന്ധൗ, ക്രമവല്ലിഖേദ്വസുദളേ
മന്ത്രം സ്വരാന്‍ കേസരേ
ഗായത്ര്യാഭിവൃതം ചഹല്‌ഭി രവനേ-
ര്‍ഗ്ഗഹാശ്രബീജം ലിഖേ-
ദ്യന്ത്രം ക്ഷിപ്രഗണാധിപസ്യ വശദം
സമ്പത്‌ക്കരം മോഹനം''


യന്ത്രം:

ഷഡ്‌ക്കോണുകള്‍ അഷ്‌ടദളങ്ങള്‍ രണ്ട്‌ വീഥി വൃത്തങ്ങള്‍ ഭൂപുരം ഇപ്രകാരം യന്ത്രം വരച്ചുണ്ടാക്കുക.
''ഷഡ്‌ക്കോണമദ്ധ്യത്തില്‍ 'ഗം' എന്ന ഗണപതി മന്ത്രബീജവും അതിന്‌ ചുറ്റിലുമായി സാദ്ധ്യനാമവും ഷഡ്‌ക്കോണുകളില്‍ ഗണപതി ബീജം മാത്രവും ഷഡ്‌ക്കോണുകളുടെ സന്ധികളില്‍ (1) ഗാം ഹൃദയായ നമഃ, (2) ഗൗംശിര സേ സ്വാഹാ, (3) ഗും ശിഖാ യൈ വഷള്‍, (4) ഗൈം കവചായ ഹും, (5) ഗൌം നേത്രത്രായ വൌഷള്‍, (6) ഗഃ അസ്‌ത്രായഫള്‍'' എന്ന ഷഡംഗങ്ങളും അഷ്‌ടദളങ്ങളില്‍ ''ഓം ഐം ശ്രീം ഹ്രീം ഗ്ലൌം ഗണപതയേ മമ സര്‍വ്വകാര്യ സിദ്ധിം കുരുകുരു സ്വാഹാ''
എന്ന ക്ഷിപ്രഗണപതി മന്ത്രം മുമ്മൂന്ന്‌ അക്ഷരം വീതവും ദളകേസരങ്ങളില്‍ ഈരണ്ട്‌ അച്ചുകളും (അ, ആ എന്നു തുടങ്ങി അം, അഃ എന്നു കൂടിയ പതിനാറ്‌ അക്ഷരങ്ങള്‍) ആദ്യത്തെ വീഥിവൃത്തത്തില്‍ ''ഏകദംഷ്‌ട്രായ വിദ്‌മഹേ വക്രതുണ്ഡാ ധീ മഹി തന്നോ വിഘ്‌ന പ്രചേദയാത്‌'' എന്ന ഗണപതി ഗായത്രിയും രണ്ടാമത്തേതില്‍ ഹല്ലുകളും (ക, ഖ എന്നു തുടങ്ങി 'ള, ക്ഷ' എന്നു കൂടിയ മുപ്പത്തിയഞ്ച്‌ അക്ഷരങ്ങള്‍) ഭൂപുരകോണുകളില്‍ 'ഗം' എന്ന ഗണപതി ബീജവും എഴുതുക.
ഈ ക്ഷിപ്രഗണപതി വശീകരണയന്ത്രധാരണത്താല്‍ ആഗ്രഹങ്ങളെന്തോ അവയെല്ലാം താമസംവിനാ സാധ്യമാവുന്നതാണ്‌.
പ്രേമനൈരാശ്യത്താല്‍ മനോദുഃഖമനുഭവിക്കുന്ന കാമുകീകാമുകന്മാര്‍ ധരിക്കുന്നതായാല്‍ അവരുടെ മനോദുഃഖങ്ങളെല്ലാമകന്ന്‌ ഉദ്ദിഷ്‌ട ഫലപ്രാപ്‌തി പെട്ടെന്ന്‌ ലഭ്യമാകുന്നതാണ്‌. അതോടൊപ്പം ശരീരസൗന്ദര്യം വര്‍ദ്ധിക്കുകയും ലോകവശ്യം തന്നെ കരഗതമാകുന്നതുമാണ്‌.
(മന്ത്രങ്ങളും യന്ത്രവും അറിയാവുന്ന വിദഗ്‌ധരെക്കൊണ്ട്‌ എഴുതിക്കുകയോ അല്ലാത്തപക്ഷം സ്വയം പഠിച്ച്‌ ഗുരുവിന്റെ ഉപദേശത്തോടെ വിധിയാംവണ്ണം യന്ത്രം തയ്യാറാക്കി ധരിക്കുകയോ ചെയ്യുക).


രക്‌തഗണപതി ആകര്‍ഷണയന്ത്രം

മന്ത്രം:

''മദ്ധ്യേ വിഘ്‌നം ദശദളപുടേ
രക്‌ത വിഘ്‌നേശിതുസ്‌ത
ന്മന്ത്രസ്യാര്‍ണ്ണാന്‍ ജലനിധി
മിതാനാലിഖേത്സംവിഭജ്യ
തത്‌ബാഹ്യേ സ്യാത്‌ലിപി
പരിവൃതം ഭൂപുരസ്‌ഥം തദേത-
ദ്യന്തം നൃണാം സകരസുഖദം
വശ്യമാകൃഷ്‌ടി തം ച''


യന്ത്രം:

ഒരു വൃത്തം, ദശദളങ്ങള്‍ വീഥിവൃത്തം, ഭൂപുരം ഇപ്രകാരം യന്ത്രം വരയ്‌ക്കുക.
മന്ത്രങ്ങള്‍: ''വൃത്തമദ്ധ്യത്തില്‍ 'ഗം' എന്ന ഗണപതി മന്ത്രബീജവും ദശദളങ്ങളില്‍ ചുവടെ എഴുതുന്ന രക്‌തഗണപതി മന്ത്രം നന്നാല്‌ അക്ഷരങ്ങള്‍ വീതവും വീഥി വൃത്തത്തില്‍ മാതൃകാക്ഷരങ്ങളും ('അ ആ' എന്നാരംഭിച്ച്‌ 'ള, ക്ഷ' എന്നു കൂടിയ അമ്പത്തിയൊന്ന്‌ അക്ഷരങ്ങള്‍) എഴുതുക.
രക്‌തഗണപതി മന്ത്രം:
''ഓം ഹസ്‌തി മുഖായ ലംബോദരായ
രക്‌തമഹാത്മനേ ആം ക്രോം
ഹ്രീം ക്ലീം ഹ്രീം ഹും ഹും ഘെ
ഘെ രക്‌തകളേബരായ ദയാപരായ സ്വാഹാ''
(ഈ രക്‌തഗണപതിയന്ത്രം ധരിക്കുന്നവര്‍ക്ക്‌ സകലവിധ വശ്യങ്ങളും വശീകരണങ്ങളും ഉണ്ടാവുന്നതാണ്‌.)

ശാസ്‌തൃയന്ത്രം (ദീര്‍ഘായുസ്സിന്‌ )

സോമയന്ത്രം കാന്തി, ധനസമൃദ്ധി, സല്‍സന്താനങ്ങള്‍, സത്‌കീര്‍ത്തി എന്നിവ വര്‍ദ്ധിപ്പിക്കുകയും വിഷബാധയെ നശിപ്പിക്കുകയും ചെയ്യും.
''വൃത്തം തഥാചഷള്‍ക്കോണം വൃത്തമഷ്‌ടദളംപുനഃ
വീഥിവൃത്തം ഭൂപുരഞ്ച ശാസ്‌തൃയന്ത്രം പ്രകീര്‍ത്തിതം
മദ്ധ്യേതാരംച സാദ്ധ്യംച ഷള്‍ക്കോണേസ്‌ത്രം സമാലിഖേല്‍
''ഭൂതേശായ നമോ'' മന്ത്രം വിലിഖേല്‍ തസ്യ കേസരേ
അഷ്‌ടപത്രേ കേസരേ ചാപ്യാഷ്‌ടാക്ഷര മനഃഹരേഃ
വീഥിം തു വേഷ്‌ടയേല്‍ സാമാന്യഥാവന്മാതൃകാക്ഷരൈഃ
ഭൂതേ ശാഖ്യമിദംയന്ത്രം സര്‍വ്വാഭീഷ്‌ട പ്രദം നൃണാം
ശ്രയം വിദ്യാമരോഗംച ദീര്‍ഘാമായുശ്‌ച ദാസ്യതി''


യന്ത്രം:

വൃത്തം, ഷള്‍ക്കോണം, വൃത്തം, അഷ്‌ടദളം, ഒരു വീഥിവൃത്തം, ഭൂപുരം ഇങ്ങനെ യന്ത്രം വരയ്‌ക്കുക.


