Tuesday, July 16, 2013

ഭവനനിര്‍മ്മാണം വാസ്‌തുവിധിപ്രകാരം

ഒരു വീട്‌ അല്ലെങ്കില്‍ ഒരു ബഹുനിലമന്ദിരം, പണിതുടങ്ങിക്കഴിയുമ്പേള്‍തന്നെ സാമ്പത്തികചെ്െലവിനെ പഴിച്ചുതുടങ്ങുന്നു. തുടക്കം മുതലേ കണക്കുകള്‍ പിഴയ്‌ക്കുന്നതോടെ തുടര്‍ന്നുള്ള പണി സാമ്പത്തികമായി എത്രത്തോളം ലാഭിക്കണമോ അതിലുമപ്പുറം ലക്ഷ്യം കണ്ട്‌ ''മേസ്‌തിരിയോട്‌'' അല്‍പ്പസ്വല്‍പ്പം വിട്ടുവീഴ്‌ചകള്‍ നിര്‍മ്മാണക്കാര്യത്തിലാവാമെന്ന ദു:സൂചനകള്‍ നല്‍കുന്നു. ഇത്‌ കേള്‍ക്കേണ്ടതാമസം ലാഭത്തില്‍ മാത്രം കണ്ണുള്ള മേസ്‌തിരിയാണെങ്കില്‍ അയാള്‍ ഉപയോഗിക്കുന്ന നിര്‍മ്മാണവസ്‌തുക്കളില്‍ ''കഠിന''മായ വെട്ടിക്കുറവ്‌ വരുത്തി ആ കാശ്‌ സ്വന്തം പോക്കറ്റിലും വായ്‌ത്തലപ്പുകൊണ്ടുള്ള ലാഭം എന്നത്‌ കെട്ടിട ഉടമയ്‌ക്കും നല്‍കുന്നു. ഇവിടെ സംഭവിക്കുന്നത്‌ രണ്ട്‌ കാര്യങ്ങളാണ്‌. ഒന്ന്‌ സാമ്പത്തികമായി വലിയ നേട്ടമില്ലാതാവുന്നു. കെട്ടിടത്തിന്‌ ഭാവിയില്‍ വരുന്ന കേടുപാടുകള്‍ക്ക്‌ മേസ്‌തിരിയല്ല- മറിച്ച്‌ താന്‍ തന്നെയാണ്‌ കാരണമെന്ന്‌ മേസ്‌തിരിയുടെ സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നു.

നിര്‍മ്മാണഘട്ടം
വീട്‌ എന്നത്‌ ആദ്യം രൂപപ്പെടുന്നത്‌ മനസ്സിലാണ്‌. ആ ചിത്രം ചലിച്ചു തുടങ്ങുന്നത്‌ ഭൂമി തെരഞ്ഞെടുത്ത്‌ തറയ്‌ക്ക് കുറ്റിയടിക്കുന്നതു മുതലാണ്‌. തറയ്‌ക്ക് കുറ്റിയടിക്കുമ്പോള്‍ മഹാദിക്കുകളിലേതെങ്കിലുമൊന്നില്‍ തിരിഞ്ഞിരിക്കുന്ന രീതിയിലായിരിക്കണം. (അതായത്‌ കിഴക്ക്‌, പടിഞ്ഞാറ്‌, തെക്ക്‌, വടക്ക്‌ എന്നിവയില്‍) വടക്ക്‌ നോക്കിവച്ച്‌ കര്‍ണ്ണം തിരിച്ച്‌ വേണം കുറ്റിയടിച്ചു തുടങ്ങേണ്ടത്‌. ശരിയായ വാസ്‌തുവിധിപ്രകാരം ആദ്യമായി നല്ല ഭൂമി, ഉറപ്പ്‌, കാറ്റിന്റെ ഗതി, കാഴ്‌ച, സൗകര്യം, ഐശ്വര്യം ഇവയുള്ള സ്‌ഥാനം കണ്ടെത്തി അവിടെ വാസ്‌തുപൂജ, വാസ്‌തുബലി, ഗണപതിപൂജ ഇവ ചെയ്‌ത് മാത്രം ഗൃഹനിര്‍മ്മാണത്തിന്‌ തുടക്കമിടണം. ഉള്ളിലെ അളവില്‍ പുറം കുറ്റിയടിച്ച്‌ വീടിന്റെ ചുറ്റളവ്‌ നഷ്‌ടപ്പെടാതെ നോക്കണം. കുറ്റിയടിക്കുന്നയാള്‍ക്ക്‌ വീടിന്റെ രൂപം മനസ്സില്‍ തെളിയണം. അളവില്‍ ശ്രദ്ധയുള്ളവനുമായിരിക്കണം. മദ്യസേവ നടത്തി ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യാന്‍ അനുവദിക്കരുത്‌.

