Friday, August 16, 2013

മന്ത്രങ്ങള്‍

ക്തിയുടെ ഉറവിടമാണ്‌ മന്ത്രങ്ങള്‍. ശരീയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ മന്ത്രങ്ങള്‍ അത്‌ ഉപയോഗിക്കുന്നവന്‌ വിപരീതഫലം ഉണ്ടാക്കും. താന്ത്രികമന്ത്രങ്ങളെല്ലാം കാലം,ദേശംലിംഗംവര്‍ണ്ണം നക്ഷത്രം എന്നിവയുടെ നിരവധി പൊ‍രുത്തങ്ങള്‍ നോക്കിയാണ്‌ ഗ്രഹിക്കുന്നത്‌. ഒരു മന്ത്രത്തിന്‌ ബീജംഅക്ഷരംബീജാക്ഷരം എന്നിങ്ങനെ മൂന്ന്‌ ഭാഗങ്ങളുണ്ട്‌.

മാന്ത്രിക ശക്തിയുള്ള മന്ത്രങ്ങളില്‍ ബീജം മാത്രമേ ഉണ്ടാകു. നമ:ശിവായ’ എന്ന പഞ്ചാക്ഷരീ മന്ത്രത്തില്‍ അക്ഷരങ്ങള്‍ മാത്രമേയുള്ളു. ജപിക്കുന്ന താളവും മന്ത്രങ്ങള്‍ക്ക്‌ വളരെ പ്രധാനമാണ്‌.മന്ത്രങ്ങള്‍ രണ്ടുതരമാണ്‌. വൈദികവും താന്ത്രികവും. ശബ്ദമില്ലാത്തത്‌ എന്നും മന്ത്രത്തിന്‌ വാചിക അര്‍ത്ഥമുണ്ട്‌. മന്ത്രം ജപിക്കുമ്പോള്‍ ബീജാക്ഷരങ്ങള്‍ ഉറക്കെ ഉച്ചരിക്കാന്‍ പാടില്ല. മന്ത്രങ്ങള്‍ ജപിക്കുന്നതിന്‌ മൂന്ന്‌ രീതികളാണ്‌ പറഞ്ഞിട്ടുളളത്‌. മാനസികം അഥവാ മനസുകൊണ്ട്‌ ചൊല്ലേണ്ടത്‌. വാചികം അഥവാ ഉറക്കെ ചെല്ലേണ്ടവ,ഉപാംശു അഥവാ ചുണ്ട്കൊണ്ട്‌ ജപിക്കേണ്ടവ.

മന്ത്രങ്ങളില്‍ കീലകങ്ങള്‍ അഥവാ ആണികള്‍ തറച്ചിട്ടുണ്ടെന്നാണ്‌ വിശ്വാസം. ഈ ആണികള്‍ പുഴുതുമാറ്റി മന്ത്രം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉപയോഗിക്കണമെങ്കില്‍ ഉത്തമനായ ഗുരുവിനെ ആവശ്യമാണ്‌. സാത്വികമായ മനസോടെ മന്ത്രസിദ്ധി സ്വീകരിച്ചിട്ടുള്ളവരെ മാത്രമേ ഗുരുവായി സ്വീകരിക്കാവൂ 

പഞ്ചാക്ഷര മന്ത്രം

ഓം നഃമ ശിവായ

ഇവിടെ ഓം എന്നതിന്‍റെ അര്ത്ഥം പരമശിവം എന്നാണ്. മറ്റ് അഞ്ചക്ഷരങ്ങളിലും ഈശ്വരന്‍റെ ശക്തി അഞ്ചാണ്. ഈ അഞ്ചു ശക്തികളും പരമേശ്വരന്‍റെ അഞ്ചു മുഖങ്ങള്‍ ആണെന്ന് പറയപ്പെടുന്നു. ഈ മന്ത്രം അറിഞ്ഞു ജപിച്ചാല്‍ ആത്മാക്കള്‍ക്ക് ഭോഗവും മോക്ഷവും പ്രാപിക്കുന്നതാണ്. 