മന്ത്രങ്ങള്‍:

വൃത്തമദ്ധ്യത്തില്‍ പ്രണവവും സാദ്ധ്യനാമവും ഷള്‍ക്കോണില്‍ 'സഹസ്രാരഹുംഫള്‍' എന്ന അസ്‌ത്രമന്ത്രവും 'ഭൂതേ ശായ നമഃ' എന്ന ഷഡക്ഷരമന്ത്രം ഓരോ അക്ഷരം ഷള്‍ക്കോണ കേസരത്തിലും 'ഓം നമോ ഭഗവതേ ഭൂതേശായ മഹാദേവായ' എന്ന ഭൂതേശ ഷോഡശാക്ഷര മന്ത്രം ഈരണ്ട്‌ അക്ഷരം വീതം അഷ്‌ടദളങ്ങളിലും 'ഓം നമോ നാരായണായ' എന്ന്‌ അഷ്‌ടാക്ഷര മന്ത്രത്തിലെ ഓരോ അക്ഷരം വീതം അഷ്‌ടദളകേന്ദ്രങ്ങളിലും വീഥിവൃത്തത്തില്‍ മാതൃകാക്ഷരങ്ങളും (3) എഴുതുക.


ഫലം:

ഭൂതേശ-അയ്യപ്പ എന്നു പേരായ ഈ യന്ത്രം മനുഷ്യര്‍ക്ക്‌ സകലവിധ അഭീഷ്‌ടങ്ങളും സമ്പത്തുക്കളും വിദ്യയും ആരോഗ്യവും പ്രദാനം ചെയ്യുന്നതാണ്‌. ദീര്‍ഘായുസ്സും സന്തതി സൗഖ്യവും ഉണ്ടാവുകയും ചെയ്യും.


സോമയന്ത്രം (ധനസമൃദ്ധിക്ക്‌)

ഷള്‍ക്കോണേകര്‍ണ്ണികായാം ടപരപരിലസ-
ത്താര മശ്രേഷ്‌ഠമന്ത്രം
ഷഡ്വര്‍ണ്ണം ചാഷ്‌ടപത്രേ സ്വരയുഗവിലസത്‌
കേസരേ യുഗ്മശോര്‍ണ്ണാന്‍
വിദ്യാമന്ത്രസ്യ കാദൈ്യര്‍ വൃതമവനി പുരാ
ശ്രസ്‌ഥ 'വം' ബീജമുക്‌തം
യന്ത്രം സോമസ്യകാന്തിദ്രവിണ സുതയശഃ
ശ്രീപദം ക്ഷ്വേളഹാരീം.''


യന്ത്രം:

ഷള്‍ക്കോണ്‌, ഒരുവൃത്തം, അഷ്‌ടദളം, വീഥീവൃത്തം, ഭൂപുരം ഇങ്ങനെ യന്ത്രം വരയ്‌ക്കുക.


മന്ത്രങ്ങള്‍:

നടുക്ക്‌ 'ഠ' കാരത്തോടുകൂടിയ പ്രണവം, ഷഡ്‌ക്കോണുകളില്‍ 'സൌം സോമായ നമഃ എന്ന സോമമൂല മന്ത്രം ഓരോ അക്ഷരം, അഷ്‌ടദളത്തിന്റെ കേസരങ്ങളില്‍ ഈരണ്ട്‌ അച്ചുകള്‍ (1) ദളത്തില്‍ 'വിദ്യേ വിദ്യാമായിനി ചന്ദ്രിണി ചന്ദ്രമുഖി സ്വാഹാ' എന്ന വിദ്യാമന്ത്രം ഈ രണ്ടക്ഷരം, വീഥിയില്‍ ഹല്ലുകള്‍ (2) ഭൂപുരകോണുകളില്‍ 'വം'.


ഫലങ്ങള്‍:

സോമയന്ത്രം കാന്തി, ധനസമൃദ്ധി, സല്‍സന്താനങ്ങള്‍, സത്‌കീര്‍ത്തി എന്നിവ വര്‍ദ്ധിപ്പിക്കുകയും വിഷബാധയെ നശിപ്പിക്കുകയും ചെയ്യും.

ധനാകര്‍ഷണ ശ്രീ മഹാലക്ഷ്‌മീയന്ത്രം

''മധ്യേ സ്വാഹാഷ്‌ടപത്രേ ദളമനുയുഗളം
വര്‍ണ്ണമാലിഖ്യ ബാഹ്യേ
ശിഷ്‌ടാനര്‍ണ്ണാന്‍ ദശാരേ, ശിഖിയുഗ ഭവനേ
ശിഷ്‌ട ബീജം തു ലക്ഷ്‌മ്യാഃ
ബാഹ്യേ പഞ്‌ദശാര്‍ണ്ണം, പ്രണവ പരിവൃതം
സ്യേഷ്‌ട സാധ്യം ച മാരം
ലക്ഷ്‌മീയന്ത്രം തദേതത്‌ ത്രിഭുവന വിഭവ-
ശ്രീ പദം ദിവ്യദീപം''

യന്ത്രം:

വൃത്തം അഷ്‌ടദളം വൃത്തം, ദശദളം വൃത്തം ഷഡ്‌ക്കോണുകള്‍, രണ്ടു വീഥിവൃത്തം, ഭൂപുരം ഇപ്രകാരമാണ്‌ യന്ത്രം വരയ്‌ക്കേണ്ടത്‌.


മന്ത്രങ്ങള്‍:

വൃത്തമധ്യത്തില്‍ 'സ്വാഹാ' എന്നും അഷ്‌ടദളങ്ങളില്‍ ഈ രണ്ടും ദശദളങ്ങളിലെ ഒന്‍പതില്‍ ഓരോന്നും പത്താമത്തേതില്‍ ബാക്കിയും അക്ഷരങ്ങള്‍ വീതം താഴെപ്പറയുന്ന ശ്രീമഹാലക്ഷ്‌മീ മന്ത്രങ്ങള്‍ എഴുതുക.


മന്ത്രം:

''ശ്രീം ഓം നമോ ഭഗവതേ സര്‍വ്വ
സൗഭാഗ്യദായിനി ശ്രീം ശ്രീ വിദ്യേ
മഹാ വിഭൂതയേ സ്വാഹാ''
ഷഡ്‌ക്കോണുകളില്‍ ഓരോന്നിലും 'ശ്രീം' എന്നും ആദ്യത്തെ വീഥിയില്‍ മാതൃകാക്ഷരങ്ങളായ 'അ, ആ' എന്നു തുടങ്ങി 'ക്ഷ' എന്നുവരെയുള്ള അമ്പത്തിയൊന്ന്‌ അക്ഷരങ്ങള്‍ എഴുതുക. രണ്ടാമത്തെ വീഥിവൃത്തത്തില്‍ പ്രണവത്തോടും 'ക്രീം' എന്നു കാമബീജത്തോടും കൂടിയ സാധ്യനാമം പതിനാറ്‌ തവണയും ഭൂപുരകോണുകളില്‍ 'ക്ലീം' എന്ന കാമബീജവും എഴുതുക.
അതിന്റെ സമ്പ്രദായം 'ഓം ദേ ക്ലീം ഓം വദക്ലീം ഓം ത്ത ക്ലീം' ഇങ്ങനെയാകുന്നു.
ധനാകര്‍ഷണ ശ്രീമഹാലക്ഷ്‌മീയന്ത്രം വരയ്‌ക്കാന്‍ ശീലമുള്ളവര്‍ സ്വയം വരയ്‌ക്കുകയോ, അല്ലാത്തപക്ഷം ഉപാസകരെക്കൊണ്ട്‌ വരപ്പിക്കുകയോ ആകാം. എങ്ങനെയായാലും യന്ത്രം കുറ്റമറ്റതും ലക്ഷണയുക്‌തവുമായിരിക്കണം. ചെമ്പു തകിടിലോ, വെള്ളിത്തകിടിലോ സ്വര്‍ണ്ണത്തകിടിലോ അവരവരുടെ സാമ്പത്തിക ശേഷിക്കനുസൃതമായി വരയ്‌ക്കുകയോ വരപ്പിക്കുകയോ ചെയ്യാം.
വിധിപ്രകാരം യന്ത്രം നിര്‍മ്മിച്ചു കഴിഞ്ഞാല്‍ അത്‌ ദേഹത്ത്‌ ധരിക്കുകയോ, ഗൃഹത്തില്‍ സ്‌ഥാപിക്കുകയോ ചെയ്യണമെങ്കില്‍ യന്ത്രശുദ്ധിവരുത്തി അതിന്‌ ചൈതന്യം വരുത്തേണ്ടതാണ്‌.
ആദ്യമായി യന്ത്രം ഒരു ദിവസം ജലാധിവാസം ചെയ്യുക. അടുത്ത ദിവസം പുറ്റുമണ്ണുകൊണ്ട്‌ തേച്ചു കഴുകി വൃത്തിയാക്കുക. പിന്നീട്‌ നാല്‌പാമരപ്പൊടി തേച്ചു കഴുകുക. പുണ്യാഹം ജപിച്ചു തളിച്ച്‌ മന്ത്രശുദ്ധിവരുത്തുക. പിന്നീട്‌ പഞ്ചഗവ്യത്തില്‍ അഭിഷേകം നടത്തുക. അതിനുശേഷം മൂര്‍ത്തിയെ ആവാഹിച്ചു പൂജിച്ച്‌ പ്രാണപ്രതിഷ്‌ഠാമന്ത്രം തൊട്ടുരുവിടുക. ജപത്തില്‍ നാലിലൊരു ഭാഗം തവണ ഹോമിച്ച്‌ ആ പ്രസാദം സ്‌പര്‍ശിക്കുകയും വേണം.
ഇത്രയുമെല്ലാം പൂര്‍ത്തിയാക്കിക്കഴിയുമ്പോള്‍ യന്ത്രം ദേഹത്തു ധരിക്കുന്നതിനോ, ഗൃഹത്തില്‍ സ്‌ഥാപിക്കുന്നതിനോ യോഗ്യമായിത്തീരുന്നതാണ്‌.
ധനാകര്‍ഷണത്തിനും അഭിവൃദ്ധിക്കും വേണ്ടി ദേഹത്താണ്‌ ധരിക്കുന്നതെങ്കില്‍ നിത്യസ്‌നാനവും ശുദ്ധവൃത്തിയും പ്രാര്‍ത്ഥനയും ക്ഷേത്രദര്‍ശനവും ധര്‍മ്മചിന്തയും കൂടിയേ തീരൂ.
ഗൃഹത്തിലാണ്‌ സ്‌ഥാപിക്കുന്നതെങ്കില്‍ പൂജാമുറിയിലോ, മറ്റേതെങ്കിലും പവിത്രമായ സ്‌ഥാനത്തോ ആയിരിക്കണം. നിത്യേന ധൂപ ദീപാദികള്‍ സമര്‍പ്പിക്കേണ്ടതാണ്‌. എല്ലാ വെള്ളിയാഴ്‌ച ദിവസങ്ങളിലും യന്ത്രശുദ്ധി വരുത്തി ചന്ദനകുങ്കുമാദികള്‍ തൊടുവിച്ച്‌ ധൂപദീപാദികളോടെ ഭാഗ്യദേവതയ്‌ക്കു വിധിക്കപ്പെട്ടിട്ടുള്ള പൂക്കളാല്‍ അര്‍ച്ചനയും നിവേദ്യാദികളുമാകാം.
നാം എത്രമാത്രം ഭക്‌തിവിശ്വാസാദികളോടെ ധനദേവതയെ മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നുവോ അത്രകണ്ട്‌ വേഗത്തില്‍ ഐശ്വര്യദേവത നമ്മില്‍ പ്രസാദിക്കുകയും അനുഗ്രഹവര്‍ഷം ചൊരിയുകയും ചെയ്യും.
വിശ്വാസത്തോടെ ഭജിക്കുക, നേരായ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുക സര്‍വ്വസമ്പദ്‌ പ്രദായിനിയായ ശ്രീദേവി പ്രസാദിക്കുകതന്നെ ചെയ്യും.

