Thursday, August 22, 2013

വീടും നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌

ഒരു സ്‌ഥലത്തിന്റേതായാലും വീടിന്റേതായാലും കേന്ദ്രസ്‌ഥാനം ശക്‌തവും ദൈവീകവുമായ ശക്‌തികേന്ദ്രമാണ്‌. അഷ്‌ടദിക്കുകള്‍ ആ കേന്ദ്രത്തെ ആശ്രയിച്ചിരിക്കുന്നു.

അഷ്‌ടദിക്കുകള്‍ പരസ്‌പരം സംയോജിക്കുന്നതും വിയോജിക്കുന്നതും ഈ സ്‌ഥാനത്താണ്‌. തന്മൂലം അഷ്‌ടദിക്കുകളില്‍ ധാരാളം ഊര്‍ജ്‌ജം ലഭിക്കുന്നത്‌ ഈ കേന്ദ്രസ്‌ഥാനത്തുനിന്നാണ്‌. ഏതൊരു പദാര്‍ത്ഥത്തിനും ഒരു ഗുരുത്വാകര്‍ഷണ കേന്ദ്രമുണ്ടെന്ന്‌ ഊര്‍ജ്‌ജതന്ത്രത്തില്‍ പറയുന്നുണ്ട്‌. വീടുകളുടെ നിര്‍മ്മാണത്തില്‍ ബ്രഹ്‌മസ്‌ഥാനത്തിന്‌ വാസ്‌തുശാസ്‌ത്രം വളരെ പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു.

പുരാതനകാലങ്ങളില്‍ ഗ്രാമങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌ വാസ്‌തുശാസ്‌ത്രപ്രകാരമാണ്‌. ഈ ഗ്രാമങ്ങളുടെ മദ്ധ്യത്തില്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതും അതിനു ചുറ്റും ഗൃഹങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതും കാണാം. ഇങ്ങനെയുള്ള വാസ്‌തുഗ്രാമങ്ങളില്‍ ഐശ്വര്യവും പുരോഗതിയും ഉണ്ടായിരുന്നതായി തെളിവുകളുണ്ട്‌. എന്നാല്‍ ഗൃഹങ്ങളുടെ നിര്‍മ്മാണം വരുമ്പോള്‍ ഈ സ്‌ഥാനത്തെ ബ്രഹ്‌മസ്‌ഥാനം എന്നു വിളിക്കുന്നു. ഈ സ്‌ഥലം യഥായോഗ്യം ഉപയോഗിച്ചാല്‍ മാത്രമേ, സമ്പത്തും സന്തോഷവും സമാധാനവും ആ ഗൃഹത്തില്‍ താമസിക്കുന്നവര്‍ക്ക്‌ ലഭിക്കുകയുള്ളൂ.

ബ്രഹ്‌മസ്‌ഥാനത്തിന്‌ കോട്ടമോ, തടസ്സമോ ഉണ്ടാകാത്തവിധത്തില്‍ നിര്‍മ്മാണഘട്ടത്തില്‍ തന്നെ ഗൃഹത്തിന്റെ പ്ലാന്‍ തയ്യാറാക്കിയാല്‍ വളരെയേറെ ദുരന്തങ്ങള്‍ ഒഴിവാക്കാവുന്നതാണ്‌. ബ്രഹ്‌മസ്‌ഥാനത്ത്‌ തൂണുകള്‍, മതിലുകള്‍, ഭാരമേറിയ മറ്റു നിര്‍മ്മിതികള്‍ എന്നിവ ഒഴിവാക്കി തുറസ്സായി ഒഴിച്ചിടുവാന്‍ ശ്രദ്ധിക്കണം. ഇവിടെ ഗൃഹത്തിന്റെ പ്രധാന ഹാള്‍, പൂജാമുറി, നടുമുറ്റം എന്നീ കാര്യങ്ങള്‍ക്ക്‌ ഉപയോഗിക്കാവുന്നതാണ്‌. ഗൃഹങ്ങള്‍, വ്യവസായശാലകള്‍ തുടങ്ങിയ എല്ലാ നിര്‍മ്മാണങ്ങള്‍ക്കും ഈ ഭാഗം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.

വ്യവസായ ശാലകളില്‍ ഈ ഭാഗത്ത്‌ ഭാരമുള്ള മറ്റു നിര്‍മ്മിതികള്‍ പാടില്ല. ഭാരമുള്ള മറ്റു വസ്‌തുക്കള്‍ (മിഷനറികള്‍, അസംസ്‌കൃത വസ്‌തുക്കള്‍) സൂക്ഷിക്കരുത്‌. ഇങ്ങനെ നിര്‍മ്മിക്കുന്ന പക്ഷം വ്യവസായം തകര്‍ന്നുപോകും. നഷ്‌ടങ്ങള്‍ക്ക്‌ ഇടവരും.

ഓഫീസുകളും കടകകളും വാസ്തുശാസ്ത്രമനുസരിച്ച്

നമ്മുടെ ജീവിതത്തില്‍ നാം കൂടുതല്‍ സമയം ചെലവഴിക്കുന്നത്‌ ഓഫീസിലോ സ്വന്തം കടയിലോ ആയിരിക്കും. ഈ കെട്ടിടം വാസ്‌തുവിധി പ്രകാരം നിര്‍മ്മിച്ചതാണെങ്കില്‍ ജോലിയോ, ബിസിനസ്സോ വളരെ സുഖകരമായ അന്തരീക്ഷത്തില്‍ നീങ്ങും. പുരോഗതിയുണ്ടാകും. നേരെ മറിച്ചായാല്‍ അവിടെ ജീവനക്കാര്‍ തമ്മില്‍ കലഹം, അധികാരികള്‍ക്ക്‌ മാനസിക അസ്വസ്‌ഥത, ചിന്താക്കുഴപ്പങ്ങള്‍ എന്നിവ സംഭവിക്കും. തന്മൂലം കാലക്രമേണ ആ സ്‌ഥാനപം അടച്ചുപൂട്ടാന്‍ നിര്‍ബ്ബന്ധിതമാകും. 

ഒരു കട, ഓഫീസ്‌, വ്യവസായ സ്‌ഥാപനം എന്നിവ നിര്‍മ്മിക്കുമ്പോഴും പഴയതു വാങ്ങുമ്പോഴും അവയുടെ സ്‌ഥാനം, ആകൃതി, ദര്‍ശനം എന്നിവ ശുഭമാണെങ്കില്‍ മാത്രമേ വാങ്ങാവൂ. എന്നാല്‍ മാത്രമേ അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രകൃതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ.

പ്രകൃതിയുടെ (വാസ്‌തുശാസ്‌ത്ര നിയമങ്ങള്‍) ആനുകൂല്യം ലഭിക്കുന്നപക്ഷം അവിടെ നടത്തുന്ന ഏതൊരു പ്രവര്‍ത്തനവും ലാഭകരവും, സന്തോഷകരവുമായിരിക്കും. ഗൃഹങ്ങളിലെപ്പോലെ ഒരു കടയുടെയോ, സ്‌ഥാപനത്തിലേയോ വാസ്‌തുനില അവിടെ ജോലി ചെയ്യുന്ന ആളുകളില്‍ വ്യക്‌തമായ സ്വാധീനം ചെലുത്തുന്നതാണ്‌. കടയുടെയോ സ്‌ഥാപനങ്ങളുടെയോ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • കെട്ടിടത്തിന്റെ ആകൃതി ദീര്‍ഘചതുരമോ, സമചതുരമോ ആയിരിക്കണം. 
  • കെട്ടിടത്തില്‍ ഭാരമുള്ള ഷെല്‍ഫുകളും ഫര്‍ണിച്ചറും ക്രമീകരിക്കുമ്പോള്‍ തെക്ക്‌, തെക്കുപടിഞ്ഞാറ്‌, പടിഞ്ഞാറ്‌ എന്നീ ദിശകളില്‍ വരത്തക്കവണ്ണം ക്രമീകരിക്കണം. വടക്കുകിഴക്കേ ഭാഗം പൂര്‍ണ്ണമായും ഒഴിവാക്കി ഇടുവാന്‍ ശ്രദ്ധിക്കണം.
  • ഉപയോഗമില്ലാത്ത പാഴ്‌വസ്‌തുക്കളും പഴയസാധനങ്ങളും വടക്കുകിഴക്കേ മൂലയില്‍ നിക്ഷേപിക്കരുത്‌. ഈ ഭാഗം വളരെ വൃത്തിയായി സൂക്ഷിക്കണം. 
  • വടക്കോ, കിഴക്കോ നോക്കിനിന്നു പ്രാര്‍ത്ഥിക്കുന്ന വിധത്തില്‍ ദേവതാചിത്രങ്ങള്‍ ക്രമീകരിക്കണം.
  • ഉടമസ്‌ഥന്റെ ഇരിപ്പിടം വടക്കോ, കിഴക്കോ നോക്കി ഇരിക്കത്തക്കവണ്ണം സജ്‌ജീകരിക്കണം.
  • സ്‌ഥാപനത്തിന്റെ (കടയുടെ) ദര്‍ശനം ഏതു വശത്തായാലും ആ വശത്തിന്റെ ഉച്ചഭാഗത്തുകൂടിയായിരിക്കണം ഉപഭോക്‌താക്കള്‍ക്ക്‌ അകത്തേക്ക്‌ വരാനുള്ള മാര്‍ഗം ഉണ്ടാക്കേണ്ടത്‌..

Wednesday, August 21, 2013

മംഗല്യസിദ്ധിക്ക് - തിരുവഞ്ചിക്കുളം ശിവക്ഷേത്രം


തൃശൂര്‍ ജില്ലയില്‍ മേത്തല പഞ്ചായത്തിലാണ്‌ ചിരപുരാതനവും പ്രസിദ്ധവുമായ തിരുവഞ്ചിക്കുളം ശിവക്ഷേത്രം. ഭാരതത്തിലെ ഇരുന്നൂറ്റി എഴുപത്തിനാല്‌ ശൈവതിരുപ്പുകളില്‍ ഒന്നാമത്തേതെന്ന്‌ പ്രസിദ്ധിയാര്‍ജിച്ച ക്ഷേത്രം.

ശ്രീകോവിലില്‍ തിരുവഞ്ചിക്കുളത്തപ്പന്‍ കിഴക്കോട്ട്‌ ദര്‍ശനമേകുന്നു. ദേവന്‌ സദാശിവഭാവം. നാലമ്പലത്തില്‍ ഗണപതിയും ഗണപതിയുടെ അടുത്തായി ചേരമാന്‍ പെരുമാളും സുന്ദരമൂര്‍ത്തി നായരും അതേ കോവിലിലുണ്ട്‌. ഭംഗീരടി, ഭഗവതി, ശക്തി പഞ്ചാക്ഷരി, പാര്‍വതീപരമേശ്വരന്മാര്‍, നടരാജപ്രദോഷ നൃത്തവും സപ്തമാതൃക്കളും ഋഷഭവും മണ്ഡപത്തില്‍ ദേവന്‌ അഭിമുഖമായിട്ടുണ്ട്‌. ഉമ്മിത്തേവര്‍, ചണ്ഡികേശന്‍ എന്നിവര്‍ തെക്കോട്ടും നാലമ്പലത്തിന്‌ പുറത്ത്‌ നടയ്ക്കല്‍ ശിവന്‍, കൊട്ടാരത്തില്‍തേവര്‍, സുബ്രഹ്മണ്യന്‍, ദുര്‍ഗ്ഗ, ഗംഗാഭഗവതി, കൊന്നയ്ക്കല്‍ ശിവന്‍, ദക്ഷിണാമൂര്‍ത്തി, അയ്യപ്പന്‍, ഹനുമാന്‍, നാഗരാജാവ്‌, നാഗയക്ഷി, പശുപതി, ഗോപുരത്തില്‍ തേവര്‌ എന്നീ ഉപദേവന്മാരുമുണ്ട്‌. ഇത്രയേറെ ഉപദേവന്മാരെ മേറ്റ്വിടെയും കണ്ടേക്കാനിടയില്ല. ശൈവസന്യാസിമാരായി അറിയപ്പെടുന്ന പെരുമാളേയും നായനാരേയും അമ്പലത്തിനകത്ത്‌ പ്രതിഷ്ഠിച്ചിരിക്കുന്നത്‌ ആരിലും അത്ഭുതമുളവാക്കും. അവര്‍ രണ്ടുപേരും ഇവിടെ വച്ച്‌ സ്വര്‍ഗാരോഹണം ചെയ്തുവെന്നും വിശ്വാസം. ചേരമാന്‍ പെരുമാളിന്റെ കാലത്താണ്‌ ക്ഷേത്രം നിര്‍മിച്ചതെന്നും കരുതുന്നു.

പണ്ട്‌ ഇവിടം വെറും പുഞ്ചപ്പാടമായിരുന്നുവെന്നും പാടത്ത്‌ പുല്ലറുത്ത സ്ത്രീയുടെ അരിവാള്‌ തട്ടി ചോര കണ്ട്‌ ഉണ്ടായ സ്വയംഭൂ ശിവലിംഗം കിട്ടിയെന്നും ഐതിഹ്യം. അത്‌ ഒരു കൊന്നച്ചുവട്ടില്‍വച്ച്‌ പൂജിച്ചുപോന്നു. പിന്നീട്‌ അവിടം മൂലസ്ഥാനമായി അറിയപ്പെട്ടു. ആ സ്ഥാനത്താണ്‌ കൊന്നയ്ക്കല്‍ ശിവന്‍. നാലമ്പലത്തിന്‌ പുറത്ത്‌ വടക്കുവശത്തായി കൊന്ന കാണാം. ഈ കൊന്നകള്‍ ഋതുഭേദമില്ലാതെ പൂക്കുന്നുവെന്നതും വിസ്മയാവഹം.