അടിത്തറ
തറയ്‌ക്ക് കീറുന്നത്‌ (കിളയ്‌ക്കുന്നത്‌) നല്ല ഉറപ്പേറിയ മണ്ണ്‌ കാണുന്നതുവരെയോ അല്ലെങ്കില്‍ ചെങ്കല്‍ തുടങ്ങുന്നതുവരെയോ താഴ്‌ത്തണം. എത്ര ഉറപ്പോടെയുള്ള മണ്ണാണെങ്കിലും രണ്ടടി (2 എഫ്‌.ടി)യില്‍ കുറയാത്ത ആഴം തറക്കെട്ടിന്‌ വേണം.
ഒന്നില്‍ക്കൂടുതല്‍ നിലയുള്ള മാളികവീടുകളാണെങ്കില്‍, വീടിന്റെ ഫാഷന്‍ അനുസരിച്ച്‌ ഒടിവുകളും വളവുകളും കൂടുതലുണ്ടെങ്കില്‍ വീടിന്റെ തറയിലേക്കുള്ള ഭാരം കൂടും. കാരണം ഇത്തരം വീടുകള്‍ക്ക്‌ വിലങ്ങനെയുള്ള വലിയ ബീമുകള്‍ അധികമായിരിക്കും. അതുകൊണ്ടുതന്നെ കരിങ്കല്‍ ഉപയോഗിച്ച്‌ കെട്ടുന്ന തറകള്‍ സിമന്റ്‌ ഉപയോഗിച്ച്‌ ബലപ്പെടുത്തി ശരിയായി ഉറപ്പിക്കണം. തറയ്‌ക്കുള്ളില്‍ മണ്ണ്‌, പൂഴി ഇവ നിറച്ച്‌ നല്ലവണ്ണം വെള്ളമൊഴിച്ച്‌ തറയിലേക്ക്‌ ഇറങ്ങാന്‍ അവസരമൊരുക്കണം. ശേഷം തറ ഉയരത്തില്‍നിന്ന്‌ അരയടിയില്‍ കുറയാതെയും, പത്തുമുതല്‍ പന്ത്രണ്ടിഞ്ചുവരെ വീതിയിലും കമ്പികള്‍ ഇട്ട്‌ ബെല്‍റ്റ്‌ വാര്‍ക്കണം. അഞ്ചുദിവസങ്ങള്‍ക്കുശേഷം മാത്രം ഇതില്‍ കല്‍കെട്ടിത്തുടങ്ങാം. ബെല്‍റ്റ്‌ ഉണങ്ങിത്തുടങ്ങുന്നതിന്‌ മുമ്പ്‌ ഇതില്‍ കല്‍ക്കെട്ടിത്തുടങ്ങരുത്‌. ബെല്‍റ്റ്‌ മൂന്നുനേരം നല്ലവണ്ണം നനയ്‌ക്കണം. നനഞ്ഞുണങ്ങുന്ന ബെല്‍റ്റിന്‌ കൂടുതല്‍ ഭാരം താങ്ങുവാനും ഉറപ്പുനല്‌കാനും കഴിയും.

