Wednesday, July 31, 2013

പിറന്നാൾ ദിനത്തിൽ (ജന്മനക്ഷത്രദിനത്തില്‍ ) അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍

ഒരു വ്യക്തി ജനിച്ച സമയത്തെ നക്ഷത്രമാണ്‌ ആ വ്യക്തിയുടെ ജന്മനക്ഷത്രം.

360ഡിഗ്രി വരുന്ന രാശിചക്രത്തെ 27 ആയി വിഭജിച്ചതില്‍ ഒരു ഭാഗമാണ്‌ ഒരു നക്ഷത്രം. ഓരോ മേഖലയിലെയും പ്രധാന നക്ഷത്രത്തിന്റെ പേരാണ്‌ ആ മേഖലയ്ക്കു നല്‍കിയിരിക്കുന്നത്‌. ആ മേഖലയില്‍ ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയമാണ്‌ ആ നക്ഷത്രമായി നാം കണക്കിലെടുക്കുക. 

ജനനസമയത്ത്‌ ചന്ദ്രന്‍ തിരുവാതിര നക്ഷത്രത്തിന്റെ മേഖലയിലാണെങ്കില്‍ ആ വ്യക്തി തിരുവാതിര നക്ഷത്രജാതനാകുന്നു. ഏകദേശം 27 ദിവസങ്ങള്‍ കൊണ്ടാണ്‌ രാശിചക്രത്തില്‍ ഒരു ദിവസം പൂര്‍ത്തിയാക്കുന്നത്‌. ഒരുദിവസം ഒരു നക്ഷത്രത്തില്‍ എന്ന കണക്കില്‍ 27 ദിവസംകൊണ്ട്‌ 27 നക്ഷത്രങ്ങളിലൂടെ ചന്ദ്രന്‍ സഞ്ചരിക്കുന്നു. അങ്ങനെ 27 ദിവസത്തിലൊരിക്കല്‍ ഒരു വ്യക്തിയുടെ നക്ഷത്രത്തില്‍ കൂടി ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയമാണ്‌ ആ വ്യക്തിയുടെ നക്ഷത്രം.

ചന്ദ്രനും നക്ഷത്രങ്ങളും ഭാരതീയ ജോതിഷത്തില്‍ അതീവ പ്രധാന്യമാണുള്ളത്‌. ഒരു വ്യക്തിയുടെ ദശകാലനിര്‍ണ്ണയം ഇവയെ അടിസ്ഥാനമാക്കിയാണ്‌. ജനനസമയത്തെ നക്ഷത്ര, ചന്ദ്രസ്വഭാവമനുസരിച്ചാണ്‌ ഒരു വ്യക്തിയുടെ ജീവിതം. അവന്റെ മാനസികവും ശാരീരികവുമായ തലങ്ങള്‍, യോഗഫലങ്ങള്‍, ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ തുടങ്ങിയവയെല്ലാം പ്രധാനമായും രൂപപ്പെടുന്നത്‌. അതുകൊണ്ടുതന്നെ താന്‍ ജനിച്ച നക്ഷത്രമേഖലയില്‍ ചന്ദ്രന്‍ വീണ്ടുമെത്തുന്ന ജന്മനക്ഷത്രദിവസത്തിന്‌ അനുഷ്ഠാനപരമായും ഗ്രഹദോഷപരിഹാര കര്‍മ്മങ്ങളുടെ മേഖലയിലും അതിയായ പ്രധാന്യമുണ്ട്‌. ദശാകാലത്തിന്റെ അടിസ്ഥാനം തന്നെ നക്ഷത്രവും ചന്ദ്രനുമാണെന്നിരിക്കെ, വ്യക്തി ജനിച്ച നക്ഷത്രമേഖലയില്‍ ചന്ദ്രന്‍ എത്തുന്ന ദിവസത്തെ ഊര്‍ജ്ജസ്വഭാവത്തിന്‌ ആ വ്യക്തിയുമായി ഒരു താദാത്മ്യം കാണുമെന്നത്‌ യുക്തിസഹമാണ്‌. അതുകൊണ്ടുതന്നെ ആ ദിനത്തില്‍ പ്രസ്തുത വ്യക്തി അനുഷ്ഠിക്കുന്ന ഗ്രഹദോഷ പരിഹാരകര്‍മ്മങ്ങള്‍ക്ക്‌ കൂടുതല്‍ ഫലദാനശേഷി കൈവരുന്നു. 

മാസംതോറും വരുന്ന ജന്മനക്ഷത്രത്തില്‍ ശാന്തികര്‍മ്മങ്ങളും പൗഷ്ടിക കര്‍മ്മങ്ങളും ചെയ്യണമെന്ന്‌ പറയുന്നതിന്റെ അടിസ്ഥാനം ഇതുതന്നെ. ആട്ടപ്പിറന്നാളാകട്ടെ ജനിച്ച നക്ഷത്രത്തില്‍്ര‍ ചന്ദ്രന്‍ എത്തുന്ന ദിവസത്തോടൊപ്പം സൂര്യന്‍ ജനനസമയത്രെ സൂര്യാസ്ഥിത രാശിയില്‍തന്നെ വീണ്ടും എത്തുന്ന ദിവസവുമാണ്‌. അതുകൊണ്ടുതന്നെ അതിന്‌ കൂടുതല്‍ പ്രാധാന്യം നാം കല്‍പ്പിക്കുന്നു. ഇങ്ങനെ 60 വര്‍ഷം കഴിയുമ്പോള്‍ ഏറെക്കുറെ എല്ലാ ഗ്രഹങ്ങളും വ്യക്തിയുടെ ജനനസമയത്തെ ഗ്രഹനിലയിലെത്തുന്നു. അതാണ്‌ ഷഷ്ടിപൂര്‍ത്തിയുടെ പ്രധാന്യം. ഇത്തരത്തില്‍ ചിന്തിച്ചാല്‍ മാസംതോറുമുള്ള ജന്മനക്ഷത്രത്തിന്‌ അനുഷ്ഠാനപരമായി നാം പ്രധാന്യം കല്‍പ്പിക്കേണ്ടതാണെന്ന്‌ മനസ്സിലാക്കാം. ആട്ടപ്പിറന്നാളിന്‌ സവിശേഷമായ പ്രധാന്യവും കല്‍പ്പിക്കേണ്ടതുണ്ട്‌. പതിവായി ജന്മനക്ഷത്രം തോറും വിധിപ്രകാരമുള്ള അനുഷ്ഠനങ്ങള്‍ നടത്തികൊണ്ടുപോയാല്‍ അത്‌ ഗ്രഹപ്പിഴകള്‍ ബാധിക്കാതിരിക്കാനുള്ള ഏറ്റവും നല്ല കര്‍മ്മം തന്നെയാണ്‌. സാമാന്യമായി ഗണപതിഹോമം, ഭവഗതിസേവ എന്നിവ ജന്മനാള്‍തോറും നടത്തുന്നതുകൊണ്ടുതന്നെ പൊതുവായ ദോഷങ്ങള്‍ പരിഹരിക്കപ്പെടുന്നതായാണ്‌ അനുഭവം.പ്രത്യേകവും കഠിനവുമായ ഏതെങ്കിലും ദശകാലദോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അതിനു പരിഹാരമായ കര്‍മ്മങ്ങളും ഗണപതിഹോമം, ഭഗവതിസേവ എന്നിവയോടൊപ്പം നടത്താം. ദശാനാഥനായ ഗ്രഹത്തിനുള്ള പൂജകൂടി ജന്മനാള്‍തോറും നടത്തുന്നതും ഉത്തമം തന്നെ.