അഞ്ചുപൂജയുള്ള മഹാക്ഷേത്രം. രാവിലെ അഭിഷേകം കഴിഞ്ഞാല്‍ മലര്‍നേദ്യത്തോടും വെള്ളനേദ്യത്തോടും കൂടി പൂജ തുടങ്ങും. ശംഖാഭിഷേകം പ്രധാന വഴിപാടാണ്‌. നിത്യവും നവകവുമുണ്ട്‌. രാത്രി എട്ടുമണിക്കുള്ള പള്ളിയറപൂജ വിശേഷം. മംഗല്യഭാഗ്യത്തിന്‌ വഴിപാടായി നടത്തപ്പെടുന്ന ഈ പൂജ ദമ്പതിപൂജ എന്ന പേരിലും പ്രസിദ്ധാണ്‌. ഇതുകഴിഞ്ഞാല്‍ അര്‍ദ്ധരാത്രിയില്‍ ദേവന്മാരെത്തി പൂജിക്കുന്നുവെന്ന്‌ സങ്കല്‍പ്പം. പള്ളിയറ കാവിന്‌ മുന്നിലുള്ള അപൂര്‍വ വിഗ്രഹമാണ്‌ ശക്തിപഞ്ചാക്ഷരീപ്രതിഷ്ഠ. ശിവന്റെയും പാര്‍വതിയുടെയും ആ ലോഹവിഗ്രഹം ഇമ്മട്ടിലാണ്‌. ഭഗവാന്റെ ഇടതു തുടയില്‍ പാര്‍വതിയെ ഇരുത്തി ഇടതുകൈയാല്‍ മുലക്കണ്ണ്‌ തലോടി പുണരുന്ന വിഗ്രഹം.

കുംഭമാസത്തിലെ കറുത്തവാവ്‌ ആറാട്ടായി എട്ടുദിവസത്തെ ഉത്സവം. ഇവിടെ നിന്നും എട്ട്‌ കി.മീ. അകലെയുള്ള അഴീക്കോട്‌ കടലിലാണ്‌ ആറാട്ട്‌. ഉത്സവകാലത്തെ പറഎഴുന്നെള്ളിപ്പിനുമുണ്ട്‌ വിശേഷം. ക്ഷേത്രത്തില്‍നിന്നും രണ്ടു കി.മീ. തെക്കുഭാഗത്തുള്ള ചേരമാന്‍ പെരുമാളിന്റെ കോട്ടയ്ക്കകത്താണ്‌ ഇന്നും ആദ്യത്തെ പറ. പിന്നെ വടക്കോട്ട്‌ പോയി കൊച്ചി രാജാവിന്റെ പറ സ്വീകരിക്കും. അതുകഴിഞ്ഞാല്‍ വടക്കേ ഇല്ലത്തെ പറയാണ്‌. പിന്നെ ഓരോ ഭക്തന്റേയും പറകള്‍ സ്വീകരിക്കും. ആനയോട്ടം ഉത്സവാഘോഷത്തില്‍ അറിയപ്പെടുന്ന ഒരിനമാണ്‌. പണ്ട്‌ മുതലുള്ള ഈ ചടങ്ങ്‌ ഇന്നും തുടരുന്നു. ശിവരാത്രിനാളില്‍ രാത്രി പന്ത്രണ്ട്‌ മണിക്ക്‌ കിഴക്കുവശത്ത്‌ നിന്നും എഴുന്നെള്ളിച്ച്‌ പടിഞ്ഞാറുവശത്ത്‌ എത്തുമ്പോള്‍ ഭഗവാന്റെ തിടമ്പ്‌ തലയില്‍ വച്ചുള്ള നൃത്തമുണ്ടാകും. പിന്നീട്‌ ആനപ്പുറത്തുനിന്നും ചാടിയിറങ്ങി മൂന്നുപ്രാവശ്യം ഭിക്ഷ ചോദിക്കും. അപ്പോള്‍ ഭക്തജനങ്ങള്‍ വലിയ കാണിക്കയര്‍പ്പിക്കും. ഈ സമയം പിന്നിലായി ആനപ്പുറത്ത്‌ പാര്‍വതീ ദേവിയുമുണ്ടാകും. ദേവിയും ഭഗവാന്റെ നൃത്തം കാണുന്നുവെന്ന്‌ വിശ്വാസം. ഒടുവില്‍ ഓട്ടപ്രദക്ഷിണത്തോടെ അകത്തേക്ക്‌ പ്രവേശിക്കുന്നു. ഭക്തിദായകമായ ഉത്സവച്ചടങ്ങുകള്‍ക്ക്‌ സാക്ഷിയാകാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുപോലും ആയിരക്കണക്കിന്‌ ജനങ്ങളെത്തും.

തലമുടി സമൃദ്ധമായി വളരുന്നതിന്‌ - കല്ലില്‍ ഭഗവതി ക്ഷേത്രം


എറണാകുളം ജില്ലയിലെ അശമന്നൂര്‍ പഞ്ചായത്തിലാണ്‌ ചിരപുരാതനമായ കല്ലില്‍ ഭഗവതി ക്ഷേത്രം. കേരളത്തിലെ ഗുഹാക്ഷേത്രങ്ങളുടെ പട്ടികയില്‍പ്പെട്ടതുമാണ്‌. സഹസ്രാബ്ദങ്ങളോളം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ഭക്തജനങ്ങളെപ്പോലെ വിനോദ സഞ്ചാരികളും എത്താറുണ്ട്‌.

കല്ലില്‍ ജംഗ്ഷനില്‍ ക്ഷേത്രകമാനം കാണാം. ചെറുകയറ്റം കയറിക്കഴിഞ്ഞാല്‍ സമതലപ്രദേശം. അവിടെ നിന്നുള്ള കാഴ്ച ചേതോഹരമാണ്‌. ഏതാണ്ട്‌ 28 ഏക്കറോളം സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന കുന്നുകളും മേടുകളും. ഇവിടെ ഊട്ടുപുരയും കുളവുമുണ്ട്‌. അവിടെ നിന്നാല്‍ ക്ഷേത്രത്തിലെ കല്ല്‌ കാണാന്‍ കഴിയില്ല. കരിങ്കല്‍പ്പടികള്‍ കയറിയെത്തുമ്പോള്‍ ആനപ്പന്തല്‍. പാറ തുരന്നുണ്ടാക്കിയ ശ്രീകോവില്‍. ശ്രീകോവിലിന്‌ മുകളില്‍ എടുത്തുവച്ചതുപോലെ വലിയ പാറ. നിലംതൊടാത്ത ഭീമാകാരമായ ശില, പാറയ്ക്കകത്ത്‌ കൗതുകമുണര്‍ത്തുന്ന ഒരു വിറകുപുരയും കാണാം. ശ്രീകോവിലിലെ പ്രധാനദേവി ദുര്‍ഗ. ഭഗവതി കിഴക്കോട്ട്‌ ദര്‍ശനമേകുന്നു. ശാന്തസ്വരൂപിണി. ശ്രീകോവിലിന്റെ ഇടതുഭാഗത്തായി ശിവന്‍, വിഷ്ണു, ഗണപതി, ശാസ്താവ്‌ കൂടാതെ ബ്രഹ്മാവുമുണ്ട്‌. ശ്രീകോവിലിന്‌ പുറത്ത്‌ ഭഗവതി, വലതുവശത്ത്‌ നാഗയക്ഷി, സര്‍പ്പം എന്നീ പ്രതിഷ്ഠകളുണ്ട്‌. ശ്രീകോവിലിനുമുന്നില്‍ മണ്ഡപം. കരിങ്കല്‍ത്തൂണുകളില്‍ തീര്‍ത്തിരിക്കുന്ന ഈ മണ്ഡപം താഴ്‌ന്നിരിക്കുന്നത്‌ ഇവിടത്തെ മാത്രം പ്രത്യേകതയാണ്‌. കരിങ്കല്‍ കോവണിയിലൂടെ കയറിയാണ്‌ ബ്രഹ്മാവിന്‌ പൂജ ചെയ്യുന്നത്‌.

രാവിലെ മാത്രം നട തുറക്കാറുള്ള ഈ ക്ഷേത്രത്തില്‍ രാവിലെ മാത്രമേ പൂജയുള്ളൂ. വൈകുന്നേരത്തെ പൂജ കല്ലില്‍ പിഷാരത്തെ തറവാട്ടിലാണ്‌.

ചൂല്‍ നടയ്ക്കുവയ്ക്കുന്നത്‌ ഇവിടത്തെ വിശേഷ വഴിപാടാണ്‌. 41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെയാണ്‌ സ്ത്രീകള്‍ ചൂല്‌ നടയ്ക്കുവയ്ക്കുന്നത്‌. തലമുടി സമൃദ്ധമായി വളരുന്നതിന്‌ വേണ്ടിയുള്ള വഴിപാടാണിത്‌
.
ഒരിക്കല്‍ ദേവി ആകാശത്തിലൂടെ സഞ്ചരിക്കവെ ഈ പ്രദേശത്തിന്റെ മനോഹാരിത ഇഷ്ടപ്പെടുകയും ഇവിടെ ഇറങ്ങുകയും ചെയ്തു. സന്തോഷാധിക്യത്താല്‍ ഇവിടെ കണ്ട മൂന്നു പാറകള്‍ എടുത്ത്‌ ദേവി അമ്മാനമാടാന്‍ തുടങ്ങി. മല വര്‍ഗക്കാരനായ ഒരാള്‍ അത്‌ കാണുകയും “അയ്യോ, കല്ലേ, ദേവീ…” എന്ന്‌ ഉറക്കെ വിളിക്കുകയും ചെയ്തു. അതുകേട്ടപ്പോള്‍ ദേവി കൈയിലിരുന്ന കല്ലുകള്‍ കളയുകയും അവിടിരുന്ന വലിയ കല്ലിനുള്ളില്‍ കയറി ഒളിക്കുകയും ചെയ്തുവെന്ന്‌ വിശ്വസിക്കുന്നു. പിന്നീട്‌ പരമശിവന്റെ സാന്നിധ്യം ഉണ്ടാവുകയും മലവേടന്‍ അറിയിച്ചതും പ്രകാരം ആള്‍ക്കാരെത്തി ആരാധന തുടങ്ങിയെന്നുമാണ്‌ ഐതിഹ്യം.

വൃശ്ചികമാസത്തിലാണ്‌ ഉത്സവം. കാര്‍ത്തികയ്ക്ക്‌ കൊടിയേറി എട്ടാം ദിവസം ആറാട്ട്‌. അന്ന്‌ എല്ലാ ദിവസവും പൂജകളുണ്ടാകും. അതുപോലെ വൈകിട്ട്‌ നട തുറന്നുമിരിക്കും. ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്തുള്ള കല്ലില്‍ പിഷാരത്തേക്ക്‌ ആന എഴുന്നെള്ളത്തുമുണ്ടാകും. ഉത്സവത്തിന്‌ പിടിയാന വേണമെന്ന നിര്‍ബന്ധവുമുണ്ട്‌. എന്നാല്‍ പതിവ്‌ തെറ്റിച്ച്‌ ഒരിക്കല്‍ കൊമ്പനാനയെ എഴുന്നെള്ളിച്ചുവെന്നും എഴുന്നെള്ളത്ത്‌ പോകുന്നമാര്‍ഗേ ആന കല്ലായിത്തീര്‍ന്നുവെന്നും പഴമക്കാര്‍. ആനയുടെ ആകൃതിയിലുള്ള കല്ല്‌ സന്ദര്‍ശകര്‍ക്ക്‌ വിസ്മയമായി നില്‍ക്കുന്നത്‌ കാണാം. ക്ഷേത്രത്തില്‍നിന്നും ഒരു കി.മീ. അകലെയാണിത്‌.