പാദുകം
പാദുകം അഥവാ വലിച്ചുവെപ്പ്‌ തറയില്‍നിന്ന്‌ മൂന്നിഞ്ച്‌ അകത്തേക്ക്‌ നീക്കിചെയ്‌താല്‍ കെട്ടികത്തിന്റെ ആകെ ഭാരത്തിന്റെ തള്ളല്‍ ബലം ചുമരില്‍ പകുതിയിലേറെ കുറയാനിടവരും. ഇത്‌ ചുമര്‍ പൊട്ടാതിരിക്കാനും തറ പുറം തള്ളാതിരിക്കുന്നതിനും നല്ലതാണ്‌.

ചുമര്‍ പണിയുമ്പോള്‍
ഈയിടെയായി വളരെ ഉയരം കൂടിയ നിര്‍മ്മിതികള്‍ക്കുകൂടി ചെങ്കല്ല്‌ ചെത്താതെ നേരിട്ട്‌ സിമന്റില്‍ പടവ്‌ ചെയ്‌ത് കാണുന്നു. എന്നാല്‍ ഈ രീതി ഒരുതരത്തിലും അനുഗുണമല്ല. ഏതൊരു വസ്‌തുവാകട്ടെ, ചുമര്‍ നിര്‍മ്മിക്കുന്നതിന്‌ ഉപയോഗിക്കുന്നത്‌ ആ വസ്‌തു പുറംഭാഗങ്ങള്‍ എല്ലാ വാട്ടര്‍ ലെവല്‍ ആകുന്നുവോ പ്രസ്‌തുത വസ്‌തുവിന്‌ കൂടുതല്‍ ബലം, ഭാരം വഹിക്കാനുള്ള കഴിവ്‌, പുറംതള്ളല്‍ പ്രവണതയില്ലാതിരിക്കല്‍ എന്നിവ അധികമായിരിക്കും.
കോണ്‍ക്രീറ്റ്‌കാലുകളില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ ചുമര്‍ മുട്ടിക്കാന്‍ ചെങ്കല്ലാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ അഞ്ചു കല്ലുകള്‍ മേലെമേലെ അട്ടിയായി വരുന്ന രീതിയില്‍ മാത്രമേ ഒരേ ദിവസം പടവ്‌ നടത്താവൂ.
ഹോളോബേ്ലാക്‌, ബ്രിക്‌സ്, ഹോള്‍ ഹുരുടീസ്‌ (കുരുടീസ്‌) ഇവ ആറ്‌ എണ്ണത്തിലേറെ ഒരേ ദിവസം മുകളില്‍ വരുന്ന രീതിയില്‍ പടവ്‌ നടത്തരുത്‌. ഏത്‌ വിധേനയുള്ള വസ്‌തുക്കള്‍ ചുമരിനായി എടുത്താലും ഏറ്റവും ചുരുങ്ങിയത്‌ (ഏഴുദിവസം) രണ്ട്‌ നേരം നനയ്‌ക്കുകതന്നെ വേണം.

