Friday, August 16, 2013

ജ്യോതിശാസ്ത്രം ഒരെത്തിനോട്ടം


പ്രാചീനഭാരതീയ ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും ഒരു നക്ഷത്രം എന്നത് ഒരുകൂട്ടം നക്ഷത്രങ്ങളെ സൂചിപ്പിക്കുന്നു. ഓരോ നക്ഷത്രഗണവും അവയിലെ പ്രധാനപ്പെട്ട നക്ഷത്രത്തിന്റെ അല്ലെങ്കില്‍ നക്ഷത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്നു. ഈ നക്ഷത്രങ്ങളെ അടിസ്ഥാനമാകി ക്രാന്തിവൃത്തത്തെ 27ഓ 28ഓ ആയി തിരിച്ചിരിക്കുന്നു. ഓരോ നക്ഷത്രവും ക്രാന്തിവൃത്തത്തിന്റെ ഓരോ വിഭാഗത്തെ സൂചിപ്പിക്കുന്നു. ചന്ദ്രന്റെ പരിക്രമണ സമയം 27.3 ദിവസമാണ്. അതുകൊണ്ട് ഒരു നക്ഷത്രത്തില്‍ക്കൂടി കടന്നുപോകുന്നതിന് ചന്ദ്രന്‍ ഒരു ദിവസം എടുക്കുന്നു. ഈ നക്ഷത്രങ്ങളെ പ്രാചീന ഗ്രന്ഥങ്ങളായ തൈത്തിരീയ സംഹിതയിലും ശതപഥ ബ്രാഹ്മണത്തിലും പരാമര്‌ശിച്ചിട്ടുണ്ട്.

ഹൈന്ദവഐതിഹ്യങ്ങളില്‍ ഈ 27 നക്ഷത്രങ്ങളെ ദക്ഷന്റെ പുത്രിമാരായി പരികല്പിക്കുന്നു. ഇവരെ ചന്ദ്രന്റെ ഭാര്യമാരായും കണക്കാക്കുന്നു.[1]. ഓരോ നക്ഷത്രങ്ങള്‍ക്കും ഓരോ അധിദേവതയുണ്ട്
നഗ്നനേത്രങ്ങള്‍ ഉപയോഗിച്ചുള്ള വാനനിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ കാലഗണനയും സമയഗണനയും നടത്തിയിരുന്ന പ്രാചീന ശാസ്ത്രശാഖയാണ് ജ്യോതിഷം. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ ആദിമ രൂപമാണിത്. ജ്യോതിഷത്തെ അടിസ്ഥാനമാക്കി ഗ്രഹനിര്‍ണ്ണയം, മുഹൂര്‍ത്തചിന്ത, ഫല നിര്‍ണ്ണയം, ഭാവി പ്രവചനം മുതലായവ നടത്തുന്ന വിശ്വാസമാണ് ജ്യോത്സ്യം. ഇത് ഒരു ശാസ്ത്രമാണെന്നും അല്ലെന്നും രണ്ടു വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്

ജ്യോതിശാസ്ത്രം മു‌ന്നു സ്കന്ദങ്ങളും ആറ് അംഗങ്ങളും കുടിയതാണ് . ഗണിതം,സംഹിത,ഹോര, എന്നിങ്ങനെ സ്കന്ദങ്ങള്‍ മു‌ന്ന്, മേല്‍ പറഞ്ഞ മൂന്നു സ്കന്ദങ്ങള്‍ക്കുംക്കൂടി ആറ് അംഗ ങ്ങളുണ്ട് അവ ജാതകം,ഗോളം ,നിമിത്തം,പ്രശ്നം,മുഹുര്‍ത്തം,ഗണിതം,ഇവയാകുന്നു.ജാതകം = ജനനസമയത്തെ ആധാരമാക്കി ഫലം പറയുന്നത് . ഗോളം = ഭുമി,ഗ്രഹങ്ങള്‍,നക്ഷത്രങ്ങള്‍,മുതലായവയുടെ സ്വരൂപണനിരുപണം. നിമിത്തം = താല്‍ക്കാലികമായ ശകുനലക്ഷണങ്ങളെ കൊണ്ട്ഫലം പറയുന്നതും,രാജ്യക്ഷേമാദികളുടെ നിരുപണംനടത്തുന്നതും . പ്രശ്നം = താല്‍ക്കാലികമായി ആരുടരാശിയുണ്ടാക്കി അത്കൊണ്ടു ഫലംപറയുന്നത് മുഹുര്‍ത്തം = വിവാഹാദികര്‍മ്മങ്ങളുടെ കാലനിര്‍ണ്ണയം ചെയ്യുന്നത് . ഗണിതം = സുര്യാദി ഗ്രഹങ്ങളുടെ സ്ഥിതിഗതിവിഗതികള്‍ ഗണിച്ചറിയുന്നത്.