മംഗല്യസിദ്ധിക്ക് - അരിയന്നൂര്‍ ശ്രീഹരികന്യകാക്ഷേത്രം


തൃശ്ശൂര്‍ ജില്ലയില്‍ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലാണ്‌ പുരാതനവും പ്രസിദ്ധവുമായ അതിയന്നൂര്‍ ശ്രീ ഹരി കന്യകാക്ഷേത്രം. ഹരി കന്യാകാ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രവുമാണിത്‌. തൃശൂരില്‍ നിന്നും ഗുരുവായൂരിലേയ്ക്കുള്ള യാത്രയില്‍ കുന്നംകുളം റൂട്ടില്‍ ചുണ്ടന്‍ വഴി അരിയന്നൂരിലെത്താം. ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട്‌ ഇരുന്നൂറ്‌ മീറ്റര്‍ പോയാല്‍ കിഴക്കേ നട. ഇടവഴിക്കു നേരെ ഉയരത്തിലാണ്‌ ക്ഷേത്രം. ഒരു കുന്നിന്‍ മുകളിലെന്നേ തോന്നൂ. പടികള്‍ കയറി എത്തുന്നിടത്ത്‌ കിഴക്കേഗോപുരവും തറയും. പുരാതനകാലത്തെ പെരുമ വിളിച്ചറിയിക്കുന്നതാണ്‌. കരിങ്കല്ലുകൊണ്ടുള്ള കട്ടിളപ്പടിയിലെ മുഴക്കോല്‍- ഇത്‌ പെരുന്തച്ഛന്റെ കുസൃതി. പെരുന്തച്ചന്‍ നിര്‍മ്മിച്ച ക്ഷേത്രവുമാണ്‌. വലിയ ബലിക്കല്ലും ബലിക്കല്‍പ്പുരയുമാണ്‌. നമസ്ക്കാരമണ്ഡപത്തിന്റെ തൂണിലും മച്ചിലും അര്‍ത്ഥഗര്‍ഭവും മനോമോഹനവുമായ ചിത്രങ്ങള്‍. വലിയയമ്പലത്തിന്റെ മുഖപ്പിലെ ശില്‍പവും വടക്കു പടിഞ്ഞാറേ കല്‍ത്തൂണിലെ കാളിയമര്‍ദ്ദനശില്‍പ്പവും ശ്രീകോവിലിന്റെ ഭിത്തിയിലും ബലിക്കല്‍പ്പുരയിലും കാണുന്ന ആനയുടെ രൂപങ്ങളുമെല്ലാം ക്ഷേത്രത്തിലെ കഥ പറയുന്ന കരിങ്കല്‍ ശില്‍പങ്ങളാണ്‌. ക്ഷേത്രത്തിലെ വലിയ കിണര്‍. അതിന്റെ വട്ടവും ആഴവും നിര്‍മിതിയുമെല്ലാം ആരിലും അത്ഭുതം ജനിപ്പിക്കും
.
ശ്രീകോവിലില്‍ കിഴക്കോട്ട്‌ ദര്‍ശനമായി ശ്രീ ഹരികന്യക. അഞ്ചടിയിലധികം ഉയരമുള്ള വിഗ്രഹം. പഞ്ചലോഹം പൊതിഞ്ഞ്‌ ഗോളകയിറക്കിയ അഞ്ജനശില. ശിവനെ മോഹിച്ച കന്യക ചതുര്‍ബാഹു. കന്യകാ സങ്കല്‍പമായതുകൊണ്ട്‌ ഓട്ടംതുള്ളലോ കൂടിയാട്ടമോ പോലുള്ള കിരീടംവച്ച കലകള്‍ ഇവിടെ പാടില്ല. നാലമ്പലത്തിനുള്ളില്‍ രാജാക്കന്മാര്‍ക്ക്‌ പ്രവേശനമില്ല. കൊമ്പനാന പാടില്ല. കരിമരുന്നുപ്രയോഗം പാടില്ല. ശ്രീകോവിലില്‍ തന്നെ. അയ്യപ്പന്റെ സാന്നിധ്യവും. കന്നിമൂലയില്‍ ഗണപതിയും തെക്കുപടിഞ്ഞാറേ മൂലയില്‍ കിഴക്കോട്ട്‌ ദര്‍ശനമായി ഭദ്രകാളിയുമുണ്ട്‌. നാലുപൂജയും മൂന്നുശിവേലികളുമുള്ള ക്ഷേത്രത്തില്‍ രാത്രി ശീവേലിക്ക്‌ നാല്‌ വിളക്കുവേണം. മുന്‍പിലും പിന്‍പിലും രണ്ടു വിളക്കുവീതം സ്ത്രീകളാണ്‌ പിടിക്കുക എന്നതും കന്യകാസങ്കല്‍പത്തിന്റെ പ്രത്യേകതയാണ്‌. അയ്യപ്പന്റെ അകമ്പടിയില്ലാതെ ദേവിയെ ക്ഷേത്രത്തിനു പുറത്ത്‌ എഴുന്നെള്ളിക്കാറില്ല. പ്രധാന വഴിപാട്‌ അടയാണ്‌. ഇത്‌ അപൂര്‍വ നിവേദ്യമായും അറിയപ്പെടുന്നു.

മണ്ഡലകാലത്ത്‌ മുപ്പതുദിവസം ഇവിടെ വിശേഷമാണ്‌. എല്ലാ ദിവസവും നവകവും മുപ്പതാം ദിവസം കളകാഭിഷേകവും നടക്കും. അന്നിവിടെ ചടങ്ങുകള്‍ തീര്‍ന്നാല്‍ പിന്നെ പതിനൊന്നുദിവസം ചൊവ്വല്ലൂരിലാണ്‌. വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക വിശേഷമാണ്‌. എല്ലാ മാസവും കാര്‍ത്തികനാളില്‍ വാരം. കാര്‍ത്തിക നാള്‍ ഭഗവതിയുടെ ജന്മനക്ഷത്രം അന്നാണ്‌ വിശേഷമായ ഈ വാരം. വാരം ഇരിക്കലും വാരസദ്യയുമാണ്‌ മുഖ്യചടങ്ങുകള്‍. ഇവ രണ്ടും വാവുദിവസം വൈകുന്നേരമാണ്‌ നടക്കുക. ഋഗ്വേവേദം ചൊല്ലലും ജപവുമാണ്‌ വാരം ഇരിക്കല്‍. ഈ ചടങ്ങ്‌ പകലാണ്‌. എന്നാല്‍ വാരസദ്യ രാത്രിയിലും മേടത്തിലെ വിഷുവും എടവത്തിലെ അനിഴം പ്രതിഷ്ഠാദിനവും കര്‍ക്കടകമാസം രാമായണമാസമായും ആചരിച്ചുവരുന്നു. തിരുവോണവും നവരാത്രിയും പ്രധാനമാണ്‌. മലയാളമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച വിശേഷമാണ്‌ ഈ മുറപ്പെട്ട്‌ എന്നറിയപ്പെടുന്നു. അന്ന്‌ അഖണ്ഡനാമജപവും തന്ത്രി പൂജയുമുണ്ട്‌. തന്ത്രി നടത്തുന്ന ഈ ഉഷപൂജ തന്ത്രി പുഷ്പാഞ്ജലി എന്ന നിലയില്‍ പ്രസിദ്ധവുമാണ്‌.

ക്ഷേത്രത്തിലെ ഉത്സവത്തിന്‌ അത്യപൂര്‍വ്വമായ താന്ത്രികാനുഷ്ഠാനങ്ങള്‍ ഉണ്ടെന്നുള്ളത്‌ പ്രസിദ്ധമാണ്‌. പഠാദി, ധ്വാജാദി, അങ്കുരാദി ഉത്സവങ്ങള്‍ സമ്മേളിക്കുന്ന പതിനഞ്ചുദിവസത്തെ ഉത്സവാഘോഷങ്ങള്‍ മീനമാസത്തിലെ മകയിരം നാളില്‍ തുടങ്ങും. ഏഴാം നാള്‍ പൂരം വരണം. ഉത്രത്തിന്‌ കൊടിയേറ്റ്‌. ഏഴുദിവസം ആറാട്ട്‌. ആറാട്ടുദിവസം പാണന്മാരുടെ പാട്ട്‌ ഉണ്ടാകും. അതുപോലെ ഉത്സവത്തോടനുബന്ധിച്ച്‌ മണ്ണാന്മാരുടെ പാട്ടും പറയര്‍ വേലയുമുണ്ടാകും. മണ്ണാന്മാരുടെ പാട്ടിനൊത്ത്‌ ഭഗവതിക്ക്‌ ചരടുവയ്ക്കുക എന്നൊരു ചടങ്ങുണ്ട്‌. പാട്ടിനൊടുവില്‍ നെല്ലും മലരും പൂവും. എല്ലാം കന്യകാസങ്കല്‍പത്തിലുള്ള അനുഷ്ഠാനങ്ങള്‍. കന്യകാസങ്കല്‍പത്തിലുള്ള ചിട്ടകളെല്ലാം പാലിക്കുന്നതുകൊണ്ട്‌ ഇന്നാട്ടിലെ കന്യകമാര്‍ സുന്ദരികളായിരിക്കുമെന്നും അവിവാഹിതരായി നില്‍ക്കേണ്ടിവരില്ലെന്നും പറയപ്പെടുന്നു.

Monday, August 19, 2013

വാസ്തുശാസ്ത്രമനുസരിച്ച് പൂജാമുറിയില് -വിഗ്രഹങ്ങളും ഫോട്ടോകളും

  പൂജാമുറി ഭംഗിയായി അലങ്കരിക്കുക. വിഗ്രഹങ്ങളും ഫോട്ടോകളുമെല്ലാം യാഥാസ്ഥാനത്തു വയ്ക്കുക. വടക്കുകിഴക്കു ഭാഗത്തായി വിഗ്രഹങ്ങള്‍ വയ്ക്കുന്നതാണ് നല്ലത്. കലശം പൂജാമുറിയില്‍ വയ്ക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. ഇത് കിഴക്കു ഭാഗത്തായി വയ്ക്കുന്നതായിരിക്കും നല്ലത്.

വീടിന്റെ വടക്കുസ്ഥാനമാണ് കുബേരസ്ഥാനമായി പറയുന്നത്. ലക്ഷ്മിദേവിയും വിഗ്രഹമോ ഫോട്ടോയോ ഇവിടെ വയ്ക്കുന്നത് നന്നായിരിക്കും. ശാസ്ത്രമനുസരിച്ച് ലക്ഷ്മിയുടെ വലതുഭാഗത്ത് ഗണേശവിഗ്രഹവും ഇടതുവശത്ത് സരസ്വതീദേവിയുടെ രൂപവും വയ്ക്കാം.

വീടിന്റെ മുന്വാതിലിന് വാസ്തുപ്രകാരം വളരെ പ്രാധാന്യമുണ്ട്. വാതില് പൂര്ണമായി തുറന്നിടുക. വാതിലിനു പുറത്ത് രംഗോളിയിടുക, തോരണങ്ങള് തൂക്കുക എന്നിവയും നല്ലതു തന്നെ

1    സാമ്പ്രാണി പുകയ്ക്കുന്നതു നന്നായിരിക്കും. വീട്ടിലുള്ള നെഗറ്റീവ് ഊര്‍ജം പുറത്തുവിടാന്‍ ഇത് സഹായിക്കും. ഇതുപോലെ വീട്ടില്‍ എല്ലായിടത്തും ഉപ്പുവെള്ളം തളിയ്ക്കുന്നതും നല്ലതു തന്നെ. ഇതും നെഗറ്റീവ് എനര്‍ജി കളയാന്‍ സഹായിക്കും.

വീടിന്റെ പ്രധാനവാതില്‍ വാസ്തു ശാസ്ത്രം അനുസരിച്ച്

ഒരു വീടിന്റെ കാര്യത്തില്‍ വാസ്തുവിന് മുഖ്യസ്ഥാനമുണ്ട്. വീടിന്റെ പ്രധാന വാതിലിന്റെ കാര്യത്തിലും വാസ്തു പറയുന്ന ചില കാര്യങ്ങളുണ്ട്. വീടിന്റെ ഐശ്വര്യത്തിന് ഇവ വളരെ പ്രധാനമാണുതാനും. വീടിന്റെ പ്രധാന വാതിലിനും പടിവാതിലിനുമെല്ലാം പൊട്ടലുകളോ വിള്ളലുകളോ ഉണ്ടാകരുത്.

പ്രധാന വാതില്‍ തേക്ക്, ഈട്ടി പോലുള്ള വില കൂടിയ തടികള്‍ കൊണ്ടു നിര്‍മിക്കുന്നതാണ് നല്ലത്. പ്രധാന വാതിലിനോടു ചേര്‍ന്ന് മാര്‍ബിളിലോ മറ്റോ നിര്‍മിച്ച രണ്ടോ മൂന്നോ സ്റ്റെപ്പുകളുണ്ടാകുന്നതു നല്ലതാണ്. ഇത് ഐശ്വര്യദേവതയെ വീട്ടിലേക്കു ക്ഷണിയ്ക്കുന്നുവെന്നാണ് വിശ്വാസം.

പ്രധാന വാതിലിനു സമീപത്തായി ചെരിപ്പുകള്‍ വയ്ക്കരുത്. 

ക്ലോക്ക് വൈസ് ദിശയില്‍ വാതില്‍ തുറക്കണം. ഇത് വിപരീത ദിശയിലാണെങ്കില്‍ കരിയറില്‍ പ്രശ്‌നങ്ങളുണ്ടാക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്കും ഇത് വഴിയൊരുക്കും. വീടിന്റെ പ്രധാന വാതില്‍ തുറക്കുന്നത് തെക്കുദിശയിലേക്കാണെങ്കില്‍ ദോഷങ്ങള്‍ ഒഴിവാക്കാന്‍ ഒരു ബാല്‍ക്കണി വേണം. കിഴക്കോട്ടും വടക്കുപടിഞ്ഞാറോട്ടും പ്രധാന വാതില്‍ വയ്ക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. മറ്റൊരു വീടിന്റെ പ്രധാന വാതിലിന് അഭിമുഖീകരിച്ച് വീടിന്റെ പ്രധാന വാതില്‍ വരരുത്. ഇത് നല്ലതല്ലെന്നും വാ്‌സ്തു പറയുന്നു.

