Monday, July 22, 2013

ആനക്കല്‍ ധന്വന്തരിക്ഷേത്രം - തൃശൂര്‍

തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ മനക്കലപടിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ കിഴക്ക് ഭാഗത്തായാണ്‌ ഈക്ഷേത്രം സ്ഥിതി ചെയ്യുന്നത് .ഇവിടുത്തെ പ്രധാന മൂര്‍ത്തി ധന്വന്തരിയാണ് . ശിലാവിഗ്രഹമാണ് . കൈകളില്‍ ജളൂകം, അമൃതകുംഭം, ശംഖ്, ചക്രം, എന്നിവയുണ്ട് . ഇത് ധന്വന്തരിയുടെ യഥാര്‍ത്ഥ രൂപമാണ് .ചില ധന്വന്തരി ക്ഷേത്രങ്ങളില്‍ വിഗ്രഹം വിഷ്ണുവിന്റെതായിരിക്കും. പടിഞ്ഞാട്ട് ദര്‍ശനമായിട്ടുള്ള ഈക്ഷേത്രത്തിന്റെ താന്ത്രികവിധി നകരമണ്ണ്‍ ഇല്ലക്കാര്‍ക്കാ ണ് ഇവിടുത്തെ മറ്റു ഉപദേവത ;ശാസ്താവും, ക്ഷേത്രത്തില്‍ വെച്ച് കൊലചെയ്യപ്പെട്ട ശാന്തിക്കാരന്റെ രക്ഷസ്സും ആണ് . ചൊറിക്കും, ത്വക്ക് രോഗങ്ങള്‍ക്കും വെള്ളരിക്കയും,കടുകും നടയില്‍ വെക്കുക എന്നൊരു അപൂര്‍വ ആചാരം ഇവിടെയുണ്ട് . ക്ഷേത്രത്തിന്റെ വടക്ക് കിഴക്കേ ഭാഗത്ത്‌ കുളമുണ്ട് . ആനയെ ക്ഷേത്രത്തില്‍ കടത്തരുതെന്നാണ് . ഇപ്പോള്‍ ഉത്സവമില്ല . പത്താമുദയം ആണ് ഇവിടുത്തെ ആഘോഷം . 

No comments:

Post a Comment