Monday, June 29, 2015

സര്‍വകാര്യസിദ്ധിക്ക്‌ താന്ത്രിക്‌ യോഗ

തന്ത്രയോഗം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഭാരതത്തിന്റെ പ്രാചീനവിദ്യയായ തന്ത്രശാസ്‌ത്രവും മഹര്‍ഷി പതഞ്‌ജലി ആവിഷ്‌കരിച്ച യോഗസൂത്രങ്ങളും തമ്മിലുള്ള സമന്വയമാകുന്നു. താന്ത്രികവിദ്യയുടെ പ്രാധാന്യം സഹസ്രാബ്‌ദങ്ങളായി മനസിലാക്കിയവരാണ്‌ ഭാരതീയ ഋഷിമാര്‍ ആര്‍ഷസംസ്‌കൃതിയുടെ അടിസ്‌ഥാനംതന്നെ താന്ത്രികസംസ്‌കാരമാകുന്നു. ''തന്‍മയത്വേന തരയതേ ഇതി തന്ത്രശബ്‌ദ സൂചിത:'' എന്നാണ്‌ പ്രമാണം. യാതൊന്ന്‌ തന്‍മയീഭാവം കൊണ്ട്‌ രക്ഷനല്‍കുന്നുവോ അതിനെ ആരാധിക്കലാണ്‌ ''തന്ത്ര''. പ്രപഞ്ചശക്‌തിയുടെ സമഗ്രമായ ആരാധനയാണ്‌ താന്ത്രികവിദ്യയില്‍ പ്രകടമാകുന്നത്‌. അതിപ്രാപീന വൈദികകാലഘട്ടത്തിനു ശേഷമാണ്‌ നാം തന്ത്രശാസ്‌ത്രത്തെ ആവിഷ്‌കരിക്കുന്നത്‌.
വേദങ്ങള്‍ എന്ന വാക്കിന്റെ അര്‍ഥം വദിക്കപ്പെട്ടത്‌ എന്ന്‌ ആകുന്നു. വദിക്കുക എന്നാല്‍ പറയുക എന്നര്‍ഥം. തലമുറ തലമുറകളായി വായ്‌മൊഴിയിലൂടെ നിലനിന്നു പോന്നിരുന്ന അറിവുകളുടെ സമാഹാരങ്ങളാണ്‌ വേദങ്ങള്‍. പ്രകൃതിയെക്കുറിച്ച്‌, സസ്യങ്ങളെക്കുറിച്ച്‌, കാറ്റിനെയും മഴയെയുംകുറിച്ച്‌, കൃഷിയെക്കുറിച്ച്‌, മനുഷ്യജീവിതത്തിന്റെ സമഗ്രഭാവങ്ങള്‍ എല്ലാത്തിനെയും കുറിച്ച്‌ ക്രോഡീകരിക്കപ്പെട്ട അമൂല്യവിവരങ്ങളാണ്‌ ചതുര്‍വേദങ്ങളായി രൂപഭാവം പ്രാപിച്ചത്‌. അനേകായിരം വര്‍ഷങ്ങള്‍ ഈ ജ്‌ഞാനത്തെ ചുറ്റിപ്പറ്റിയാണ്‌ മനഷ്യസമൂഹം ജീവിതം മുന്നോട്ടു നയിച്ചിരുന്നത്‌. എല്ലാവര്‍ഷവും പന്ത്രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഒരു കാലയളവില്‍ ഒരു ദേശത്തെ ജനസമൂഹം ഒന്നിച്ചുകൂടി പ്രകൃത്യാരാധന നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ ആരാധനയുടെ പരിഷ്‌കൃതരൂപമാണ്‌ പില്‍ക്കാലത്ത്‌ യാഗങ്ങളായി പരിണമിച്ചത്‌. ഇങ്ങനെ വര്‍ഷത്തിലൊരു കാലഘട്ടത്തില്‍ നടത്തുന്ന യാഗം ഒഴിവാക്കിയാല്‍ മറ്റു കാലം മുഴുവന്‍ നിത്യജീവിതത്തില്‍ മുഴുകി കഴിഞ്ഞിരുന്നതാണ്‌ അന്നത്തെ സമൂഹത്തിന്റെ പ്രത്യേകത.