Saturday, August 17, 2013

വഴിപാടുകള്‍

വഴിപാടുകളില്‍ മുഖ്യമായത് കാണിക്കയാണ്. കൊടിമരമുള്ള ക്ഷേത്രങ്ങളില്‍ കൊടിമരച്ചുവട്ടിലാണ് കാണിക്കയര്‍പ്പിക്കേണ്ടത്. കൊടിമരമില്ലാത്ത ക്ഷേത്രത്തില്‍, ക്ഷേത്രത്തിനുള്ളില്ലേക്കുകടക്കുന്ന വാതിലിന്ടെ പടിയില്‍ കാണിക്കയര്‍പ്പിക്കണം.കാണിക്കയര്‍പ്പിക്കുന്നതിലൂടെ ഭക്തന്‍ ഭൌതികജീവിതമോഹം വെടിയുകയും അതിലൂടെ ദേവദര്‍ശനത്തിന് അനുമതി നേടുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. കാണിക്ക കഴിഞ്ഞാല്‍ വിളക്ക് (എണ്ണ നല്‍കല്‍), മാല, പുഷ്പാഞ്ജലി (അര്‍ച്ചന), അഭിഷേകം, പായസം എന്നിവയാണ് പൊതുവേയുള്ള വഴിപാടുകള്‍.

        എന്നാല്‍ ശിവന് പുറകില്‍ വിളക്കും ഭസ്മം, ജലം, ക്ഷീരം എന്നിവകൊണ്ടുള്ള ധാരയും പ്രത്യേക വഴിപാടുകളാണ്. ഗണപതിക്ക്‌ ഒറ്റയപ്പവും മോദകവും മഹാവിഷ്ണുവിനും ശ്രീകൃഷ്ണനും പാല്‍പ്പായസവും വിശിഷ്ട വഴിപാടുകളാണ്. ദേവിക്ക് കൂട്ടുപായസവും സുബ്രഹ്മണ്യന് പഞ്ചാമൃതവും വിശേഷാല്‍ വഴിപാടുകളാണ്. ശാസ്താവിന് നീരാജനം പ്രത്യേക വഴിപാടായി കഴിക്കുന്നു. മഹാവിഷ്ണുവിന് കളഭം, പാല് ഇവകൊണ്ടും മുരുകന് പഞ്ചാമൃതം, പനിനീര്‍ ഇവകൊണ്ടുമുള്ള ധാരയും വിശേഷമാണ് .

    വഴിപാടുകള്‍ കഴിക്കുന്നത്‌ ദേവപ്രീതിക്കും അതുവഴി ആയുരാരോഗ്യവര്‍ധനയ്ക്കും ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്കും അതുപോലെയുള്ള മറ്റു ഫലങ്ങള്‍ക്കുമാണ്.

            യഥാശക്തി വഴിപാട് എന്നാണു പ്രമാണം. അത് കാണിക്ക, വിളക്ക്, മാല തുടങ്ങിയവായില്‍ ഒതുങ്ങുന്നു. എന്നാല്‍ കാലദോഷമകറ്റുന്നതിനും മറ്റുമായി ജ്യോതിഷപണ്ഡിതന്മാര്‍ വിശേഷാല്‍ വഴിപാടുകള്‍ കഴിക്കാന്‍ നിര്‍ദേശിക്കാറുണ്ട്. അവ അതതുകാലങ്ങളില്‍ മാത്രം കഴിച്ചാല്‍ മതിയാകും.

Friday, August 16, 2013

ജ്യോതിശാസ്ത്രം ഒരെത്തിനോട്ടം


പ്രാചീനഭാരതീയ ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും ഒരു നക്ഷത്രം എന്നത് ഒരുകൂട്ടം നക്ഷത്രങ്ങളെ സൂചിപ്പിക്കുന്നു. ഓരോ നക്ഷത്രഗണവും അവയിലെ പ്രധാനപ്പെട്ട നക്ഷത്രത്തിന്റെ അല്ലെങ്കില്‍ നക്ഷത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്നു. ഈ നക്ഷത്രങ്ങളെ അടിസ്ഥാനമാകി ക്രാന്തിവൃത്തത്തെ 27ഓ 28ഓ ആയി തിരിച്ചിരിക്കുന്നു. ഓരോ നക്ഷത്രവും ക്രാന്തിവൃത്തത്തിന്റെ ഓരോ വിഭാഗത്തെ സൂചിപ്പിക്കുന്നു. ചന്ദ്രന്റെ പരിക്രമണ സമയം 27.3 ദിവസമാണ്. അതുകൊണ്ട് ഒരു നക്ഷത്രത്തില്‍ക്കൂടി കടന്നുപോകുന്നതിന് ചന്ദ്രന്‍ ഒരു ദിവസം എടുക്കുന്നു. ഈ നക്ഷത്രങ്ങളെ പ്രാചീന ഗ്രന്ഥങ്ങളായ തൈത്തിരീയ സംഹിതയിലും ശതപഥ ബ്രാഹ്മണത്തിലും പരാമര്‌ശിച്ചിട്ടുണ്ട്.

ഹൈന്ദവഐതിഹ്യങ്ങളില്‍ ഈ 27 നക്ഷത്രങ്ങളെ ദക്ഷന്റെ പുത്രിമാരായി പരികല്പിക്കുന്നു. ഇവരെ ചന്ദ്രന്റെ ഭാര്യമാരായും കണക്കാക്കുന്നു.[1]. ഓരോ നക്ഷത്രങ്ങള്‍ക്കും ഓരോ അധിദേവതയുണ്ട്
നഗ്നനേത്രങ്ങള്‍ ഉപയോഗിച്ചുള്ള വാനനിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ കാലഗണനയും സമയഗണനയും നടത്തിയിരുന്ന പ്രാചീന ശാസ്ത്രശാഖയാണ് ജ്യോതിഷം. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ ആദിമ രൂപമാണിത്. ജ്യോതിഷത്തെ അടിസ്ഥാനമാക്കി ഗ്രഹനിര്‍ണ്ണയം, മുഹൂര്‍ത്തചിന്ത, ഫല നിര്‍ണ്ണയം, ഭാവി പ്രവചനം മുതലായവ നടത്തുന്ന വിശ്വാസമാണ് ജ്യോത്സ്യം. ഇത് ഒരു ശാസ്ത്രമാണെന്നും അല്ലെന്നും രണ്ടു വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്

ജ്യോതിശാസ്ത്രം മു‌ന്നു സ്കന്ദങ്ങളും ആറ് അംഗങ്ങളും കുടിയതാണ് . ഗണിതം,സംഹിത,ഹോര, എന്നിങ്ങനെ സ്കന്ദങ്ങള്‍ മു‌ന്ന്, മേല്‍ പറഞ്ഞ മൂന്നു സ്കന്ദങ്ങള്‍ക്കുംക്കൂടി ആറ് അംഗ ങ്ങളുണ്ട് അവ ജാതകം,ഗോളം ,നിമിത്തം,പ്രശ്നം,മുഹുര്‍ത്തം,ഗണിതം,ഇവയാകുന്നു.ജാതകം = ജനനസമയത്തെ ആധാരമാക്കി ഫലം പറയുന്നത് . ഗോളം = ഭുമി,ഗ്രഹങ്ങള്‍,നക്ഷത്രങ്ങള്‍,മുതലായവയുടെ സ്വരൂപണനിരുപണം. നിമിത്തം = താല്‍ക്കാലികമായ ശകുനലക്ഷണങ്ങളെ കൊണ്ട്ഫലം പറയുന്നതും,രാജ്യക്ഷേമാദികളുടെ നിരുപണംനടത്തുന്നതും . പ്രശ്നം = താല്‍ക്കാലികമായി ആരുടരാശിയുണ്ടാക്കി അത്കൊണ്ടു ഫലംപറയുന്നത് മുഹുര്‍ത്തം = വിവാഹാദികര്‍മ്മങ്ങളുടെ കാലനിര്‍ണ്ണയം ചെയ്യുന്നത് . ഗണിതം = സുര്യാദി ഗ്രഹങ്ങളുടെ സ്ഥിതിഗതിവിഗതികള്‍ ഗണിച്ചറിയുന്നത്.

രാശിചക്രം
രാശിചക്രം ഒരു വൃത്തമാകുന്നു. ഇതിനെ 30 ഡിഗ്രി വീതം വരുന്ന 12 സമ ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. ഇവക്ക് അതിലുള്ള നക്ഷത്രകൂട്ടങ്ങളുടെ രൂപത്തിനനുസരിച്ച്‌ പേര് നല്‍കിയിരിക്കുന്നു. ഇതുപയോഗപ്പെടുത്തിയാണ് ഗ്രഹനില കുറിക്കുന്നത്. കൊല്ലവര്‍ഷ കലണ്ടറിലെ മാസങ്ങളാണ് രാശികള്‍
ഗ്രഹങ്ങള്‍

ജ്യോതിഷത്തില് ഗ്രഹം എന്നതില് സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്, വ്യാഴം, ശുക്രന്, ശനി എന്നീ ജ്യോതിര്‍ഗോളങ്ങളും രാഹു, കേതു എന്നീ സാങ്കല്‍പ്പിക ബിന്ദുക്കളും ഉള്‍പ്പെടും.

ആധുനിക ജ്യോതിശാസ്ത്രം സൌരയൂഥം എന്ന സങ്കല്‍പ്പത്തിലാണ് വിശ്വസിക്കുന്നതെങ്കിലും ഭാരതീയ ജ്യോതിഷത്തില് ആ രീതിയല്ല പിന്തുടരുന്നത്. സൌരയൂഥത്തില് സൂര്യനെ ഭൂമിയും മറ്റു ഗ്രഹങ്ങളും ഭ്രമണം ചെയ്യുകയാണെങ്കില്, ജ്യോതിഷത്തില് ഭൂമിയെയാണ് കേന്ദ്രമാക്കിയിരിക്കുന്നത്. ഭൂമിയിലുള്ള ജീവജാലങ്ങളുടെ അവസ്ഥയെക്കുറിച്ച് പഠിക്കുമ്പോള് ഭൂമിയെ കേന്ദ്രമാക്കി ചിന്തിക്കുന്നതാവും നല്ലത് എന്നതാവും ഇതിലെ യുക്തി. 
കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളുമുള്ള പ്രപഞ്ചത്തില് അതിലൊന്നുമാത്രമായ സൂര്യനെ കേന്ദ്രമായി സങ്കല്‍പ്പിക്കുന്നതില് കാര്യമില്ലെന്നും അതിനാലാണ് മനുഷ്യന്റെ ആവാസകേന്ദ്രമായ ഭൂമിയെ അടിസ്ഥാനമാക്കി ചിന്തിക്കുന്നതെന്നും അഭിപ്രായമുണ്ട്.
ജ്യോതിഷത്തിലെ നവഗ്രഹങ്ങളെല്ലാം ദിവസവും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നുണ്ട്. ഇതിലെ സൂര്യന്, ചന്ദ്രന്, ശുക്രന് തുടങ്ങിയവയുടെ ഉദയാസ്തമനങ്ങള് നഗ്നനേത്രങ്ങള് കൊണ്ട് നമുക്ക് കാണാന് കഴിയുമല്ലോ. കൂടാതെ ഇവയുടെയൊക്കെ സ്ഥാനവും അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു.

ഒരു നിശ്ചിത സമയത്ത് ഈ ഗ്രഹങ്ങളുടെ സ്ഥാനം എവിടെയാണെന്നതിനെ അടിസ്ഥാനമാക്കിയാണ് ജ്യോതിഷത്തില് ഫലപ്രവചനം നടത്തുന്നത്. ഈ സ്ഥാനങ്ങളാണ് രാശിചക്രത്തില് രേഖപ്പെടുത്തുന്നത്. ഇങ്ങനെ ഗ്രഹങ്ങളുടെ തത്സമയത്തെ സ്ഥാനം രേഖപ്പെടുത്തുന്നതുകൊണ്ടാണ് രാശിചക്രത്തിനെ ഗ്രഹനിലയെന്ന് വിളിക്കുന്നത്.

രാശിചക്രത്തിലെ ഗ്രഹങ്ങളുടെ സ്ഥാനങ്ങള് കണ്ടുപിടിക്കാനായി സങ്കീര്‍ണ്ണമായ അനേകം ഗണിതക്രിയകള് ജ്യോതിഷത്തിലുണ്ട്. എങ്കിലും ദൈനംദിനാവശ്യത്തിനായി ഓരോ ദിവസത്തേയും ഗ്രഹങ്ങളുടെ ഗതി കണക്കുകൂട്ടി വച്ചിട്ടുള്ള പഞ്ചാംഗങ്ങള് ഉപയോഗിക്കാറാണ് പതിവ്.

രാശിചക്രത്തെ 12 സമഭാഗങ്ങളായി വിഭജിച്ചിട്ടുണ്ടെന്ന് പറഞ്ഞല്ലോ. ഇവയോരോന്നിനേയും 30 ഡിഗ്രി വീതമായി ഭാഗിച്ചിരിക്കുന്നു. അങ്ങനെ ആകെ 360 ഡിഗ്രിയാണ് രാശിചക്രം. ഈ 12 രാശികളില്‍ത്തന്നെയാണ് നക്ഷത്രങ്ങളും സ്ഥിതിചെയ്യുന്നത്. ഗ്രഹങ്ങള് ഈ 12 രാശികളിലൂടെയും സഞ്ചരിച്ച് ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നു.