ജന്മനക്ഷത്രദിവസം അതികാലത്തുണരുക, പ്രഭാതസ്നാനം സ്വാത്ത്വിക ജീവിതരീതി, അംഹിസ, വ്രതശുദ്ധി തുങ്ങിയവ ശീലിക്കേണ്ടതാണ്‌. എണ്ണതേച്ചുകുളി, ക്ഷൗരം, മൈഥുനം, ശ്രാദ്ധം, ചികില്‍സ, യാത്രാരംഭം, വിവാഹം, ശസ്ത്രക്രിയ, ഉപനയനം, സീമന്തം, വാഹനാരോഹണം, പ്രേതക്രിയകള്‍, സാഹസകര്‍മ്മങ്ങള്‍, യുദ്ധം, മാംസ മദ്യാദിസേവ, ഔഷധസേവ തുടങ്ങിയവയൊന്നും ജന്മനക്ഷത്രദിവസം പാടില്ല എന്നാണ്‌ വിധി. ക്ഷേത്രദര്‍ശനം, പുണ്യകര്‍മ്മങ്ങള്‍, പൂജാദികാര്യങ്ങള്‍, പുതുവസ്ത്രാഭരണാദി ധാരണം, പുത്തരിയൂണ്‌, തുടങ്ങിയവ ജന്മനക്ഷത്രത്തില അനുവദിക്കപ്പെട്ടിട്ടുണ്ട്‌. എന്തായാലും ഗ്രഹപ്പിഴാകാലങ്ങളില്‍ ജന്മനക്ഷത്രദിവസം തോറും വ്രതശുദ്ധിയോടെയും സ്വാത്ത്വിക ജീവിതരീതിയോടെയും കഴിയുന്നതാണ്‌ ഉത്തമം.

ആണ്ടുപിറന്നാളിന്‌ സവിശേഷപ്രധാന്യത്തോടെ ഗണതിഹോമം, ഭവഗതിസേവ, പിറന്നാള്‍ ഹോമം, വിഷ്ണുപൂജ തുടങ്ങിയവ നടത്തുന്നത്‌ ദോഷശാന്തിക്കും ആയുരാരോഗ്യസൗഖ്യത്തിനും ഉത്തമമാണ്‌. വ്യക്തിയുടെ ദശാകാലം മറ്റുഘടകങ്ങള്‍ എന്നിവയനുസരിച്ച്‌ യുക്തിപൂര്‍വ്വം കര്‍മ്മങ്ങള്‍ തിരഞ്ഞെടുത്ത്‌ ചെയ്യാവുന്നതാണ്‌. ഉദാഹരണമായി ജാതകന്‍ വിദ്യാര്‍ത്ഥിയാണെങ്കില്‍ ആണ്ടുപിറന്നാളിന്‌ സരസ്വതീപൂജയോ, വിദ്യാഗോപാലമന്ത്രാര്‍ച്ചനയോ നടത്താം. ജാതകത്തില്‍ ആയുര്‍ദോഷമുള്ളവരും മറ്റു ഗ്രഹപ്പിഴകളുള്ളവരും ആണ്ടുപിറന്നാള്‍തോറും മൃത്യൂഞ്ജയഹോമം നടത്തുന്നത്‌ അതീവ ഫലപ്രദമാണ്‌. അനിഷ്ടസ്ഥാനത്ത്‌ നില്‍ക്കുന്നതോ മാരകത്വമുള്ളതോ ആയ ഗ്രഹങ്ങളുടെ ദശാകാലമാണെങ്കില്‍ ആണ്ടുപിറന്നാളിനെങ്കിലും മൃത്യൂഞ്ജയഹോമം പതിവായി ചെയ്യേണ്ടതാണ്‌. മൃത്യൂഞ്ജയഹോമം വിധിപ്രകാരം കര്‍മ്മപുഷ്ടിയുള്ള കര്‍മ്മിചെയ്താല്‍ അത്ഭുതകരമായ ഫലം ലഭിക്കുന്നതാണ്‌.

ആണ്ടുപിറന്നാളിന്‌ ദാനം ഒരു പ്രധാനകര്‍മ്മമാണ്‌. അതില്‍ അന്നദാനം തന്നെ ഏറ്റവും വിശിഷ്ടം. അര്‍ഹതയുള്ളവര്‍ക്കേ ദാനം കൊടുക്കാവൂ എന്നുണ്ട്‌. എന്നാല്‍ അന്നദാനമാകട്ടെ സകല മനുഷ്യര്‍ക്കും, പക്ഷിമൃഗാദികള്‍ക്കും നല്‍കാം. ദശാനാഥന്‌ വിധിച്ചിട്ടുള്ള വസ്തുക്കള്‍, വസ്ത്രം തുടങ്ങിയവയും ഈ ദിവസം വിധിപ്രകാരം ദാനം ചെയ്യുന്നത്‌ ഉത്തമമാണ്‌.

ഏതു വ്യക്തിയുടേയും ദശാസന്ധികാലത്ത്‌ അപകടങ്ങളോ അശുഭഫലങ്ങളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. ഒരുദശാകാലം തുടങ്ങുന്നതിന്‌ 6മാസം മുന്‍പുമുതല്‍ തുടങ്ങി 6 മാസക്കാലം വരെയുള്ള ഒരുവര്‍ഷം ശ്രദ്ധാപൂര്‍വ്വമുള്ള ജീവിതം, ഈശ്വരഭജനം എന്നിവ ആവശ്യമാണ്‌. ഇക്കാലത്ത്‌ വരുന്ന ജന്മനക്ഷത്രങ്ങളില്‍ അതാത്‌ ദശാനാഥന്മാരെ പൂജിക്കുന്നത്‌ നന്നായിരിക്കും. ഈ ഒരു വര്‍ഷക്കാലത്തുതന്നെ ആട്ടപ്പിറനാളുകളിലും ഗണപതിഹോമം, ഭഗവതിസേവ, ദശാനാഥന്‌ പൂജ തുടങ്ങിയവ സവിശേഷപ്രാധാന്യത്തോടെ നടത്തേണ്ടതാണ്‌. മാരകത്വം, അഷ്ടമബന്ധം, മറ്റു അശുഭത്വങ്ങള്‍ എന്നിവയുള്ള ദശാകാലങ്ങളുടെ സന്ധിയാണെങ്കില്‍ ഇക്കാലത്ത്‌ ജന്മനക്ഷത്രത്തില്‍ മൃത്യൂഞ്ജയ ഹോമവും നടത്തേണ്ടതാണ്‌.ദശാനാഥന്റെ ആഴ്ചദിവസവും ജന്മനക്ഷത്രദിവസവും ചേര്‍ന്നുവരുന്ന ദിവസത്തിന്‌ അനുഷ്ഠാനപരമായി കൂടുതല്‍ പ്രധാന്യമുണ്ട്‌. ഉദാഹരണത്തിന്‌ ശനിദശാകാലത്ത്‌ ഒരു വ്യക്തിയുടെ പിറന്നാള്‍ ശനിയാഴ്ച വന്നാല്‍ ആ ദിവസം അനുഷ്ഠിക്കുന്ന ഗ്രഹശാന്തികര്‍മ്മങ്ങള്‍ക്ക്‌ കൂടുതല്‍ ഫലദാനശേഷിയുണ്ടായിരിക്കും.

ദോഷഫലങ്ങള്‍ പരിഹരിക്കുന്നതിനായി പിറന്നാള്‍ ദിവസം ആഴ്ചയുടെ അധിപനായ ഗ്രഹത്തെക്കൂടി പൂജിക്കുക. ഞായറാണെങ്കില്‍ സൂര്യനെയും തിങ്കളെങ്കില്‍ ചന്ദ്രനെയു ചൊവ്വയെങ്കില്‍ കുജനെയും ബുധനെങ്കില്‍ ബുധനെയും വ്യാഴമെങ്കില്‍ ഗുരുവിനെയും വെള്ളിയെങ്കില്‍ ശുക്രനെയും ശനിയെങ്കില്‍ ശനിയെയും പൂജിക്കുന്നത്‌ ഉത്തമമാണ്‌..

