Tuesday, November 7, 2017

ഈ മന്ത്രം ചൊല്ലൂ പണക്കാരനാകൂ

വിജയം നിങ്ങള്‍ക്ക് അകലെയാകില്ല. എല്ലാ ഘടകങ്ങളും അനുകൂലമായിരുന്നിട്ടും ബിസിനസ്സില്‍ ഉന്നതിയില്ലാതിരിക്കുക, ജോലിയ്ക്ക് സ്ഥിരതയില്ലാതാകുക തുടങ്ങിയ പ്രശ്‌നങ്ങള്‍ തുടരുന്നെങ്കില്‍ അതിന് പ്രധാനഹേതു ഈശ്വരപ്രീതിയില്ലാത്തതാകാം. ഗണപതി പ്രീതിയാണ് ഇതിനാവശ്യം. മന്ത്രോച്ചാരണത്തിന് മുമ്പ് പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നല്ല ഉച്ചാരശുദ്ധിയോടെ വേണം മന്ത്രങ്ങള്‍ സ്ഫുടം ചെയ്യാന്‍.

മന്ത്രങ്ങള്‍ ഉച്ചരിക്കാന്‍ ആഴ്ചയില്‍ എല്ലാദിവസവും നല്ലതാണെങ്കിലും അതിലും ഉത്തമമായ ദിവസങ്ങളുമുണ്ട്. ഓരോ മന്ത്രത്തിനും അനുയോജ്യമായ ഇത്തരം പ്രത്യേകദിനങ്ങള്‍ തെരഞ്ഞെടുത്ത് മന്ത്രോച്ചാരണം നടത്തുന്നത് കൂടുതല്‍ മികച്ച ഫലം നല്‍കുന്നതാണത്രേ. ഒപ്പം പൂര്‍ണ്ണവിശ്വാസത്തോടെ വേണം ഓരോ മന്ത്രങ്ങളും ഉരുവിടാന്‍.

വിഘ്‌നങ്ങള്‍ ഇല്ലാതാക്കാന്‍
 ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൌം ഗം ഗണപതയേ വര വരദ സര്‍വ്വജനം മേ വശമാനയ സ്വാഹ മന്ത്രം: എല്ലാവരും അറിഞ്ഞിരിക്കേണ്ട മന്ത്രമാണിത്. വിഘ്‌നേശ്വരനാണ് ഗണപതി, ഗണപതിയെ പ്രസാദിപ്പിക്കുന്ന ഈ മന്ത്രമാണ് ജീവിതവിജയത്തിന് ഉത്തമമായ മന്ത്രങ്ങളിലൊന്ന്. ഏതൊരു സംരംഭം തുടങ്ങുന്നതിന് മുമ്പും നമ്മള്‍ ഗണപതി ഹോമമോ ഗണപതിക്കായി പ്രത്യേക വഴിപാടോ നടത്താറില്ലേ, അതേ പോലെ ജീവിതത്തിലെ വിഘ്‌നങ്ങളെ ഇല്ലാതാക്കാന്‍ ഗണേശനെ പ്രസാദിപ്പിക്കാനുള്ള മന്ത്രമാണിത്.


മന്ത്രോച്ചാരണ രീതി 
ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൌം ഗം ഗണപതയേ വര വരദ സര്‍വ്വജനം മേ വശമാനയ സ്വാഹ എന്ന മൂലമന്ത്രത്തോടൊപ്പം 
ഏകദന്തായ വിദ്മഹേ വക്രതുണ്ഡായധീമഹീ തന്നോദന്തീ പ്രചോദയാല്‍ എന്ന ഗണപതി പൂജയുടെ ഉപചാരമന്ത്രവും ഉച്ചാരണപ്പിശകില്ലാതെ മന:പാഠമാക്കുക. ഈ മന്ത്രം ഉച്ചരിക്കുന്നതിന് ചില ചിട്ടകള്‍ കൂടി പാലിക്കേണ്ടതുണ്ട്. ഗണപതിയുടെ വിഗ്രഹത്തിന് മുമ്പിലിരുന്ന് വേണം മന്ത്രം ഉച്ചരിക്കാന്‍. ചന്ദനത്തിരികള്‍ പുകച്ചും ഈശ്വരന് പുഷ്പം അര്‍പ്പിച്ചും മന്ത്രം ഉച്ചരിക്കാം. നെയ് വിളക്കും കത്തിച്ചുവെക്കുക. 108 അല്ലെങ്കില്‍ 1008 ആവര്‍ത്തി മന്ത്രം ഉച്ചരിക്കണം. 21 ദിവസം മുടങ്ങാതെ മന്ത്രോച്ചാരണം ആവര്‍ത്തിച്ചാല്‍ ഉദ്ദിഷ്ടകാര്യം സാധിക്കുമെന്നാണ് വിശ്വാസം.

No comments:

Post a Comment