ഒരു രാശിയിലൂടെ ഗ്രഹങ്ങള് സഞ്ചരിക്കുന്ന ഏകദേശസമയം.

സൂര്യന് - 1 മാസം
ചന്ദ്രന് - 2 1/4 ദിവസം
കുജന് - 49 ദിവസം
ബുധന് - 1 മാസം
ശുക്രന് - 1 മാസം
വ്യാഴം - 361 ദിവസം
ശനി - 2 വര്‍ഷം 5 1/2 മാസം
രാഹു - 1 വര്‍ഷം 6 മാസം
കേതു - 1 വര്‍ഷം 6 മാസം

ഇംഗ്ലീഷ് മാസങ്ങളാണല്ലോ നമുക്കൊക്കെ സുപരിചിതം. കേരളീയ ജ്യോതിഷത്തില് മാസം എന്നാല് ചിങ്ങം, കന്നി, തുലാം, വൃഛികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, കര്‍ക്കിടകം എന്നീ മലയാള മാ‍സങ്ങളെയാണ് സൂചിപ്പിക്കുന്നത്.

സൂര്യന് ഏത് രാശിയിലൂടെ സഞ്ചരിക്കുന്നുവോ അതിനെ അതാത് മാസമെന്ന് പറയുന്നു. സൂര്യന് ചിങ്ങം രാശിയിലൂടെ സഞ്ചരിച്ചാല് അത് ചിങ്ങമാസം. കന്നിയിലൂടെ സഞ്ചരിച്ചാല് അത് കന്നിമാസം. സൂര്യന് ഒരു രാശിയില് നിന്ന് അടുത്ത രാശിയിലേക്ക് കടക്കുന്ന സമയമാണ് സംക്രമം.

365 1/4 ദിവസം കൊണ്ട് സൂര്യന് രാശിചക്രത്തെ ഒരു തവണ വലം വയ്ക്കും. ഏകദേശം 30 ദിവസമാണ് ഒരു രാശിയില് സൂര്യനുള്ളത്. ചില മാസങ്ങളില് അത് 29 മുതല് 32 ദിവസം വരെയായെന്നും വരാം.

രാത്രി പന്ത്രണ്ടുമണി കഴിയുന്നതോടെ ദിവസം ആരംഭിച്ച് അടുത്ത രാ‍ത്രി 12 മണിയാവുമ്പോള് അവസാനിക്കുന്നതാണ് നാം അനുവര്‍ത്തിച്ചുവരുന്ന രീതി. എന്നാല് ജ്യോതിഷത്തില് ഒരു ദിവസം ആരംഭിക്കുന്നത് സൂര്യോദയത്തോടെയാണ്. അടുത്ത സൂര്യോദയത്തിന് മുന്‍പ് അതവസാനിക്കുകയും ചെയ്യുന്നു.

സൂര്യോദയത്തിന്റെ സമയത്തെ അടിസ്ഥാനമാക്കിയാണ് ജ്യോതിഷത്തിലെ എല്ലാ ഗണിതക്രിയകളും നടത്തുന്നത്. അതിനാല് കൃത്യമായ ഉദയസമയം കണ്ടെത്തേണ്ടത് പ്രവചനങ്ങളില് കൃത്യതയുണ്ടാവാന് അത്യന്താപേക്ഷിതമാണ്. ജാതകന്റെ ജനനസ്ഥലത്തെ ഉദയസമയം അവിടുത്തെ അക്ഷാംശരേഖാംശങ്ങളുടെ സഹായത്താല് കണ്ടെത്തിയാണ് ഗ്രഹനില എഴുതേണ്ടത്.


രാശികള്‍

1. മേടം
2. ഇടവം
3. മിഥുനം
4. കര്‍ക്കടകം
5. ചിങ്ങം
6. കന്നി
7. തുലാം
8. വൃശ്ചികം
9. ധനു
10. മകരം
11. കുംഭം
12. മീനം

അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങള്‍ ഈ 12 രാശികളിലായി സ്ഥിതി ചെയ്യുന്നു. ഓരോ രാശിയിലും രണ്ടേകാല്‍ നക്ഷത്രങ്ങള്‍ വീതം വരുന്നു.


നക്ഷത്രക്കൂറുകള്‍

• അശ്വതി ,ഭരണി, കാര്‍ത്തിക കാല് - മേടക്കൂര്
• കാര്‍ത്തിക മുക്കാല്, രോഹിണി, മകയിരത്തര - ഇടവക്കൂര്
• മകയിരത്തര, തിരുവാതിര ,പുണര്‍തം മുക്കാല് - മിഥുനക്കൂര്
• പുണര്‍തത്തില് കാലും, പൂയവും ആയില്യവും - കര്‍ക്കിടകക്കൂര്
• മകം ,പൂരം ,ഉത്രത്തില് കാലും - ചിങ്ങക്കൂര്
• ഉത്രത്തില് മുക്കാലും അത്തം,ചിത്തിര അരയും - കന്നിക്കൂര്
• ചിത്തിര അരയും ചോതിയും വിശാഖത്തില് മുക്കാലും - തുലാക്കൂര്
• വിശാഖത്തില് കാലും അനിഴവും ത്രിക്കേട്ടയും - വൃശ്ചികക്കൂര്
• മൂലം പൂരടം ഉത്രാടത്തില് കാലും - ധനുക്കൂര്
• ഉത്രാടത്തില് മുക്കാലും തിരുവോണവും അവിട്ടത്തരയും - മകരക്കൂര്
• അവിട്ടത്തരയും ചതയവും പൂരുരുട്ടാതി മുക്കാലും - കുംഭക്കൂര്
• പൂരുരുട്ടാതി കാലും ഉത്രട്ടാതി രേവതി - മീനക്കൂര്
ഓരോ നക്ഷത്രവും 4 പാദമാണ്‌, അങ്ങനെ ഒരു രാശിയില് 9 പാദങ്ങളുണ്ട്.

ഓജ രാശികള്‍

മേടം മുതല് ഒന്നിടവിട്ട രാളികളെ‍ ഓജ രാശികള്‍ എന്നറിയപ്പെടുന്നു. മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നിവയാണ്‌ ഓജരാശികള്‍. ഇവയെ പുരുഷരാശികളായാണ് ജ്യോത്സ്യത്തില്‍ കണക്കാക്കുന്നത്. ഇത് ഫലപ്രവചനത്തിനാവശ്യമായ ഒരു വിശ്വാസമാണ്.
യുഗ്മരാശികള്‍
ഇടവം മുതല്‍ ഒന്നിടവിട്ട രാശികള്‍ യുഗ്മരാശികള്‍ അഥവാ സ്ത്രീ രാശികള്‍ എന്നറിയപ്പെടുന്നു. ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നിവയാണ്‌ യുഗ്മരാശികള്‍.

ജല രാശികള്‍ 
കര്‍ക്കിടകം, വൃശ്ചികം, മകരത്തിന്റെ ഉത്തരാര്‍ദ്ധം, മീനം എന്നീ രാശികളെ ജലരാശികള്‍ എന്നറിയപ്പെടുന്നു.

ജലാശ്രയ രാശികള്‍
ഇടവം, കന്നി, തുലാം, കുംഭം എന്നീ രാശികളെ ജലാശ്രയരാശികള്‍ എന്നറിയപ്പെടുന്നു.

നര രാശികള്‍
മിഥുനം, ധനു പൂര്‍വ്വാര്‍ദ്ധം, കുംഭം, തുലാം എന്നീ രാശികള്‍ നരരാശികള്‍ എന്നറിയപ്പെടുന്നു
.
ചതുഷ്പാദ രാശികള്‍
മേടം, ഇടവം, ചിങ്ങം, ധനു ഉത്തരാര്‍ദ്ധം , മകരം പൂര്‍വ്വാ‍ര്‍ദ്ധം എന്നിവ.

കാല പുരുഷ അവയവങ്ങള്‍
മേടം - ശിരസ്സ് ഇടവം - ഉരസ്സ്( കഴുത്തു മുതല് ഹൃദയം വരെ) മിഥുനം - ഹൃദയം ചിങ്ങം - വയര് കന്നി - വസ്ത്രമുടുക്കുന്ന അരക്കെട്ട് തുലാം - വസ്തി ( നാഭി മുതല് ജനനേന്ദ്രിയം വരെ) വൃശ്ചികം - ജനനേന്ദ്രിയം ധനു - തുടകള് മകരം - കാല് മുട്ട് കുംഭം - കണങ്കാല് മീനം - പാദം


ശരീരത്തെ ക്രമത്തില്‍ മേടം മുതല്‍ 12രാശികളാക്കി ഭാഗിച്ചിരിക്കുന്നു

1. ശിരസ്,
2. മുഖം,
3. കഴുത്ത്.
4. ചുമലുകള്‍.
5. മാറിടം.
6. വയറ്.
7. പൊക്കിളിനുതാഴെയുള്ളപ്രദേശം.
8. ഗുഹ്യപ്രദേശം,
9. തുടകള്‍.
10. മുട്ടുകള്‍.
11. കണങ്കാലുകള്‍.
12. കാലടികള്‍.


ഭാവങ്ങള്‍
1. ഒന്നാംഭാവം -ശരീരം,യശ്ശസ്സ്,സ്ഥിതി,ജയം
2. രണ്ടാംഭാവം-ധനം,കണ്ണ്,വാക്ക്,കുടുംബം,വിദ്യ
3. മൂന്നാംഭാവം-ധൈര്യം,വീര്യം,സഹോദരന്‍,സഹായം,പരാക്രമം
4. നാലാംഭാവം-ഗൃഹം,വാഹനം,വെള്ളം,മാതുലന്‍,ബന്ധുക്കള്‍
5. അഞ്ചാംഭാവം-ബുദ്ധി,പുത്രന്‍,മേധാ.പുണ്യം,പ്രതിഭ
6. ആറാംഭാവം-വ്യാധി,കള്ളന്‍,വിഘ്നം,മരണം
7. ഏഴാംഭാവം-ഭാര്യ,യാത്ര,കാമവിശേഷം,നഷ്ടധനം
8. എട്ടാംഭാവം -മരണം,ദാസന്മാര്‍,ക്ലേശം
9. ഒമ്പതാംഭാവം-ഗുരുജനം,ഭാഗ്യം,ഉപാസന
10. പത്താംഭാവം-തൊഴില്‍,അഭിമാനം
11. പതിനൊന്നാംഭാവം-വരുമാനം,ദു;ഖനാശം
12. പന്ത്രണ്ടാംഭാവം-ചിലവ്,പാപം,സ്ഥാനഭ്രംശം
ഈ ഭാവങ്ങളില്‍ ശുഭന്മാര്‍ നിന്നാല്‍ ഗുണവും,അശുഭന്മാര്‍ നിന്നാല്‍ ദോഷവും ആണ് ഫലം

മന്ത്രങ്ങള്‍

ക്തിയുടെ ഉറവിടമാണ്‌ മന്ത്രങ്ങള്‍. ശരീയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ മന്ത്രങ്ങള്‍ അത്‌ ഉപയോഗിക്കുന്നവന്‌ വിപരീതഫലം ഉണ്ടാക്കും. താന്ത്രികമന്ത്രങ്ങളെല്ലാം കാലം,ദേശംലിംഗംവര്‍ണ്ണം നക്ഷത്രം എന്നിവയുടെ നിരവധി പൊ‍രുത്തങ്ങള്‍ നോക്കിയാണ്‌ ഗ്രഹിക്കുന്നത്‌. ഒരു മന്ത്രത്തിന്‌ ബീജംഅക്ഷരംബീജാക്ഷരം എന്നിങ്ങനെ മൂന്ന്‌ ഭാഗങ്ങളുണ്ട്‌.

മാന്ത്രിക ശക്തിയുള്ള മന്ത്രങ്ങളില്‍ ബീജം മാത്രമേ ഉണ്ടാകു. നമ:ശിവായ’ എന്ന പഞ്ചാക്ഷരീ മന്ത്രത്തില്‍ അക്ഷരങ്ങള്‍ മാത്രമേയുള്ളു. ജപിക്കുന്ന താളവും മന്ത്രങ്ങള്‍ക്ക്‌ വളരെ പ്രധാനമാണ്‌.മന്ത്രങ്ങള്‍ രണ്ടുതരമാണ്‌. വൈദികവും താന്ത്രികവും. ശബ്ദമില്ലാത്തത്‌ എന്നും മന്ത്രത്തിന്‌ വാചിക അര്‍ത്ഥമുണ്ട്‌. മന്ത്രം ജപിക്കുമ്പോള്‍ ബീജാക്ഷരങ്ങള്‍ ഉറക്കെ ഉച്ചരിക്കാന്‍ പാടില്ല. മന്ത്രങ്ങള്‍ ജപിക്കുന്നതിന്‌ മൂന്ന്‌ രീതികളാണ്‌ പറഞ്ഞിട്ടുളളത്‌. മാനസികം അഥവാ മനസുകൊണ്ട്‌ ചൊല്ലേണ്ടത്‌. വാചികം അഥവാ ഉറക്കെ ചെല്ലേണ്ടവ,ഉപാംശു അഥവാ ചുണ്ട്കൊണ്ട്‌ ജപിക്കേണ്ടവ.