ജന്മനക്ഷത്രദിവസം നക്ഷത്രത്തിന്റെ മൃഗം, പക്ഷി എന്നിവയ്ക്ക്‌ ആഹാരം കൊടുക്കുന്നതും വൃക്ഷം നട്ട്‌ വളര്‍ത്തുകയും പലിപാലിക്കുകയും ചെയ്യുന്നതും ഐശ്വര്യവും ആയുസ്സും കൈവരുന്നതിന്‌ ഫലപ്രദം. ഈ ദിവസം നക്ഷത്രാധിപനെ ഭജിക്കുന്നതും ദോഷശാന്തിക്ക്‌ ഉത്തമമാണ്‌. പിറന്നാള്‍ ദിനത്തില്‍ കേക്കുമുറിക്കുക, മെഴുകുതിരി ഊതിക്കെടുത്തുക തുടങ്ങിയ നിരര്‍ത്ഥക അനുഷ്ഠാനങ്ങള്‍ക്കുപകരം ജപം, പൂജ തുടങ്ങിയവ അനുഷ്ഠിക്കുന്നതാണ്‌ ഐശ്വര്യപ്രദം.

Friday, July 26, 2013

മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം - മീനങ്ങാടി, വയനാട്‌


മത്സ്യാവതാര പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക മഹാക്ഷേത്രമാണ് വയനാട്‌ ജില്ലയിലെ മീനങ്ങാടി പഞ്ചായത്തിലുള്ള മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം.ക്ഷേത്രമുറ്റത്തായി പന്തൽ. പന്തലിനുള്ളില്‍ ബലിക്കല്ല്‌. ശ്രീകോവിലില്‍ ചതുര്‍ബാഹുവായ മഹാവഷ്ണു കിഴക്കോട്ട്‌ ദര്‍ശനമരുളുന്നു. അയ്യപ്പൻ ഗണപതി, ദുര്‍ഗ എന്നിവർ ഉപദേവതകൾ. 

പണ്ട് ഇതുവഴി പോയ ഒരു മഹർഷി സമീപത്തുള്ള ജലാശയത്തില്‍ ദേഹശുദ്ധി വരുത്താനിറങ്ങി. മഹർഷി കുളിക്കുന്നതിനിടയില്‍ ഒരു മത്സ്യം പലതവണ വായുവിൽ നൃത്തമാടി കുളത്തിലേക്ക്‌ താഴ്‌ന്നുപോയി. അതോടെ മഹാവിഷ്ണുവിന്റെ സാന്നിധ്യം ഇവിടെയുണ്ടെന്ന്‌ മഹർഷിക്കു വ്യക്തമായി. ഉടനെ അദ്ദേഹം ജലാശയത്തിനു പടിഞ്ഞാറുമാറി ഉയര്‍ന്നസ്ഥലത്ത്‌ മത്സ്യാവതാര സങ്കല്‍പത്തില്‍ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു. മഹർഷിയുടെ നിർദ്ദേശപ്രകാരം നാട്ടുമുഖ്യന്മാർ അവിടെ ഒരു ക്ഷേത്രം നിര്‍മ്മിച്ചു. അന്ന്‌ മീനാടിയ സ്ഥലമാണത്രേ ഇന്നത്തെ മീനങ്ങാടി.അന്ന്‌ നിര്‍മ്മിച്ചക്ഷേത്രം ടിപ്പുവിന്റെ പടയോട്ടക്കാലത്ത്‌ അഗ്നിക്കിരയായി. വീണ്ടും പുതുക്കിപ്പണിക്ഷേത്രമാണ് ഇപ്പോഴുള്ളത്.പാല്‍പ്പായസവും നെയ്പായസവും പുഷ്പാഞ്ജലിയുമാണ് പ്രധാനവഴിപാടുകൾ. 

കുംഭമാസത്തിലെ പൂരുട്ടാതി, ഉത്രട്ടാതി നാളുകളിലാണ്‌ ഉത്സവം. ആദിവാസികൾ അവതരിപ്പിക്കുന്ന തോറ്റം, പട്ടക്കളി, കോല്‍ക്കളി എന്നിവയും ഉത്സവപരിപാടിക്ക്‌ മാറ്റുകൂട്ടുന്നു. ആയിരക്കണക്കിന് ആദിവാസികളാണ് ഇവിടുത്തെ ഉത്സവത്തിൽ പങ്കെടുക്കുന്നത്.

ശ്രീരാമ-സീതാ ക്ഷേത്രം -നൂല്‍പ്പുഴ,വയനാട്‌


വയനാട്‌ ജില്ലയിലെ നൂല്‍പ്പുഴ പഞ്ചായത്തിലാണ്‌ പുരതാനമായ ശ്രീരാമ-സീതാ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രണ്ടുനിലയുള്ള ശ്രീകോവിലാണ് ഇവിടുത്തെ പ്രത്യേകത. ഒറ്റപ്പീഠത്തില്‍ നാല്‌ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്നുവെന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.സീതാക്ഷേത്രത്തിന്‌ പിന്നില്‍ കുളമുണ്ട്. ദേവിയുടെ കണ്ണീര്‍ വീണുണ്ടായ കുളമാണിതെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിലേക്ക് നേര്‍ച്ചയായി ധാരാളം പശുക്കളെ കിട്ടാറുണ്ട്. അതിനാൽ ഇവിടെ നല്ലൊരു ഗോശാലയുമുണ്ട്. 

ശ്രീരാമന്‌ വെണ്ണനിവേദ്യവും സീതാദേവിക്ക്‌ രക്തപുഷ്പാ‌ഞ്ജലിയുമാണ് പ്രധാന വഴിപാടുകൾ. ഗണപതിക്ക്‌ കറുകമാല, സുബ്രഹ്മണ്യന്‌ പഞ്ചാമൃതം ദുര്‍ഗാദേവിക്ക്‌ പട്ടുചാര്‍ത്തൽ, അയ്യപ്പന്‌ നീരാജനം, ഗോശാല കൃഷ്ണന്‌ സഹസ്രനാമാര്‍ച്ചന, ഹനുമാന്‌ വെറ്റിലമാല ദക്ഷിണാമൂര്‍ത്തിക്ക്‌ കൂവളമാല എന്നിവയാണ്‌ മറ്റ്‌ വഴിപാടുകൾ.കുംഭം എട്ടിനാണ്‌ ഉത്സവം. മലദൈവങ്ങള്‍ക്ക്‌ വെള്ളാട്ടമുണ്ട്‌. രാത്രിയിലാണ്‌ തിറ. കര്‍ക്കടത്തിലെ കറുത്തവാവിന്‌ ഇവിടെ പിതൃതര്‍പ്പണം പ്രധാനമാണ്.

രാഹുകാലം


ഓരോ ദിവസവും ഓരോ ഗ്രഹങ്ങൾക്ക് ഒരു പ്രത്യേക സമയത്ത് ആധിപത്യം കൽപ്പിച്ചുകൊടുത്തിട്ടുണ്ട്. ഇതിൽ രാഹുവിന് ആധിപത്യം വരുന്ന സമയമാണ് രാഹുകാലം. കലണ്ടറുകളിൽ രാഹുകാലം രേഖപ്പെടുത്തിയിട്ടുണ്ടാവും. എന്നാൽ ഉദയാസ്തമയങ്ങളിലെ വ്യത്യാസം മൂലം രാഹുകാലത്തിന്റെ ആരംഭവും അവസാനവും കലണ്ടറിലേതിൽ നിന്ന് ചെറിയതോതിൽ വ്യത്യാസപ്പെടാനിടയുണ്ട് എന്നറിയണം.