യജ്‌ഞശാലകള്‍ കെട്ടി വര്‍ഷത്തില്‍ ഒരു പ്രാവശ്യം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന യാഗങ്ങള്‍ നടത്തുന്ന രീതിയില്‍ നിന്നും നിത്യാരാധനയുടെ മാര്‍ഗത്തിലേക്ക്‌ മനുഷ്യര്‍ മാറുന്ന കാലഘട്ടമാണ്‌ ഒരു പുതിയ സംസ്‌കാരത്തിന്‌ തുടക്കം കുറിച്ചത്‌. വിഗ്രഹങ്ങളില്‍ ശക്‌തിസന്നിവേശം നടത്തി പ്രപഞ്ചശക്‌തികളുടെ തന്‍മയീഭാവമായി ആ വിഗ്രങ്ങളെ ആരാധിക്കുന്ന രീതിയാണ്‌ പിന്നീട്‌ നിലവില്‍ വന്നത്‌. വിഗ്രഹം എന്നതിനര്‍ഥം വിശേഷേണ ഗ്രഹിക്കുന്നത്‌ എന്നാണ്‌.
പ്രാപഞ്ചിക മഹാശക്‌തിയെ ഒരു മൂര്‍ത്തീഭാവത്തില്‍ വിശേഷാല്‍ അറിയുകയാണ്‌ ഈ ക്രിയയിലൂടെ നാം ചെയ്യുന്നത്‌. യാഗാഗ്നിയില്‍ സമിത്തും, നെയ്യും ഹവിസ്സും അര്‍പ്പിച്ച്‌ പ്രകൃതിശക്‌തിയെ ആരാധിച്ചിരുന്ന സ്‌ഥാനത്ത്‌ സവിശേഷമായ മുദ്രകളും സുഗന്ധദ്രവ്യങ്ങളും വിശിഷ്‌ടഭോജ്യവസ്‌തുക്കളും മൂര്‍ത്തി സങ്കല്‌പത്തിനായ്‌ അര്‍പ്പിച്ചുകൊണ്ട്‌ പൂജാവിധികള്‍ നിലനില്‍ വന്നു. അങ്ങനെ ഒരു മഹാസംസ്‌കാരം നിലവില്‍ വന്നു. ഇന്നും നാനാഭാവങ്ങളിലൂടെ അത്‌ അനുസ്യുതം തുടരുന്നു. അതാണ്‌ താന്ത്രികവിദ്യ എന്ന മഹത്തായ അനുഷ്‌ഠാനമാര്‍ഗം. മഹാത്മാവായ പതഞ്‌ജലിമഹര്‍ഷി ആവിഷ്‌കരിച്ച മഹത്തായ പാഠ്യപദ്ധതിയാണ്‌ യോഗസൂത്രങ്ങള്‍. ബാഹ്യവ്യായമമുറകളും ആന്തരിക മഹാധ്യാനങ്ങളും സമ്മിശ്രമായ യോഗാനുഷ്‌ഠാനപദ്ധതി ഇന്ന്‌ ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നതായി കാണാം.
ഇന്ന്‌ നിത്യജീവിതത്തിലെ ഏതു പ്രശ്‌നവും താന്ത്രികവിദ്യയും യോഗാനുഷ്‌ഠാനവുംകൊണ്ട്‌ ഫലപ്രദമായി തരണംചെയ്യാനാകും. ഏത്‌ ജീവിതാഗ്രഹവും തന്ത്രയോഗായിലൂടെ നേടിയെടുക്കുന്നതിനും സാധിക്കും. താന്ത്രികസാധനകളുടെ കൃത്യതയും സൂക്ഷ്‌മതയും അതീന്ദ്രിയശക്‌തിയും, അതോടൊപ്പം യോഗവിദ്യയുടെ അത്ഭുതഫലസിദ്ധിയും ഒത്തുചേരുമ്പോള്‍ ഏത്‌ ലക്ഷ്യവും സാധിപ്പിക്കുന്നതിന്‌ ശക്‌തിമത്തായ താന്ത്രിക്‌യോഗ എന്ന മഹാപ്രസ്‌ഥാനമായി അതു രൂപാന്തരം പ്രാപിച്ചിരിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ ഏത്‌ ആഗ്രഹവും സാധിക്കുന്നതിന്‌ അവലംബിക്കാവുന്ന ഒറ്റ മാര്‍ഗമേയുള്ളൂ- താന്ത്രിക്‌യോഗ. നിങ്ങള്‍ നേരിടുന്ന ഏതു പ്രശ്‌നത്തെയും തരണം ചെയ്യാന്‍ കഴിയുന്ന ഒരു വഴിയേയുള്ളൂ- താന്ത്രിക്‌യോഗ.
