Saturday, July 20, 2013

വിവാഹപൊരുത്തം - Part-V

ഒരേ നക്ഷത്രത്തില്‍ ജനിച്ചവര്‍ പരസ്പരം വിവാഹം കഴിക്കുവാന്‍ സാധിക്കുമോ?

രോഹിണ്യാര്‍ദ്ര ശ്രവിഷ്ഠാ ച തിഷ്യമൂലമഘാനി ഷട്
ദമ്പത്യോര്‍ജ്ജന്മനക്ഷത്രമേകതാരം സുദുഃഖദം.
    രോഹിണി, തിരുവാതിര, അവിട്ടം, പൂയ്യം, മൂലം, മകം – മേല്‍പറഞ്ഞ ആറു നക്ഷത്രങ്ങളില്‍ ഒരേ നക്ഷത്രം തന്നെ സ്ത്രീയുടേയും പുരുഷന്റേയും ജന്മനക്ഷത്രം തന്നെ സ്ത്രീയുടേയും പുരുഷന്റെയും ജന്മനക്ഷത്രം ആയിരിയ്ക്കുന്നത് രണ്ടുപേര്‍ക്കും വളരെ ദുഃഖപ്രദമാകുന്നു.
ആഷഢഭരണീഹസ്തസാര്‍പ്പേന്ദ്രവരുണാനി ഷട്,
ദമ്പത്യോര്‍ജ്ജന്മതാരൈക്യം നഷ്ടായുഃശ്രീവിയോഗദം.
   പൂരാടം, ഭരണി, അത്തം, ആയില്യം, തൃക്കേട്ട, ചതയം, മേല്‍പറഞ്ഞ ആറു നക്ഷത്രങ്ങളില്‍ ഒരേ നക്ഷത്രം തന്നെ സ്ത്രീയുടേയും പുരുഷന്റെയും ജന്‍മനക്ഷത്രമെങ്കില്‍, ധന നാശവും വിയോഗവും, അകാല മരണവും കൂടിയും സംഭവിയ്ക്കുന്നതാകുന്നു.

No comments:

Post a Comment