ഗരുഡയന്ത്രം

ഈ യന്ത്രത്തെ ചെമ്പുതകിടിലെഴുതി, ഗൃഹത്തില്‍ സ്‌ഥാപിച്ചാല്‍ ദുഷ്‌ടസര്‍പ്പങ്ങളെല്ലാം നാടുവിട്ടുപോവുകയും സര്‍പ്പോദ്രവങ്ങളെല്ലാം ഒഴിയുകയും ചെയ്യുന്നതാണ്‌.
പഞ്ചകോണ്‌, അഷ്‌ടദളം, രണ്ടു വീഥിവ്യത്തങ്ങള്‍, ഭൂപരം ഈ ക്രമത്തില്‍ യന്ത്രം വരയ്‌ക്കുക.
ഗരുഡസ്യാഥ പഞ്ചാര്‍ണ്ണമനോര്യന്ത്രം യഥാ ശ്രുതം വക്ഷ്യേ സര്‍വ്വവിഷദ്ധ്വംസി സര്‍വ്വരക്ഷാകരം പരം
മദ്ധ്യേതാരം സാദ്ധ്യയുക്‌തം
ലിഖേദ്‌ കോണേഷു പഞ്ചസു
ക്ഷാദ്യാര്‍ണ്ണാന്‍ പഞ്ച, തല്‍ബാഹ്യേ
വസുപത്രോദരേ തത:
പ്രോ ന്ദ്രീം ഠം വം ഹം സഃ സോ ഹ മിതിവര്‍ണ്ണാന്‍
ക്രമാല്‍ ലിഖേദ്‌
തല്‍ബാഹ്യേ തത്വഗരുഡ മന്ത്രേണാവേഷ്‌ട്യ തല്‍ബഹിഃ
മാത്യ കാര്‍ണ്ണൈശ്‌ച സംവേഷ്‌ട്യ ഭൂപുരാശ്രിഷു ചക്രമാല്‍
ആഗ്നേയേ ഠം നിര്യത്യാം വം
വായൗ സം സം ശിവേ തതഃ
യഥാവകാശം കുഗ്യഹേ യദ്യനന്തമഹാമനും
ഇത്യേവം ഗാരുഡം യന്ത്രം പ്രോക്‌തം പൂര്‍വ്വം മഹര്‍ഷിഭിഃ
മന്ത്രങ്ങള്‍ :- മദ്ധ്യത്തില്‍ പ്രണവവും സാദ്ധ്യാനാമവുമെഴുതുക. പിന്നെ അഞ്ചുകോണുകളില്‍ യഥാക്രമം ക്ഷിപ ഓം സ്വാഹാ എന്ന മന്ത്രത്തിലെ ഓരോ അക്ഷരവുമെഴുതണം. എട്ടു ദളങ്ങളിലായി പ്രോം, ന്ദ്രിം, ഠം, വം, ഹം, സഃ സോ ഹം എന്നിങ്ങനെയുള്ള എട്ടു മന്ത്രാക്ഷരങ്ങളേയുമെഴുതുക. പുറമെയുള്ള ആദ്യത്തെ വീഥിവൃത്തത്തില്‍ താഴെക്കാണുന്ന തത്വ ഗരുഡമന്ത്രമെഴുതുക.
ഓം നമോ ഭഗവതേ തത്വഗരുഡായ
അമ്യതകലശസംഭവായ വിഷ്‌ണുവാഹനായ വജ്ര-
നഖ വജ്രതുണ്ഡ വജ്ര പക്ഷാലംക്യത ശരീരായ
ഏഹ്യേഹി മഹാഗരുഡദുഷ്‌ടനാഗാന്‍
ച്‌ഛിന്ദച്‌ഛിന്ദ ആവേശയാവേശയ ഹും ഫട്‌ സ്വഹാ
രണ്ടാം വീഥിവ്യത്തത്തില്‍ മാത്യകാക്ഷരങ്ങളെഴുതണം. ഭൂപുരകോണുകളില്‍ അഗ്നികോണ്‌ തുടങ്ങി ക്രമേണ ഠം വം സം സം എന്നും ഭൂപുരത്തിലുള്ള ബാക്കി സ്‌ഥലത്തു താഴെ കൊടുക്കുന്ന അനന്തമന്ത്രവും എഴുതുക.
യദ്യനന്തകദുതോസി യദിവാനന്തകസ്വയം
സ ചരതി സചരല്‍ത്‌ധല്‍ക്കാരി മല്‍കാരി തല്‍കാരി
വിഷനാശിനി വിഷം ഹതം
ഇന്ദ്രസ്യ വജ്രേണ ഹതം ബ്രഹ്‌മണേ സ്വാഹാ.
ഇങ്ങനെ യന്ത്രമെഴുതുവാനാണ്‌ മഹര്‍ഷിമാര്‍ ഉപദേശിച്ചിട്ടുള്ളത്‌.

ഗരുഡയന്ത്രഫലം: -

താമ്രപട്ടേ സമാലിഖ്യ സ്‌ഥാപിതം നിജവേശ്‌മനി
സര്‍പ്പാനുച്ചായടേ ദാശു ദേശാല്‍ ദേശാന്തരം ക്ഷണാല്‍.
ഈ യന്ത്രത്തെ ചെമ്പുതകിടിലെഴുതി, ഗൃഹത്തില്‍ സ്‌ഥാപിച്ചാല്‍ ദുഷ്‌ടസര്‍പ്പങ്ങളെല്ലാം നാടുവിട്ടുപോവുകയും സര്‍പ്പോദ്രവങ്ങളെല്ലാം ഒഴിയുകയും ചെയ്യുന്നതാണ്‌.
ഏതദ്‌വിലിഖ്യയന്ത്രം രുചകാദിഷു ഭൂഷണേഷു സംയോജ്യ
സന്ധാരയന്തമുരഗാഃ
ദഷ്‌ടും പ്രഭാവതി നൈവ ഗരുഡഭയാത്‌
അഭിഷിച്യയന്ത്രമേതദ്‌
തേമ ജലോനാഭിഷിക്‌ത ഗാത്രസ്യ
വിഷധരദഷ്‌ടസ്യ വിഷം
സദ്യശ്ശമ മേതി നാത്ര സന്ദേഹഃ
ഈ ഗരുഡയന്ത്രത്തെ സ്വര്‍ണ്ണത്തകിടിലെഴുതി ദേഹത്തില്‍ അണിഞ്ഞാല്‍ അയാളെ പാമ്പുകടിക്കുകയില്ല. ഈ യന്ത്രത്തെ അഭിഷേകം ചെയ്‌തു (കഴുകിയ) തീര്‍ത്ഥജലം കൊണ്ട്‌ ശരീരം കഴുകിയാല്‍ ഏതു പാമ്പിന്റെ വിഷവും ക്ഷണത്തില്‍ ഇറങ്ങുന്നതാണ്‌.

