Thursday, December 6, 2012

ഗര്‍ഭിണികള്‍ അറിയേണ്ട വാസ്തു


ഗര്‍ഭാവസ്ഥയും വാസ്തു ജീവനവുമായി ബന്ധമുണ്ടോ? ഉണ്ട് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഗര്‍ഭിണികള്‍ വാസ്തു ശാസ്ത്രപരമായ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നത് അരിഷ്ടതകള്‍ ഒഴിവാക്കുമെന്നാണ് ഇവരുടെ അഭിപ്രായം.


കുട്ടികള്‍ ഉടന്‍ വേണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികള്‍ വടക്ക് പടിഞ്ഞാറ് ദിക്കിലുള്ള (വായുകോണില്‍‍) മുറിയില്‍ കഴിയുന്നതാണ് ഉത്തമം. ഗര്‍ഭം ധരിച്ചു കഴിഞ്ഞാല്‍ പിന്നെ വീടിന്‍റെ തെക്ക് കിഴക്ക് ദിക്കിലുള്ള മുറിയില്‍ കഴിയാന്‍ വാസ്തു വിദഗ്ധര്‍ ഉപദേശിക്കാറില്ല.

തെക്ക് കിഴക്ക് മൂല അഗ്നി കോണായതിനാലാണ് ഗര്‍ഭിണികള്‍ ഈ ഭാഗത്തുള്ള മുറിയില്‍ കഴിയുന്നത് വാസ്തു ശാസ്ത്രം പ്രോത്സാഹിപ്പിക്കാത്തത്. ഗര്‍ഭിണികളുടെ ശരീരോഷ്മാവ് സാധാരണക്കാരില്‍ നിന്നും അധികമായിരിക്കും; കുട്ടിയുടെ ശരീരതാപം പുറന്തള്ളുന്നതും അമ്മയിലൂടെയാണല്ലോ. ഈ അവസരത്തില്‍ അഗ്നികോണില്‍ കഴിയാതിരിക്കുകയാണ് ഉത്തമമെന്ന് വാസ്തു വിദഗ്ധര്‍ ഉപദേശിക്കുന്നു.

ഗര്‍ഭിണിയായ ശേഷം ആദ്യ നാല് മാസങ്ങളിലാണല്ലോ കുട്ടിയുടെ അവയവങ്ങള്‍ രൂപപ്പെടുക. ഈ അവസരത്തില്‍ ഗര്‍ഭിണി വീടിന്‍റെ വടക്ക് കിഴക്ക് (ഈശാനകോണ്‍) ഭാഗത്തുള്ള മുറി ഉപയോഗിക്കുന്നതാണ് ഉത്തമം. സൂര്യ രശ്മിയിലെ ആദ്യ മൂന്ന് നിറങ്ങളായ വയലറ്റ്, ഇന്‍ഡിഗോ, നീല എന്നീ നിറങ്ങള്‍ രോഗമുക്തിയും മനോശാന്തിയും നല്‍കുമെന്നാണ് കരുതുന്നത്.

ഗര്‍ഭിണികള്‍ കഴിയുന്ന മുറിയില്‍ രാത്രിയില്‍ നീല നിറത്തിലുള്ള ഒരു സീറോ ബള്‍ബ് വേണം പ്രകാശിപ്പിക്കാന്‍. ഇന്‍ഡിഗോയ്ക്ക് വേദനയെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്നാണ് കണക്കാക്കുന്നത്. വയലറ്റ് നിറത്തിന് എല്ലുകളുടെ വളര്‍ച്ചയെയും ശരീരത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ നിലയെയും അനുകൂലമാക്കാനുള്ള കഴിവ് ഉള്ളതായും വിദഗ്ധര്‍ പറയുന്നു. അതിനാല്‍ ഗര്‍ഭകാലത്ത് ഈ നിറങ്ങളുടെ സാന്നിധ്യവും നല്ലതായിരിക്കും. 

ഭൂഭ്രമണം മൂലം കിഴക്കും പടിഞ്ഞാറും താപമയമായിരിക്കും. അതിനാല്‍ ഗര്‍ഭിണികള്‍ ഈ ദിക്കിലേക്ക് തലവച്ച് കിടക്കുന്നത് ആശാസ്യമായിരിക്കില്ല. ഭൂമിയുടെ കാന്തിക ധ്രുവങ്ങള്‍ക്ക് അനുസൃതമായി തെക്കോട്ട് തലവയ്ക്കുന്നതായിരിക്കും ഉത്തമം.

No comments:

Post a Comment