മന്ത്രങ്ങളില്‍ കീലകങ്ങള്‍ അഥവാ ആണികള്‍ തറച്ചിട്ടുണ്ടെന്നാണ്‌ വിശ്വാസം. ഈ ആണികള്‍ പുഴുതുമാറ്റി മന്ത്രം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉപയോഗിക്കണമെങ്കില്‍ ഉത്തമനായ ഗുരുവിനെ ആവശ്യമാണ്‌. സാത്വികമായ മനസോടെ മന്ത്രസിദ്ധി സ്വീകരിച്ചിട്ടുള്ളവരെ മാത്രമേ ഗുരുവായി സ്വീകരിക്കാവൂ 

പഞ്ചാക്ഷര മന്ത്രം

ഓം നഃമ ശിവായ

ഇവിടെ ഓം എന്നതിന്‍റെ അര്ത്ഥം പരമശിവം എന്നാണ്. മറ്റ് അഞ്ചക്ഷരങ്ങളിലും ഈശ്വരന്‍റെ ശക്തി അഞ്ചാണ്. ഈ അഞ്ചു ശക്തികളും പരമേശ്വരന്‍റെ അഞ്ചു മുഖങ്ങള്‍ ആണെന്ന് പറയപ്പെടുന്നു. ഈ മന്ത്രം അറിഞ്ഞു ജപിച്ചാല്‍ ആത്മാക്കള്‍ക്ക് ഭോഗവും മോക്ഷവും പ്രാപിക്കുന്നതാണ്. 

ഇതില്‍, 

ന:കാരം പൃദ്ധ്വി ബ്രഹ്മ ബീജവും
മകാരം ജലം വിഷ്ണു ബീജവും
ശികാരം തേജസ്സ് രുദ്ര ബീജവും 
വകാരം വായു മഹേശ്വര ബീജവും 
യകാരം ആകാശം സദാശിവ ബീജവും ആണ്.

ഗായത്രീമന്ത്രം
 ഋഗ്വേദംയജുര്‍വേദംസാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രം ആണു് ഗായത്രീമന്ത്രം. ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നുംഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നുംഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ്മന്ത്രങ്ങള്‍ ചെയ്യാന്‍ ഒരു സാധകന്‍ അര്‍ഹതയുള്ളവനാകുന്നതുമെന്നുമാണ്‌ വിശ്വാസം. 

സവിതാവിനോടുള്ള പ്രാര്‍ത്ഥനയാണ്‌ ഈ മന്ത്രം. സവിതാവ്‌ സൂര്യദേവനാണ്‌. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാര്‍ത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാര്‍ത്ഥനയായതിനാല്‍ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു. ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസ്സിലാണ്‌. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക്‌ ആവേശിച്ചപ്പോള്‍ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേര്‍ ഗായത്രി എന്നായി. ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം.

ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രന്‍ ആണ്.സര്‍വ ശ്രേയസുകള്‍ക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാര്‍ഥനാവിഷയം. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്” എന്നണ് ഗായത്രി എന്ന ശബ്ദത്തിന് അര്‍ത്ഥം കല്പിച്ചിരിക്കുന്നത്

മന്ത്രം:

ഓം ഭൂര്‍ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്

മന്ത്രാര്‍ത്ഥം :

ഓം - പരബ്രഹ്മത്തെ സുചിപ്പിക്കുന്ന പുണ്യശബ്ദം
ഭൂ - ഭൂമി
ഭുവസ് - അന്തരീക്ഷം
സ്വര്‍ - സ്വര്‍ഗം
തത് - ആ
സവിതുര്‍ - ചൈതന്യം
വരേണ്യം - ശ്രേഷ്ഠമായ
ഭര്‍ഗസ് - ഊര്‍ജപ്രവാഹം
ദേവസ്യ - ദൈവികമായ
ധീമഹി - ഞങ്ങള്‍ ധ്യാനിക്കുന്നു
ധിയോ യോ ന - ബുദ്ധിയെ
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ.

മഹാമൃത്യുഞ്ജയ മന്ത്രം 
മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്. ഇതു ദിവസവും 108 തവണയോ 1008തവണയോ ജപിക്കാവുന്നതാണ്. കുറഞ്ഞത്‌ ഒരുതവണയെങ്കിലും ജപിക്കുന്നത്‌ നന്നായിരിക്കും. ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു അതിനാല്‍ത്തന്നെ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം. നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു. 

പേരാല്‍, അമൃത്എള്ള്കറുകനെയ്യ്പാല്‍, പാല്‍പ്പായസം എന്നിവയാണ് മൃത്യുഞ്ജയ ഹോമത്തില്‍ ഹവനം ചെയ്യുന്നത്. സാധാരണ മൃത്യുഞജയ ഹോമത്തില്‍ 144 തവണ വീതമാണ് സപ്ത ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നത്. ഏഴു ദിവസത്തെ മൃത്യുഞ്ജയ ഹോമമായി മഹാമൃത്യുഞ്ജയഹോമം നടത്താറുണ്ട്.രോഗത്തിന്‍റെ അല്ലെങ്കില്‍ ദശാസന്ധിയുടെ കാഠിന്യമനുസരിച്ചായിരിക്കും മഹാമൃത്യുജ്ഞയ ഹോമത്തിന്‍റെ ദൈര്‍ഘ്യവും സപ്ത ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്ന തവണയും നിശ്ചയിക്കുന്നത്.ജാതകന്‍റെ ജന്മ നക്ഷത്രത്തില്‍ മഹാമൃത്യുഞ്ജയ ഹോമം നടത്തുന്നത് അത്യുത്തമമായി ജ്യോതിഷ പണ്ഡിതര്‍ കരുതുന്നു.

മന്ത്രം :

ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്

മന്ത്രാര്‍ത്ഥം :

വെള്ളരിവണ്ടിയില്‍നിന്ന് വെള്ളരിക്ക സ്വയം ഊര്‍ന്നു മാറുന്നതുപോലെമരണത്തിന്‍റെ പിടിയില്‍നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേഎന്‍റെ മരണം സ്വാഭാവികമുള്ളതാക്കിഎന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ.ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.

അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു സ്വയം ഉണങ്ങി ഇല്ലാതാവുന്നു. മനുഷ്യനും മുക്ത്തിയിലെക്കുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാവുന്നതാണ്.

ധന സമ്പാദനത്തിന്. 
ധനം നേടാന്‍ നിങ്ങളുടെ പ്രയത്നത്തോടൊപ്പം ഈ ഋഗ്വേദ മന്ത്രത്തെ സിദ്ധി വരുത്തേണ്ടതാണ്. രാവിലെ ഏഴുന്നേറ്റു കുളിച്ചു ശുദ്ധമായ വസ്ത്രം ധരിച്ച് രണ്ടുതിരിയിട്ട്ഒന്നു കിഴക്കോട്ടും ഒന്നു പടിഞ്ഞാറോട്ടുംവിളക്ക്കത്തിച്ച്‌ ശ്രദ്ധയോടു കൂടി ഈ മന്ത്രം 108 തവണ അര്‍ത്ഥമറിഞ്ഞു ജപിക്കേണ്ടതാണ്

മന്ത്രം :

ഓം നു നോ രാസ്വ സഹസ്രവത് 
തോകവത് പുഷ്ടിമദ് വസു
ദ്യുമഗ്നേ സുവീര്യം
വര്‍ഷിഷ്ഠമനുപക്ഷിതം

മന്ത്രാര്‍ത്ഥം :
അല്ലയോ അഗ്നിസ്വരൂപനായ ഈശ്വരാആയിരക്കണക്കിന് ഐശ്വര്യങ്ങളെയും സുന്ദരന്മാരും സുന്ദരികളുമായ മക്കളെ എനിക്ക് നല്‍കിയാലും. സമസ്ത ധന സമൃദ്ധികളും നല്‍കിയാലും. എന്നെ തേജസ്വിയാക്കിയാലും. ശക്തിയുള്ളവനും ക്ഷയിക്കാത്ത ബുദ്ധിയുള്ളവനുമാക്കി എന്നെ മാറ്റിയാലും. ഒരിക്കലും മുട്ടു വരാത്ത ഐശ്വര്യങ്ങള്‍ എന്നില്‍ ചൊരിഞ്ഞാലും. 

ദാമ്പത്യ ബന്ധം ശക്തിപ്പെടാന്‍
ഈ മന്ത്രം അഥര്‍വ വേദത്തില്‍ നിന്നുമുള്ളതാണ്

മന്ത്രം :

ഓം യഥേദം ഭൂമ്യാ അധി തൃണം
വാതോ മഥായതി. ഏവാ മഥ്നാമി തേ മനോ
യഥാ മാം കാമിന്യസോ
യഥാ മന്നാപഗാ അസഃ

മന്ത്രാര്‍ത്ഥം :
മന്ദമാരുതന്‍ പുല്‍ക്കൊടിയെ തഴുകുന്നത് പോലെ ഞാന്‍ നിന്‍റെ മനസ്സിനെ തലോടുന്നു. അല്ലയോ പത്നീ നീ എനിക്കെന്നും ഇങ്ങിനെയായിരിക്കട്ടെ. തുണയായിരിക്കട്ടെ. നാം പരസ്പരം ഒരിക്കലും  
 പിരിയാതിരിക്കട്ടെ. പരസ്പരം ഒന്നായിരിക്കട്ടെ.

ആരൂഢശാസ്‌ത്രം

ജ്യോതിഷത്തില്‍ ഫലപ്രവചനത്തിന്‌ പല മാര്‍ഗ്ഗങ്ങളുണ്ടെങ്കിലും പെട്ടെന്ന്‌ ഫലം അറിയാവുന്ന എളുപ്പവഴിയാണ്‌ 'ആരൂഢശാസ്‌ത്രം'. വലിയ പഞ്ചാംഗം നോക്കുന്നപോലെ ഇത്‌ സ്വയം നിര്‍ണ്ണയിക്കാവുന്ന ശാസ്‌ത്രവുമാണ്‌. കോടങ്കിശാസ്‌ത്രംകുറുവന്മാരുടെ തത്തയെക്കൊണ്ട്‌ ചീട്ടെടുപ്പിച്ച്‌ ഫലപ്രവചനം എന്നിവപോലെ നിമിഷങ്ങള്‍ക്കകം ഫലമറിയാവുന്ന ഒരു ശാസ്‌ത്രശാഖയാണിത്‌. രാശിചക്രത്തില്‍ ഗ്രഹനിലയ്‌ക്കു പകരം കൂപംവാസിഷ്‌ഠംഉദരം എന്നിങ്ങനെ ഫലങ്ങളെ മൂന്നാക്കി തിരിച്ചിരിക്കുന്നു.

ആരൂഢശാസ്‌ത്രത്തില്‍ തൊഴില്‍, യാത്രകാര്യസിദ്ധിചോരന്മാര്‍, മോഷണംകടംകൃഷി,വാസസ്‌ഥലം എന്നിങ്ങനെ എട്ട്‌ വിഭാഗങ്ങളുണ്ട്‌.

തൊഴില്‍: രാശിചക്രത്തില്‍ തൊട്ടത്‌ കൂപമെങ്കില്‍ ദീര്‍ഘകാലംകൊണ്ട്‌ നേടിയെടുക്കാന്‍ കഴിയും. തൊട്ടത്‌ വാസിഷ്‌ഠമാണെങ്കില്‍ കാലദൈര്‍ഘ്യം കൂടാതെ കൈവരിക്കാന്‍ കഴിയും. തന്മൂലം ധാരാളം ഗുണങ്ങള്‍ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ തൊട്ടത്‌ ഉദരമാണെങ്കില്‍ ജോലി ലഭിക്കാന്‍ സാദ്ധ്യതയില്ലെന്നും മനസ്സിലാക്കാവുന്നതാണ്‌.

യാത്ര:യാത്ര ഗുണവും ദോഷവും വരുത്തിവയ്‌ക്കുന്നു. യാത്രാരംഭത്തിന്‌ മുമ്പ്‌ ഇഷ്‌ടദേവനെ ധ്യാനിച്ച്‌ രാശിചക്രത്തില്‍ തൊടുക. തൊട്ടത്‌ വാസിഷ്‌ഠമെങ്കില്‍ യാത്ര ഗുണമെന്നും കൂപമാണെങ്കില്‍ ദോഷമെന്നും തൊട്ടത്‌ ഉദരമാണെങ്കില്‍ പോയാല്‍ ശുഭകരമല്ലെന്നും മനസ്സിലാക്കാം.

കാര്യസിദ്ധി: ആരൂഢശാസ്‌ത്രവിധിപ്രകാരമുള്ള രാശിനിലാചക്രത്തിലെ വാസിഷ്‌ഠമാണ്‌ തൊട്ടതെങ്കില്‍ നിശ്‌ചയിച്ച്‌ ഉറപ്പിക്കപ്പെട്ട കാര്യം പെട്ടെന്നുതന്നെ സാധിക്കുമെന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. തൊട്ടത്‌ കൂപമെങ്കില്‍ കാലതാമസംകൊണ്ട്‌ കാര്യസാദ്ധ്യം കൈവരിക്കും. തൊട്ടത്‌ ഉദരമാണെങ്കില്‍ നിശ്‌ചയിച്ചുകൊണ്ടുപോകുന്ന കാര്യം സാധിക്കുകയില്ലെന്നും കണക്കാക്കണം.