രാശിചക്രം
രാശിചക്രം ഒരു വൃത്തമാകുന്നു. ഇതിനെ 30 ഡിഗ്രി വീതം വരുന്ന 12 സമ ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. ഇവക്ക് അതിലുള്ള നക്ഷത്രകൂട്ടങ്ങളുടെ രൂപത്തിനനുസരിച്ച്‌ പേര് നല്‍കിയിരിക്കുന്നു. ഇതുപയോഗപ്പെടുത്തിയാണ് ഗ്രഹനില കുറിക്കുന്നത്. കൊല്ലവര്‍ഷ കലണ്ടറിലെ മാസങ്ങളാണ് രാശികള്‍
ഗ്രഹങ്ങള്‍

ജ്യോതിഷത്തില് ഗ്രഹം എന്നതില് സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്, വ്യാഴം, ശുക്രന്, ശനി എന്നീ ജ്യോതിര്‍ഗോളങ്ങളും രാഹു, കേതു എന്നീ സാങ്കല്‍പ്പിക ബിന്ദുക്കളും ഉള്‍പ്പെടും.

ആധുനിക ജ്യോതിശാസ്ത്രം സൌരയൂഥം എന്ന സങ്കല്‍പ്പത്തിലാണ് വിശ്വസിക്കുന്നതെങ്കിലും ഭാരതീയ ജ്യോതിഷത്തില് ആ രീതിയല്ല പിന്തുടരുന്നത്. സൌരയൂഥത്തില് സൂര്യനെ ഭൂമിയും മറ്റു ഗ്രഹങ്ങളും ഭ്രമണം ചെയ്യുകയാണെങ്കില്, ജ്യോതിഷത്തില് ഭൂമിയെയാണ് കേന്ദ്രമാക്കിയിരിക്കുന്നത്. ഭൂമിയിലുള്ള ജീവജാലങ്ങളുടെ അവസ്ഥയെക്കുറിച്ച് പഠിക്കുമ്പോള് ഭൂമിയെ കേന്ദ്രമാക്കി ചിന്തിക്കുന്നതാവും നല്ലത് എന്നതാവും ഇതിലെ യുക്തി. 
കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളുമുള്ള പ്രപഞ്ചത്തില് അതിലൊന്നുമാത്രമായ സൂര്യനെ കേന്ദ്രമായി സങ്കല്‍പ്പിക്കുന്നതില് കാര്യമില്ലെന്നും അതിനാലാണ് മനുഷ്യന്റെ ആവാസകേന്ദ്രമായ ഭൂമിയെ അടിസ്ഥാനമാക്കി ചിന്തിക്കുന്നതെന്നും അഭിപ്രായമുണ്ട്.
ജ്യോതിഷത്തിലെ നവഗ്രഹങ്ങളെല്ലാം ദിവസവും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നുണ്ട്. ഇതിലെ സൂര്യന്, ചന്ദ്രന്, ശുക്രന് തുടങ്ങിയവയുടെ ഉദയാസ്തമനങ്ങള് നഗ്നനേത്രങ്ങള് കൊണ്ട് നമുക്ക് കാണാന് കഴിയുമല്ലോ. കൂടാതെ ഇവയുടെയൊക്കെ സ്ഥാനവും അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു.

ഒരു നിശ്ചിത സമയത്ത് ഈ ഗ്രഹങ്ങളുടെ സ്ഥാനം എവിടെയാണെന്നതിനെ അടിസ്ഥാനമാക്കിയാണ് ജ്യോതിഷത്തില് ഫലപ്രവചനം നടത്തുന്നത്. ഈ സ്ഥാനങ്ങളാണ് രാശിചക്രത്തില് രേഖപ്പെടുത്തുന്നത്. ഇങ്ങനെ ഗ്രഹങ്ങളുടെ തത്സമയത്തെ സ്ഥാനം രേഖപ്പെടുത്തുന്നതുകൊണ്ടാണ് രാശിചക്രത്തിനെ ഗ്രഹനിലയെന്ന് വിളിക്കുന്നത്.

രാശിചക്രത്തിലെ ഗ്രഹങ്ങളുടെ സ്ഥാനങ്ങള് കണ്ടുപിടിക്കാനായി സങ്കീര്‍ണ്ണമായ അനേകം ഗണിതക്രിയകള് ജ്യോതിഷത്തിലുണ്ട്. എങ്കിലും ദൈനംദിനാവശ്യത്തിനായി ഓരോ ദിവസത്തേയും ഗ്രഹങ്ങളുടെ ഗതി കണക്കുകൂട്ടി വച്ചിട്ടുള്ള പഞ്ചാംഗങ്ങള് ഉപയോഗിക്കാറാണ് പതിവ്.

രാശിചക്രത്തെ 12 സമഭാഗങ്ങളായി വിഭജിച്ചിട്ടുണ്ടെന്ന് പറഞ്ഞല്ലോ. ഇവയോരോന്നിനേയും 30 ഡിഗ്രി വീതമായി ഭാഗിച്ചിരിക്കുന്നു. അങ്ങനെ ആകെ 360 ഡിഗ്രിയാണ് രാശിചക്രം. ഈ 12 രാശികളില്‍ത്തന്നെയാണ് നക്ഷത്രങ്ങളും സ്ഥിതിചെയ്യുന്നത്. ഗ്രഹങ്ങള് ഈ 12 രാശികളിലൂടെയും സഞ്ചരിച്ച് ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നു.

ഒരു രാശിയിലൂടെ ഗ്രഹങ്ങള് സഞ്ചരിക്കുന്ന ഏകദേശസമയം.

സൂര്യന് - 1 മാസം
ചന്ദ്രന് - 2 1/4 ദിവസം
കുജന് - 49 ദിവസം
ബുധന് - 1 മാസം
ശുക്രന് - 1 മാസം
വ്യാഴം - 361 ദിവസം
ശനി - 2 വര്‍ഷം 5 1/2 മാസം
രാഹു - 1 വര്‍ഷം 6 മാസം
കേതു - 1 വര്‍ഷം 6 മാസം

ഇംഗ്ലീഷ് മാസങ്ങളാണല്ലോ നമുക്കൊക്കെ സുപരിചിതം. കേരളീയ ജ്യോതിഷത്തില് മാസം എന്നാല് ചിങ്ങം, കന്നി, തുലാം, വൃഛികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, കര്‍ക്കിടകം എന്നീ മലയാള മാ‍സങ്ങളെയാണ് സൂചിപ്പിക്കുന്നത്.

സൂര്യന് ഏത് രാശിയിലൂടെ സഞ്ചരിക്കുന്നുവോ അതിനെ അതാത് മാസമെന്ന് പറയുന്നു. സൂര്യന് ചിങ്ങം രാശിയിലൂടെ സഞ്ചരിച്ചാല് അത് ചിങ്ങമാസം. കന്നിയിലൂടെ സഞ്ചരിച്ചാല് അത് കന്നിമാസം. സൂര്യന് ഒരു രാശിയില് നിന്ന് അടുത്ത രാശിയിലേക്ക് കടക്കുന്ന സമയമാണ് സംക്രമം.

365 1/4 ദിവസം കൊണ്ട് സൂര്യന് രാശിചക്രത്തെ ഒരു തവണ വലം വയ്ക്കും. ഏകദേശം 30 ദിവസമാണ് ഒരു രാശിയില് സൂര്യനുള്ളത്. ചില മാസങ്ങളില് അത് 29 മുതല് 32 ദിവസം വരെയായെന്നും വരാം.

രാത്രി പന്ത്രണ്ടുമണി കഴിയുന്നതോടെ ദിവസം ആരംഭിച്ച് അടുത്ത രാ‍ത്രി 12 മണിയാവുമ്പോള് അവസാനിക്കുന്നതാണ് നാം അനുവര്‍ത്തിച്ചുവരുന്ന രീതി. എന്നാല് ജ്യോതിഷത്തില് ഒരു ദിവസം ആരംഭിക്കുന്നത് സൂര്യോദയത്തോടെയാണ്. അടുത്ത സൂര്യോദയത്തിന് മുന്‍പ് അതവസാനിക്കുകയും ചെയ്യുന്നു.

സൂര്യോദയത്തിന്റെ സമയത്തെ അടിസ്ഥാനമാക്കിയാണ് ജ്യോതിഷത്തിലെ എല്ലാ ഗണിതക്രിയകളും നടത്തുന്നത്. അതിനാല് കൃത്യമായ ഉദയസമയം കണ്ടെത്തേണ്ടത് പ്രവചനങ്ങളില് കൃത്യതയുണ്ടാവാന് അത്യന്താപേക്ഷിതമാണ്. ജാതകന്റെ ജനനസ്ഥലത്തെ ഉദയസമയം അവിടുത്തെ അക്ഷാംശരേഖാംശങ്ങളുടെ സഹായത്താല് കണ്ടെത്തിയാണ് ഗ്രഹനില എഴുതേണ്ടത്.


രാശികള്‍

1. മേടം
2. ഇടവം
3. മിഥുനം
4. കര്‍ക്കടകം
5. ചിങ്ങം
6. കന്നി
7. തുലാം
8. വൃശ്ചികം
9. ധനു
10. മകരം
11. കുംഭം
12. മീനം

അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങള്‍ ഈ 12 രാശികളിലായി സ്ഥിതി ചെയ്യുന്നു. ഓരോ രാശിയിലും രണ്ടേകാല്‍ നക്ഷത്രങ്ങള്‍ വീതം വരുന്നു.


നക്ഷത്രക്കൂറുകള്‍

• അശ്വതി ,ഭരണി, കാര്‍ത്തിക കാല് - മേടക്കൂര്
• കാര്‍ത്തിക മുക്കാല്, രോഹിണി, മകയിരത്തര - ഇടവക്കൂര്
• മകയിരത്തര, തിരുവാതിര ,പുണര്‍തം മുക്കാല് - മിഥുനക്കൂര്
• പുണര്‍തത്തില് കാലും, പൂയവും ആയില്യവും - കര്‍ക്കിടകക്കൂര്
• മകം ,പൂരം ,ഉത്രത്തില് കാലും - ചിങ്ങക്കൂര്
• ഉത്രത്തില് മുക്കാലും അത്തം,ചിത്തിര അരയും - കന്നിക്കൂര്
• ചിത്തിര അരയും ചോതിയും വിശാഖത്തില് മുക്കാലും - തുലാക്കൂര്
• വിശാഖത്തില് കാലും അനിഴവും ത്രിക്കേട്ടയും - വൃശ്ചികക്കൂര്
• മൂലം പൂരടം ഉത്രാടത്തില് കാലും - ധനുക്കൂര്
• ഉത്രാടത്തില് മുക്കാലും തിരുവോണവും അവിട്ടത്തരയും - മകരക്കൂര്
• അവിട്ടത്തരയും ചതയവും പൂരുരുട്ടാതി മുക്കാലും - കുംഭക്കൂര്
• പൂരുരുട്ടാതി കാലും ഉത്രട്ടാതി രേവതി - മീനക്കൂര്
ഓരോ നക്ഷത്രവും 4 പാദമാണ്‌, അങ്ങനെ ഒരു രാശിയില് 9 പാദങ്ങളുണ്ട്.

ഓജ രാശികള്‍

മേടം മുതല് ഒന്നിടവിട്ട രാളികളെ‍ ഓജ രാശികള്‍ എന്നറിയപ്പെടുന്നു. മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നിവയാണ്‌ ഓജരാശികള്‍. ഇവയെ പുരുഷരാശികളായാണ് ജ്യോത്സ്യത്തില്‍ കണക്കാക്കുന്നത്. ഇത് ഫലപ്രവചനത്തിനാവശ്യമായ ഒരു വിശ്വാസമാണ്.
യുഗ്മരാശികള്‍
ഇടവം മുതല്‍ ഒന്നിടവിട്ട രാശികള്‍ യുഗ്മരാശികള്‍ അഥവാ സ്ത്രീ രാശികള്‍ എന്നറിയപ്പെടുന്നു. ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നിവയാണ്‌ യുഗ്മരാശികള്‍.

ജല രാശികള്‍ 
കര്‍ക്കിടകം, വൃശ്ചികം, മകരത്തിന്റെ ഉത്തരാര്‍ദ്ധം, മീനം എന്നീ രാശികളെ ജലരാശികള്‍ എന്നറിയപ്പെടുന്നു.

ജലാശ്രയ രാശികള്‍
ഇടവം, കന്നി, തുലാം, കുംഭം എന്നീ രാശികളെ ജലാശ്രയരാശികള്‍ എന്നറിയപ്പെടുന്നു.

നര രാശികള്‍
മിഥുനം, ധനു പൂര്‍വ്വാര്‍ദ്ധം, കുംഭം, തുലാം എന്നീ രാശികള്‍ നരരാശികള്‍ എന്നറിയപ്പെടുന്നു
.
ചതുഷ്പാദ രാശികള്‍
മേടം, ഇടവം, ചിങ്ങം, ധനു ഉത്തരാര്‍ദ്ധം , മകരം പൂര്‍വ്വാ‍ര്‍ദ്ധം എന്നിവ.

കാല പുരുഷ അവയവങ്ങള്‍
മേടം - ശിരസ്സ് ഇടവം - ഉരസ്സ്( കഴുത്തു മുതല് ഹൃദയം വരെ) മിഥുനം - ഹൃദയം ചിങ്ങം - വയര് കന്നി - വസ്ത്രമുടുക്കുന്ന അരക്കെട്ട് തുലാം - വസ്തി ( നാഭി മുതല് ജനനേന്ദ്രിയം വരെ) വൃശ്ചികം - ജനനേന്ദ്രിയം ധനു - തുടകള് മകരം - കാല് മുട്ട് കുംഭം - കണങ്കാല് മീനം - പാദം


ശരീരത്തെ ക്രമത്തില്‍ മേടം മുതല്‍ 12രാശികളാക്കി ഭാഗിച്ചിരിക്കുന്നു

1. ശിരസ്,
2. മുഖം,
3. കഴുത്ത്.
4. ചുമലുകള്‍.
5. മാറിടം.
6. വയറ്.
7. പൊക്കിളിനുതാഴെയുള്ളപ്രദേശം.
8. ഗുഹ്യപ്രദേശം,
9. തുടകള്‍.
10. മുട്ടുകള്‍.
11. കണങ്കാലുകള്‍.
12. കാലടികള്‍.


ഭാവങ്ങള്‍
1. ഒന്നാംഭാവം -ശരീരം,യശ്ശസ്സ്,സ്ഥിതി,ജയം
2. രണ്ടാംഭാവം-ധനം,കണ്ണ്,വാക്ക്,കുടുംബം,വിദ്യ
3. മൂന്നാംഭാവം-ധൈര്യം,വീര്യം,സഹോദരന്‍,സഹായം,പരാക്രമം
4. നാലാംഭാവം-ഗൃഹം,വാഹനം,വെള്ളം,മാതുലന്‍,ബന്ധുക്കള്‍
5. അഞ്ചാംഭാവം-ബുദ്ധി,പുത്രന്‍,മേധാ.പുണ്യം,പ്രതിഭ
6. ആറാംഭാവം-വ്യാധി,കള്ളന്‍,വിഘ്നം,മരണം
7. ഏഴാംഭാവം-ഭാര്യ,യാത്ര,കാമവിശേഷം,നഷ്ടധനം
8. എട്ടാംഭാവം -മരണം,ദാസന്മാര്‍,ക്ലേശം
9. ഒമ്പതാംഭാവം-ഗുരുജനം,ഭാഗ്യം,ഉപാസന
10. പത്താംഭാവം-തൊഴില്‍,അഭിമാനം
11. പതിനൊന്നാംഭാവം-വരുമാനം,ദു;ഖനാശം
12. പന്ത്രണ്ടാംഭാവം-ചിലവ്,പാപം,സ്ഥാനഭ്രംശം
ഈ ഭാവങ്ങളില്‍ ശുഭന്മാര്‍ നിന്നാല്‍ ഗുണവും,അശുഭന്മാര്‍ നിന്നാല്‍ ദോഷവും ആണ് ഫലം

No comments:

Post a Comment