Friday, July 19, 2013

ഉദ്ദിഷ്‌ടകാര്യസിദ്ധി- മന്ത്രങ്ങളും മൂര്‍ത്തികളും Part-1

വിവിധ കാര്യസാധ്യത്തിനുവേണ്ടി ജപം, ഹോമം, യന്ത്രധാരണം, എന്നീ അനുഷ്‌ഠാനങ്ങളിലൂടെ സേവിച്ചാല്‍ ക്ഷിപ്രഗതിയില്‍ ഫലസിദ്ധി നല്‍കുന്ന മൂര്‍ത്തികള്‍ ധാരാളമുണ്ട്‌. അവയില്‍ ചിലതിനെ പരിചയപ്പെടാം.

ശ്രീ ഉച്‌ഛിഷ്‌ട ഗണപതി മന്ത്രം
1008 ഉരുവീതം ജപിക്കണം. 

ഛന്ദസ്‌: അസ്യ ശ്രീ ഉച്‌ഛിഷ്‌ട ഗണപതി മഹാമന്ത്രസ്യ 
അജഋഷി: ഗായത്രീച്‌ഛന്ദഃ ഉച്‌ഛിഷ്‌ട ഗണപതിര്‍
ദേവതയൈഃ 
ഓം ഹ്രീം ഹ്രീം ക്ലീം സര്‍വജനവശം ശ്രീം ഗ്ലൗം ഈം രാജവശം
ഹ്രീം ക്ലീം ഓം ഉച്‌ഛിഷ്‌ട ഗണപതയേ നമഃ 

ധ്യാനം: 
ഓം ദേവം ബാലസഹസ്രഭാനുസദൃശാം
മത്തേഭവക്‌ത്രാംബുജം 
ഹസ്‌താഭ്യാം ചഷകം പവിത്രകലശം 
വാമങ്കശക്‌തിം മുദാ
ചാഘ്രായസ്‌മര ഗേഹലഗ്നവദനാം രത്യാ 
പ്രമോദാന്വിതം 
ചോ ഉച്‌ഛിഷ്‌ടാഖ്യ ഗണേശമാത്മശരണം 
നിത്യം ഭജേഹം പ്രാഭും.

എന്ന മന്ത്രം ഉച്‌ഛിഷ്‌ടഗണപതി സേവയ്‌ക്കായി ഉപയോഗിക്കാം. അഷ്‌ടദ്രവ്യഹോമം ചെയ്യാം. വേപ്പിന്‍തടികൊണ്ടുള്ള ഗണപതി വിഗ്രഹം നിര്‍മ്മിച്ചാണ്‌ പൂജ ചെയ്യേണ്ടത്‌. എരിക്കിന്‍പൂവ്‌, ചുവന്ന തെച്ചി, താമര എന്നീ പുഷ്‌പങ്ങള്‍ ഉപയോഗിക്കാം. അമാവാസി കഴിഞ്ഞ്‌ 9-ാം നാള്‍ മുതല്‍ ഒരുമാസക്കാലം സേവ ചെയ്യണം. സൗഭാഗ്യം, ധന, ധാന്യാദിസിദ്ധി, ഉന്നതസ്‌ഥാനമാനലബ്‌ധി, ശത്രുജയം, വിഘ്‌നനിവാരണം, സല്‍പുത്രലബ്‌ധി എന്നീ ശുഭഫലങ്ങള്‍ സംപ്രീതനാകുന്ന ഉച്‌ഛിഷ്‌ടഗണപതി നല്‍കി അനുഗ്രഹിക്കും.

No comments:

Post a Comment