Saturday, July 20, 2013

വിവാഹപൊരുത്തം - Part-III

കുജന്‍ ( ചൊവ്വ ) നിര്‍ദ്ദോഷിയാകുന്ന കാര്യങ്ങള്‍

         4, 7, എന്നീ ഭാവങ്ങളില്‍ സ്വക്ഷേത്ര രാശികളിലോ ഉച്ചനീച്ചരാശികളിലോ കുജന്‍  നിന്നാല്‍ ചൊവ്വാദോഷം ഉണ്ടാകുന്നതല്ല. ആ ഭാവങ്ങളിലുള്ള നീചവും മൌഡ്യവും ഒഴിച്ചുള്ള കുജന്‍ പൂര്‍ണ്ണ നന്മയെ ചെയ്യുന്നതുമാണ്.
“ചരരാശിഗതോ ഭൌമ
കുജദോഷം വിനശ്യതി” –  അതുകൊണ്ട് കര്‍ക്കടകം രാശി കുജന് പാപശക്തികുറയുന്നു.
“കളത്രനാശമില്ലെഴില്‍ സ്വക്ഷേത്രപാപിനില്‍ക്കുകില്‍”
                  7 ലെ സ്വക്ഷേത്രപാപിക്ക് ദോഷശക്തിയില്ലായെന്ന്‍ പ്രശ്നരീതിയില്‍ പറയുന്നു. ഏഴാം ഭാവാധിപന്‍ സ്വക്ഷേത്രസ്ഥിതനായി നിന്നാല്‍ ആ ഭാവത്തില്‍ പുഷ്ടിയെക്കൊടുക്കുന്നതാണ്.

7 ലും 8 ലും പാപഗ്രഹങ്ങള്‍ ഉച്ചസ്വക്ഷേത്രരാശികളില്‍ നിന്നാലുള്ള ഫലം.

“മദനേ നിധനേപാപി സോച്ച സ്വക്ഷേത്രഗേവിവാ
നെടമംഗല്യമായുസ്സും ശ്രീയും സന്തതിയും വദേല്‍.”
            ഏഴാം ഭാവത്തും എട്ടാം ഭാവത്തും ഉച്ചസ്ഥനായോ സ്വക്ഷേത്രസ്ഥിതനായോ പാപഗ്രഹങ്ങള്‍ നിന്നാല്‍ ദബതികള്‍ക്ക് ഐശ്വര്യവും ദീര്‍ഘമാഗല്യവും സല്‍സന്താന ഭാഗ്യവും കൈവരുന്നു.

No comments:

Post a Comment