വിഷം, സർപ്പം, കാപട്യം, ചൊറി, ചിരങ്ങ്, വ്രണങ്ങൾ, കൈവിഷം തുടങ്ങി അശുഭകാരകത്വമാണ് രാഹുവിന് കൽപ്പിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ശുഭകാര്യങ്ങൾക്ക് രാഹുകാലം കൊള്ളില്ല എന്നാണ് വിശ്വാസം. എന്നാൽ കേരളീയ ജ്യോതിഷികളുടെ ഇടയിൽ ഒരു നൂറ്റാണ്ടു മുമ്പു വരെ യാത്രയ്‌ക്കൊഴികെ രാഹുകാലം നോക്കുന്ന പതിവ് അത്ര സജീവമായിരുന്നില്ല എന്നതാണ് സത്യം. കേളീയർ യാത്രാരംഭത്തിനു മാത്രമാണ് രാഹുകാലം പണ്ട് നോക്കിയിരുന്നത്.

രാഹുവിന് മോഷണത്തിന്റെ കാരകത്വം കൂടിയുള്ളതിനാൽ രാഹുകാലത്ത് യാത്രയ്ക്കിറങ്ങിയാൽ കൊള്ളയടിക്കപ്പെട്ടേക്കാം എന്നതിനാലാണ് ദൂരയാത്രകൾക്ക് രാഹുകാലം ഒഴിവാക്കിയിരുന്നത്.

ദേവതകളും പ്രധാന വഴിപാടുകൾ & നൈവേദ്യവും


ഗണപതിയുടെ ഇഷ്ടപുഷ്പം കറുകപ്പുല്ലാണ്. പ്രിയപ്പെട്ട നിവേദ്യം മോദകമാണ്. ഹോമങ്ങളിൽ പ്രധാനം അഷ്ടദ്രവ്യ ഗണപതിഹോമമാണ്. പ്രധാന അർച്ചന അഷ്‌ടോത്തരവും ഗണപതി സൂക്താർച്ചനയുമാണ്. ഗണപതിക്കായി വഴിപാടുകൾ നടത്തുന്നത് പ്രതിബന്ധങ്ങൾ നീങ്ങിക്കിട്ടുന്നതിനാണ്. അതുപോലെ വിദ്യാവിജയവും സിദ്ധിക്കും. പ്രതിബന്ധങ്ങൾ നീക്കാൻ ഗണപതിക്കായി നാളികേരമുടയ്ക്കുന്നതും പ്രത്യേക വഴിപാടായി നടത്താറുണ്ട്.

സരസ്വതിയുടെ പ്രിയപുഷ്പം താമരയാണ്. പഞ്ചാമൃതം, പഴം, ത്രിമധുരം എന്നിവയൊക്കെ സരസ്വതിക്ക് നിവേദിക്കാറുണ്ട്. സാരസ്വതസൂക്ത പുഷ്പാഞ്ജലിയാണ് പ്രധാന അർച്ചന. വിദ്യാർത്ഥികൾക്ക് വിജയവും സാഹിത്യകാരന്മാർക്ക് കവിത്വസിദ്ധിയുമാണ് ഇവയുടെ ഫലങ്ങൾ.

മഹാവിഷ്ണുവിന് ഇഷ്ടപുഷ്പം തുളസിയാണ്. എന്നാൽ തെച്ചി, മന്ദാരം തുടങ്ങിയവയും വിഷ്ണുപൂജയ്ക്ക് ഉപയോഗിക്കാം. ഭാഗ്യസൂക്തം, വിഷ്ണുസൂക്തം, വിഷ്ണുസഹസ്രനാമം എന്നിവകൊണ്ടെല്ലാം മഹാവിഷ്ണുവിന് അർച്ചന നടത്താം. സുദർശന ഹോമമാണ് മഹാവിഷ്ണുവിനായി നടത്തുന്ന പ്രധാന ഹോമം. 

വരാഹമൂർത്തിയുടെ ഇഷ്ടപുഷ്പം തുളസിയാണ്. നിവേദ്യം അപ്പവും നെയ്പായസവും. വരാഹമൂർത്തിക്ക് നിവേദ്യം കഴിക്കുന്നതിലൂടെ വിദ്യാവിജയവും വേദപാണ്ഡിത്യവും ഉണ്ടാകുമെന്നാണ്.

ഗർഭരക്ഷാംബിക ശിവക്ഷേത്രം-കുംഭകോണo, തമിഴ്‌നാട്‌

തമിഴ്‌നാട്ടിൽ കുംഭകോണത്തിനടുത്ത് തിരുക്കരുകാവൂരിൽ ശില്പകലാ സൗന്ദര്യം നിറഞ്ഞ ഗോപുരത്തോടു കൂടിയ ഒരു ശിവക്ഷേത്രമുണ്ട്. ഈ ശിവക്ഷേത്രം പക്ഷേ പ്രസിദ്ധമായിരിക്കുന്നത് ദേവിയുടെ പേരിലാണ്. 'കരുകാക്കും നായകി' എന്നാണ് ദേവിക്കു പ്രസിദ്ധി. ഗർഭിണികൾ സുഖപ്രസവമുണ്ടാകാനും, സന്താനങ്ങളില്ലാത്തവർ സന്താനലാഭത്തിനായും ഇവിടെയെത്തി പ്രാർത്ഥിക്കുന്നതിനാൽ ഈ ശിവക്ഷേത്രം ഗർഭരക്ഷാംബിക ക്ഷേത്രം എന്ന പേരിലാണ് പ്രശസ്തമായിരിക്കുന്നത്. ധാരാളം മുല്ലക്കൊടികൾ ക്ഷേത്ര പരിസരത്തുണ്ട്. അതിനാൽ ഇവിടെ ശിവൻ അറിയപ്പെടുന്നത് മുല്ലവന നാഥൻ, മാധവീവനേശ്വരൻ എന്നൊക്കെയാണ്. ക്ഷേത്രത്തിന് മുല്ലവനം, മാധവീവനം, കരുകാവൂർ, ഗർഭപുരി എന്നുമൊക്കെ പേരുകളുണ്ട്. ഉളി തൊടാതെ നിർമ്മിച്ച വിഗ്രഹമാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം. ശിവനും, അംബികയ്ക്കും പുറമേ ഗണപതി, സുബ്രഹ്മണ്യൻ, ദുർഗ്ഗ, ചണ്ഡികേശ്വരൻ, നാൽവർ തുടങ്ങിയ ദേവിദേവന്മാരുടെ പ്രതിഷ്ഠകളുമുണ്ട്. ക്ഷേത്രത്തിന്റെ ഈശകോണിലായി ഒരു ലിംഗ പ്രതിഷ്ഠയുമുണ്ട്. ഈ പ്രതിഷ്ഠ നടത്തിയത് ഗൗതമ മഹർഷിയാണെന്നാണ് വിശ്വാസം. അപ്പർ, ജ്ഞാനസംബന്ധർ, സുന്ദരമൂർത്തി നായനാർ തുടങ്ങിയവരുടെ തേവാരപ്പാട്ടുകളിൽ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്.