തിരുവാതിരനക്ഷത്രക്കാരുടെ സ്വഭാവ സവിശേഷതകള്‍


തിരുവാതിര നക്ഷത്രക്കാര്‍ പൊതുവെ ഉത്സാഹ ഭരിതരും, എല്ലാ കാര്യങ്ങളിലും ചുറുചുറുക്കുള്ളവരുമായിരിക്കും. രാഹു നക്ഷത്രാധിപനായതുകൊണ്ടാണ് ഇങ്ങനെയുള്ള ഉത്സാഹം പ്രകടമായി കാണുന്നത്. ഇവര്‍ സാധാരണയായി കൃശശരീരികളായിരിക്കും. സാമാന്യം പൊക്കവും ഉണ്ടായിരിക്കും, വ്യാഴന്റെ ദൃഷ്ടിയുള്ളവര്‍ ചിലപ്പോള്‍ തടിച്ചശരീരക്കാരായിരിക്കും. എന്നാലും അമിതമായി തടിക്കാറില്ല. ഇവരുടെ മുഖത്തിന്‍ ഒരു പ്രത്യക വശ്യതയുണ്ടായിരിക്കും. ഇവരുടെ രാശ്യാധിപന്‍ ബുധന്‍ ആയതുകൊണ്ട് ഇവര്‍ സാമാന്യം ബുദ്ധിമാന്‍മാരായിരിക്കും. പല വിഷയങ്ങളിലും വിജ്ഞാനം നേടുവാന്‍ ഇവര്‍ക്കു കഴിയും. അതു വളരെ വേഗത്തി. തന്നെ നേടുകയും ചെയ്യും. ഇവര്‍ ആദര്‍ശനിഷ്ടന്‍മാരാണ്. അതുകൊണ്ട് പ്രായോഗിക ജീവിതത്തില്‍ വലിയ പൊരുത്തക്കേടുകള്‍ അനുഭവപ്പെടും. സ്വന്തം ആദര്‍ശവും ആശയവും, പൊരുത്തപെടാത്തപ്പോള്‍ പൊട്ടിത്തെറിക്കും. പെട്ടെന്നു കോപം വരുന്ന പ്രകൃതക്കാരാണ്. കോപം വന്നാല്‍ ഇടം വലം നോക്കാതെയും ഭവിഷ്യത്തിനെപ്പറ്റി ചിന്തിക്കാതെയും പ്രവര്‍ത്തിച്ചു കളയും. 

ഇവര്‍ പൊതുവെ സഹൃദയന്‍മാരാണ്. വാക്കിന്റെ കാരകനായ ബുധന്‍ രാശ്യാധിപതിയായതുകൊണ്ട് യുക്തി യുക്തമായും ഫലിത രസത്തോടുകൂടിയും സംസാരിക്കും. ആളുകളുമായി ഇടകലരന്നു ജീവിക്കുന്നതാണ് ഇവര്‍ക്കിഷ്ടം. ഏകാന്തത ഇവര്‍ക്കിഷ്ടപ്പെടാറേയില്ല. ഇവരോടു ഇടപഴകുന്നതില്‍ എല്ലാവരും ഇഷ്ടപ്പെടും. അതിനുകാരണം പരിചയപ്പെടുന്നവര്‍ക്കു വേണ്ടി ഇവര്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയാണ്. ചെറിയ ചെറിയ അഭിപ്രായ വ്യത്യാസത്തെപ്പോലും ഇവര്‍ വലിയ അഭിമാനക്ഷതമായിട്ടുകാണും. കോപം വരുക സാധാരണമാണെങ്കിലും ഇവര്‍ അത് വേഗം മറക്കും. ചിലരില്‍ ദുരഭിമാനം മുന്നിട്ടുനില്‍ക്കും. ജാതകത്തില്‍ ഗ്രഹങ്ങളുടെ സ്ഥിതി അനുസരിച്ച് ഇത് ചിലപ്പോള്‍ സ്ഥായിയായി തന്നെ നിലനില്‍ക്കും.

സ്വയം ഏറ്റെടുക്കുന്ന ജോലി ഇവര്‍ ഭംഗിയായും കൃത്യമായും പൂര്‍ത്തിയാക്കും. ഇവരുടെ കഴിവനുസരിച്ചുള്ള പ്രശസ്തിയും അംഗീകാരവും ഇവര്‍ക്ക് ലഭിക്കുന്നില്ല. അഭിവൃദ്ധിയും താരതമ്യേന കുറവായിരിക്കും. സരസമായി സംസാരിക്കുന്ന ഇവര്‍ നല്ല സംഭാഷണപ്രിയന്‍മാരായിരിക്കുന്നതോടൊപ്പം മറ്റുള്ളവരെ രസിപ്പിക്കുകയും ചെയ്യും.

പഠിത്തത്തിലായാലും തൊഴിലായാലും ഇവര്‍ ഒരിടത്തുതന്നെ പറ്റിപിടിച്ചു നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. പലപ്പോഴും ജോലിസ്ഥലങ്ങള്‍ മാറി മാറിക്കൊണ്ടിരിക്കും. താമസിക്കുന്ന വീടും മാറി മാറിക്കൊണ്ടിരിക്കും. അതുകാരണം ഒരു സ്ഥലത്തില്‍ തന്നെയോ ഒരു വിഷയത്തില്‍ തന്നെയോ അള്ളിപിടിച്ചിരിക്കുന്ന സ്വഭാവം ഇവരില്‍ കാണുന്നില്ല. ഇവരുടെ ജാതകത്തില്‍ ശനി ബലവാനാണെങ്കില്‍ രസതന്ത്രത്തിലും, കണക്കിലും മിടുക്കന്‍മാരായിരിക്കും. ശുക്രന്‍ ബലവാനാണെങ്കില്‍ സംഗീതസാഹിത്യാദികൃതികളില്‍ പ്രത്യേക സാമര്‍ത്ഥ്യം നേടും. ജീവിതത്തില്‍ ഇവര്‍ക്ക് നല്ല അനുഭവങ്ങള്‍ തുടര്‍ച്ചയായി ലഭിക്കുന്നില്ല. ശനി ഭാഗ്യകാരനാണെങ്കിലും അഷ്ടമാധിപന്‍ കൂടിയായതാണ് ഇതിനുകാരണം. ശനിക്ക് അഷ്ടമാധിപത്യം ഉള്ളതുകൊണ്ട് ഇവര്‍ സാധാരണയായി ദീര്‍ഘായുസ്സുക്കള്‍ ആയിരിക്കും. മറ്റുള്ളവരുടെ കീഴില്‍ ജോലി ചെയ്യാന്‍ പോകാതെ തനിക്കു പ്രയോജനം ലഭിക്കത്തക്ക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഇവര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കും. 

ഇവര്‍ അഭിമാനികളും, സ്വതന്ത്ര പ്രകൃതികളുമാണ്. അതുകൊണ്ട് എത്ര കാര്യസാധ്യത്തിനായാലും മറ്റുള്ളവരുടെ മുമ്പെ തലകുനിച്ചോ കൈനീട്ടിയോ നില്‍ക്കുകയില്ല. അതിരു കവിഞ്ഞ ആത്മാഭിമാനം പലപ്പോഴും അപകടത്തില്‍ ചാടിക്കുകയും ചെയ്യും. പലരംഗങ്ങളിലും ഇവര്‍ക്ക് അമളികളും പറ്റാറുണ്ട്.

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഉപകാര സ്മരണ കുറയും, ഗര്‍വ്വ് കൂടുതലാണെന്നും പറയുന്നുണ്ട്. മാത്രമല്ല ചെറിയകാര്യങ്ങളില്‍ പിണങ്ങി സന്ദര്‍ഭം വരുമ്പോള്‍ തന്റെ പിടിപ്പുകേട് പുറത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്യും.സ്ത്രീകളോട് ഇവര്‍ക്ക് ആകര്‍ഷണം കൂടുതലാണ്. ജാതകത്തില്‍ ശുക്രന്റെയും ചന്ദ്രന്റെയും സ്ഥിതി നല്ലതെങ്കില്‍ ഇവര്‍ക്ക് പരസ്ത്രീകളില്‍ ആസക്തി കൂടുതലുണ്ടാകും. തിരുവാതിരക്കാരുടെ ഭാര്യമാര്‍ ഇക്കാര്യം ശ്രദ്ധിച്ചു നിവര്‍ത്തിയുള്ളിടത്തോളം ഭര്‍ത്താവിനെ പിണക്കാതെ പെരുമാറുന്നതു നന്ന്. ഇവരുടെ ഇംഗിതം അനുസരിച്ച് പെരുമാറാന്‍ അറിയാത്ത ഭാര്യമാര്‍ രണ്ട്പേരുടെ ജീവിതത്തെയും നരകമാക്കുന്നു. അന്യസ്ത്രീകളോടുള്ള ഇവരുടെ പെരുമാറ്റം നിഷ്‌കളങ്കമാണെങ്കില്‍ തന്നെയും മറ്റുള്ളവര്‍ അതിനെ തെറ്റുദ്ധരിക്കും.