ചെലവ്‌ കുറയ്‌ക്കാന്‍
ചുമര്‍ ലൈനിക്ക്‌ വൃത്തിയായി പടുത്താല്‍ തേപ്പ്‌ നിര്‍ബന്ധമൊന്നുമല്ല. വൈറ്റ്‌സിമന്റോ, വൈള്ളക്കുമ്മായമോ അടിച്ച്‌ തിളക്കമില്ലാത്ത എമല്‍ഷനുകള്‍ അടിച്ചാല്‍ കാണാന്‍ പുതുമയുണ്ടാവും, നിര്‍ബന്ധമെങ്കില്‍ ഉള്‍വശം മാത്രം തേയ്‌ക്കാം.
വാതിലുകള്‍ ഉറപ്പുള്ളതാവാം. എന്നാല്‍ കുറെയേറെ കാശ്‌ അതില്‍ മുടക്കാതെതന്നെ ഉറപ്പുള്ള വാതിലുകള്‍ നിര്‍മ്മിക്കാം. ചട്ടം കൂടാതെതന്നെ രണ്ട്‌ പാളിയായി ചെയ്യാവുന്ന ബോര്‍ഡ്‌ ഷീറ്റുകള്‍ മുക്കാല്‍ ഇഞ്ചുമുതല്‍ ഒന്നര ഇഞ്ചുവരെ കനമുള്ളത്‌ കടകളില്‍ വാങ്ങാന്‍ കിട്ടും. ഇതിന്‌ മരത്തിനേക്കാള്‍ വളരെ കുറച്ച്‌ വിലയേ വരൂ.
കോണ്‍ക്രീറ്റ്‌ സ്ലാബിന്‌ മുകളില്‍, ഓട്‌, ഷീറ്റ്‌ ഇവ ഇടുന്നുവെങ്കില്‍ സ്ലാബിന്റെ കനം സാധാരണയില്‍നിന്ന്‌ ഒന്നരയിഞ്ചുവരെ കുറവു വരുത്താം. ഇതും സ്ലാബിന്റെ ഉറപ്പിനെ ഒരുതരത്തിലും ബാധിക്കുകയില്ല. സ്ലാബ്‌ നേരിട്ട്‌ നനയുക, വെയിലേക്കുക ഇവ ചെയ്‌താല്‍ എത്ര കനംകൂടിയ സ്ലാബിട്ടിട്ടും കാര്യമില്ല.

ഗൃഹപ്രവേശം
ഈ ദിവസം പണക്കൊഴുപ്പിന്റെ പ്രൗഢിയല്ല കാണിക്കേണ്ടത്‌. ദേവചൈതന്യം ഗൃഹത്തില്‍ വന്നണയാന്‍ ഗണപതിഹോമം, വാസ്‌തുബലി, പഞ്ചശിരസ്‌ഥാപനം ഇവ കഴിവുപോലെ ചെയ്യാം. ഒന്നുമില്ലെങ്കിലും ഗണപതിഹോമത്തില്‍ എല്ലാം അര്‍പ്പിച്ചും ഇവ ചെയ്‌തതായുള്ള ഗുണം, ഐശ്വര്യം ഇവ വരുത്താം.
പണിക്കാര്‍ക്ക്‌ വസ്‌ത്രം, പണം, ധാന്യം ഇവ നല്‍കി അവരില്‍നിന്ന്‌ വീട്‌ ഏറ്റെടുക്കാം. ഇതും ഗൃഹവാസത്തിന്‌ ഏറെ ഗുണകരംതന്നെ. പാലുകാച്ചല്‍ ഇതിനുശേഷം ഉത്തമമായി പറയാം.
പിതൃകര്‍മ്മം, ധര്‍മ്മദൈവപ്രാര്‍ത്ഥന ഇവ ചെയ്‌ത് വീട്‌ കുടിയിരുന്നാല്‍ ശിവപ്രീതിയും വിഷ്‌ണുവിന്‌ ഒറ്റ, പാല്‍പ്പായസം ഇവ ചെയ്‌താല്‍ ധനധാന്യസമൃദ്ധിയും ദേവിക്ക്‌ നെയ്‌വിളക്ക്‌ തെളിയിച്ച്‌ കുടിയിരുന്നാല്‍ ആയുരാരോഗ്യങ്ങളും ശത്രുനിഗ്രഹവും, ഗണപതിയെ പ്രീതിപ്പെടുത്തിയാല്‍ വിഘ്‌നനിവാരണവും, ശാസ്‌താവിനെ പ്രീതിപ്പെടുത്തിയാല്‍ ഭൂതപ്രേതദോഷ പരിഹാരവും. സര്‍വ്വദോഷനിവാരണവും ശത്രുനിഗ്രഹവും ഫലമായി വരും.

No comments:

Post a Comment