Saturday, July 20, 2013

വിദ്യാ ഗോപാല യന്ത്രം

യന്ത്രങ്ങളുടെ രാജാവാണ്‌ ഈ വിദ്യാ രാജഗോപാലയന്ത്രം. വൈഷ്‌ണവ യന്ത്രമായതിനാല്‍ ഈ യന്ത്രം ധരിക്കുന്നവര്‍ വളരെ നല്ല ശുദ്ധവൃത്തി പാലിക്കണം. വ്യാഴാഴ്‌ച ദിവസം കൃഷ്‌ണന്‌ വഴിപാടുകള്‍ നടത്തുന്നതും വ്യാഴാഴ്‌ചകളില്‍ മഞ്ഞ വസ്‌ത്രം ധരിക്കുന്നതും കൂടുതല്‍ നല്ല ഫലത്തെ തരുന്നതാണ്‌. വിദ്യയ്‌ക്കുവേണ്ടിയാണ്‌ ഈ യന്ത്രം കൂടുതലും ഉപയോഗിക്കുന്നത്‌. യന്ത്രത്തെപ്പറ്റി ഋഷീശ്വരന്മാര്‍ പറയുന്നത്‌- ഈ യന്ത്രം ധരിക്കുന്നവര്‍ക്ക്‌ ബുദ്ധികൂര്‍മ്മതയും മനസ്സിന്‌ ഉണര്‍വ്വും വിദ്യാനിപുണതയും ഉണ്ടാകും. മൂകനെപ്പോലും വാഗ്മിയാക്കിത്തീര്‍ക്കും. ഉന്മേഷം, ചുറുചുറുക്ക്‌, ആരേയും സംസാരിച്ച്‌ വശത്താക്കി തീര്‍ക്കാനുള്ള കഴിവ്‌ എന്നിവ ലഭിക്കും.
ധന- ധാന്യാദി സമ്പത്തുകളെല്ലാം വര്‍ദ്ധിച്ച്‌ മോക്ഷത്തിനധികാരിയായിത്തീരും.


ഋണമോചന യന്ത്രം
(ഋണം = കടം)

പേരുപോലെതന്നെ മനുഷ്യരുടെ ഋണബാദ്ധ്യത തീര്‍ക്കുന്നതില്‍ മുഖ്യപങ്ക്‌ വഹിക്കുന്ന യന്ത്രമാണിത്‌. കടംകൊണ്ട്‌ വിഷമിക്കുന്ന അനേകം പേരുണ്ട്‌. കുറച്ച്‌ കഷ്‌ടപ്പെട്ടിട്ടായാലും ശരി ഈ യന്ത്രം ധരിച്ച്‌ ചിട്ടയോടുകൂടി ജീവിക്കുന്നവര്‍ക്ക്‌ അനുകൂലഫലം ലഭിക്കാതിരിക്കില്ല. വെറുതെയെങ്കിലും ഈ യന്ത്രത്തിന്റെ ദേവനെ വിളിച്ചാല്‍ അദ്ദേഹം ഭക്‌തന്റെ വിളികേള്‍ക്കുമെന്നാണ്‌ പറയുന്നത്‌. അപ്പോള്‍ ചിട്ടയോടുകൂടി വിളിച്ചാലോ? 'ഋക്ക്‌' മന്ത്രം ചേര്‍ത്ത്‌ എഴുതി ഷോഡശ സംസ്‌കാരങ്ങളും ചെയ്‌ത് ഈ യന്ത്രം വിധിയാംവണ്ണം ധരിക്കുക. എന്നാല്‍ എല്ലാവിധ കഷ്‌ടതകളും മാറി എല്ലാവിധ സൗഖ്യങ്ങളെയും പ്രദാനം ചെയ്യുന്ന ഒന്നാണ്‌ ഈ ഋണമോചനയന്ത്രം. എല്ലാവിധ ആപത്തുകളില്‍നിന്നുമുള്ള രക്ഷയും ലോകവശ്യവും ഇത്‌ നല്‍കുന്നു. ശത്രുക്കളേയും തസ്‌ക്കരന്മാരേയും നശിപ്പിക്കുന്നു. കടം കൊണ്ട്‌ വലയുന്നവര്‍ക്ക്‌ ഈ യന്ത്രം സകല അഭീഷ്‌ടത്തെയും പ്രദാനം ചെയ്യുമെന്നുള്ള കാര്യത്തില്‍ സംശയമില്ലതന്നെ.

No comments:

Post a Comment