Thursday, July 25, 2013

മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രം - ചേർത്തല, ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ തണ്ണീര്‍മുക്കം പഞ്ചായത്തിലാണ്‌ മരുത്തോര്‍വട്ടം ധന്വന്തരിക്ഷേത്രം. അഞ്ചാറു നൂറ്റാണ്ടുകളുടെ പഴക്കം കണക്കാക്കാം ഈ മഹാക്ഷേത്രത്തിന്‌...ക്ഷേത്രത്തിന്‌ കിഴക്കും പടിഞ്ഞാറും വാതിലുകളുണ്ടെങ്കിലും ദര്‍ശനവശം പടിഞ്ഞാറാണ്‌..വലിയ കുളത്തിനെതിര്‍വശത്ത്‌ ദേവീക്ഷേത്രം. പടിഞ്ഞാറേ വാതിലിലൂടെ അകത്തുകടക്കുമ്പോള്‍ വിശാലമായ ആനക്കൊട്ടില്‍. അതിന്റെ തൂണുകള്‍ക്കുമുണ്ട്‌ ശില്‍പ്പചാതുരി. കഥകളി നടക്കുന്നത്‌ ഇവിടെയാണ്‌. ഉത്സവത്തിന്‌ എല്ലാ ദിവസവും കഥകളി നടക്കാറുള്ള ഈ ക്ഷേത്രാങ്കണത്തില്‍ സ്റ്റേജ്‌ കെട്ടി ആട്ടം നടത്താറില്ല. സ്വര്‍ണക്കൊടി മരവും ചെമ്പുകൊടി മരവും കണ്ടിട്ടുള്ളവര്‍ക്ക്‌ പഞ്ചലോഹംകൊണ്ടുള്ള ഇവിടത്തെ ധ്വജംകാഴ്ചയ്ക്ക്‌ ഇമ്പമേറും. മഹാക്ഷേത്രങ്ങളിലെപ്പോലുള്ള ബലിക്കല്‍പ്പുര. വടക്കുവശത്ത്‌ നീളത്തില്‍ ഊട്ടുപുര. തെക്കുപടിഞ്ഞാറായി ദേവസ്വം ഓഫീസ്‌. തൊട്ടടുത്ത്‌ ഇളംപ്രായത്തില്‍ ഒരു കണിക്കൊന്ന. താഴെ കരിങ്കല്ലും മുകള്‍ ഭാഗത്ത്‌ വെട്ടുകല്ലുംകൊണ്ടുനിര്‍മിച്ച ശ്രീകോവില്‍ ചെമ്പുമേഞ്ഞിരിക്കുന്നു. വൃത്താകാരമായ ശ്രീകോവിലിന്റെ ഭിത്തിയില്‍ ചന്തമുള്ള ചുവര്‍ചിത്രങ്ങള്‍. കാലപ്പഴക്കം അതിന്റെ ശോഭയില്‍ നിഴല്‍പ്പാടുകള്‍ വീഴ്ത്തിയെങ്കിലും ശ്രീകൃഷ്ണാവതാരവും പാഞ്ചാലീ സ്വയംവരവുമൊക്കെ ആ ഭിത്തിയില്‍ ഇന്നും മികവോടെ നില്‍ക്കുന്നു. ഗര്‍ഭഗൃഹത്തില്‍ ധന്വന്തരി മൂര്‍ത്തിയുടെ രണ്ടടിയോളം പൊക്കമുള്ള മനോഹരവിഗ്രഹം. ആയുര്‍വേദാചാര്യനായ ഭഗവാന്റെ നില്‍ക്കുന്ന രൂപത്തിലുള്ള ശിലാപ്രതിമ. ശംഖ്‌, ചക്രം, ജ്ജളുകം, അമൃതകുംഭം ഇവ ചതുര്‍ബാഹുക്കളിലായുള്ള ശ്രീ ധന്വന്തരിമൂര്‍ത്തി ഭഗവാന്‍ ശ്രീഹരിയുടെ അവതാരം. പാലാഴി മഥന സമയത്ത്‌ ആയുര്‍വേദ ശാസ്ത്ര ഉപജ്ഞാതാവായ ശ്രീ ധന്വന്തരിമൂര്‍ത്തി പൊന്തിവന്നു. മഞ്ഞപ്പട്ടുടുത്ത്‌ മണിമാലയും കിരീടവും ചാര്‍ത്തി ഭക്തരെ അനുഗ്രഹിച്ച്‌ ഭഗവാന്‍ ഇവിടെ മരുവുന്നു. തുലാമാസത്തിലെ കൃഷ്ണപക്ഷ ദ്വാദശിനാളിലാണ്‌ ധന്വന്തരിമൂര്‍ത്തിയുടെ അവതാരമെന്ന്‌ ഭാഗവതം ഉദ്ഘോഷിക്കുന്നു. വര്‍ഷന്തോറും ഈ ദിവസം ധന്വന്തരി ജയന്തിയായി ആഘോഷിച്ചുവരുന്നു. നാലമ്പലത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്തായി ശിവന്റെയും ഗണപതിയുടെയും പ്രതിഷ്ഠകളുണ്ട്‌. വടക്കുഭാഗത്ത്‌ ഭദ്രകാളി, മഞ്ഞാടി ഭഗവതിയെ കൂടാതെ ഉപദേവന്മാരായി ശാസ്താവുമുണ്ട്‌. മൂന്നു പൂജകളുണ്ട്‌. കടിയക്കോല്‍ നമ്പതൂരിയാണ്‌ ഇവിടെ തന്ത്രി.

പ്രധാനവഴിപാടുക

താൾക്കറി
ഔഷധവശിപാടുകളി ഏറ്റവും പുരാതനവും ഏറെ പ്രശസ്തവുമയിട്ടുള്ളത് താൾക്കറിയാണ്. തൊട്ടാ ചൊറിയുന്ന കാട്ടുച്ചേമ്പിന്റെ താ കഴുകിയരിഞ്ഞ്, മല്ലിയും മുളകും വറുത്ത്പൊടിച്ചുചേർത്ത് ക്ഷേത്രഊട്ടുപുരയുടെ അടുക്കളയി തയ്യാറാക്കുന്ന താൾക്കറി ഉദരരോഗനിവാരണത്തിന് ഉത്തമമാണ്. താൾക്കറി തയ്യാറാക്കുനത് പ്രദേശത്തെ പാചക        
വിദഗ്ദ്ധരി പ്രധാനിയായ രാധാക്രിഷണ നായരുടെ നേത്രുത്വത്തിലാണ്.
വൈഷണവാംശമായ ശ്രീധന്വന്തരീമൂർത്തിക്ക്, പിത്ര് പ്രീത്യർത്ഥം ഭക്ത നടത്തുന്ന നമസ്കാര വഴിപാടിനോടൊപ്പമാണ് താൾക്കറി വിതരണം ചെയ്യുന്നത്. ർക്കടകം, തുലാം, കുംഭം മാസങ്ങളിലെ കറുത്തവാവി(അമാവാസി)ന് മാത്രമാണ് താൾക്കറി വിതരണമുള്ളത്. ദിവസങ്ങളി ദേശദേശന്തരങ്ങളി നിന്നയി ഭക്തസഹസ്രങ്ങ ഇവിടെയെത്തും.

മുക്കുടി
പച്ചമരുന്നുകൾ മോരിലരച്ചുകലക്കി തയ്യാറാക്കി, ഭഗവൽ സന്നിധിയിൽ പൂജിച്ച് ഭക്തർക്ക് വിതരണം ചെയ്യുന്ന മുക്കുടി ഉദരരോഗശമനത്തിനുള്ള മറ്റൊരൗഷധമാണ്. എല്ലാ മലയാള മാസങ്ങളിലേയും ആദ്യ വ്യാഴാഴ്ച്ചകളിൽ പന്തീരടി പൂജയ്ക്ക് ശേഷമാണ് മുക്കുടി വിതരണം. വഴിപാടുകൾ മുൻ കൂട്ടി രസീതാക്കിയിരിക്കണം.
 