ഉപജീവനത്തിനു വേണ്ടി ഇവര്‍ക്ക് നാടുവിട്ട് അച്ഛനമ്മമാരില്‍ നിന്നു അകന്നു നില്‍ക്കേണ്ടി വരും. ഇവരെകൊണ്ട് അച്ഛനമ്മമാര്‍ക്ക് വലിയ സാമ്പത്തിക പ്രയോജനം ഉണ്ടാകാറില്ല. രക്തവാതം, വാതപ്രധാനമായ രോഗങ്ങള്‍, ലൈംഗീകരോഗങ്ങള്‍, മൂത്രാശയരോഗങ്ങള്‍, ത്വക്‌രോഗങ്ങള്‍, ആത്സമ, അര്‍ശ്ശസ്സ് തുടങ്ങിയവ വളരെ ശല്യപ്പെടുത്തും. ഇവരുടെ രാശി ഉഭയരാശിയായതുകാരണം ഇവര്‍ സാധാരണ രണ്ടു ലക്ഷ്യങ്ങള്‍ക്കും ഫലത്തിനും വേണ്ടി ഒരേ സമയത്ത് പ്രവര്‍ത്തിക്കും. ഒരുവെടിക്ക് രണ്ടു പക്ഷി എന്നാണ് ഇവരുടെ സിദ്ധാന്തം. അതായത് ഒരു പ്രവര്‍ത്തനം കൊണ്ടു രണ്ടു തരത്തിലുള്ള പ്രയോജനം ഉണ്ടാക്കാന്‍ ശ്രമിക്കും.

ജാതകരിത്യാ ചിന്തിക്കുമ്പോള്‍ ജാതകത്തില്‍ രാഹു, ബുധന്‍, ഇവരുടെ സ്ഥിതി അനുസരിച്ച് നല്ല ഫലങ്ങളും അവര്‍ ദുര്‍ബലരായാല്‍ ദോഷഫലങ്ങളും ലഭിക്കാന്‍ ഇടയാകുന്നു. ശുക്രനും ബുധനും, ബുധനും വ്യാഴനും, ശുക്രനും ശനിയും ഒരുമിച്ചു നിന്നാല്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ശനി ഭാഗ്യവും അതിനു ഭംഗവും നല്‍കും. ബുധന്‍ സൂര്യനുമായി ചിങ്ങത്തില്‍ നിന്നാല്‍. ജ്യേഷ്ട സഹോദരനുമായി പിണങ്ങും. ചന്ദ്രന്‍, ശുക്രന്‍, ചൊവ്വ ഇവരോട് യോജിച്ച് ബലവാനായി നിന്നാല്‍. ഇവരുടെ ദശയില്‍ നല്ല ധന ലാഭമുണ്ടാകും. കുജന്‍ 2 ല്‍ നിന്നാല്‍ കുജദശയില്‍ ധന ലാഭമുണ്ടാകും. രാഹു നല്ല ഗ്രഹവുമായി യോഗം ചെയ്യുകയോ ബലവാനായ ഗ്രഹത്തിന്റെ രാശിയില്‍ നില്‍ക്കുകയോ ചെയ്താല്‍ രാഹു ദശാപഹാരങ്ങള്‍ നന്നായിരിക്കും.

തിരുവാതിരക്കാര്‍ക്ക് യൗവ്വനം കഴിഞ്ഞാണ് അഭിവൃദ്ധിയുണ്ടാകാനിടയുള്ളത്. ബാല്യകാലം അത്ര മെച്ചമായിരിക്കുകയില്ല. 

ജ്യോതിഷഗ്രന്ഥങ്ങളില്‍ തിരുവാതിര നക്ഷത്രക്കാരെ സാമാന്യമായി വിലയിരുത്തിയിരിക്കുന്നത് താഴെക്കാണും വിധമാണ്. 

1. മാനസാഗരി- തിരുവാതിര നക്ഷത്രത്തില്‍ ജനിച്ചവന്‍ നന്ദികെട്ടവനും, കോപിഷ്ടനും, എപ്പോഴും പാപാചാരവിചാരങ്ങള്‍ തോന്നുന്നവനും, ധനധാന്യാനുഭവം യഥേഷ്ടം ഇല്ലാത്തവനുമായിരിക്കുന്നു. 

2. ഹോരാസാരം- തിരുവാതിര നക്ഷത്രക്കാരന്‍ ചഞ്ചല ചിത്തനും, നിര്‍ബന്ധഭാവത്തില്‍ സംസാരിക്കുന്നവനും, മറ്റുള്ളവരുടെ ധനം അപഹരിക്കുന്നവനും, വീണ്‍വാക്കു പറയുന്നവനും, അഭിമാനിയും, ദീര്‍ഘായുസ്സുമായിരിക്കും. 

3. ബൃഹത്ജ്ജാതകം- (തിരുവാതിര നക്ഷത്രക്കാര്‍ക്കുകൂടി ബാധകമാകത്തക്ക വിധം ചന്ദ്രന്‍ മിഥുന രാശിയില്‍ നിന്നാലുള്ള ഫലം താഴെ പറയും പ്രകാരം പറഞ്ഞിരിക്കുന്നു.) 

സ്ത്രീകളില്‍ താത്പര്യമുള്ളവനും, സുരതത്തില്‍ സമര്‍ത്ഥനും, ചുവന്ന കണ്ണുകളുള്ളവനും, ശാസ്ത്രജ്ഞനും, നല്ല ബുദ്ധിയുള്ളവനും, ഹാസ്യത്തില്‍ താത്പര്യമുള്ളവനും, മറ്റുള്ളവരുടെ ഹൃദയഗതി അറിയുന്നവനും, മനോഹരമായ ശരീരാവയവമുള്ളവനും, മധുരമായി സംസാരിക്കുന്നവനും, ഭക്ഷണത്തില്‍ താത്പര്യമുള്ളവനും, സംഗീതത്തില്‍ തത്പരനും, നപുംസകരുമായി ബന്ധപ്പെടുന്നതില്‍ താത്പര്യമുള്ളവനും, ഉയര്‍ന്ന മൂക്കുള്ളവനുമായിരിക്കും. 

തിരുവാതിര നക്ഷത്രത്തെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍

ഗ്രഹങ്ങഷുടെ സഞ്ചാര പഥമായ രാശി ചക്രത്തിന്റെ വ്യാപ്തി 360 ഡിഗ്രിയാണ്. ഈ 360 ഡിഗ്രികളെ 27 നക്ഷത്രമേഖലകളായി വിഭജിക്കുമ്പോള്‍ 13 ഡിഗ്രി 20 മിനിട്ടു വീതമുള്ള 27 മേഖലക. കിട്ടുന്നു. ഇതില്‍ തിരുവാതിര നക്ഷത്രമെന്നു പറയുന്നത് 6- മത്തെ മേഖലയാണ്. ചന്ദ്രന്‍ 66 ഡി. 40 മിനിട്ടിനും, 80 ഡിഗ്രിക്കും ഇടക്ക് സഞ്ചരിക്കുകയാണെങ്കില്‍ ആ ശിശു തിരുവാതിര നക്ഷത്രത്തില്‍ ജനിച്ചു എന്നു പറയുന്നു. അല്ലാതെ തിരുവാതിര നക്ഷത്രം എന്നു പറഞ്ഞാല്‍ മിന്നിതിളങ്ങുന്ന വസ്തുവാണെന്നും അതിനു വ്യക്തിയെ സ്വാധീനിക്കാന്‍ കഴിയുന്നില്ല. എന്നുമുള്ള ധാരണ ശരിയല്ല. തിരുവാതിര നക്ഷത്രത്തില്‍ ജനിച്ചു എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത് ചന്ദ്രന് നിയന്ത്രണമുള്ള ഒരു പ്രത്യേക സമയത്തില്‍ ജനിച്ചു എന്നുള്ളതാണ്.

തിരുവാതിര നക്ഷത്രമേഖല മിഥുനം രാശിയിലാണ്. അതുകൊണ്ട് രാശ്യാധിപന്‍ ബുധനും രാശ്യാധിപന്‍ രാഹുവുമാണ്.

തിരുവാതിര നക്ഷത്രത്തിന്റെ മേഖലയായ 13 ഡിഗ്രി 20 മിനിട്ടിനെ ( 66ഡി. 40 മി. 80 ഡി. വരെ) 9 നക്ഷത്രാപഹാരമേഖലകളായി വിഭജിച്ച് അവയ്ക്ക് ഓരോ ഗ്രഹത്തിന്റെ ആധിപത്യം നല്‍കിയിട്ടുണ്ട്. ഈ വിവരണം താഴെ കൊടുക്കുന്നു. അതുകൊണ്ട് തിരുവാതിരയുടെ ഓരോ നക്ഷത്രമേഖലയില്‍ ജനിച്ചവരില്‍ പൊതുവെ രാശീനാഥനായ ബുധന്റെയും നക്ഷത്രനാഥനായ രാഹുവിന്റെയും അതായത് അപഹാരനാഥനായ ഗ്രഹത്തിന്റെയും, സ്വഭാവ സവിശേഷതകള്‍ പ്രതിബിംബിച്ചു കാണും. ഈ സ്വഭാവ സവിശേഷതകള്‍ ഈ പ്രകരണത്തിന്റെ അവസാനത്തില്‍ കൊടുത്തിട്ടുണ്ട്. (നിങ്ങള്‍ ഏതു നക്ഷത്രപഹാരമേഖലയില്‍ ജനിച്ചു എന്നു കണ്ടുപിടിക്കുക.)

