Saturday, July 20, 2013

ഗായത്രി മന്ത്രം

ഗായത്രിയുടെ ശക്‌തി ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ശക്‌തി തന്നെയാണ്‌. നിങ്ങള്‍ അതുമായി ഒരു ബന്ധം സ്‌ഥാപിക്കുകയാണെങ്കില്‍ അതിന്റെ സൂക്ഷ്‌മ ശക്‌തി നിങ്ങള്‍ക്കു സ്വാധീനമാകും. അപ്പോള്‍ നിങ്ങള്‍ക്ക്‌ ശാരീരികവും മാനസികവും ആത്മീയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സമ്പന്നനാകാന്‍ സാധിക്കും. ശരീരത്തിലെ ചില അവയവങ്ങളില്‍നിന്ന്‌ അനേകം നാഡികള്‍ നാനാഭാഗത്തേക്കും പോകുന്നുണ്ട്‌. ചില നാഡികള്‍ യോജിക്കുന്നതിനെ ഗ്രന്ഥിയെന്ന്‌ പറയുന്നു. മനുഷ്യശരീരത്തിലെ വിവിധ ശക്‌തികള്‍ വിവിധ ഗ്രന്ഥികളിലായി ശേഖരിച്ചിരിക്കുന്നു. നാം ഗായത്രി മന്ത്രമോ, നാമമോ ജപിക്കുമ്പോള്‍ ഈ ശക്‌തികള്‍ ഉണരും. 

ഓം- ജപിക്കുമ്പോള്‍ ശിരസ്സിന്റെ ഭാഗത്ത്‌ ആറിഞ്ച്‌ ശക്‌തി ഉയരുന്നു. 

ഭൂ- ജപിക്കുമ്പോള്‍ വലതു കണ്ണിന്റെ ഭാഗത്ത്‌ നാലിഞ്ച്‌ ശക്‌തി ഉയരുന്നു.

ഭുവ- ജപിക്കുമ്പോള്‍ മനുഷ്യന്റെ മൂന്നാം കണ്ണിലെ ശക്‌തി മൂന്നിഞ്ച്‌ ഉയരുന്നു. 

സ്വ-ജപിക്കുമ്പോള്‍ ഇടതുകണ്ണിലെ ശക്‌തി നാലിഞ്ച്‌ ഉയരുന്നു. 

തത്‌- ആജ്‌ഞാചക്രത്തില്‍ സ്‌ഥിതി ചെയ്യുന്ന തപി എന്ന ഗ്രന്ഥിയില്‍ അടങ്ങിയിരിക്കുന്ന സാഫല്യം എന്ന ശക്‌തിയെ ഉയര്‍ത്തുന്നതാണ്‌. 

സ- ഇടതു നയനത്തില്‍ സ്‌ഥിതി ചെയ്യുന്ന സഫലത എന്ന ഗ്രന്ഥിയിലുള്ള പരാക്രമം എന്ന ശക്‌തി ഉണര്‍ത്തുന്നത്‌. 

വി- വലതുകണ്ണിലെ വിശ്വ എന്ന ഗ്രന്ഥിയിലുള്ള പാലനശക്‌തിയെ ഉണര്‍ത്തുന്നത്‌. 

തുഃ- ഇടതു ചെവിയിലെ തുഷ്‌ടി ഗ്രന്ഥിയിലുള്ള മംഗളകര ശക്‌തിയെ ഉണര്‍ത്തുന്നത്‌. 

വ- വലതു ചെവിയിലെ വരദ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌. 

രേ- നാസികമൂലത്തിലെ രേവതി ഗ്രന്ഥിയിലുള്ള പ്രേമസിദ്ധി എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌. 

ണി- മേല്‍ ചുണ്ടിലെ സൂക്ഷ്‌മ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌. 

യം- കീഴ്‌ചുണ്ടിലെ ജ്‌ഞാന ഗ്രന്ഥിയിലുള്ള തേജം എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌. 

ഭര്‍- കഴുത്തിലുള്ള ഭര്‍ഗ്ഗ ഗ്രന്ഥിയിലുള്ള രക്ഷണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌. 