അട്ടയും കുഴമ്പും
ആയുർവേദത്തിലെ സഹസ്രയൊഗത്തിലെ നാരായണതൈലം ദേവസന്നിധിയിൽ പുജിച്ച് നൽകുന്നതാണ് അട്ടയും കുഴമ്പും. ഉണങ്ങാത്ത വ്രണങ്ങളും വറ്റാത്തനീരും ഭേദമാകുന്നതിന് തൈലത്തിലിട്ട് ശുദ്ധിചെയ്ത ആട്ട (ജളുകം) യെ പിടിപ്പിക്കുന്നത് ആയുർവേദത്തിലാണ്. അട്ടയും കുഴമ്പും വഴിപാടുകളും മുൻപേ ബുക്ക്ചെയ്യുന്നവർക്ക് മലയാളമാസത്തിലെ ആദ്യ വ്യാഴാഴ്ചകളിൽ മുക്കുടിയോടൊപ്പം തന്നെ വിതരണം ചെയ്യുന്നു

ർക്കടക മരുന്നു കഞ്ഞി
ർക്കടക മാസത്തിലെ മരുന്നു സേവയ്ക്ക്, ധന്വന്തരി ഭക്തർക്കുള്ള മരുന്നുകഞ്ഞി ക്ഷേത്രത്തി തന്നെ തയാറാക്കി ഊട്ടുപുരയി വിളമ്പുന്നു. എല്ലാ ർഷവും ർക്കടകം ഒന്നു മുത ഒരുമാസം മുഴുവ സേവയ്ക്കവസരമുണ്ട്.
അന്നദാനം
ഗ്രാമാന്തരീക്ഷത്തി സ്ഥിതിചെയ്യുന്ന ക്ഷേത്രത്തി എല്ലാ വ്യാഴാഴ്ച്ചകളിലും, തിരുവോണം നക്ഷത്രത്തിലും ഉച്ച്പൂജയ്ക്ക് ശേഷം അന്നദാനം ൽകിവരുന്നു. ഭക്തജനങ്ങളുടെ വക വഴിപാടായി മറ്റ് ദിവസങ്ങളിലും അന്നദാനം ൽകാറുണ്ട്. അന്നദാനനിധിയിലേയ്ക്ക് സംഭാവനകളും സ്വീകരിക്കും.
സന്താനഗോപാലം കഥകളിയും തിരുവോണം പൂജയും
മംഗല്യത്തിനു ശേഷം ദീർഘകാലം കഴിഞ്ഞും സന്താനഭാഗ്യം കൈവരാത്ത ഭക്ത ഭഗവ സന്നിധിയി തിരുവോണം നക്ഷത്രത്തി തിരുവോണ പൂജ വഴിപാടു നടത്തി അന്നെദിവസം ക്ഷേത്രദർശനവും ഉച്ചപൂജവരെ ഉപവാസവും അനുഷ്ഠിക്കുന്നു. ഭഗവാന്റെ ഉച്ചപൂജ നിവേദ്യപ്രസാദം സ്വീകരിച്ച് ഉപവാസം വിടുന്നു.               
ഇഷ്ടസന്താന ലബ്ധിക്കായി സന്താനഗോപാലം കഥകളി വഴിപാടായി സമർപ്പിക്കുന്നവരുടെ എണ്ണം ർഷം തോറും ർദ്ധിച്ച് വരുന്നു. ഫല സിദ്ധിക്ക് ശേഷം വഴിപാട് നടത്തിയാ മതിയെന്നത് വിശ്വാസ്യതക്ക് ആക്കം കൂട്ടുന്നു.
ൻപതു പുത്രന്മാരേയും ജനിച്ച മാത്രയി തന്നെ നഷ്ടപ്പെട്ട സാധു ബ്രാഹ്മണന്റെ പത്താമത്തെ പുത്രനെ ഭഗവാന്റെ വൈഭവത്താ പാർത്ഥൻ രക്ഷിച്ച് ൽകുകയും, പത്തു പുത്രന്മാരി പത്താമനായി വഴിപാട് നേർന്നുണ്ടാകുന്ന കുട്ടിയെ ബ്രാഹ്മണ ഏറ്റുവാങ്ങി കുട്ടിയുടെ മാതാവിനു ൽകുകയും ചെയ്യുന്ന രീതിയാണു ഇവിടെ അനുവർത്തിച്ച് വരുന്നത്. നെടുമംഗല്യത്തിനു രുഗ്മിണീസ്വയംവരവും, ദാരിദ്രമോചനത്തിനു കുചേലവൃത്തവും, വിദ്യാഭിവൃത്തിക്ക് ഗുരുദക്ഷിണയും വഴിപാട് കഥകളിയായി ആടാറുണ്ട്.
മഹാനിവേദ്യം
ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടാണ് 'മഹാനിവേദ്യം' തന്നെയാണ്. മഹാ നിവേദ്യമെന്നാ പ്രത്യേകം നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അളവി പാ, ഉണക്കലരിനുറുക്ക്, പഞ്ചസാര തുടങ്ങിയ ചേർത്തുണ്ടാക്കുന്ന 'പാൽപ്പായസമാണ്' - ദേവന്റെ ഏറ്റവും പ്രിയപ്പെട്ട വഴിപാട് - ഏതൊരു കാര്യത്തിനും ഏതൊരു ധന്വന്തരിഭക്തന്റെ മനസ്സിലും, നാവിലും ആദ്യം വന്നെത്തുന്ന പ്രർത്ഥന 'ഭഗവാനെ ഞാനൊരു പാൽപ്പായസം കഴിച്ചെക്കാമെ' എന്നാണ്. ഒരു കുടം പാലിന്റെ പാൽപ്പായസത്തെയാണ് 'മഹാനിവേദ്യം' എന്ന് വിവക്ഷിക്കുന്നത്. പൂർണ്ണമായി മഹാനിവേദ്യം കഴിക്കാ കഴിവില്ലാത്ത ഭക്തർക്കും മഹാനിവേദ്യത്തിന്റെ അംശകങ്ങളായി പാല്പ്പായസം കഴിക്കുവാനുള്ള സംവിധാനമുണ്ട്. ഒരു കുടം പാല്പ്പായസം മുൻകൂറായി ബുക്ക്ചെയ്താ മാത്രമേ നടത്താനാവൂ. അതിനുവേണ്ടതായ പാ തുടങ്ങിയ വസ്തുക്ക സംഭരിക്കേണ്ടതിനാലാണ് ഇത്. ഭക്തജാനങ്ങ മഹാനിവേദ്യം മുൻകൂറായി ശീട്ടാക്കാറുണ്ട്

പന്തിരുനാഴി
പലഭക്തന്മാരും ഭഗവങ്ക നേരിടുന്ന ഔ വഴിപാടാണ് പന്തിരുനാഴി വഴിപാട്. 12 1/2 ഇടങ്ങഴി ഉക്കലരിയും 4 കൂട്ടം കൂടാനും ഭഗവാന്റെ തിടപ്പള്ളിയി തയ്യാറാക്കുകയും ഉഷപൂജയോടനുബന്ധിച്ചുള്ള പ്രസന്നപൂജയും ഉത്തമബ്രാഹ്മണ ക്ധേത്രമണ്ഡപത്തിലിരുന്ന് സഹസ്രനാമം ജപിച്ച ശേഷം ഭഗവാന്റെ പ്രസാദം ഭക്ഷിക്കുകയും, ദക്ഷിണ സ്വീകരിക്കുകയും ചെയ്യുന്നു. ഭഗവാ ഈ ഭോജ്യവസ്തുക്ക സ്വീകരിച്ച് ഭക്ഷിക്കുന്നു എന്ന് സങ്കല്‍പ്പം. ഈ വഴിപാട് നടത്തുന്ന ഭക്ത, ഭഗവത് ഭക്ഷണത്തിനുശേഷം ലഭിക്കുന്ന നിവേദ്യങ്ങ പ്രസാദമായി ക്ഷേത്രമതികെട്ടിനകത്തിരുന്ന് ഭക്ഷിക്കുന്ന ഒരു വഴിപാടാണ് പന്തിരുനാഴി. തലമുറകളായി പല കുടുബങ്ങളും ഈ വഴിപാട് മുടക്കാതെ നടത്തിവരുന്നു. അത്താഴം ഇതേ സ്വഭാവത്തി നടത്തുന്ന ചടങ്ങാണ്. ഉത്സവദിനത്തി ഈ ദേശത്തെ പലകുടുംബക്കാരും അത്താഴം സ്ഥിരമായി നടത്താറുണ്ട്.