ചോരന്മര്‍: ഇഷ്‌ടദേവനെ ധ്യാനിച്ച്‌ രാശിനിലചക്രത്തില്‍ തൊട്ടത്‌ കൂപമെങ്കില്‍ കാലതാമസം കൊണ്ടാണെങ്കിലും ചോരനെ തിരിച്ചറിയാം. തൊട്ടത്‌ ഉദരമെങ്കില്‍ ഉടനടി ചോരനെ കണ്ടുപിടിക്കുമെന്നും എന്നാല്‍ തൊട്ടത്‌ വാസിഷ്‌ഠമെങ്കില്‍ പ്രതീക്ഷയ്‌ക്ക് വകയില്ലെന്നും മനസ്സിലാക്കാം.

മോഷണം: മോഷണം പോയ മുതല്‍ തിരികെ കിട്ടുമോ എന്ന്‌ മനസ്സിലാക്കാന്‍ രാശിചക്രത്തിലെ കൂപമാണ്‌ തൊട്ടതെങ്കില്‍ മുതല്‍ തിരികെ കിട്ടുമെന്നും,വാസിഷ്‌ഠമാണെങ്കില്‍ കുറച്ച്‌ തിരികെ കിട്ടുമെന്നുംതൊട്ടത്‌ ഉദരമെങ്കില്‍ മുതല്‍ തിരികെ കിട്ടുമെന്നുള്ള പ്രതീക്ഷയ്‌ക്ക് വകയില്ലെന്നും മനസ്സിലാക്കാം.

കടം:കടംതീര്‍ക്കാന്‍ സാധിക്കുമോ എന്ന്‌ മനസ്സിലാക്കാന്‍ രാശിചക്രത്തില്‍ തൊടുക. തൊട്ടത്‌ കൂപമെങ്കില്‍ അല്‌പാല്‌പം തീര്‍ക്കാമെന്നുംവാസിഷ്‌ഠമെങ്കില്‍ പെട്ടെന്ന്‌ കടം തീര്‍ക്കാന്‍ കഴിയുമെന്നുംഉദരമെങ്കില്‍ കഴിയില്ലെന്നും കാലാവധി കൂടുമെന്നും മനസ്സിലാക്കാം.

കൃഷി:രാശിനിലാചക്രത്തില്‍ തൊട്ടത്‌ കൂപമെങ്കില്‍ ലാഭവുംനഷ്‌ടവും ഉണ്ടാവുകയില്ല. വാസിഷ്‌ഠമാണെങ്കില്‍ കൃഷി നഷ്‌ടമായിരിക്കും. ഉദരമാണെങ്കില്‍ കൃഷികൊണ്ട്‌ നേട്ടവും നല്ല വിളവുമുണ്ടാകും.

വാസസ്‌ഥലംവാസസഥലത്തെപ്പറ്റി മനസ്സിലാക്കാന്‍ രാശിചക്രത്തിലെ കൂപമാണ്‌ തൊട്ടതെങ്കില്‍ ആ വീട്‌ അനുയോജ്യമായതല്ലെന്നുംഅവിടെ പാര്‍ക്കുന്നത്‌ ആപത്തിനിടയാക്കുമെന്നുംതൊട്ടത്‌ വാസിഷ്‌ഠമെങ്കില്‍ താമസക്കാര്‍ക്ക്‌ രോഗങ്ങള്‍ പിടിപെടുമെന്നും ഉദരമാണ്‌ തൊട്ടതെങ്കില്‍ താമസത്തിന്‌ അനുയോജ്യമെന്നും അറിയണം.

ചെറിയ മരപ്പലകയിലോകാര്‍ഡ്‌ബോര്‍ഡിലോ സ്വന്തമായി ആരൂഢശാസ്‌ത്രഗ്രഹനില ഉണ്ടാക്കാം. ചുരുക്കിപ്പറഞ്ഞാല്‍ ആര്‍ക്കും കൈകാര്യം ചെയ്യാവുന്ന ഈ 'ഉടന്‍ ജ്യോതിഷം'ശ്രദ്ധേയമാണ്.

ശനിദോഷ നിവാരണത്തിന്‌

ശനിയുടെ അധിദേവതയാണ്‌ ശാസ്താവ്‌. ശനി ദോഷങ്ങളകറ്റുന്നതിന്‌ ശാസ്തൃഭജനമാണ്‌ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്‌. ശനിയാഴ്ചകളില്‍ ഉപവാസവ്രതാദികള്‍ അനുഷ്ഠിച്ച്‌ ശാസ്താ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുക. നീരാജനമാണ്‌ ശാസ്താപ്രീതിക്കായി നടത്തുന്ന ലളിതവും മുഖ്യവുമായ വഴിപാട്‌. നാളികേരം ഉടച്ച്‌ ആ മുറികളില്‍ എള്ളെണ്ണ ഒഴിച്ച്‌ എള്ളുകിഴികെട്ടി ദീപം കത്തിക്കുന്നതാണ്‌ നീരാജനം. ഇത്‌ വീടുകളിലും ശാസ്താവിന്റെ ചിത്രത്തിനുമുന്നിലും കത്തിക്കാവുന്നതാണ്‌. ശനിദോഷ പരിഹാരത്തിനും ഈ കര്‍മം ഫലപ്രദം. എള്ളിന്റെയും എള്ളെണ്ണയുടെയും കാരകനും ശനിയാണെന്ന്‌ ഓര്‍ക്കുക.ജാതകത്തില്‍ ശനി ഒന്‍പതില്‍ നില്‍ക്കുന്നവരും ഇടവ, മിഥുന, തുലാം ലഗ്നങ്ങളില്‍ ജനിച്ചവരും ജീവിതത്തില്‍ പതിവായി ശാസ്താവിനെ ഭജിക്കുന്നത്‌ ഭാഗ്യപുഷ്ടിയും ദുരിതശാന്തിയും നല്‍കും. ശനിക്ക്‌ മംഗല്യസ്ഥാനവുമായി ദൃഷ്ടിയോഗാദികളുള്ള ജാതകര്‍ക്ക്‌ വിവാഹത്തിന്‌ കാലതാമസമനുഭവപ്പെടാം.

ഇതിന്റെ പരിഹാരത്തിന്‌ ഭാര്യാസമേതനായി ശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രത്തില്‍ നിശ്ചിത ശനിയാഴ്ചകള്‍ (ദോഷകാഠിന്യമനുസരിച്ച്‌ 18,21,41) തുടര്‍ച്ചയായി ദര്‍ശനം നടത്തി ശാസ്തൃസൂക്തപുഷ്പാഞ്ജലി, നീരാജനം തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നത്‌ ഫലപ്രദമായിരിക്കും. സമാപന ശനിയാഴ്ച ശാസ്തൃപൂജയും സ്വയംവരപൂജയും നടത്തുന്നത്‌ കൂടുതല്‍ ഫലപ്രദമാണ്‌. ശനിയാഴ്ചകളില്‍ കറുത്തതോ നീലയോ വസ്ത്രങ്ങള്‍ ധരിക്കുകയും ഒരിക്കലൂണോ പൂര്‍ണ ഉപവാസമോ അനുഷ്ഠിക്കുകയും ചെയ്തുകൊണ്ടുവേണം ക്ഷേത്രദര്‍ശനം നടത്തുകയും പൂജാകര്‍മത്തില്‍ പങ്കാളിയാവുകയും ചെയ്യേണ്ടത്‌. ജാതകത്തില്‍ അനിഷ്ടസ്ഥിതനായ ശനിയുടെ ദശാകാലം, ഏഴരശനി, കണ്ടകശനി, അഷ്ടമശനി എന്നിവകളില്‍ നിത്യവും ശാസ്താവിനെ ഭജിക്കുകയും ശനിയാഴ്ചകളിലും ജാതകന്റെ ജന്മനക്ഷത്ര ദിവസവും വ്രതശുദ്ധിയോടെ ശാസ്താക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യേണ്ടതാണ്‌. നാലില്‍ നില്‍ക്കുന്ന ശനിയുടെ ദശാകാലത്തും ശനി ഗോചരാല്‍ നാലില്‍ സഞ്ചരിക്കുന്ന കാലത്തും മാതാവും കുടുംബാംഗങ്ങളും ഒന്നിച്ച്‌ ശനിയാഴ്ചതോറും ശാസ്താക്ഷേത്ര ദര്‍ശനം നടത്തുന്നത്‌ നന്നായിരിക്കും. അതുപോലെ ഏഴില്‍ നില്‍ക്കുന്ന ശനിയുടെ ദശാകാലത്തും ശനി ഗോചരാല്‍ ഏഴില്‍ സഞ്ചരിക്കുന്ന കാലത്തും ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച്‌ ശാസ്താക്ഷേത്ര ദര്‍ശനം നടത്തുന്നതും ഉത്തമമാണ്‌. 

തിരുവാതിര, ചോതി, ചതയം, രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രക്കാര്‍ ശനിദശകാലത്ത്‌ സവിശേഷ പ്രാധാന്യത്തോടെ ശാസ്തൃഭജനം നടത്തേണ്ടതാണ്‌. പൂയം, അനിഴം, ഉത്രട്ടാതി നക്ഷത്രങ്ങളുടെ അധിപന്‍ ശനിയായതിനാല്‍ ഈ നക്ഷത്രക്കാര്‍ ദശാകാല പരിഗണനകളില്ലാതെ പതിവായി ശാസ്താവിനെ ഭജിക്കുന്നത്‌ ജീവിതത്തില്‍ പൊതുവായ ശുഭഫലങ്ങള്‍ ലഭിക്കുന്നതിന്‌ ഉത്തമം.

ശബരിമല ശാസ്താവിന്റെ ധ്യാനം

''ധ്യായേച്ചാരു ജടാനിബദ്ധമകുടം
ദിവ്യാംബരം ജ്ഞാനമു-ദ്രോദ്യദ്ദക്ഷകരം
പ്രസന്നവദനം ജാനുസ്ഥഹസ്തേതരം
മേഘശ്യാമളകോമളം സുരനുതം
ശ്രീയോഗപട്ടാംബരംവിജ്ഞാനപ്രദമപ്രമേയസുഷമം
ശ്രീഭൂതനാഥം വിഭും''

(ശോഭയാര്‍ന്ന ജടാജ്ജൂടത്തിന്മേല്‍ കിരീടം ധരിച്ചവനും ദിവ്യവസ്ത്രം ധരിച്ചവനും വലതുകൈ ജ്ഞാനമുദ്രയോടുകൂടിയവനും പ്രസന്നവദനത്തോടുകൂടിയവനും ഇടതുകൈ കാല്‍മുട്ടിന്‍മേല്‍ വെച്ചിരിക്കുന്നവനും മേഘം പോലെ കറുത്തു ശോഭയാര്‍ന്നവനും ദേവന്മാരാല്‍ സ്തുതിക്കപ്പെടുന്നവനും യോഗപട്ടത്തോടുകൂടിയവനും വിജ്ഞാനദായകനും മനോഹരനുമായ ശ്രീഭൂതനാഥനെ ധ്യാനിക്കണം).

മൂലമന്ത്രം

''ഓം ഘ്രൂം നമഃ പരായഗോപ്ത്രേ നമഃ

പ്രാര്‍ത്ഥനാമന്ത്രങ്ങള്‍
1. ഭൂതനാഥ സദാനന്ദ സര്‍വഭൂതദയാപരരക്ഷരക്ഷമഹാബാഹോ ശാസ്ത്രേതുഭ്യം നമോ നമഃ.
2. ഭൂതനാഥമഹം വന്ദേ സര്‍വലോകഹിതേ രതംകൃപാനിധേ സദാസ്മാകം ഗ്രഹപീഡാംസമാഹ