ഗോ- തൊണ്ടയിലെ ഗോമതി ഗ്രന്ഥിയിലുള്ള ബുദ്ധിയെന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌. 

ദേ- ഇടതു നെഞ്ചില്‍ മുകള്‍ ഭാഗത്തുള്ള ദേവിക ഗ്രന്ഥിയിലുള്ള ദമനം എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌. 

വ- വലതു നെഞ്ചിലെ വരാഹ ഗ്രന്ഥിയിലുള്ള നിഷ്‌ഠ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌. 

സ്യ- ആമാശയത്തിനു മുകളില്‍ അവസാന വാരിയെല്ലു ചേരുന്ന ഭാഗത്തുള്ള സിംഹിനി ഗ്രന്ഥിയിലുള്ള ധാരണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌. 

ധീ- കരളിലെ ധ്യാന ഗ്രന്ഥിയിലുള്ള പ്രാണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌. 

മ- പ്ലീഹയിലെ മര്യാദ ഗ്രന്ഥിയിലുള്ള സമ്യാന എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

ഹി- പൊക്കിളിലുളള സ്‌ഫുത എന്ന ഗ്രന്ഥിയിലുള്ള തപോ ശക്‌തിയെ ഉണര്‍ത്തുന്നത്‌. 

ധി- നട്ടെല്ലിന്റെ അവസാനമുള്ള മേധ ഗ്രന്ഥിയിലുള്ള തപോ ശക്‌തിയെ ഉണര്‍ത്തുന്നത്‌. 

യോ- ഇടതു ഭുജത്തിലെ യോഗമായാ ഗ്രന്ഥിയിലുള്ള അന്തര്‍നിഹിത ശക്‌തിയെ ഉണര്‍ത്തുന്നത്‌. 

യോ- വലതു ഭുജത്തിലെ യോഗിനി ഗ്രന്ഥിയിലുള്ള ഉത്‌പാദന ശക്‌തിയെ ഉണര്‍ത്തുന്നത്‌. 

ന- വലതു പുരികത്തിലെ ധാരിണി ഗ്രന്ഥിയിലുള്ള സാരസത ശക്‌തിയെ ഉണര്‍ത്തുന്നത്‌. 

പ്ര- ഇടതു പുരികത്തിലെ പ്രഭവ ഗ്രന്ഥിയിലുള്ള ആദര്‍ശ ശക്‌തിയെ ഉണര്‍ത്തുന്നത്‌. 

ചോ- വലതു കണങ്കൈയിലെ ഊഷ്‌മ ഗ്രന്ഥിയിലുള്ള സഹസം എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌. 

ദ- ഇടതു കണങ്കൈയിലെ ദ്രുഷ്യ ഗ്രന്ഥിയിലുള്ള വിവേക ശക്‌തിയെ ഉണര്‍ത്തുന്നത്‌. 

യാത്‌- ഇടതു കരത്തിലെ നിരായണ ഗ്രന്ഥിയിലുള്ള സേവാ ശക്‌തിയെ ഉണര്‍ത്തുന്നത്‌.

 മന്ത്രം ജപിക്കുന്നയാള്‍ ഏതക്ഷരത്തിന്‌ ഊന്നല്‍ നല്‍കി ജപിക്കുന്നുവോ ആ ശക്‌തി അയാളില്‍ പ്രബലമാകും. ഇങ്ങനെ ഗായത്രി മന്ത്രത്തിലെ 24 അക്ഷരങ്ങള്‍ക്കും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌. അവ മനുഷ്യശരീരത്തിലെ 24 ഗ്രന്ഥികളേയും അവയിലെ 24 ശക്‌തികളേയും ബന്ധിപ്പിക്കുന്നു. 9 എന്ന അക്കം പരബഹ്‌മതത്ത്വത്തെ പ്രതിനിധീകരിക്കുന്നു. അവ മാറ്റത്തിനു വിധേയമല്ല. 8 എന്ന അക്കം മായാതത്ത്വത്തെ പ്രതിനിധീകരിക്കുന്നു.

1 comment: