Monday, July 22, 2013

നാഡി ജ്യോതിഷം

വേദാംഗമാണ് ജ്യോതിഷമെന്നും അതിന് ഗണിതഭാഗം, ഫലഭാഗം എന്നിങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെടുത്തി രണ്ടു പ്രധാന ഭാഗങ്ങളുണ്ടെന്നും ആമുഖത്തില്‍ നിന്ന് നാം മനസ്സിലാക്കി. എന്നാല്‍ ജ്യോതിഷം ഗണിതം,സംഹിത,ഹോര, എന്നിങ്ങനെ മു‌ന്ന് സ്കന്ദങ്ങളായും  ജാതകം,ഗോളം ,നിമിത്തം,പ്രശ്നം,മുഹുര്‍ത്തം,ഗണിതം എന്നിങ്ങനെ ആറ് അംഗങ്ങളായും തിരിച്ചിരിക്കുന്നു.
   
 *  ജാതകം = ജനനസമയത്തെ ആധാരമാക്കി ഫലം പറയുന്നത് .
 *ഗോളം=ഭുമി,ഗ്രഹങ്ങള്‍,നക്ഷത്രങ്ങള്‍,മുതലായവയുടെ                         സ്വരൂപണനിരുപണം.  
 * നിമിത്തം = താല്‍ക്കാലികമായ ശകുനലക്ഷണങ്ങളെ കൊണ്ട്ഫലം
പറയുന്നതും,രാജ്യക്ഷേമാദികളുടെ നിരൂപണംനടത്തുന്നതും .

 * പ്രശ്നം = താല്‍ക്കാലികമായി ആരൂഢശിയുണ്ടാക്കി അത്കൊണ്ടു ഫലംപറയുന്നത്
 * മുഹുര്‍ത്തം = വിവാഹാദികര്‍മ്മങ്ങളുടെ കാലനിര്‍ണ്ണയം ചെയ്യുന്നത് .
 * ഗണിതം = സുര്യാദി ഗ്രഹങ്ങളുടെ സ്ഥിതിഗതിവിഗതികള്‍ ഗണിച്ചറിയുന്നത്.
           
           ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള കാലത്തിനിടയ്ക്ക് അനുഭവിക്കുന്ന ഫലങ്ങളെ അറിയുന്നതിനായുള്ള ഉപാധിയെ ജാതകമെന്നും ഈ അനുഭവങ്ങളുടെ കാര്യകാരണ വിധികള്‍ അറിയുന്നതിനും തല്ക്കാലവസ്ഥയെ കണ്ടുപിടിച്ച് പരിശോധിച്ചറിയുന്നതുമായ ഉപാധിയെ പ്രശ്നമെന്നും പറയുന്നു. ഇവ രണ്ടിന്റെയും പരിശോധനയ്ക്ക് സൂക്ഷ്മമായ അറിവ് ജ്യോതിഷ പഠനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു. ആകാശ ഗോളങ്ങളുടെ സ്വാധീനം നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട് എന്നതാണ് ഇതിന്റെ അടിസ്ഥാനപ്രമാണം. താരതമ്യേന നമുക്കടുത്തുള്ള ഗോളങ്ങളെ പ്രധാനമാസും മറ്റുള്ളവയെ അവയുടെ സ്വാധീനത്തിന്നനുസരിച്ചും കണക്കാക്കി വരുന്നു. ഗ്രഹങ്ങള്‍ എന്നു പറയുമ്പോള്‍ നാം സയന്‍സില്‍ പറയുന്ന അതേ അര്‍ത്ഥത്തിലല്ല ജ്യോതിഷത്തില്‍ വിവക്ഷിക്കുന്നത്. ഒരു ഉപഗ്രഹമായ ചന്ദ്രനേയും നക്ഷത്രമായ സൂര്യനേയും ഗ്രഹങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഭൂമീയുടെയും ചന്ദ്രന്റെയും ചലനപ്രതലങ്ങളുടെ ഖണ്ഡിത ബിന്ദുക്കളെയും ഇവിടെ ഗ്രഹമായാണ് കണക്കാക്കുന്നത്. അവയെ യഥാക്രമം രാഹു, കേതു എന്നീ പേരുകളിലാണ് നാം അറിയാന്‍ പോകുന്നത്. ഇവയില്‍ പെടാത്ത ഒന്നു കൂടിയുണ്ട് മാന്ദി; ഗുളികന്‍ എന്നും പറയും.

ഏകദേശം അഞ്ചു നാഴിക  ദൈർഘ്യം  ഉള്ള ഒരു  രാശിയെ 300 ആയിവിഭജിക്കുന്നതിലോന്നിനെയാണ് ഒരു നാഡി എന്നു  പറയുന്നത്. ഒരു നാഡി ഏകദേശം 24 സെക്കന്റ്‌ വരും. ഓരോ നാഡിക്കും പ്രത്യേകം പേരുകളുണ്ട്. അറുപതു  നാഴികയുള്ള ഒരു ദിവസത്തെ ഓരോ നാഡിയിലും ജനിക്കുകയോ ജനിക്കാൻ ഇടയുള്ളതോ ആയ ആളുകളെ പറ്റി മുൻകൂടി തയാറാക്കിയ ജാതകങ്ങളും അനുഭവങ്ങളുമാണ് നാഡി ഗ്രന്ഥങ്ങളിൽ. ഏതു  നാഡിയിലാണ് ഒരാൾ ജനിച്ചത്‌ എന്ന് ജനന സമയം കൊണ്ട് കൃത്യമായി കണക്കാക്കാൻ പറ്റും. ഇങ്ങനെയുള്ള പ്രത്യേക നാഡിയിൽ ജനിച്ച വ്യക്തിയുടെ പൂർവജന്മ ഫലവും ഇഹ ജന്മഫലവും ഭാവിജന്മഫലവും പാപകർമങ്ങലും അവയുടെ ശാന്തികർമങ്ങളും നാഡിഗ്രന്ഥങ്ങളിൽ കുറിച്ച് വച്ചിട്ടുണ്ട്. ഇവ തമിഴ് - സംസ്കൃത പദ്യങ്ങളിലാണ് എഴുതി വച്ചിട്ടുള്ളത്. ഭാഷയുടെ ചില സാങ്കേതിക വശങ്ങൾ സ്വായത്തമാകിയെങ്കിൽ മാത്രമേ പ്രത്യേക  രീതിയിൽ തയ്യാറാക്കിയ ഈ നാഡി ഗ്രന്ഥം വായിച്ചു അനുഭവപ്പെടുത്താൻ പറ്റു. 


വസിഷ്ഠനാഡി , ശിവനാഡി , കാകുഭുസുണ്ടർനാഡി, ചന്ദ്രനാഡി , ഭ്രിഗുനാഡി, ശുകർനാഡി,ഗുരുനാഡി, സ്കന്ദർനാഡി, സപ്തർഷിനാഡി,  തുടങ്ങിയവയാണ് പ്രമുഖനാഡി ഗ്രന്ഥങ്ങൾ.തമിഴ്നാടാണ് നാഡിജ്യോതിഷത്തിനു പ്രസിദ്ധിനേടിയ ദേശം

No comments:

Post a Comment