ഇതില്‍, 

ന:കാരം പൃദ്ധ്വി ബ്രഹ്മ ബീജവും
മകാരം ജലം വിഷ്ണു ബീജവും
ശികാരം തേജസ്സ് രുദ്ര ബീജവും 
വകാരം വായു മഹേശ്വര ബീജവും 
യകാരം ആകാശം സദാശിവ ബീജവും ആണ്.

ഗായത്രീമന്ത്രം
 ഋഗ്വേദംയജുര്‍വേദംസാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രം ആണു് ഗായത്രീമന്ത്രം. ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നുംഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നുംഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ്മന്ത്രങ്ങള്‍ ചെയ്യാന്‍ ഒരു സാധകന്‍ അര്‍ഹതയുള്ളവനാകുന്നതുമെന്നുമാണ്‌ വിശ്വാസം. 

സവിതാവിനോടുള്ള പ്രാര്‍ത്ഥനയാണ്‌ ഈ മന്ത്രം. സവിതാവ്‌ സൂര്യദേവനാണ്‌. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാര്‍ത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാര്‍ത്ഥനയായതിനാല്‍ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു. ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസ്സിലാണ്‌. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക്‌ ആവേശിച്ചപ്പോള്‍ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേര്‍ ഗായത്രി എന്നായി. ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം.

ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രന്‍ ആണ്.സര്‍വ ശ്രേയസുകള്‍ക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാര്‍ഥനാവിഷയം. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്” എന്നണ് ഗായത്രി എന്ന ശബ്ദത്തിന് അര്‍ത്ഥം കല്പിച്ചിരിക്കുന്നത്

മന്ത്രം:

ഓം ഭൂര്‍ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്

മന്ത്രാര്‍ത്ഥം :

ഓം - പരബ്രഹ്മത്തെ സുചിപ്പിക്കുന്ന പുണ്യശബ്ദം
ഭൂ - ഭൂമി
ഭുവസ് - അന്തരീക്ഷം
സ്വര്‍ - സ്വര്‍ഗം
തത് - ആ
സവിതുര്‍ - ചൈതന്യം
വരേണ്യം - ശ്രേഷ്ഠമായ
ഭര്‍ഗസ് - ഊര്‍ജപ്രവാഹം
ദേവസ്യ - ദൈവികമായ
ധീമഹി - ഞങ്ങള്‍ ധ്യാനിക്കുന്നു
ധിയോ യോ ന - ബുദ്ധിയെ
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ.

മഹാമൃത്യുഞ്ജയ മന്ത്രം 
മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്. ഇതു ദിവസവും 108 തവണയോ 1008തവണയോ ജപിക്കാവുന്നതാണ്. കുറഞ്ഞത്‌ ഒരുതവണയെങ്കിലും ജപിക്കുന്നത്‌ നന്നായിരിക്കും. ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു അതിനാല്‍ത്തന്നെ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം. നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു. 

പേരാല്‍, അമൃത്എള്ള്കറുകനെയ്യ്പാല്‍, പാല്‍പ്പായസം എന്നിവയാണ് മൃത്യുഞ്ജയ ഹോമത്തില്‍ ഹവനം ചെയ്യുന്നത്. സാധാരണ മൃത്യുഞജയ ഹോമത്തില്‍ 144 തവണ വീതമാണ് സപ്ത ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നത്. ഏഴു ദിവസത്തെ മൃത്യുഞ്ജയ ഹോമമായി മഹാമൃത്യുഞ്ജയഹോമം നടത്താറുണ്ട്.രോഗത്തിന്‍റെ അല്ലെങ്കില്‍ ദശാസന്ധിയുടെ കാഠിന്യമനുസരിച്ചായിരിക്കും മഹാമൃത്യുജ്ഞയ ഹോമത്തിന്‍റെ ദൈര്‍ഘ്യവും സപ്ത ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്ന തവണയും നിശ്ചയിക്കുന്നത്.ജാതകന്‍റെ ജന്മ നക്ഷത്രത്തില്‍ മഹാമൃത്യുഞ്ജയ ഹോമം നടത്തുന്നത് അത്യുത്തമമായി ജ്യോതിഷ പണ്ഡിതര്‍ കരുതുന്നു.