ചരിത്രത്തിലെ മഹാവ്യക്‌തികള്‍, സാമ്രാജ്യങ്ങളുടെ നായകരായിരുന്ന ചക്രവര്‍ത്തികള്‍, മഹാപ്രതിഭകള്‍, കലാരംഗത്തെ വിസ്‌മയപ്രതിഭകള്‍, അവതാരപുരുഷന്മാര്‍ എല്ലാവരും താന്ത്രിക്‌യോഗയുടെ പ്രയോക്‌താക്കളായിരുന്നു. ഉപമിച്ചാല്‍ ഇതിനു തുല്യമായി മറ്റൊരു മാര്‍ഗവും കണ്ടെത്താനായില്ല. ഇതിനു സമാനമായ മറ്റൊരു അതീന്ദ്രിയ മാസ്‌മരികവിദ്യയില്ല. ഇതുപോലൊരു അത്ഭുതപ്രസ്‌ഥാനം ചരിത്രവഴികളില്‍ ഉരുത്തിരിഞ്ഞിട്ടേയില്ല. ഇപ്രകാരം അതുല്യരാജകീയ ആരാധനാമാര്‍ഗമായ താന്ത്രിക്‌യോഗ ഏതൊരാള്‍ക്കും പഠിക്കാവുന്നതേയുള്ളൂ. സാമാന്യബോധവും യുക്‌തിയും അറിവും ആരോഗ്യസ്‌ഥിതിയുമുള്ള ഏതൊരു വ്യക്‌തിത്വവും തന്ത്രയോഗാ പഠനത്തിലൂടെ ഫലങ്ങള്‍ ഇങ്ങനെ ക്രോഡീകരിക്കാം: ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ എല്ലാം മാറുന്നു. സര്‍വകാര്യങ്ങളിലും അടിസ്‌ഥാനപരമായ ജ്‌ഞാനമുണ്ടാകും. മനോഗതങ്ങള്‍ സാധിക്കുന്നതാണ്‌.
ഇച്‌ഛാശക്‌തികൊണ്ട്‌ കാര്യങ്ങള്‍ സാധിക്കാനാവും. അത്ഭുതകരമായ അതീന്ദ്രിയശക്‌തികള്‍ ഉണരുന്നു. ദൂരശ്രവണസിദ്ധി, പരചിത്തജ്‌ഞാനം തുടങ്ങിയ അപൂര്‍വമായ അനുഭൂതികള്‍ ഇതെല്ലാം തന്ത്രയോഗാപഠനത്തിലൂടെ വന്നു ചേരുന്നതായിട്ട്‌ പൂര്‍വികാചാര്യന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ അത്ഭുതകരമായ കാര്യസിദ്ധി മാര്‍ഗങ്ങള്‍ നമ്മുടെ മുന്‍പിലുണ്ടായിരിക്കെ നാം എന്തിനാണ്‌ പലതരം പരീക്ഷണങ്ങള്‍ നടത്തുന്നത്‌? കേവല കാര്യസാദ്ധ്യത്തിനു മാത്രമാണെങ്കില്‍പോലും ഇത്രയും ഫലപ്രദമായ മറ്റൊന്നുമില്ലെന്ന്‌ മഹര്‍ഷിമാര്‍ തറപ്പിച്ചുപറയുന്നു. ആകയാല്‍ താന്ത്രിക്‌യോഗായുടെ പഠനപ്രചാരണങ്ങള്‍ ഒരു ലക്ഷ്യമായിത്തന്നെ നാം ഏറ്റെടുത്തു നടത്തേണ്ടിയിരിക്കുന്നു. ഈ ആധുനിക കാലഘട്ടത്തില്‍ തിരക്കേറിയ മനുഷ്യജീവിതത്തില്‍ ലക്ഷ്യപ്രാപ്‌തിക്കും മനശാന്തിക്കും ശാശ്വതമായ സ്വച്‌ഛതയ്‌ക്കും ആനന്ദത്തിനും ആശ്രയിക്കാവുന്ന ഏറ്റവും വിശിഷ്‌ടമാര്‍ഗം തന്നെയാണ്‌ തന്ത്രയോഗ. ഭൗതികജീവിതത്തില്‍ രാജകീയ ഐശ്വര്യങ്ങള്‍ നേടിത്തരുന്നതോടൊപ്പം ആത്മീയ ആനന്ദത്തിന്റെ അളവറ്റ ഉടവിടമായും താന്ത്രിക്‌യോഗ നിലകൊള്ളുന്നു. അങ്ങനെ വിശിഷ്‌ടമായ ഈ മാര്‍ഗത്തിലേക്ക്‌ കടന്നുവരുന്നതിനും സര്‍വതോന്മുഖമായ അഭിവൃദ്ധി നേടുന്നതിനും ഏവര്‍ക്കും കഴിയുമാറാകട്ടെ.

No comments:

Post a Comment