കയറ്റേ വാണം
മരുത്തോർവട്ടം ക്ഷേത്രത്തിന്റെ മറ്റൊരാകർഷണമാണ്കയറ്റേൽ വാണം വഴിപാട്. ക്ഷേത്രമൈതാനത്ത് ഇരുവശങ്ങളിലേയ്ക്കും വലിച്ചുകെട്ടുന്ന വടത്തിലൂടെ ഇരമ്പിപ്പായുന്ന കയറ്റേ വാണം കളവ് മുത വീണ്ടു കിട്ടുന്നതിനും, വലിവുരോഗം മാറുന്നതിനും മറ്റുമായി ഭക്ത വഴിപാടായി സമർപ്പിക്കുന്നു.
തിരുവുത്സവകാലത്തു മാത്രമാണ് കയറ്റേ വാണം വഴിപാട്.

ശ്രിധന്വന്തരി ജയന്തി
ശകവഷം കാത്തികമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയി ധന്വന്തരീമൂത്തി അവതരിച്ച ദിനം മരുത്തോവട്ടം ക്ഷേത്രത്തി വിവിധ ചടങ്ങുകളൊടെ ശ്രിധന്വന്തരി ജയന്തി ആയി ആഘോഷിക്കുന്നു. ഈ ദിവസം ഭഗവാന്റെ തിടമ്പേറ്റി എഴുന്നള്ളത്തും കളഭാഭിഷേകവും, ഭക്തക്ക് അന്നദാനവും മറ്റും നടത്തിവരുന്നു.

ധന്വന്തരി ജയന്തി, വ
ഷംതോറും വിപുലമായി ആഘോഷിക്കുന്ന ഏക ക്ഷേത്രം മരുത്തോവട്ടം ശ്രിധ്വന്തരീക്ഷേത്രമാണ്.

കളഭാഭിഷേകവും ഉത്സവബലിയും
വിദ്യാഭ്യാസബിജയം, ഉദ്യോഗലബ്ധി തുടങ്ങി അഭിഷ്ടസിദ്ധിക്കായി ഭക്തർ സമർപ്പിക്കുന്ന വഴിപാടാണ് കളഭാഭിഷേകം. ശുദ്ധമായ ചന്ദനം അരച്ച് കളഭം തയ്യാറാക്കി കലശങ്ങളിൽ നിറച്ച് താന്ത്രിക വിധിപ്രകരം ചെയ്യുന്ന കളഭാഭിഷേകവും വർഷംതോറും വർദ്ധിച്ചുവരുന്ന വഴിപാടണ്.

തിരുവുത്സവത്തിന്റെ തൃക്കൊടിയേറ്റ് തിരുവാറാട്ട് എന്നീ ദിനങ്ങളിൽ ഒഴികെ നടക്കുന്ന ഉത്സവബലിയും വഴിപാടുകളീൽ പ്രധാനമാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പാണ് ഉത്സവബലി വഴിപാട് നടത്തുന്നതിനായി ഭക്തർക്ക് വ്വേണ്ടിവരുന്നത്.


...........
ആയുര്‍വേദാചാര്യനായ ഒരു ദേവന്‍. ധന്വന്തരിയുടെ ഉദ്ഭവത്തെക്കുറിച്ച് വാത്മീകിരാമായണത്തില്‍ ഇപ്രകാരം പറയുന്നു: ദേവന്മാരും അസുരന്മാരും അമൃതിനുവേണ്ടി പാലാഴി കടഞ്ഞുകൊണ്ടിരുന്നപ്പോള്‍ ആയിരം വര്‍ഷങ്ങള്‍ക്കുശേഷം പാലാഴിയില്‍നിന്ന് ഒരു ദേവന്‍ ഉയര്‍ന്നുവന്നു. ഒരു കൈയില്‍ കമണ്ഡലവും മറുകൈയില്‍ ദണ്ഡുമായി ഉയര്‍ന്നുവന്ന ആ ദേവനാണ് ധന്വന്തരി.
ധന്വന്തരി പാലാഴിയില്‍നിന്നു ജനിച്ചതിനെ ഹരിവംശം 29-ാം അധ്യായത്തില്‍ വര്‍ണിക്കുന്നു: ഐശ്വര്യസമ്പൂര്‍ണനായ ധന്വന്തരി ജലപ്പരപ്പില്‍ ഉയര്‍ന്നുവന്ന് മഹാവിഷ്ണുവിന്റെ മുമ്പില്‍ തൊഴുകൈയോടെ നിന്നു. വിഷ്ണു ധന്വന്തരിക്ക് അബ്ജന്‍ എന്ന പേരു നല്കി. അബ്ജന്‍ വിഷ്ണുവിനോട് തനിക്ക് യജ്ഞഭാഗം നിശ്ചയിക്കുന്നതിന് അഭ്യര്‍ഥിച്ചു. മഹാവിഷ്ണു ഇപ്രകാരം പറഞ്ഞു. യജ്ഞഭാഗങ്ങളെല്ലാം ദേവന്മാര്‍ക്കു നിശ്ചയിച്ചുപോയി. നീ ദേവന്മാര്‍ക്കു പിന്നാലെ ജനിച്ചതിനാല്‍ ഈശ്വരനല്ല. നിനക്ക് ലോകത്തില്‍ ഒരു രണ്ടാം ജനനം ഉണ്ടാകും. അന്നു നീ സുപ്രസിദ്ധനായിത്തീരും. രണ്ടാം ജന്മത്തില്‍ നിനക്കു ഗര്‍ഭകാലം മുതല്ക്കേ അണിമ, ഗരിമ മുതലായ സിദ്ധികള്‍ ഉണ്ടായിരിക്കും. അതിനാല്‍ അന്നു നീ ശരീരത്തോടുകൂടിത്തന്നെ ദേവനായിത്തീരും. നീ അവിടെവച്ച് ആയുര്‍വേദത്തെ എട്ട് ഭാഗമാക്കി രചിക്കും. ദ്വാപരയുഗത്തിലാണ് നിന്റെ രണ്ടാം ജന്മം. ഇത്രയും പറഞ്ഞതിനുശേഷം വിഷ്ണു മറഞ്ഞു.