മന്ത്രം :

ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്

മന്ത്രാര്‍ത്ഥം :

വെള്ളരിവണ്ടിയില്‍നിന്ന് വെള്ളരിക്ക സ്വയം ഊര്‍ന്നു മാറുന്നതുപോലെമരണത്തിന്‍റെ പിടിയില്‍നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേഎന്‍റെ മരണം സ്വാഭാവികമുള്ളതാക്കിഎന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ.ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.

അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു സ്വയം ഉണങ്ങി ഇല്ലാതാവുന്നു. മനുഷ്യനും മുക്ത്തിയിലെക്കുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാവുന്നതാണ്.

ധന സമ്പാദനത്തിന്. 
ധനം നേടാന്‍ നിങ്ങളുടെ പ്രയത്നത്തോടൊപ്പം ഈ ഋഗ്വേദ മന്ത്രത്തെ സിദ്ധി വരുത്തേണ്ടതാണ്. രാവിലെ ഏഴുന്നേറ്റു കുളിച്ചു ശുദ്ധമായ വസ്ത്രം ധരിച്ച് രണ്ടുതിരിയിട്ട്ഒന്നു കിഴക്കോട്ടും ഒന്നു പടിഞ്ഞാറോട്ടുംവിളക്ക്കത്തിച്ച്‌ ശ്രദ്ധയോടു കൂടി ഈ മന്ത്രം 108 തവണ അര്‍ത്ഥമറിഞ്ഞു ജപിക്കേണ്ടതാണ്

മന്ത്രം :

ഓം നു നോ രാസ്വ സഹസ്രവത് 
തോകവത് പുഷ്ടിമദ് വസു
ദ്യുമഗ്നേ സുവീര്യം
വര്‍ഷിഷ്ഠമനുപക്ഷിതം

മന്ത്രാര്‍ത്ഥം :
അല്ലയോ അഗ്നിസ്വരൂപനായ ഈശ്വരാആയിരക്കണക്കിന് ഐശ്വര്യങ്ങളെയും സുന്ദരന്മാരും സുന്ദരികളുമായ മക്കളെ എനിക്ക് നല്‍കിയാലും. സമസ്ത ധന സമൃദ്ധികളും നല്‍കിയാലും. എന്നെ തേജസ്വിയാക്കിയാലും. ശക്തിയുള്ളവനും ക്ഷയിക്കാത്ത ബുദ്ധിയുള്ളവനുമാക്കി എന്നെ മാറ്റിയാലും. ഒരിക്കലും മുട്ടു വരാത്ത ഐശ്വര്യങ്ങള്‍ എന്നില്‍ ചൊരിഞ്ഞാലും. 

ദാമ്പത്യ ബന്ധം ശക്തിപ്പെടാന്‍
ഈ മന്ത്രം അഥര്‍വ വേദത്തില്‍ നിന്നുമുള്ളതാണ്

മന്ത്രം :

ഓം യഥേദം ഭൂമ്യാ അധി തൃണം
വാതോ മഥായതി. ഏവാ മഥ്നാമി തേ മനോ
യഥാ മാം കാമിന്യസോ
യഥാ മന്നാപഗാ അസഃ

മന്ത്രാര്‍ത്ഥം :
മന്ദമാരുതന്‍ പുല്‍ക്കൊടിയെ തഴുകുന്നത് പോലെ ഞാന്‍ നിന്‍റെ മനസ്സിനെ തലോടുന്നു. അല്ലയോ പത്നീ നീ എനിക്കെന്നും ഇങ്ങിനെയായിരിക്കട്ടെ. തുണയായിരിക്കട്ടെ. നാം പരസ്പരം ഒരിക്കലും  
 പിരിയാതിരിക്കട്ടെ. പരസ്പരം ഒന്നായിരിക്കട്ടെ.

No comments:

Post a Comment