Tuesday, July 23, 2013

എറണാകുളം ശിവക്ഷേത്രം

എറണാകുളം നഗരമദ്ധ്യത്തില് സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രമാണ് എറണാകുളം ശിവക്ഷേത്രം.പരശുരാമനാല് പ്രതിഷ്തിതമായ കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളില് ഒന്നാണിത്.ശിവനാണ് മുഖ്യ പ്രതിഷ്ഠ.പണ്ട് ക്ഷേത്രം ചേരാനെല്ലൂര് കര്ത്താക്കന്മാരുടെ വകയായിരുന്നു. കര്ത്താക്കന്മാരും കൊച്ചി രാജാക്കന്മാരും ആണ്‌‍ ക്ഷേത്രത്തിലെ നിര്മ്മാണപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കിയിട്ടുള്ളത്. ശിവക്ഷേത്രത്തിന് മുന്നിലായി ഹനുമാന് കോവിലും, വടക്ക് വശത്തായി സുബ്രഹ്മണ്യകോവിലും സ്ഥിതി ചെയ്യുന്നു.
ഗണപതി,ശാസ്താവ്,കിരാതമൂര്ത്തി,ദക്ഷിണാമൂര്ത്തി,സുബ്രഹ്മണ്യന്,ശ്രീരാമന്,ഹനുമാന്,ശ്രീകൃഷ്ണന്,നാഗരാജാവ് എന്നിവ ഉപപ്രതിഷ്ട്കളാണ്ക്ഷേത്രത്തിനെ സംബന്ധിക്കുന്ന ഐതിഹ്യം ഇപ്രകാരമാണ്ദ്വാപരയുഗത്തില് കുലമുനി എന്നുപേരായ ഒരു മുനി ഹിമാലയത്തില് തപസ്സനുഷ്ഠിച്ചിരുന്നു. ആശ്രമത്തിലേയ്ക്കാവശ്യമുള്ള ഹോമദ്രവ്യങ്ങള് ശേഖരിക്കാന് വനത്തില്പ്പോയ മുനികുമാരനെ ഒരു കൃഷ്ണസര്പ്പം ദംശിച്ചു. ദംശനമേറ്റ മുനികുമാരന് സര്പ്പത്തെ കുരുക്കിട്ടുപിടിച്ചു. കുരുക്കിലകപ്പെട്ട നാഗം ചത്തുപോയി. കുലമുനി ഇതറിഞ്ഞ് വനത്തില് എത്തി. ഒരു ജീവനെ ഹിംസിച്ച നീ ഒരു ഘോരസര്പ്പമായി മാറട്ടെ എന്ന് ശപിച്ചു. മുനി കുമാരന് നാഗര്ഷി എന്നുപേരായ ഒരു നാഗമായി മാറി. ശാപമോക്ഷവും കൊടുത്തു. ഇവിടെനിന്ന് കിഴക്ക് ദിക്കിലായി ഇലഞ്ഞിമരച്ചുവട്ടില് നാഗം പൂജ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ശിവലിംഗമുണ്ട്. വിഗ്രഹം പൂജ നടത്തുവാനായി നീ വാങ്ങി ദക്ഷിണ ദിക്കിലേക്ക് പോകുക. ഒരു സ്ഥലത്ത് വച്ച് നീ പൂജ ചെയ്യുമ്പോള് വിഗ്രഹം അവിടെ ഉറച്ചുപോകും. അവിടെ വച്ച് നീ ശാപമോചിതനാകും. നാഗര്ഷി ശിവലിംഗവുമായി ദക്ഷിണദിക്കിലേക്ക് യാത്രയായി.
എറണാകുളത്തെത്തി. വൃക്ഷത്തണലില് വിഗ്രഹത്തെ വച്ചിട്ട് കുളത്തിലിറങ്ങി കുളിച്ച് വന്ന് പൂജ ചെയ്തു. രാവിലെ കുളക്കടവില് കുളിക്കാന് എത്തിയവര് ഒരു ഭീകരജീവി നടത്തുന്ന പൂജ കണ്ട് ഭയന്ന് ആളുകളെ വിളിച്ചുകൂട്ടി. അവര് എത്തി നാഗര്ഷിയേ ഉപദ്രവിക്കുവാന് തുടങ്ങിയതോടെ ശിവലിംഗവുമായി രക്ഷപ്പെടാന് ശ്രമിച്ച നാഗര്ഷിക്ക് ശിവലിംഗം അവിടെ ഉറച്ചിരിക്കുന്നതായി കണ്ടു. ശിവലിംഗത്തിന് മുന്നില് സാഷ്ടാംഗപ്രണാമം നടത്തി നാഗര്ഷി ശാപമോചിതനായി.ദേശാധിപനായ തൂശത്തുകൈമളെ വിവരം അറിയിക്കുകയും ശിവലിംഗം ഇരുന്ന സ്ഥാനത്ത് ഒരു ക്ഷേത്രം പണിയിക്കുകയും ചെയ്തതായിട്ടാണ് ഐതിഹ്യം.

രാവിലെ നാല് മണിക്ക് നട തുറക്കും. നിര്മാല്യദര്ശനത്തിനുശേഷം അഭിഷേകവും മലര്നിവേദ്യവും നടക്കും. അഞ്ചു പൂജകള് പതിവുണ്ട്. മൂന്നു ശീവേലിയുമുണ്ട്. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള് ആയിരത്തൊന്ന് കുടം ജലാഭിഷേകവും കതിനവെടിയും എള്ളുകൊണ്ടുള്ള തുലാഭാരവുമാണ്. ശ്രീപാര്വതി ചൈതന്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കിഴക്കേനടയില് വിളക്ക് വച്ചാല് മംഗല്യഭാഗ്യമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.എറണാകുളം ക്ഷേത്രത്തിലെ ഉത്സവം മകര മാസത്തിലാണ്. ഏഴ് ദിവസം നീണ്ടുനിര്ക്കുന്ന ഉത്സവം തിരുവാതിര ആറാട്ടോടുകൂടി പര്യവസാനിക്കുന്നു. ഗംഭീര ആനയെഴുന്നള്ളിപ്പും മേളവും വിവിധ കലാപരിപാടികളും ഉത്സവത്തിന് മാറ്റുകൂട്ടുന്നു.

No comments:

Post a Comment