Monday, August 19, 2013

വീടിന്റെ പ്രധാനവാതില്‍ വാസ്തു ശാസ്ത്രം അനുസരിച്ച്

ഒരു വീടിന്റെ കാര്യത്തില്‍ വാസ്തുവിന് മുഖ്യസ്ഥാനമുണ്ട്. വീടിന്റെ പ്രധാന വാതിലിന്റെ കാര്യത്തിലും വാസ്തു പറയുന്ന ചില കാര്യങ്ങളുണ്ട്. വീടിന്റെ ഐശ്വര്യത്തിന് ഇവ വളരെ പ്രധാനമാണുതാനും. വീടിന്റെ പ്രധാന വാതിലിനും പടിവാതിലിനുമെല്ലാം പൊട്ടലുകളോ വിള്ളലുകളോ ഉണ്ടാകരുത്.

പ്രധാന വാതില്‍ തേക്ക്, ഈട്ടി പോലുള്ള വില കൂടിയ തടികള്‍ കൊണ്ടു നിര്‍മിക്കുന്നതാണ് നല്ലത്. പ്രധാന വാതിലിനോടു ചേര്‍ന്ന് മാര്‍ബിളിലോ മറ്റോ നിര്‍മിച്ച രണ്ടോ മൂന്നോ സ്റ്റെപ്പുകളുണ്ടാകുന്നതു നല്ലതാണ്. ഇത് ഐശ്വര്യദേവതയെ വീട്ടിലേക്കു ക്ഷണിയ്ക്കുന്നുവെന്നാണ് വിശ്വാസം.

പ്രധാന വാതിലിനു സമീപത്തായി ചെരിപ്പുകള്‍ വയ്ക്കരുത്. 

ക്ലോക്ക് വൈസ് ദിശയില്‍ വാതില്‍ തുറക്കണം. ഇത് വിപരീത ദിശയിലാണെങ്കില്‍ കരിയറില്‍ പ്രശ്‌നങ്ങളുണ്ടാക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്കും ഇത് വഴിയൊരുക്കും. വീടിന്റെ പ്രധാന വാതില്‍ തുറക്കുന്നത് തെക്കുദിശയിലേക്കാണെങ്കില്‍ ദോഷങ്ങള്‍ ഒഴിവാക്കാന്‍ ഒരു ബാല്‍ക്കണി വേണം. കിഴക്കോട്ടും വടക്കുപടിഞ്ഞാറോട്ടും പ്രധാന വാതില്‍ വയ്ക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. മറ്റൊരു വീടിന്റെ പ്രധാന വാതിലിന് അഭിമുഖീകരിച്ച് വീടിന്റെ പ്രധാന വാതില്‍ വരരുത്. ഇത് നല്ലതല്ലെന്നും വാ്‌സ്തു പറയുന്നു.

No comments:

Post a Comment