Thursday, August 8, 2013

കൈവിഷദോഷവും പരിഹാരവും

വശീകരണമോ ശത്രുനാശമോ ലക്ഷ്യമാക്കി, ആഹാരസാധനങ്ങളിലോ പാനീയങ്ങളിലോ രഹസ്യമായി ചേര്‍ത്തുനല്‍കുന്ന മന്ത്രബദ്ധമായ മരുന്നാണ്‌ കൈവിഷം. വശ്യം, ലാഭം, അടിപെടുത്തല്‍, ദ്രോഹം – വിവിധോദ്ദേശ്യങ്ങള്‍ക്കായി ഇത്‌ ചെയ്യുന്നുണ്ട്‌. പലഹാരത്തിലോ, പഴത്തിലോ, മറ്റേതെങ്കിലും ആഹാരപദാര്‍ത്ഥത്തിലോ ചേര്‍ത്ത്‌ സൂത്രത്തിലാണിത്‌ നല്‍കുക. പ്രതിമന്ത്രവാദത്താലും ഔഷധത്താലും ഛര്‍ദ്ദിപ്പിച്ചുകളയുന്നതുവരെ എന്തു ചികിത്സയാലും ശമിക്കാത്ത ഗദാസ്വസ്ഥകളുണ്ടാക്കി ആ സാധനം ഉദരത്തില്‍ സ്ഥിതിചെയ്യും. ‘കടുകുമണിയോളമുള്ള ‘കൈവിഷം’ വയറ്റില്‍ പറ്റിപ്പിടിച്ചുകിടന്ന്‌ വളരും’ ഇതാണ്‌ കൈവവിഷത്തെപ്പറ്റിയുള്ള വിശ്വാസം.
കൈവിഷ ദോഷശാന്തിക്ക്‌ നിരവധി മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്‌. പഞ്ചഗവ്യഘൃതം സേവിക്കുകയാണ്‌ ഒരു പ്രധാന മാര്‍ഗം. നീല കണ്ഠത്ര്യക്ഷരിമന്ത്രം ജപിച്ച്‌ ശക്തിവരുത്തിയ ഘൃതമാണ്‌ വിധിപ്രകാരം സേവിക്കേണ്ടത്‌. കക്കാട്‌ നാരായണന്‍ നമ്പൂതിരി രചിച്ച മാത്രിക തന്ത്രം എന്ന ഗ്രന്ഥത്തില്‍ കൈവിഷദോഷശാന്തിക്ക്‌ ഒരു പ്രയോഗം കാമുന്നു: ‘വെള്ളത്താര്‍ താവല്‍ എന്ന മരുന്ന്‌ ചതച്ച്‌ പിഴിഞ്ഞനീര്‍ ഒഴക്ക്‌, ഒഴക്കുപാല്‍ (അപ്പോള്‍ കറന്നെടുത്ത ചൂടോടെ) രണ്ടുകൂടി കൂട്ടി ഈ മന്ത്രം 108 ഉരു ജപിച്ച്‌ പ്രഭാതത്തില്‍ സേവിക്കുക. എന്നാല്‍ ഉച്ചയ്ക്കുമുന്‍പായി ആ വിഷം ഛര്‍ദ്ദിച്ചുപോവും. ഛര്‍ദിയില്‍ വിഷം കാണാം.
ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയ്ക്ക്‌ സമീപം തിരുവിഴ ക്ഷേത്രത്തില്‍ കൈവിഷദോഷശാന്തിക്ക്‌ ചികിത്സയുള്ളത്‌ പ്രസിദ്ധമാണ്‌. ഈ ചികിത്സാ രീതിയെക്കുറിച്ച്‌ നവമി ക്ഷേത്രവിജ്ഞാനകോശത്തില്‍ ഇപ്രകാരം പറയുന്നുണ്ട്‌. ‘ഈ പ്രദേശത്തുമാത്രം കാണുന്ന ഒരു ചെറുചെടി സമൂലം ഇടിച്ചുപിഴിഞ്ഞ്‌ നീരെടുത്ത്‌ പാലില്‍ ചേര്‍ത്ത്‌ ഒരു ഓട്ടുമൊന്തയിലാക്കി പന്തീരടിസമയത്ത്‌ പൂജിച്ച്‌ രോഗിക്ക്‌ നല്‍കുന്നു. പഞ്ചസാരയിടാതെയും കാച്ചാതെയും എടുക്കുന്ന ശുദ്ധമായ നാഴി പശുവിന്‍പാലില്‍ ഒരുതുടം മരുന്ന്‌ നീരാണ്‌ ചേര്‍ക്കുന്നത്‌.
ദക്ഷിണ നല്‍കി മരുന്നുവാങ്ങി ആനപ്പന്തലില്‍ ദേവന്‌ അഭിമുഖമായിരുന്നാണ്‌ മരുന്ന്‌ സേവിക്കേണ്ടത്‌. ഒറ്റയിരുപ്പില്‍ അത്‌ കുടിച്ചശേഷം ക്ഷേത്രത്തില്‍ നിന്നും ചെറുചൂടുവെള്ളവും നല്‍കും. ചിലര്‍ ഒന്നുരണ്ട്‌ പ്രദക്ഷിണം കഴിയുമ്പോള്‍ ഛര്‍ദ്ദിച്ചുതുടങ്ങും. ശക്തിയേറിയ കൈവിഷബാധയേറ്റവര്‍ പലവട്ടം പ്രദക്ഷിണം ചെയ്തശേഷമേ ഛര്‍ദ്ദിക്കുകയുള്ളൂവെന്ന്‌ വിശ്വാസം.

കുട്ടികളുടെ വിദ്യാഗുണത്തിന്‌ (ബുദ്ധി, സ്വഭാവം)

 കുട്ടികള്‍ ജനിച്ച ഉടന്‍ വയമ്പും സ്വര്‍ണ്ണവും ഉരച്ച്‌ തേനില്‍ ചാലിച്ച്‌ നാവില്‍ തേച്ചു കൊടുക്കാറുണ്ട്‌. അവരുടെ നാവിലെ കഫാംശം മാറി അക്ഷരസ്ഫുടതയും വാഗ്വിശുദ്ധിയും ലഭിക്കാനാണ്‌ ഇതു ചെയ്യുന്നത്‌. ശുഭമുഹൂര്‍ത്തത്തില്‍, പ്രത്യേകിച്ച്‌ സാരസ്വതയോഗമുള്ളപ്പോള്‍ ഇതു ചെയ്യുന്നത്‌ കൂടുതല്‍ ഫലപ്രദമാണ്‌.

കുട്ടിയുടെ ജാതകത്തിലെ അഞ്ചാം ഭാവം, രണ്ടാം ഭാവം, ഒന്‍പതാം ഭാവം തുടങ്ങിയവ പരിശോധിച്ച്‌ വിദ്യാനൈപുണി, ബുദ്ധി തുടങ്ങിയവയെ വിലയിരുത്താം. അഞ്ചാം ഭാവാധിപനു വിധിച്ചിട്ടുള്ള ലഘുമന്ത്രങ്ങളോ നാമങ്ങളോ പതിവായി കുട്ടി ജപിക്കുന്നത്‌ ഒരു ശീലമാക്കുക. ചെറുപ്പത്തില്‍ത്തന്നെ ജപം ശീലിക്കുന്നത്‌ അതീവഫലപ്രദമാണ്‌. ഇതുമൂലം ഏകാഗ്രത, ബുദ്ധിക്കു തെളിച്ചം, മനോശുദ്ധി തുടങ്ങിയവ കൈവരുന്നു. സന്ധ്യക്ക്‌ നാമം ജപിക്കുന്നത്‌ നിര്‍ബന്ധമാക്കണം. ലഘുമന്ത്രങ്ങള്‍ ജപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ത്തന്നെ ഹരേരാമ…. എന്നു തുടങ്ങുന്ന നാമം പതിവായി ജപിക്കാവുന്നതാണ്‌. അതിന്റെ ശുഭഫലം അനുഭവിച്ചുതന്നെ അറിയുക.

അഞ്ചില്‍ ശനി അശുഭഫലദാതാവായി നിന്നാല്‍ മനോജഢത, ആലസ്യം തുടങ്ങിയവ അനുഭവപ്പെടാം. ഇതുപോലെ വിദ്യാതടസ്സം, ബുദ്ധിക്കു മൗഢ്യം തുടങ്ങിയവ ഉണ്ടാക്കുന്ന ഗ്രഹസ്ഥിതികള്‍ പലതുണ്ട്‌. ആ ഗ്രഹത്തെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ കുട്ടിയുടെ ജന്മനക്ഷത്രത്തില്‍ ചെയ്യുന്നതു നന്നായിരിക്കും. പ്രസ്തുത പുജയോ ഹോമമോ കഴിച്ചശേഷം വിധിപ്രകാരം മന്ത്രശുദ്ധി വരുത്തിയ സാരസ്വതഘൃതം, ബ്രഹ്മീഘൃതം തുടങ്ങിയവയിലേതെങ്കിലും കുട്ടികള്‍ക്ക്‌ കൊടുക്കാവുന്നതാണ്‌. ദോഷപ്രദനായ ഗ്രഹത്തെ വ്യാഴം വീക്ഷിക്കുകയോ വ്യാഴയോഗം വരികയോ ചെയ്യുന്ന കാലത്ത്‌ (ഗോചരാല്‍) ഈ ഘൃതസേവ, പുജ തുടങ്ങിയവ നടത്തുന്നത്‌ കൂടുതല്‍ ഫലപ്രദമായിരിക്കും. വിദ്യാരാജ ഗോപാലയന്ത്രം, താരായന്ത്രം തുടങ്ങിയവ വിധിപ്രകാരം എഴുതി കുട്ടിയുടെ കഴുത്തിലണിയിക്കുന്നതും ഫലപ്രദമാണ്‌. വര്‍ഷത്തിലൊരിക്കല്‍ ജന്മനക്ഷത്രത്തിലോ മറ്റേതെങ്കിലും വിശിഷ്ടദിനത്തിലോ മൂകാംബികയിലോ അതുപോലെ മറ്റേതെങ്കിലും സരസ്വതീക്ഷേത്രത്തിലോ കുട്ടിയുമായി ദര്‍ശനം നടത്തി ത്രിമധുരം കഴിച്ച്‌ സേവിക്കുന്നത്‌ നന്നായിരിക്കും. ആണ്ടുപിറന്നാള്‍ തോറും സരസ്വതീപുജയും നടത്താവുന്നതാണ്‌..

കുട്ടികളുടെ ബുദ്ധി, സ്വഭാവം തുടങ്ങിയവയെ ഭക്ഷണരീതി വലിയ അളവില്‍ സ്വാധീനിക്കുന്നുണ്ട്‌. ജാതകത്തില്‍ അഞ്ചില്‍ ശനി, ചൊവ്വ, രാഹു, ദുര്‍ബലനോ രാഹു, കേതു യോഗമുള്ളതോ ആയ ചന്ദ്രന്‍ എന്നീ ഗ്രഹങ്ങളിലേതെങ്കിലുമോ ഒന്നിലധികമോ നിന്നാല്‍ കുട്ടിയുടെ മാനസികമായ വളര്‍ച്ചയ്ക്കും സ്വഭാവരൂപീകരണത്തിനും ശ്രാദ്ധാപൂര്‍വ്വമായ പരിരക്ഷ ശീലിപ്പിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. പ്രത്യേകിച്ച്‌ ചൊവ്വയെപ്പോലെ ഒരു ഗ്രഹം അനിഷ്ടനായി അഞ്ചില്‍ നിന്നാല്‍ കുട്ടി തീവ്രമായ മനോഘടനയോടുകൂടിയവനാകും. ഈ ഘട്ടത്തില്‍ മാംസാഹാരം എരിവും പുളിയും കൂടുതലുള്ള ആഹാരം തുടങ്ങിയവ ശീലിക്കുന്നത്‌ ആ തീവ്രത വര്‍ദ്ധിപ്പിക്കുവാനേ ഉതകൂ. സൂര്യന്‍, കേതു എന്നീ ഗ്രഹങ്ങള്‍ അനിഷ്ടരായി അഞ്ചില്‍ നിന്നാലും മുന്‍പു സൂചിപ്പിച്ച ഭക്ഷണരീതി ഒഴിവാക്കുന്നതു നന്നായിരിക്കും. ശമനി, രാഹു എന്നി ഗ്രഹങ്ങള്‍ അനിഷ്ടരായി അഞ്ചില്‍ നിന്നാല്‍ മനോജഢത, മാന്ദ്യം തുടങ്ങിയവ അനുഭവത്തില്‍ വരാം. ഈ കുട്ടികള്‍ക്ക്‌ പഴകിയതും തണുത്തതുമായ ഭക്ഷണങ്ങള്‍ കൊടുക്കുന്നത്‌ പ്രസ്തുത ദോഷങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാകും. ദുര്‍ബലനായ ചന്ദ്രന്‍ അഞ്ചില്‍ നിന്നാല്‍ ഭയം, മനോദൗര്‍ബല്യം, ലജ്ജാശീലം തുടങ്ങിയവ അനുഭവത്തിവരും. ചന്ദ്രന്‍ ജാതകത്തില്‍ ദുര്‍ബലനായും രാഹു, കേതു യോഗത്തോടുകൂടിയും ഏതുഭാവത്തില്‍ നിന്നാലും മനോദൗര്‍ബല്യം, മനോരോഗങ്ങള്‍ എന്നിവയ്ക്കു സാധ്യതയുണ്ട്‌. അഞ്ചില്‍ നിന്നാം പ്രത്യേകിച്ചു ഈ ഘട്ടത്തില്‍ കൂട്ടിയെ ചെറുപ്പത്തില്‍ത്തന്നെ യോഗ പരിശീലിപ്പിക്കുന്നത്‌ തികച്ചും ഫലപ്രദമാണ്‌. ജാതകപരിശോധനയ്ക്കു ശേഷം യോജിച്ചതായാല്‍ ഈ കുട്ടി മുത്ത്‌ ധരിക്കുന്നതും നന്നായിരിക്കും. പൊതുവെ പറഞ്ഞാല്‍ അഞ്ചില്‍ അശുഭഗ്രഹയോഗമുള്ള കുട്ടികളെ സാത്ത്വികഭക്ഷണം ശീലിപ്പിക്കുന്നതുതന്നെയാണ്‌ അവരുടെ മാനസികവും ബുദ്ധിപരവുമായ ആരോഗ്യത്തിന്‌ ഉത്തമം. ഈശ്വരഭജനം, ക്ഷേത്രദര്‍ശനം, ജപം തുടങ്ങിയവയില്‍ ഇവര്‍ക്ക്‌ ആഭിമുഖ്യം വളര്‍ത്തുന്നതും നന്നായിരിക്കും.