Saturday, July 20, 2013

യന്ത്രങ്ങള്‍ അഭീഷ്ടസിദ്ധിക്ക്

താഴെ പറയുന്ന യന്ത്രങ്ങള്‍ / ഏലസ്സ് എന്നിവ പാരമ്പര്യരീതിയില്‍, തഥാനുഗുണപ്രകാരം, യഥാവിധി മന്ത്രങ്ങള്‍ ഉരുക്കഴിച്ച്‌, തയ്യാറാക്കി ആചാരപ്രകാരം നല്‍കുന്നതാണ്. കൂടുതല്‍ അറിയാന്‍.
  1. സന്താനഗോപാലയന്ത്രം :- ഈ സന്താനഗോപാലയന്ത്രംധരിക്കുന്നവര്‍ക്ക് പുത്രന്മാര്‍, പൌത്രന്മാര്‍ മുതലായ സന്താനാഭിവൃദ്ധി ഉണ്ടാകുന്നതാണ്.
  2. ചതുരക്ഷരീഗോപാലയന്ത്രം :- ഈ യന്ത്രം ധരിയ്ക്കുന്നതായാല്‍ അവര്‍ക്ക് സകലവിധത്തിലുള്ള ഐശ്വര്യവും സമ്പത്സമൃദ്ധിയും ലഭിക്കുന്നതാണ്.
  3. അഷ്ടാക്ഷരീഗോപാലയന്ത്രം :- ഈ യന്ത്രം വിദ്യയേയും, ധനത്തേയും, പുത്രന്മാരേയും യശസ്സിനേയും, കാന്തിയേയും – സൗന്ദര്യത്തേയും – കാണുന്നവര്‍ക്കു വശ്യത്തെയും ഉണ്ടാക്കുന്നതാകുന്നു. വിദ്വാനും ധനവാനും, നല്ല സന്താനങ്ങളുള്ളവനും, കീര്‍ത്തിമാനും, എല്ലാവര്‍ക്കും സമ്മതനുമായിത്തീരണമെന്നാഗ്രഹിക്കുന്നവര്‍ ഈ യന്ത്രം ധരിക്കേണ്ടതാണെന്ന് താല്പര്യം.
  4. ദശാക്ഷരീഗോപാലയന്ത്രം :- ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍, മനസ്സിനും ശരീരത്തിനും സൗഖ്യം, സമ്പത്സമൃദ്ധി, വശ്യം – ഈ ഫലങ്ങളെയെല്ലാം അനുഭവിക്കണമെന്നുള്ളവര്‍ ഈ യന്ത്രം ധരിക്കേണ്ടതാകുന്നു.
  5. അഷ്ടാദശാക്ഷരീഗോപാലയന്ത്രം :- ഈ യന്ത്രം ധരിക്കുന്നവര്‍ക്ക് പുത്രന്മാര്‍, ധനം, കീര്‍ത്തി മുതലായ മനുഷ്യര്‍ ആഗ്രഹിക്കുന്ന എല്ലാവിധ സുഖങ്ങളും സമൃദ്ധിയായി ഉണ്ടാകുന്നതാണ്.
  6. വിംശത്യക്ഷരഗോപാലയന്ത്രം :- ഇപ്രകാരം പറയപ്പെട്ടിരുന്ന വിംശത്യക്ഷരഗോപാല യന്ത്രം വളരെ നിഷ്കര്‍ഷയോടുകൂടി സ്വകാര്യമായി (രഹസ്യമായി) വെയ്ക്കേണ്ടതും, പാത്രാപാത്രവിചാരം കൂടാതെ ചോദിച്ചവര്‍ക്കെല്ലാം പറഞ്ഞുകൊടുപ്പാന്‍ പാടില്ലാത്തതുമാകുന്നു. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം, ദീര്‍ഘായുസ്സ്, പുത്രന്മാര്‍, ധാന്യങ്ങള്‍, ജന്മവസ്തുക്കള്‍ മുതലായ സകല സമ്പത്തുകളും ഈ യന്ത്രം ധരിക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ്. എന്തിനധികം പറയുന്നു? അഭീഷ്ട വസ്തുക്കളെ മുഴുവനും പ്രദാനം ചെയ്യുന്ന കല്പകവൃക്ഷം പോലെതന്നെ ഈ യന്ത്രവും ഇച്ഛിക്കുന്ന സാധനങ്ങളെ മുഴുവന്‍ കൊടുക്കുന്നതാകുന്നു.
  7. ഗോവര്‍ദ്ധനഗോപാലയന്ത്രം :- ഈ യന്ത്രം നല്ല ദിവസങ്ങളില്‍ എഴുതി ശാസ്ത്രപ്രകാരം ഗൃഹത്തില്‍ സ്ഥാപിച്ചാല്‍ അവിടെ നല്ല ഭംഗിയുള്ളവയും, പാല്‍ ധാരാളമുള്ളവയും, ശീലഗുണമുള്ളവയും പലവിധത്തിലുള്ളവയുമായ അനവധി പശുക്കളും കുട്ടികളും കാളകളും പലവിധത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കും. അതിനു പുറമേ ധാന്യങ്ങള്‍, രത്നങ്ങള്‍, സസ്യങ്ങള്‍, ഇത്യാദികളോടുകൂടി സാക്ഷാല്‍ ശ്രീഭഗവതി അവിടെത്തന്നെ ആ വീട്ടുടമസ്ഥനെ സ്വന്തം ഭാര്യയെപ്പോലെ സ്നേഹത്തോടുകൂടി വിട്ടുപിരിയാതെ ഉപച്ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
  8. ദേവകീപുത്രയന്ത്രം അഥവാ ഗോവര്‍ദ്ധനഗോപാലയന്ത്രം :- ഈ യന്ത്രം സ്വര്‍ണ്ണം മുതലായ ലോഹത്തകിടില്‍ വിധി പ്രകാരം എഴുതി കയ്യിന്മേല്‍ ധരിക്കുന്നതായാല്‍ എല്ലാ അഭീഷ്ടങ്ങളും സാധിയ്ക്കുന്നതാണ്. – പ്ലാശ്മരത്തിന്‍റെ പലകയിന്മേല്‍ ഈ യന്ത്രം എഴുതി വിധിപ്രകാരം വേണ്ടതായ സംസ്കാരങ്ങളെല്ലാം ചെയ്തു തൊഴുത്തില്‍ സ്ഥാപിക്കുന്നതായാല്‍ അവിടെ എപ്പോഴും പശുക്കള്‍ ധാരാളമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതാണ്.
  9. രാജഗോപാലയന്ത്രം :- ഈ രാജഗോപാലയന്ത്രം ധരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗസുഖവും സകലവിധ ഐശ്വര്യങ്ങളും മൂന്നുലോകത്തിലുള്ള സകല ജനങ്ങളെയും സ്വാധീനമാക്കത്തക്ക വശീകരണശക്തിയും ഉണ്ടാകുന്നതാണ്.
  10. മദനഗോപാലയന്ത്രം :- മദനഗോപാലയന്ത്രം എന്ന് പേരായ ഈ യന്ത്രം ധരിയ്ക്കുന്ന പുരുഷന്മാര്‍ക്ക് ലോകത്തിലുള്ള സുന്ദരികളായ സകല സ്ത്രീകളും സ്ത്രീകള്‍ക്ക് പുരുഷന്മാരും വശവര്‍ത്തികളായിത്തീരുന്നതാണ്.

No comments:

Post a Comment