Friday, July 19, 2013

ചേലാമറ്റം ശ്രീകൃഷ്ണക്ഷേത്രം (ദക്ഷിണകാശി)


എറണാകുളം ജില്ലയിലെ ഒക്കല്‍ പഞ്ചായത്തിൽ, പെരുമ്പാവൂരിനും കാലടിക്കും മദ്ധ്യേ പെരിയാറിന്റെ തീരത്താണ്‌ പിതൃതര്‍പ്പണത്തിന്‌ പ്രസിദ്ധമായ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പെരിയാര്‍ ഇവിടെ എത്തുന്പോൾ പടിഞ്ഞാറുനിന്നും കിഴക്കോട്ട് ചേല ചുറ്റിയപോലെ ഒഴുകുന്നതുകൊണ്ടാകാം ചേലാമറ്റം എന്ന പേരുവന്നത്. എല്ലാദിവസവും ബലി തര്‍പ്പണം നടക്കാറുള്ള ക്ഷേത്രം ദക്ഷിണകാശി എന്നപേരിലും പ്രസിദ്ധമാണ്‌. ക്ഷേത്രത്തില്‍ ബലിക്കല്‍പ്പുര ഇല്ല. മാര്‍ഗമദ്ധ്യേ മാതംപിള്ളി വാമനക്ഷേത്രവും ചൊവ്വാഴ്ച ഭഗവതിക്കാവും ഉണ്ട്.


രണ്ട്‌ ഗോപുരം, രണ്ട് ധ്വജം, രണ്ട്‌ ശ്രീകോവിൽ എന്നിവ ഇവിടുത്തെ പ്രത്യേകതയാണ്. തെക്കുഭാഗത്ത്‌ ശ്രീകൃഷ്ണനും വടക്ക്‌ നരസിംഹവും പ്രധാന മൂര്‍ത്തികള്‍. 



തെക്കുഭാഗത്തായി നാഗയക്ഷിയും ശ്രീകൃഷ്ണ ശ്രീകോവിലിന്‌ വെളിയില്‍ തെക്കുകിഴക്കായി സ്വാമിയാര്‍ സമാധി സ്ഥാനവുമുണ്ട്‌. ക്ഷേത്രത്തില്‍ ബ്രഹ്മകലശത്തിന്‌ നെയ്യ് മാത്രമേ ഉപയോഗിക്കൂ. ഇവിടെ ഉദയാസ്തമനപൂജ പാടില്ലെന്നാണ് . 

വച്ചുനമസ്കാരവും തൃക്കൈവെണ്ണയും പാല്‍പ്പായസവും കാല്‍കഴുകിച്ചൂട്ടുമാണ് പ്രധാനവഴിപാടുകള്‍. 

പിതൃക്കള്‍ക്കും രക്ഷസുകള്‍ക്കും തിലഹവന നമസ്ക്കാരാദി വഴിപാടുകള്‍ നടത്താന്‍ ധാരാളം ഭക്തർ എത്താറുണ്ട്‌. വാമനമൂര്‍ത്തിയുടെ ഉത്സവം ചിങ്ങത്തിലെ ചോതിക്ക്‌ കൊടിയേറി തിരുവോണ ആറാട്ടോടെ സമാപിക്കും. ധനുമാസത്തില്‍ വാമനമൂര്‍ത്തിക്ക്‌ ദശാവതാരംചാര്‍ത്തലുണ്ട്‌. കുംഭത്തിലാണ്‌ ക്ഷേത്രമഹോത്സവം. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം ചോതിനാളിൽ കൊടിയേറും.കൊടിയേറ്റിന്‌ പിറ്റേന്ന്‌ ലക്ഷദീപം തെളിയിക്കും.

No comments:

Post a Comment