തിരുവാതിര നക്ഷത്രത്തെ 9 മേഖലയായി വിഭജിച്ചിരിക്കുന്നു. എന്നു നേരത്തെ പ്രസ്താവിച്ചുവല്ലോ. ആ ഓരോ മേഖലയിലും ജനിച്ചവരില്‍ കാണാവുന്ന സ്വഭാവ സവിശേഷതകള്‍ താഴെ കൊടുക്കുന്നു.

1. തിരുവാതിര നക്ഷത്രം 0 നാഴിക മുതല്‍ 9 നാഴിക വരെ ജനിച്ചവര്‍- തൊ-പഴുപ്പ്, ഇസ്‌നോഫീലിയ, സാഹിത്യ പരിശ്രമങ്ങളില്‍ പരാജയം, കള്ളം പറയന്‍, നന്ദിയില്ലായ്മ, പാപം, ഗവേഷണവകുപ്പ്, (രാഹുവിന്റെ ദശയിലും, അപഹാരങ്ങളിലും ഈ ഫലങ്ങള്‍ അനുഭവപ്പെടാം.)

2. 9 നാഴിക മുതല്‍ 17 നാഴിക വരെ- തൊണ്ടരോഗം,ചെവിവേദന, മുണ്ടിനീര്, വിദ്യ, നല്ല സ്വഭാവം, വായനാശീലം, സ്റ്റോര്‍കീപ്പര്‍, എഴുത്തുകാരന്‍, പണമിടപാട്, (വ്യാഴന്റെ ദശയിലും, അപഹാരങ്ങളിലും ഈ ഫലങ്ങള്‍ അനുഭവപ്പെടാം.) 

3. 17 നാഴിക മുതല്‍ 26 നാഴിക 30 വി. വരെ - ആസ്മാരോഗം, ചെവിയില്‍ പഴുപ്പ്, വിദ്യാഭ്യാസം, ദാരിദ്ര്യം, കൈയെഴുത്ത് വിദഗ്ദന്‍, കള്ളഒപ്പിടല്‍, ഫിംഗര്‍പ്രിന്റ്, എക്‌സ്പര്‍ട്ട്, ഫിസിക്‌സ്, (ശനിയുടെ ദശയിലും, അപഹാരങ്ങളിലും ഈ ഫലങ്ങള്‍ അനുഭവപ്പെടാം.)

4. 26 നാഴിക 30 വി. മുതല്‍ 35 നാഴിക വരെ.- ഇക്കിള്‍, ചെവി വേദന, മനസ്സിന് ഉത്സാഹം, നിരൂപകന്‍, സെയില്‍സ്മാന്‍, ട്രാന്‍സ്‌പോര്‍ട്ട്, അറ്റാമിക് എനര്‍ജി, എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍, (ബുധന്റെ ദശയിലും, അപഹാരങ്ങളിലും ഈ ഫലങ്ങള്‍ അനുഭവപ്പെടാം.) 

5. 35 നാഴിക മുത. 38 നാഴിക30 വി. വരെ- തൊണ്ടവേദന, ഡിഫ്തീരിയ, അസൂയ, മായം,ചേര്‍ക്കല്‍, കള്ളന്‍്, ക്രൗര്യം, പരാതി അയക്കുന്നവന്‍, തെമ്മാടി, നന്ദിയില്ലാത്തവന്‍, സന്താനമില്ലായ്മ, ഗവേഷണവകുപ്പ്, വിഷമരുന്നുകള്‍ കൈകാര്യം ചെയ്യല്‍, ടിന്‍ഫുഡ്, (കേതു ദശയിലും, അപഹാരങ്ങളിലും ഈ ഫലങ്ങള്‍ അനുഭവപ്പെടാം.) 

6. 38.30 നാഴിക മുതല്‍ 48.30 നാഴിക വരെ- വരട്ടുചുമ, തൊണ്ടവേദന, ചെവി വേദന, കലാകാരന്‍, സെയില്‍സ്മാന്‍, പോസ്റ്റല്‍ ഡിപ്പാര്‍ട്ട് മെന്റ്, ട്രാന്‍സ്‌പോര്‍ട്ട്, റേഡിയോ, ബസ് (ശുക്ര ദശയിലും അപഹാരങ്ങളിലും ഈ ഫലങ്ങള്‍ അനുഭവപ്പെടാം.) 

7. 48.30 നാഴിക മുതല്‍ 5.30 നാഴിക വരെ- ഇസ്‌നോഫീലിയ, തോളില്‍ വേദന, ക്രൗര്യം, റിസര്‍ച്ച്ഡിപ്പാര്‍ട്ട് മെന്റ്, വഞ്ചനാ സ്വഭാവം, പൊതു സര്‍വ്വീസ്, ( രവി ദശയിലും അപഹാരങ്ങളിലും ഈ ഫലങ്ങള്‍ അനുഭവപ്പെടാം.) 

8. 51.30 നാഴിക മുതല്‍ 56.30 നാഴിക വരെ- ചെവി വേദന, ചെവിയില്‍ പഴുപ്പ്, ആസ്ത്മ, കള്ളന്‍, ഔഷധവ്യാപാരം, നഴ്‌സ്, എന്ഞ്ചിനീയര്‍, (ചന്ദ്ര ദശയിലും അപഹാരങ്ങളിലും ഈ ഫലങ്ങള്‍ അനുഭവപ്പെടാം.) 

9. 56.30 നാ. മുതല്‍ 60 നാഴിക വരെ- തൊണ്ട വേദന, തോളിനു മുറിവ്, കൊലപാതകം, പിടിച്ചുപറി, തെമ്മാടിത്തം, കുസൃതി, മെക്കാനിക്കല്‍ എനഞ്ചിനീയര്‍, കൈയെഴുത്തു വിദഗ്ദന്‍, പോലീസ് വകുപ്പ്, (ചൊവ്വ ദശയിലും അപഹാരങ്ങളിലും ഈ ഫലങ്ങള്‍ അനുഭവപ്പെടാം.)

1. മിഥുനരാശി 7 ഡിഗ്രിയില്‍ തിരുവാതിര 0 നാഴിക മുതല്‍ 4 നാഴിക 30 വിനാഴിക വരെ ജനിച്ചാല്‍- സ്‌നേഹസത്ക്കാരപൂര്‍ണ്ണമായ പെരുമാറ്റം, ഉപകാരി, ലവ്മാരേജ്.

2. 4.30 നാഴിക 9 നാഴിക വരെ(8ഡി)- അപകടകാരി, പെട്ടെന്നു ദേഷ്യപ്പെടുന്നവന്‍, ജാഗ്രതപുലര്‍ത്തുന്നവന്‍, കാര്യങ്ങള്‍ നടത്തിയെടുക്കാനുള്ള കഴിവ്.

3. 9 നാഴിക 13.30 നാഴിക വരെ(9ഡി)- നല്ല പരിഷ്‌കൃതാശയം, യോജിച്ചുപോകുന്ന പ്രകൃതം, തുറന്നപെരുമാറ്റം, വിദേശിയുമായി വിവാഹം.

4. 13.30 നാഴിക 18 നാഴിക വരെ (10ഡി)- ഉയര്‍- ആശയങ്ങള്‍, വിവാഹത്തിനു ശേഷം ഉയര്‍ച്ച, പങ്കാളികളെ കൊണ്ടു ഉന്നതി.

5. 18 നാഴിക മുതല്‍ 22.30 നാഴിക വരെ(11 ഡി)- ആജ്ഞാശക്തി, ബുദ്ധിശക്തി, യോജിച്ചുപോകുന്നപ്രകൃതം, സ്‌നേഹിതന്‍മാര്‍ കാരണം ദീര്‍ഘയാത്രകള്‍.

6. 22.30 നാഴിക മുതല്‍ 27 നാഴിക വരെ( 12 ഡി)- എല്ലാകാര്യങ്ങളും തയങ്ങി നില്‍ക്കുക, ആളുകളെ അവിശ്വസിക്കാതിരിക്കുക, ദയാപരമായ കാര്യങ്ങള്‍.

7. 27നാഴിക മുതല്‍ 31.30 നാഴിക വരെ ( 13 ഡി) - മന:സമാധാനമില്ലാത്ത, എവിടെയും അധികാരം സ്ഥാപിക്കുക, പ്രവര്‍ത്തനശേഷിയുള്ള ശക്തനായ, പ്രതീക്ഷകള്‍ നിറവേറ്റുന്നു. 

