Friday, July 19, 2013

ഉദ്ദിഷ്‌ടകാര്യസിദ്ധി- മന്ത്രങ്ങളും മൂര്‍ത്തികളും Part-II

കര്‍ണ്ണപിശാചിനി മന്ത്രം മന്ത്രം 

''ഓം നമോ ഭഗവതീ കര്‍ണ്ണപിശാചിനി സ്വാഹ 
ഓം ഹ്രീം കര്‍ണ്ണപിശാചിനി കര്‍ണേമേ, കഥയ്‌സ്വാഹ 
ഓം ഹ്രീം ശ്രീം സഃ നമഃ ശ്‌മശാനവാസി ചണ്ഡയോഗി നീ സ്വാഹ- 

എന്ന മന്ത്രം ഒരുലക്ഷത്തി ഒരായിരത്തി ഒന്ന്‌ തവണ പുളിമരത്തിന്‍കീഴിലിരുന്ന്‌ ജപിച്ച്‌ സിദ്ധിവരുത്തിയാല്‍ കര്‍ണ്ണപിശാചിനി, ഭൂതം- ഭാവി-വര്‍ത്തമാനകാലഘട്ട ഫലങ്ങള്‍, സ്വപ്‌നത്തില്‍ ഉപദേശിച്ചു കൊടുക്കും. രഹസ്യങ്ങള്‍ മനസ്സിലാക്കുവാനും ഈ മന്ത്രം ഗുണകരം. അമുക്കരം, മഞ്ഞള്‍, നെയ്യ്‌ എന്നിവ ജപത്തിന്റെ പത്തുഭാഗമായി ഹോമവും ചെയ്യണം.

ബഹളാമുഖീ മന്ത്രം 

ഛന്ദസ്‌: അസ്യ ശ്രീ ബഹളാമുഖീ മഹാമന്ത്രസ്യ 
നാരദഋഷി: ഗായത്രീ ഛന്ദഃ ബഹളാമുഖീ ദേവതാ 
ഓം പീയൂഷോദധിമധ്യചാരുവിലദ്രരണോ- 
ജ്വലമണ്ഡപേ 
ശ്രീ സിംഹാസനമധ്യ പാതിതരിപുപ്രേതാ- 
സനാധ്വം സിനീം 
സ്വര്‍ണാഭാംകാര പീഡിതാരിരസനാം 
ഭ്രാമ്യല്‍ഗദാംബിഭ്രതീം 
യസ്‌ത്വാം പശ്യതി തസ്യ യാന്തി വിലയം
സദ്യോം ബസര്‍വാപദഃ 

പതിനോരായിരത്തിയൊന്നു തവണ മന്ത്രജപം ചെയ്‌ത് സിദ്ധിവരുത്തണം. അസ്‌തമയസമയം ജപത്തിന്‌ നന്ന്‌. തൃമധുരം ഹോമദ്രവ്യം. ശത്രുസ്‌തംഭനവും ശത്രുനാശവും ഫലസിദ്ധിയാണ്‌.. - 

No comments:

Post a Comment