Monday, July 22, 2013

ആദിത്യപുരം സുര്യ ക്ഷേത്രം -കോട്ടയം


കോട്ടയം ജില്ലയിലെ കടുത്തുരുത്തിപഞ്ചായത്തില്‍ മുട്ടുചിറയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരെയാണ് ഈക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഇവിടുത്തെപ്രധാനമൂര്‍ത്തിസൂര്യനാണ്.ഇത്അപൂര്‍വപ്രതിഷ്ട്ടയാണ്.തപോമുദ്രയാണ്.തപസിരിക്കുന്നസൂര്യന്‍.

കേരളത്തിലുള്ള ഏക സൂര്യക്ഷേത്രമാണ്. കേരളത്തിലെ കതിരൂര്‍ തുടങ്ങിയ സൂര്യനാരായണ ക്ഷേത്രങ്ങളില്‍ വിഷ്ണുവിനെയാണ് സൂര്യനാരായണായ് ആരാധിക്കുന്നത് . മലബാറിലെ പല ക്ഷേത്രങ്ങളിലും ഉപദേവനായ് ആദിത്യന്‍ ഉണ്ട് . ആദിത്യ പുരത്ത് സൂര്യന്‍ പടിഞ്ഞാട്ടു ദര്‍ശനമാണ് .ഇപ്പോള്‍ ഇവിടെ കിഴക്കോട്ടു ദര്‍ശനമായ് ദുര്‍ഗ്ഗയെയും പ്രതിഷ്ട്ടിച്ചിട്ടുണ്ട് .ഇവിടെ മൂന്നു പൂജയാണ് ഉള്ളത് .ഇവിടുത്തെ താന്ത്രികവിധി മനയത്താറ്റ് ഇല്ലക്കാര്‍ക്കാണ്.


മരങ്ങാട്ട് മനയിലെ കാരണവര്‍ സൂര്യനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി എന്നാണ് ഐതിഹ്യം. ശാന്തിക്കാരായ് ഈ ഇല്ലക്കാര്‍ തന്നെ വേണമെന്നും ചിട്ടയുണ്ട് . ഉപദേവത യക്ഷിയും, ശാസ്താവും ആണ് . രക്തചന്ദമാണ് ഈ ക്ഷേത്രത്തിലെ പ്രസാദം. ഇത് പ്രത്യകതയാണ് മേടത്തിലെ അവസാനത്തെ ഞായറാഴ്ച ഇവിടെ രക്തചന്ദന കാവടി കൊണ്ട് അഭിഷേകം ഉണ്ട് . കണ്ണുരോഗവും, ത്വക്ക് രോഗവും മാറാന്‍ ആദിത്യ പൂജനടത്തി രക്തചന്ദനമൂട്ടികള്‍ നടയില്‍ വയ്ക്കുക എന്നൊരു വഴിപാടു ഇവിടെയുണ്ട് .കണ്ണിന്റെ അസുഖം മാറാന്‍ ക്ഷേത്രത്തിനകത്തെ വിളക്കില്‍ നിന്നും മഷിയും നെയ്യും ചേര്‍ത്ത് ഒരുകൂട്ട്‌ ഉണ്ടാക്കി കൊടുക്കും .പാണ്ടും വെള്ളയും മാറാന്‍ ക്ഷേത്രത്തിലെ രക്തചന്ദനം തേക്കും. ത്വക്ക് രോഗം ബാധിച്ച മയൂരകവി ഈ ക്ഷേത്രത്തിലെത്തി രോഗം മാറിപ്പോയതായ് ഒരു പഴമയുണ്ട്.

No comments:

Post a Comment