Saturday, July 20, 2013

അമാവാസിയിലെ ജനനം; ദോഷവും പരിഹാരവും

അമാവാസി ദിനം ശിശുജനനം ഉണ്ടാകുന്നത് കുടുംബത്തിന് ദോഷത്തെ പ്രദാനം ചെയ്യുന്നു. സൂര്യനും ചന്ദ്രനും ഒരേ രാശിയില്‍ വരുന്ന ദിവസമാണ് അമാവാസി. ഈ ദിവസം രാത്രിയീല്‍ ജനിക്കുന്നത് കൂടുതല്‍ ദോഷപ്രദമെന്ന് വിശ്വസിക്കുപ്പെടുന്നു. കുടുംബത്തില്‍ ദാരിദ്ര്യം, മറ്റ് രോഗ ദുരിതങ്ങള്‍ തുടങ്ങിയവ അമാവാസി തിഥിയിലെ ജനനം മൂലം അനുഭവവേദ്യമാകാവുന്നതാണ്. ഇതിന് പരിഹാരമായി സൂര്യനെയും ചന്ദ്രനെയും പ്രീതിപ്പെടുത്തേണ്ടതാണ്. ആട്ടപ്പിറന്നാള്‍ തോറും ആദിത്യ പൂജയും ചന്ദ്രപൂജയും നടത്തുന്നത് ഉത്തമം. ആദിത്യനെയും ചന്ദ്രനെയും കലശത്തില്‍ ആവാഹിച്ച് ആ തീര്‍ത്ഥജലം കൊണ്ട് ശിശുവിനെയും മാതാപിതാക്കളെ അഭിഷേകം ചെയ്യുന്ന പതിവും ചിലയിടങ്ങളിലുണ്ട്. ശിശുവിന് പന്ത്രണ്ട് വയസ് ആകുന്നതുവരെ ഈ ശാന്തികര്‍മ്മം ചെയ്യുന്നത് നന്നായിരിക്കും. തുടര്‍ന്ന് സൂര്യദശ, ചന്ദ്രദശ എന്നിവ വരുമ്പോള്‍ പൊതുവായും സൂര്യദശയിലെ ചന്ദ്രാപഹാരം, ചന്ദ്രദശയിലെ സൂര്യാപഹാരം എന്നിവ വരുമ്പോള്‍ പ്രത്യേകിച്ചും മുന്‍ പറഞ്ഞ ദോഷപരിഹാര കര്‍മ്മങ്ങളും മറ്റ് ആദിത്യ, ചന്ദ്ര പ്രീതികരങ്ങളായ കര്‍മ്മങ്ങളും നടത്തേണ്ടതാണ്. ജാതകത്തിലെ ചന്ദ്രന്റെ സ്ഥിതി പരിശോധിച്ച ശേഷം മുത്ത് ധരിക്കുന്നത് അമാവാസി ജാതരുടെ മനോബലം വര്‍ദ്ധിപ്പിക്കുന്നതിന് ഉപകരിക്കും. അമാവാസി തിഥിയുടെ അധിദേവതയായ കാളിയെ ഇവര്‍ പതിവായി ഭജിക്കുന്നതും ഉത്തമമാണ്. 

No comments:

Post a Comment