 ധന്വന്തരിമൂര്‍ത്തി
ധന്വന്തരി വീണ്ടും ജനിച്ചതിനെക്കുറിച്ച് ഹരിവംശം 29-ാം അധ്യായത്തില്‍ വിവരിക്കുന്നു. രണ്ടാം ദ്വാപരയുഗത്തില്‍ കാശിരാജാവായിരുന്ന സുഹോത്രന് ശലന്‍, ഗൃത്സമദന്‍ എന്നീ രണ്ട് പുത്രന്മാര്‍ ജനിച്ചു. ഗൃത്സമദന്റെ പുത്രനാണ് ശുനകന്‍. ശലന്റെ പുത്രനായി ആര്‍ഷ്ടിഷേണന്‍ ജനിച്ചു. ആര്‍ഷ്ടിഷേണനില്‍നിന്നു കാശനുണ്ടായി. കാശനില്‍നിന്ന് ദീര്‍ഘതപസ്സ്(ധന്വന്‍)ജനിച്ചു. ധന്വന് വളരെ നാളത്തേക്ക് സന്താനങ്ങള്‍ ലഭിച്ചില്ല. അദ്ദേഹം വനത്തില്‍ പോയി അബ്ജദേവനെ ധ്യാനിച്ചുകൊണ്ട് തപസ്സിരുന്നു. അബ്ജദേവന്‍ (ധന്വന്തരി) പ്രസന്നനായി ദീര്‍ഘതപസ്സിന്റെ പുത്രനായി ജനിച്ചു. അവിടെവച്ച് ധന്വന്തരി ആയുര്‍വേദത്തെ എട്ടായി വിഭജിച്ച് ശിഷ്യന്മാരെ പഠിപ്പിച്ചു. ധന്വന്തരിയുടെ പുത്രനായി കേതുമാനും കേതുമാന്റെ പുത്രനായി ഭീമരഥനും ഭീമരഥന്റെ പുത്രനായി ദിവോദാസനും ജനിച്ചു.
തക്ഷകനെന്ന ഉഗ്രനായ സര്‍പ്പം പരീക്ഷിത്തു രാജാവിനെ ദംശിക്കുന്നതിനു പോയപ്പോള്‍ പരീക്ഷിത്തിനെ രക്ഷിക്കുന്നതിനുവേണ്ടി ഒരു വിഷഹാരി പോവുകയും അയാള്‍ തക്ഷകന്റെ വാദമുഖങ്ങളില്‍ സന്തുഷ്ടനായി തിരികെപ്പോവുകയും ചെയ്തതായ കഥ പുരാണങ്ങളില്‍ കാണുന്നുണ്ട്. ഈ വിഷഹാരി കശ്യപനാണെന്നും ധന്വന്തരിയാണെന്നും ഭിന്നമായ പ്രസ്താവനകള്‍ പുരാണങ്ങളില്‍ കാണുന്നു.
വൈദ്യവിദ്യാസമ്പന്നനായ ധന്വന്തരിയെയും സര്‍പ്പദേവതയായ മനസാദേവിയെയും സംബന്ധിച്ച ഒരു കഥ ബ്രഹ്മവൈവര്‍ത്തപുരാണം കൃഷ്ണജന്മഖണ്ഡത്തില്‍ കാണുന്നു: ഒരിക്കല്‍ ധന്വന്തരി തന്റെ ശിഷ്യന്മാരുമൊത്ത് കൈലാസത്തിലേക്കു പോവുകയായിരുന്നു. മാര്‍ഗമധ്യേ തക്ഷകന്‍ അവരെ ആക്രമിക്കുന്നതിനു തുനിഞ്ഞു. ഉടനെ ശിഷ്യന്മാരിലൊരാള്‍ തക്ഷകന്റെ ശിരസ്സിലിരുന്ന രത്നം എടുത്ത് ഭൂമിയിലേക്കെറിഞ്ഞു. ഈ വിവരമറിഞ്ഞ് സര്‍പ്പരാജാവായ വാസുകി അനേകായിരം ഉഗ്രവിഷമുള്ള സര്‍പ്പങ്ങളെ ദ്രോണന്‍, പുണ്ഡരീകന്‍, ധനഞ്ജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ധന്വന്തരിയുടെ അടുത്തേക്കയച്ചു. നാഗങ്ങളുടെ ശ്വാസോച്ഛ്വാസത്താല്‍ വിഷപൂര്‍ണമായ വായു ശ്വസിച്ച് ധന്വന്തരിയുടെ ശിഷ്യന്മാരെല്ലാം മൂര്‍ച്ഛിതരായി നിലംപതിച്ചു. ഉടനെ ധന്വന്തരി വനസ്പതിജന്യമായ ഔഷധംകൊണ്ട് അവരെ സചേതനരാക്കിയതോടൊപ്പം നാഗങ്ങളെ അചേതനരാക്കുകയും ചെയ്തു. വിവരമറിഞ്ഞ വാസുകി ഉടനെതന്നെ ശിവന്റെ ശിഷ്യയായ മനസാദേവിയെ സമീപിച്ച് ധന്വന്തരിയെ നേരിടുവാനായി അയച്ചു. മനസാദേവിയും ഗഡുരനും ശിവഭക്തരായിരുന്നു. ധന്വന്തരി ഗഡുരന്റെ ഒരു അനുയായിയുമാണ്. മനസാദേവി ആദ്യം ധന്വന്തരിശിഷ്യന്മാരില്‍ വിഷവ്യാപനം നടത്തി അവരെ മൂര്‍ച്ഛിതരാക്കിയെങ്കിലും ധന്വന്തരി തന്റെ വിഷവിദ്യാപാടവംകൊണ്ട് ഞൊടിയിടയില്‍ അവരെ ബോധവാന്മാരാക്കി. വിഷപ്രയോഗംകൊണ്ട് ധന്വന്തരിയെയോ ശിഷ്യന്മാരെയോ പരാജയപ്പെടുത്തുക സാധ്യമല്ലെന്നു കണ്ടപ്പോള്‍ മനസാദേവി ശിവദത്തമായ ത്രിശൂലം ധന്വന്തരിയുടെ നേര്‍ക്കു പ്രയോഗിക്കുവാന്‍ ഒരുങ്ങി. ഉടനെ ശിവനും ബ്രഹ്മാവും പ്രത്യക്ഷപ്പെട്ട് രംഗം ശാന്തമാക്കി എല്ലാവരെയും അനുഗ്രഹിച്ച് അവരവരുടെ സ്ഥാനത്തേക്ക് അയച്ചു.

Tuesday, July 23, 2013

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രം - ആലപ്പുഴ

കേരളത്തിലെ പുരാതന ക്ഷേത്രത്തിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയ്യുന്നസുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹുവായ സുബ്രഹ്മണ്യൻആണ്. കൂടാതെ ധാരാളം ഉപദേവതകളും ഉണ്ട്കിഴക്കോട്ട് ർശനമായി ശിവന്റെയും മഹാവിഷ്ണുവിന്റെയും ചൈതന്യത്തോടെ എട്ടടി പൊക്കമുള്ള ശിലാവിഗ്രഹത്തിലാണ് സുബ്രഹ്മണ്യ വാഴുന്നത്. നാലുവശവും ഗോപുരങ്ങളുണ്ട്. കിഴക്കുഭാഗത്ത് സ്വർണക്കൊടിമരവും ബലിക്കൽപ്പുരയും കാണാം. ഉപദേവതകളായി ദക്ഷിണാമൂർത്തി, ഗണപതി, തിരുവമ്പാടി കൃഷ്ണ, ശാസ്താവ്, നാഗദൈവങ്ങള്, കീഴ്തൃക്കോവി സുബ്രഹ്മണ്യ, ഭഗവതി എന്നിവ കുടികൊള്ളുന്നു. ആദ്യ സങ്കൽപം വിഷ്ണുവായിരുന്നു. വേലായുധ എന്നാണ് ഇപ്പോ സങ്കൽപമെങ്കിലും മൂർത്തിയെ വിഷ്ണുവായും ശിവനായും സങ്കൽപിച്ചുകൊണ്ടുള്ള ഉത്സവം ക്ഷേത്രത്തി നടത്താറുണ്ട്. ഇങ്ങനെയുള്ള ഏക ക്ഷേത്രമാണ് ഹരിപ്പാട്. ക്ഷേതത്തിന്റെ ശ്രീകോവി വൃത്താകൃതിയിലാണ് പണികഴിയിപ്പിച്ചിട്ടുള്ളത്. കൂടാതെ ചെമ്പുമേഞ്ഞ താണ് ശ്രീകോവി. ക്ഷേത്ര വളപ്പി കൂത്തമ്പലമുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ക്ഷേത്രത്തിന് രണ്ടു കുളങ്ങളുണ്ട്.

മയി വാഹനനായ സുബ്രഹ്മണ്യന്റെ പേരിലുള്ള ക്ഷേത്രത്തി സംരക്ഷിച്ചുവളർത്തപ്പെട്ടിരിക്കുന്ന മയിലുക ഇവിടെയെത്തുന്നവർക്കൊരു വിശേഷ കാഴ്ചയാണ്.പ്രധാനമായും അഞ്ചു പൂജയാണ് ഉള്ളത്. ക്ഷേത്ര ആചാര പ്രകാരം പൂജയ്ക്ക് പുലൂ ഗ്രാമസഭക്കാര വേണമെന്ന് നിർബന്ധമുണ്ട്.

ഇടിച്ചുപിഴിഞ്ഞപായസവും തുലാപായസവും പഞ്ചാമൃതവുമാണ് പ്രധാന വഴിപാടുക. കൂടാതെ അഭിഷേകങ്ങളും ധാരാളമുണ്ട്.