Tuesday, August 23, 2016

ഗണേശ വിഗ്രഹങ്ങള്‍ വീട്ടില്‍ വയ്ക്കേണ്ട സ്ഥാനങ്ങള്‍

ചെമ്പുകൊണ്ടുള്ള ഗണേശ വിഗ്രഹം 

സന്തതിപരമ്പരകളുടെ ക്ഷേമൈശ്വര്യങ്ങള്‍  ആഗ്രഹിക്കുന്നവര്‍ക്ക്‌ വീട്ടില്‍ ചെമ്പുകൊണ്ടുള്ള ഗണേശ വിഗ്രഹം സ്ഥാപിക്കുന്നത്‌ നല്ലതാണന്നാണ്‌ വിശ്വാസം. ചെമ്പ്‌ കൊണ്ടുള്ള  ഗണേശ വിഗ്രഹങ്ങള്‍ കിഴക്കോ തെക്കോ ദിശയില്‍ വയ്‌ക്കുക. തെക്ക്‌ പടിഞ്ഞാറോ വടക്ക്‌കിഴക്കോ ദിശയില്‍ വയ്‌ക്കരുത്‌.  

തടി
കൊണ്ടുള്ള ഗണേശ വിഗ്രഹം


ചന്ദനത്തടിയില്‍ ഉള്‍പ്പടെ വിവിധ മരങ്ങള്‍ കൊണ്ട്‌ നിര്‍മ്മിക്കുന്ന ഗണേശ വിഗ്രഹങ്ങള്‍ക്ക്‌ നിരവധി ഗുണങ്ങളുണ്ട്‌. ആരോഗ്യം, ദീര്‍ഘായുസ്സ്‌, വിജയം എന്നിവയ്‌ക്കായി ഇത്തരം വിഗ്രഹങ്ങളെ നമ്മള്‍ ആരാധിക്കാറുണ്ട്‌. അതിനാല്‍ തടികൊണ്ടുള്ള ഗണേശ വിഗ്രഹങ്ങള്‍ വടക്ക്‌, വടക്ക്‌ കിഴക്ക്‌ അല്ലെങ്കില്‍ കിഴക്ക്‌ ദിശകളില്‍ വയ്‌ക്കുക. തെക്ക്‌കിഴക്ക്‌ ദിശയില്‍ ഇവ ഒരിക്കലും വയ്‌ക്കാന്‍ പാടില്ല.

കളിമണ്ണു
കൊണ്ടുള്ള ഗണേശ വിഗ്രഹം


കളിമണ്ണില്‍ തീര്‍ത്ത ഗണേശ വിഗ്രഹങ്ങള്‍ക്കും നിരവധി ഗുണങ്ങളുണ്ട്‌. ഇവയെ ആരാധിക്കുന്നതിലൂടെ ആരോഗ്യം, വിജയം എന്നിവ ലഭിക്കുന്നതിന്‌ പുറമെ തടസ്സങ്ങള്‍ മാറാന്‍ സഹായിക്കുകയും ചെയ്യും. എന്തു തന്നെയായാലും ഇത്തരം വിഗ്രഹങ്ങള്‍ പടിഞ്ഞാറ്‌ അല്ലെങ്കില്‍ വടക്ക്‌ ദിശകളില്‍ വയ്‌ക്കരുത്‌. തെക്ക്‌പടിഞ്ഞാറ്‌ ദിശയില്‍ വയ്‌ക്കാം.

പിച്ചളകൊണ്ടുള്ള ഗണേശ വിഗ്രഹം 


പിച്ചളയില്‍ തീര്‍ത്ത ഗണേശ വിഗ്രങ്ങള്‍ വീടുകളില്‍ ഐശ്വര്യവും സമൃദ്ധിയും നിറയ്‌ക്കും. പിച്ചളയില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ കിഴക്ക്‌, തെക്ക്‌, പടിഞ്ഞാറ്‌ ദിശകളില്‍ വയ്‌ക്കാം. അതേസമയം ഇവ വടക്ക്‌ കിഴക്ക്‌, വടക്ക്‌ പടിഞ്ഞാറ്‌ ദിശകളില്‍ വയ്‌ക്കരുത്‌.

Saturday, August 20, 2016

പണമുണ്ടാക്കിയിട്ടും പണം കയ്യില്‍ നില്‍ക്കുന്നില്ലെങ്കില്‍ പരിഹാരം

എത്ര കഷ്ടപ്പെട്ടിട്ടും പണമുണ്ടാക്കിയിട്ടും പണം കയ്യില്‍ നില്‍ക്കുന്നില്ലെങ്കില്‍ ഇതിന്‌ പരിഹാരമായി ചെയ്യാവുന്ന, ഇതുവഴി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നീക്കാവുന്ന വഴികളുണ്ട്‌. ഇതെക്കുറിച്ചറിയൂ,

ദിവസവും രാവിലെ പുതിയ പൂക്കള്‍ ദൈവത്തിനു സമര്‍പ്പിയ്‌ക്കാം. പഴയ പൂക്കള്‍ മാറ്റുക, ഇത്‌ നെഗറ്റീവ്‌ എനര്‍ജിയുണ്ടാക്കും.

വീട്‌ ദിവസവും വൃത്തിയാക്കുക, അനാവശ്യമായവ നീക്കുക. ഇവ അടിഞ്ഞു കൂടിക്കിടക്കുന്നത്‌ ലക്ഷ്‌മീദേവിയെ പടിയ്‌ക്കു പുറത്തു നിര്‍ത്തും.


പാലുള്‍പ്പെടെയുള്ള യാതൊരു പാലുല്‍പന്നങ്ങളും തുറന്നു വയ്‌ക്കരുത്‌. എപ്പോഴും അടച്ചു സൂക്ഷിയ്‌ക്കുക.


വീട്ടിലെ പൂജാമുറിയ്‌ക്കു സമീപം ചെരിപ്പുകളോ സോക്‌സോ സൂക്ഷിയ്‌ക്കരുത്‌. ചെരിപ്പു കഴിവതും പുറത്തു വയ്‌ക്കുക.
ഭക്ഷണമുണ്ടാക്കുമ്പോള്‍ ആദ്യം അല്‍പം പശുവിന്‌, അല്ലെങ്കില്‍ നായയ്‌ക്കു കൊടുക്കുക.

വീടിനുള്ളില്‍ സസ്യങ്ങള്‍ വളര്‍ത്തുന്നത്‌ ഐശ്വര്യദായകമാണ്‌. മുള്ളുള്ള സസ്യങ്ങള്‍ വീടിനുള്ളില്‍ വയ്‌ക്കുകയുമരുത്‌.

തുളസി വീട്ടില്‍ നല്ലതു തന്നെ. എന്നാല്‍ ഇതൊരിയ്‌ക്കലും തെക്കുഭാഗത്തു വയ്‌ക്കരുത്‌.

ഇതുപോലെ വീടിന്റെ കിഴക്കുഭാഗത്ത്‌ ആല്‍മരം പാടില്ല. ഇത്‌ ഐശ്വര്യത്തിന്‌ തടസം നില്‍ക്കും.