Thursday, December 6, 2012

തെരുവ്, ഗുണവും ദോഷവും


വീടുവയ്ക്കാനുള്ള സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ അടുത്ത് ഒരു തെരുവ് ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. തെരുവിനെ അഭിമുഖീകരിക്കുന്ന സ്ഥലത്ത് വീട് വയ്ക്കുന്നത് താമസസ്ഥലത്തേക്കുള്ള ഊര്‍ജ്ജ പ്രവാഹത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കിയേക്കാമെന്ന് വാസ്തു വിദഗ്ധര്‍ പറയുന്നു.

ഒരു സ്ഥലം 12 ദിശകളില്‍ തെരുവിനെ അഭിമുഖീകരിക്കാം. ഇതില്‍ നാല് ദിശകളില്‍ പ്രത്യേക ഗുണ-ദോഷ ഫലങ്ങള്‍ ഇല്ല. നാല് ദിശകളില്‍ ഗുണവും നാല് ദിശകളില്‍ ദോഷവും ഉണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

വടക്ക് കിഴക്ക് ദിശയ്ക്ക് വടക്കാണ് തെരുവിനെ അഭിമുഖീകരിക്കുന്നത് എങ്കില്‍ അവിടെ നിര്‍മ്മിതിക്ക് നല്ലതാണ്. വ്യാപാര പുരോഗതി, സ്ത്രികള്‍ക്ക് ഉന്നതി, സമൃദ്ധി എന്നിവ ഫലം. അല്ലെങ്കില്‍ വടക്ക് കിഴക്ക് ദിശയ്ക്ക് കിഴക്കാണ് അഭിമുഖീകരിക്കുന്നത് എങ്കില്‍ പുരുഷന്‍‌മാര്‍ക്ക് ഉത്തമം. ജീവിതോന്നതി പ്രതീക്ഷിക്കാം.

തെക്ക് കിഴക്ക് ദിശയ്ക്ക് തെക്കും വടക്ക് പടിഞ്ഞാറ് ദിശയ്ക്ക് പടിഞ്ഞാറും തെരുവിനെ അഭിമുഖീകരിക്കുന്ന സ്ഥലങ്ങള്‍ നല്ല ഫലം നല്‍കും.

എന്നാല്‍, തെക്ക് കിഴക്ക് ദിശയ്ക്ക് തെക്ക്, വടക്ക് പടിഞ്ഞാറ് ദിശയ്ക്ക് വടക്ക് എന്നീ ഭാഗങ്ങളിലാണ് തെരുവിനെ അഭിമുഖീകരിക്കുന്നത് എങ്കില്‍ ദോഷഫലങ്ങളാണ് ഉണ്ടാവുക. ഈ സ്ഥലങ്ങളില്‍ നിര്‍മ്മിതി നടത്തിയാല്‍ അധിക ചെലവും അസ്ഥിരതയുമായിരിക്കും ഫലം.

തെക്ക് പടിഞ്ഞാറ് ദിശയ്ക്ക് തെക്ക്, തെക്ക് പടിഞ്ഞാറ് ദിശയ്ക്ക് പടിഞ്ഞാറ് എന്നീ വശങ്ങളില്‍ തെരുവിനെ അഭിമുഖീകരിക്കുന്ന ഭൂമിയില്‍ നിര്‍മ്മിതി നടത്താതിരിക്കുകയാണ് ഉത്തമം.

No comments:

Post a Comment