8. 31.30 നാഴിക മു. 36 നാഴിക വരെ.(14 ഡി)- ഒരുത്തരോടും പൊരുത്തപെടാത്ത പ്രകൃതം, സംശയാലു, ദയാപ്രവര്‍ത്തനങ്ങള്‍.

9. 36 നാഴിക മുതല്‍ 40.40 നാഴിക വരെ(15 ഡി)- ഉത്സാഹം, ജാഗ്രത, ചിലപ്പോള്‍ ഇരട്ടിയായിരിക്കാം.

10. 40.30 നാഴിക മുതല്‍ 45 നാഴിക വരെ (16 ഡി)- പെട്ടെന്നു ഭാവം മാറുന്ന പ്രകൃതം, സുഖലോലുപത, പൈതൃകമായി ഒരു വീടുകിട്ടിയേക്കും.

11. 45 നാഴിക മുതല്‍ 49.30 നാഴിക വരെ( 17 ഡി)- പ്രഭുത്വശക്, ആജ്ഞാശക്തി, ഉത്സാഹി, കഴിവുള്ള സഹോദരന്‍മാര്‍ക്ക് കലാവാസന.

12. 49 നാഴിക 30 വി. മുത. 54 നാഴിക വരെ(18 ഡി)- രണ്ടു തരത്തിലുള്ള സ്വഭാവം, സ്ത്രീപ്രകൃതി, വീട്ടില്‍ വച്ചു ബിസിനസ്സ് നടത്തല്‍.

13. 54 നാഴിക്‍ മുതല്‍ 58.30 നാഴിക വരെ(19 ഡി)- കലാകാര്യങ്ങളില്‍ താത്പര്യം, മനുഷ്യത്വമുള്ള പെരുമാറ്റം, പൊതുജനസമ്മതിയുള്ള പ്രവര്‍ത്തനം. 

തിരുവാതിര നക്ഷത്രത്തിന്റെ ഓരോ പാദത്തിലും ജനിച്ചവരുടെ സവിശേഷതകള്‍ സാരാവലി എന്ന ഗ്രന്ഥത്തിലും നാഡീഗ്രന്ഥങ്ങളിലും നല്‍കിയിട്ടുള്ളതു താഴെ കൊടുക്കുന്നു.

1. തിരുവാതിര 0 നാഴിക മുതല്‍ 15 നാഴിക വരെ (ഒന്നാം പാദത്തില്‍) ജനിച്ചവര്‍- തെക്കു വടക്കെ തെരുവില്‍ കിഴക്കോട്ടു നോക്കിയുള്ള വീട്ടില്‍ ജനനം. തെക്കു കിഴക്കുഭാഗത്ത് പള്ളി, വടക്കു കിഴക്കു മണി, വടക്കു പടിഞ്ഞാറ് ആശുപത്രി, ഇരുണ്ട ശരീരനിറം, നല്ല മനോഹരമായ നെറ്റി, ജന്തുക്കളെ വേട്ടയാടുന്നതിലും, ഹിംസിക്കുന്നതിലും താത്പര്യം.

2. 2ാം പാദത്തില്‍ (15 നാഴിക മുതല്‍ 30 നാഴിക വരെ) ജനിച്ചാല്‍- വെളുത്തനിറം, ചുവന്ന കണ്ണ്, നല്ല മൂക്ക്, ഒത്ത ശരീരം, നല്ല ബുദ്ധി, നീണ്ടമുഖം, ഇരുണ്ട പുരികം, കിഴക്കുപടിഞ്ഞാറു തെരുവില്‍ വടക്കോട്ടു നോക്കിയ വീട്, പടിഞ്ഞാറു ഭാഗത്ത് ക്ഷേത്രം, അടുത്ത് ജീര്‍ണ്ണിച്ച വീടുകള്‍.

3. 3ാം പാദത്തില്‍ ( 30 നാഴിക മുതല്‍ 45 നാഴികയില്‍) ജനിച്ചാല്‍- വീടിനെതിരം ആരാധനാലയം, തെരുവിന്റെ നടുവില്‍ ജലം ലഭിക്കാനുള്ള സൗകര്യം, മൂ-ാന്നാമത്തെ വീട്ടില്‍ വികലാംഗന്‍, നെറ്റിയില്‍ കുഴിവുകള്‍, കേടുള്ള പല്ല്, ചൂതുകളിക്കുന്ന സ്വഭാവം, തടിച്ച മുഖം, തടിച്ചപൂഷ്ഠം, പുഷ്ടിയുള്ള നെഞ്ചും കൈയ്യും, ദുഷ്ടപ്രകൃതി.

4. 4ാം പാദത്തില്‍ (45നാഴിക മുതല്‍ 60 നാഴികയില്‍) ജനിച്ചാല്‍- തേന്‍ നിറമുള്ള കണ്ണുകള്‍, പലമ്പുന്നവന്‍, ഒത്തശരീരം, ചതിയന്‍, ചഞ്ചലബുദ്ധി, നല്ല ചുണ്ടും പല്ലുകളും 

തിരുവാതിര നക്ഷത്രത്തത്തെപ്പറ്റി ജ്യോതിഷഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള വിവരങ്ങള്‍ കൂടി താഴെ പ്രതിപാദിക്കുന്നു.

1. ഹോരാസാരം- തിരുവാതിര നക്ഷത്രത്തില്‍ ജനിച്ചവന്‍ ചഞ്ചലചിത്തനും, കടുത്തു സംസാരിക്കുന്നവനും, മറ്റുള്ളവരുടെ ധനം ആഗ്രഹിക്കുന്നവനും, ആത്മാഭിമാനമുള്ളവനും, ദീര്‍ഘായുസ്സുമായിരിക്കും. 
2. ബൃഹത്‌സംഹിത- നിര്‍ബന്ധബുദ്ധിയും, പറയുന്നതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവനും, ഗര്‍വ്വിഷ്ഠനും, ഉപകാരസ്മരണയില്ലാത്തവനും, ഹിംസിക്കുന്ന സ്വഭാവമുള്ളവനും, പാപശീലനുമായിരിക്കും. 
3. പരാശരന്‍- രൗദ്രസ്വഭാവമുള്ളവനും, ക്രൂരനും, കോപിഷ്ഠനും, മറ്റുള്ളവരുടെ സ്ത്രീയെയും പണത്തെയും ആഗ്രഹിക്കുന്നവനും, അപഹരിക്കുന്നവനും, ക്രൂരവാക്കും, അതിധീരനും, ഭയമില്ലാത്തവനുമായിരിക്കും.
4. ബൃഹത്ജ്ജാതകം- തിരുവാതിര നക്ഷത്രത്തത്തില്‍ ജനിച്ചവര്‍ കുടിലഹൃദയനും, കൃതഘ്‌നനും, ഹിംസിക്കുന്ന സ്വഭാവമുള്ളവനും, പാപസ്വഭാവിയുമായിരിക്കും.
5. ജാതകപാരിജാതം- പണം കുറവായുള്ളവനും, ചഞ്ചലസ്വഭാവിയും, നിസ്സാരപ്രവര്‍ത്തികള്‍ ചെയ്യുന്ന സ്വഭാവമുള്ളവനുമായിരിക്കും.
6. മരണക്കണ്ടി- പണ്ഡിതനും, പലകാര്യങ്ങള്‍ അറിയാവന്നവനും, വണ്ട് പുഷ്പത്തില്‍ എന്നപോലെ മറ്റുള്ളവരെ അന്വഷിച്ചു ചെല്ലുന്നവനും, കടുപ്പിച്ചു സംസാരിക്കുന്നവനും, സ്ഥിരമായ നടപ്പുള്ളവനും, ഉയര്‍- നാസികയും, വിരിഞ്ഞ മാറും ഉള്ളവനും, ദേഷ്യപ്പെടുന്നവനും, ഉറക്കപ്രിയനും, നശിപ്പിക്കുന്ന സ്വഭാവമുള്ളവനും, എതിര്‍ത്ത് സംസാരിക്കുന്നവനുമായിരിക്കും.

തിരുവാതിര നക്ഷത്രക്കാര്‍ക്ക് പ്രാരംഭദശ രാഹു 18 വര്‍ഷം, തുടര്‍ന്നു വ്യാഴദശ 16 വര്‍ഷം, ശനിദശ 19 വര്‍ഷം, ബുധദശ 17 വര്‍ഷം, കേതുദശ 7 വര്‍ഷം, ശുക്രദശ 20 വര്‍ഷം, രവിദശ 6 വര്‍ഷം, ചന്ദ്രദശ 10 വര്‍ഷം, കുജദശ 7വര്‍ഷം

ജീവിതത്തില്‍ ക്ലേശകരമായ വര്‍ഷങ്ങള്‍- രാഹു ദശയില്‍ 3-ാം വര്‍ഷവും, 7-ാം വര്‍ഷവും, 12-ാം വര്‍ഷവും നാല്‍ക്കാലികളാല്‍, 14-ാം വര്‍ഷം വിഷഭയം, 18-. ഉയരത്തില്‍ നിന്നുള്ള വീഴ്ചകൊണ്ട്, 20-. സ്ത്രീ, ഔഷധം ഇവകൊണ്ട്, 30-. കള്ളന്‍മാരെകൊണ്ട്, 35-. സൈന്യത്തിനെകൊണ്ട്, 40-. വാതരോഗംകൊണ്ട്, 47-. ഉദരരോഗംകൊണ്ട്, 50-. അര്‍ശ്ശസ്സുകൊണ്ട്, 55-. വയറിളക്കംകൊണ്ട്.

തിരുവാതിരയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.
ശരീരഭാഗം- തൊണ്ട, തോള്, ഭുജങ്ങള്‍. 
രോഗങ്ങള്‍്‍ - തൊണ്ടരോഗം, മൊണ്ടിനീര്‍, ആസ്ത്മ, ഇസനോഫീലിയ, വരട്ടുചുമ, ഡിഫ്തീരിയ, കര്‍ണ്ണരോഗങ്ങള്‍, ചെവിയില്‍ പഴുപ്പ്.
സ്വഭാവ സവിശേഷതകള്‍- ജാഗരൂകമായ മനസ്സ്, കാര്യങ്ങള്‍ സ്വയം അറിയുവാനുള്ള കഴിവ്, നിരൂപണബുദ്ധി, സാഹിത്യപ്രവര്‍ത്തനങ്ങളില്‍ പരാജയം, മറ്റുള്ളവരുടെ സ്വഭാവം മനസ്സിലാക്കുന്നതിനുള്ള കഴിവ്, പുതിയആശയങ്ങള്‍ തോന്നല്‍, ഉപകാരസ്മരണയില്ലായ്മ, വഞ്ചന, സന്ദര്‍ഭംപോലെ കള്ളംപറയല്‍. 
തൊഴിലുകള്‍- സെയില്‍സ് മാന്‍, ഷാപ്പ് കീപ്പര്‍, പോസ്റ്റ് ടെലിഗ്രാഫ് ഡിപ്പാര്‍ട്ട് മെന്റ്, വാര്‍ത്താവിനിമയം, ട്രാന്‍സ്‌പോര്‍ട്ട്, സൈന്യം, റബര്‍ സാധനങ്ങള്‍, സംഗീതവാസന, അഡ്വര്‍ടൈസിംഗ്, പബ്‌ളിസിറ്റി, ഗ്രന്ഥരചന, ഔഷധവ്യാപാരം, മദ്യം, പണമിടപാടുകള്‍, കൈയെഴുത്തു വിദഗ്ദര്‍. 

Friday, May 29, 2015

നക്ഷത്ര പൊരുത്തം ടേബിൾ - വിവാഹം

The Birth Starts Mentioned towards Right belongs to Female. Birth Stars Mentioned Downward Belongs to Male

ഞായറാഴ്ച ജനിച്ചാല്‍ ധനവനാകും, ബുധനാഴ്ച ജനിച്ചാല്‍ ബുദ്ധിമാനും


ആഴ്ചയിലെ ഏഴു ദിവസത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ ദിവസവും ഓരോ വ്യക്തികള്‍ക്കും അതീവ പ്രാധാന്യമുണ്ട്. ഓരോ ദിവസവും ചിലരുടെ സ്വഭാവത്തിനും ഭാവിയുടെയും സൂചകങ്ങളായി വര്‍ത്തിക്ക്കാനും സാധിക്കും. ഇതനുസരിച്ച് ഓരോ ദിനവും ജനിക്കുന്നവര്‍ അതാത് ദിനത്തിന്റെ സവിശേഷതകളോട് കൂടിയാണ് ഭൂമിയിലെത്തുന്നത് എന്നാണ് ജ്യോതിഷ മതം. ഇതനുസരിച്ച് ഓരോ ദിനവും ജനിക്കുന്നവര്‍ക്ക് ചില സ്വഭാവ പ്രത്യേകതകളും ജീവിത സാഹചര്യങ്ങളും ഉണ്ടായിരിക്കും.

ഞായറാഴ്ച ദിവസം ജനിക്കുന്നവര്‍ ധനവാനും ഇഷ്ടമുള്ള ഭാര്യയോടു കൂടിയവനും ശൂരനായും ആത്മജ്ഞാനിയായും ചതുരശ്രരൂപമായ ശരീരമുള്ളവനായും ബുദ്ധിയുള്ളവനായുമിരിക്കും. തിങ്കളാഴ്ച ജനിച്ചിട്ടുള്ളവര്‍ മിതമായി സംസാരിക്കുന്നവരായിരിക്കും. പ്രസാദവും കോമളവുമായ ശരീരവും ഈ ദിനത്തില്‍ ജനിച്ചവര്‍ക്കുണ്ടെങ്കിലും കാമാധിക്യത്തോടു കൂടിയവനായിരിക്കും. എന്നിരിക്കിലും അന്യര്‍ക്ക് നേത്രാനന്ദത്തെ നല്‍കുന്നവരുമായിരിക്കും.

ചൊവ്വ എന്നത് അല്‍പ്പം കടുപ്പം കൂടിയ ഫലങ്ങള്‍ നല്‍കുന്ന ഗ്രഹമാണ്. അത്കൊണ്ട് തന്നെ ചൊവ്വാഴ്ച ഈ ഗ്രഹത്തിന്റെ ബലം ഏറിയിരിക്കും. അതിനാല്‍ തന്നെ ഈ ദിവസം ജനിച്ചിട്ടുള്ളവര്‍ ക്രൂരന്മാരായി തീര്‍ന്നേക്കാം. ഇത്തരക്കാര്‍ക്ക് കോപത്തില്‍ നിന്നും വിവാദങ്ങളില്‍ നിന്നും മുകതമാകാത്ത ദിവസങ്ങള്‍ വളരെ കുറവായിരിക്കും. ബന്ധു ജനങ്ങളുമായി ശത്രുതയുണ്ടാക്കുന്നവരാണെങ്കിലും ഇവര്‍ വളരെ സാഹസികരായിരിക്കുമെന്നാണ് ഫലം. എന്നാല്‍ ഇവര്‍ക്ക് ബുദ്ധിചാപല്യതയുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

ബുധന്‍ അറിവിന്റെ ഗ്രഹമാണ്. അതുകൊണ്ടുതന്നെ ബുധനാഴ്ച ബുധന്റെ ബലമാണ് അധികം. ഈ ദിനം ജനിക്കുന്നവര്‍ ബുദ്ധിമാനായും പല അര്‍ഥങ്ങളുള്ള വാക്കുകള്‍ സംസാരിക്കുന്നവരായും സുന്ദരനും സ്വാതന്ത്ര്യവും ശാസ്ത്രാര്‍ഥജ്ഞാനവും ദേവബ്രാഹ്മണഭക്തിയും അന്യകാര്യങ്ങളില്‍ തല്‍പരനായും ഭവിക്കും. വ്യാഴാഴ്ച ജനിക്കുന്നവരാകട്ടെ കുലശ്രേഷ്ഠനായും കുടുംബിയായും യശസ്സും പുണ്യവും പ്രഭുത്വവും ദേവബ്രാഹ്മണഭക്തനായും സ്വഭാവഗുണമുള്ളവനായും ഭവിക്കും.

വെള്ളിയാഴ്ച ശുക്രന്റെ ദിനമാണ്. അതുകൊണ്ട് തന്നെ ഈ ദിനം ജനിച്ചവര്‍ സര്‍വ്വവിധ സുഖങ്ങളും അനുഭവിക്കാന്‍ യോഗമുള്ളവരാണ്. ഭൌതിക ഭോഗലസന്‍മാരായിരിക്കും ഈ ദിനത്തില്‍ ജനിച്ചവര്‍. കൃഷിസ്ഥലങ്ങളും സമ്പത്തും സ്ത്രീകള്‍ക്ക് ഇഷ്ടനായും ശ്രീമാനായും കാമിയായും പ്രസന്നതയുള്ള മുഖത്തോടും കണ്ണുകളോടും കൂടിയവനായും ജനങ്ങള്‍ക്ക് ഇഷ്ടനായും സുന്ദരനായും ഭവിക്കും.

ശനി ഗ്രഹം അത്ര നല്ല ഫലങ്ങള്‍ നല്‍കുന്ന ഗ്രഹമല്ല. അതുകൊണ്ട് തന്നെ ഈ ശനിയാഴ്ച ശനിയുടെ പ്രഭാവമാണ് അധികമുള്‍ലത്. ഈ ദിനത്തില്‍ ജനിക്കുന്നവര്‍ ക്ഷുദ്രകര്‍മങ്ങള്‍ ചെയ്യുക മടിയനായും ദരിദ്രനായും ഭ്രാന്തചിത്തനായും വര്‍ണസങ്കുരം, പരാന്നഭോജി, ചടച്ച ശരീര, വാതരോഗം ഉള്ളവനായും കാണപ്പെടുന്നു. എന്നാല്‍ രാത്രി ജനിച്ചവര്‍ക്ക് ഈ ഫലങ്ങള്‍ മുഴുവനും ഉണ്ടാവുകയില്ല എന്നൊരു പ്രത്യേകതയുമുണ്ട്.